അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 10

Achunte Kannettan

രചന: നേത്ര

അച്ചുനെ വിച്ചുന്റെ അടുത്താക്കി കണ്ണൻ വീട്ടിലേക്ക് മടങ്ങി....... ഒരുമിച്ചു പോയാൽ അവരെ കണ്ണിൽ പെട്ടാൽ വയ്യ...... ഒരു പരീക്ഷണം........!!!! കണ്ണൻ ഇറങ്ങി കഴിഞ്ഞു അച്ചുവും വിച്ചുവും അവിടെ നിന്ന് ഇറങ്ങി....... ___💛 വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു മുഖം ദേഷ്യം കൊണ്ടു മുറുകി നിൽക്കുന്ന അച്ഛനെ......!!! ആ ഭാഗത്തേക്ക് അധികം മൈൻഡ് ചെയ്യാൻ പോയില്ല..... അഹല്യയെ ആ പരിസരത്ത് ഒന്നും കണ്ടില്ല..... അച്ചുന്റെ അച്ഛൻ എന്തോ ഫോണിൽ സംസാരിക്കുന്നുണ്ട്..... അമ്മ അടുക്കളയിൽ ആകും..... കണി കുറച്ചു മുൻപ് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു റൂമിൽ ആ എന്ന്....... എനിക്ക് മനസിലാവാത്ത ഒരു കാര്യം ഉണ്ട്..... അച്ചുനെ എല്ലാരും പറഞ്ഞു അകറ്റുന്നു.... പക്ഷെ അവളോട് കാണിക്കുന്ന അകലം പോലും അച്ചുന്റെ അച്ഛനോട് ഇവിടെ ആരും കാണിക്കുന്നില്ല..... തറവാട്ടിൽ ആണെങ്കിലും.........

എന്താ കാര്യസ്ഥനോട് ഇല്ലാത്ത അയിത്തം കാര്യസ്ഥന്റെ മകളോട്...... താൻ സ്നേഹിക്കുന്നത് കൊണ്ടോ..... അങ്ങനെ വിശ്വസിക്കാൻ ആവുന്നില്ല..... ഇനിയും ചുരുളഴിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട് അവർക്ക് ഉള്ളിൽ..... അവർക്ക് മാത്രം അറിയുന്ന എന്തോ രഹസ്യം....... മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ അച്ചുനെ ചേർത്ത് പിടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....... പക്ഷെ മുത്തശ്ശി മരിക്കുന്നത് വരെയേ ഉള്ളൂ.... അത് കഴിഞ്ഞു അവളെ ആരും അങ്ങനെ ചേർത്ത് പിടിച്ചിട്ടില്ല..... അവളെ മുത്തശ്ശിയും അങ്ങനെ തന്നെ........ എന്തൊക്കെയോ ആലോചിച്ചു കണ്ണൻ റൂമിലേക്ക് നടന്നു...... അഹല്യക്ക് കൊടുത്ത റൂം അടച്ചിട്ടിട്ടുണ്ട്....... ആ റൂമിൽ നിന്ന് ചെറിയ ശബ്ദത്തിൽ പാട്ട് കേൾക്കുന്നുണ്ട്....... പാട്ട് കേട്ട് ഉറങ്ങുകയായിരിക്കും......!!!!! കണ്ണൻഅവന്റെ റൂമിൽ കേറി അകത്തു നിന്ന് കുറ്റിയിട്ടു.....

