അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 13

Achunte Kannettan

രചന: നേത്ര

നിന്റെ നാളുകൾ അസ്‌തമിക്കാൻ ആയിരിക്കുന്നു ഗൗതമി........ "മുതലാളി....... " "ആ ശങ്കർ(അച്ചുന്റെ അച്ഛൻ )....." "എന്താ മുതലാളി എല്ലാം നമ്മളെ തീരുമാനം അനുസരിച്ചു അല്ലെ നടക്കുന്നത്......" "അത് ചോദിക്കാൻ ഉണ്ടോ ശങ്കർ..................അവളെ നിമിഷം അടുത്ത് കഴിഞ്ഞിരിക്കുന്നു......മോഹിക്കാൻ പാടില്ലാത്തതാണ് അവൾ മോഹിച്ചത്..... അതിനുള്ള ശിക്ഷ നടന്നിരിക്കും...... ആരൊക്കെ അവൾക്ക് സംരക്ഷണം തീർത്തലും......." ഇരുവരുടെയും മുഖത്തു ഒരു പോലെ ആ ക്രൂരത നിറഞ്ഞു...... ഏതെങ്കിലും അച്ഛൻ സ്വന്തം മകളോട് ഇങ്ങനെ ചെയ്യുമോ..... അയാളിലെ പിതൃത്വം ഇത്രയും വാത്സല്യഹിനമായിരിക്കുന്നോ..... ആയിരുന്നിരിക്കണം.... സ്വന്തം മക്കൾക്കായി എല്ലാം വേട്ടിപിടിച്ചു കൊടുക്കുന്ന രക്ഷിതാക്കൾക്ക് ഇടയിൽ ഇയാളുടെ മുഖം എങനെ...... ഇത്രയും ക്രൂരനാവാൻ എങനെ ഒരു പിതാവിന് സാധിക്കുന്നു..... ചോദ്യങ്ങളായി ഒരു അസ്ത്രം തന്നെ രൂപം പ്രാഭിക്കുന്നു.... ഉത്തരങ്ങൾ തേടേണ്ടിയിരിക്കുന്നു...... ആ ക്രൂരമായ മുഖങ്ങൾക്ക് ഉള്ളിൽ ഒളിച്ചു കിടക്കുന്ന രഹസ്യങ്ങളുടെ ചുരുൾ അഴിച്ചെടുത്തെ മതിയാവൂ..... അല്ലെങ്കിൽ..... അല്ലെങ്കിൽ പകരം കൊടുക്കേണ്ടി വരുന്നത് ഒരു ജീവനകാം.... അത് അച്ചുവിന്റേത് ആവണം എന്നില്ല.....

ഒരുപക്ഷെ അതിനു ഇരയായി മാറുന്നത് കണ്ണൻ ആവാം.... അവരെ രക്ഷിക്കാൻ ശ്രമിക്കുന്ന അലോഹോ വിച്ചുവോ ആവാം..... അതുമല്ലെങ്കിൽ അഹല്യ.... അഹല്യ..... അവൾ... അവളും ഒരു ചോദ്യം തന്നെയല്ലേ...... അവളുടെ ഉള്ളിൽ നിറയുന്നത് എന്താണ്..... അവൾ ഓരോ നിമിഷവും ഓരോ മുഖങ്ങളിൽ നില തെറ്റുന്നതിന്റെ കാരണം എന്താണ്................ ഓരോ അർത്ഥങ്ങൾ അറിയാൻ ശ്രമിക്കുമ്പോൾ ഓരോ ചോദ്യങ്ങൾ ഏറുന്നു..... മുറുക്കുന്നു.... ശ്വാസം വിലങ്ങുന്നു...... ആ ദിനവും കൊഴിഞ്ഞു വീണു..... ഇനിയുള്ള ദിവസങ്ങൾ തങ്ങൾക്കായ് കരുതിയിരിക്കുന്നത് അറിയാതെ പ്രാർത്ഥനയോടെ അവർ മയക്കത്തിലേക്ക് വീണു...... ശത്രുക്കൾ കരുക്കൾ നീക്കുന്നു..... മുറുക്കുന്നു....... _______ പുതിയൊരു പുലരി വന്നു ചേർന്നു.... പുതിയ ഒരുക്കങ്ങൾ..... ചില മനുഷ്യർ തിരക്കുകളിലേക്ക് ഉളിയിടുന്നു.....

