അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 4

Achunte Kannettan

രചന: നേത്ര

സമയം അതിന്റെ വഴിക്ക് കടന്നു പോയി കൊണ്ടിരുന്നു....... ഇരുവരും ഉണരുമ്പോൾ സമയം 11:30യോട് അടുത്തിരുന്നു...... പെട്ടന്ന് തന്നെ എഴുനേറ്റു കുളിച്ചു അച്ചു കണ്ണനെ കുളിക്കാൻ പറഞ്ഞു വിട്ടു.............. അവന്റെ കുസൃതികൾ ഒരു കള്ള ഗൗരവതാൽ അവൾ തടഞ്ഞു നിർത്തി........ കണ്ണൻ കുളിച്ചു ഇറങ്ങുമ്പോൾ അച്ചു ഒരു കുഞ്ഞു യാത്രക്ക് എന്നത് പോലെ ഒരുങ്ങി കഴിഞ്ഞിരുന്നു....... അവൻ തന്നെയാണ് അവളെ വൈശാലി എന്ന വിച്ചുന്റെ അടുത്തേക്ക് കൊണ്ടു ആക്കിയത്...... വിച്ചു അച്ചുന്റെ കൂട്ടുകാരിയാണ്.... അതിലുപരി കണ്ണന്റെയും അവന്റെ അച്ചൂട്ടിന്റെയും പ്രണയം അറിയുന്ന ഒരുവൾ....... അവിടെ എത്തുന്നത് വരെ രണ്ടുപേരും മൗനമായിരുന്നു............... ഒരു നിമിഷം പോലും വിട്ടു നിൽക്കാൻ അവർക്ക് ആവുന്നില്ല..... അത്രമേൽ ആ പ്രണയം അവരെ സ്വാധിനിച്ചിരിക്കുന്നു......... ആരെയും പേടിക്കാതെ കണ്ണൻ ഒരു പക്ഷെ അച്ചുനെ അവരെ മുന്നിൽ നിർത്തിയേനെ.... അവളെ ചേർത്തു പിടിച്ചു അവൾ തന്റെ ഭാര്യ ആണെന്ന് പറഞ്ഞേനെ....... പക്ഷെ........ പേടിയാണ്.....

കൊല്ലാൻ പോലും മടിക്കില്ല അവർ അവളെ....... ഒരുപക്ഷെ അവൾക്ക് നേരെ ആദ്യം ആയുധം എടുക്കുന്നത് അവളുടെ സ്വന്തം അച്ഛൻ തന്നെയാകും..... മകളെക്കൾ വലുതാണ് അവർക്ക് മനക്കൽ വീട്ടിലെ അഭിമാനം....... ദുരഭിമാനം..... പുച്ഛമാണ് അവരോട് തോന്നുന്നത്............... __________ "കണ്ണേട്ടാ......" "മ്മ്......" "എന്നാൽ കണ്ണേട്ടൻ ഇറങ്ങിക്കോ..... വൈകിയില്ലേ.... അവർ എത്താൻ ആയി........" തന്നെ നോക്കതെ മറ്റെങ്ങോട്ടോ നോട്ടം മാറ്റി പറയുന്ന അച്ചുനെ അവനൊന്നു നോക്കി........ അവനെ നോക്കിയാൽ പിടിച്ചു വച്ചിരിക്കുന്ന കണ്ണുനീർ തന്നെ ചതിക്കും എന്ന് അവൾക്ക് അറിയാം ആയിരുന്നു......... "അച്ചു....... ഞാൻ പോകണോ......." "ദേ കണ്ണേട്ടാ..... മര്യാദയ്ക്ക് പോകാൻ നോക്ക് മനുഷ്യ......." ചുണ്ടു ചുളിക്കി അവൻ അവളെ ഒന്ന് നോക്കി..... അവനെ അങ്ങനെ കാണുമ്പോൾ പ്രണയത്തെക്കാൾ ഉപരി വത്സല്യമാണ് തോന്നുന്നത്.......... അവനെ ഉന്തി തള്ളി അവിടെ നിന്ന് പറഞ്ഞു വിടുമ്പോൾ ഉള്ളിൽ അച്ചു കരയുകയായിരുന്നു...... ഈ ചെറിയ വിട്ടു നിൽക്കൽ പോലും സഹിക്കാൻ ആവുന്നില്ല......

