അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 7

Achunte Kannettan

രചന: നേത്ര

ഒന്നും അറിയാതെ !!!! വരാനിരിക്കുന്ന അപകടങ്ങളോ മുന്നിൽ നിലനിന്ന കുരുക്കുകളോ അറിയതെ അവൾ വിച്ചുന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു...... പെട്ടന്ന് വന്ന അത്യാവശ്യം ആയതു കൊണ്ടു കണ്ണനെ വിളിക്കാൻ പറ്റിയില്ല........ അച്ചു പീഡിയേട്രിഷ്യൻ ആണ്..... ഒരു അർജന്റ് ഓപ്പറേഷൻ വന്നപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചതാ..... അവിടെ എത്തിട്ട് കണ്ണനോട് പറയാം എന്ന് കരുതിയാണ് അവൾ പെട്ടന്ന് തന്നെ പുറപ്പെട്ടത്......... ഇതേ സമയം അവൾക്കായുള്ള കുരുക്കുകൾ അരങ്ങേരുന്നുണ്ടായിരുന്നു.......... കണ്ണന്റെ മനസ് ആകെ അസ്വസ്ഥതമായിരുന്നു...... അച്ഛന്റെയും അച്ചുന്റെ അച്ഛന്റെയും പെരുമാറ്റത്തിൽ എന്തൊക്കെയോ ആസ്വഭാവികത............... ഏത്‌ നേരവും അവന്റെ കണ്ണുകൾ അവർക്ക് നേരെ ഉണ്ടായിരുന്നു.... ഇടക്ക് അവരും അവനെ ശ്രദ്ധിക്കുന്നത് അവൻ അറിഞ്ഞിരുന്നു.....

അവൻ ആരെയെങ്കിലും ഫോൺ ചെയ്യുമ്പോളും ഓക്കേ അവരുടെ കണ്ണ് അവന്റെ പിന്നാലെ ഉണ്ടായിരുന്നു...... കണിയും ഈ കാര്യം അവനെ സൂചിപ്പിച്ചു..... അവരെ കണ്ണ് വെട്ടിച്ചു പല പ്രാവശ്യം അവൻ അച്ചുനെ വിളിക്കാൻ ശ്രമിച്ചു........... അപ്പോളൊക്കെ അഹല്യ അവന്റെ പിന്നാലെ ഉണ്ടാകും..... ഒരു അവസരം കിട്ടിയാൽ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് കണ്ണന്................ അവനോട് അടുത്ത് പെരുമാറുന്നതും അമിതമായി അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ഓക്കേ കൂടെ അവനു ഭ്രാന്ത് പിടിക്കാൻ തുടങ്ങിയിരുന്നു...... അവന്റെ അനുവാദമില്ലാതെ അവന്റെ റൂമിൽ അവൾ കേറി...... അച്ചു അടുക്കി വച്ചിരുന്ന അവന്റെ വസ്ത്രങ്ങൾ എല്ലാം വെറുതെ വലിച്ചു വാരിയിട്ടു....... അത് കണ്ണൻ സഹിച്ചു നിന്നു...... പെട്ടന്നാണ് അവളുടെ കണ്ണുകൾ അടച്ചു വെച്ചിരിക്കുന്ന ഒരു ഷെൽഫിനു നേരെ തിരിഞ്ഞത്....... "എന്താ കണ്ണേട്ടാ ഇത് മാത്രം ഇങ്ങനെ പൂട്ടിയിരിക്കുന്നത്........" ഒന്നുകൂടി അത് തുറക്കാൻ ആവുമോ എന്ന് നോക്കി കൊണ്ടായിരുന്നു അവൾ അത് ചോദിച്ചത്......

