അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 17

Achunte Kannettan

രചന: നേത്ര

ഇത്രയും അധികം വെറുപ്പ് അയാൾ ഏറ്റു വാങ്ങിയിരിക്കുന്നു.... എന്നിട്ടും ഇത്തിരി പോലും പശ്ചാത്താപം ആ മുഖത്തു തെളിയുന്നില്ല.... എങനെ സാധിക്കുന്നു ഇത്രയും ക്രൂരൻ ആവാൻ..... ഇത് അഭിമാനം അല്ല ദുരഭിമാനമാണ്.... അച്ഛനെന്ന വാക്കിന് പോലും അയാൾ ഇന്ന് അർഹൻ അല്ല..... കുറച്ചു മുൻപ് അച്ചുന്റെ നെറ്റിയിലെ രക്തം തുടച്ച തുണി ആ കൂട്ടിനു ഉള്ളിലേക്ക് ഇട്ടു..... അത്രയും സമയതേക്കാളും ഭീകരമായ രീതിയിൽ അവ ശബ്ദം ഉണ്ടാകാൻ തുടങ്ങി.... അവിടെ നിന്നവരുടെ എല്ലാം മുഖത്തു പൈശാചികമായൊരു ഭാവം നിറഞ്ഞു...... ഉള്ളിൽ കിടക്കുന്ന ആ ഭീകരത നിറഞ്ഞ മൃഗങ്ങളെക്കൾ രക്ത ദാഹികൾ പുറത്തു നിൽക്കുന്ന ആ മനുഷ്യർ ആണെന്ന് തോന്നി അവനു..... അത്രയും ക്രൂരത കാണിക്കുന്നുണ്ട് അവർ..... ദൈവം അവരോട് ക്ഷമിക്കുവോ..... ഒരു കുഞ്ഞു തെറ്റ് ചെയ്യുമ്പോൾ പോലും നമുക്ക് പേടിയാണ് അങ്ങനെ ഉള്ളപ്പോൾ ഇത്രയും തെറ്റുകൾ ചെയ്ത അയാൾ എങനെ ഉറങ്ങുന്നു..... എന്തു വിരോധഭസമാണ് ഇത്.....

അവരുടെ കണ്ണുകൾ ആ വെട്ട മൃഗങ്ങളെ പോലെ നേളിഞ്ഞു നിൽക്കുന്ന മനുഷ്യരിൽ തന്നെയായിരുന്നു.... അതിലൊരുവന്റെ കൈയിൽ ഒരു കുഞ്ഞു റിമോർട്ട് ഉണ്ടായിരുന്നു.... ആ കുടു ഇലക്ട്രോണിക് ലോക്ക് ആയിരുന്നു..... ആ റിമോർട്ട് അമർത്തുന്ന നിമിഷം ആ കുടു തുറക്കപ്പെടും..... ഓരോ നീക്കവും സൂക്ഷിക്കേണ്ടിയിരിക്കുന്നു..... കണ്ണൻ സൂര്യയുടെ രണ്ടു ഫ്രണ്ട്‌സിനെ അടുത്തേക് വിളിച്ചു..... ശബ്ദം തായ്‌തി ഒട്ടും പുറത്തു മറ്റൊരാൾ അറിയാത്ത വിധം അവരോട് കുറച്ചു കാര്യങ്ങൾ സൂചിപ്പിച്ചു.... കുട്ടത്തിൽ വിച്ചുനെയും കൊണ്ടു പുറത്തേക്ക് പോകാനും............. എന്നാൽ വിച്ചുനെ കൊണ്ടു ഒരു അടി നീങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല........ എന്തിനോ വേണ്ടി ഒരു അഗദമായ ഭയം അവളെ കീറി മുറിക്കുന്നു..... അച്ചുന്റെ അവസ്ഥയിൽ അവൾ വേദനിക്കുന്നു....... ആ നിമിഷം അവളെ അവിടെ തനിച്ചാക്കി പോകാതെ അവൾക്ക് അരികിലേക്ക് ഓടി അടുക്കാൻ മനസ് വെമ്പൽ കൊള്ളൂന്നു...... കാതുകളിൽ അച്ചുന്റെ കളി തമാശകൾ നിറയുന്നു....

