അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 11

Achunte Kannettan

രചന: നേത്ര

 "അച്ചു നീ ഇതെവിടാ......." "ഇതേ പെണ്ണെ കളിപ്പിക്കല്ലേ......" "അച്ചുമ്മാ സമയം ഒരുപാടായി....." "എടി പോത്തേ..... ഇനിയും ലേറ്റ് ആയാൽ ആ കോലോഹ് എന്നെ പൊരിക്കും...." "നല്ല അച്ചുമ്മാ അല്ലെ വേഗം വാ......" കുറച്ചു സമയമായി വിച്ചു ബാത്‌റൂമിൽ നോക്കി അച്ചുനെ വിളിക്കാൻ തുടങ്ങിട്ട്......... കുളിച്ചു ഇറങ്ങേണ്ട നേരമായിട്ടും അവളെ കാണാത്തപ്പോൾ എന്തോ ഒരു വിറയൽ അവളിൽ പടർന്നു........ ബാത്‌റൂമിന്റെ വാതിൽ തള്ളി തുറന്നപ്പോൾ കണ്ടു നിലത്തു ബോധമില്ലാതെ കിടക്കുന്ന അച്ചുനെ....... ഒരു നിമിഷം ദേഹമാകെ ഒരു മരവിപ്പ് ആയിരുന്നു....... താനൊരു ഡോക്ടർ ആണെന്ന് പോലും മറന്നു പോയി ആ നിമിഷം....... (അച്ചു അന്ന് കളിയാക്കിയത് പോലെ വിച്ചു പല്ല് ഡോക്ടർ അല്ലാട്ടോ.... അവൾക്ക് ഡെന്റിസ്റ് ആവണം എന്നായിരുന്നു ആഗ്രഹം..... പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ വീട്ടുകാരെ നിർബന്ധത്തിന് വിട്ടു കൊടുക്കേണ്ടി വന്നു ഇപ്പൊ വിച്ചുവും അച്ചുനെ പോലെ പീഡിയേട്രിഷ്യൻ ആ..........) ചിന്തകൾക്ക് മീതെ ബുദ്ധിയെ കൊണ്ടു വന്നു അവൾ അച്ചുന്റെ അരികിലേക്ക് ഓടി......

തട്ടി വിളിച്ചിട്ടും അവൾ കണ്ണുകൾ തുറന്നില്ല..... ശരീരത്തിൽ ആകെ ഒരു തണുപ്പ് പടർന്നു തുടങ്ങുന്നു..... മുക്കിൽ നിന്ന് ഒലിച്ചു ഇറങ്ങുന്ന രക്തം കൂടെ കണ്ടപ്പോൾ വിച്ചു ആകെ തളർന്നു................ ഒത്തിരി സമയം വിളിച്ചു നോക്കി..... ഇല്ല അച്ചു കണ്ണുകൾ തുറന്നില്ല...... ആ മുഖം ആകെ വിളറിയത് പോലെ...... പെട്ടന്ന് തന്നെ ഭയത്തെ പിടിയിലാക്കി റൂമിലേക്ക് ഓടി..... ടേബിൾന്റെ മേലെ വെച്ചിരുന്ന ഫോൺ എടുത്തു അലോഹിന്റെ നമ്പറിലേക്ക് വിളിച്ചു............... ഈ സമയം അവനല്ലാതെ മറ്റാർക്കും ഇവിടെ എത്താൻ ആവില്ലെന്ന് വിച്ചുനു ഉറപ്പായിരുന്നു...... അത് പോലെ ഈ സമയം തന്റെ കാൾ കണ്ടാൽ ഒരിക്കലും അലോഹ് എടുക്കാതെ ഇരിക്കില്ല................ അതാണ് മറ്റൊന്നും ഓർക്കാതെ അലോഹിനെ തന്നെ വിളിച്ചത്..... ആദ്യത്തെ മൂന്നു റിങ്ങിൽ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു......... "ഹലോ വിച്ചു....." "അലോഹ് അലോഹ് പ്ലീസ് പ്ലീസ് ഹെല്പ് മി......" "വിച്ചു..... എന്താ.... Are you ഓക്കേ...." "ഞാൻ.... എനിക്ക് എനിക്കൊന്നുമില്ല........... പക്ഷെ അച്ചു അച്ചു ... അവൾക്ക് ബോധമില്ല.... മുക്കിൽ നിന്ന്..... മുക്കിൽ നിന്ന് അന്നത്തെ പോലെ ബ്ലഡ്‌ വരുന്നു..... എത്ര എത്ര വിളിച്ചിട്ടും കണ്ണ് തുറക്കുന്നില്ല..... പ്ലീസ് പ്ലീസ് ഒന്ന് ഒന്ന് വേഗം വരവോ......"

