അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 2

Achunte Kannettan

രചന: നേത്ര

താൻ അല്ലെ അവളെ പിടിച്ചു നിർത്തിയത്..... താൻ അല്ലെ അവളെ ചുംബിച്ചത്........... പ്രണയം തനിക്കല്ലേ......... പക്ഷെ ശിക്ഷ മുഴുവൻ അവൾക്ക് മാത്രം..... എന്താ അങ്ങനെ......... ഉത്തരം അതായിരുന്നു...... മനക്കലെ കുട്ടിയെ മോഹിക്കാൻ ഉള്ള അധികാരം കാര്യസ്ഥന്റെ മകൾ ഗൗതമിക്ക് ഇല്ലെന്ന് മാത്രം....... അവിടെ പ്രണയം ഇല്ല..... പ്രായമില്ല....... അഭിപ്രായങ്ങളില്ല...... തെറ്റ് അവളിൽ മാത്രം...... അത് അല്ലായിരുന്നിട്ട് കൂടെ തെറ്റ്കാരി അവൾ മാത്രം..... അതല്ലെന്ന് പറയാൻ ആരും മുതിരുന്നില്ല...... അവളുടെ സ്വന്തം അച്ഛൻ പോലും....... വേദന തോന്നി ആ പെണ്ണിനോട്.....തന്റെ പ്രണയം കാരണം ആ പെണ്ണ് വേദനിക്കുന്നു........ പിന്നീട് കുറച്ചു ദിവസം അവളെ കണ്ടേ ഇല്ല....... എന്നും കാണുന്ന വഴികളിൽ എവിടെയും അവളുടെ നിഴൽ പോലുമില്ല..... അമ്പലനടയിലും കുളക്കടവിലും അടുക്കളയിലും എല്ലാം തിരഞ്ഞു.... ഇല്ല അവിടെ എവിടെയും അവളെ കണ്ടില്ല.......... അവളെ കാണാതെ അവന്റെ ഉള്ള് വേദനയാൽ പിടയുന്നുണ്ടായിരുന്നു............. അപ്പോളും അവൻ അറിഞ്ഞില്ല അതിനേക്കാൾ വേദനിക്കുന്ന അവളെ......

കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ അവളെ കണ്ടു..... നടക്കാൻ പോലും ബുദ്ധിമുട്ടുന്ന അവളെ...... കൺപോള എല്ലാം വിർത്തിരിക്കുന്നു....... മുഖത്താകെ അടി കൊണ്ട പാടു... പൊട്ടിയ ചുണ്ടുകൾ...... അവളെ കണ്ടപ്പോൾ എന്തോ ഒരു സമാധാനം തോന്നി അവനു.... പക്ഷെ ആ രൂപം കണ്ടപ്പോൾ വേദനയും................. അവൻ അടുത്തേക്ക് വന്നത് ഒന്നും അവൾ അറിഞ്ഞില്ല...... മുറ്റത്തെ ചെടികൾക്ക് എല്ലാം വെള്ളം കോരുകയായിരുന്നു അവൾ....... ഉമ്മറത്തു ഒന്നും ആരുമില്ലെന്ന് ഉറപ്പ് വരുത്തി അവൻ അവൾക്ക് അരികിലേക്ക് നടന്നു................. അപ്പോളും ഒന്നും അറിയാതെ അവൾ സ്വന്തം ജോലിയിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു...... ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും അവളുടെ മനസ് അവിടെ ഒന്നും അല്ലെന്ന് അവനു തോന്നി......... നടക്കുമ്പോൾ ഇടക്ക് വേദന കൊണ്ടു ആ മുഖം ചുളിയുന്നുണ്ടായിരുന്നു......

