അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 6

Achunte Kannettan

രചന: നേത്ര

അവനെ കുറിച്ച് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു....... പക്ഷെ ആ പുഞ്ചിരിക്ക് പിന്നിൽ അവൾ ഒളിച്ചു വെച്ച വേദനയുടെ കടൽ കണ്ണൻ അറിയുന്നുണ്ടായിരുന്നു........ അതെ പുഞ്ചിരിയോടെ അവൾ വീണ്ടും പറയാൻ തുടങ്ങി...... അവൾക്ക് ഇപ്പൊ ആവിശ്യം ഒരു നല്ല കേൾവിക്കാരനെ ആണെന്ന് അറിയുന്നത് കൊണ്ടാകാം കണ്ണൻ അവളെ കേട്ടു കൊണ്ടിരുന്നു............ "അവനെ ചീത്ത വിളിക്കാത്ത അവനോട് ദേഷ്യപ്പെടാത്ത ഒരു ദിവസം പോലും എന്റെ ആ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല........ പിന്നീട് എപ്പോളോ ഒരു ദിവസം അവനോട് പതിവിലും കൂടുതൽ ദേഷ്യപ്പെട്ടു...... സത്യത്തിൽ അന്ന് ഞാൻ ഒട്ടും ഓക്കേ ആയിരുന്നില്ല....... ആകെ വല്ലാത്തൊരു ദേഷ്യവും എന്തൊക്കെയോ..... അതൊക്കെ അന്ന് അവനോട് ദേഷ്യപ്പെട്ടു കൊണ്ടു തീർക്കാൻ ശ്രമിക്കുക ആണെന്ന് പറയാം.....

എല്ലാം കേട്ടു നിന്നത് അല്ലാതെ അവൻ ഒന്നും എന്നോട് തിരിച്ചു പറഞ്ഞില്ല..... പക്ഷെ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൻ എന്നെ ഹഗ് ചെയ്തു...... അറിയാവോ ഏട്ടാ ഏട്ടന്റെ കൈകളിലും ഏട്ടന്റെ നെഞ്ചിലും ചേർന്നു നിൽകുമ്പോൾ ഞാൻ അനുഭവിച്ച അതെ സുരക്ഷിതത്വം അവൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ എനിക്ക് ഫീൽ ചെയ്തു............ ഒരു അപരിചിത്വവും തോന്നിയില്ല..... ഞാൻ ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകൾ ആണ് അതെന്ന് തോന്നി പോയി....... എന്റെ ദേഷ്യം കുറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു...... ആ നെഞ്ചിൽ എന്റെ മനസ് ശാന്തമാക്കാൻ പാകത്തിന് എന്തോ മാജിക്‌ ഉണ്ടായിരുന്നു..... തടഞ്ഞില്ല ഞാൻ...... എന്റെ മനസ് ശാന്തമാകുന്നത് വരെ അവൻ എന്നെ ചേർത്ത് പിടിച്ചു........ അന്ന് അവനോട് ഒന്നും പറയാതെ തിരികെ നടക്കുമ്പോൾ എനിക്കും ആരോ ഉണ്ടെന്ന ഒരു ഫീൽ ആയിരുന്നു......

ഏട്ടനെ ആ നിമിഷം ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു..... ഒരുപക്ഷെ ഏട്ടൻ എന്റെ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഇത് ആദ്യം ഓടി വന്നു പറയുന്നത് ഏട്ടനോട് ആകുമായിരുന്നു......... ആൽവിൻ..... അല്ലു അതായിരുന്നു അവന്റെ പേര്...... പിന്നീട് ഞാൻ ദേഷ്യപെടുമ്പോൾ ഓക്കേ അവൻ എന്നെ അത് പോലെ ചേർത്ത് പിടിക്കും..... ഒരു ഹഗ് അതിലുടെ എന്നെ അവൻ കൂൾ ആക്കി മാറ്റും........ എന്റെ ലോകം തന്നെ ആ കൈകൾക്ക് ഉള്ളിൽ ആണെന്ന് എനിക്ക് തോന്നി തുടങ്ങിയാ നിമിഷം....... അവനോട് ആദ്യം ഇഷ്ട്ടം പറഞ്ഞതും ഞാൻ ആയിരുന്നു..... അന്നും അവൻ എന്നെ ഹഗ് ചെയ്തു........ ഇഷ്ട്ടമാണ് ഈ കണ്മഷിപെണ്ണിനെ എന്ന് പറഞ്ഞു എന്നെ വീണ്ടും ചേർത്ത് പിടിച്ചു....... പിന്നീട് ഒത്തിരി ഒത്തിരി നാളുകൾ ഞങ്ങൾ പ്രണയിച്ചു നടന്നു പക്ഷെ............... "