"വിച്ചു..... ഓക്കേ ഓക്കേ ഞാ.... ഞാൻ ഇതാ എത്തി...... നീ..... നീ ടെൻഷൻ ആവാതെ....." മറ്റൊന്നും ചോദിക്കാൻ പറ്റിയ സാഹചര്യം അല്ല ഇതെന്ന് ഉത്തമ ബോധ്യം ഉള്ളത് കൊണ്ടാകാം കൂടുതൽ ഒന്നും ചോദിച്ചു സമയം കളയാതെ അലോഹ് വേഗം കാൾ കട്ട്‌ ചെയ്തു...... പെട്ടന്ന് തന്നെ കാറിൽ കേറി...... കാറിൽ ഇരുന്നു കൊണ്ടു തന്നെ ആംബുലൻസിനു ഫോൺ ചെയ്തു............... അവിടെ എത്തിട്ട് ആംബുലൻസിനു ആവിശ്യം വന്നാൽ...... അത് കൊണ്ടു ഒരു മുൻകരുതൽ....... സമയം ഒട്ടും കളയാതെ എത്ര വേഗത്തിൽ പോകാൻ ആവുമോ അത്രയും വേഗത്തിൽ അവൻ അങ്ങോട്ടേക്ക് എത്തി......... അവൻ അവിടെ എത്തുമ്പോൾ വിച്ചു എങനെയൊക്കെയോ അച്ചുനെ താങ്ങി പിടിച്ചു ബെഡിൽ വരെ എത്തിച്ചിരുന്നു........... "വിച്ചു..... ബിപി ബിപി നോക്കിയോ ......" "മ്മ്.... ബിപി ഹൈ ആയിട്ട ഉള്ളത്......." അലോഹ് വേഗം തന്നെ ഒരു ഇൻജെക്ഷൻ എടുത്തു അച്ചുന്റെ കൈയിൽ ഇൻജെക്റ് ചെയ്തു........ കുറച്ചു നിമിഷം കൊണ്ടു തന്നെ അച്ചുന്റെ ദേഹം ശാന്തമാകാൻ തുടങ്ങി......

