അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 14

Achunte Kannettan

രചന: നേത്ര

"ഗൗതമി ഡോക്ടർ എവിടെ...." "ഡോക്ടർ ഒന്ന് ടോയ്ലറ്റ് വരെ പോയി വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി........" ആ നിമിഷം തന്നെയായിരുന്നു അലോഹ് അവിടെക്ക് കേറി വന്നത്...... "വിച്ചു അച്ചു... അച്ചു എവിടെ....." അവന്റെ മുഖത്തെ പേടി എന്തോ വിച്ചുവിലും നിറഞ്ഞു....... എന്തോ ഓർത്തത് പോലെ അവൾ ടോയ്‌ലെറ്റിലേക്ക് ഓടി....... വിച്ചുന്റെ ഉള്ളിൽ നിറയെ കുറച്ചു മുൻപ് വായിച്ച റിസൾട്ട്‌ന്റെ റിപ്പോർട്ട്‌ ഉം അച്ചുന്റെ മുഖവും ആയിരുന്നു...... എന്തോ ഭയം അവളിൽ നിറഞ്ഞു...... _______ ഗാനയുടെ കേബിനിനു തൊട്ട് അടുത്തായിരുന്നു അച്ചുനെ ചെക്ക് ചെയ്യാൻ കിടത്തിയ റൂം... വിച്ചു ഗാനയുടെ കൂടെ ആയിരുന്നതിനാൽ അച്ചു പുറത്തേക്ക് പോയത് അവൾ കണ്ടില്ല.... കുറച്ചു മുന്നോട്ടയിട്ടാണ് സ്റ്റാഫ് ടോയ്ലറ്റ്...... അവിടെ പോയിരിക്കാനാണ് സാധ്യത..... വിച്ചു അവിടെ ആകെ അച്ചുനെ തിരഞ്ഞു....... പക്ഷെ നിരാശ മാത്രമായിരുന്നു ഫലം..... ഓരോ ടോയ്‌ലെറ്റിൽ നിന്നും ഓരോരുത്തർ ഇറങ്ങുമ്പോൾ അച്ചു ആകണേ എന്ന് അവൾ പ്രാർത്ഥിച്ചു..... പക്ഷെ അവസാനത്തെ ആളും ഇറങ്ങി കഴിഞ്ഞു......

ഹൃദയം പിടക്കുന്നു.... എന്തോ സംഭവിക്കാൻ പോകുന്നത് പോലെ...... തിരികെ അലോഹിന്റെ അടുത്തേക്ക് എത്തിയപോളേക്കും വിച്ചു ഒരുപാട് തളർന്നു പോയിരുന്നു..... ഭയം അവളെ ശരീരത്തെ സരമായി തളർത്തി..... "അലോ... അലോഹ് അച്ചു....." "നമ്മളെ കണ്മുന്നിൽ നിന്ന് തന്നെ അവളെ കൊണ്ടു പോയിരിക്കുന്നു....." "അലോഹ്....." വിച്ചുന്റെ ശബ്ദം നന്നായി ഇടറിയിരുന്നു....... കേട്ടത് ശരി ആവല്ലേ എന്നൊരു പ്രാർത്ഥന ഉണ്ടായിരുന്നു അവളുടെ മനസ്സിൽ...... ഇല്ല..... സത്യമാണ്..... പേടിച്ചത് എന്താണോ അത് അതിന്റെ ഏറ്റവും ഭീകരമായ രീതിയിൽ സംഭവിച്ചിരിക്കുന്നു....... വിച്ചു നിലത്തേക്ക് തളർന്നിരുന്നു...... അലോഹിന്റെ ഫോൺ നിർത്താതെ റിങ് ചെയ്യാൻ തുടങ്ങി..... സ്‌ക്രീനിൽ തെളിഞ്ഞു നിന്ന പേര് കാണെ അലോഹിൽ കുറ്റബോധം നിറഞ്ഞു.... കാർത്തി അവൻ ഞങ്ങളെ വിശ്വസിച്ചല്ലേ അച്ചുനെ ഇവിടെ നിർത്തിയത്.....