എന്തോ ഓർത്തത് പോലെ ആ കണ്ണുകൾ വീണ്ടും കലങ്ങി.....!!!! "ഒരു ദിവസം അവന്റെ അമ്മച്ചി എന്നെ കാണാൻ വന്നിരുന്നു.... അവന്റെ ജീവന് വേണ്ടി യാചിച്ചു കൊണ്ടു........ ഞാൻ അവന്റെ കൂടെ ഉണ്ടായാൽ എന്റെ അച്ഛനും ആളുകളും അവനെ വേരോടെ പിഴുതെറിയും എന്ന് അവന്റെ അമ്മച്ചിയെ ഭീക്ഷണിപെടുത്തി പോലും.......... ഒത്തിരി ഇഷ്ട്ടായിരുന്നു അമ്മച്ചിക്ക് എന്നെ..... ഒരു അമ്മയുടെ വാത്സല്യം ഞാൻ അറിഞ്ഞത് ആ അമ്മച്ചിയിൽ നിന്ന...... ഒരുപക്ഷെ നമ്മളെ അമ്മ പോലും എന്നെ അങ്ങനെ ചേർത്ത് പിടിച്ചിട്ടുണ്ടാകുവോ എന്ന് എനിക്ക് സംശയം ആ....... അമ്മച്ചിയോട് ഞാൻ ഒത്തിരി പറഞ്ഞു നോക്കി.... അവനെ വിട്ടു പോകാൻ എനിക്ക് ആവില്ലായിരുന്നു..... നമ്മൾക്ക് എല്ലാർക്കും ആരുമറിയാതെ എങ്ങോട്ടെങ്കിലും പോകാം എന്ന് പോലും പറഞ്ഞു നോക്കി...... അമ്മച്ചിയുടെ കണ്ണുനീരിന് മുന്നിൽ എന്റെ പ്രണയം ഒന്നും ആയിരുന്നില്ല.........

അവിടെ ഞാൻ ഒരു തീരുമാനം എടുക്കുകയായിരുന്നു...... ഇടിച്ചു കേറി എന്റെ ലോകത്തേക്ക് വന്ന അവനെ അവിടെ നിന്ന് രക്ഷിക്കുക.... അവന്റെ സമാധാനമുള്ള ജീവിതം തിരികെ നൽകുക....... ആദ്യം ആദ്യം സമ്മതിച്ചില്ല...... അവനോട് ഇല്ലത്ത കാര്യം പറഞ്ഞു വഴക്കു കുടി........... ഒരിക്കലും നമ്മൾക്ക് നല്ലൊരു പാർട്ണർ ആവാൻ കഴിയില്ലെന്ന് ഞാൻ അവനോട് പറഞ്ഞു....... പക്ഷെ അപ്പോളും അവൻ എന്നെ വിട്ടു പോകാൻ സമ്മതിച്ചില്ല..... അവസാനം ഭീക്ഷണി തന്നെ വേണ്ടി വന്നു..... അവൻ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യാ ചെയ്യും എന്ന് പറഞ്ഞു വിഷം എടുത്തു കഴിക്കാൻ ശ്രമിച്ചു....... അവൻ ശരിക്കും പേടിച്ചു പോയി......... അവനു മറ്റെന്തിനെക്കാളും വലുത് എന്റെ ജീവൻ ആണെന്ന് എനിക്ക് അറിയാം ആയിരുന്നു....... പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു കല്യാണം കഴിഞ്ഞു അവനെയും ആ കുട്ടിയെയും ഓസ്ട്രേലിയയിലേക്ക് അയച്ചു......... ഇപ്പൊ അവർ ഹാപ്പി ആ എന്നെ ഇടക്ക് വിളിക്കാറുണ്ട്..... അവന്റെ ശബ്ദം കേൾക്കാൻ തോന്നുമ്പോൾ ഞാനും വിളിക്കും......."

