അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 8

Achunte Kannettan

രചന: നേത്ര

 "സ്റ്റോപ്പ്‌ ഇറ്റ്....." "ഡോ കാല അലറാതെ എന്റെ ചെവി പോയി......" മുന്നിൽ ദേഷ്യത്തോടെ ഇരിക്കുന്ന കണ്ണനെ നോക്കി അതിലും ദേഷ്യത്തോടെ അച്ചു പറഞ്ഞു..... അവളെ ഡയലോഗ് കേട്ടതും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെയായി കണ്ണന്റെ അവസ്ഥ...... വന്നു വന്നു ഈ പെണ്ണിന് എന്നെ ഒട്ടും പേടിയില്ലാതെ ആയിട്ടുണ്ട്......... മനസ്സിൽ അത് പറഞ്ഞു കൊണ്ടു പുറമെ ഗൗരവം തന്നെ എടുത്തു അണിഞ്ഞു...... അല്ലെങ്കിലേ കുട്ടി നല്ലോണം അങ്ങ് വാരും..... പക്ഷെ കണ്ണനെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു അച്ചുന്റെ അടുത്ത നീക്കം..... കള്ള ഗൗരവം അഭിനയിച്ചു ഇരിക്കുന്ന കണ്ണന്റെ മടിയിലേക്ക് അച്ചു ഇരുന്നു............. നേരത്തെ കാറ്റു അഴിച്ച ബലൂൺ ആണെങ്കിൽ ഇപ്പൊ ആ ബലൂൺന്റെ അവസ്ഥ....... ഉഫ്ഫ്ഫ്ഫ്.......... അച്ചു ആണെങ്കിൽ മടിയിൽ ഇരുന്നു രണ്ടു കൈയും കണ്ണന്റെ കഴുത്തിൽ കൂടെ ചുറ്റി അവന്റെ മുഖത്തു നോക്കി ഇരുന്നു........

"ഇവൾക്ക് ഇനിയും മതിയായില്ലേ...." ആ ഭാവം ആയിരുന്നു കണ്ണനിൽ...... പുറത്തു നിന്ന് വരുമ്പോൾ കലിപ്പ് ആയിരുന്നു എങ്കിൽ ഇപ്പൊ അവൻ എല്ലാം മറന്നു.... എവിടെ ആണെന്നോ ചുറ്റും എന്താണെന്നോ എല്ലാം.... അവന്റെ കണ്ണുകളിൽ ആ നിമിഷം അവന്റെ അച്ചു മാത്രമായിരുന്നു..... ആ കണ്ണുകളും അവന്റെ ലോകവും അവളിൽ തുടങ്ങി അവളിൽ തന്നെ ഒടുങ്ങുന്നു...... കണ്ണന്റെ ദേഷ്യം മാറ്റാൻ ചെയ്തത് ആണെങ്കിലും അവന്റെ നോട്ടത്തിൽ അച്ചു ഒന്ന് പതറി..... ആ പതർച്ച മറച്ചു വെച്ചു അവിടെ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയതും അത് പോലെ തന്നെ വീണ്ടും കണ്ണന്റെ മടിയിലേക്ക് വീണു ...... അച്ചു ഒന്ന് ഉമിനിർ ഇറക്കി കണ്ണനെ നോക്കി.... അവളെ അത്രയും ശക്തിയിൽ തന്നെ അവൻ മുറുകെ പിടിച്ചിരിക്കുന്നു......... ആ കണ്ണുകളിൽ അല്ലാതെ ആ നോട്ടം മറ്റെവിടെയ്ക്കും മാറുന്നില്ല...... "അച്ചുട്ടിയെ......" "മ്മ്...."