അത്രയും നിമിഷം ദേഷ്യം നിലന്നിരുന്ന കണ്ണന്റെ കണ്ണുകൾ ഒന്ന് പതറി..... പതർച്ച പുറമെ കാണിക്കാതെ അവളിൽ നിന്ന് അവൻ ഒഴിഞ്ഞു മാറി ഫോണും കാറിന്റെ കീ എടുത്തു പുറത്തേക്ക് നടന്നു....... കണ്ണൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറിയതും അത് മാത്രം എന്താ പൂട്ടിയിട്ടത് എന്നും അവളുടെ ഉള്ളിൽ കിടന്നു കറങ്ങി...... കണ്ണന്റെ ഒഴിഞ്ഞു മാറ്റം ആദ്യമായിട്ടല്ല......... ഓരോ തവണ കണ്ണൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറുമ്പോൾ ആ ദേഷ്യം എല്ലാം അഹല്യ തീർത്തിരുന്നത് അച്ചുവിലാണ്.... ഇത് കണ്ണന് അറിയില്ല.... അച്ചു ഇന്ന് വരെ അത് അവനോട് പറഞ്ഞിട്ടില്ല...... അഹല്യക്ക് അറിയാം കണ്ണന് അച്ചുനെ ഇഷ്ട്ടം ആണെന്ന്...... ആ ഇഷ്ട്ടം ഇന്നും ഉണ്ടെന്നും അവൾക്ക് അറിയാം..... അച്ചു ജോലി ചെയുന്ന ഹോസ്പിറ്റലിൽ തന്നെ കണ്ണൻ ജോലി ചെയുന്നത് എന്നും ഒരു കരടായി അവളുടെ മനസ്സിൽ ഉണ്ട്........ പക്ഷെ അത് അവനോട് ചോദിക്കാത്തതിന് ഒരു കാര്യമേ ഉള്ളു അവന്റെ മുന്നിൽ നല്ല പെണ്ണായ് അഭിനയിക്കുക....... അവന്റെ മുന്നിൽ അങ്ങനെ നിന്നില്ലെങ്കിൽ...... എന്തോ ഓർമയിൽ അവൾ ഒന്ന് വിറച്ചു......

കൈ വിരലുകൾ മുടിയിൽ കൊരുത്തു വലിച്ചു...... ഉള്ളിൽ ഇരുട്ടിൽ നിലവിളിച്ചു കരഞ്ഞൊരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു.... അവൾക്ക് ചുറ്റും മുഴങ്ങി കൊണ്ടിരിക്കുന്ന ശബ്ദങ്ങൾ....... കൈകൾ കൊണ്ടു കാതുകൾ മുറുക്കെ അടച്ചു........... തളർന്നു കൊണ്ടു അവൾ നിലത്തേക്ക് ഇരുന്നു........!!!!! ആ നിമിഷം കണി പറഞ്ഞത് പോലെ അവൾ മാറ്റാരോ ആയിരുന്നു..... ആർക്കും മനസിലാവാത്തൊരു അഹല്യ...........!!!! _____💛 ഫോണും കാറിന്റെ കീയും മാത്രം എടുത്തു അവൻ പുറത്തേക്ക് നടന്നു........... "കണ്ണാ നീ എങ്ങോട്ടാ......" അച്ഛനായിരുന്നു...... ചുണ്ടിൽ പുച്ഛം നിറഞ്ഞു..... എങ്കിലും ആ പുച്ഛം ഉള്ളിൽ തന്നെ അടക്കി അവൻ അയാൾക്ക് നേരെ തിരിഞ്ഞു...... "ഹോസ്പിറ്റലിൽ പോവേണ്ട അത്യാവശ്യം ഉണ്ട്....." "നീ ലീവിൽ അല്ലെ..... പിന്നെ എന്താ ഇപ്പൊ ഒരു അത്യാവശ്യം......"

"അച്ഛന് അറിയാവോ ഞാൻ ഒരു ഡോക്ടറാണ്.... ഒരു ഡോക്ടറേ സംബന്ധിച്ച് ജീവന് വേണ്ടി പിടയുന്ന രോഗിയാണ് വലുത്...... അങ്ങനെ ഒരു രോഗിയെ ആപത്തൊന്നും ഇല്ലാതെ അവരെ കുടുംബത്തിന് തിരികെ നൽകണം എന്നതാണ് ഒരു ഡോക്ടറേ കടമ...... അതിന് ലീവ് പെട്ടന്ന് ക്യാൻസൽ ചെയ്യണ്ടതയൊക്കെ വരും......... എനിക്ക് മറ്റെന്തിനേക്കാളും ഈ നിമിഷം വലുത് എന്റെ വരവും കാത്തു നിൽക്കുന്ന ആ രോഗി തന്നെയാണ്........" "ആ ഹോസ്പിറ്റലിൽ നീ മാത്രമേ ഉള്ളോ ഡോക്ടറായിട്ട്....." "ക്ഷമിക്കണം അച്ഛാ എനിക്ക് അച്ഛനോട് സംസാരിച്ചു കളയാൻ സമയമില്ല.... ഞാൻ വരുന്നത് വരെ നിങ്ങൾ ഇവിടെ കാണുമെങ്കിൽ വന്നിട്ട് സംസാരിക്കാം.........." അവന്റെ വക്കിൽ മുഴുവൻ നിറഞ്ഞു നിന്നത് പുച്ഛമായിരുന്നു..... ഇനിയും തായ്‍ന്നു കൊടുത്താൽ സ്വന്തം ആത്മാഭിമാനം പോലും ഇവർ പണയമായി വാങ്ങിയെടുക്കും...... സ്വന്തം പെണ്ണിനെ ചേർത്ത് പിടിക്കാൻ ആവാത്ത ഞാൻ ആണാണോ എന്ന് സ്വയം ചോദിച്ചു കൊണ്ടു എന്റെ മനസ് വീണ്ടും വീണ്ടും പരിഹസിക്കും..... ഇല്ല.... ഇനിയും എല്ലാം കേട്ടു ചലിക്കുന്ന പാവയാവാൻ വയ്യ.......