എല്ലാം പറഞ്ഞു കഴിഞ്ഞു നിർവികരതയോടെ അവൾ കണ്ണന്റെ നെഞ്ചിൽ ചാഞ്ഞു...... അവൻ അവളെ ചേർത്ത് പിടിച്ചു...... കുറച്ചു സമയം ആ നെഞ്ചിലെ ചൂടിൽ ആ അനിയത്തി കിളി അങ്ങനെ അങ്ങ് നിന്നു....... ആ നിമിഷം അവർ പഴയ കണ്ണനും കണിയും ആകുകയായിരുന്നു....... ഒരു ബന്ധനവും ഇല്ലാത്ത സഹോദരങ്ങൾ.......... താൻ സ്വാർത്ഥനണ്..... സ്വന്തം അനിയത്തിയുടെ ജീവിതത്തിൽ പോലും തനിക്ക് ഒന്നും ചെയ്യാൻ ആവുന്നില്ല...... ഇവരെ ക്രൂരതക്ക് മുന്നിൽ താൻ നിശബ്ദനാക്കുന്നു...... "സോറി കണി......" ആ നെറ്റിയിൽ വാത്സല്യപുർവ്വം ഒന്ന് ചുംബിച്ചു കൊണ്ടു പറഞ്ഞു...... അവൾ തല ഉയർത്തി കണ്ണനെ നോക്കി....... "ഏട്ടൻ എന്തിനാ ഏട്ടാ എന്നോട് സോറി പറയുന്നത്..... ഏട്ടൻ എന്തു വേണമെങ്കിലും എനിക്ക് വേണ്ടി ചെയ്യും എന്ന് എനിക്ക് അറിയാം...... പക്ഷെ ഇപ്പൊ ഏട്ടനെ കൊണ്ടു പോലും ഒന്നും ചെയ്യാൻ ആവില്ല..... ഇവർക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ആവില്ല....... ഇവർക്ക് ഉള്ളിൽ ഒളിച്ചു കിടക്കുന്ന മൃഗം അതാകും മറുപടി പറയുക..... മക്കൾ ആണെന്ന് പോലും അവർ മറക്കും.........ഹും....."

"ഏട്ടാ...... പക്ഷെ എന്റെ ജീവിതത്തിൽ സംഭവിച്ചത് പോലെ ഒരിക്കലും ഏട്ടന് സംഭവിക്കാൻ പാടില്ല..... ഏട്ടന് അച്ചുനെ ഇഷ്ടമാണെന്നു എനിക്കറിയാം.... അവൾ നല്ല കുട്ടിയാ.... പാവാ..... എന്നോട് മിണ്ടാനും കൂട്ടുകൂടാനും ഒത്തിരി ശ്രമിച്ചിട്ടുണ്ട് അവൾ..... അതിന്റെ പേരിൽ എത്ര തവണ അടി വാങ്ങിയിരിക്കുന്നു അച്ഛന്റെ കൈയിൽ നിന്നൊക്കെ....... അവളോട് കൂട്ടുകൂടാൻ എനിക്കും ഇഷ്ട്ടായിരുന്നു..... എന്നാൽ വീണ്ടും അനുഭവിക്കുക അവൾ തന്നെയാകും അതാ മനഃപൂർവം അവളിൽ നിന്ന് അകന്നത്..... പക്ഷെ ഒരു വിളിപ്പാട് അകലെ എന്നും അവൾ ഉണ്ടായിരുന്നുട്ടോ......" കണ്ണനെ നോക്കി വിടർന്ന കണ്ണുകളോടെയാണ് അവൾ അത് പറഞ്ഞത്..... അച്ചുനെ അവൾക്കും ഇഷ്ട്ടമാണ്........ അല്ലെങ്കിലും നിഷ്കളങ്കമായ മനസുകൾ എല്ലാം കീയടക്കാൻ ആ പെണ്ണിന് ആവും................ കാണുമ്പോൾ ഉള്ള കുറുമ്പേ ഉള്ളു..... വെറും പൊട്ടിപെണ്ണാ.......

