അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 5

Achunte Kannettan

രചന: നേത്ര

അമ്മയുടെ കൈയിൽ നിന്ന് ചായ വാങ്ങി കുടിച്ചു പതിയെ പുറത്തേക്ക് ഇറങ്ങി.......... ഇറങ്ങുന്നതിനു മുൻപ് വെറുതെ ഒന്ന് അടുക്കളയിലേക്ക് തലയിട്ട് നോക്കി..... അവിടെയും അച്ചുന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നു..... അല്ലെങ്കിലും ഈ വീടിന്റെ ഓരോ മൂലയിലും അവളുടെ ഓർമ്മകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്...... ഞങ്ങളുടെ മാത്രം സ്വർമായിരുന്നു ഇവിടം....... ചുമരുകൾക്ക് പോലും പറയാൻ ഉണ്ടാകും അവളെ കുറിച്ച്...... നിന്റെ ഓർമ്മകൾ എന്നിൽ ലഹരി തീർക്കുന്നു പെണ്ണെ.... ഒരു ചെറിയ വിട്ടു നിൽക്കൽ പോലും എന്നിൽ നീ എത്രമാത്രം വേരുറച്ചു എന്ന് എനിക്ക് തെളിയിച്ചു തരുന്നു..... ഞാൻ കാണുന്ന ഓരോ കാഴ്ചയും നിന്നെ പറ്റിയാണ്.... നിന്റെ ഓർമ്മകളാണ്..... നീ ഇല്ലാതെ വയ്യ പെണ്ണെ.....നീ ഇല്ലാതെ ഞാൻ ഇനി പൂർണമാകില്ല..... നിന്നോടൊപ്പം ഉള്ള ഓരോ നിമിഷവും എന്നിൽ വസന്തമായി മാറുന്നുണ്ട്...... എല്ലാ പ്രതിസന്ധികളെയും മാറി കടന്നു നിന്നെ ഞാൻ ചേർത്തു പിടിക്കും..... ഇത്തിരി സമയം നീ എനിക്കായ് അനുവദിക്കുക......

നമ്മുക്കായ് മാത്രം ഞാൻ ഒരു സ്വർഗം വീണ്ടും പണിതിടാം........ നമ്മുക്കായ് മാത്രം മുറ്റത്തു നാട്ടു പിടിപ്പിച്ച കുറച്ചു ചെടികളുടെ കുട്ടത്തിൽ അവൾക്ക് പ്രിയപ്പെട്ട ചെമ്പരത്തിയും കാട്ടുമുല്ലയും സ്ഥാനം നേടിയിരിക്കുന്നു കുറച്ചു മാറി സുഗന്ധം നിറയ്ക്കും ചെമ്പകമരം ഉണ്ട്....... പക്ഷെ ആ പുന്ദോട്ടത്തിന്റെ ഭംഗി അതിൽ തലയെടുപ്പോടെ നിൽക്കുന്ന ചെമ്പരത്തിയാണെന്ന് തോന്നും..... ഇടക്ക് തന്നോട് പിണങ്ങിയാൽ ആ ചെമ്പരത്തിപൂക്കളോട് സംസാരിക്കുന്നത് കാണാം ആ പെണ്ണ്.... വട്ടത്തി...... ഇന്നലെ ഇതേ സമയം അച്ചു തന്റെ കൂടെ ഉണ്ടായിരുന്നു.... ഇതൊക്കെ എവിടെ ചെന്നു അവസാനിക്കും എന്ന് നിശ്ചയമില്ല..... അവൾ ഞാൻ താലികെട്ടിയ എന്റെ പെണ്ണാണെന്ന് പറഞ്ഞു ചേർത്തു പിടിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടല്ല...... താൻ അങ്ങനെ പറഞ്ഞു കഴിയുന്ന ആ നിമിഷം തൊട്ടു പിന്നെ അച്ചുന്റെ ജീവൻ ആപത്തിൽ ആണ്...... അവളുടെ ദേഹത്ത് ഒരു തരി മണ്ണ് വീഴതെ എനിക്ക് സംരക്ഷിക്കാൻ പറ്റും പക്ഷെ അവൾക്ക് അപകടം പറ്റും നിമിഷം അവൾക്ക് അരികിലേക്ക് എനിക്ക് ഓടി എത്താൻ ആയില്ലെങ്കിൽ......

