അച്ചുന്റെ കണ്ണേട്ടൻ : ഭാഗം 9

Achunte Kannettan

രചന: നേത്ര

 "അച്ചു....." "മ്മ് പറ കണ്ണേട്ടാ എന്തോ എന്നോട് പറയാൻ ഉണ്ടല്ലോ....." "ഉണ്ട്...... ആദ്യം തന്നെ പറയാം നീ ഒന്നും ഓർത്തു ടെൻഷൻ അടിക്കരുത്....." "ഇങ്ങനെ പറഞ്ഞു ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ കണ്ണേട്ടാ..............." "നിന്റെ അച്ഛൻ നിന്നെ വിളിച്ചിരുന്നോ...." "കണ്ണേട്ടന് അറിയാലോ അച്ഛൻ അങ്ങനെ എന്നെ വിളിക്കാറില്ല..... എപ്പോളെങ്കിലും അച്ഛന് തോന്നിയാൽ വിളിക്കും....." "മ്മ്മ്......" "എന്റെ കാര്യം എന്തു കോമഡി ആണല്ലേ കണ്ണേട്ടാ..... മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ മുത്തശ്ശിയെങ്കിലും വിളിക്കുമായിരുന്നു ഇപ്പൊ അതും ഇല്ല..... എന്റെ കാര്യം ആർക്കും അറിയണ്ട...... ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഫ്രണ്ട്സ്ന്റെ എല്ലാം അച്ഛനും അമ്മയും ഓക്കേ വിളിക്കുന്നത് കാണുമ്പോൾ കൊതിച്ചു പോയിട്ടുണ്ട്.... ആരെങ്കിലും എന്നെ വിളിച്ചു വിശേഷം ഓക്കേ തിരക്കിയിരുന്നെങ്കിൽ എന്ന്...." "അച്ചു......"

അച്ചുന്റെ മുഖത്തു ഒരു മങ്ങിയ പുഞ്ചിരി വിടർന്നു..... ആ നിമിഷം ആ മനസ് അറിയാൻ കണ്ണന് ആവുന്നുണ്ടായിരുന്നു........ പാവമാണ് എന്റെ പെണ്ണ്.... ഇത്രത്തോളം ആരും പാവമാവരുത്...... അവളെ ഇപ്പോളെത്തെ മൂഡ് മാറ്റാൻ വേണ്ടി കണ്ണൻ അവളെ ഒന്ന് വിരൽ കൊണ്ടു തോണ്ടി വിളിച്ചു.... അവൾ എന്താ എന്നത് പോലെ അവനെ നോക്കി..... "അച്ചുട്ടിയെ....." ചുണ്ട് കൂർപ്പിച്ചു കുഞ്ഞു കുട്ടികളെ പോലെ വിളിക്കുന്ന കണ്ണനെ കാണെ അറിയാതെ അവൾ ചിരിച്ചു പോയി............... "എന്റെ അച്ചുട്ടിയെ നിനക്ക് ഞാൻ ഇല്ലേ....... അച്ഛനെ പോലെ സ്നേഹിക്കാനും അമ്മയെ പോലെ ലാളിക്കാനും.... ഒരു ഏട്ടനെ പോലെ അടി കൂടാനും..... പിന്നെ....." "പിന്നെ....." അച്ചു അടുത്തത് എന്താ അവൻ പറയാൻ പോകുന്നത് എന്നറിയാതെ ആകാംഷയോടെ ചോദിച്ചു......... "അത് പിന്നെ....." രണ്ടു കൈ കൊണ്ടും മുഖം പൊത്തി നാണത്തോടെ കണ്ണൻ അച്ചുനെ നോക്കി........ അവന്റെ ഭാവം കണ്ടിട്ട് അച്ചു അറിയാതെ തലക്ക് കൈ വെച്ചു പോയി....... വിച്ചു പറയുന്നത് ശരിയാ എങനെ നടന്ന മനുഷ്യൻ ആ ഇപ്പൊ കാണിക്കുന്നത് കണ്ടില്ലേ......

