അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 3

Achunte Kannettan

രചന: നേത്ര

രാവിലെ തന്നെ നിർത്താതെ ഉള്ള ഫോണിന്റെ ശബ്ദം കേട്ടാണ് കണ്ണൻ കണ്ണുകൾ തുറന്നത്...... അച്ചു അപ്പോളും മയക്കത്തിൽ ആയിരുന്നു....... അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചു അവൻ കൈ എത്തിച്ചു ഫോൺ എടുത്തു......... അഹല്യ കാളിങ് സ്‌ക്രീനിൽ തെളിഞ്ഞു വന്ന പേര് കണ്ടപ്പോൾ തന്നെ മുഖം ചുളിഞ്ഞു............ ഇഷ്ടമില്ലാതെ ആണ് ഫോൺ എടുത്തത്...... അല്ലെങ്കിൽ എടുക്കുന്നത് വരെ വിളിച്ചു കൊണ്ടിരിക്കും........ "ഹലോ....." "ഹലോ കണ്ണേട്ടാ " "മ്മ് പറയൂ അഹല്യ....." അനിഷ്ടത്തോടെ അവൻ മറുപടി നൽകി...... "കണ്ണേട്ടാ ഞങ്ങൾ ഇവിടെന്ന് തിരിച്ചുട്ടോ....... ഇന്ന് വൈകിട്ടോടെ അവിടെ എത്തും......." അവിടെ നിന്ന് അവൾ പറയുന്നത് കേട്ടതും അവന്റെ ഉള്ളൊന്ന് വിറച്ചു............ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന അച്ചുനെ ഒന്നുകൂടി ചേർത്തു പിടിച്ചു....... "നീയും.... നീയും വരുന്നുണ്ടോ......" "പിന്നെ ഇല്ലാതെ..... എത്ര നാളായി കണ്ണേട്ടനെ കണ്ടിട്ട്...... ഒത്തിരി കൊതി തോന്നുന്നു കാണാൻ..... അതാ അമ്മാവൻ വരുന്നെന്നു പറഞ്ഞപോളെ ഞാനും ഉണ്ടെന്ന് പറഞ്ഞത്...... ഈ വരവിൽ കണ്ണേട്ടന് കുറച്ചു സർപ്രൈസ് ഉണ്ടുട്ടോ......"

"സർപ്രൈസ് എന്തു സർപ്രൈസ്...." "ഉയ്യോ എന്റെ കണ്ണേട്ടാ പറഞ്ഞാൽ പിന്നെ എങനെ അത് സർപ്രൈസ് ആകും...... എന്തായാലും കുറച്ചു സമയം കൂടെ കാത്തിരിക്ക് അപ്പോൾ അറിയാലോ....." "മ്മ് എന്നാൽ ശരി ഞാൻ ഇത്തിരി തിരക്കിൽ ആ......." "മ്മ് ശരി......" കാൾ കട്ട്‌ ചെയ്തു അവൻ ഒന്ന് നേരെ കിടന്നു...... മനസ് ശാന്തമല്ല..... എന്തൊക്കെയോ വരാൻ ഇരിക്കുന്നത് പോലെ....... "എന്തൊക്കെ വന്നാലും നിന്നെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ ആർക്കും ആവില്ല അച്ചു....." അഹല്യ കണ്ണന്റെ മുറപെണ്ണാണ്..... അതിന്റെ അധികാരം കാണിക്കും ചില നേരം അത് അവനു ഒട്ടും ഇഷ്ട്ടമല്ല............ അഹല്യ അച്ചുന്റെ കൂടെ തന്നെ പഠിച്ചതാണ്...... അവളെക്കാൾ നല്ല മാർക്ക്‌ അച്ചു വാങ്ങും അതിന്റെ പേരിൽ കിട്ടുന്ന സമയം എല്ലാം അച്ഛനെ കൊണ്ടു അവൾ അച്ചുനെ വഴക്കു കേൾപ്പിക്കും...... "അച്ചു......." "മ്മ്...." ഒന്ന് മൂളി കൊണ്ടു അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു........ "അച്ചുട്ടിയെ മതി എഴുനേറ്റെ....." "മ്മ്......" പതിയെ കണ്ണുകൾ ചിമ്മി തുറന്നു അവൾ കണ്ണനെ നോക്കി...... "ആഹാ എന്റെ അച്ചൂട്ടി എഴുന്നേറ്റോ.............