പല്ല് ഡോക്ടറേ എന്ന വിളി കർണാപ്പടത്തിൽ തട്ടി പ്രതിദ്വാനിക്കുന്നു..... "വിച്ചു...." അലോഹിന്റെ നേർത്ത ശബ്ദം കാതിൽ തട്ടിയപ്പോളാണ് ചിന്തകളിൽ നിന്നവൾ ഉണർന്നത്.... ഒന്നും തന്നെ പറയാതെ അവൾ അലോഹിനെ നോക്കി.... ആ കണ്ണിൽ നിന്ന് അവനു വായിച്ചെടുക്കാൻ ആവുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ.... ഈ നിമിഷം കൂട്ടുകാരിയുടെ അവസ്ഥ ഓർത്തു നീറുന്ന ആ മനസ്.... അവൻ കണ്ണനെ ഒന്ന് നോക്കി ...... കണ്ണൻ അവർക്ക് അരികിലേക്ക് വന്നു...... "വിച്ചു....." "മ്മ്..." "നിനക്ക് ഈ ഏട്ടനെ വിശ്വാസമില്ലേ... മ്മ്....." "ഉണ്ട്....." "എങ്കിൽ ഞാൻ പറയുന്നത് നീ ഈ നിമിഷം കേൾക്കണം... കേൾക്കില്ലേ........" "കണ്ണേട്ടാ ഞാൻ... നമ്മളെ അച്ചു...." "പേടിക്കണ്ട വിച്ചു..... ന്റെ നമ്മളെ അച്ചു തിരിച്ചു വരും... അവളെ ഞാൻ തിരിച്ചു കൊണ്ടു വരും.... അവൾക്കും കുഞ്ഞാവക്കും ഒരു പോറൽ പോലും ഏൽക്കാതെ ഞാൻ മടക്കി കൊണ്ടു വന്നിരിക്കും.... എന്റെ ജീവൻ അല്ലേടാ അവൾ ......

ആ അവൾക്ക് ന്തേലും സംഭവിക്കാൻ ഞാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ വിച്ചുട്ടാ നിനക്ക്...... മ്മ്..... അപ്പോൾ നല്ല കുട്ടി ആയിട്ട് ഇവരുടെ കൂടെ പുറത്തു നിൽക്ക്.... ഒന്നും പേടിക്കണ്ട.... നിന്നെ പല്ല് ഡോക്ടറേ എന്ന് വിളിക്കാൻ അവൾ പെട്ടന്ന് വരും.... മ്മ്....." "ശരി കണ്ണേട്ടാ...." കണ്ണന്റെ വാക്കുകൾ അവൾക്ക് വല്ലാത്തൊരു വിശ്വാസം കൊടുത്തു......... അല്ലെങ്കിലും അവന്റെ ജീവൻ അല്ലെ അവിടെ ഉള്ളത്... അവൾക്ക് വല്ലതും സംഭവിക്കാൻ അവൻ സമ്മതിക്കില്ലെന്ന ഉറച്ച വിശ്വാസം വിച്ചുവിൽ ഉണ്ടായിരുന്നു........ അവളുടെ തലയിൽ ഒന്ന് തലോടി അവളെ അവർക്ക് കൂടെ പുറത്തേക്ക് പറഞ്ഞു വിട്ടു..... ഇപ്പൊ ആ റൂമിന്റെ പുറത്തു അലോഹും കണ്ണനും സൂര്യയും അവന്റെ ഒരു കൂട്ടുകാരനും മാത്രമാണ്...... കണ്ണനും സൂര്യയും ഒരു ഭാഗത്തും അലോഹും സൂര്യയുടെ ഫ്രണ്ട് ഉം മറ്റേ ഭാഗത്തുമായി നിന്നു..... കുറച്ചു നിമിഷങ്ങൾക്ക് ശേഷം ദാമോദരനും ശങ്കരനും മാത്രം പുറത്തേക്ക് ഇറങ്ങി..... അയാൾ പുറകെ ഇറങ്ങാൻ നിന്ന രണ്ടുപേരെ കണ്ണനും അലോഹും കാലുകൾ കൊണ്ടു ചവിട്ടി ഉള്ളിലേക്ക് തന്നെ ഇട്ടു.....

പുറകിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ആണ് ദമോധരാനും ശങ്കരനും തിരിഞ്ഞു നോക്കിയത്.... ഒരു നിമിഷം കണ്ണനെ അവിടെ കണ്ടപ്പോൾ അയാൾ ഞെട്ടി..... നീക്കങ്ങൾ എവിടെയോ പിഴച്ചു പോയോ എന്നൊരു ഉൾവിളി..... "കണ്ണാ നീ..... നീ ഇവിടെ....." "എന്താ എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ...." അവന്റെ കണ്ണിൽ തെളിഞ്ഞു നിൽക്കുന്ന കോപം ഒരു നിമിഷം സ്വയം എരിഞ്ഞു തീരുന്നത് പോലെ തോന്നി അയാൾക്ക്..... പക്ഷെ ഇത് ദാമോദരനാണ്... ചതിയുടെ ക്രൂരതയുടെ ആൾരൂപം.... അയാൾക്ക് ഭയമോ..... ഇല്ല.... അയാളിൽ നിലനിന്ന ഭയം ഒരു നിമിഷം കൊണ്ടു പുച്ഛമായി മാറി..... അത് തന്നെ പ്രതീക്ഷിച്ചത് കൊണ്ടാകാം കണ്ണൻ പതറിയില്ല..... അയാൾ അവനെ നോക്കുന്നതിനും തീർവ്രമായി അവൻ അയാളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു............ അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റി നിലത്തു വീണു കിടക്കുന്ന അയാളുടെ ആളുകളെ ഒരു നിമിഷം നോക്കി....

കണ്ണുകൾ കൊണ്ടു എന്തോ നിർദേശം കൊടുക്കുകയായിരുന്നു അയാൾ അവർക്ക്..... എന്നാൽ ഇത് കണ്ടപ്പോൾ അലോഹിന്റെയും കണ്ണന്റെയും ബാക്കി രണ്ടുപേരുടെയും കണ്ണിൽ പുച്ഛം നിറഞ്ഞു..... കൈയിലെ റിമോട്ട് ഉയർത്തി പിടിച്ചു കൊണ്ടു കണ്ണൻ ദാമോദരനെ നോക്കി..... "ഇതാണോ വേണ്ടത് നിങ്ങൾക്ക്......" "ഇത്..... ഇത് എങനെ നിന്റെ കൈയിൽ......." കണ്ണൻ അലോഹിനെ നോക്കി.... അവരെ ചവിട്ടി ഇട്ടപ്പോൾ അവരിൽ നിന്ന് തെറിച്ചു വീണ റിമോർട്ട് അവർ പോലും അറിയാതെ കൈയിൽ ആക്കിയതായിരുന്നു അലോഹ്................ "ഹഹഹ..... എന്താ നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ..... കണക്കുകൾ തെറ്റുമെന്ന്..... ഹേ..... തോന്നുന്നുണ്ടോ..." "നീ.... നീ എന്നോട് കളിക്കാൻ വളർന്നിട്ടില്ല കണ്ണാ..... തോറ്റു പോകുകയേ ഉള്ളു നീ......" "ഹാ അങ്ങനെ അങ്ങ് പറയാതെ..... നിങ്ങളുടെ അത്രയും നീചമായ കളി കളിക്കാൻ ഒന്നും എനിക്കറിയില്ല............... പക്ഷെ ഇവിടെ വിജയം എനിക്ക്.... എനിക്ക് മാത്രമാകും.... നിങ്ങളുടെ തോൽവി അത് ഉറപ്പിച്ചോളു ദാമോദരാ....."

