അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 16

Achunte Kannettan

രചന: നേത്ര

അലോഹിന്റെ കൈയിൽ നിന്ന് കുതറി മുന്നോട്ടേക്ക് നടക്കാൻ ആഞ്ഞ കണ്ണൻ അവന്റെ അച്ഛന്റെ അടുത്ത വാക്കിൽ നിശ്ചലനായി...... "ആഹാ നിന്റെ മകൾ ആണെങ്കിൽ അല്ലെ അവൾ ഭയപ്പെടാതെ ഇരിക്കേണ്ട ആവിശ്യം വരുള്ളൂ ശങ്കരാ.... ഇവിടെ ഗൗതമി എന്ന ഇവൾ നിന്റെ മകൾ അല്ലല്ലോ....." അച്ഛന്റെ നാവിൽ നിന്ന് ഉതിർന്നു വീണ വാക്കുകളിൽ ഒരു വേള കണ്ണനും അച്ചുവും സ്തംഭിച്ചത് പോലെയായി............ അത്രയും സമയം കണ്ണിൽ നിന്ന് ഒഴുകി കൊണ്ടിരുന്ന കണ്ണുനീർ പോലും ഒരു വേള നിശ്ചലമായി ........ ഉയർന്നു കേൾക്കുന്ന അവളുടെ ഹൃദയമിടിപ്പും കുട്ടിലെ നായ്ക്കളുടെ ശ്വാസമെടുക്കുന്ന ശബ്ദവും അല്ലാതെ ഒരു നിമിഷം ആ അന്തരീക്ഷമാകെ നിശബ്ദത നിറഞ്ഞു..... കേട്ടത് തെറ്റി പോയതാണോ എന്ന് പോലും അച്ചു സ്വയം ചോദിച്ചു......................

കണ്ണൻ അലോഹിനെ നോക്കി.... അവന്റെ മുഖത്തും ഞെട്ടൽ ഉണ്ട്...... എന്താണ് നടക്കുന്നത് എന്ന് ഒരു നിമിഷം അവനു ഓർക്കാൻ പറ്റിയില്ല...... കാലങ്ങളായി അവൻ അറിയാൻ ശ്രമിച്ച രഹസ്യങ്ങൾക്ക് ചുരുളായിയപെടുക്കയാണോ എന്ന് ഒരു വേള അവൻ ഓർത്തു...... കണ്ണിലെ അവസാന തുള്ളിയും നീ ഒഴുകി വിട്ടോ..... നിർജീവമായ അവളുടെ മിഴികൾ സ്വയം ചോദ്യം ചോദിച്ചു കൊണ്ടിരുന്നു...... "ഹഹഹഹ......" ശങ്കർ പൊട്ടിച്ചിരിച്ചു..... "മുതലാളിയുടെ ഒരു കാര്യം..... ഇങ്ങനെ സത്യങ്ങൾ വെട്ടി തുറന്നു പറഞ്ഞാൽ അച്ചു പേടിക്കില്ലേ......." "ഞാൻ അത് ഓർത്തില്ല ശങ്കരാ..... എന്തായാലും ഇന്ന് ഇവൾ എല്ലാം അറിയും...... നമ്മൾ അവൾക്ക് കൊടുക്കുന്ന അവസാനത്തെ ഔദാര്യം........ അല്ലെങ്കിൽ പിന്നെ സത്യങ്ങൾ ഒന്നും അറിയാതെ ഇവളെ അങ്ങ് പറഞ്ഞയച്ചാൽ ആരു ചോദിക്കാനാ നമ്മളോട്...... ചത്തു തുലഞ്ഞ ഇവളുടെ തന്തയും തള്ളയും വന്നു ചോദിക്കാൻ പോകുന്നില്ലല്ലോ.............." അത്രയും പറഞ്ഞു അയാൾ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു .......