അത്രത്തോളം നോവുന്നു.......... കണ്ണന്റെ അവസ്ഥയും അത് തന്നെയായിരുന്നു........ വിളിച്ചാൽ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ ഇങ്ങോട്ട് എത്തും എന്ന് ഭീക്ഷണിപെടുത്തിട്ടാണ് അവൻ പോയിരിക്കുന്നത്....... അവൻ വീട്ടിൽ എത്തിയപ്പോൾ അവിടെ ആകെ ഒരു ശുന്യത നിറയുന്നത് പോലെ.......... എല്ലാം ഒരുക്കി വെച്ചിരിക്കുന്നു...... അവളുടെത് എന്ന് തോന്നുന്നത് എല്ലാം മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറച്ചു വെച്ചിട്ടാണ് പോയത്........ റൂമിലേക്ക് വന്ന കണ്ണന് കുറച്ചു സമയം മുൻപുള്ള അവരുടെ പ്രണയ നിമിഷങ്ങൾ ആലോചിക്കവേ ഉള്ളിൽ ഒരു സന്തോഷം വന്നു പൊതിഞ്ഞു................ എത്രയും പെട്ടന്ന് ഞാൻ നിന്നെ ഇവിടെക്ക് മടക്കി കൊണ്ടു വരും അച്ചു....... നീ ഇല്ലാതെ എനിക്ക് ഇവിടെ ശ്വാസം മുട്ടുന്നു........ എന്തു മാജിക്‌ ആണ് പെണ്ണെ എന്നിൽ നീ കാട്ടിയത്...... ഇത്രയും അഴത്തിൽ എന്നെ നിന്നിൽ തളച്ചിടാൻ....... ഗാലറിയിൽ നിറഞ്ഞു നിന്ന അച്ചുന്റെ ഫോട്ടോയിൽ നോക്കി അവൻ അവളോട് എന്നത് പോലെ പറഞ്ഞു....... കുറച്ചു സമയം അവൻ അങ്ങനെ അങ്ങ് കിടന്നു...... കണ്ണടച്ച് കിടക്കുമ്പോളും ഉള്ളിൽ നിറയെ അച്ചു മാത്രമായിരുന്നു........

ഇത്തിരി നേരമേ വിട്ടു നിന്നുള്ളു പക്ഷെ ഒരു യുഗം പോലെ തോന്നുന്നു....... അവളുടെ ഓർമ്മകൾ അവനിൽ ഒരു തലോടലായി കടന്നു പോയി........ അല്പസമയത്തിനു ശേഷം പുറത്തു കാർ വന്ന ശബ്ദം കെട്ടാണ് കണ്ണൻ അവിടെ നിന്ന് എഴുനേറ്റത്...... പെട്ടന്ന് തന്നെ അവൻ തയെക്ക് നടന്നു...... മുന്നിലെ അടച്ചിട്ട വാതിൽ തുറന്നു....... "കണ്ണേട്ടാ........ " ഡോർ തുറന്നതും പെട്ടന്ന് എന്തോ കണ്ണേട്ടാ എന്ന് വിളിച്ചു തന്റെ നെഞ്ചിലേക്ക് ഇടിച്ചു കേറിയതും ഒരുമിച്ചു ആയിരുന്നു...... പെട്ടന്ന് ആയതു കൊണ്ടു അവൻ ഒന്ന് പിന്നോട്ടേക്ക് വെച്ചു പോയി...... തന്നോട് ചേർന്നു നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ കണ്ണന്റെ ഉള്ളിൽ ദേഷ്യം നുറഞ്ഞു പൊങ്ങി...... "അഹല്യ" അവളെ തന്റെ ദേഹത്ത് നിന്ന് പിടിച്ചു മാറ്റി അവൻ വിട്ടു നിന്നു......... "ദേ അമ്മാവാ നോക്കിയേ കണ്ണേട്ടൻ ആകെ ഷീണിച്ചു പോയി......." മുറ്റത്തു നിന്നു ഉമ്മറത്തേക്ക് കേറി വരുന്ന കണ്ണന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും നോക്കിയാണ് അവൾ അത് പറഞ്ഞത്.......... അവരുടെ കുട്ടത്തിൽ അച്ചുന്റെ അച്ഛനെ കണ്ടപ്പോൾ സംശയത്തോടെ മുഖം ചുളിഞ്ഞു................