ഇവിടെ ഞാൻ ഇവരെ പിന്നെയും പിന്നെയും കേട്ടു നിന്നാൽ എനിക്ക് ഒരിക്കലും അച്ചുനെ ചേർത്തു പിടിക്കാൻ ഉള്ള ധൈര്യം ഉണ്ടാകില്ല....... "കണ്ണാ....." മുന്നോട്ട് നടക്കാൻ കാലെടുത്തു വെച്ച കണ്ണന്റെ കൈയിൽ അവന്റെ അമ്മയുടെ പിടി വീണു...... "നീ ആരോടാ ഇത്രയും സമയം ധിക്കാരം പറഞ്ഞത് ഇതാരാണെന്ന് നിനക്ക് മറന്നു പോയോ കണ്ണാ....." "ക്ഷമിക്കണം അമ്മ ഇദ്ദേഹം ആരാണെന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം.... പിന്നെ ഞാൻ പറഞ്ഞത് ഒരിക്കലും ധിക്കാരമല്ല... എന്റെ ഡ്യൂട്ടി നിർവഹിക്കുന്നത് എങനെ ധിക്കാരമാകും...." "കണ്ണാ....." കൈയിൽ മുറുകിയിരുന്ന അമ്മയുടെ കൈ അവൻ പതിയെ വേർപെടുത്തി.......... അമ്മയുടെ കവിളിൽ ഒരു മുത്തം നൽകി....... ആ അമ്മ മനസ് ഒന്ന് എങ്ങിയോ................ ഉണ്ടാകാം.... അല്ലെങ്കിലും സ്വന്തം മക്കളെ ചേർത്ത് പിടിക്കാൻ പോലും അവരിലും ഒരു ഭയം ഉണ്ടായിരുന്നിരിക്കണം...... മാറ്റാരെക്കാളും അവർക്ക് അവരെ ഭർത്താവിനെ അറിയാം ആ ഭയം................. ഒന്നും പറയില്ല ആ അമ്മ..... മക്കൾക്ക് വേണ്ടി സംസാരിക്കില്ല..... വാധിക്കില്ല...........

ആ അമ്മയും നിസ്സഹായയാണ് സത്യത്തിൽ....... "ഞാൻ പോയിട്ട് വരാം അമ്മ....." മറ്റൊന്നും പറയാതെ.... മറ്റൊന്നും കേൾക്കാൻ നിക്കാതെ അവൻ വേഗം തന്നെ കാർ മുന്നോട്ടേക്ക് എടുത്തു............. സത്യത്തിൽ ഇപ്പൊ ഹോസ്പിറ്റലിൽ പോകണ്ട അത്യാവശ്യം ഒന്നുമില്ല..... ലീവ് ക്യാൻസൽ ചെയ്തിട്ടും ഇല്ല.... അവരോട് പറഞ്ഞത് എല്ലാം കള്ളമാണ്..... ഇനിയും അവിടെ കുറച്ചു നിമിഷം കൂടെ നിന്നാൽ ഭ്രാന്ത് പിടിക്കും അതാണ് ഈ ഇറങ്ങി വരവിന്റെ പിന്നിൽ...... തനിക്ക് പിന്നിൽ അവരുടെ കണ്ണ് ഉണ്ടാകാൻ സാധ്യത ഉണ്ട്..... അത് കൊണ്ടു അച്ചുനെ കാണണം എന്ന സഹസത്തിനു അവൻ മുതിർന്നില്ല..... വെറുതെ ഹോസ്പിറ്റലിലേക്ക് വിട്ടു...... അവിടെ എത്തി അച്ചുനെ വിളിക്കാം............. ഹോസ്പിറ്റലിനു മുന്നിൽ എത്തിയപ്പോളാണ് അവിടെ വലിയൊരു ആൾക്കൂട്ടം കണ്ടത്..... കണ്ണൻ പെട്ടന്ന് തന്നെ കാർ പാർക്ക്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി..... ആ ആൾക്കൂട്ടം ലക്ഷ്യമാക്കി നടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് ഉയരുന്നുണ്ടായിരുന്നു........ തൊട്ട് മുൻപിൽ എത്തി അവിടെ നടക്കുന്ന കാഴ്ച കണ്ടപ്പോൾ എവിടെ നിന്നൊക്കെയോ അവനെ ദേഷ്യം വന്നു പൊതിഞ്ഞു......... അവൻ മുന്നോട്ടേക്ക് കുതിച്ചു...... ______💛 "നിന്നോടല്ലേ പറഞ്ഞത് ഞങ്ങൾക്ക് ആ കുട്ടിയെ ഇപ്പൊ കാണണം....."