എങ്കിലും അവൾ അത് ചെയ്തു കൊണ്ടിരുന്നു....... അവൻ അവൾക്ക് തൊട്ടടുത്തെത്തി.......... അപ്പോളാണ് അച്ചുന്റെ കൈ കണ്ണൻ ശ്രദ്ധിച്ചത്..... എന്തോ വെച്ചു പൊള്ളിച്ച പാടു..... ആ പാട് കണ്ടപ്പോൾ എന്തോ ഉള്ളിലെ വേദന കൂടുന്നത് അവൻ അറിഞ്ഞു....... പൊള്ളിയാ പാടിൽ എന്തോ മഞ്ഞ നിറം വ്യാപിച്ചിരിക്കുന്നു....... ഓടി ചെന്നു അവളെ നെഞ്ചോടു ചേർക്കാൻ തോന്നി അവനു..... പക്ഷെ താൻ അങ്ങനെ ചെയ്താൽ വീണ്ടും അത് ശിക്ഷ അവൾക്ക് തന്നെയാകും......... എന്താ തെറ്റ് തന്റെതായിട്ടും ആരും തന്നെ ശിഷിക്കാത്തത്..... അടുത്ത് ആരോ നിൽക്കുന്നത് പോലെ തോന്നിട്ടാകാം അവൾ തിരിഞ്ഞു നോക്കി...... തൊട്ടടുത്തു അവനെ കണ്ടപ്പോൾ വേദനകൊണ്ടോ പേടി കൊണ്ടോ ഇനിയൊരു വേദന ഏറ്റു വാങ്ങാൻ ഉള്ള ശേഷി ഇല്ലാത്തത് കൊണ്ടോ അവൾ ചുറ്റും പേടിയോടെ നോക്കി....... "അച്ചു....." "കണ്ണേട്ടാ അകത്തേക്ക് പൊക്കോ..... ഇവിടെ നിക്കേണ്ട......" അത്രമാത്രം പറഞ്ഞു വേദന ഉള്ള കാലുകൾ വലിച്ചു അവൾ ദൃതിയിൽ നടന്നു നീങ്ങാൻ ശ്രമിച്ചു........ ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.......

അസ്സഹാനീയമായ വേദന കാരണമാകാം അവൾ ഒന്ന് കരഞ്ഞു പോയി..... കണ്ണൻ അച്ചുന്റെ അടുത്തേക്ക് ഓടി....... അനുവാദം പോലും ചോദിക്കാതെ അവൾ മുറുക്കെ പിടിച്ചിരുന്ന പാവാട കുറച്ചു ഉയർത്തി മുട്ടു വരെ ഉയർത്തി പിടിച്ച പാവാടയിലേക്കും കണ്ണന്റെ മുഖത്തെക്കും അവൾ മാറി മാറി നോക്കി........ ആ വെളുത്ത കാലു നിറയെ അടി കൊണ്ടു ചുവന്ന പാടുകൾ എന്തോ വെച്ചു പൊള്ളിച്ച പാടുകൾ...... അത് കാണെ അവന്റെ നെഞ്ചോന്നു പിടഞ്ഞു....... അവന്റെ കണ്ണൊന്നു നിറഞ്ഞു...... "ഞാൻ..... ഞാൻ കാരണം....." അവനെ തന്നെ ഉറ്റു നോക്കുന്ന ആ പെണ്ണിനെ നോക്കി വേദനയോടെ എന്തോ പറയാൻ ശ്രമിച്ചു അവൻ.... പക്ഷെ അതിന് മുൻപ് അവനെ പറഞ്ഞു പൂർത്തിയാക്കാൻ വിടാതെ അവൾ പറഞ്ഞു തുടങ്ങി..... "ഏയ്‌ ഇതൊക്കെ എനിക്ക് വേദനിക്കില്ല കണ്ണേട്ടാ..... കണ്ണേട്ടൻ ഇപ്പൊ അകത്തേക്ക് പൊക്കോ അല്ലെങ്കിൽ ഒന്നൂടി ഈ ഗൗതമിയെ അവർ നോവിക്കും......" ചുണ്ടിൽ ഒരു ചിരിയോടെ ആണ് അവൾ അത് പറഞ്ഞതെങ്കിലും അതിൽ ഒളിച്ചു കിടന്ന വേദന അവൻ അറിയുന്നുണ്ടായിരുന്നു...... "ഒരുപാട് വേദനിച്ചോ......." "ഇല്ല......" "അച്ചുനു എന്നെ ഇഷ്ട്ടാണോ....." "മനക്കലെ കുട്ടിയെ മോഹിക്കാൻ ഉള്ള അധികാരം കാര്യസ്ഥന്റെ മകൾ ഗൗതമിക്ക് ഇല്ല കണ്ണേട്ടാ......"

