അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 15

Achunte Kannettan

രചന: നേത്ര

എവിടെയോ ഇത്തിരി പ്രതീക്ഷ ഉയരുന്നു....... ഒരു കുഞ്ഞു നുറുങ്ങു വെട്ടം മാത്രമാണെങ്കിലും ഈ ഇരുട്ടിൽ ആ വെളിച്ചതിനു വലിയൊരു പ്രതീക്ഷയുടെ മുഖമാണ്...... വിച്ചുനെ അലോഹ് തടഞ്ഞെങ്കിലും അവളുടെ ഉള്ളിലെ പേടി..... അച്ചു തന്റെ ഒരാളുടെ ശ്രദ്ധ കുറവ് കൊണ്ട അവരുടെ കൈയിൽ എത്തിയത് എന്നൊരു കാര്യം സ്വയം അവൾ ഉള്ളിൽ വിശ്വസിപ്പിച്ചു കഴിഞ്ഞിരുന്നു....അത് കൊണ്ടാകാം അലോഹ് തടഞ്ഞിട്ടും അവളുടെ വാശിക്ക് മുന്നിൽ അവളെയും കൂടെ കൂട്ടാൻ അവർ നിർബന്ധിതരായി....... ഒരിക്കലും ഇത് അലോഹിന്റെയോ വിച്ചുന്റെയോ ശ്രദ്ധ കുറവല്ല...... അവരുടെ നീക്കം ഒരു നിമിഷം അറിയാൻ വൈകി......... ആ കണ്ണുകൾ ഒന്ന് ചിമ്മി തുറക്കുന്ന വേഗതയിൽ അവരുടെ കരുക്കൾ നീങ്ങി..... ആരെയും കുറ്റം പറയാൻ ആവില്ല.... ശത്രു നിസാരമല്ല...... ഒരിക്കലും അവരെ നിസാരകരായി കാണാനും ആവില്ല............... നമ്മുക്ക് ഒത്തിരി വേണ്ടപ്പെട്ടവർ തന്നെ നമ്മുടെ ശത്രു സ്ഥാനത്തു വരുന്ന അവസ്ഥ..... എത്ര ദയനീയമാണ്......

മനസും ശരീരവും ഒരുപോലെ തളർത്താൻ കഴിവുണ്ട് അവയ്ക്ക്............... അത്രയും വേഗത്തിൽ തന്നെയായിരുന്നു അലോഹ് കാർ ഡ്രൈവ് ചെയ്തത്............... കണ്ണൻ ഓരോ നിമിഷവും ഉരുകുകയായിരുന്നു..... തന്റെ പ്രാണൻ.... അച്ഛൻ എന്ന വികാരം തന്നിൽ നിറഞ്ഞു നിൽക്കേണ്ട സമയം..... പക്ഷെ ആ കുഞ്ഞു പോലും ഈ നിമിഷം ആപത്തിൽ........ ക്ഷമിക്കില്ല എന്റെ അച്ചുനും കുഞ്ഞിനും വല്ലാതും സംഭവിച്ചാൽ ആരോടും ഞാൻ ക്ഷമിക്കില്ല...... അവന്റെ കണ്ണിൽ അവരെ ചുട്ടേരിക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു ഈ നിമിഷം......... അവരോട് ഈ നിമിഷം ദേഷ്യം തോന്നുന്നു...... കുറച്ചു നേരത്തെ അവരിൽ നിന്ന് ഓടി ഒളിക്കേണ്ടതായിരുന്നില്ലേ...... എങ്കിലും ഈ ഒളിച്ചോട്ടം എല്ലാത്തിൽ നിന്നും പകരം ആവുമെന്ന് ഉറപ്പുണ്ടോ...... അവർക്ക് മുന്നിൽ അവളെ ചേർത്തു പിടിച്ചിരുന്നുവെങ്കിൽ..... അവൾ തന്റെ പെണ്ണാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ..... അവൾക്ക് നേരെ ആയുധം എടുക്കുന്നവരെ തടഞ്ഞുവെങ്കിൽ....... പേടിയായിരുന്നു അവനു..... ഒരിക്കലും അവനെ ഓർത്തല്ല.....