"ഡാ..... അച്ഛനെ നീ പേര് വിളിക്കുന്നോ....." "അച്ഛൻ.... തുഫ്...... ഇനി ഒരിക്കൽ കൂടെ നിങ്ങളുടെ നാവിൽ നിന്ന് അങ്ങനെ ഒരു വാക്ക് പുറത്തു വരരുത്...... ആ വാക്കിന്റെ പവിത്രതായേ പോലും അത് ഇല്ലാതാകും...... നിങ്ങൾക്ക് അതിനുള്ള യോഗ്യത എന്നെ നശിച്ചു കഴിഞ്ഞിരിക്കുന്നു..... ഇനി ഇനി നിങ്ങളുടെ പരാജയമാണ്.... ജയിക്കാൻ എന്തു നെറികേടും കാണിക്കുന്ന നിങ്ങൾ എന്ന മൃഗത്തിന്റെ പതനം............." "ഡാ......" "ച്ചി നിർത്തേടോ......." "ഇല്ല..... ഇല്ല.... നീ..... നിന്നെ വിടില്ല ഞാൻ..... നിനക്ക് ജീവൻ വേണമെങ്കിൽ ഇവിടെ നിന്ന് പൊക്കോ..... എനിക്ക് നിന്നെ ഒന്നും ചെയ്യണം എന്നില്ല..... എനിക്ക്.. എനിക്ക് വേണ്ടത് ഇവളെയാണ്...... ഈ ഈ നശിച്ചവളെ........ ഇവളെ ഇവളെ എനിക്ക് കൊല്ലണം..... ജീവിക്കാൻ ജീവിക്കാൻ യോഗ്യതയില്ല ഇവൾക്ക്........." "ജീവിക്കാൻ യോഗ്യതയില്ലാത്തത് എന്റെ ഭാര്യക്ക് അല്ല ദാമോദരാ.. നിങ്ങൾക്കാണ്..... നിങ്ങൾക്കാണ് അതിനുള്ള യോഗ്യതയില്ലാത്തത്.... അല്ല സ്വയം നിങ്ങൾ ഇല്ലാതാക്കിയത്........" കണ്ണന്റെ നാവിൽ നിന്ന് അടർന്നു വീണ ഒരു പദത്തിൽ കുരുങ്ങി കിടക്കുകയായിരുന്നു ദാമോദരൻ....

അയാളുടെ ചെവിയിൽ ആ വാക്കുകൾ തന്നെ അലയടിച്ചു കൊണ്ടിരിക്കുന്നു .......... എന്റെ ഭാര്യ.... എന്റെ ഭാര്യ...... എന്റെ ഭാര്യ........... "ഇല്ല.... ഇല്ല..... സംഭവിക്കാൻ പാടില്ല..........." അയാൾ ഒരു ഭ്രാന്തനെ പോലെ അലറി....... അയാളുടെ ശബ്ദതോടൊപ്പം കൂട്ടിൽ കിടന്ന നായ്ക്കളും ശബ്ദമുണ്ടക്കാൻ തുടങ്ങി...... അവയുടെ ശബ്ദം അച്ചുനെ ഭയപ്പെടുത്തി..... കാൽമുട്ടിൽ മുഖം ഒളിപ്പിച്ചു അവൾ ഒതുങ്ങി ഇരുന്നു..... നേർത്ത തേങ്ങലുകൾ അവളിൽ നിന്ന് ഉയർന്നു..... ഹൃദയം ഉച്ചത്തിൽ മിടിക്കുന്നു..... കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കേട്ട ഓരോ കാര്യവും അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു.... കണ്ണൻ അവിടെ ഉള്ളതോ അവിടെ ഈ നിമിഷം സംഭവിക്കുന്നതോ ഒന്നും ഒന്നും അവൾ അറിഞ്ഞില്ല..... ആ നായ്ക്കളുടെ ശബ്ദം..... കുറച്ചു മുൻപ് അയാൾ സ്വയം തുറന്നു കാട്ടിയ ക്രൂരതകൾ..... എല്ലാം അവളെ വീർപ്പു മുട്ടിച്ചു...... ഇത്രയും നാൾ അച്ഛനെന്ന് വിളിച്ചൊരാൾ സ്വന്തം അച്ഛൻ അല്ലെന്ന സത്യം അവളെ നോവിച്ചു...... ക്രൂരത മാത്രമേ അയാൾ അവളോട് കാണിച്ചിട്ടുള്ളു ഇന്നേ വരെ.....