"ഹാ മൊതലാളി ഇങ്ങനെ ചിരിക്കാതെ......... പേടിച്ചു പോകും...." "അയ്യോ എന്റെ സഹോദരിയുടെ ഒരേ ഒരു മകൾ പേടിച്ചു പോയോ......." ഞെട്ടൽ പൂർണമാക്കും വിധമായിരുന്നു ആ വാക്കുകൾ...... ഇങ്ങനെ എന്തോ പ്രതീക്ഷിച്ചത് തന്നെയാണ് പക്ഷെ വിശ്വസിക്കാൻ ആവുന്നില്ല..... സ്വന്തം കാതുകളെ പോലും..... കേൾക്കുന്നത് സത്യമോ മിഥ്യയോ എന്ന് ഒരു വേള ശങ്കിച്ചു നിൽക്കേണ്ടി വരുന്നു....... അറിഞ്ഞതിലും വലുതാണ് ഇവരിൽ നിറഞ്ഞു നിന്ന ക്രൂരതയെന്ന് ഉള്ളിൽ നിന്ന് ആരോ മുറവിളി കൂട്ടുന്നു...... "എന്താ പേടിച്ചു പോയോ.... ചിലതൊക്കെ അറിയുമ്പോൾ ഇങ്ങനെ ഞെട്ടുന്നത് നല്ലതാ..... അതേടി നീ എന്റെ പെങ്ങളുടെ മകളാ പക്ഷെ തെറ്റ് പറ്റി...... എന്റെ പെങ്ങളുടെ വയറ്റിൽ ജനിച്ചുവെങ്കിലും ആ നശിച്ചവന്റെ രക്തമാണ് നീ......" അയാളുടെ കണ്ണിൽ പക ആളി..... ഉള്ളിൽ എന്തോ ഓർമ്മകൾ തെളിയുന്നു.... മുഖം തീവ്രമായ പക ഉടലെടുക്കുന്നു..... കാലങ്ങൾ പഴക്കം ചെന്ന പകയുടെ ദുരഭിമാനത്തിന്റെ കേട്ടുപാടുകൾ ഉള്ളിൽ കിടന്നു പുകയുന്നു.....

മരിച്ചു മണ്ണടിഞ്ഞിട്ടും ഒരുവനോടുള്ള പക അയാളിൽ ഒരു പ്രകമ്പനം തന്നെ സൃഷിട്ടിക്കുന്നു.... അവന്റെ രക്തത്തെ ഇല്ലാതാക്കാൻ ഉള്ളം തുടിക്കുന്നു...... ഇനിയും അറിയാൻ ഇരിക്കുന്ന സത്യങ്ങൾ അത്രയും തീവ്രത ഉള്ളതാണെന്ന് അച്ചുന്റെയും കണ്ണന്റെയും ഉള്ളം ഒരുപോലെ പറഞ്ഞു...... അയാൾ വീണ്ടും അവൾക്ക് അരികിൽ മുട്ടുകുത്തി ഇരുന്നു...... "അറിയണോ നിനക്ക്...... എല്ലാം.... അറിഞ്ഞു കഴിഞ്ഞാൽ അപ്പോൾ... ആ നിമിഷം പൊക്കോണം.... ഈ ലോകം വിട്ടു എന്റെ മകനെ വിട്ടു...... അവനെ പോലെ നിന്റെ തന്തയെ പോലെ എന്റെ മകനെ നീ വാശികരിച്ചെടുത്തതല്ലെടി..... അവനു നീ വേണ്ട...... നീ അവനു ചേരില്ല.....നിനക്ക് അതിനുള്ള യോഗ്യതയില്ല...... ഇത്രയും നാൾ നിനക്ക് ജീവിക്കാൻ ഉള്ള അധികാരം തന്നത് എന്നെ ചതിച്ചവൾ ആണെങ്കിലും എന്റെ പെങ്ങൾ നിന്റെ അമ്മ ആയതു കൊണ്ടു മാത്രമാണ്...... പക്ഷെ അവൾ ചെയ്ത തെറ്റ് എന്റെ മകന് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല..... അവനെ പോലെ തയ്ന്ന ജാതിയിൽ പെട്ട ഒരുവന്റെ രക്തത്തിൽ പിറന്ന നിനക്ക് ഒരിക്കലും മനക്കലെ ചെക്കനെ മോഹിക്കാൻ ഉള്ള അധികാരം ഇല്ല.....