എന്തു പറ്റി ഇന്ന് അല്ലെങ്കിൽ എന്നേക്കാൾ മുൻപേ എഴുന്നേൽക്കുന്ന ആളാണല്ലോ......" "കുറച്ചു കൂടെ കിടന്നോട്ടെ കണ്ണേട്ടാ.............." "അയ്യടാ എഴുനേറ്റെ എഴുനേറ്റെ....." "ഇല്ല......." അവന്റെ നെഞ്ചിലെ ടാറ്റൂവിൽ ചുണ്ടുകൾ അമർത്തി കൊണ്ടായിരുന്നു ആ മറുപടി....... "ഇവൾ എന്നെ വഴിതെറ്റിക്കും....... അച്ചുട്ടിയെ വേണ്ടാട്ടോ എഴുനേറ്റെ എഴുനേറ്റെ....." വീണ്ടും അവനോട് കൂടുതൽ പറ്റി ചേർന്നു കിടക്കാൻ നോക്കിയ അച്ചുനെയും കൊണ്ടു കണ്ണൻ എഴുനേറ്റു...... അവളെ കൈകളിൽ കോരി എടുത്തു ബാത്‌റൂമിലേക്ക് നടന്നു.......... കുറച്ചു മുന്നോട്ട് നടന്നപ്പോൾ ആണ് അവന്റെ നെഞ്ചിൽ നിന്ന് അച്ചു തല ഉയർത്തി നോക്കിയത്...... അപകടം മനസിലാക്കിയ അച്ചു പതിയെ കണ്ണനെ നോക്കി..... അവന്റെ ചുണ്ടിലെ കുസൃതി ചിരിയിൽ അവൾ ഒന്ന് വിറച്ചു........... "കണ്ണേട്ടാ..... ഇതേ നോക്കിയേ എന്റെ ഉറക്കൊക്കെ പോയി....... വിട്ടേ വിട്ടേ ഇനി ഞാൻ പോയി ചായ എടുക്കട്ടെ......" അവന്റെ കൈയിൽ കിടന്നു കുതറി മാറി കൊണ്ടായിരുന്നു അവൾ പറഞ്ഞത്.... എന്നാൽ കണ്ണൻ അവളുടെ കണ്ണിലേക്കൊന്നു നോക്കി......

ആ നോട്ടത്തിൽ അവൾ പതറി....... അവന്റെ കണ്ണിലെ പ്രണയം നേരിടാൻ ആവാതെ അവൾ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു........ ബാത്‌റൂമിൽ എത്തി അവളെ നിലത്തിറക്കി...... ആ തക്കത്തിൽ ഇറങ്ങി ഓടാൻ നിന്ന അച്ചുനെ ഇരു ഭാഗത്തു നിന്നും കണ്ണൻ ലോക്ക് ചെയ്തു നിർത്തി......... അവളെ കണ്ണിലേക്കു നോക്കി കൊണ്ടു തന്നെ അവൻ പതിയെ ശവർ ഓൺ ചെയ്തു........... "കണ്ണേട്ടാ......." അച്ചു നന്നേ വിറച്ചിരുന്നു...... അവന്റെ കണ്ണിലെ പ്രണയം..... ആ നോട്ടം........ തലയിലൂടെ തണുത്ത വെള്ളം ഒലിച്ചിറങ്ങി....... ആ തണുത്ത വെള്ളത്തെക്കാൾ ഏറെ അവന്റെ സാമിപ്യമായിരുന്നു അവളിൽ കുളിരു നിറച്ചത്......... ഉയർന്നു വന്ന ഹൃദയമിടിപ്പ് പോലും അവനോടുള്ള പ്രണയമായിരുന്നു................. കണ്ണന്റെ കണ്ണുകൾ അപ്പോളും വെള്ളം ഒഴുകി അകലുന്ന അച്ചുന്റെ മുഖത്തായിരുന്നു...... നെറ്റിയിൽ നിന്ന് കൺപിലിയിലേക്ക് ഇറങ്ങി അവ മുക്കിൻ തുമ്പിലേക്ക് ഇറങ്ങി മുക്കിൻ തുമ്പിൽ നിന്ന് ആ വെള്ള തുള്ളികൾ അവളുടെ ഇളം റോസ് നിറമുള്ള അധരങ്ങളിലേക്കും അവിടെ നിന്ന് വഴി തെറ്റി കഴുത്തിലേക്കും സഞ്ചാരപാത തീർക്കുന്നു........