ആ ഞങ്ങളുടെ മുന്നിൽ വെച്ചു തന്നെ...... സഹിക്കാൻ ആവുന്നില്ല.... അവനോട് എന്തു മറുപടി പറയും എന്നും അറിയില്ല..... ആകെ തല പെരുക്കുന്നു..... വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്തു കൊണ്ടിരുന്നു.... അവനു കൊടുക്കാൻ കൈയിൽ മറുപടി ഇല്ല.... ഏറ്റവും സുരക്ഷിതമായിരിക്കും എന്ന് കരുതിയ കൈകളിൽ നിന്ന് തന്നെ അവർ അവളെ കൊണ്ടു പോയിരിക്കുന്നു..... അതും അവർ അറിയാതെ അവർക്ക് തൊട്ടു അടുത്ത് നിന്നും....... വീണ്ടും വീണ്ടും റിങ് ചെയ്തു കൊണ്ടിരുന്ന ഫോൺ അവസാനം അലോഹ് അറ്റൻഡ് ചെയ്തു...... "കോ.... കൊണ്ടു പോയി അല്ലെ....." അത്രമാത്രം ആയിരുന്നു അവിടെ നിന്ന് ഉയർന്ന ചോദ്യം...... അറിഞ്ഞിരിക്കുന്നു........ കണ്ണൻ അറിഞ്ഞിരിക്കുന്നു തന്റെ പ്രാണൻ ഈ നിമിഷം ആപത്തിൽ ആണെന്ന് അവൻ അറിഞ്ഞു...... എന്താണ് മറുപടി നൽകുക.....

"കാർത്തി..... ഞാൻ..." "ഞാൻ.... ഞാൻ വരുന്നു അലോഹ്.............. നീ.... നിങ്ങൾ അവിടെ ഉണ്ടാകണം....." "കാർത്തി......" "വരാം ഡാ......" അത്രയും പറഞ്ഞു ആ കാൾ കട്ടായി............. അലോഹിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി....... എന്തോ ഓർത്തത് പോലെ അവൻ വിച്ചുന്റെ കൈയിൽ പിടിച്ചു സിസിടീവി റൂമിലേക്ക് ഓടി...... അവിടെ സെക്യൂരിറ്റിസ് ആരും ഉണ്ടായിരുന്നില്ല..... ഇത്രയും ആളുകൾക്ക് മുന്നിൽ വെച്ചു അവളെ ഇവിടെ നിന്ന് കടത്താൻ അവർക്ക് ആയെങ്കിൽ ഇവിടെ ഉള്ള സെക്യൂരിറ്റിസിനെ മാറ്റാൻ ആണോ പ്രശ്നം...... സ്വയം പുച്ഛം തോന്നി അലോഹിന്...... അവൻ സിസിടീവി വിഷ്വൽസ് ഒന്ന് ചെക്ക് ചെയ്തു...... അതിൽ എവിടെയും ഒന്നും പതിഞ്ഞിട്ടില്ല...... ഉറപ്പായിരുന്നു..... ഇങ്ങനെയെ സംഭവിക്കു എന്ന്...... ഇനി വെറും രണ്ടു ദിവസം മാത്രമായിരുന്നു അവരെ ഈ കുരുക്കിൽ നിന്നും രക്ഷിക്കാൻ ഉള്ള ആയുസ്..... അതിനു മുൻപ് തന്നെ...... വിച്ചു അപ്പോളും ആകെ തളർന്ന അവസ്ഥയിൽ തന്നെയായിരുന്നു................. തലയിൽ ആകെ ഒരു പെരുപ്പ്.....