വിച്ചു അപ്പോളും കൈകൾ കൂട്ടി തിരുമ്പി അച്ചുന്റെ കൈ ചൂട് പിടിപ്പിക്കുന്നുണ്ടായിരുന്നു...... അത്രയും തണുത്തു പോയിരുന്നു ആ ശരീരം...... പതിയെ പതിയെ എല്ലാം നോർമൽ ആയി വരുന്നുണ്ട് എന്ന് ചെക്ക് ചെയ്തപ്പോൾ മനസിലായി..... അത് അവരിൽ ആശ്വാസം നിറച്ചു................ അച്ചു....... അലോഹ് പതിയെ അച്ചുന്റെ കവിളിൽ തട്ടി വിളിച്ചു..... ആ കണ്ണുകൾ പതിയെ ചലിച്ചു...... മുക്കിൽ നിന്ന് വന്ന രക്തം അതിനു മുൻപ് വിച്ചു തുടച്ചു മാറ്റിയിരുന്നു...... കണ്ണുകൾ തുറക്കാൻ ശ്രമിക്കുമ്പോൾ അസ്സഹാനീയമായ വേദന അച്ചുന്റെ മുഖം ചുളിഞ്ഞു...... തല വെട്ടി പൊളിയുന്നത് പോലെ................... തലയിൽ എന്തോ കൊളുത്തി വലിക്കുന്നു......... ശകതമായി അടി കിട്ടിയത് പോലെ........ പാടു പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്ന അച്ചുനെ വിച്ചുവും അലോഹും വേദനയോടെ നോക്കി............... ഇപ്പൊ അവൾ അനുഭവിക്കുന്ന വേദന അവർക്ക് ഊഹിക്കാം...... വിച്ചു അവളെ തലയിൽ തലോടി കൊണ്ടിരുന്നു....... കണ്ണു പതുക്കെ തുറന്നു തന്റെ അടുത്തിരിക്കുന്ന രണ്ടു പേരെയും നോക്കി അച്ചു വെറുതെ ഒന്ന് ചിരിച്ചു........... വേദന കാരണം ആ ചിരി തീർത്തും പരാജയപെട്ടു പോയി എന്ന് തന്നെ പറയാം........ പെട്ടന്ന് കണ്ണുകൾ തുറന്നപ്പോൾ ഉള്ള വേദന കാരണം ആകാം ആ മുഖം ആകെ ചുളിഞ്ഞു......

വിച്ചുന്റെ കൈയിൽ അമർത്തി പിടിച്ചു...... ശേഷം കണ്ണുകൾ മുറുക്കെ അടച്ചു ആ വേദന ഒന്ന് കുറയുവോ എന്ന് നോക്കി...... കണ്ണുകൾ അടക്കുമ്പോൾ പോലും അസ്സഹാനീയമായ വേദന...... രണ്ടു പോളകളും ആരോ പിടിച്ചു വെച്ചത് പോലെ........ കുറച്ചു സമയം അവൾ സ്വയം ശാന്തമാകാൻ ശ്രമിച്ചു....... അത്രയും സമയം ക്ഷമയോടെ വിച്ചുവും അലോഹും അവളെ അടുത്ത് തന്നെ ഇരുന്നു....... ഒന്ന് ശാന്തമായി എന്ന് തോന്നിയത്തും അച്ചു കണ്ണുകൾ തുറന്നു..... മുഖത്തു ഇപ്പൊ ഒരു നേർത്ത പുഞ്ചിരി ഉണ്ട്................. "പേ.... പേടിച്ചു പോയോ രണ്ടാളും........മ്മ്മ്....." കുറച്ചു സമയം സംസാരിക്കാത്തത് കൊണ്ടാകാം ആ ശബ്ദം ആദ്യമോന്നു ഇടറി പോയിരുന്നു....... "നീ ഇപ്പൊ ഓക്കേ അല്ലേടി.... കുഴപ്പം ഒന്നുല്ലല്ലോ..... ഹോസ്പിറ്റലിൽ പോകണോ......., " "മ്മ്ഹ്ഹ്.... വേണ്ട...... ഞാൻ ഞാൻ സ്ട്രോങ്ങ്‌ അല്ലേടി ഞാൻ ഇപ്പൊ ഓക്കേയാ..... വേണമെങ്കിൽ ഇപ്പൊ ഡ്യൂട്ടിക്ക് പോകാലോ......" "ആഹ്ടി പോകാം നിന്നെ ഇന്ന് ഡ്യൂട്ടിക്ക് തന്നെ കൊണ്ടു പോകാം...... മര്യാദക്ക് അടങ്ങി ഒതുങ്ങി അവിടെ കിടന്നോ...............