വിച്ചുവും അച്ചുവും മാറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടു ഹോസ്പിറ്റലിലേക്ക് വിട്ടു.... അത് അച്ചുന്റെ നിർബന്ധം തന്നെയായിരുന്നു....... വീട്ടിൽ ഇരുന്നു ബോർ അടിക്കുന്നു എന്ന് പറഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നതാ.... അലോഹിന്റെ കണ്ണിൽ നിന്ന് ഒളിച്ചിരിക്കാൻ കിട്ടിയ അവസരമായിരുന്നു അച്ചുന്റെ പേര് പറഞ്ഞു ലീവ്..... പക്ഷെ അത് അച്ചു എട്ടായി മടക്കി കൈയിൽ വെച്ചു കൊടുത്തു....... ഇടക്ക് വിച്ചു അച്ചുനെ നോക്കി പേടിപ്പിക്കുന്നുണ്ട്..... പക്ഷെ എവിടെ അച്ചു ഇടക്ക് അവളെ ഒളിക്കണ്ണിട്ട് നോക്കും അവൾ നോക്കുന്നില്ല എന്ന് കാണുമ്പോൾ അവൾ കാണാതെ ചിരിക്കും...... അലോഹിനെ ഇടക്ക് വെച്ചു കണ്ടെങ്കിലും അവൻ വിച്ചുനെ മൈൻഡ് ചെയ്യാതെ അച്ചുനോട്‌ സംസാരിച്ചു അവിടെ നിന്ന് പോയി..... ഇത് കണ്ടപ്പോൾ വിച്ചു വാ തുറന്നു പോയി......

ഇത് എന്റെ അലോഹ് അല്ല എന്റെ അലോഹ് ഇങ്ങനെ അല്ല എന്നായിരുന്നു അവളെ ഭാവം..... കുട്ടിയെയും കുറ്റം പറയാൻ പറ്റില്ല.................അല്ലേങ്കിൽ വിച്ചുനെ ചൊറിയാൻ അവസരം നോക്കിയിരിക്കുന്ന ആളു പെട്ടന്ന് ഇങ്ങനെ മൈൻഡ് ചെയ്യാതെ നിൽകുമ്പോൾ കുട്ടി ഞെട്ടില്ലെ..... വെറുതെ ഓന്നും അല്ലല്ലോ പാവം ചെക്കനെ വട്ട് കളിപ്പിച്ചിട്ട് അല്ലെ.................... അച്ചു ഡ്യൂട്ടിയിലേക്ക് കേറി..... വിച്ചുവും വേറെ കാര്യങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടു ഡ്യൂട്ടിയിൽ കേറി...... കുട്ടികളോട് കളിച്ചും ചിരിച്ചും അവരിൽ ഒരാളായി തന്നെയാണ് അച്ചു കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിരുന്നത്.... കണ്ണൻ പറഞ്ഞത് പോലെ ഈ കാരണം കൊണ്ടു തന്നെ അച്ചുനെ എവിടെ വെച്ചു കണ്ടാലും അവർ ഓടി വരും..... ഒരു ഡോക്ടറെ ഗൗരവവും ഓന്നും അവളിൽ ഇല്ല................. വിച്ചുന്റെ ഡ്യൂട്ടി കഴിയുന്നതിനു മുൻപ് തന്നെ അച്ചുന്റെ ഡ്യൂട്ടി കഴിഞ്ഞിരുന്നു............ വെറുതെ ആ ഹോസ്പിറ്റലിൽ വരാന്തായിലൂടെ നടക്കുമ്പോൾ ആയിരുന്നു തനിക്ക് നേരെ നടന്നടുക്കുന്ന ആളെ അച്ചു ശ്രദ്ധിച്ചത്..... ആ നിമിഷം തന്നെ അവളുടെ മുഖം ഭയത്താൽ വെട്ടിവിയർത്തു....