അച്ചുന്റെ മുഖം മാത്രമായിരുന്നു അവൾക്ക് ഉള്ളിൽ...... കുറച്ചു മുൻപ് അവൾ സ്വന്തം അച്ഛനെന്ന് പറയുന്ന ആൾക്ക് മുന്നിൽ നിന്നപ്പോൾ ഉള്ള അവസ്ഥ..... ആ കണ്ണിലെ പേടി.... അയാളെ കണ്ണിലെ പക..... എല്ലാം വിച്ചുന്റെ ഉള്ളിൽ കടന്നു വന്നു കൊണ്ടിരുന്നു...... അതിനനുസരിച്ചു വിച്ചുന്റെ കൈ അലോഹിൽ മുറുകി..... അവളുടെ അവസ്ഥ മനസിലാക്കിയത് പോലെ അവൻ അവളെ ചേർത്തു പിടിച്ചു.................. ഇനിയും അവിടെ നിന്നിട്ട് കാര്യം ഒന്നും തന്നെ ഇല്ല എന്ന് അറിയാവുന്നത് കൊണ്ടു അലോഹ് വിച്ചുനെയും കൂട്ടി അവന്റെ കേബിനിലേക്ക് നടന്നു.... അവിടെ ചെയറിൽ അവളെ ഇരുത്തി കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.......... "അലോഹ്.... അച്ചു അവളെ അവളെ പെട്ടന്ന്..... പെട്ടന്ന് കണ്ടു പിടിക്കണം............" "വിച്ചു..... നമ്മൾക്ക് അവളെ കണ്ടുപിടിക്കടാ അവൾക്ക് ഒന്നും ഒന്നും സംഭവിക്കില്ല......." "മ്മ്..... പക്ഷെ.... പക്ഷെ അവർ.... അവർ അവളെ.... ഈ ഈ അവസ്ഥയിൽ..... അവളെ ഉപദ്രവിക്കാൻ നോക്കില്ലേ അവർ..... എന്റെ.... എന്റെ അച്ചു.... കുഞ്ഞാവ....."

അവസാനമായി അവളുടെ നാവിൽ നിന്ന് വീണ വാക്കുകൾ അത്രമേൽ ഇടറിയിരുന്നു...... അലോഹിന്റെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു................. എന്നാൽ അലോഹിന്റെ ഞെട്ടലിന്റെ വ്യാപ്തി കുടി....... അവന്റെ കണ്ണുകൾ ഡോറിന്റെ അടുത്ത് ഇതൊക്കെ കേട്ടു നിന്ന കണ്ണന് നേരെ നീണ്ടു.... അവന്റെ നിറഞ മിഴികളിൽ നിന്ന് തന്നെ മനസിലായി എല്ലാം കേട്ടു എന്ന്...... എന്തു പറഞ്ഞു ആശ്വസിപ്പിക്കും..... അല്ലെങ്കിലും ഈ നിമിഷം ആശ്വാസ വാക്കുകൾക്ക് സ്ഥാനം ഉണ്ടോ..... എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു വിധി....... "കാർത്തി........" അലോഹിന്റെ നാവിൽ നിന്ന് കണ്ണന്റെ പേര് കേട്ടപ്പോൾ വിച്ചു ഞെട്ടി കൊണ്ടു ഡോറിന്റെ അടുത്തേക്ക് നോക്കി................. എല്ലാം തകർന്നു എന്നത് പോലുള്ള അവന്റെ നിൽപ് അവളെ വീണ്ടും തളർത്തി....... "കാർത്തി ഡാ......" അലോഹ് അവന്റെ അരികിലേക്ക് നടന്നു.....