അത്രയും പറഞ്ഞു തന്റെ കൈകളെ മോചിപ്പിച്ചു അവൾ നടന്നു നീങ്ങി................. പിന്നീട് കാണുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവർക്ക് ഇടയിൽ...... കണ്ണന്റെ കളികൂട്ടുകാരിയിൽ നിന്ന് അവനിലേക്ക് സ്വയം അപരിചിതയായി മാറാൻ ശ്രമിക്കുകയായിരുന്നു അവൾ...... അവൾക്കും ഇഷ്ട്ടമായിരുന്നു അവനെ......... പക്ഷെ പറഞ്ഞില്ല................. പേടിയായിരുന്നു.......... അവർ വളർന്നു.... അവരോടൊപ്പം അവരുടെ ഇഷ്ടവും...... കണ്ണൻ അവന്റെ അച്ചുനെ പ്രണയിച്ചു........ അച്ചു കണ്ണനെ നിശബ്ദമായും...... ഒരിക്കലും അവനോട് തുറന്നു പറയില്ലെന്ന് ഉള്ളിൽ ഉറപ്പിച്ചു വെച്ചൊരിഷ്ട്ടം....... നാളുകൾ കടന്നു പോകെ ഇഷ്ടമാണോ അച്ചു എന്നെ എന്ന് ചോദിച്ചു ആരുമറിയാതെ കണ്ണൻ അച്ചുന്റെ പിന്നാലെ ഉണ്ടായിരുന്നു...... പിന്നീട് എപ്പോളോ അവളുടെ ഉള്ളിൽ ഒളിച്ചു വെച്ച ഇഷ്ട്ടം കണ്ണൻ കണ്ടു പിടിക്കുമ്പോളും അവനിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിച്ച അവളെ പിടിച്ചു നിർത്തുമ്പോളും.... ആദ്യമായ് പ്രണയത്തോടെ അച്ചുട്ടിയെ എന്ന് വിളിച്ചപോളും ആ പ്രണയത്തിന്റെ മറ്റൊരു അദ്ധ്യായം അവിടെ ആരംഭിക്കുകയായിരുന്നു.......

പിന്നീട് ആരുമറിയാതെ അവർ പ്രണയിച്ചു...... പഠിത്തത്തിൽ എല്ലാം നല്ല മികവ് പുലർത്തിയത് കൊണ്ടു തന്നെ അച്ചു പഠിച്ചു ഒരു കൊച്ചു ഡോക്ടറായി................. കണ്ണനും അതെ ഹോസ്പിറ്റലിൽ ഡോക്ടറാണ്...... സ്വന്തം ഹോസ്പിറ്റലിൽ ഉണ്ടെങ്കിലും അവിടെ വേണ്ട എന്ന് പറഞ്ഞു കണ്ണൻ തന്നെയാണ് വിട്ടു നിന്നത്...... അച്ചുനെ ഇനിയും വിട്ടു കൊടുക്കില്ലെന്നത് പോലെ അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി ............................. ആരുമറിയാതെ....... ഹോസ്പിറ്റലിൽ അവർ നല്ല സുഹൃത്തുക്കൾ ആണ്....... അടുത്ത രണ്ടു മൂന്നു കൂട്ടുകാർക്ക് അല്ലാതെ അവർ വിവാഹിതർ ആണെന്ന് മറ്റാർക്കും അറിയില്ല........ അവരുടെ സ്വപ്നം പോലെ ഒരു കുഞ്ഞു വീട് വാങ്ങി അവിടെ ആണ് രണ്ടുപേരും താമസം...... തറവാട്ടിൽ നിന്ന് ആരും അങ്ങോട്ടേക്ക് വരാത്തത് കൊണ്ടു ആർക്കും അവരുടെ കാര്യം അറിയില്ല........... അറിഞ്ഞാൽ ഒരു പക്ഷെ അച്ചുന്റെ മരണതിലാവും അതിന് അവസാനം കുറിക്കുക.........