കണ്ണുകൾ പിടച്ചു.............. ശരീരത്തിലൂടെ എന്തോ പാഞ്ഞു പോകുന്നത് പോലെ...... ഹൃദയമിടിപ്പ് പോലും ക്രമം തെറ്റി മിടിച്ചു കൊണ്ടിരുന്നു...... കാതിൽ ഒരു 15വയസുകാരിയുടെ ശബ്ദം....... എന്നെ അടിക്കല്ലേ അച്ഛാ എന്ന് പറഞ്ഞു നിലവിളിച്ചു കരഞ്ഞ ആ 15വയസുകാരി........ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഭയത്താൽ അവളുടെ ഉള്ളം തേങ്ങി..... കൈ വിരലുകൾ വസ്ത്രത്തിൽ മുറുകി...... എന്നെ എന്നെ ഇനിയും അടിക്കല്ലേ അച്ഛാ....... എനിക്ക് എനിക്ക് നോവുന്നു..... ഞാൻ മരിച്ചു പോകും അച്ഛേ..... അച്ഛേ...... വേണ്ട അച്ഛേ..... ഞാൻ ഞാൻ അനുസരിച്ചോളാം അച്ഛേ..... എന്നെ അടിക്കല്ലേ അച്ഛേ...... എനിക്ക് എനിക്ക് പേടിയാവുന്നു അച്ഛേ......... വിശക്കുന്നു അച്ഛേ........ പൊള്ളുന്നു ...... നോവുന്നു..... അച്ഛേ.............. അവൾ വീണ്ടും വീണ്ടും വെട്ടി വിയർത്തു........ കണ്ണുകൾ നിറഞ്ഞൊഴുകി...... ആ ഓർമ്മകൾ അവളിൽ അത്രമേൽ സ്വാധിനിക്കുന്നു........... യഥാർഥ്യത്തിലേക്ക് എത്താൻ അവൾക്ക് സാധിക്കുന്നില്ല....... ഭുതകലത്തിലെ ആ കറുത്ത അദ്ധ്യായം അത്രത്തോളം അവളെ മാറ്റുന്നു.......

ഭയത്താൽ അവൾ സ്വയം ഇല്ലാതാവുന്നത് പോലെ...... ചെവിയിൽ ആ നിലവിളികൾ മാത്രം നിറഞ്ഞു നിൽക്കുന്നു....... ദേഹം നൊന്തു നിലവിളിച്ചു കരഞ്ഞ ആ പൊട്ടിപെണ്ണിന്റെ കണ്ണീർ പാടുകൾ അവളെ വീണ്ടും വീണ്ടും അഭലയാകുന്നു............. ഓർമ്മകളിൽ എത്തി നിന്നൊരു നിമിഷം അയാൾ അടുത്ത് എത്തിയത് അവൾ അറിഞ്ഞില്ല...... അയാളുടെ മുഖത്തു പുച്ഛം നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു....... ശത്രുവിനോട് എന്നത് പോലെ ആ കണ്ണുകൾ അവളെ കണ്ടപ്പോൾ കുറുകി വന്നു....... ഇയാൾ ഒരു അച്ഛൻ ആണോ..... ഒരു അച്ഛന് മകളോട് ഇങ്ങനെ ആകാൻ ആകുമോ....... എന്തു വിരോധഭസമാണ് ഇത്..... അത്രമേൽ ഹൃദയം നോവുന്നു.... ഒരച്ഛനാണ് ഇത് ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ...... ഇയാളുടെ മകളായി തന്നെയാണോ അവൾ ജന്മം കൊണ്ടത്........ വിശ്വസിക്കാൻ ആവില്ല......... ഇനി തെളിവുകൾ നിരത്തിയാലും...... അമ്മയുടെ ഗർഭപത്രത്തിൽ ഒരു കുഞ്ഞു ജന്മം കൊള്ളുമ്പോൾ തന്നെ ഒരു അമ്മയും ജനിക്കുന്നു..... അതോടൊപ്പം ഒരച്ഛനും..... അങ്ങനെ കാത്തിരുന്നു കിട്ടിയത് ആവില്ലേ ആ മകളെയും.....