എന്തിനാ അച്ചുന്റെ അച്ഛൻ ഇവരെ കൂടെ വന്നത്........ എന്തൊക്കെയോ സംഭവിക്കാൻ ഇരിക്കുന്നത് പോലെ മനസ് പറയുന്നു......... മനസ് ആസ്വസ്തമാകുന്നു....... എത്രയും പെട്ടന്ന് ഇവരൊക്കെ ഇവിടെ നിന്ന് പോയെങ്കിലോ എന്ന് കൊതിച്ചു പോകുന്നു...... അതിനേക്കാൾ ഉപരി അച്ചുന്റെ ശബ്ദം കേൾക്കാൻ കൊതി ആകുന്നു...... "അല്ല കണ്ണേട്ടാ എന്താ ആലോചിക്കുന്നെ....." "ഹേ..... ഒന്നുല്ല........" "കണ്ണേട്ടൻ വന്നേ വന്നേ ഒത്തിരി ഉണ്ട് എനിക്ക് പറയാൻ......" കണ്ണന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അഹല്യ പറഞ്ഞു..... അവനു നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു............. തറവാട്ടിൽ ആയിരുന്നപ്പോൾ ഇവൾ ഇങ്ങനെ അധികാരം കാണിക്കുന്ന സമയം അച്ചു കണ്ണനെ ആക്കി ചിരിക്കും...... അവളെ കാര്യത്തിൽ അച്ചുനു അധികം ടെൻഷൻ ഒന്നും ഇല്ല...... അതിന്റെ പ്രധാന കാര്യം കണ്ണന് അഹല്യയെ പണ്ടേ കണ്ണിൽ കണ്ടുക്കൂടാ.......

അവളെ കാണുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുക്കും..... വീട്ടുകാരെ ഓർത്തു മാത്രം ക്ഷമിക്കുന്നതാ........ അച്ചു ആക്കി ചിരിച്ചു കുറച്ചു സമയം കഴിഞ്ഞാൽ അവൻ എവിടെ നിന്നെങ്കിലും അച്ചുനിട്ട് കൊടുക്കും........ അതിന്റെ ഫലം എന്നത് പോലെ ചിലപ്പോൾ പൊട്ടിയ ചുണ്ട് മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കാൻ കഷ്ട്ടപെടുന്ന പെണ്ണിനെ കാണാം................ അത് കാണുമ്പോൾ കണ്ണന് ചിരി പൊട്ടും...... എന്തോ ഓർമയിൽ ആ ദേഷ്യത്തിനിടയിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു....... തനിക്കായ് സമ്മാനിച്ച പുഞ്ചിരി ആണെന്ന് കരുതി അഹല്യ നാണത്തോടെ കണ്ണന്റെ നെഞ്ചിൽ പറ്റി നിന്നു........ എന്തോ ഓർമയിൽ ആയിരുന്ന കണ്ണൻ അച്ചു ആണെന്ന് കരുതി അവളെ ചേർത്ത് പിടിക്കാൻ കൈ ഉയർത്തിയതും യഥാർഥ്യത്തിലേക്ക് വന്നത് പോലെ പെട്ടന്ന് ആ കൈ അവൻ പിൻവലിച്ചു ദേഷ്യത്തിൽ അകത്തേക്ക് നടന്നു..........