അവൻ പ്രാണനെ പോലെ കരുതുന്ന അവന്റെ അച്ചുനെ ഓർത്തു...... ശത്രുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇത് കഥയിലെയോ സിനിമയിലെയോ നായകൻ അല്ലല്ലോ.... ഇത് ജീവിതമാണ്.................. ചില നിമിഷങ്ങളിൽ യാഥാർഥ്യം അത്രയും ദുരന്തങ്ങൾ നിറഞ്ഞതാകും..... വികൃതമാകും ചിലപ്പോൾ..... എല്ലാം നേരിടാൻ ഉള്ളിൽ ശക്തി അർജിച്ചാലും ഒരു പിഴവ് മതി യാഥാർഥ്യത്തിൽ ആ ജീവിതം തന്നെ അഗ്നിയായി എരിഞ്ഞു തീരാൻ..... നിമിഷങ്ങൾ കൊണ്ടു തന്നെ അവരുടെ കാർ സൂര്യ പറഞ്ഞ സ്ഥലത്തു എത്തി....സൂര്യയുടെ കൂടെ വേറെ നാലു പേർ കൂടെ ഉണ്ടായിരുന്നു... അലോഹിനെ കണ്ടപ്പോൾ അവൻ അടുത്തേക്ക് വന്നു........ അവരുടെ കണ്ണുകൾ ആ പരിസരമാകെ ഓടി നടന്നു.... ആൾതാമസം ഇല്ലാത്ത പ്രേദേശം അല്ല..... അധികം ഉളിലേക്കും അല്ല..... പിന്നെ എന്തു കൊണ്ടു ഇങ്ങനെ ഒരു സ്ഥലം അവർ തീരഞ്ഞെടുത്തു.....

വീണ്ടും ചില സംശയങ്ങൾ മുറുകുന്നു.... വൈകുന്ന ഓരോ നിമിഷവും അപകടത്തിന്റെ വ്യാപ്തി കൂട്ടും... അലോഹ് കണ്ണനെ ഒന്ന് നോക്കി... അവൻ ഇപ്പോളും ആ പരിസരം നിരീക്ഷിക്കുകയാണ്..... ആ കണ്ണുകളിൽ ഇപ്പൊ പേടിയെക്കാൾ സ്ഥാനം നേടിയിരിക്കുന്നത് ദേഷ്യം തന്നെയാണ്...... അലോഹ് അവനെ ഒന്ന് ചേർത്ത് പിടിച്ചു.... വിച്ചുവും അവർക്ക് അരികിലേക്ക് വന്നു...... അലോഹ് സൂര്യയോട് എന്തൊക്കെയോ കാര്യങ്ങൾ സൂചിപ്പിച്ചു......... കാര്യങ്ങൾക്ക് ഏകദേശം ഒരു ധാരണ വന്നപ്പോൾ എന്തു ഉണ്ടെങ്കിലും കൂടെ ഉണ്ടാകും എന്ന് സൂര്യ അവനു വാക്കു നൽകി...... ഇനിയും വൈകിപ്പിക്കാൻ വയ്യ.... അവർ രണ്ടു ടീമായി തിരിഞ്ഞു.... അലോഹും കണ്ണനും സൂര്യയുടെ രണ്ടു ഫ്രണ്ട്‌സും ഒരു ഭാഗത്തേക്കും സൂര്യയും വിച്ചുവും അവന്റെ ബാക്കി രണ്ടു ഫ്രണ്ട്‌സും മറ്റൊരു ഭാഗത്തേക്കും നടന്നു.......