എന്നിട്ടും എന്താ ഇങ്ങനെ....... ജനിക്കണ്ടായിരുന്നു..... അയാളുടെ മകളായി ജനിക്കാൻ ആണെങ്കിൽ ഇങ്ങനെയൊരു ജന്മം അവൾക്ക് നൽകേണ്ടായിരുന്നു..... ഒരു അച്ഛൻ എന്ന നിലയിൽ അയാൾ പരാജയം കൊണ്ടിരിക്കുന്നു...... കാക്കക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു എന്നത് അയാൾക്ക് മാത്രം ബാധ്യതയാണ്..... മകളുടെ മാതൃക ആവേണ്ട ആൾ തന്നെ അവളിൽ ഭയം നിറക്കുന്നു..... "അച്ചു......." അയാളുടെ ശബ്ദമാണ് അവളെ യഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്............. ഇത്രയും അടുത്ത് അയാൾ എത്തി എന്നത് അവളിൽ കൂടുതൽ പേടി നിറച്ചു....... "നീ ഒരുപാട് അങ്ങോട്ട്‌ മാറിയല്ലോ................. ശരിക്കും നിന്റെ അമ്മയെ പോലെ....." "അ.... അച്ഛാ.... അച്ഛൻ എന്താ ഇവിടെ.........." വാക്കുകൾ കൂട്ടി പിടിച്ചു കൊണ്ടായിരുന്നു ആ ചോദ്യം..... അവളിലെ ഭയം അയാളിൽ ഉന്മേഷം സൃഷ്ടിച്ചു...... അത് തന്നെയാണ് അയാൾക്കും വേണ്ടത്.... പേടിക്കണം!!!അവളിലെ പേടി ആസ്വദിക്കണം..... പണ്ട് മുതലേ അങ്ങനെ ആയിരുന്നില്ലേ...... "ഹാ എന്താ മോളെ ഇത് ആകെ വിയർത്തല്ലോ....

.." കൈയിലെ ടവൽ കൊണ്ടു അച്ചുന്റെ മുഖത്തു പൊടിഞ്ഞ വിയർപ്പുതുള്ളികൾ തുടച്ചു മാറ്റികൊണ്ടായിരുന്നു ആ ചോദ്യം....... അവൾക്ക് സ്വയം പുച്ഛം തോന്നി....... "അച്ചു......." അയാളുടെ മുന്നിൽ നിന്ന് ഭയത്താൽ വിറകൊള്ളുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് വിച്ചുന്റെ ശബ്ദം കാതുകളിൽ എത്തിയത്...... തിരിഞ്ഞു നോക്കുന്നതിന് മുൻപ് വിച്ചു അടുത്ത് എത്തിയിരുന്നു........... അവളെ നോക്കാൻ പോലും ശരീരം ചലിക്കാത്തത് പോലെ....... "അച്ചു....അവിടെ.....icu..... വേഗം വാ അത്യാവശ്യം ആ......" മറുതൊരു മറുപടി നൽകുന്നതിന് മുൻപ് വിച്ചു അച്ചുന്റെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നിരുന്നു...... ഒരു കളിപ്പാവയെ പോലെ അവൾ വിച്ചുന്റെ പിന്നാലെ നടന്നു..... ഇടക്ക് വിച്ചു ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു... അവർ പോകുന്ന വഴിയേ തന്നെ നോക്കി നിൽക്കുന്ന അയാളെ കാണെ അവളിലും ഭയം ഇരച്ചു കേറി..... നടത്തം വേഗത്തിൽ ആക്കി...... ഡ്യൂട്ടി കഴിഞ്ഞു അച്ചുനെ അന്വേഷിച്ചു അവളെ കേബിനിൽ വന്നപ്പോൾ അവൾ അവിടെ ഇല്ല...... അവളെ തിരക്കിയാണ് പുറത്തു വരാന്തായിലേക്ക് ഇറങ്ങിയത്..........