എന്നാൽ കണ്ണനോട് ചേർന്നു നിന്ന നിമിഷം ഓർത്തു നാണത്താൽ അഹല്യ അകത്തെ അവൾക്കായി ഒരുക്കിയ മുറിയിലേക്ക് ഓടി......... ഇത് കണ്ടു നിന്ന രണ്ടു മുഖങ്ങളിൽ ഗുഡാമായൊരു പുഞ്ചിരി സ്ഥാനം പിടിച്ചു..... മനസിലെ കണക്കുട്ടലുകൾ പിന്നെയും മുറുക്കി കൊണ്ടു അവർ കണ്ണൻ പോയ വഴിയേ ഒന്ന് നോക്കി ...................... __________ ആഹ്ഹ്ഹ്ഹ്ഹ്........... റൂമിലേക്ക് വന്ന കണ്ണൻ അവന്റെ കൈ ചുമരിലേക്ക് ആഞ്ഞടിച്ചു....... അച്ചു ആണെന്ന് ഓർത്തു അഹല്യയെ ചേർത്ത് പിടിക്കാൻ ഒരുങ്ങിയ അവന്റെ സ്വന്തം കൈകളെ എത്രത്തോളം വേദനിപ്പിക്കാൻ ആകുവോ അത്രത്തോളം അവൻ വേദനിപ്പിച്ചു............... ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവനു...... കൈയിലെ വേദന അവൻ അറിഞ്ഞില്ല....... അതിനേക്കാൾ ഉപരി ഹൃദയത്തിൽ നോവ് ഉണരുന്നു........ എല്ലാം നിർത്തി അച്ചുനെ തിരികെ കൊണ്ടു വന്നാലോ എന്ന് പോലും ഓർത്തു...... പെട്ടന്നാണ് കണ്ണന്റെ ഫോൺ റിങ് ചെയ്തത്...... സ്‌ക്രീനിൽ അച്ചു എന്ന് കണ്ടപ്പോൾ അത്രയും സമയം മനസ്സിൽ അനുഭവിച്ച വേദന കുറഞ്ഞു വരുന്നത് പോലെ..............

അവളിലേക്ക് മാത്രമായി താൻ ചുരുങ്ങുന്നത് പോലെ....... അവൻ ഫോൺ എടുത്തു കാതോരം വെച്ചു....... "കണ്ണേട്ടാ......." "ഹെലോ ആരാ....." അവളെ പരിഭവം കേൾക്കാൻ വേണ്ടി തന്നെയാണ് അങ്ങനെ പറഞ്ഞത്............ "ദേ കണ്ണേട്ടാ കളിക്കല്ലേ......" "അയ്യോ കുട്ടി ആരാണെന്ന് സത്യായിട്ടും മനസിലായില്ല....." "നിങ്ങളെ കെട്ടിയോൾ " "ഓഹോ എന്റെ കെട്ടിയോൾ ആണോ........." "പോടാ കോഴി......." "അച്ചുട്ടിയെ പിണങ്ങിയോ......." "പോ..... കണ്ണേട്ടൻ അവരെ ഓക്കേ കണ്ടപ്പോൾ എന്നെ മറന്നു അല്ലെ................. ഇപ്പൊ തന്നെ എത്ര സമയം ആയി എന്നിട്ട് എന്നെ ഒന്ന് വിളിച്ചോ......." "എടി ദുഷ്ട്ടെ നിന്നെ അവിടെ ആക്കിട്ട് ഞാൻ ഇവിടെ വന്നിട്ട് ആകെ ഒരു മണിക്കൂർ അല്ലേടി ആയുള്ളൂ......" "ഹാ എനിക്ക് അറിയാൻ മേലാ....... മര്യാദക്ക് എന്നെ ഇടക്കിടെ വിളിച്ചോളണം...." "ഉവ്വ തമ്പ്രാട്ടി......" "ദേ കണ്ണേട്ടാ......." "മിസ്സ്‌ യൂ ഡി അച്ചുസേ....." അത്രയും നേരം അവനോട് വഴക്കിട്ട് കൊണ്ടിരുന്ന പെണ്ണ് ആ നിമിഷം മൗനമായി....... കണ്ണൻ സംശയത്തോടെ സ്ക്രീനിലേക്ക് നോക്കി....... "അച്ചുട്ടിയെ......" "മ്മ്......" "നീ കരയുവാണോ പെണ്ണെ....."

