അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 1

Achunte Kannettan

രചന: നേത്ര

കാർമേഘതാൽ മുടിയിരുന്ന അന്തരീഷം ഇപ്പൊ ശാന്തമാണ്..... മഴ തുള്ളികൾ പോലും പിണക്കമാണോ..... ആവും........... ദവണി തുമ്പുയർത്തി പിടിച്ചു അവൾ തൊടിയിലേക്ക് ഇറങ്ങി..... ഇടക്ക് നോട്ടം വഴിയിലേക്ക് നീളുന്നുണ്ട്................ നിരാശയോടെ മുഖം മങ്ങുന്നുണ്ട്....... ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണോ അവൾ...... വെറുതെ ഒന്ന് മാനത്തേക്ക് കണ്ണു നാട്ടു..... പിറകിൽ നിന്ന് ആരുടെയോ കാലൊച്ച കേൾക്കുന്നു...... പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല.................. മുഖത്തെ നിരാശ മാറി ഇപ്പൊ കുറുമ്പ് നിറഞ്ഞിരിക്കുന്നു...... ആ കാലൊച്ച അവളിലേക്ക് അടുത്ത് കൊണ്ടിരുന്നു എങ്കിലും ആ പെണ്ണ് ഒരിക്കെ പോലും തിരിഞ്ഞു നോക്കിയില്ല...... ഇപ്പോളും മാനത്തു തന്നെയാണ് കണ്ണ്...... "അവിടെ ആരാടി നിന്റെ തന്ത ഉണ്ടോ......." പിന്നിൽ നിന്ന് അവന്റെ ശബ്ദം ഉയർന്നു..... മുഖത്തെ കുറുമ്പ് മറച്ചു പിടിച്ചു അവളൊരു കള്ള ഗൗരവതാൽ അവനെ നോക്കി......

"ഉണ്ടെങ്കിൽ എന്താ....." "ഉണ്ടെങ്കിൽ എനിക്ക് അങ്ങേരെ മകളെ കെട്ടിച്ചു തരുവോ എന്ന് ചോദിക്കാനാ........" "മ്മ് ചോദിക്ക് ഇപ്പൊ കെട്ടിച്ചു തരും.........." "എന്താടി എനിക്കൊരു കുഴപ്പം...................." "അതെന്നോടാണോ ചോദിക്കുന്നെ............. ഒന്ന് മാറി നിന്നാൽ എനിക്ക് അകത്തേക്ക് പോകാമായിരുന്നു......." അവന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു....... ആ കണ്ണിലേക്കു നോക്കും തോറും എന്തോ അവനിലേക്ക് വലിച്ചെടുപ്പിക്കുന്നത് പോലെ..................... അവന്റെ കണ്ണുകളിൽ അടിമപ്പെട്ടു പോകുന്നു........... പെട്ടന്ന് തന്നെ നോട്ടം മാറ്റി.......................... അത്രയും സമയം അവന്റെ ശ്രദ്ധയും അവളുടെ മുഖത്തു തന്നെയായിരുന്നു........ കുറുമ്പ് നിറഞ്ഞിരുന്ന ആ കണ്ണുകൾ വിറകുന്നത് കാണെ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി തത്തി കളിച്ചു....... അവനിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിക്കുന്ന ആ പെണ്ണിനെ അവൻ ചേർത്തു നിർത്തി......

ആ പെണുടൽ ഒന്ന് വിറച്ചു...... "കണ്ണേട്ടാ......." "ശ്...... വേണ്ട......" അവളെ പറയാൻ അനുവദിക്കാതെ ആ ചുണ്ടുകൾക്ക് കുറുകെ അവന്റെ വിരലുകൾ പതിഞ്ഞു...... ഇരുവരുടെയും ഹൃദയതാളം ഉയർന്നു......... "കണ്ണേട്ടാ......" "അച്ചു......" "മ്മ്..... എന്നെ വിടാവോ....." "ഇല്ല......." അവന്റെ ചുണ്ടിലും കണ്ണിലും കുസൃതി മാത്രം ആ മുഖം അവളിലേക്ക് അടുക്കുന്നത് നാണത്തോടെ അവൾ അറിഞ്ഞു....... ആ കണ്ണുകൾ പതിയെ കുമ്പി അടഞ്ഞു...... ഏറെ നേരം കഴിഞ്ഞിട്ടും അവനിൽ നിന്നൊരു നീക്കം കാണാതെ അവൾ പതിയെ കണ്ണുകൾ തുറന്നു...... ആ കണ്ണുകൾ ഇപ്പോളും അവളുടെ മുഖത്തു തന്നെയായിരുന്നു..... അവളിലെ ഓരോ മാറ്റാതെയും ഇമ ചിമ്മാതെ ഒപ്പി എടുക്കുകയായിരുന്നു അവൻ....... "ഇപ്പോളും നിന്റെ വിറയലിനു ഒരു കുറവും ഇല്ലല്ലോ ന്റെ അച്ചുട്ടിയെ....."