.. കഥയിലെയോ സിനിമയിലെയോ നായകൻ അല്ലല്ലോ താൻ....... അല്ലെങ്കിലും നായികക്ക് അപകടം വരുമ്പോൾ നായകൻ ഓടി എത്താൻ സാധിക്കണം എങ്കിൽ അത് സിനിമയിൽ ആയിരിക്കണം..... യഥാർത്ഥ ജീവിതം അങ്ങനെ അല്ല...... യാഥാർഥ്യം അതിന്റെ എല്ലാ ഭീകരതായോടും കൂടിയാണ്....... അല്ലെങ്കിലും നമ്മൾക്ക് പ്രിയപ്പെട്ടവരുടെ കാര്യം വരുമ്പോൾ ഒരു റിസ്ക് എടുക്കാൻ നമ്മൾ മടിക്കും.... അങ്ങനെ അച്ചുന്റെ ജീവിതം വെച്ചു ഒരു പരീക്ഷണത്തിന് എനിക്ക് സാധിക്കില്ല........ അവളുടെ കാര്യത്തിൽ താൻ സ്വാർത്ഥനണ്.... എല്ലാം വിധി എന്ന് കരുതി വിധിക്കായി വിട്ടു കൊടുക്കാൻ എനിക്ക് വയ്യ...... എന്റെ കൂടെ എന്നും അവൾ വേണം............ ചിലപ്പോൾ സർവ്വ നിയന്ത്രണവും വിട്ടു ഒരിക്കെ എന്റെ നാവിൽ നിന്ന് തന്നെ സത്യം എല്ലാവരും അറിയും.... അത് തീർച്ചയാണ്....... ചുറ്റും ഈ നിമിഷം അരങ്ങേരുന്നത് എന്താണെന്ന് പോലുമറിയില്ല..... താൻ അറിയാതെ തന്റെ ജീവിതത്തിലെ കരുക്കൾ ഇവർ നീക്കുന്നുണ്ട്.... കഥ അറിയാതെ ആട്ടം കാണുന്ന വെറുമൊരു കോമാളിയാണോ സ്വയം എന്ന് തോന്നി പോകുന്നു.......

"കണ്ണേട്ടാ......" "മ്മ് എന്താ കണി...." പിന്നിൽ വന്നു നിന്ന് തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന കണ്മഷി എന്ന കണിയെ ( കണ്ണന്റെ ഒരേ ഒരു അനിയത്തി )അവൻ കുറച്ചു നിമിഷങ്ങളായി ശ്രദ്ധിക്കുന്നു....... "കണ്ണേട്ടാ......." "നിനക്ക് എന്തോ പറയാൻ ഉണ്ടല്ലോ കണി..... എന്താ....." "കണ്ണേട്ടന് അവരോടൊക്കെ ദേഷ്യമുള്ളത് പോലെ എന്നോടും ദേഷ്യമാണോ....." നിറ കണ്ണുകളോടെ അവനോട് അത് ചോദിക്കുമ്പോൾ കണ്ണന്റെ ഉള്ളിൽ തനിക്ക് വേണ്ടി വാശി പിടിച്ചു കരയുന്ന കുഞ്ഞു അനിയത്തിയുടെ മുഖം മാത്രമായിരുന്നു....... എന്തു കിട്ടിയാലും അതൊരു കുഞ്ഞു മിട്ടായി ആണെങ്കിൽ പോലും തനിക്ക് തരാതെ അവൾ കഴിക്കില്ല.... തനിക്കായ് കാത്തിരിക്കുന്ന തന്റെ കുഞ്ഞു കണി.......... ഇന്ന് അവൾ ഒരുപാടു വളർന്നിരിക്കുന്നു........ അവളുടെ വിവാഹം ഉറപ്പിച്ചെന്ന് കഴിഞ്ഞ ആഴ്ച അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു....... അവളുടെ കാര്യം പോലും എന്നോട് ആരും ചോദിക്കുന്നില്ല........ എല്ലാം തീരുമാനിച്ചതിന് ശേഷം എല്ലാവരോടും പറയുന്നത് പോലെ തന്നോടും പറയുന്നു.........