ആ അഹല്യയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ല..... ഏതു നിമിഷവും കേറി വരാം....... അലമാരയിൽ നിന്ന് ആരും കാണാതെ ഒളിച്ചു വെച്ച അച്ചുന്റെയും തന്റെയും വിവാഹ ഫോട്ടോ കൈയിൽ എടുത്തു ബെഡിൽ ഇരുന്നു...... ആ ഫോട്ടോയിൽ ഇരുവരുടെയും മുഖത്തു ഒരു പുഞ്ചിരി ഉണ്ട്..... പക്ഷെ അതിനേക്കാൾ ഉപരി ഓരോ നിമിഷവും പേടിയും നിറഞ്ഞു നിന്നിരുന്നു അവിടെ........ അന്ന് വിവാഹത്തിന് സാക്ഷികളായി ഉണ്ടായിരുന്നത് 6പേരാണ്...... വിച്ചു.... അലോഹ്.... അലോഹിന്റെ അച്ഛൻ.... വിച്ചുന്റെ അമ്മ..... സത്യയും ഗീതുവും..... സാക്ഷികളായി ഒപ്പിട്ടത് അലോഹും സത്യയും ആയിരുന്നു.... അച്ഛന്റെ സ്ഥാനത്തു നിന്ന് അച്ചുനെ തന്റെ കൈകളിലേക്ക് ഏല്പിച്ചത് അലോഹിന്റെ അച്ഛനും...... ആ നാളുകൾ ഒരു കുഞ്ഞു ദൃശ്യമായി അവന്റെ ഉള്ളിലേക്കു കടന്നു വന്നു................ അന്ന് തന്നെയായിരുന്നു ഈ വീട്ടിലേക്ക് താമസം മാറിയത്...... അച്ചുന്റെ പേരിൽ ഞാൻ വാങ്ങിയ വീട്......... ഞങ്ങളുടെ സ്വർഗം...... ഇന്ന് ഈ സ്വർഗത്തിന് ശോഭ മങ്ങിയത് പോലെ.......!!!!!

"എത്രയും പെട്ടന്ന് നമ്മൾ ഇവിടെ നിന്ന് പോകും അച്ചു..... " "പിന്നെ ഒരു മടങ്ങി വരവില്ല....." "നമുക്ക് നമ്മൾ മാത്രം...." ഒന്ന് ഫ്രഷയി വന്നു അവൻ ബെഡിലേക്ക് കിടന്നു..... പതിയെ പതിയെ ആ മിഴികൾ ഉറക്കത്തെ കൂട്ടു പിടിച്ചു...... വരാനിരിക്കുന്നത് ഒന്നും അറിയാതെ............ ഒരു നിമിഷം കൊണ്ടു മാറാൻ പോകുന്ന ജീവിതം അറിയാതെ......... ജീവിതതളമായിരുന്നവളെ ഹൃദയം താളം തെറ്റുന്നത് കാണേണ്ടി വരുന്ന ആ ദിനം അറിയാതെ...... അവൻ മയക്കത്തിലേക്ക് വീണു....... മറ്റൊരിടത്തു നിന്നും അവളും..... അവളുടെ ഉള്ളിൽ ഒരു സ്വപ്നമായി അവളും അവളുടെ കണ്ണേട്ടനും നിറഞ്ഞു നിന്നു........ ____💛 "അയ്യോ..... എന്നെ എന്നെ അടിക്കല്ലേ...... ഞാൻ ഞാൻ അനുസരിച്ചോളാം.... ഞാൻ അനുസരിച്ചോളാം.... അടിക്കല്ലേ..... അച്ഛാ പറ അടിക്കല്ലേ എന്ന് പറ..... അമ്മാവാ അടിക്കല്ലേ...... ഞാൻ ഞാൻ അനുസരിച്ചോളാം......" ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..........!!!!!! ഒരു നിലവിളിയോടെ അവൾ കണ്ണുകൾ തുറന്നു...... ചുറ്റും ഇരുട്ട് മുടിയിരിക്കുന്നു.......