കുറുമ്പും കളിയും നിറഞ്ഞ ആ വാക്കുകൾ അവളുടെ കവിളുകൾ ചുവപ്പിച്ചുവെങ്കിലും അവനെ നോക്കി ചുണ്ടു കൂർപ്പിച്ചു ആ കൈകളിൽ നിന്ന് പതിയെ പുറത്തേക്ക് ഇറങ്ങി....... "ന്റെ അച്ചൂട്ടി പിണങ്ങിയോ......" മുറ്റത്തു നിറഞ്ഞു നിൽക്കുന്ന വെള്ളത്തിൽ ചവിട്ടി നഗ്നമായ കൽപതങ്ങളാൽ അവൻ ഉമ്മറത്തേക്ക് കേറി....... അവൻ അപ്പോളും അവിടെ നിന്ന് അവളെ നോക്കുന്നുണ്ടായിരുന്നു................... ഒരു കുഞ്ഞു ചാറ്റൽ മഴ അവനു കൂട്ടായി എത്തി....... "ന്റെ കണ്ണേട്ടാ അവിടെന്ന് മഴ നനയാതെ ഇങ്ങു കേറി വാ....." "മച്..... വരൂല......" "ദേ കണ്ണേട്ടാ കളി ഇത്തിരി കൂടുന്നുണ്ടേ........" "ഉവോ തമ്പ്രാട്ടി......" അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...... ആ നോട്ടം കണ്ടപ്പോൾ തന്നെ അവനിൽ ചിരി പൊട്ടി...... ഉറക്കെ ഉറക്കെ പൊട്ടി ചിരിക്കുന്ന അവനെ അവൾ ഇമ ചിമ്മാതെ നോക്കി........ ഇത്തിരി സമയം കഴിഞ്ഞപ്പോൾ ആണ് തന്റെ കണ്ണുകൾ മാത്രമല്ല അവനിൽ താങ്ങി നിൽക്കുന്നത് എന്ന് അവൾക്ക് മനസിലായി........ തൊട്ടടുത്തെ വീട്ടിൽ നൃത്തം പഠിക്കാൻ എത്തിയ പെൺകുട്ടികളുടെയും ശ്രദ്ധ അവനിൽ തന്നെയാണ്......

"അവിടെ നിന്ന് എല്ലാരേയും മയക്കി ചിരിച്ചോ..... ദുഷ്ടൻ......" ചിരിക്കുന്നതിനിടയിലും എന്തോ പിറുപിറുക്കുന്ന അച്ചുനെ അവൻ ശ്രദ്ധിച്ചിരുന്നു...... എങ്ങോട്ടോ നോക്കി ആണ് പുള്ളിക്കാരി പിറുപിറുക്കുന്നത്......... പതിയെ അച്ചുന്റെ കണ്ണുകൾ പതിയുന്ന ഇടത്തേക്ക് അവൻ ഒന്ന് നോക്കി................ മതിലിൽ ചാരി അവനെ തന്നെ നോക്കി നിൽക്കുന്ന മൂന്നു പെൺകുട്ടികളെ കണ്ടപ്പോൾ അവനിൽ ഒരു കുസൃതി ഉണർന്നു...... പതിയെ ഒളികണ്ണിട്ട് ഒന്നുകൂടി അച്ചുനെ നോക്കി.... അവളുടെ ശ്രദ്ധ ഇപ്പൊ കണ്ണനിൽ ആണ്........ "അല്ല ഇതാരാ...... ഇന്ന് ഇത്തിരി വൈകിയോ........" "അത് മഴ അല്ലെ കണ്ണേട്ടാ അതാ................." "ഞാനും കരുതി ഇന്ന് നിങ്ങളെ ഒന്നും കണ്ടില്ലല്ലോ എന്ന്...... കുറച്ചു നേരത്തെ അച്ചുനോട്‌ തിരക്കുകയും ചെയ്തു..... അല്ലെ അച്ചൂട്ടിയെ......." അവന്റെ നോട്ടത്തോടപ്പം ആ പെൺകുട്ടികളുടെ നോട്ടവും അവളിൽ എത്തി നിന്നു....... ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായതിനാൽ അവൾ ഒന്ന് ഞെട്ടി.......അവൾ കണ്ണനെ ഒന്ന് കൂർപ്പിച്ചു നോക്കി..... അവന്റെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന കുസൃതി കാണെ ആ നോട്ടം മാറ്റി അവരിലേക്ക് തിരിഞ്ഞു.......