"ഏട്ടാ......" "ഇഷ്ട്ടമാണ് കണി എനിക്ക് എന്റെ അച്ചുനെ..... വെറും ഇഷ്ട്ടമല്ല ഭ്രാന്താ........... എന്റെ പേരിൽ അവളുടെ കഴുത്തിൽ ഇന്നൊരു താലിയുണ്ട്..... എന്റെ പെണ്ണാ ഇന്നവൾ നിയമപരമായും........ പക്ഷെ അവളെ ഇവർക്ക് മുന്നിൽ ചേർത്ത് പിടിക്കാൻ എന്നിൽ ഒരു ഭയം നിറയുന്നു...... അത് നീ പറഞ്ഞത് പോലെ ഇവരുടെ ക്രൂരമായ മുഖം അറിയുന്നത് കൊണ്ടാകാം......" "സത്യാണോ ഏട്ടാ.... അച്ചു അച്ചു ഇന്ന് എന്റെ ഏട്ടത്തിയാണോ.... ഒത്തിരി സന്തോഷമായി ഏട്ടാ...... പക്ഷെ...." എന്തോ പേടി അവളുടെ മുഖത്തു നിറഞ്ഞു...... "പേടി തോന്നുന്നു ഏട്ടാ..... അച്ചു അച്ചുന്റെ ജീവൻ അപകടത്തിലാ ഇപ്പൊ....... ഇവർ എല്ലാം അറിഞ്ഞാൽ കൊല്ലും ആ പാവത്തെ..... ആദ്യം അവൾക്ക് എതിരെ ആയുധം എടുക്കുന്നത് ജന്മം കൊടുത്ത അവളുടെ അച്ഛൻ തന്നെയാകും..... പേടിയാകുന്നു ഏട്ടാ.... വിട്ടു കൊടുക്കല്ലേ അവളെ ഒരു മരണത്തിനും......."

"ഇല്ല മോളെ..... അവളെ ഒന്നിനും ഞാൻ വിട്ടു കൊടുക്കില്ല..... ഇപ്പൊ ഒന്നും ആരും അറിയണ്ട..... സൂക്ഷിക്കണം...... ആരുമറിയാതെ അച്ചുനെ കൂട്ടി മറ്റാർക്കും കണ്ടു പിടിക്കാൻ ആവാത്ത ഒരിടത്തേക്ക് പോകണം..... അല്ലാതെ ഇവരുടെ എല്ലാം സമ്മതത്തോടെ ഞങ്ങൾക്ക് ഒരു ജീവിതം ഉണ്ടാവില്ല എന്ന് തീർച്ചയാണ്.... ദുരഭിമാനത്തിന് മുന്നിൽ പ്രണയവും സ്നേഹവും ബന്ധവും മക്കളും ഒന്നും ഇവരുടെ കണ്ണിൽ പെടില്ല...... ക്രൂരത നിറഞ്ഞ മൃഗങ്ങൾ ആണ്....." "ഏട്ടാ...... എന്ധെങ്കിലും ചെയ്യുന്നെങ്കിൽ പെട്ടന്ന് ചെയ്യണം...... ഇവരൊക്കെ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാ ഇങ്ങോട്ടേക്കു വന്നിട്ടുള്ളത്........ എന്താണെന് ഒന്നും അറിയില്ല...... പക്ഷെ ഏട്ടന്റെയും അഹല്യയുടെയും കല്യാണത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു

അഹല്യ അവൾക്ക് ഓരോ സമയം ഓരോ മുഖം ആണ് ഏട്ടാ ചിലപ്പോൾ വെറുതെ ഇരുന്നു കരയുന്നത് കാണാം...... പേടിച്ചു വിറച്ചു ഇരിക്കുന്നത് കാണാം പക്ഷെ ചില നേരം അവൾക്ക് പിശാചിന്റെ ഭാവമാണ് ഏട്ടാ...... എന്തോ എന്തോ വേണ്ടാത്തത് സംഭവിക്കാൻ പോകുന്നത് പോലെ..... ...... ഒന്നും അറിയില്ല സൂക്ഷിക്കണം ഏട്ടാ........." "എനിക്കും സംശയം ഉണ്ടായിരുന്നു എന്തോ ഉണ്ട് ഈ വരവിനു പിന്നിൽ എന്ന്....... എത്രയും പെട്ടന്ന് അച്ചുനെ അവളുടെ അച്ഛൻ ഇവിടെ ഉള്ള വിവരം അറിയിക്കണം........." "അതെ ഏട്ടാ......" "മ്മ്......" രണ്ടുപേരെയും മനസ്സിൽ എന്തൊക്കെയോ പേടികൾ മിഞ്ഞി മാഞ്ഞു......... കണ്ണന്റെ മനസ്സിൽ അഹല്യയുടെ മുഖം മിഞ്ഞി മാഞ്ഞു.... എന്തോ അവൾക്ക് പിന്നിലും മറഞ്ഞു ഇരിക്കുന്നത് പോലെ......... എന്നാൽ വരാൻ പോകുന്നത് ഒന്നും അറിയാതെ അച്ചു വിച്ചുന്റെ കൂടെ പുറത്തേക്ക് ഇറങ്ങി................ തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story