"സോറി സർ കുട്ടിയെ നിങ്ങൾക്ക് എന്നല്ല പോലീസ് വരുന്നതിനു മുൻപ് പുറത്തു നിന്ന് ആർക്കും കാണാൻ ആവില്ല....." "ഡി ഞാൻ ആ കുട്ടിടെ അച്ഛനാണ്...." "സോറി സർ.... ആരായാലും ഇപ്പൊ കാണാൻ പറ്റില്ല......" അച്ചു ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു കൊണ്ടു പുറത്തേക്ക് നടന്നു...... അവൾക്ക് പിന്നാലെ വന്നവരെ അവൾ കണ്ടില്ല...... നമ്പർ ഡയൽ ചെയ്തു അവൾ കാതോരം വച്ചു..... "ഹലോ " "ഹലോ പോലീസ് സ്റ്റേഷൻ...." "യെസ്......" പെട്ടന്നാണ് പിന്നിൽ നിന്ന് ആരോ ഫോൺ തട്ടി പറിച്ചു വാങ്ങിയത്.... അച്ചു ഞെട്ടി പിന്നിലേക്ക് നോക്കി..... ഇത്രയും സമയം ആ കുട്ടിയെ കാണണം എന്ന് പറഞ്ഞു ബഹളം വച്ചവർ ആയിരുന്നു...... അവൾക്ക് ദേഷ്യം വന്നു...... "എന്റെ ഫോൺ തടോ......" "ആഹാ അങ്ങനെ പറയാതെ കൊച്ചെ.......... ഞങ്ങൾക്ക് ആ കുട്ടിയെ കാണണം എന്ന് പറഞ്ഞില്ലേ എന്നിട്ട് ഫോൺ തരാം....." "കാണാൻ പറ്റില്ലെന്ന് ഞാനും പറഞ്ഞില്ലേ ..... അത് കൊണ്ടു ഫോൺ തരാൻ നോക്ക്......." "അങ്ങനെ പറയാതെ ഡോക്ടർ മാഡം........." "ച്ചി ഫോൺ തടോ......" അയാൾക്കു പിന്നാലെ നടന്നു ഫോൺ വാങ്ങാൻ ശ്രമിക്കുമ്പോളും അവളുടെ മനസ്സിൽ ഒന്നെ ഉണ്ടായിരുന്നുള്ളു ആ ഫോണിൽ റെക്കോർഡ് ചെയ്ത ഓഡിയോ ക്ലിപ്പ് ഒരിക്കലും അവർക്ക് കൈയിൽ കിട്ടരുത് എന്ന്.....

അവർക്ക് ആ ഓഡിയോന്റെ കാര്യം അറിയില്ല.... പക്ഷെ കൂടുതൽ സമയം ആ ഫോൺ അവർക്ക് കൈയിൽ ഇരിക്കുന്നത് സേഫ് അല്ല....... ആ ഫോണിലെ ഓഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് രണ്ടാനച്ഛന്റെയും സ്വന്തം അമ്മയുടെയും ക്രൂരതകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു 5വയസുകാരിയുടെ വാക്കുകൾ ആണ്.......... ആ കുഞ്ഞു പറഞ്ഞതിന്റെ പൊരുൾ എന്താ എന്ന് മനസിലാക്കാനുള്ള പ്രായം ബുദ്ധി ആ കുഞ്ഞിന് ഇല്ല.... പക്ഷെ ആ കുഞ്ഞു പറഞ്ഞത് ഇത്രയും നാൾ അനുഭവിച്ച വേദനയാണ്..... അവർ ആ കുഞ്ഞിനെ ഭീക്ഷണിപെടുത്താൻ ആണ് കാണണം എന്ന് പറഞ്ഞു ബഹളം വെക്കുന്നത്............. ഒരിക്കലും താൻ അതിന് അനുവദിക്കില്ല....... അയാളുടെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ചു വാങ്ങുമ്പോൾ ചുറ്റും ബഹളം കണ്ടു ആരൊക്കെയോ കുടിയിരുന്നു.... പക്ഷെ ആരും അടുത്തേക്ക് വരുന്നില്ല......