"ഡാ... എന്റെ.... എന്റെ അച്ചു..... എന്റെ അച്ചു എന്റെ കുഞ്ഞു.... അവരെ...." "അറിഞ്ഞില്ലല്ലോ.... അറിഞ്ഞില്ലല്ലോ ഡാ ഞാൻ..... ഈശ്വര....." ആദ്യമായാണ് അങ്ങനെയൊരു അവസ്ഥയിൽ കണ്ണനെ അവർ കാണുന്നത്...... അത്രക്കും ദയനീയമാണ് കണ്ണന്റെ അവസ്ഥ..... അവന്റെ പ്രണയം....... അവന്റെ പ്രാണനെയാണ് ഈ നിമിഷം ശത്രുകൾ അവനിൽ നിന്ന് അകറ്റി മാറ്റിയിരിക്കുന്നത്.... അവളുടെ ജീവിതം അവളിൽ കുരുതിരിക്കുന്ന തങ്ങളുടെ പ്രണയത്തിന്റെ അംശം അതാണ് ഈ നിമിഷം അപകടത്തിൽ.......... സഹിക്കാൻ ആവുന്നുണ്ടാകില്ല അവനു........ ഹൃദയം നിലച്ചു പോയേക്കാം ചിലപ്പോൾ....... ദൈവത്തിന്റെ കണ്ണുകൾ ആരെങ്കിലും മുടി കെട്ടിയോ...... ഇത്രയും ദയനീയമായൊരു പരീക്ഷണം അവർക്കായി എന്തിനാ..... അലോഹിനെ കെട്ടിപിടിച്ചു അവൻ പൊട്ടികരഞ്ഞു പോയി....... എവിടെ നിന്ന് തുടങ്ങണം.... അറിയില്ല.......... ഈ നിമിഷം എടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു ജീവനുകളുടെ വിലയുണ്ട്...... ഒരു തീരുമാനവും എടുക്കാൻ ആവാതെ അവൻ ഉലഞ്ഞു......

പെട്ടന്നാണ് അലോഹിന്റെ ഫോൺ റിങ് ചെയ്തത്..... കണ്ണൻ അവനിൽ നിന്ന് വിട്ടു മാറി........... അലോഹ് ഫോൺ കൈയിൽ എടുത്തു സ്‌ക്രീനിൽ തെളിഞ്ഞു വന്ന പരിജയമില്ലാത്ത നമ്പർ കണ്ടു അവന്റെ മുഖം ചുളിഞ്ഞു..... ആദ്യം കട്ട്‌ ചെയ്യാം എന്ന് കരുതിയെങ്കിലും ഉള്ളിൽ നിന്ന് ആരോ കാൾ എടുക്കാൻ പറയുന്നത് പോലെ....... "ഹലോ....." "ഹലോ അലോഹേട്ടാ " "ഇതാരാ....." "ഏട്ടാ എന്നെ മനസിലായില്ലേ.... ഞാൻ സൂര്യ......" കുറച്ചു മുൻപ് അച്ചുന്റെ അച്ഛനെ തിരഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആയിരുന്നു സൂര്യയെ കണ്ടത്...... അയാളെ അവിടെ ഒന്നും കാണണത്തത് കൊണ്ടു തിരികെ നടക്കാൻ തുനിഞ്ഞ അവന്റെ മുന്നിലേക്ക് പെട്ടന്ന് വന്നു നിന്നതാണ് സൂര്യ...... "ഹാ സൂര്യ...... എന്താടാ.... ഇപ്പൊ....." "അത് ചേട്ടൻ കുറച്ചു മുൻപ് എനിക്ക് ഒരാളെ ഫോട്ടോ കാണിച്ചു തന്നില്ലായിരുന്നോ ഹോസ്പിറ്റലിനു മുന്നിൽ വെച്ചു......"