അല്ലെങ്കിലും ഇവിടെ ഉള്ള ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം എന്ന് സ്വയം തീരുമാനം എടുത്തു വാശി പിടിച്ചത് പോലെ മറ്റൊന്നിനും താൻ അവർക്ക് മുന്നിൽ വാശി പിടിച്ചിട്ടില്ല............. കുഞ്ഞുനാൾ മുതൽ എല്ലാം അവരുടെ ഇഷ്ട്ടം ആയിരുന്നു.......... ആരും ഇഷ്ടവും അനിഷ്ടവും ചോദിച്ചു വന്നിട്ടില്ല.... ഒരു താരം അടിച്ചേൽപ്പിക്കൽ........ ഒരുപക്ഷെ അവർ ആരുമറിയാതെ അവരുടെ അനുവാദം പോലും കാക്കാതെ ഞാൻ എടുത്ത ആദ്യത്തെ തീരുമാനം ആകാം അച്ചുനെ പ്രണയിച്ചത്.... അവളെ താലി കെട്ടി സ്വന്തം ആക്കിയത്....... പക്ഷെ കണി അങ്ങനെ ആയിരുന്നില്ല......... അവരെക്കാൾ ഏറെ അവൾക്ക് ഇഷ്ട്ടം തന്നോട് ആയിരുന്നു....... പെൺകുട്ടികൾ ആൺകുട്ടികളോട് അങ്ങനെ അടുത്ത് ഇടപഴകരുതെന്ന് തറവാട്ടിൽ നിന്ന് പറയുമ്പോൾ ഒരു കുഞ്ഞു ചിരിയാലേ ഞാൻ ആരും കാണാതെ എന്റെ അനിയത്തി കുട്ടിയെ ചേർത്ത് പിടിക്കുമായിരുന്നു........ പക്ഷെ എന്നാണ് അവൾ തന്നിൽ നിന്ന് അകന്നത്..... അവൾ തന്നോടൊന്നു മിണ്ടിട്ട് തന്നെ നാളുകൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു..........

അച്ചുന്റെ അതെ പ്രായം തന്നെയാണ് കണിക്കും......... "കണ്ണേട്ടാ........" വീണ്ടും കണി വിളിച്ചപ്പോൾ ആണ് ചിന്തകളിൽ നിന്ന് ഉണർന്നത്..... "എനിക്ക് നിന്നോട് എന്തിനാ മോളെ ദേഷ്യം...... എന്നോട് മിണ്ടാത്തത്തും എന്നിൽ നിന്ന് അകന്നതും എല്ലാം നീയല്ലേ......." "ഏട്ടാ......." "എവിടെയാ കണ്ണന്റെ കുഞ്ഞു കണിയെ എന്റെ നെഞ്ചോരം ചേർന്നു നിന്ന എന്റെ അനിയത്തി കുട്ടിയെ എനിക്ക് നഷ്ടമായത്......" "എനിക്കറിയാം കണ്ണേട്ടാ..... സ്വയം അകന്നതാണ് ഞാൻ..... പേടിയാണ് കണ്ണേട്ടാ ചുറ്റും ഉള്ളതിനെ എല്ലാം പേടിയാ..... ആ പേടി തന്നെയാ കണ്ണേട്ടനിൽ നിന്ന് എന്നെ അകറ്റിയത്.... നമ്മളെ അച്ഛന്റെ ചില തീരുമാനങ്ങൾ അത് തന്നെയാ കണ്ണേട്ടനെ പോലും എന്നിൽ നിന്ന് അകറ്റാൻ കാരണം..............." "നീ എന്താ മോളെ ഈ പറയുന്നത്................." "അതെ ഏട്ടാ...... അവരൊക്കെ സ്വാർത്ഥരാ...... നമ്മളെ അമ്മ പോലും........ അച്ഛന്റെ വാക്കിന് അപ്പുറം അമ്മ ഒന്നും പറയില്ല..... സംസാരിക്കില്ല....... ജീവിതത്തിൽ ഒരു സൗഹൃദം തിരഞ്ഞെടുക്കണം എങ്കിൽ പോലും ജാതിയും മതവും നിറവും എല്ലാം നോക്കണോ കണ്ണേട്ടാ.......

എന്നോട് മിണ്ടുന്ന എല്ലാവരെയും അവർ ആ കണ്ണിലൂടെ അളന്നു....... ഈ ജീവിതത്തിൽ എനിക്ക് ചുണ്ടി കാണിക്കാൻ ഒരു സൗഹൃദം പോലുമില്ല ഏട്ടാ...... എല്ലാവരെയും അവർ അകറ്റി......... പിന്നെ പതിയെ പതിയെ ഞാൻ തന്നെ സ്വയം ഉൾവലിഞ്ഞു തുടങ്ങി..... ആരോടും മിണ്ടാതെ.... ഏട്ടനോട് പോലും മിണ്ടാതെ ഏട്ടനിൽ നിന്ന് പോലും അകന്നു........." "മോളെ........" "കണ്ണേട്ടാ മറ്റൊരു കാര്യം അറിയാവോ.......... ഇപ്പൊ തീരുമാനിച്ച ഈ കല്യാണം പോലും എന്റെ സമ്മതത്തോടെ അല്ല.... ഈ നിമിഷം വരെ എന്നോട് ആരും എനിക്ക് ഇഷ്ട്ടാണോ ഈ കല്യാണത്തിന് എന്ന് ചോദിച്ചിട്ടില്ല......" "എന്താ..... നിന്റെ സമ്മതത്തോടെ അല്ലെ ഈ വിവാഹം..... എങ്കിൽ വാ കണി.... നിനക്ക് ഇഷ്ടമില്ലാത്ത ഒന്നും നടക്കാൻ ഞാൻ സമ്മതിക്കില്ല വാ....." അവളുടെ കൈ പിടിച്ചു മുന്നോട്ട് നടക്കാൻ ആഞ്ഞപ്പോൾ അവൾ തന്നെ അവനെ തടഞ്ഞു...... "വേണ്ട ഏട്ടാ..... ഏട്ടൻ അവരോട് ദേഷ്യപ്പെട്ടാലും എങനെ ആണെങ്കിലും ഇതേ നടക്കു..... ഇങ്ങനെ നടക്കാനേ അവർ സമ്മതിക്കു...... ദുരഭിമാനം.........