ഒരു സ്ട്രോങ്ങ്‌ വുമൺ വന്നിരിക്കുന്നു.... നീർക്കോലി......" അത്രയും വേദന ഉണ്ടായിട്ടും തന്നോട് കുറുമ്പ് പറയുന്ന അച്ചുനെ കണ്ടപ്പോൾ വിച്ചുനു അങ്ങോട്ട്‌ ദേഷ്യം വന്നു...... അലോഹ് ആണെങ്കിൽ വല്ല ആവിശ്യം ഉണ്ടായിരുന്നോ എന്ന രീതിയിൽ അച്ചുനെ നോക്കുന്നു...... അച്ചു ആണെങ്കിൽ ഇതൊക്കെ എന്തു എന്ന ഭാവം ആ........ നിങ്ങൾ ഓർക്കണം കുറച്ചു മുൻപ് ബോധം ഇല്ലാതെ കിടന്ന പെണ്ണാ..... ഇങ്ങനെ പോയാൽ വിച്ചു ഒന്നുകൂടി അവളെ ബോധം കളയും...... "അലോഹേട്ടോ ഇവിടെ വല്ലാത്ത ചൂട് ആണല്ലേ....." വിച്ചുനെ ഒളിക്കണ്ണ് ഇട്ടു നോക്കി അവൾ അലോഹിനോടായി പറഞ്ഞു..... "അതെ അച്ചു കാലാവസ്ഥയുടേത് ആണെന്ന് തോന്നുന്നു......" "കുറച്ചു സമയം കൂടെ കഴിഞ്ഞാൽ ഒരു ഇടി വെട്ടുമഴക്കും സാധ്യത കാണുന്നുണ്ട്........" "ഒരു ഇടി വെട്ടു മഴ കഴിഞ്ഞു മോളെ വളരെ വൈകാതെ തന്നെ അടുത്തത് ഉണ്ടാകും എന്ന തോന്നുന്നേ....." അത് പറഞ്ഞു അലോഹ് വെറുതെ വിച്ചുനെ നോക്കി...... മിക്കവാറും അവൾ അവനെ കൊല്ലും ആംബുലൻസ് വിളിച്ചത് നന്നായി........... മുഖം ഇപ്പൊ പൊട്ടും എന്ന രീതിയിൽ ആയിട്ടുണ്ട്....... ഇറങ്ങി ഓടുന്നതിനു മുൻപ് വിച്ചു അലോഹിന്റെ അടുത്ത് എത്തിയിരുന്നു......... .അലോഹിന്റെ മുടിയിലും താടിയിലും ആയി പിന്നെ വിച്ചുന്റെ യുദ്ധം......

അച്ചു മോളെ രക്ഷിക്കെടി എന്ന ഭാവത്തിൽ അലോഹ് അച്ചുനെ നോകുനുണ്ട്...... ഞാൻ ഇല്ലേ നിങ്ങൾ ആയി നിങ്ങളെ സ്വർഗമായി എന്ന് അച്ചുവും...... ഇത് കണ്ടിട്ട് സ്വർഗം ആണെന്ന് തോന്നുണ്ടോ എന്ന് അലോഹ്..... ഉയ്യോ ഞാൻ ഇല്ലയെ.... ഞാൻ ഇടപെട്ടാൽ പിന്നെ നുള്ളാലായി പിച്ചലായി പിന്നെ കുറച്ചു സെന്റിയായി.... ആകെ ഡാർക്ക്‌ നിങ്ങൾ എൻജോയ് ചെയ്യ്...... എന്ന് അലോഹ് മാത്രം അറിയാൻ എന്ന പോലെ ആക്ഷൻ ആയും ചുണ്ട് അനക്കിയും അച്ചു പറഞ്ഞു........ വിച്ചു ആണെങ്കിൽ ഒട്ടും വിട്ടു കൊടുക്കാൻ ഭവമില്ല...... അലോഹ് അവളെ പിടിച്ചു വെക്കുമ്പോൾ റബർ പോലെ അവൾ പിന്നെയും പിച്ചനും മന്ദാനും ഓക്കേ തുടങ്ങി...... "എടി മോളെ വിച്ചുട്ടാ ഇങ്ങനെ എന്നെ ഉപദ്രവിച്ചാൽ ഭാവിയിൽ നിന്റെ കെട്ടിയോനെ കാണാൻ ഒരു ഭംഗിയും ഇല്ലെന്ന് നാട്ടുകാർ പറയുമെടി......" വിച്ചുന്റെ കൈ പിടിച്ചു വെച്ചു കൊണ്ടാണ് അലോഹിന്റെ ഈ ഡയലോഗ് എവിടെ.......... അവൾ നിസാരമായി അവന്റെ പിടിയിൽ നിന്ന് ഊരി വന്നു..... അവന്റെ മുടി പിടിച്ചു വലിച്ചു.......