"അഹ് അതെ അതെ.... കണ്ണേട്ടൻ കുറച്ചു മുൻപ് പറഞ്ഞെ ഉള്ളു...." "ആണോ അച്ചു ചേച്ചി..... എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ പോവട്ടെ ടീച്ചർ വന്നു തോന്നുന്നു......" "ശരി......" "കണ്ണേട്ടാ ഞങ്ങൾ പോകുവാണേ................." "അഹ് അപ്പോൾ നാളെ കാണാം...." ഒരു പുഞ്ചിരി അവനായി സമ്മാനിച്ചു അവർ അവിടെ നിന്ന് അകത്തേക്ക് പോയി..... അവരെ നോക്കി ഒന്ന് ചിരിച്ചു പതിയെ അച്ചുവിലക്ക് നോട്ടം മാറ്റിയ കണ്ണൻ ഒന്ന് വിറച്ചു........ മുന്നിൽ അതാ ഇപ്പൊ ചുട്ടു തിന്നാൻ പാകത്തിന് തന്നെ നോക്കി പേടിപ്പിച്ചു നിൽക്കുന്ന അച്ചു....... "അച്ചുട്ടിയെ......." "അച്ചൂട്ടി അല്ല കൊച്ചുട്ടി..... പൊക്കോണം അവിടെന്ന്..... എന്തോരു ഒളിപ്പീര്..... ഉഫ്ഫ്ഫ്ഫ് തേനും പാലും ഒഴുകുക അല്ലെ..... കാട്ടുകോഴി....." "ഉയ്യോ എടി ദുഷ്ട്ടെ എന്നെ കോഴി ആക്കിയോ നീ......" "കോഴിയെ പിന്നെ കോഴി എന്നല്ലാതെ വേറെ എന്തോന്ന് വിളിക്കണം....."

"അച്ചൂട്ടി കലിപ്പിൽ ആണോ......" "ദേ കണ്ണേട്ടാ എനിക്ക് അല്ലെങ്കിലേ ദേഷ്യം വന്നു ഇരിക്കുവാ.... മിണ്ടാതെ പൊക്കോ......" അവനെ ഒന്നുകൂടി നോക്കി വീണ്ടും അവൾ ഉമ്മറത്തേക്ക് നടന്നു...... ഒരു ചിരിയോടെ അവനും..... 🎶Poi solla koodaadhu kaadhali Poi sonnalum neeyae en kaadhali Poi solla koodaadhu kaadhali…eee Poi sonnalum neeyae en kaadhali🎶 അവൾക്ക് പിന്നാലെ നടന്നു അവൻ മെല്ലെ മൂളി...... ആ ശബ്ദം അവളുടെ മുഖത്തു പുഞ്ചിരി വിരിയിച്ചു എങ്കിലും അവനിൽ നിന്ന് മുഖം മറച്ചു തിരക്കുകളിലേക്ക് സ്വയം ഉൾവലിയാൻ ശ്രമിച്ചു...... "അച്ചുട്ടിയെ........" എന്തൊക്കെയോ പിറുപിറുത്തു എന്തോ തിരയുകയായിരുന്നു അവൾ...... കഴുത്തിൽ പതിയുന്ന അവന്റെ നിശ്വാസതോടൊപ്പം അവന്റെ ആദ്രമായ ശബ്ദവും മഴയാൽ അന്തരീഷത്തിൽ താങ്ങി നിന്ന ആ തണുപ്പിലും അവളിൽ വിയർപ്പ് പൊടിഞ്ഞു...... അത്രമേൽ അവന്റെ സാമിപ്യം അവളിൽ മാറ്റങ്ങൾ കൊണ്ടു വരുന്നു...... "കണ്ണേട്ടന്റെ അച്ചുമ്മാ പിണക്കത്തിൽ ആണോ...... മ്മ്....." അവളിലേക്ക് ഒന്നുകൂടി ചേർന്നു നിന്നു കൊണ്ടു അവൻ ചോദിച്ചു......