അവളുടെ നിലവിളി ശബ്ദം പോലും ആ മുറിയിൽ ഒതുങ്ങി പോയിരിക്കുന്നു...... ഉറങ്ങുന്നതിനു മുൻപ് ഓൺ ചെയ്തു വെച്ച പാട്ട് ഇപ്പോളും ആ മുറിയിൽ അലയടിക്കുന്നു...... കണ്ണിൽ നിന്ന് നിർത്താതെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു..... "അനുസരിച്ചില്ലെങ്കിൽ അവർ എന്നെയും കൊല്ലും......" "എല്ലാവർക്കും മുന്നിൽ അഹല്യ അഹങ്കാരിയാ...... മനസാക്ഷി ഇല്ലാത്തവളാ...... ദുഷ്ട്ട...... നീച ജന്മം..........." "ആർക്കും അറിയാത്തൊരു അഹല്യ ഉണ്ട്....... " "ആരും അറിയാൻ ശ്രമിക്കാത്തൊരു അഹല്യ......" "പ്രണയമാണ് കണ്ണേട്ടാ എനിക്ക് നിങ്ങളോട്......" "അച്ചുനോടുള്ള നിങ്ങളെ പ്രണയം കാണുമ്പോൾ മോഹിച്ചു പോയിട്ടുണ്ട് അവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലോ എന്ന്..... ഇങ്ങനെ ആയിരുന്നില്ല ഞാൻ......" "ഒരു തരി പോലും അച്ചുനോട്‌ വെറുപ്പില്ലാത്ത അഹല്യ ഉണ്ടായിരുന്നു.......... നിങ്ങൾ അവളെ പ്രണയിക്കുന്നു എന്ന് അറിഞ്ഞപ്പോളും വെറുത്തിട്ടില്ല ഞാൻ......" "പക്ഷെ........" "എന്നെ ഇങ്ങനെയാക്കിയത് അവരാണ്....... എന്തിനാണ്..... എന്തിനാണെന്ന് എനിക്കോർമ്മയില്ല.....

എങ്കിലും എന്റെ ഓർമയിൽ എവിടെയോ ശേഷിക്കുന്നുണ്ട് അച്ചുന്റെയും കണ്ണേട്ടന്റെയും പ്രണയത്തെ കൊതിയോടെ നോക്കി നിന്നൊരു അഹല്യയെ..... പക്ഷെ അവളിൽ വെറുപ്പ് ഉണ്ടായിരുന്നില്ല....... ബാക്കി ബാക്കി ഒന്നും എനിക്കോർമ്മയില്ല...... എന്നാണ് അച്ചുനെ ഞാൻ വെറുത്തത്.... എന്നാണ് എന്നെ സ്നേഹിക്കണം എന്ന് കണ്ണേട്ടനോട് വാശി പിടിച്ചത്.... എന്നാണ് എന്റെ ഉള്ളിലെ സ്നേഹം പ്രകടിപ്പിച്ചു തുടങ്ങിയത്......" "പേടിയാണ് കണ്ണേട്ടാ..... നിങ്ങൾ അവരെ പേടിക്കുന്ന അതെ അളവിൽ എനിക്കും അവരെ പേടിയാണ്..... എന്നിൽ നിന്ന് എന്റെ ഭുതകാലത്തെ പോലും അകറ്റിയവരാണ് അവർ..... ഓർമ്മിക്കാൻ ആവുന്നില്ല.... ഓർത്തെടുക്കാൻ പറ്റിയിരുന്നെങ്കിൽ ഒരുപക്ഷെ നിങ്ങളോടെല്ലാം വിളിച്ചു പറഞ്ഞേനെ സത്യം......." ഇരുളിൽ ആ പൂച്ചക്കണ്ണുകൾ ഒന്ന് തിളങ്ങി...... കാൽമുട്ടിൽ മുഖം ഒളിപ്പിച്ചു അവൾ സ്വയം ചുരുണ്ടു കുടി.... ആ ഇരുട്ടിൽ ആരെയോ നിലവിളി ഉയരുന്നു........ _____💛 ആ ഇരുട്ടിൽ ക്രൂരതയുടെ മുഖങ്ങളിൽ പതിവിലും വന്യത തിളങ്ങി നിന്നു.... ഇനി വരാൻ ഇരിക്കുന്നത് എന്തോ മുൻകുട്ടി അറിഞ്ഞത് പോലെ........ ______💛