മക്കൾ തയ്ന്ന മതത്തിലെയോ ജാതിയിലെയോ ആരെയെങ്കിലും വിവഹം കഴിക്കുമെന്ന പേടി...... പുച്ഛം തോന്നുന്നു ഏട്ടാ.... ഈ നൂറ്റാണ്ടിലും ജാതിയും മതവും പറയുന്ന ഇവരോട്.... എത്ര എത്ര പുരോഗമിച്ചാലും ചിലരെയൊക്കെ ചിന്തകൾ മാറ്റാൻ ആർക്കും ആവില്ല...... അല്ലെ ഏട്ടാ..... തോറ്റു പോകും ചിലപ്പോൾ....... എന്നെയും ഏട്ടനേയും പോലെ ഇവരുടെയൊക്കെ ദുരഭിമാനത്തിന്റെ ഇടയിൽ പെട്ട് പോകുന്ന ഒത്തിരി പേരുണ്ടാകും അല്ലെ..... നമ്മൾ അറിയാതെ തന്നെ..... ഇത് ഇരുവത്തൊന്നാം നൂറ്റണ്ട ഇവിടെ ഇങ്ങനെ ഒന്നും നടക്കില്ലെന്ന് ആർകെങ്കിലും ഉറപ്പിച്ചു പറയാൻ ആകുവോ..... പറഞ്ഞാലും വാദിച്ചാലും എത്ര എത്ര കാര്യങ്ങൾ നമ്മൾ അറിയാതെ പോകുന്നു... എത്ര എത്ര നേര്കാഴ്ചകൾ......" "കണി......" "മ്മ്മ്....." "നിനക്ക് ആരെയെങ്കിലും ഇഷ്ട്ടമായിരുന്നോ......." "ഇഷ്ട്ടം....... അങ്ങനെ ചോദിക്കുമ്പോൾ ഞാൻ എന്റെ ഏട്ടനോട് ഇല്ലെന്ന് ഒരിക്കലും കള്ളം പറയില്ല...... ഉണ്ടായിരുന്നു എല്ലാരേയും പോലെ എനിക്കും ഒരിഷ്ടം...... പക്ഷെ ഇന്ന് ഇല്ല....... അവനും എന്നെ ഒത്തിരി ഇഷ്ട്ടായിരുന്നുട്ടോ......

ആരോടും മിണ്ടാതെ ഒറ്റക്ക്... എനിക്ക് ഞാൻ മാത്രം എന്ന് പറഞ്ഞു ഒരു സൗഹൃദവലയത്തിനും കടക്കാത്ത വിധം സ്വയം ഒരു മതില് തീർത്ത എന്റെ ജീവിതത്തിൽ ഇടിച്ചു കേറി വന്നതാണ് അവൻ......ആദ്യം ആദ്യം ഞാൻ മൈൻഡ് ചെയ്യാറില്ലായിരുന്നു....പക്ഷെ എത്ര മിണ്ടാതെ നിന്നാലും പിന്നെയും പിന്നെയും പിന്നാലെ ഉണ്ടാകും..... പതിയെ പതിയെ ഞാൻ അവനോട് ദേഷ്യപ്പെടാൻ തുടങ്ങി...... ദേഷ്യപ്പെട്ടാലും തിരിച്ചു ഒരു വാക്ക് പറയാതെ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിൽക്കും.... എല്ലാം കേട്ടു അവനു ശീലമായിട്ടുണ്ടാകും...." അവനെ കുറിച്ച് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....... പക്ഷെ ആ പുഞ്ചിരിക്ക് പിന്നിൽ അവൾ ഒളിച്ചു വെച്ച വേദനയുടെ കടൽ കണ്ണൻ അറിയുന്നുണ്ടായിരുന്നു.............. തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story