"ക.... കണ്ണേട്ടാ മറിക്കെ എനിക്ക് പണി ഉണ്ട്........." "എന്നേക്കാൾ വലുതല്ലല്ലോ അച്ചൂട്ടിക്ക് ഒരു പണിയും മ്മ് അല്ലെ......" അവളെ അവനു നേരെ തിരിച്ചു നിർത്തി കൊണ്ടായിരുന്നു ആ ചോദ്യം...... ആ കണ്ണുകളിലെ പ്രണയത്തിൽ ഓരോ നിമിഷവും സ്വയം മുങ്ങി പോകുന്നത് പോലെ തോന്നി അവൾക്ക്.... ആ കണ്ണുകളിൽ നിന്ന് സ്വന്തം കണ്ണുകൾക്ക് ഒരു മോജനം അവൾ ആഗ്രഹിക്കുന്നില്ല........ ആ ഇരു മിഴികളും പരസ്പരം കോർത്തു......... ദുരങ്ങൾ കുറഞ്ഞു............. നിശ്വാസങ്ങളുടെ അകലം മാത്രം ബാക്കി നിൽക്കുന്നു........... ആ നോട്ടം പിൻവലിക്കാൻ ആവുന്നില്ല........ "അച്ചുട്ടിയെ......" ആ കണ്ണിലേക്കും അതിൽ നിന്ന് ചുണ്ടിലേക്കും നോട്ടം മാറ്റി അവൻ പ്രണയത്തോടെ അവൾ വിളിച്ചു........ "മ്മ്......" ഒരു മുളലിൽ ഒതുങ്ങി പോയിരുന്നു ആ ശബ്ദം.....ആ ഹൃദയവും ശബ്ദവും എന്തിനു സ്വയം അവനിലേക്ക് സമർപ്പിച്ചതല്ലേ അവൾ......

. നിമിഷനേരം കൊണ്ടു തന്റെ പ്രണയം ഒരു ചുംബനമായി അവളിലേക്ക് പകർന്നു നൽകി...... ആദ്രമായി തുടങ്ങി ചുംബനം അതിന്റെ നില തെറ്റി ഭ്രാന്തമായി മാറി....... അവന്റെ കൈകൾ അവളിൽ ഓടി നടന്നു..... ചുംബനത്തിന്റ തീവ്രതയാൽ അവൾ നന്നായി കിതാകുന്നുണ്ടായിരുന്നു.... എങ്കിലും പരസ്പരം വിട്ടു മാറിയില്ല.............. വിട്ടു മാറാതെ അവളെ കൈകളിൽ കോരി എടുത്തു കൊണ്ടു അവൻ അകത്തേക്ക് നടന്നു....... അച്ചു ഒന്നുകൂടി കണ്ണനോട് ചേർന്നു ആ നെഞ്ചിൽ കിടന്നു...... അപ്പോളും ആ അധരങ്ങൾ നിർത്താതെ ചുംബനം പകർന്നു കൊണ്ടിരുന്നു....... അവളെ പതിയെ അവൻ ബെഡിലേക്ക് കിടത്തി.......സ്വയം ഷിർട്ടിന്റെ ബട്ടൺ എല്ലാം അഴിച്ചു ഷർട്ട്‌ നിലത്തേക്ക് ഇട്ടു കൊണ്ടു അവളിലേക്ക് ചാഞ്ഞു...... അവളുടെ കണ്ണുകൾ ഇപ്പോളും അവന്റെ നെഞ്ചിൽ ടാറ്റൂ ചെയ്തു വെച്ച അവളുടെ മുഖത്തിൽ തന്നെയായിരുന്നു.....