"അച്ചൂട്ടിയെ........" "മോനെ കാർത്തി കുട്ടാ രാവിലെ തന്നെ പഞ്ചാര വാരി വിതറി എന്റെ അനിയത്തി കുട്ടിക്ക് ഷുഗർ വരുത്തും അല്ലോ നീ.............." കാതോരം വെച്ച ഫോൺ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപോളാണ് കണ്ണന് അബദ്ധം മനസിലായത്...... രാവിലെ തന്നെ ഫോൺ റിങ് ചെയുന്നത് കേട്ടപ്പോൾ കണ്ണ് പോലും തുറക്കാതെ അറ്റൻഡ് ചെയ്തു ചെവിക്ക് അരികിൽ വെച്ചതാണ്...... അച്ചു ആണെന്നാ കരുതിയത്......... പക്ഷെ കണ്ണന്റെ ഭാഗ്യം കൊണ്ടോ അലോഹിന്റെ നിർഭാഗ്യം കൊണ്ടോ വിളിച്ചത് അലോഹ് ആയിരുന്നു...... "നീ ആയിരുന്നോ കുരിപ്പേ....." "ഈശ്വര നീ ഇത് കണ്ടോ അവന്റെ രാവിലെതെ പഞ്ചാര വർക്ക്‌ ഔട്ട്‌ ആയില്ലെന്ന് കണ്ടപ്പോൾ എന്റെ മേലെ കുതിര കേറുന്നു..... അയ്യോ എനിക്കിത് സഹിക്കാൻ വയ്യായെ......." "മോനെ അലോഹേ രാവിലെ പല്ല് പോലും തേക്കാതെ എന്റെ നാവിൽ നിന്ന് ചീത്ത കേൾക്കാനായി ഇറങ്ങിയതാണോ നീ............"

"ഞാൻ പല്ല് തേച്ചില്ലെന്ന് നീ എങനെ കണ്ടു..... ഇനി വല്ല സിസി ടീവിയും....." "പിന്നെ പുരം വന്നോ എന്നറിയാൻ ചെണ്ടകാരന് കലണ്ടർ നോക്കണ്ട ആവിശ്യമില്ല...... ആ പിന്നെ നിന്റെ റൂമിൽ സിസിടീവി വെക്കുന്നതിനും ബേധം ഞാൻ പോയി പൊട്ടകിണറ്റിൽ ചാടുന്നതാ......." "അഭാമാനിച്ചു കഴിഞ്ഞോ ആവോ..... ഡാ എന്നാലും നീ ഇപ്പൊ പറഞ്ഞ ആ ചൊല്ല് അങ്ങനെ അല്ലല്ലോ വേറെ എന്തോ അല്ലെ......" "നിനക്ക് കാര്യം മനസിലായില്ലേ അത് മതി........" "ഉവ്വേ ഉവ്വേ.... എന്റെ അനിയത്തി കുട്ടി എങനെ സഹിക്കുന്നോ ആവോ...." "പോടാ വെറുതെ അല്ല വിച്ചു നിന്നെ മൈൻഡ് പോലും ചെയ്യാത്തത്......" "ഇതാണ് ഒരു തമാശ പറയാൻ പാടില്ല എന്റെ കൊച്ചനോട്....." "നിന്റെ തമാശ കഴിഞ്ഞെങ്കിൽ എനിക്ക് ഒന്ന് ഫ്രഷ് ആവാം ആയിരുന്നു....." "ഡാ വെക്കല്ലേ....." "എന്താ ഡാ....." "1വീക്ക്‌ കൂടെ ഫ്രൈഡേ ടിക്കറ്റ് ബുക്ക്‌ ചെയ്തു..... അവിടെ ഫോർമാലിറ്റീസ് എല്ലാം ഓക്കേ....."

"നീ മെസ്സേജ് ചെയ്താൽ മതി....." "മ്മ് ബൈ ഡാ....." അതിനെ കുറിച്ച് ആ വീട്ടിൽ നിന്ന് കൂടുതൽ സംസാരിക്കുന്നത് നല്ലതല്ലെന്ന് അറിയുന്നത് കൊണ്ടാകാം കണ്ണൻ പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്തത്........... കട്ട്‌ ആയതും വാട്സാപ്പിൽ അലോഹിന്റെ മെസ്സേജ് വന്നു....... അത് കണ്ടപ്പോൾ ഉള്ളിലെ സങ്കർഷങ്ങൾക്ക് ഒരു ആശ്വാസം പോൽ.......... അങ്ങനെ എല്ലാം ഓക്കേയായിരിക്കുന്നു........ കൃത്യം ഒരു വീക്ക്‌ അത്രയും കൂടെ വെയിറ്റ് ചെയ്യണം........ അതിന് ശേഷം ആരെയും ഭയപ്പെടാതെ ഞങ്ങൾക്ക് ജീവിക്കാം............. _____💛 ആ ദിവസത്തിനു പ്രത്യകിച്ചും മാറ്റങ്ങൾ ഒന്നുമുണ്ടായിരുന്നില്ല...... അച്ഛന്റെ ഇടക്കിടെ ഉള്ള നോട്ടം..... അഹല്യ അവിടെ തന്നെ ഉണ്ട്..... പക്ഷെ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് തോന്നുന്നില്ല...... എന്തു പറ്റിയോ ആവോ...... മറ്റെവിടെയും പോകാതെ കണിയുടെ കൂടെ തന്നെയായിരുന്നു ആ ദിവസം മുഴുവൻ.......