"മോളെ വിച്ചു ഇതേ ചേട്ടന്റെ മുടി ഓക്കേ പോയാൽ മൊട്ട ആവുമെടി പിന്നെ നിനക്ക് തന്നെയാ നാണക്കേട്......." ഏഹ്ഹ് ഹേ..... നോ രക്ഷ..... വിച്ചു ഇപ്പോളും യുദ്ധത്തിൽ തന്നെ...... പിടിച്ചു വെക്കുന്നത് പോലെ ഊരി വരുന്ന അവളെ കണ്ടു ഇതിനെ വല്ല റബർ കൊണ്ടാണോ ഉണ്ടാക്കിയതെന്ന് പോലും അലോഹിന് സംശയം തോന്നി..... എന്തിന്റെ കുഞ്ഞാണാവോ എന്ന് ചിന്തിക്കാതെ ഇരുന്നില്ല........... അവരെ അടിയൊക്കെ കണ്ടു അച്ചു ചിരിച്ച് ചിരിച്ച് ഒരു പണിയായി...... അപ്പോഴാണ് കാറ്റുപോലെ ആരോ ഓടി വന്നത്...... എന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പ് ആ വ്യക്തി അച്ചുവിനെ മുറുക്കെ കെട്ടിപിടിച്ചു....... കാറ്റിനുപോലും സ്ഥാനം ഇല്ലാതെ വിധം......... ആ സാന്നിധ്യം അത് ആരാണെന്ന് മനസ്സിലാക്കി കൊടുത്തു....... ഉയർന്നുവന്ന ഹൃദയമിടിപ്പ് കൊണ്ട് തന്നെ ആ ഹൃദയം എത്ര പേടിച്ച് എന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു........ ശ്വാസം കിട്ടാതെ വന്നപ്പോളും ആ പിടിയിൽ നിന്ന് അവൾ കുതറി മാറിയില്ല......... അവന്റെ ഇപ്പോളെത്തെ അവസ്ഥ അവൾക്ക് മനസിലാകും.....

ഒത്തിരി പേടിച്ചു പോയിട്ടുണ്ടാകും...... അത്രയും സമയം അടി കൂടിയ വിച്ചുവും അലോഹും വാ തുറന്നു ആ രംഗം നോക്കി നിന്നു...... പിന്നെ എന്തോ ഓർത്തത് പോലെ അലോഹ് വാ തുറന്നു നിൽക്കുന്ന വിച്ചുനെയും പൊക്കി പിടിച്ചു ആ റൂമിനു വെളിയിലേക്ക് വിട്ടു....... ________ അവിടെയാകെ നിശബ്ദത ബാധിച്ചു............ കഴുത്തിൽ അനുഭവപെട്ട നനവ്.... അവൻ ഇപ്പൊ കരയുകയാണെന്ന് അവൾക്ക് മനസിലായി..... പതിയെ ആ കൈയിൽ നിന്ന് അവൾ കുതറി മാറി....... എപ്പോളോ അവളിലേക്ക് കൊടുത്ത ബലം അവൻ കുറച്ചിരുന്നു അതാകാം പെട്ടന്ന് തന്നെ അവനിൽ നിന്ന് മാറാൻ അവൾക് സാധിച്ചത്...... അച്ചുന്റെ മുഖത്തു നോക്കാതെ മറ്റെങ്ങോട്ടോ നോട്ടം മാറ്റിയിരിക്കുകയായിരുന്നു കണ്ണൻ.............. "കണ്ണേട്ടാ......" അവൾ വിളിച്ചിട്ടും ഒന്നും മിണ്ടാതെ ഒരു വട്ടം അവളെ നോക്കി വീണ്ടും നോട്ടം മാറ്റി........ "പേടിച്ചു പോയോ....." അത്രയും ചോദിച്ചപ്പോൾ അവൾക്ക് ഉള്ള മറുപടി പറഞ്ഞത് ആ ചുവന്ന കണ്ണുകൾ ആയിരുന്നു........ അതിൽ മുഴുവൻ ഭയം ആയിരുന്നു....... അവൾ ചുണ്ടു ചുളുക്കി...... "സത്യായിട്ടും ഞാൻ ഇത്തിരി ഫുഡ് കഴിച്ചു....... എനിക്ക് വേണ്ടായിരുന്നു....