അതിലൂടെ ഒന്ന് വിരലുകൾ ഓടിച്ചു......അവന്റെ നെഞ്ചിലുടെ ഓടി കളിക്കുന്ന അച്ചുന്റെ വിരലുകളിൽ അവനൊന്നു പിടിത്തമിട്ടു........ആ വിരലുകളിൽ അവനൊന്നു ചുംബിച്ചു.......... അവളിൽ ഒരു തരിപ്പ് പടർന്നത് പോലെ......... "അച്ചുട്ടിയെ........ നാണമാണോ പെണ്ണെ........" അവളുടെ ചുവന്നു തുടുത്ത കവിളുകൾ തഴുകി കൊണ്ടായിരുന്നു ആ ചോദ്യം...................അവന്റെ നെഞ്ചിൽ മുഖം ചേർത്ത് അവിടെ ഒന്ന് ചുംബിച്ചു അവൾ........ "ഭ്രാന്താണല്ലേ പെണ്ണേ......." "കണ്ണേട്ടൻ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്......" "പേടി തോന്നുന്നുണ്ടോ അച്ചൂട്ടിയെ..............." "എന്നെ വിട്ടു പോകുവോ കണ്ണേട്ടൻ.............." "തോന്നുന്നുണ്ടോ നിനക്ക്......." "പേടിയാ കണ്ണേട്ടാ....... സ്നേഹിച്ചു തുടങ്ങിയപ്പോൾ കണ്ണേട്ടൻ അറിയാതെ നോക്കി പക്ഷെ എന്നിലേക്ക് വീണ്ടും വീണ്ടും പ്രണയമായി കണ്ണേട്ടൻ വന്നപ്പോൾ കണ്ടില്ലെന്ന് നടിക്കാൻ ആയില്ല..... ഉള്ളിൽ ഒളിച്ചു വെച്ച പ്രണയം മുഴുവൻ പകർന്നു നൽകി...... ഇനി കണ്ണേട്ടൻ ഇല്ലാത്ത അച്ചു..... കണ്ണേട്ടന്റെ അച്ചുട്ടിയെ എന്ന വിളി ഇല്ലാതെ ആവുന്നില്ല എനിക്ക് ഒരു ദിവസം പോലും........."

"ഞാൻ ഇല്ലേ അച്ചുട്ടിയെ......" "എന്നെ വിട്ടു പോകേണ്ടി വന്നാലോ കണ്ണേട്ടാ........മനക്കലെ കാർത്തികേയനെ കാര്യസ്ഥന്റെ മകൾ ഗൗതമിക്ക് മോഹിക്കാൻ പോലും യോഗ്യത ഇല്ലെന്ന് അറിയാം...... ആരും സമ്മതിക്കില്ല കണ്ണേട്ടാ...... കൊല്ലും എല്ലാവരും എന്നെ......." ആ വാക്കുകളിൽ നിറയെ വേദനയും പേടിയും നിറഞ്ഞു നിന്നിരുന്നു....... അവന്റെ കണ്ണുകളിലും വേദനയായിരുന്നു...... ആ കണ്ണുകൾ അവളുടെ ഉണങ്ങിയ മുറിപ്പാടിലേക്ക് നീണ്ടു....... പതിനേഴു വയസുകാരൻ കാർത്തികേയന്റെ കുസൃതി കാര്യസ്ഥന്റെ മകൾ ഗൗതമിയോട് തോന്നിയ പ്രണയം.......... കുളക്കടവിൽ വെച്ചു അവളോട് ഇഷ്ട്ടം പറഞ്ഞപ്പോളും ചുറ്റും പേടിയോടെ നോക്കിയാ ആ പെണ്ണിന്റെ കൈ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടപ്പോളും നെഞ്ചിൽ കിടന്നു വിറച്ച പെണ്ണിന്റെ മുഖം കൈകളിൽ കോരി എടുത്തു

ആ ചുണ്ടുകളിൽ ആദ്യത്തെ ചുംബനം പകർന്നു നൽകുമ്പോളും അവൻ അറിഞ്ഞിരുന്നില്ല ഇതിന്റെ എല്ലാം പരിണിത ഫലം അനുഭവിക്കേണ്ടത് ആ പെണ്ണ് മാത്രമാണെന്ന്........ കരഞ്ഞു കലങ്ങിയ മിഴികളാൽ തന്നെ നോക്കി നിന്ന ആ പെണ്ണിനെ ചേർത്തു നിർത്തി എന്തോ പറയാൻ ശ്രമിക്കുമ്പോളേക്കും അവൾ നിലത്തേക്ക് തെറിച്ചു വീണിരുന്നു......... "അസത്തെ ചതിച്ചല്ലോടി നീ..... തറവാട്ടിലെ കൊച്ചുമോനെ തന്നെ വേണമല്ലെടി നിനക്ക്......" അത് പറഞ്ഞു നിലത്തു നിന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു തുരുതുരെ അടിക്കുന്നത് നോക്കി നിൽക്കാനേ അവനു സാധിച്ചുള്ളൂ...... തടയാൻ ശ്രമിച്ചപ്പോൾ ആരോ അവനെ പിടിച്ചു നിർത്തിയിരുന്നു..... തല ഉയർത്തി നോക്കിയപ്പോൾ കണ്ടു ഗൗതമിയുടെ അച്ഛനെ...... സ്വന്തം മകളെ അടിക്കുന്നത് കണ്ടിട്ടും തടയതെ തന്നെ പിടിച്ചു നിർത്തിയ അദ്ദേഹതെ നിർവികരതയോടെ അവൻ നോക്കി........ തുടരും 💔 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story