"അയ്യേ എന്തോന്നാ കണ്ണേട്ടാ ഇത്......" "എനിക്ക് നാണം വരുന്നു....." "അയ്യേ അയ്യേ..... ഈ മനുഷ്യനെ കൊണ്ടു......ഞാൻ പോകുവാ......" "അയ്യോ പോകല്ലേ ഞാൻ പറഞ്ഞു കഴിഞ്ഞില്ലാലോ....." "ഇത്മാതിരി ഓഞ്ഞ എക്സ്പ്രഷൻ ഇട്ടു കളിക്കാൻ ആണെങ്കിൽ ഞാൻ ഇപ്പൊ പോകും......." "ഇല്ല നിർത്തി.... ഞാൻ പറയുന്നത് കേൾക്ക് അച്ചൂട്ടി......" "മ്മ് പറ പറ......" "ആ അപ്പോൾ എവിടെ ആയിരുന്നു നമ്മൾ നിർത്തിയത്......" "ഏട്ടനെ പോലെ അടി കൂടാനും.... പിന്നെ......" "പിന്നെ.... അത് പിന്നെ....." "ഇതിനെ കൊണ്ടു ഞാൻ തോറ്റു ഞാൻ പോകുവാ......" "ഇല്ല ഇല്ല ഞാൻ പറയാം......" കണ്ണൻ അച്ചുന്റെ കണ്ണുകളിലേക്ക് നോക്കി..... ആ നോട്ടത്തിൽ അവൾ ഒന്ന് പതറി...... പക്ഷെ ആരാ മോളു അച്ചു അല്ലെ കണ്ണന്റെ മീശ പിടിച്ചു വലിച്ചു അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റി............... കണ്ണന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി മോട്ടിട്ടു...... "പിന്നെ കുറച്ചു കഴിഞ്ഞാൽ ഇതേ ഇവിടെ ഒരാൾ കൂടെ വരില്ലേ..... പിന്നെ എന്റെ അച്ചൂട്ടിക്ക് പരാതി പറയാനും വഴക്ക് പറയാനും ഓക്കേ ഒരാളെ കൂടെ കിട്ടില്ലേ........"

തന്റെ കൈ അച്ചുന്റെ വയറിലേക്ക് പതിയെ വെച്ചുകൊണ്ടായിരുന്നു അവൻ അത് പറഞ്ഞത്...... അത്രയും സമയം മറ്റെങ്ങോട്ടോ നോക്കിയിരുന്നവളുടെ കണ്ണ് മിഴിഞ്ഞു വന്നു........ അവൾ വിടർന്ന കണ്ണുകളോടെ കണ്ണനെ നോക്കി..... അവന്റെ കണ്ണിൽ അലതല്ലുന്ന പ്രണയത്തിൽ അവൾ സ്വയം ഒഴുകി പോകുന്നത് പോലെ........ "എന്താ അച്ചൂട്ടി വൈകാതെ നമ്മൾക്ക് കൂട്ടായി ഇവിടെ ഒരാൾ വരില്ലേ പിന്നെ എങനെയാ എന്റെ അച്ചൂട്ടി ഒറ്റക്ക് ആവുന്നത്...... മ്മ്മ്......." "നമ്മുടെ പ്രണയത്തിന്റെ അടയാളം നിന്നിൽ മൊട്ടിടും അച്ചുട്ടി..... അന്ന് ഇതേ നിന്നെ ഇതേ പോലെ ചേർത്തു നിർത്തി ഞാൻ നമ്മളെ വാവയോട് പറയും നിന്റെ അമ്മ ഇനി ആരും അവളെ കൂടെ ഇല്ല എന്ന് പറഞ്ഞു പരാതി പറയില്ലല്ലോ എന്ന്....... " അച്ചുന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു...... പക്ഷെ ആ കണ്ണുനീർ അവനോടുള്ള പ്രണയം ആയിരുന്നു... അവന്റെ വാക്കുകൾ കൊണ്ടു ആ നിമിഷം അവൾ അനുഭവിച്ച സന്തോഷമായിരുന്നു....... "കൊതി തോന്നുന്നു കണ്ണേട്ടാ എനിക്കും ഒരു കുഞ്ഞു വാവയെ വേണം......" "കുഞ്ഞു വാവ വരും അച്ചൂട്ടി....."