ഓരോ അടി വെക്കുമ്പോളും അത്രയേറെ സൂക്ഷിച്ചു കൊണ്ടായിരുന്നു ........ ശിവ ക്ഷേത്രം ഇപ്പൊ പൂജ ഒന്നും നടക്കാതെ അടച്ചിട്ടത് പോലെയാണ്........... പക്ഷെ ഓഡിയോറിയാം അങ്ങനെയല്ല..... സൈഡിൽ തന്നെ റോഡ് ഉണ്ട്..... അത്ര ആളുകൾ ഇല്ലെങ്കിലും ഇടക്കിടെ വണ്ടികൾ ഓക്കേ പോകുന്നതു കാണാം......... പണി നടന്നു കൊണ്ടിരിക്കുകയാണ്.... എന്തോ സമരത്തിന്റെ പേരിൽ കുറച്ചു നാൾ ആയി പണി മുടങ്ങിയിട്ട്...... അവർ രണ്ടു ഭാഗത്തു കൂടെയായി ഓഡിറ്റോറിയത്തിനുള്ളിലേക്ക് പ്രവേശിച്ചു..... മുകളിലേക്കുള്ള സ്റ്റെപ്ന്റെ പണി പകുതിക്ക് വെച്ചു നിർത്തിയത് ആണെന്ന് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.... എങ്കിലും ഒരു കുഞ്ഞു വഴിയുണ്ട് മുകളിലേക്ക് പോകാൻ....... "കാർത്തി....." മുകളിലേക്കുള്ള വഴിയിലേക്ക് നോക്കി ചുവടുകൾ എടുത്തു വെക്കാൻ നോക്കുന്ന കണ്ണനെ അലോഹ് വിളിച്ചു.......... "ഇവിടെ..... ഇവിടെ തന്നെ ആണോ ഡാ........ ആളുകൾ ഉള്ളത് പോലെ തോന്നുന്നില്ല ഇവിടെ ഒന്നും...... ആകെ ഒരു വല്ലാത്ത മണവും ഈ പരിസരത്ത് ആകെ....."

"അറിയില്ല ഡാ...... പക്ഷെ എനിക്ക് എനിക്ക് എന്തോ ഇവിടെ..... " "വാ കാർത്തി..... പക്ഷെ നമ്മൾ എല്ലാം മുകളിലേക്ക് പോയാൽ ശരി ആവില്ല........... സൂര്യ " "ആ....." "നിങ്ങൾ ഇവിടെയൊക്കെ നോക്കണം........ ഞങ്ങൾ മുകളിലേക്ക് പോകാം....." "ശരിയേട്ടാ...." "പക്ഷെ സൂര്യ സൂക്ഷിക്കണം....." സൂര്യ നേർത്ത ഒരു പുഞ്ചിരി അവനായി സമ്മാനിച്ചു..... വിച്ചു സൂര്യയുടെ കൂടെ തന്നെ മുന്നോട്ടേക്ക് നടന്നു...... കണ്ണനും അലോഹും ബാക്കി രണ്ടുപേരും മേലേക്ക് നടന്നു........ ഓരോ റൂമിലും കെറി നോക്കി എങ്കിലും അലോഹ് പറഞ്ഞത് പോലെ അവിടെ ഒന്നും ആരും ഉണ്ടായിരുന്നില്ല...... പക്ഷെ ആ പരിസരം ആകെ ഒരു ദുർഗന്ധം നിറയുന്നു........ സൂര്യയും വിച്ചുവും മുന്നോട്ടേക്ക് നടന്നു......... ആ പരിസരം ആകെ കണ്ണുകൾ ഓടി നടക്കുന്നുണ്ട്..... പക്ഷെ ഒന്നും തന്നെ അവർക്ക് കണ്ടെത്താൻ ആയില്ല..... അവിടെ മനുഷ്യർ ഉണ്ടെന്ന ഒരു സൂചന പോലും....... എന്തോ ആലോചിച്ചു സൂര്യ വിച്ചുനോട്‌ പറയാൻ പോകുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ടത്....

അവൻ പെട്ടന്ന് തന്നെ വിച്ചുനെയും മാറ്റു രണ്ടു പേരെയും കൂട്ടി അവിടെ നിന്നും മാറി നിന്നു...... അകത്തേക്ക് കെറി വരുന്ന ഒരാൾ.... അയാൾ ആ പരിസരം ഓക്കേ ഒന്ന് കണ്ണോടിച്ചു.... അയാളെ കൈയിൽ രണ്ടു പ്ലാസ്റ്റിക് കവർ ഉണ്ട്..... അതിൽ നിന്ന് എന്തോ ദുർഗന്ധം അവിടെ ആകെ വ്യാപിച്ചു..... അവർ നാലുപേരും മുക്ക് അടച്ചു പിടിച്ചു...... അയാൾ ആ പരിസരം ഓക്കേ ഒന്ന് നോക്കിയതിനു ശേഷം ഒരു റൂമിലേക്ക് കേറി..... സൂര്യ പതുക്കെ അയാൾ പോയ റൂമിന്റെ അടുത്തേക്ക് നടന്നു...... കൈയിൽ ഉള്ള കവർ രണ്ടും നിലത്തേക്ക് വെച്ചു അയാൾ നിലത്തു ഇട്ട ഷീറ്റ് മാറ്റി.......... ഒറ്റ നോട്ടത്തിൽ ഒന്നുമില്ല എന്ന് തോന്നുമെങ്കിലും അയാൾ ആ ഷീറ്റ് മാറ്റിയപ്പോൾ നിലത്തു ഒരു ഡോർ പോലെ തോന്നിക്കുന്ന ഒരു സാധനം കാണാം അയാൾ കൈ കൊണ്ടു അത് വലിച്ചു.......,.... ഒരു നിമിഷം കൊണ്ടു ആ ഇരുട്ട് നിറഞ്ഞ മുറിയാകെ പ്രകാശം വ്യാപിച്ചു...... അതൊരു അണ്ടർഗ്രൗണ്ട് റൂം ആയിരുന്നു...... അവിടെ നിന്നാണ് ആ പ്രകാശം..... കൈയിൽ കവർ എടുത്തു അയാൾ ശ്രദ്ധിച്ചു സ്റ്റെപ് ഇറങ്ങി......