അടുത്ത ദിവസം തറവാട്ടിൽ നിന്ന് ആരൊക്കെയോ കണ്ണനെ കാണാൻ അങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഉള്ളിൽ മറച്ചു പിടിച്ച പേടികൾ എല്ലാം ഒരുനിമിഷം പുറത്തേക്ക് വന്നത്..... അതെ പേടി കൊണ്ടാണ് അവർ വന്നു പോകുന്നത് വരെ അച്ചു അവിടെ നിന്ന് കൂട്ടുകാരിയുടെ കൂടെ കുറച്ചു ദിവസം താമസിക്കാം എന്ന് പറഞ്ഞത്....... അത് കേട്ടപ്പോൾ രാവിലെ ദേഷ്യത്തിൽ ഇറങ്ങി പോയതാണ് കണ്ണൻ..... മനസൊന്നു ശാന്തമായപ്പോൾ അവൻ അവിടെക്ക് തിരികെ വന്നു........ അച്ചുന്റെ കൈയിലെ ഉണങ്ങിയ പാടിൽ വിരലോടിച്ചു എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു അവൻ........... വരാൻ പോകുന്നതിനെ എങനെ നേരിടും എന്നത് അവനിലും ഒരു ചോദ്യമായിരുന്നു...... പക്ഷെ എന്തൊക്കെ വന്നാലും അച്ചുവിൽ നിന്ന് കണ്ണനെ പിരിക്കാൻ ആർക്കും ആവില്ല..... അത് സ്വയം പറഞ്ഞു പഠിപ്പിച്ചു........... തന്റെ നെഞ്ചിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ മയങ്ങി കിടക്കുന്ന പെണ്ണിനെ അവൻ ഒത്തിരി നേരം നോക്കി...... അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ചുണ്ടു ചേർത്തു.......

. "ഇല്ല അച്ചു വിട്ടു കൊടുക്കില്ല ഞാൻ............ ഞാൻ നിന്റെത നിന്റെത് മാത്രം...... എനിക്ക് നീ കാര്യസ്ഥന്റെ മകൾ ഗൗതമി അല്ല ഈ കാർത്തികേയന്റെ ഭാര്യ ഗൗതമിയാണ്.......... എല്ലാത്തിനും ഉപരി ഈ കണ്ണന്റെ മാത്രം അച്ചൂട്ടി......." അവളെ ചേർത്ത് പിടിച്ചു പതിയെ അവനും മയക്കത്തിലേക്ക് വഴുതി വീണു.......... നിറമോ മതമോ ജാതിയോ കൊണ്ടല്ല ഒരുവനെ അളക്കേണ്ടത്... മനസ് കൊണ്ടാണ്.... മനസ് കൊണ്ടു ഒരു നിമിഷം അവരെ അറിഞ്ഞു നോക്കു മതവും ജാതിയും വലിപ്പവും ചെറുപ്പവും എല്ലാം ഓടി മറയും ഇനിയൊരു പരീക്ഷണം അവരെ കാത്തിരിക്കുന്നുണ്ട്..... യാഥാർഥ്യം അവർക്കുമറിയാം.... പക്ഷെ അവർക്ക് അത് നേരിട്ടെ പറ്റു.... ഒരു കൂട്ടം മനുഷ്യരുടെ ഉള്ളിലെ മതവും ജാതിയും വലിപ്പവും ചെറുപ്പവും എന്നൊക്കെ ഉള്ള അളവ് കോലാണ് പ്രണയം കൊണ്ടു അവർ നീക്കം ചെയ്യേണ്ടത്........ അവർക്ക് അതിനാവുമോ.... ആവണം.... അവരുടെ പ്രണയത്തിനു അതിനുള്ള ശക്തി ഉണ്ടാകേണ്ടി ഇരിക്കുന്നു................ തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story