പക്ഷെ അവൾക്ക് അയാൾ അച്ഛൻ തന്നെയായിരുന്നു.... ഉള്ളിൽ അയാളോടുള്ള ഭയത്തിനിടയിലും ഇത്തിരി സ്നേഹം കാത്തു വെച്ചിരുന്നു ആ പെണ്ണ്...... ഇല്ല അർഹിക്കുന്നില്ല അയാൾ ആ സ്നേഹം എന്ന് അറിഞ്ഞിട്ടും ആ അച്ഛനെ മകൾ സ്നേഹിച്ചിരുന്നു ...... ഇന്ന് അയാൾ സ്വന്തം അച്ഛൻ അല്ലെന്ന് പറഞ്ഞപ്പോൾ.... സ്വന്തം അച്ഛനെയും അമ്മയെയും കൊല്ലാൻ കൂട്ടു നിന്നൊരാൾ ആണ് അയാളും എന്ന് അറിഞ്ഞപ്പോൾ പാവം തകർന്നു പോയി..... അവളുടെ മനസ് പൊട്ടിയ പട്ടം കണക്കെ മറ്റൊരു ലോകത്തേക്ക് പാറി പറക്കാൻ തുടങ്ങുന്നു...... ബന്ധങ്ങൾ ഇല്ലാത്ത..... ബന്ധനങ്ങൾ ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് ആ മനസ് കൈ വിട്ടു പറന്നു ഉയരുന്നു............. കുറച്ചു കൂടെ ഉയരത്തിൽ എത്തിയപ്പോൾ മങ്ങിയ വെളിച്ചമായി ഒരു രൂപം അവിടെ തെളിയുന്നു ...... അവൾ ആ രൂപത്തെ സൂക്ഷിച്ചു നോക്കി..... നോക്കും തോറും ആ രൂപത്തിൽ തെളിച്ചം കുടി കുടി വരുന്നു..... കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ വിടരുന്നു..... ചുണ്ടുകൾ വിതുമ്പൽ അടക്കാൻ ശ്രമിക്കുന്നു...........

അവനടുത്തേക്ക് ഓടി അടുക്കാൻ മനസ് തിടുക്കം കൂട്ടുന്നു..... പക്ഷെ ആവുന്നില്ല.... എന്തൊക്കെയോ അവളെ തിരികെ വിളിക്കുന്നു..... കാലുകൾ ചലനം നഷ്ടമായത് പോലെ...... അവന്റെ കണ്ണിൽ കണ്ണുനീർ പൊടിയുന്നു..... അവന്റെ കണ്ണുകളിൽ അവൾ മറ്റൊരു രൂപം കണ്ടു.... ആ രൂപം അവളുടെ കാലിലെ ബന്ധനം പൊട്ടിച്ചെറിയാനുള്ള ശക്തി നൽകി........... എല്ലാ ബന്ധനവും ബേധിച്ചു അവൾ അവനരികിലേക്ക് ഓടി അടുക്കുന്നു....... കണ്ണേട്ടാ.........,................... അവളിൽ നിന്നൊരു അലർച്ചയായി ആ നാമം പുറത്തു വന്നു....... അവിടെ നിന്നവർ എല്ലാം ആ ശബ്ദത്തിൽ വിറകൊണ്ടു...... അത്രയും സമയം കൽമുട്ടിൽ മുഖം ഒളിപ്പിച്ചു വെച്ചാൽ പതിയെ ചുമരിൽ താങ്ങി എഴുനേറ്റു നിന്നിരിക്കുന്നു....... അവളുടെ കണ്ണിൽ തെളിഞ്ഞ ദൃശ്യങ്ങൾക്ക് അത്രയും ശക്തി ഉണ്ടായിരുന്നു..... അവളുടെ പ്രണയത്തിനു അത്രയും ബലം ഉണ്ടായിരുന്നു..... അതിനേക്കാൾ ഉപരി അവസാനമായി അവൾ കണ്ണന്റെ കണ്ണിൽ കണ്ട ആ രൂപത്തിനു അവളുടെ ഭയത്തെ പൊട്ടിച്ചെറിയാൻ മാത്രം കരുത്തു ഉണ്ടായിരുന്നു......