എന്റെ കുട്ടിയിൽ നിന്ന് ഇനി നിന്നെ അകറ്റണമെങ്കിൽ നിന്റെ മരണം തന്നെ സംഭവിക്കണം.... മരിക്കണം നീ...... കുറച്ചു നിമിഷം കൂടെ കഴിഞ്ഞാൽ ഇതേ കണ്ടോ അവറ്റക്കളുടെ ഇര മാത്രമാണ് നീ...... രണ്ടു ദിവസം ഭക്ഷണം പോലും കൊടുക്കാതെ നിനക്ക് വേണ്ടി മാത്രം ഒരുക്കി വെച്ചതാ അവരെ......... ഇന്ന് ഇവിടെ നീ തീരും............. നീ തീരുന്ന നിമിഷം നിന്റെ പേരിൽ എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ എഴുതി വെച്ച എല്ലാ സ്വത്തുകളും എന്റെ പേരിൽ ആകും.... അതിനുള്ളത് എല്ലാം ഞാൻ ചെയിതിട്ടുണ്ട്......" കേട്ടതിന്റെ പകപ്പിൽ ആയിരുന്നു അച്ചു........ ഒന്നും വിശ്വസിക്കാൻ ആവുന്നില്ല..... ഇത്രയും നാൾ അച്ഛാ എന്ന് വിളിച്ച മനുഷ്യൻ സ്വന്തം അച്ഛൻ അല്ല............ സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ ആവാത്ത ഭാഗ്യകെട്ടവൾ...... എല്ലാം കൊണ്ടു ഭാഗ്യമില്ലാത്ത ജന്മം............. സ്വയം ശപിക്കുന്നു.....

പക്ഷെ എന്തിനു വേണ്ടി..... അവൾ എന്തു തെറ്റാണ് ചെയ്തത്...... നിന്റെ അച്ഛനും അമ്മയും മരിച്ചത് നിന്റെ തെറ്റല്ല..... അവരെ മരണം അവരുടെ വിധിയാണ്..... ഉള്ളിലെ വിഷം മൂർച്ചിച്ചപ്പോൾ സ്വന്തം സഹോദരൻ തന്നെ സഹോദരിക്കും ഭർത്താവിനും നൽകിയ വിധി...... അയാളുടെ മുഖത്തു അപ്പോളും നിറഞ്ഞു നിന്നത് ക്രൂരത മാത്രമായിരുന്നു.... അതെ ക്രൂരതയോടെയാണ് അയാൾ വീണ്ടും പറയാൻ തുടങ്ങിയത്....... (അയാളുടെ വാക്കുകൾ കൊണ്ടു നിങ്ങൾ ആ കഥ അറിയണ്ട..... ) മനക്കലെ ഗൗരിയമ്മക്ക് മൂന്നു മക്കൾ ആയിരുന്നു മുത്തവൻ ദാമോദരൻ..... രണ്ടാമത്തെയാൾ വിലാസിനി... മൂന്നാമത്തെത് രേവതി..... ദാമോദരൻ പണ്ട് മുതലേ അഹം ഭാവം കൊണ്ടു നടക്കുന്ന ആളായിരുന്നു..... എന്നാൽ രേവതി എന്ന് പറഞ്ഞാൽ അയാൾക്ക് ജീവൻ ആയിരുന്നു.....

വിലാസിനിയെക്കാൾ ഇഷ്ട്ടം എന്നും അയാൾക്ക് രേവതിയോട് തന്നെയായിരുന്നു...... ഇളയ കുട്ടി എന്ന സ്ഥാനം ആ തറവാട്ടിൽ ഏവർക്കും അവൾ പ്രിയപ്പെട്ടവാൾ ആയിരുന്നു............... എന്നാൽ ദാമോദരന്റെ ചിന്തകൾ പലതും അത്രയും രേവതിക്ക് ഇഷ്ട്ടം ആയിരുന്നില്ല...... അവരെക്കാൾ പാവപെട്ടവരെ കണ്ടാൽ കാര്യകാരണം ഇല്ലാതെ വെറുതെ ഉപദ്രവിക്കും.......നിറത്തിന്റെയും ജാതിയുടെയും പേരിൽ അവരെ കളിയാക്കിയും കുറ്റപ്പെടുത്തിയും ദാമോദരൻ വളർന്നു.... അയാളിലെ ആ സ്വഭാവം ആരാലും പിഴുതെറിയാൻ ആവാത്തതായി ഉറച്ചു കഴിഞ്ഞിരുന്നു........... എന്ന ഗൗരിയമ്മ രേവതിയെ പോലെ പാവമായിരുന്നു.... എല്ലാവരോടും നല്ല സ്നേഹത്തോടെ പെരുമാറുന്നവർ.... അവരുടെ തീരുമാനം എല്ലാം ആ നാട്ടിലെ പാവപെട്ടവർക്ക് അത്രയും ഇഷ്ട്ടമായിരുന്നു...... പക്ഷെ ദാമോദരനെ തിരുത്താൻ ആരെ കൊണ്ടും സാധിച്ചില്ല....... അയാൾക്കൊപ്പം അയാളുടെ ചിന്തകളും പ്രവർത്തിയും വളർന്നു...... അങ്ങനെയാണ് രേവതി കേദർനാഥ്‌ എന്ന പാട്ടുകാരനുമായി ഇഷ്ടത്തിൽ ആവുന്നത്......