"മ്മ്ഹ്ഹ്.... അല്ല......" "കള്ളം പറയല്ലേ..... എന്തിനാ കരായണേ........" "മിസ്സ്‌ യൂ കണ്ണേട്ടാ......" പിന്നെയും അവർ ഒരുപാട് സംസാരിച്ചു......... പുറത്തു നിന്ന് അമ്മ വിളിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആണ് അച്ചു ഫോൺ കട്ട്‌ ചെയ്തത്...... കട്ട്‌ ചെയ്തതിന് ശേഷമാണ് അച്ചുന്റെ അച്ഛന്റെ കാര്യം ചോദിക്കാൻ മറന്നു എന്ന് കണ്ണൻ ഓർത്തത്....... "ശേ......സാരമില്ല കുറച്ചു കഴിഞ്ഞു വിളിക്കാം........" ഫോൺ പോക്കറ്റിൽ തന്നെ ഇട്ടു അവൻ പുറത്തേക്ക് നടന്നു...... ______💛 ഇതേ സമയം കണ്ണന്റെ ഓർമകളിൽ തന്നെ കുരുങ്ങി കിടക്കുവായിരുന്നു അച്ചു....... ഫോൺ കട്ട്‌ ചെയ്തിട്ടും വെറുതെ കുറച്ചു സമയം ഫോണിൽ തന്നെ നോക്കി ഇരുന്നു...... മിസ്സ്‌ യൂ കണ്ണേട്ടാ..... മനസ്സിൽ ഒരായിരം വട്ടം അത് തന്നെ ഉരുവിട്ട് കൊണ്ടിരുന്നു....... "ഹാ കണ്ണേട്ടന്റെ അച്ചൂട്ടി ഇവിടെ കണ്ണേട്ടന്റെ ഫോട്ടോ നോക്കി ഇരിക്കുവാണോ ............" അച്ചുന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി കൊണ്ടു വിച്ചു ചോദിച്ചു...... അച്ചുന്റെ മുഖം മങ്ങി........... അവൾ പെട്ടന്ന് തന്നെ വിച്ചുന്റെ നെഞ്ചിൽ മുഖം അമർത്തി........ "അച്ചുസേ കരയുവാണോ പെണ്ണെ............"

കരച്ചിലിന്റെ ശബ്ദം കുടി എന്നല്ലാതെ വിച്ചുനോട്‌ മറുപടി ഒന്നും പറഞ്ഞില്ല......... "അയ്യേ അയ്യേ മോശം മോശം..... ആരുമറിയണ്ട..... എന്നാലും ഈ തൊട്ടാവാടി പെണ്ണിനെ ആ മനുഷ്യൻ എങനെ സഹിക്കുന്നോ ആവോ...... ഉഫ്ഫ്ഫ് ഹോസ്പിറ്റലിൽ അറിയാതെ ഡ്യൂട്ടി ടൈം ആരോടെങ്കിലും നഴ്‌സ് സംസാരിച്ചു നിൽക്കുന്നുണ്ടെങ്കിൽ നിന്റെ ഫർത്തു താണ്ടവ നൃതമടും............അതാ ഞാനും ആലോചിക്കുന്നെ അങ്ങനെ ഉള്ള മനുഷ്യൻ നിന്റെ മുന്നിൽ പൂച്ച കുട്ടിയ......." അത്രയും സമയം വിച്ചുന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ അച്ചു പെട്ടന്ന് തന്നെ മുഖം ഉയർത്തി അവളെ കവിളിൽ ഒരു കടി വെച്ചു കൊടുത്തു...... ആഹ്ഹഹ്ഹ....... "കടിച്ചു കൊല്ലെടി എന്നെ.... നീ ആരാ യക്ഷിയോ....." കവിളിൽ ഉഴിഞ്ഞു കൊണ്ടു വിച്ചു അവളെ നോക്കി...... "ഇനി എന്റെ കണ്ണേട്ടനെ വല്ലതും പറഞ്ഞാൽ ഇനിയും ഞാൻ കടിക്കും കേട്ടോടി പല്ല് ഡോക്ടറേ....." "ഉവ്വേ ഉവ്വേ.... അവളും അവളുടെ കണ്ണേട്ടനും ഞാൻ ഒന്നും പറയുന്നില്ലേ......." ഈഈ..... "ആഹാ നല്ല ഇളി വാ കുരുട്ടെ എന്തങ്കിലും കഴിക്കാം....." "മച്ഛ് എനിക്ക് വേണ്ട......" "എവിടെ എവിടെ എന്റെ ഫോൺ ഡോക്ടർ കാർത്തികേയന്റെ നമ്പർ എവിടെ......." "നീ പോടീ ചൊറിച്ചി തവളെ..... വരുന്നില്ലേ കഴിക്കാം.... പിശാച്......" വിച്ചു വാ പൊത്തി പിടിച്ചു കലി തുള്ളി പോകുന്ന അച്ചുന്റെ പിന്നാലെ നടന്നു................. തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story