. അവിടെ ഒരു സൈഡിലായി ആരോടോ സംസാരിച്ചു നിൽക്കുന്ന അച്ചുനെ കണ്ടു അവളെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൾ സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയെ വെറുതെ ഒന്നു നോക്കി..... എവിടെയോ കണ്ടു മറന്നത് പോലെ............. പെട്ടന്നണ് ഉള്ളിലേക്ക് ആ മുഖം തെളിഞ്ഞത്..... അത് ഉറപ്പിക്കാൻ എന്നത് പോലെ ഫോണിൽ കണ്ണേട്ടൻ അയച്ചു തന്ന അച്ചുന്റെ അച്ഛന്റെ ഫോട്ടോ നോക്കി........ അത് അയാൾ തന്നെയാണെന്ന് ഉറപ്പിക്കുമ്പോൾ ഓടുകയായിരുന്നു അവിടെക്ക്..... അവളുടെ അവസ്ഥ കണ്ടപ്പോൾ തന്നെ മനസിലായി ഒരുപാട് പേടിച്ചു എന്ന്..... അതാണ് വായിൽ തോന്നിയത് എന്തോ പറഞ്ഞു അവളെയും വലിച്ചു അവിടെന്ന് വന്നത്..... അച്ചുനെ ശ്രദ്ധിക്കണം എന്ന നിർദേശത്തോടെയാണ് കണ്ണേട്ടൻ അച്ചുന്റെ അച്ഛന്റെയും കണ്ണേട്ടന്റെ അച്ഛന്റെയും ഓക്കേ ഫോട്ടോ അയച്ചു തന്നത്........ അച്ചുനെയും കൊണ്ടു നേരെ ചെന്നത് അലോഹിന്റെ കേബിനിൽ ആയിരുന്നു......... പക്ഷെ അവൻ നേരത്തെ പുറത്തു പോയി വന്നിട്ടില്ലായിരുന്നു......

ഫോണിൽ അലോഹിനെ വിളിച്ചു ആദ്യം ആദ്യം എടുത്തില്ലെങ്കിലും പിന്നെ ഒറ്റ റിങ്ങിൽ കാൾ കണക്ട് ആയി....... "എന്താ വിച്ചു....." "അലോഹ്.... നീ നീ എവിടെയാ ഇപ്പൊ..........." "ഞാൻ ഹോസ്പിറ്റലിൽ ഉണ്ടല്ലോ.... ഇപ്പൊ എത്തിയെ ഉള്ളു.... കേബിനിലേക്ക് പോകാൻ നോക്കുവാ.... ന്തേ......" "അലോഹ്.... അയാൾ... അച്ചുന്റെ.... അച്ചുന്റെ അച്ഛൻ ഉണ്ട്.... ഇവിടെ....... അയാൾ അയാൾ ഉണ്ട്......" "ഹേയ് വിച്ചു കൂൾ... ഞാൻ ഞാൻ നോക്കിക്കൊള്ളാം.... നിങ്ങൾ ഇപ്പൊ എവിടെയാ....." "നിങ്ങളുടെ കേബിനിൽ തന്നെ....." "ഓക്കേ നിങ്ങൾ അവിടെ തന്നെ നിൽക്ക്......" അത്രയും പറഞ്ഞു അലോഹ് ഫോൺ കട്ട്‌ ചെയ്തു....... അച്ചു അപ്പോളും അച്ഛനെ കണ്ട ഭയത്തിൽ നിന്ന് പുറത്തേക്ക് വന്നിട്ടുണ്ടായിരുന്നില്ല...... "അച്ചു....." മുന്നിൽ മുഖത്തേക്ക് നോക്കാതെ പേടിച്ചു കൊണ്ട് നിൽക്കുന്നവളെ നോക്കി വിച്ചു പതിയെ വിളിച്ചു.... അപ്പോളേക്കും അവൾ ബോധം മറഞ്ഞു വിച്ചുന്റെ കൈകളിലേക്ക് വീണിരുന്നു...... അച്ചുനെയും താങ്ങി പിടിച്ചു എങനെയോ വിച്ചു നിലത്തേക്ക് ഇരുന്നു....... കുറെ തട്ടി വിളിച്ചു എങ്കിലും കണ്ണുകൾ തുറന്നില്ല......