അവളുടെ ഇഷ്ട്ടം ഏട്ടൻ അറിയാതെ അവൾ സൂക്ഷിച്ചു...... പക്ഷെ അധികനാൾ അതിന് സാധിച്ചില്ല..... ദാമോദരൻ എല്ലാം അറിഞ്ഞു.... നാദിനെ അയാൾ ഒരുപാട് ഉപദ്രവിച്ചു..... രേവതിയെ വീട്ടുതടങ്കലിൽ ആക്കി..... സ്വന്തം മകന്റെ പ്രവർത്തിയെ തടയാൻ ഗൗരിയമ്മക്കും സാധിച്ചില്ല..... അവർ തീർത്തും നിസ്സഹായയായി..... ഇനിയും അവിടെ നിന്നാൽ മകൾ മരിച്ചു പോകും അല്ലെങ്കിൽ അവളെ ദാമോദരൻ തന്നെ കൊല്ലും എന്ന് അവർക്ക് തോന്നി....... അവർ തന്നെയാണ് അവളെ വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാൻ സഹായിച്ചത്..... അവിടെ നിന്ന് ഇറങ്ങി നാദിനൊപ്പം നടുവിടുമ്പോൾ അസ്തമിച്ചു പോയ പ്രതീക്ഷകൾ വീണ്ടും ഉള്ളിൽ നമ്പിടുകയായിരുന്നു..... രേവതി നാദിന്റെ ഭാര്യയായി..... അവർക്കായി അവർ മാത്രം.... അവരുടെ കൊച്ചു സ്വർഗം.... അവിടെക്കാണ് പുതിയയൊരു അഥിതി കടന്നു വന്നത്...........

അവർ കാത്തിരുന്ന അവരുടെ പൊന്നോമന..... പിന്നെ അവരുടെ സന്തോഷങ്ങൾക്ക് ഇരട്ടി മധുരമായിരുന്നു.... നാദിനെ ദാമോദരൻ സ്വന്തം കൈ കൊണ്ടു ഇല്ലാതാകുന്നത് കണ്ട ആ നിമിഷം വരെ...... എല്ലാം താളം തെറ്റി....... ആ കർക്കിടക മഴയിൽ സ്വന്തം കുഞ്ഞിനെ നെഞ്ചോടടാക്കി ആ അമ്മ എവിടെ എന്നില്ലാതെ ഓടി..... കണ്ണിൽ സ്വന്തം ഭർത്താവിനെ വെട്ടി നുറുക്കിയ സഹോദരന്റെ മുഖം കുഞ്ഞിനെ കൊല്ലാൻ നോക്കിയാ സഹോദരന്റെ മുഖം..... എങ്ങോട്ടാണ് ഓടേണ്ടത്.... ഒന്നും അറിയില്ലായിരുന്നു ആ നിമിഷം...... കാലുകൾ തളരുന്നുണ്ടായിരുന്നു....... പക്ഷെ അവർ ഓടി..... കഴിയുന്നത് വരെ ഓടി..... അവസാനം തളർന്നു വീയുമ്പോൾ അവരെ ചേർത്ത് പിടിച്ചത് ഒരു സന്യാസിനി അമ്മയായിരുന്നു...... മരവിച്ച മനസുമായി ജീവിതം പിന്നെ അവിടെയായിരുന്നു...... ജീവിതം തകർന്നു..... പ്രാണന്റെ മരണം കണ്ണു കൊണ്ടു കാണേണ്ടി വന്ന രേവതി ആകെ തളർന്നു ....... ആ കുഞ്ഞിനെ ഓർത്തു മാത്രം അവർ ജീവിച്ചു..... അച്ചുന്റെ രണ്ടു വയസ് വരെ അവർ അവിടെ തന്നെയായിരുന്നു.....