ഇതൊക്കെ കണ്ടു നിന്ന സൂര്യ പെട്ടന്ന് തന്നെ വിച്ചുന്റെ ഓക്കേ അടുത്തേക്ക് നടന്നു....... അവളോട് കാര്യം പറഞ്ഞതിന് ശേഷം അവർ ആ റൂം ലക്ഷ്യമാക്കി നടന്നു................. ആദ്യം ആ സ്റ്റെപ് ഇറങ്ങിയത് സൂര്യ തന്നെയാണ്.... അതിന് ശേഷം ആ പരിസരം ആകെ നിരീക്ഷിച്ചതിന് ശേഷം അവൻ വിച്ചുനെയും ബാക്കി രണ്ടുപേരെയും ഇറങ്ങാൻ സഹായിച്ചു......... ഇത്രയും സമയം അവിടെ വ്യാപിച്ചിരിക്കുന്ന ദുർഗന്ധത്തിന്റെ ഉറവിടം ആ സ്ഥലമാണെന്ന് അവർക്ക് ആ നിമിഷം തന്നെ മനസിലായി..... കൂടാതെ വേറെ എന്തൊക്കെയോ ശബ്ദം..... എന്തോ നീട്ടി ശ്വാസം വലിക്കുന്നത് പോലെ....... അവർ മുന്നോട്ടേക്ക് തന്നെ നടന്നു..... നടക്കുന്ന ഓരോ ചുവടും അത്രയും സൂക്ഷിച്ചു തന്നെയായിരുന്നു...... കുറച്ചു കൂടെ മുന്നോട്ട് എത്തിയപ്പോൾ ആരെയോ ശബ്ദം കേൾക്കാം.... അവർ അത്രയും നേരം നടന്നതിനേക്കാൾ നടത്തം വീണ്ടും പതിയെയാക്കി..... "സർ കുറച്ചു സമയം കഴിഞ്ഞാൽ ഇവറ്റകൾ എഴുന്നേൽക്കും അതിന് മുൻപ് നമുക്ക് ഇവിടെ നിന്ന് പുറത്തു കടക്കണം...... പിന്നെ എല്ലാം കഴിഞ്ഞതിന് ശേഷം ഇങ്ങോട്ടേക്കു വന്നാൽ മതി......"

"അതിന് മുൻപ് ഇവൾക്ക് ബോധം വരട്ടെ...... കുറച്ചു കാര്യങ്ങൾ ഇവളോട് പറയാൻ ഉണ്ട്.... എല്ലാം അറിഞ്ഞിട്ട് സുഖമായി അങ്ങ് മേലോട്ട് പൊക്കോട്ടെ......." വിച്ചു കുറച്ചു കൂടെ മുന്നോട്ടേക്ക് നടന്നു........ അവളുടെ കണ്ണുകൾ അവിടെ ഉള്ള വ്യക്തികളിലേക്ക് ചലിച്ചു....... അവൾക്ക് ഒട്ടും പരിജയമില്ലാത്ത രണ്ടുപേരും പിന്നെ കണ്ണേട്ടന്റെ അച്ഛനും അച്ചുന്റെ അച്ഛൻ എന്ന് പറയുന്ന ആളും........ കുറച്ചു കൂടെ സൂക്ഷിച്ചു അവിടെ ആകെ നോക്കിയപ്പോൾ അവൾ കണ്ടു നിലത്തു ബോധമില്ലാതെ കിടക്കുന്ന ഒരു പെൺകുട്ടിയെ...... അത് അച്ചു ആണെന്ന് മനസിലാക്കാൻ അവൾക്ക് ഒരുപാട് സമയം ഒന്നും വേണ്ടി വന്നില്ല........... അവളുടെ ഉള്ളം ഒന്ന് പിടച്ചു..... അത്രയും ദയനീയമായിരുന്നു അച്ചുന്റെ അവസ്ഥ........ പക്ഷെ അവരുടെ സംസാരം ശ്രദ്ധിച്ച സൂര്യ ആ റൂം വീണ്ടും വീണ്ടും ശ്രദ്ധിച്ചു നോക്കി...... പെട്ടന്ന് അവന്റെ കണ്ണുകൾ മിഴിഞ്ഞു.....