അവൾ അവന്റെ നെഞ്ചിൽ പതിയെ ചേർന്നു ഇരുന്നു....... അവനും ഏറെ പ്രണയത്തോടെ അവളെ ചേർത്ത് പിടിച്ചു....... "അച്ചു......" "മ്മ്......" "എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞില്ല അച്ചു......" അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി.... അവനു പറയാൻ ഉള്ളത് കേൾക്കാനായി..... "അച്ഛന്റെയും അമ്മയുടെയും കൂടെ കണിയും അഹല്യയും നിന്റെ അച്ഛനും ഉണ്ട്......." അത് കേട്ടതും അച്ചു ഒന്ന് ഞെട്ടി...... "അ അച്ഛനോ......." "മ്മ്..... വരവിന്റെ പിന്നിൽ എന്തോ ഒളിഞ്ഞു കിടക്കുന്നുണ്ട് അച്ചു..... കണി ഏറെ നാളുകൾക്ക് ശേഷം എന്നോട് സംസാരിച്ചു...... അവളെ പോലും എന്നിൽ നിന്ന് അകറ്റിയത് എല്ലാം അവൾ പറഞ്ഞു..... കൂടാതെ എനിക്ക് തോന്നിയത് പോലെ അവൾക്കും ഒരു സംശയം ഉണ്ട് അവരെ വരവിനു പിന്നിൽ....... എന്തോ വരാൻ ഇരിക്കുന്നത് പോലെ......." "കണ്ണേട്ടാ......" അച്ചു പേടിയോടെ അവന്റെ കൈയിൽ പിടി മുറുക്കി.... അവളെ പേടി മനസിലാക്കിയത് പോലെ ഒന്നുകൂടി അവളെ അവനോട് ചേർത്ത് പിടിച്ചു............. ആർക്കും ഒന്നിനും വിട്ടു കൊടുക്കില്ലെന്ന പൂർണ ഉറപ്പോടെ...... "അച്ചു......"

"എനിക്ക്.... എനിക്ക് പേടിയാവുന്നു കണ്ണേട്ടാ....... അവർ.... അവർ എന്നെ..........." "ഇല്ല അച്ചു ഞാൻ ഇല്ലേ നിന്റെ കൂടെ............." "കൊല്ലും കണ്ണേട്ടാ....... കൊല്ലും അവർ......... എതിർത്താൻ കണ്ണേട്ടനെയും അവർ കൊല്ലും...... പേടി പേടിയാവുന്നു കണ്ണേട്ടാ......." അത്രയും സമയം ശാന്തമായിരുന്ന അച്ചുന്റെ ഹൃദയമിടിപ്പ് പോലും ആ നിമിഷം ഉയർന്നു.......വിയർപ്പ് തുള്ളികൾ ആ നെറ്റിയിൽ പ്രത്യക്ഷമായി...... "അച്ചു....." "മ്മ്....." "ഞാൻ ഇല്ലേ......" "കൊല്ലും കണ്ണേട്ടാ....." അവൻ അവളെ മുഖം പിടിച്ചു ഉയർത്തി........ നിറഞ്ഞു വന്ന ആ കണ്ണുകൾ തുടച്ചു കൊടുത്തു..... അവന്റെ ചുണ്ടുകൾ ആ നെറ്റിയിൽ അമർന്നു..... അവിടെ നിന്ന് ആ മിഴികളിലേക്കും...... "ആർക്കും നമ്മളെ ഒന്നും ചെയ്യാൻ ആവില്ല അച്ചു... നമ്മൾ ഇവിടെ നിക്ക് പോകും....." അവൾ മനസിലാവാത്തത് പോലെ അവനെ നോക്കി...... "വൈകാതെ നമ്മൾ ഇവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് പോകും അച്ചു.......... പിന്നെ അവർക്ക് എന്നല്ല ആർക്കും നമ്മളെ അടുത്ത് വരാൻ ആവില്ല..... നമ്മളെ കണ്ടു പിടിക്കാൻ ആവില്ല...... അങ്ങോട്ട്‌ പോയി കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ടേക്കു ഈ നാട്ടിലേക്ക് ഒരു തിരിച്ചു വരവ് ഇല്ല......" "കണ്ണേട്ടാ......." "അതെ അച്ചു.... അതിനുള്ള എല്ലാ കാര്യവും ശരിയായി കൊണ്ടിരിക്കുവാ..........