അവന്റെ ശബ്ദം ഉറങ്ങി കിടന്ന വികാരങ്ങൾ എല്ലാം ഉണർത്തുന്നത് പോലെ തോന്നി അച്ചുനു...... നെറ്റിയിൽ വിയർപ്പ് കണങ്ങൾ പ്രത്യക്ഷമായി...... "കണ്ണേട്ടാ....." "അവിടെ എന്തായിരുന്നു പ്രശ്നം...." കണ്ണുകളിൽ നോക്കി തന്നെയായിരുന്നു ആ ചോദ്യം.... അണു വിട വ്യത്യാസം സംഭവിച്ചിട്ടില്ല ആ നോട്ടത്തിനു...... അച്ചുന്റെ നാവ് ഉയരുന്നില്ല.... ഉള്ളിൽ ആകെ ഒരു വിറയൽ ആണ്...... "ഇപ്പോളും ന്റെ അച്ചൂട്ടിന്റെ വിറയൽ മാറിയിട്ടില്ലല്ലോ ലെ....." "കണ്ണേട്ടാ അത്....." "മ്മ് പറ......" "അവിടെ ആ കുട്ടി......." അവിടെ നടന്നത് എല്ലാം അച്ചു കണ്ണനോട് പറഞ്ഞു..... പറഞ്ഞു കഴിയുന്നത് വരെ അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു..... ഇടക്കിടെ ആ നോട്ടത്തിൽ അവൾ പതറി പോകുന്നുണ്ടെങ്കിലും എങനെയൊക്കെയോ പറഞ്ഞു തീർത്തു....... "നിന്റെ ഫോൺ എവിടെ...." അച്ചു കൈയിൽ ഇരുന്ന ഫോൺ അവനു നൽകി......

കണ്ണൻ അവളെ ഫോണിൽ നിന്ന് ആ ഓഡിയോ എടുത്തു അവന്റെ ഫോണിലേക്ക് സെന്റ് ചെയ്തു..... അച്ചുനു ഫോൺ തിരികെ നൽകിയതിനു ശേഷം കണ്ണൻ അവന്റെ ഫോണിൽ നിന്ന് അത് അവന്റെ ഫ്രിണ്ടിന് അയച്ചു ......... ആ നമ്പർ ഫോണിൽ ഡയൽ ചെയ്തു വിളിച്ചു...... "ഹലോ " "ഹാ കാർത്തി എന്താടാ......." "ഞാൻ ഫോണിൽ ഒരു വീഡിയോ അയച്ചിട്ടുണ്ട്..... നീ ഇപ്പൊ ബിസി ആണോ......" "അല്ലടാ ഞാൻ ഓഫീസിൽ ഉണ്ട്...." "ആഹ്ഹ്...... നീ ആ വീഡിയോ കണ്ടു ഫ്രീ ആണെങ്കിൽ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് വരണം..... ഇവിടെ ചെറിയ ഒരു ഇഷ്യൂ....." "മ്മ് ശരി ഡാ......" "മ്മ്മ്......" അലോഹ് ദാമോദരൻഹോസ്പിറ്റലിൽ എംഡി ആണ്..... കണ്ണന്റെ ബെസ്റ്റ് ഫ്രണ്ട്........ ഫോൺ മാറ്റി വെച്ചു കണ്ണൻ അച്ചുനെ നോക്കി...... മടിയിൽ ഇരുന്നു എന്തോ കാര്യമായ ആലോചനയിൽ ആ ഭവതി........... "അച്ചൂട്ടിയെ......" "മ്മ്..... ന്താ കണ്ണേട്ടാ......."

"എന്താ ഒരു ആലോചന....." "അതോ ആ കുഞ്ഞിനെ കുറിച്ച് ആലോചിച്ചതാ...... എത്ര രക്ഷിതാക്കളാ ഒരു കുഞ്ഞില്ലാതെ വിഷമിക്കുന്നത് പക്ഷെ ഇവിടെ സ്വന്തം അമ്മയും രണ്ടാനച്ഛനും കൂടെ ആ കുഞ്ഞിനെ വേദനിപ്പിക്കുന്നു..... എങനെ കഴിയുന്നു അവർക്കൊക്കെ.... ഒന്നുമില്ലെങ്കിൽ അത് സ്വന്തം കുഞ്ഞല്ലേ ആ അമ്മ പോലും ന്താ ഇങ്ങനെ......." "അറിയില്ല അച്ചു...... ചിലതൊക്കെ നമ്മൾക്ക് മനസിലാക്കാൻ ആവുന്നില്ല......... സ്വന്തം സുഖങ്ങൾക്ക് ഇടയിൽ ആ അമ്മക്കു പോലും കുഞ്ഞു ബാധ്യത ആയി കാണും......" "മ്മ്......." അച്ചു പിന്നെയും ആലോചനയിൽ ആ........... അവളെ മനസ് വേറെ എവിടെയൊക്കെയോ കറങ്ങി തിരിയുക ആണെന്ന് കണ്ണന് മനസിലായി..... "കണ്ണേട്ടാ....." "ന്താ അച്ചുട്ടിയെ......" "ഇപ്പൊ നമ്മൾക്ക് ഒരു കുഞ്ഞു വാവ ഉണ്ടായാൽ അഥവാ ഞാൻ മരിച്ചു പോയാലും ആ കുഞ്ഞു വാവയെ കണ്ണേട്ടൻ നല്ല പോലെ നോക്കണേ.............." ട്ടോ 💥