അവന്റെ നോട്ടം താങ്ങാൻ ആവാതെ അച്ചു മിഴികൾ അടച്ചു........ ആ തണുപ്പിലും അടുത്തേക്ക് എത്തുന്ന അവന്റെ നിശ്വാസങ്ങൾ അവൾ അറിയുന്നുണ്ടായിരുന്നു....... അവനിൽ നിന്ന് ചലനങ്ങൾ ഒന്നും കാണാത്തതു കൊണ്ടു അച്ചു മിഴികൾ തുറന്നതും അവൻ ആ അധരങ്ങൾ സ്വന്തമാകിയതും ഒരുമിച്ചായിരുന്നു............... വെള്ളത്തോടൊപ്പം ആ അധരങ്ങൾ അവൻ നുണഞ്ഞു കൊണ്ടിരുന്നു................. ഭ്രാന്തമായൊരു ചുംബനം......... ചുണ്ടിൽ നിന്ന് ആ ചുംബനം കഴുത്തിലേക്ക് വ്യാപിച്ചപ്പോൾ അവളുടെ കൈ വിരലുകൾ അവന്റെ മുടിയിൽ കോർത്തു.......... ശ്വാസം വിലങ്ങുന്നത് പോലെ........ കഴുത്തിൽ നിന്ന് ആ ചുംബനം വയറിലേക്കും വ്യാപിച്ചു....... കേട്ടു പൊട്ടിയ വികാരങ്ങളെ നിയന്ദ്രിക്കാൻ ആവാതെ അവൻ അവളെ ഒന്ന് നോക്കി...... അപ്പോളും അവൻ പകർന്നു നൽകിയ ചുംബനത്തിന്റെ ചൂടിൽ നിന്ന് മുക്തയായിരുന്നില്ല അച്ചു...... "അച്ചുട്ടിയെ......" ആ കണ്ണിൽ നോക്കി അവൻ വിളിക്കുമ്പോളും ആ വിളിയുടെ അർത്ഥം അവളിലേക്ക് നാണത്തിന്റെ വ്യാപ്തി കുടി......

അതിനു പകരമായി സമ്മതമെന്നത് പോലെ നെഞ്ചിലെ ആ ടാറ്റൂവിൽ അവളൊന്നു ചുംബിച്ചു.................. അത് മതിയായിരുന്നു അവനു....... കൈകളിൽ കോരി എടുത്തു അകത്തേക്ക് നടക്കുമ്പോളും അവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു............ അവളെ ബെഡിൽ കിടത്തി അവൾക്ക് മേലെ ഇരു കൈയും കുത്തി അവൻ കിടന്നു....... ഏറെ പ്രണയത്തോടെ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു..... പതിയെ അത് കണ്ണുകളിലേക്കും മുക്കിൻ തുമ്പിലേക്കും ചെവിയിലേക്കും അവസാനമേന്നത് പോലെ ചുണ്ടിലും എത്തി നിന്നു...... ഭ്രാന്തമായ ആവേശത്തോടെ ആ ചുംബനം അവൾക്കായി പകർന്നു നൽകി........ ചുംബനതോടൊപ്പം ഇരുവരിൽ നിന്നും വസ്ത്രങ്ങൾ അപ്രതീക്ഷമാകുന്നത് അവർ അറിയുന്നുണ്ടായിരുന്നു........ ഒടുവിൽ അവളിൽ അവൻ ഒരു പ്രണയ മഴയായി ഒഴുകി ചേർന്നു.......... ഇരു മനസും ഉയിരും ഉടലും ഒരുപോലെ ചേർന്നു........ അവളിലേക്ക് സ്വയം ഒരു പുതപ്പായി അവൻ മാറി....... ഒടുവിൽ ആ പ്രണയ നിമിഷത്തിന്റെ ഒടുവിൽ എന്നത് പോലെ അവളിലേക്ക് തന്നെ അവൻ തളർന്നു വീണു....... അവനോട് ചേർന്നു ആ ഹൃദയതാളം കേട്ട് അവളും വീണ്ടും മയക്കത്തിൽ വഴുതി വീണു................. തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story