ആ കുഞ്ഞു രൂപവും ആ പുഞ്ചിരിയും....... അർത്ഥം അറിഞ്ഞില്ലെങ്കിലും എല്ലാം അവളുടെ നിമിഷ സ്വപ്നം മാത്രമാണെങ്കിലും.......... അത്രയും സത്യം ഉണ്ടായിരുന്നു ആ സ്വപ്നത്തിന് പോലും...... ആ നിമിഷം പോലും അവൾ അറിഞ്ഞില്ല.... അവളിൽ തങ്ങളുടെ പ്രണയത്തിന്റെ തെളിച്ചമായി ആ കുഞ്ഞോമന വരവാറിയിച്ചുവെന്ന്............ ആ അമ്മ മാനം അറിഞ്ഞില്ല...... അയാളിൽ നിന്ന് നോട്ടം മാറ്റി കണ്ണൻ അച്ചുന്റെ അടുത്തേക്ക് ഓടി എത്തി.......... അവളെ അവൻ നെഞ്ചോട് ചേർത്തു....... "അച്ചു......." "ക.... കണ്ണേട്ടാ........." "പേടിച്ചു.... പേടിച്ചു പോയോ..... മ്മ്............ പേടിക്കണ്ടാട്ടൊ..... നമ്മൾക്കു... നമ്മൾക്ക് പെട്ടന്ന് പോകാം..... മ്മ്......" "കണ്ണേട്ടാ....." അവൻ അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തി....... അവളെ ചേർത്ത് പിടിച്ചു അയാൾക്ക് അരികിലേക്കു നടന്നു...... അച്ചുനെ ചേർത്ത് പിടിച്ചു തന്റെ അടുത്തേക്ക് വരുന്ന കണ്ണനെ കാണെ അയാളിൽ കോപം കത്തി ജ്വലിച്ചു............. അച്ചുനെ കൊല്ലാൻ ഉള്ള അഗ്നി അയാളിൽ എരിഞ്ഞു.... . "ഡി........"

അയാളുടെ വിളിയിൽ അച്ചു ഒന്ന് ഞെട്ടി...... അവൾ കണ്ണനിലേക്ക് കൂടുതൽ ചേർന്നു നിന്നു....... "ശബ്ദം ഉയർത്തിയിട്ടും കാര്യമില്ല.......,..... ഗൗതമി എന്ന എന്റെ രേവതിയമ്മയുടെ മകൾ ബന്ധം കൊണ്ടു എന്റെ മുറപ്പെണ്ണ്..... ഇവൾ ഇന്നെന്റെ ഭാര്യയാണ്..... എന്റെ ഭാര്യ......... ഈ കാർത്തികേയന്റെ ഭാര്യ.... ഗൗതമികാർത്തികേയൻ അയാളുടെ ചെവിയിൽ വീണ്ടും വീണ്ടും ആ വാക്കുകൾ അലയടിച്ചു..... സത്യങ്ങൾ എല്ലാം കണ്ണൻ അറിഞ്ഞു എന്നതിൽ ഉപരി അയാളെ ഞെട്ടിച്ചത് അയാളെ ഭയപ്പെടുത്തിയത് കാർത്തികേയന്റെ ഭാര്യ എന്ന പ്രയോഗമായിരുന്നു..... എന്തിനെയാണോ ഇത്രയും നാൾ ഭയന്നത് അത് തന്നെ സംഭവിച്ചിരിക്കുന്നു...... ഡാ............. അയാൾ അവന്റെ അരികിലേക്ക് ഓടി അടുക്കാൻ ശ്രമിച്ചു അപ്പോളേക്കും അലോഹ് കാലുകൾ കൊണ്ടു അയാളെ ചവിട്ടിയിട്ടു കഴിഞ്ഞിരുന്നു......