നോക്കണ്ട നോക്കണ്ട കണ്ണൻ ജസ്റ്റ്‌ അച്ചുനെ മടിയിൽ നിന്ന് തായേക്ക് തള്ളി ഇട്ടതാ....... അച്ചു പതിയെ എഴുനേറ്റ് കൊണ്ടു കണ്ണനെ നോക്കി....... "ക..... കണ്ണേട്ടാ......." ആ കണ്ണുകളിൽ അഗ്നിയാണ് ഇപ്പൊ പറഞ്ഞു പോയ വാക്കുകൾ അത്രയും ശക്തി ഉണ്ട്....... "കൊന്നോ എന്നെ നീ കൊന്നോ എന്നിട്ട് എവിടെയാ എന്ന് വെച്ചാൽ പോയി ചത്തോ...... പക്ഷെ ആദ്യം ആദ്യം നീ എന്നെ കൊല്ലണം....... കോട്ടോടി....." "കണ്ണേട്ടാ ഞാൻ ഞാൻ അങ്ങനെ ഒന്നും......." "വേണ്ട..... നീ ഇപ്പൊ പറഞ്ഞ വാക്കുകൾ ഉണ്ടല്ലോ അച്ചു..... അത്..... നിനക്ക് അറിയില്ലെടി ഓരോ നിമിഷവും നിനക്ക് ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു ഉരുകിയാ ഞാൻ കഴിയുന്നത്...... ആ നീ തന്നെ ഇങ്ങനെ പറയുമ്പോൾ...... പേടിയാ എനിക്ക് നിന്നെ ആരെങ്കിലും നോവിക്കുവോ എന്ന് ഓർത്തു.... എന്നാൽ നീ സ്വയം ഇങ്ങനെ......" അവൾ നിലത്തു നിന്ന് എഴുനേറ്റു കണ്ണന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു.....

കണ്ണൻ അവളെ കൈകൾ തട്ടി മാറ്റി...... 'കണ്ണേട്ടാ ...... സോറി സോറി ഞാൻ പെട്ടന്ന് എന്തോ ഓർത്തപ്പോൾ..... സോറി... എന്നോട് പിണങ്ങല്ലേ പ്ലീസ്..... " കണ്ണനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ടു അവൾ അവനോട് കെഞ്ചി....... അവൻ കണ്ണുകൾ അടച്ചു......... സ്വയം ശാന്തമാക്കാൻ നോക്കി...... അവളെ അവനിൽ നിന്ന് അടർത്തി മാറ്റി ആ മുഖം കൈയിൽ കോരി എടുത്തു............. "അച്ചു....." "സോറി കണ്ണേട്ടാ...." "മ്മ്..... നിനക്ക് അറിയില്ലേ അച്ചു എന്നെ....... ഇപ്പൊ തന്നെ നീ എന്നോട് പറയാതെ ഹോസ്പിറ്റലിൽ വന്നതിന്റെ ദേഷ്യത്തിലാ ഇവിടെക്കു വന്നത് പക്ഷെ നീ അടുത്ത് വന്നപ്പോൾ ഞാൻ ആ ദേഷ്യം പോലും മറന്നു പോയി..... നിന്നോട് നിന്നോട് മാത്രം എനിക്ക് ദേഷ്യം പിടിച്ചു നിർത്താൻ ആവില്ല അച്ചു...... പക്ഷെ എന്നെ ശാന്തമാക്കാൻ നിനക്കെ സാധിക്കു....... ഞാൻ കാരണം ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഈ ജന്മം നീ.....