.. പക്ഷെ വിച്ചു കണ്ണേട്ടനോട് പറയും എന്ന് പറഞ്ഞപ്പോൾ രാത്രിയും രാവിലെയും കുറച്ചു കഴിച്ചു..... കണ്ണേട്ടൻ ആണേ സത്യം...... പിന്നെ ഇല്ലേ....." അവളെ ഭാവങ്ങൾ ഓക്കേ കണ്ടപ്പോൾ അത്രയും സമയം ഭയം നിലനിന്ന കണ്ണുകൾ ഒന്ന് ശാന്തന്മായി..... കൊച്ചു കുഞ്ഞിനെ പോലെ തന്നോട് സംസാരിക്കുന്ന തന്റെ പെണ്ണിനെ അവൻ ഇമ വെട്ടാതെ നോക്കി നിന്നു പോയി.............. എന്തോ പറഞ്ഞു പെട്ടന്ന് അവൾ നിർത്തിയപ്പോൾ അവൻ പിരികം ഉയർത്തി എന്താ എന്ന് ചോദിച്ചു...... അവന്റെ അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി ഇരുന്നു കൊണ്ടു ശബ്ദം കുറച്ചു അവൾ എന്തോ പറയാൻ തുടങ്ങി..... "വിച്ചുനോട്‌ പറയരുത്....... " "ഇല്ല എന്താ......" എന്തോ കള്ളത്തരം ഒപ്പിച്ചു എന്ന് ആ മുഖം കണ്ടാൽ തന്നെ അറിയാം.................... ആ മുഖം കാണുമ്പോൾ ചിരി വന്നു എങ്കിലും കണ്ണൻ വിദഗ്ധമായി അത് മറച്ചു ഇത്തിരി ഗൗരവത്തിൽ ചോദിച്ചു.......... "അതെ ആ പല്ല് ഡോക്ടറെ ഫുഡിന് അത്ര ടൈസ്റ് പോരാ എന്നെ..... അത് കൊണ്ടു പകുതി കഴിച്ചു ബാക്കി അവൾ കാണാതെ ഞാൻ കളഞ്ഞു......."