അടുത്ത് നിന്ന വിച്ചുന്റെ കൈകളിൽ അവൻ പിടിച്ചു.... വിച്ചു എന്താ എന്നത് പോലെ അവനെ നോക്കി..... അവന്റെ കണ്ണുകൾ അപ്പോളും മറ്റെവിടെയോ തറഞ്ഞു നിൽക്കുകയായിരുന്നു..... അവന്റെ നോട്ടം ചെന്നു നിന്നയിടത്തേക്ക് വിച്ചു നോക്കി..... അത്രയും സമയം ക്രമം തെറ്റി നിന്ന അവളുടെ ഹൃദയമിടിപ്പ് ആ കാഴ്ച കണ്ടപ്പോൾ വീണ്ടും ഉയർന്നു.... കണ്ണുകൾ മിഴിഞ്ഞു..... കൈ കാലുകൾ വിറച്ചു..... ആ കാഴ്ച കണ്ട നാലുപേരെയും അവസ്ഥ ഇത് തന്നെയായിരുന്നു...... എന്ന ആ റൂമിൽ ഉള്ള എല്ലാവരെയും കണ്ണിൽ പക മാത്രമായിരുന്നു....... ഒരു വലിയൊരു ഇരുമ്പ് കൂട്ടിൽ അടച്ചു വെച്ചിരിക്കുന്ന നായ്ക്കൾ..... അതിന്റെ കിടപ്പ് കണ്ടാൽ തന്നെ പേടിച്ചു പോകും........ അത്രയും ഭയപ്പെടുത്തുന്ന രൂപമായിരുന്നു അവയ്ക്ക്...... അതിൽ ഒന്ന് ഉണർന്നു കിടക്കുന്നുണ്ട്.......... അതിന്റെ ശ്വാസമെടുക്കുന്ന ശബ്ദം പോലും നമ്മെ പേടിപ്പിക്കും......അവയുടെ കണ്ണുകൾ അത്രയും മുന്നിൽ വെച്ചിരിക്കുന്ന മാംസത്തിൽ ആണ്...... ഇടക്ക് ആ കണ്ണ് ആ മനുഷ്യരിലേക്കും നീളുന്നുണ്ട്.....

നാവിൽ നിന്ന് വെള്ളം ഒലിച്ചു ഇറങ്ങുന്നു...... ചുവന്നു വന്ന കണ്ണുകൾ........ വെട്ടി വിയർത്തു പോയി അവർ നാലുപേരും....... പെട്ടന്ന് ബോധം വന്നത് പോലെ വിച്ചു ഫോൺ എടുത്തു അലോഹിന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു..... വിച്ചുന്റെ മെസ്സേജ് കണ്ട അലോഹ് കണ്ണനെയും കൂട്ടി ഗ്രൗണ്ട് ഫ്ലോറിലേക്ക് നടന്നു..... ______ കണ്ണനും അലോഹും ബാക്കി രണ്ടുപേരും അവിടെ എത്തുന്നത് വരെ അവർ ശ്രദ്ധിച്ചത് അത്രയും ആ നായ്ക്കളെയും ബോധമില്ലാതെ കിടക്കുന്ന അച്ചുനെയും മാത്രമായിരുന്നു....... അവയുടെ കണ്ണുകൾ വന്യമായി തിളങ്ങി......... അതിൽ ഒരുവൻ പെട്ടന്ന് അച്ചുനെ പിടിച്ചു ഉയർത്തി..... അവളെ നേരെ ഇരുത്തി.............അവളുടെ നെറ്റിയിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...... കൈയിലെ തുണിയിൽ ആ രക്തം അയാൾ ഒപ്പി എടുത്തു..... അവിടെ ഉണ്ടായിരുന്ന ഒരു ബോട്ടിൽ വെള്ളം എടുത്തു അച്ചുന്റെ മുഖത്തേക്ക് അഞ്ഞു ഒഴിച്ചു.........