ഇനിയും നിന്നെ ഒന്നിനും വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞു ചേർത്തു നിർത്തണം എന്നുണ്ട്...... എന്നാൽ സ്വന്തം എന്ന് പറയുന്നവർ തന്നെ ശത്രുക്കളുടെ സ്ഥാനത്തു നിൽകുമ്പോൾ പേടിയാ അച്ചു ഓരോ നിമിഷവും നിന്നെ നഷ്ടപ്പെടുമോ എന്ന പേടി....... ഇനിയും നീ ഇങ്ങനെ പറയല്ലേ..... പറ്റില്ല നീ ഇല്ലാതെ എനിക്ക്......... വെറും വാക്കല്ല..... നീയില്ലെന്ന യാഥാർഥ്യം ഉൾകൊള്ളുന്നതിനു മുൻപ് ഞാൻ ഞാനും നിന്റെ കൂടെ വന്നിരിക്കും..... ഉറപ്പ്...." "കണ്ണേട്ടാ......" "മതി..... ഈ സംസാരം ഇവിടെ നിർത്തം..... ഇനി ഇങ്ങനെയൊന്നും പറയരുത്...." "മ്മ്മ് ഇല്ല....." "മ്മ്....." "അല്ല വിച്ചു എവിടെ...." "അവൾക്ക് ഡ്യൂട്ടി ടൈം അല്ലെ...." "ആഹ്ഹ്....ആ കുട്ടിക്ക് ഇപ്പൊ എങനെ ഉണ്ട്....." "ഇപ്പൊ ഓക്കേയാ.... മേലൊക്കെ ഒരുപാട് പൊള്ളിയതിന്റെയും അടി കൊണ്ടത്തിന്റെയും പാടുണ്ട്....." "ആ കുട്ടിന്റെ അമ്മ......" "പുറത്തു ഉണ്ടായിരുന്നു..... പെട്ടന്ന് ബിപി ലോ ആയിട്ട് റൂമിലേക്ക് മാറ്റിട്ടുണ്ട്....."

"മ്മ്....." "നമ്മൾക്ക് ഒന്ന് ആ കുട്ടിയെ കണ്ടിട്ട് വരാം കണ്ണേട്ടാ......" "മ്മ് പോകാം....." "എന്ന വാ......" അച്ചു കണ്ണനെ പിടിച്ചു മുന്നോട്ടേക്ക് നടന്നു..... എന്നാൽ ഡോർന്റെ അടുത്ത് എത്തിയപ്പോൾ കണ്ണൻ അച്ചുനെ അവനോട് ചേർത്ത് പിടിച്ചു....... ആ നീക്കം മുൻകുട്ടി അറിയാത്തതു കൊണ്ടാകാം അച്ചു ഒന്ന് വിറച്ചു..... "എന്താ കണ്ണേട്ടാ പേടിച്ചു പോയല്ലോ............," "ഉവോ അച്ചുട്ടിയെ......" ഗൗരവം മാറി സ്ഥിരമായുള്ള കുസൃതി ആ കണ്ണുകളിലും വാക്കുകളിലും തെളിയുന്നത് അച്ചു അറിഞ്ഞു.... "ഇത് അത്ര ശരി അല്ലല്ലോ മോനെ കണ്ണേട്ടോ......." "ആണോ അച്ചുട്ടിയെ......" "അന്നേ......" അവന്റെ മീശ പിരിച്ചു വെച്ചുകൊണ്ട് അവൾ മറുപടി കൊടുത്തു...... "നേരത്തെ തള്ളി ഇട്ടപ്പോൾ വേദനിച്ചോ........" "ഇല്ല നല്ല സുഖം....." "ആണോ നോക്കട്ടെ എവിടെയാ...." "ദേ കണ്ണേട്ടാ വേണ്ട " "വേണല്ലോ അച്ചുട്ടിയെ....." "വേണ്ട....." അവസാനം കണ്ണൻ അവളെ വെറുതെ വിട്ടു.......

"അച്ചു അവിടെക്ക് കുറച്ചു കഴിഞ്ഞു പോകാം ഇപ്പൊ എന്റെ കുട്ടി ഇവിടെ ഇരിക്ക്......." അവളെയും കൂട്ടി ചെയറിന്റെ അടുത്തേക്ക് നടന്നു കൊണ്ടായിരുന്നു കണ്ണൻ അത് പറഞ്ഞത്...... മുഖത്തെ കുസൃതി മാറി അവിടെ ഗൗരവമായത് അവൾ ശ്രദ്ധിച്ചിരുന്നു..... എന്തോ സീരിയസ് വിഷയം സംസാരിക്കാൻ ആണെന്ന് അവൾക്ക് മനസിലായി....... അവൾ കണ്ണന്റെ മുഖത്തു തന്നെ നോക്കി....... "അച്ചു....." "മ്മ് പറ കണ്ണേട്ടാ എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ....." "ഉണ്ട്...... ആദ്യം തന്നെ പറയാം നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കരുത്....." "ഇങ്ങനെ പറഞ്ഞു ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ കണ്ണേട്ടാ..............." ........ തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story