സെക്യൂരിറ്റി എല്ലാം അപ്പുറത്തെ സൈഡിൽ ആയതു കൊണ്ടു അവിടെ നടക്കുന്ന ബഹളം അവർ അറിയുന്നില്ല........... അയാൾ വീണ്ടും കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോളാണ് രണ്ടും കല്പിച്ചു അയാളെ മുഖത്തേക്ക് അഞ്ഞാടിച്ചത്...... "ഡി......" മുഖത്തു അടിച്ചതിന്റെ ദേഷ്യത്തിൽ അയാൾ തിരികെ അടിക്കാൻ കൈ ഉയർത്തിയതും പേടി കൊണ്ടു കണ്ണുകൾ ഇറുക്കെ അടച്ചു....... കുറച്ചു സമയം കഴിഞ്ഞിട്ടും നീക്കം ഒന്നും കാണാത്തതു കൊണ്ടാണ് കണ്ണ് തുറന്ന് നോക്കിയത്...... തന്റെ പ്രിയപ്പെട്ടവന്റെ സാമിപ്യം കണ്ണ് അടച്ചിരിക്കുമ്പോളും അറിയുന്നുണ്ടായിരുന്നു..... പക്ഷെ ആ പേടിയിൽ തോന്നിയത് ആകും എന്നാണ് കരുതിയത്...... പക്ഷെ തോന്നൽ ആയിരുന്നില്ലെന്ന് കണ്ണ് തുറന്നപ്പോൾ വ്യക്തമായി........ "ക..... കണ്ണേട്ടാ........" അച്ചുനെ അടിക്കാൻ കൈ ഉയർത്തിയവനെ അതിനുള്ളിൽ കണ്ണൻ നിലത്തേക്ക് ചവിട്ടി വീഴത്തിയിരുന്നു...... അപ്പോളേക്കും ബഹളം കേട്ട് സെക്യൂരിറ്റിയും മാറ്റു സ്റ്റാഫ് ഉം അങ്ങോട്ടേക്ക് എത്തിയിരുന്നു......

സെക്യൂരിറ്റി നിലത്തു ചവിട്ടു കൊണ്ടു കിടന്നവനെ പിടിച്ചു എഴുന്നേൽപ്പിച്ചു............... കുറച്ചു സമയം കഴിഞ്ഞപ്പോൾ പോലീസ് വന്നു അവന്മാരെ അവരെ കൈയിലേക്ക് വിട്ടു കൊടുത്തു........ അച്ചു അപ്പോളും കണ്ണനെ ശ്രദ്ധിച്ചു കൊണ്ടു നിൽക്കുക ആയിരുന്നു...... ദേഷ്യം കടിച്ചു പിടിച്ചാണ് നിൽപ്പ് എന്ന് കണ്ടാൽ അറിയാം...... എല്ലാ ബഹളവും ഒരു വിധം ഒഴിഞ്ഞപ്പോൾ കണ്ണൻ അച്ചുനെ മൈൻഡ് ചെയ്യാതെ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നടന്നു....... അവൻ നേരെ ചെന്നത് അവന്റെ കേബിനിലേക്ക് ആയിരുന്നു..... അവന്റെ ദേഷ്യം അറിയുന്നത് കൊണ്ടു തന്നെ അച്ചുവും അവനു പിന്നാലെ വെച്ചു പിടിച്ചു....... "കണ്ണേട്ടാ......." തലക്ക് കൈ വെച്ചാണ് ഇരിപ്പ്..... അച്ചുന്റെ ശബ്ദം കേട്ടപ്പോൾ ഒരു പ്രാവശ്യം തല ഉയർത്തി നോക്കി വീണ്ടും അത് പോലെ ഇരുന്നു..... ഈശ്വര കലിപ്പിൽ ആണല്ലോ..... എന്നെ കാത്തോളണേ...... നോക്കണ്ട അച്ചുന്റെ ആത്മാഗതം ആ............ "കണ്ണേട്ടാ......." അവനു പിന്നിൽ ആയി ചെന്നു നിന്ന് അവന്റെ തല മസാജ് ചെയ്തു കൊണ്ട ഈ പ്രാവശ്യം വിളിച്ചത്...... ഈശ്വര ന്റെ അച്ചുനെ കാത്തോളണേ ............ ഈ സോപ്പിൽ അങ്ങേര് വീഴുവോ എന്ന് അങ്ങേർക്ക് മാത്രം അറിയാം....... "സ്റ്റോപ്പ്‌ ഇറ്റ്......" .......... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story