അത്രയും സമയം അനക്കം ഇല്ലാതെ കിടന്ന അവളിൽ നിന്ന് കുഞ്ഞു കുഞ്ഞു ചലനങ്ങൾ പ്രത്യക്ഷമായി.....അതെ സമയം തന്നെയായിരുന്നു കണ്ണനും അലോഹും അവിടെ എത്തിയത്..... കണ്ണന്റെ കണ്ണുകൾ അവളിൽ ആയിരുന്നു അവന്റെ പ്രാണനിൽ.... അവളുടെ ആ നിമിഷത്തെ അവസ്ഥ......അവളുടെ അടുത്തേക്ക് ഓടി അടുക്കാൻ നിന്ന കണ്ണനെ അലോഹ് തടഞ്ഞു....... അവനിൽ നിന്ന് കുതറി മാറുമ്പോളും അവന്റെ കണ്ണുകൾ പ്രയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്ന അച്ചുവിൽ മാത്രമായിരുന്നു...... കണ്ണുകൾ തുറന്ന അച്ചു ചുറ്റും നോക്കി......... നിമിഷം നേരം കൊണ്ടു അവളുടെ കണ്ണിൽ ഭയം നിറഞ്ഞു................. സ്വന്തം അച്ഛനും കണ്ണന്റെ അച്ഛനും എരിയുന്ന പകയാൽ അവളെ നോക്കി നിൽക്കുന്ന ദൃശ്യം അവളെ കൂടുതൽ പേടിപ്പിച്ചു....... കൈയോ കാലോ ഒന്ന് ചലിപ്പിക്കാൻ പോലും ആവുന്നില്ല.....

തല വെട്ടി പൊളിയുന്നത് പോലെ..... നെറ്റിയിൽ നിന്ന് വെള്ളത്തോടൊപ്പം രക്തതുള്ളികളും ഇറ്റ് വീയുന്നു..... പക്ഷെ ആ വേദനനേക്കാൾ അവളെ തളർത്തുന്ന മുന്നിൽ ഉള്ള വ്യക്തികൾ മാത്രം ആയിരുന്നു...... ഒരു ഒറ്റ ദിവസം കൊണ്ടു അവളുടെ ശരീരം ആകെ തളർന്നു പോയത് പോലെ തോന്നി അവൾക്ക്...... "ഹാ അച്ചുമോൾ എഴുനേറ്റല്ലോ....." അത് പറഞ്ഞു ശങ്കർ അവൾക്ക് അടുത്തേക്ക് വന്നു..... "എന്താ മോളെ പേടിച്ചു പോയോ...." അവരെ ഭയത്തോട് കുടി നോക്കി നിൽക്കുന്നവളെ നോക്കി അയാൾ ചോദിച്ചു...... പേടിയാൽ ശരീരം വിറക്കുന്നുണ്ട് പക്ഷെ നാവ് ചലിക്കുന്നില്ല.... ശബ്ദം പുറത്തു വരുന്നില്ല...... "ഹാ എന്റെ ശങ്കര നീ ഇങ്ങനെ അച്ചു മോളെ ചോദ്യം ചോദിച്ചു പേടിപ്പിക്കാതെ........" "അയ്യോ മുതലാളി അങ്ങനെ പറയല്ലേ എന്റെ മോൾക് എന്നെ പേടിയൊന്നും ഇല്ല....... അല്ലെ അച്ചു മോളെ ......" അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ടായിരുന്നു ആ ചോദ്യം.... വേദന കാരണം അവൾ ഒന്ന് പുളഞ്ഞു പോയി........ അലോഹിന്റെ കൈയിൽ നിന്ന് കുതറി മുന്നോട്ടേക്ക് നടക്കാൻ ആഞ്ഞ കണ്ണൻ അവന്റെ അച്ഛന്റെ അടുത്ത വാക്കിൽ നിശ്ചലനായി......... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story