രേവതി വഴി ആ സന്യാസിയമ്മ ദാമോദരനെ കുറിച്ച് എല്ലാം അറിഞ്ഞിരുന്നു....... അവർ രേവതിയുടെയും കുഞ്ഞിന്റെയും കാര്യം ഗൗരിയമ്മയെ അറിയിച്ചു....... പക്ഷെ ആ ജീവിതത്തിനും ആയുസ് ഉണ്ടായില്ല..... ഗൗരിയമ്മ അവിടെ എത്തുന്നതിനു മുൻപ് ദാമോദരൻ അവിടെ എത്തി...... കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ച അയാളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ കത്തി കൊണ്ടു തന്നെ രേവതിയുടെ പ്രാണൻ നിലച്ചു....... പക്ഷെ അച്ചുനെ ഒന്നും ചെയ്യാൻ അയാൾക്ക് സാധിച്ചില്ല.... അതിന് മുൻപ് ഗൗരിയമ്മ അവിടെ എത്തിയിരുന്നു..... ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അവർ ആ കുഞ്ഞിനെ ചേർത്തു പിടിച്ചു........ ആ കുഞ്ഞിന് വല്ലാതും സംഭവിച്ചാൽ ഇത്രയും നാൾ നീ അനുഭവിച്ച സ്വത്തുക്കൾ മുഴുവൻ അനാഥാലയത്തിന് പോകുമെന്ന് അവർ പറഞ്ഞു.... മനക്കലെ എല്ലാ സ്വത്തിനും അവകാശി ആ കുഞ്ഞു ആയിരിക്കും..... ആ കുഞ്ഞിന്റെ 24വയസിനു മുൻപ് അവൾക്ക് വല്ലതും സംഭവിച്ചാൽ എല്ലാ സ്വത്തും അനാഥലയത്തിന് സ്വന്തം.......

സ്വത്തുക്കൾ ഇല്ലാത്ത അവസ്ഥ അയാൾക്ക് ചിന്തിക്കാൻ ആവുമായിരുന്നില്ല.......ഗൗരിയമ്മയുടെ വാക്കുകൾ അയാൾക്ക് അനുസരിക്കേണ്ടി വന്നു....... പക്ഷെ ഒരിക്കലും അവൾ തറവാട്ടിൽ നിൽക്കാൻ താൻ സമ്മതിക്കില്ലെന്ന് അയാൾ വാശി പിടിച്ചു...... അയാളുടെ വാശിയും ഉള്ളിലെ ചില തീരുമാനങ്ങളും കൂട്ടി കുറച്ചു ഗൗരിയമ്മ ഒരു തീരുമാനം എടുത്തു..... അവൾ തന്റെ കൺവെട്ടത് തന്നെ ഉണ്ടാകും പക്ഷെ ഒരിക്കലും മനക്കലെ കുട്ടി ആണെന്ന് അവളുടെ 24വയസിനു മുൻപ് അവൾ അറിയില്ല എന്നും...... അത് വരെ കാര്യസ്ഥൻ ശങ്കാരന്റെ മകളായി അവൾ ജീവിക്കും എന്നും....... പക്ഷെ ഗൗരിയമ്മയുടെ തീരുമാനങ്ങൾ എല്ലാം കേട്ടു നിന്നുവെങ്കിലും അയാൾ ഉള്ളിൽ കരുക്കൾ നീക്കുകയായിരുന്നു......... ശങ്കാരനെ അയാൾ കൂടെ നിർത്തി..... ഗൗരിയമ്മ അറിയാതെ അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു........ പക്ഷെ വീണ്ടും കരുക്കൾ പിഴച്ചു പോയത് കണ്ണൻ അച്ചുനെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലായിരുന്നു....... ആ ബന്ധം ഗൗരിയമ്മക്കും ഇഷ്ടമാണെന്നു അയാൾ അറിഞ്ഞു.............