നിലത്തേക്ക് വീണ ഫോൺ എടുത്തു അവൾ നഴ്‌സിനെ വിളിച്ചു.... അവരുടെ സഹായത്തോടെ അച്ചുനെ അവരുടെ സുഹൃത്തു കൂടെയായ ഡോക്ടർ ഗാനയുടെ അടുത്തേക്ക് മാറ്റി......... ഗാന അച്ചുനെ ചെക്ക് ചെയ്തു എന്തൊക്കെയോ ടെസ്റ്റ്‌ ചെയ്യാൻ റൂമിലേക്ക് മാറ്റി........ അലോഹ് അപ്പോളേക്കും അവിടെ എത്തിയിരുന്നു.......അവർ രണ്ടുപേരും പുറത്തു വെയിറ്റ് ചെയ്തു..... അതിനിടയിൽ ആണ് കണ്ണന്റെ ഫോൺ അലോഹിന് വന്നത് അവൻ നിൽക്കുന്ന ഭാഗത്തു റേഞ്ച് പ്രോബ്ലം ഉള്ളത് കൊണ്ടു ഫോൺ എടുത്തു കുറച്ചു മാറി നിന്നു............. വിച്ചുനെ ഡോക്ടർ ഗാന വിളിച്ചപ്പോൾ അവൾ അകത്തേക്ക് നടന്നു......... "ഗാന അച്ചു......" "അവൾ ചെറിയ മയക്കത്തിലാ വിച്ചു........... എന്താ പെട്ടന്ന് സംഭവിച്ചത്....... ഇപ്പൊ ഇടക്കിടെ അവൾക്ക് ഇങ്ങനെ...... എനിക്ക് ഒരു ചെറിയ സംശയം അത് കൊണ്ടു....." "നീ എന്താ ഡാ പറഞ്ഞു വരുന്നത്..... പിന്നെ അവളെ ടെൻഷൻ അതാ എല്ലാത്തിനും കാരണം..... ഈ സമയത്തിനുള്ളിൽ അവൾ അത്രയും ടെൻഷൻ അനുഭവിച്ചു കഴിഞ്ഞു....." "എന്താടി പ്രശ്നം.... അവരെ ഫാമിലി...." "മ്മ്.... നാട്ടിൽ ഉണ്ട്...." കുറച്ചു മുൻപ് നടന്ന കാര്യം ഉൾപ്പെടെ എല്ലാം അവൾ ഗാനയോട് പറഞ്ഞു...... "അല്ല ഗാന നീ എന്താ നേരത്തെ ഒരു സംശയം എന്ന് പറഞ്ഞത്...."

"അത് ഡി......" "ഡോക്ടർ ഗൗതമി ഡോക്ടറുടെ റിസൾട്ട്‌......" "അവിടെ വെച്ചോളൂ......" അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു നഴ്‌സ് റിപ്പോർട്ട്‌ ആയി വന്നത്..... നഴ്‌സ് ആ ഫയൽ എല്ലാം ടേബിൾന്റെ മേലെ വെച്ചു.... വേറെ കുറച്ചു മാറ്റി വെച്ചിരുന്ന ഫയൽ എല്ലാം നോക്കി കൊണ്ടു കൈയിൽ എടുത്തു കൊണ്ടിരുന്നു....... "ഗാന നീ പറഞ്ഞില്ല......" ഫയൽ നോക്കി കൊണ്ടിരിക്കുന്ന ഗാനയെ നോക്കി വിച്ചു ചോദിച്ചു.... നോക്കികൊണ്ടിരിക്കുന്ന ഫയൽ അവൾ വിച്ചുന്റെ മുന്നിൽ വെച്ചു കൊടുത്തു.... ഗാനയുടെ മുഖത്തു പോലും നോക്കതെ വിച്ചു ആ ഫയൽ നോക്കാൻ തുടങ്ങി...... "ഗൗതമി ഡോക്ടർ എവിടെ...." "ഡോക്ടർ ഒന്ന് ടോയ്ലറ്റ് വരെ പോയി വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി........" ആ നിമിഷം തന്നെയായിരുന്നു അലോഹ് അവിടെക്ക് കേറി വന്നത്...... "വിച്ചു അച്ചു... അച്ചു എവിടെ....." അവന്റെ മുഖത്തെ പേടി എന്തോ വിച്ചുവിലും നിറഞ്ഞു....... എന്തോ ഓർത്തത് പോലെ അവൾ ടോയ്‌ലെറ്റിലേക്ക് ഓടി....... വിച്ചുന്റെ ഉള്ളിൽ നിറയെ കുറച്ചു മുൻപ് വായിച്ച റിസൾട്ട്‌ന്റെ റിപ്പോർട്ട്‌ ഉം അച്ചുന്റെ മുഖവും ആയിരുന്നു...... എന്തോ ഭയം അവളിൽ നിറഞ്ഞു............... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story