ഇടക്ക് അച്ചുനെ വീഡിയോ കാൾ ചെയ്തു..... കണിയും ഉണ്ടായിരുന്നു കൂടെ....... കണിയെ കെട്ടാൻ പോകുന്ന ആളെ കുറിച്ച് അന്വേഷിക്കാൻ ഒരു ഫ്രണ്ട്നെ ഏൽപ്പിച്ചിരുന്നു...... ആളു ഡോക്ടർ തന്നെയാണ്...... കണ്ണനെ പോലെ കാർഡിയോ.....സത്യജിത്ത്.... കണ്ണൻ സത്യയോട്‌ സംസാരിച്ചു..... അന്വേഷിച്ചപ്പോളും സംസാരിച്ചപ്പോളും സത്യയെ കുറിച്ച് മോശം എന്ന് പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... നല്ല സ്വഭാവം..... ഒരുപാട് സംസാരിക്കുന്ന കുട്ടത്തിലാണ്..... ഓവർ വിനയം ഒന്നും ഇല്ല..... നല്ല ഫ്രണ്ട്‌ലി ആയാണ് കണ്ണനോട് സംസാരിച്ചത്.... അല്ലുന്റെ കാര്യം കണി തന്നെ അവനോട് തുറന്നു സംസാരിച്ചിട്ടുണ്ട്..... എന്തോ സത്യയോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നത് പോലെ..... അങ്ങനെയാണ് കണ്ണന് തോന്നിയത്....... അത് പറഞ്ഞപ്പോൾ കണി ചിരിച്ചു..... ആദ്യ പ്രണയം മറക്കാൻ അങ്ങനെ പെട്ടന്ന് ഒന്നും സാധിക്കില്ല.....

അതും സ്വയം ഒതുങ്ങി കഴിഞ്ഞിരുന്ന കണിയുടെ ലൈഫിൽ അങ്ങോട്ട് വന്നു കൂട്ടു കുടിയതാണ് അല്ലു..... സ്വയം ഒഴിഞ്ഞു മാറേണ്ടി വന്നതാണ് ആ പ്രണയത്തിൽ നിന്നും അവൾക്ക്................... മറക്കാൻ അത്ര എളുപ്പമല്ല...... എങ്കിലും അവൾ സത്യയെ ഇനി പ്രണയിക്കില്ല എന്നല്ല..... പ്രണയിക്കും.... ഓർമയിൽ അല്ലുനോടുള്ള പ്രണയം അവൾ സൂക്ഷിക്കും..... തുറക്കാൻ ആവാത്ത വിധം ആ അദ്ധ്യായം അവൾ സ്വയം മുടി വെക്കും.... എന്നെങ്കിലും ഓർക്കാൻ ഒരു സുഖമുള്ള നോവയ്..... ആ ഇഷ്ട്ടം..... ചില പ്രണയം അങ്ങനെയാണ്...... ഒരുമിക്കുമ്പോൾ അല്ല ഒരുമിച്ചിരുന്നപ്പോൾ അവർ ആരായിരുന്നു എന്നതാണ് ഓർമകളിൽ തെളിഞ്ഞു നിൽക്കുക........ നേടുന്നത് മാത്രമല്ല വിട്ടു കൊടുക്കുന്നതും പ്രണയമാണ്......അല്ലെ........... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story