ശബ്ദം തായ്‌തി കൊച്ചു കുട്ടിയെ പോലെ പറയുന്ന അച്ചുനെ കണ്ടപ്പോൾ അറിയാതെ എങ്കിലും അത്രയും സമയം പിടിച്ചു വെച്ച ചിരി പുറത്തേക്ക് ചാടി പോയി....... അവൻ ചിരിക്കുന്ന കണ്ടു അച്ചു തിരിഞ്ഞു ഇരുന്നു...... മിണ്ടില്ല എന്നത് പോലെ....... "എന്നാലും എന്റെ അച്ചൂട്ടി നീ എങനെ ഡോക്ടർ ആയി എന്ന കാര്യത്തിൽ എനിക്ക് ഇപ്പൊളും സംശയം ആണ് പെണ്ണെ...... " "പോ..... കണ്ണേട്ടാ ഇതേ എന്നെ കളിയാക്കല്ലേ...... ഞാനെ പഠിച്ചിട്ട് തന്നെയാ ഡോക്ടറയെ......" "മ്മ് മ്മ്.... അതെനിക് അറിയാലോ..... വെറുതെ അല്ല നിന്നെ കാണാൻ വരുന്ന കുട്ടികൾ ഓക്കേ നിന്നെ എവിടെ കണ്ടാലും നിന്റെ അടുത്തേക്ക് ചാടി വരുന്നത്....... ന്റെ അച്ചൂട്ടിക്കെ കുഞ്ഞുങ്ങളെ മനസാ...... ഈ ശരീരമേ വലുതായുള്ളു..... ഈ കുഞ്ഞു തല ഇപ്പോളും കുഞ്ഞു വാവകളെ പോലെയാ......." "പോ കണ്ണേട്ടാ......" "മ്മ് മ്മ്.... എന്നാലും നീ വിച്ചുന്റെ ഫുഡ് കളഞ്ഞല്ലോ അച്ചുട്ടാ..... ഞാൻ അവളോട് പറയട്ടെ......" "അയ്യോ ചതിക്കല്ലേ കണ്ണേട്ടാ..... ഇത് അവളോട് പറഞ്ഞാൽ അതിന്റെ പ്രതികരമായി അവളെ പുതിയ പരീക്ഷണം ഞാൻ ടൈസ്റ് ചെയ്യേണ്ടി വരും......."

"ഉവ്വേ ഉവ്വേ...... പാവം എന്റെ അലോഹ്.......... എന്താകുവോ എന്തോ ചെക്കന്റെ അവസ്ഥ......" "ഹാ ആ കാര്യം ഓർത്ത എന്റെ പേടി.............." അത്രയും പറഞ്ഞു അവർ രണ്ടാളും ചിരിച്ചു........ കണ്ണന്റെ ചിരി കണ്ടപ്പോൾ അച്ചുന്റെ മനസ് നിറഞ്ഞു..... അവൻ തന്നെ ഓർത്തു വേദനിക്കുന്നത് കാണാൻ അവതത് കൊണ്ടായിരുന്നു വെറുതെ കുഞ്ഞു കുട്ടിയെ പോലെ അവനോട് പരിഭവം പറഞ്ഞത്....... ഞാൻ എത്ര വേദനിക്കുന്നുണ്ടെങ്കിലും ആ മനസ് നോവുന്നത് എനിക്ക് സഹിക്കാൻ ആവില്ല കണ്ണേട്ടാ....... ആ കണ്ണുകൾ നിറയരുത് ഇത് എന്റെ വാശിയാ..... കണ്ണേട്ടന്റെ അച്ചുന്റെ വാശി...... നീ ഇപ്പൊ ചെയ്തത് എല്ലാം എന്റെ മനസ് ശാന്തമാക്കാൻ ആണെന്ന് എനിക്ക് അറിയാം പെണ്ണെ...... നിനക്ക് നോവുമ്പോൾ നോവുന്നത് എന്റെ മനസാണെന്ന് നിനക്കറിയാം....... എന്റെ പെണ്ണിന്റ വേദന എല്ലാം പെട്ടന്ന് മാറ്റി കൊടുക്കണേ ഈശ്വര...... ഒരുപാട് വേദനകൾ അവൾക്ക് നൽകല്ലേ.................. തന്നെ ഒരു ചെറു പുഞ്ചിരിയാൽ നോക്കുന്നവളെ നോക്കി അവൻ മനസ്സിൽ പറഞ്ഞു........ ഇരു കണ്ണിലും ആ നിമിഷം നിറഞ്ഞു നിന്നത് പ്രണയം മാത്രമായിരുന്നു..... കളങ്കമില്ലാത്ത പ്രണയം............. തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story