അയാൾ മാത്രം................. അങ്ങനെയാണ് അയാളിലെ കൊലപാതകി വീണ്ടും ഉയർന്നു വന്നത്...... സ്വന്തം അമ്മയെ അയാൾ സ്വന്തം കൈകൾ കൊണ്ടു തന്നെ കൊന്നു....... പക്ഷെ ദൈവത്തിന്റെ കണ്ണുകളിൽ അത് പതിഞ്ഞു..... ആ കണ്ണുകൾ അഹല്യയുടേത് ആയിരുന്നു......... സത്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയും എന്ന് പറഞ്ഞു അവളെ ഒരുപാട് ഉപദ്രവിച്ചു....... രണ്ടു വർഷം അവളെ മെന്റൽ ഹോസ്പിറ്റലിൽ ആക്കി ആരുമറിയാതെ..... അവളുടെ സ്വന്തം അച്ഛനെയും അമ്മയെയും പോലും കബളിപ്പിച്ചു കൊണ്ടു....... മെന്റൽ ഹോസ്പിറ്റലിൽ നിന്ന് തിരികെ വന്ന അഹല്യ അത്രയും നാൾ നടന്നത് എല്ലാം മറന്നിരുന്നു....... പക്ഷെ അയാളോട് ഉള്ള പേടി മാത്രം മറന്നില്ല............ കണ്ണന്റെ മനസ്സിൽ അവളോട് കേറി കൂടാൻ പറഞ്ഞു കൊണ്ടു വീണ്ടും വീണ്ടും അവളെ അയാൾ ഉപദ്രവിച്ചു....... അതിന് കൂട്ടായി അവളുടെ അച്ഛനും ചേർന്നു...... അയാളുടെ കണ്ണിലെ ക്രൂരത ഒട്ടും ചോരതെ എല്ലാം അയാൾ അച്ചുനോട്‌ പറഞ്ഞു കൊണ്ടിരുന്നു...... ഒരു വാതിലിന് അപ്പുറം നിന്ന് ഇതൊക്കെ കേട്ട കണ്ണന്റെ മിഴികളും ഹൃദയവും ഒരുപോലെ പിടച്ചു..........

അച്ഛനെന്ന് പറയുന്നയാളോട് അവനു വെറുപ്പ് തോന്നി........ ഇത്രയും നാൾ അയാളെ അച്ഛൻ എന്ന് വിളിച്ചതിൽ സ്വയം പുച്ഛം തോന്നി........ ഇത്രയും വലിയൊരു ക്രൂരത കാണിച്ചയാൾ ഇന്നും മാന്യമായി ജീവിക്കുന്നു..... അവനു അയാളെ കൊല്ലാൻ ഉള്ള പക തോന്നി....... ജാതിയുടെ പേരിൽ അയാൾ ഇല്ലാതാക്കിയ ജീവനുകൾ..... കൊല്ലാൻ പോലും ആ നിമിഷം അവൻ തയാറായിരുന്നു.... നിങ്ങൾ മനുഷ്യനാണെന്ന് സംശയം തോന്നുന്നു...... ദുരഭിമാനം കൊണ്ടു നിങ്ങൾ തകർത്തത് കുറെ പേരുടെ പ്രതീക്ഷയാണ്.... ഒന്നും അറിയാത്ത കുറെ നിഷ്കളങ്കമായ ജീവിതമാണ്.......... സ്വന്തം പെങ്ങളുടെ സ്വന്തം അമ്മയുടെ ജീവൻ പോലും............ നിങ്ങളുടെ മകനായി പിറന്നതിൽ എനിക്ക് അറപ്പ് തോന്നുന്നു..... സ്വയം വെറുത്തു പോകുന്നു..... കണ്ണിലെ പക ഒട്ടും ചോരതെ അച്ചുനെ നോക്കി കൊണ്ടിരിക്കുന്ന ദാമോദരനെ നോക്കി കണ്ണൻ മനസ്സിൽ പറഞ്ഞു............ മനസാലെ അയാളെ ശപിച്ചു പോകുന്നു...... ...... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story