അതെ നിമിഷം കണ്ണന്റെ കൈയിൽ നിന്ന് നിലത്തേക്ക് ഊർന്നു വീണ ആ റിമോർട്ട് അവർ ശ്രദ്ധിച്ചില്ല..... എന്നാൽ ഒരു കണ്ണിൽ അത് വ്യക്തമായി പതിഞ്ഞിരുന്നു...... അയാൾ അതിന്റെ അടുത്തേക്ക് നടന്നു..... അവർ വന്ന സ്റ്റെപ് അല്ലാതെ മറ്റൊരു സ്റ്റെപ് പുറത്തേക്ക് കടക്കാൻ ഉണ്ടെന്ന് അതിനോടകം അലോഹ് കണ്ടെത്തിയിരുന്നു...... കണ്ണന്റെ കൈ പിടിച്ചു അച്ചുവും മുന്നിലായ് അലോഹും സൂര്യയും നടന്നു...... വെറുതെ വിട്ടു പോകുന്നതല്ല.... ഈ നിമിഷം മാത്രം..... ഈ നിമിഷം മാത്രം നിങ്ങൾക്കായി മരണം നൽക്കാതെ വെറുതെ വിടുന്നു.....അത്രയും മനസ്സിൽ ഉറപ്പിച്ചു അവർ പുറത്തേക്ക് നടന്നു............... തിരികെ വരും......

പക്ഷെ മരണം അത് നിശ്ചയാമായിരുന്നു....... ആരുടെ...... മരണം ചോദിച്ചു വാങ്ങാൻ പോകുന്ന നിമിഷമാണ് അടുത്ത നിമിഷമെന്ന് അവർ ഓർത്തില്ലേ..... അവർ പുറത്തേക്ക് കടന്നതും എന്തോ ഒരു വലിയ ശബ്ദം കേട്ടു...... അവിടെ നിലവിളികൾ ഉയർന്നു..... ചിന്തകൾ അതി വേഗം ഉണർന്നു..... "അലോഹ്...... സൂര്യ ഓടാൻ....." അലറുകയായിരുന്നു കണ്ണൻ...... അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായത് പോലെ അവർ മുന്നോട്ടേക്ക് ഓടി...... കണ്ണൻ അച്ചുനെ കൈകളിൽ കോരിയെടുത്തു അവർക്കൊപ്പം ഓടി എത്താൻ ശ്രമിച്ചു....... പിന്നിൽ നിന്ന് നിലവിളി ഉയർന്നു കൊണ്ടിരുന്നു........ മരണത്തിന്റെ നിലവിളി.... മനുഷ്യരുടെ നിലവിളി...... നേരായി പറഞ്ഞാൽ ആ മനുഷ്യ മൃഗങ്ങളെ ആ വേട്ട മൃഗം കടിച്ചു തിന്നുന്ന ജീവനോടെ വേട്ട മൃഗങ്ങളുടെ ഇരയാകുമ്പോൾ ജീവൻ പറിഞ്ഞു പോകുന്ന ജീവൻ വേർപ്പെട്ടു പോകുന്ന അതെ നിലവിളി.......... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story