അപ്പോളാണ് അലോഹ് അത് ഓർത്തത് തന്നെ...... സൂര്യ അവന്റെ മുഖത്തെ ടെൻഷൻ കണ്ടു കാര്യം തിരക്കിയതും ഫോണിലെ അച്ചുന്റെ അച്ഛനെന്ന് പറയുന്ന ആളെ ഫോട്ടോ കാണിച്ചു ഇയാളെ ഇവിടെ എവിടെയെങ്കിലും കണ്ടിരുന്നോ എന്ന് ചോദിച്ചതും.... "ഹലോ ചേട്ടാ കേൾക്കുന്നില്ലേ....." "ആ പറ പറ സൂര്യ.... അയാളെ എവിടെയെങ്കിലും കണ്ടോ നീ....." "ചേട്ടൻ പോയി കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം അയാൾ അവിടെ ഉണ്ടായിരുന്നു.... എന്തോ അയാളുടെ പെരുമാറ്റത്തിൽ ഓക്കേ പന്തിക്കേട് തോന്നിയത് കൊണ്ടു അയാളെ തന്നെ ഞങ്ങൾ നിരീക്ഷിച്ചു..... അയാളെ കണ്ടത് ഏട്ടനെ വിളിച്ചു പറയാം എന്ന് കരുതി പക്ഷെ നമ്പർ ചോദിച്ചു വാങ്ങുമ്പോളേക്കും അയാൾ ഒരു കാറിൽ പെട്ടന്ന് തന്നെ കേറി പോകുന്നത് കണ്ടു...... എന്തായാലും അയാളെ പിന്നിൽ തന്നെ പോയി നോക്കാം എന്ന് തോന്നി.......... അതാ ഞങ്ങൾ അയാൾക്ക് പിന്നലെ തന്നെ ഇറങ്ങി പുറപ്പെട്ടത്...." എവിടെയോ ഒരു പ്രതീക്ഷ ജനിക്കുന്നു..........ഇരുട്ടിൽ ഒരു കുഞ്ഞു വെട്ടം എവിടെയോ തെളിയുന്നു എന്നൊരു പ്രതീക്ഷ.....

അവന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു..... "അയാൾ.... അയാൾ ഇപ്പൊ എവിടെയാ........" "നമ്മളെ ആ ശിവ ക്ഷേത്രം ഇല്ലേ.... പുതുതായി പണി നടക്കുന്ന മഹാലക്ഷ്മി ഓഡിറ്റോറിയത്തിനു മുന്നിൽ ഉള്ള... അവിടെയാ ഇറങ്ങിയത്..... അയാളെ കൂടെ വേറെ ആരൊക്കെയോ ഉണ്ടായിരുന്നു...... പിന്നെ " "എന്താ.... എന്താ സൂര്യ...." "എന്റെ തോന്നൽ ആണോ എന്ന് അറിയില്ല..... എന്നാലും പറയുവാ.... അയാളുടെ മുഖത്തു എന്തോ പന്തിക്കേട് ഉണ്ടായിരുന്നു.... അത് ഞാൻ ഉറപ്പിച്ചത് അവിടെ വന്നു നിന്ന മറ്റൊരു വാനിൽ നിന്ന് ഒരു ചാക്ക് എടുത്തു കുറച്ചു പേര് അങ്ങോട്ടേക്ക് അയാളെ കൂടെ പോയപ്പോൾ ആ....." "വാട്ട്‌......" "സൂര്യ നീ... നീ ഒറ്റക്ക് ആണോ....."

"അല്ല ചേട്ടാ എന്റെ കൂടെ എന്റെ കൂട്ടുകാരൻ ഉണ്ട്..... എന്തോ അയാളെ കണ്ടപ്പോൾ എന്തോ ഒന്ന് തോന്നിയത് കൊണ്ടു ഞാൻ എന്റെ കുറച്ചു ഫ്രണ്ട്‌സിനെ കൂടെ ഇങ്ങോട്ടേക്കു വിളിച്ചിട്ടുണ്ട്......" "സൂര്യ..... ഒരു 10മിനുട്ട് ഞാൻ ഞാൻ അവിടെ എത്തും..... അത് വരെ നീ അവിടെ ഉണ്ടാകണം....." "ഞാൻ ഇവിടെ ഉണ്ടാകും ഏട്ടാ...." അത്രയും പറഞ്ഞു അലോഹ് ഫോൺ കട്ട്‌ ചെയ്തു..... അവൻ കണ്ണനെ നോക്കി...... അവന്റെ നോട്ടത്തിൽ നിന്ന് എന്തോ മനസിലായത് പോലെ അലോഹിന്റെ കൂടെ അവൻ പുറത്തേക്ക് നടന്നു.... അവർക്ക് കൂടെ പോകാൻ നിന്ന വിച്ചുനെ അലോഹ് തടഞ്ഞു.............. തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story