ആരോടും പറഞ്ഞിട്ടില്ല..... കുറച്ചു പേരോട് ഒഴികെ........ നിന്റെ വിച്ചുനോട്‌ പറയണം അലോഹിനോട് പറഞ്ഞിട്ടുണ്ട്.... അവന്റെ ഒരു ഫ്രണ്ട് ഉം കണിന്റെ ഫ്രണ്ട് ഉം ആ അവിടെ ഉള്ള കുറച്ചു കാര്യങ്ങൾ ശരി ആകുന്നത്.... നാട്ടിലെ കാര്യങ്ങൾ എല്ലാം രഹസ്യമാണ്......" കണ്ണനിൽ നിന്ന് കേട്ട കാര്യങ്ങൾ അച്ചുവിൽ ആശ്വാസം നിറച്ചു എങ്കിലും എവിടെയോ ഒരു പേടി അവശേഷിക്കുന്നു...... എന്തോ സംഭവിക്കാൻ പോകുന്നത് പോലെ മനസ് പിടയുന്നു....... എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു കണ്ണൻ അച്ചുനെ നോക്കി..... അവളും അവനെ നോക്കി ഇരിക്കുവായിരുന്നു..... ____💛 കുറച്ചു സമയം കൂടെ അവിടെ ചിലവായിച്ചതിനു ശേഷം അച്ചുവും കണ്ണനും ആ കുട്ടിയെ കാണാൻ പോയി........ അലോഹും അവിടെ എത്തിയിരുന്നു............. കുട്ടി പറഞ്ഞ കാര്യങ്ങൾ എല്ലാം പോലീസിന് കൈ മാറി.... ആ കുട്ടിന്റെ രണ്ടാനച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു..... കുട്ടിയെ തത്കാലം അമ്മയുടെ അമ്മയുടെ കൂടെ പറഞ്ഞു വിടാൻ തീരുമാനിച്ചു....... ആ കുട്ടി പോകുന്നത് നോക്കി അച്ചു ഇത്തിരി നേരം നിന്നു....

. "എന്താ അച്ചു....." "അറിയില്ല കണ്ണേട്ടാ.... ആ കുഞ്ഞിനെ എനിക്ക് ഒത്തിരി ഇഷ്ട്ടായി..... ഇവിടെ വന്നപ്പോൾ അവൾ ആരെയും അടുപ്പിക്കുന്നുണ്ടായിരുന്നില്ല...... എല്ലാരേയും പേടി പക്ഷെ എന്നോട് പെട്ടന്ന് കൂട്ടായി..... മറ്റൊരു കുട്ടിയോടും തോന്നാത്തൊരു അടുപ്പം ആ കുഞ്ഞു കുറുമ്പിയോട് തോന്നുന്നു....." ആ കുട്ടി പോയ വഴിയേ തന്നെയായിരുന്നു അച്ചുന്റെ മിഴികൾ അപ്പോളും..... അത് കേട്ടപ്പോൾ കണ്ണൻ അവളെ തലക്ക് ഒരു കൊട്ട് കൊടുത്തു അവളെ അവനോട് ചേർത്ത് പിടിച്ചു...... "ഒരു ദിവസം ആ കുഞ്ഞു കുറുമ്പിയെ നമ്മൾക്ക് കാണാൻ പോകാന്നെ....." "സത്യം " "സത്യം...." "അല്ലെങ്കിലും എന്റെ കണ്ണേട്ടൻ പൊളിയാ......" "മതി മതി എന്റെ ഭാര്യേ എന്റെ തല ഈ ഭിത്തിയിൽ ഇടിക്കും....." "ഈഈ......" _____💛 ഇടക്ക് കണ്ണനെ കണി വിളിച്ചിരുന്നു അവിടെ കണ്ണന്റെ അച്ഛനും അച്ചുന്റെ അച്ഛനും എന്തൊക്കെയോ രഹസ്യമായി സംസാരിക്കുന്നുണ്ടായിരുന്നു..... പിന്നെ ഇനിയും വൈകരുത് എന്ന് കൂടെ പറയുന്നത് കേട്ടു എന്നും പറഞ്ഞു....!!!!!! ഇല്ല അവർ വല്ലതും ചെയ്യുന്നതിന് മുൻപ് ഞങ്ങൾ ഇവിടെ നിന്ന് പോയിരിക്കും.............!!!!!!

അലോഹിനോട് ചിലതൊക്കെ ചോദിച്ചു ഉറപ്പിച്ചു കൊണ്ടു അവൻ ആർക്കോ മെസ്സേജ് ചെയ്തു...... നാട്ടിലെ കാര്യം എല്ലാം ഏകദേശം ഓക്കേയാണ്..... അച്ചുന്റെയും കണ്ണന്റെയും പാസ്പോർട്ട്‌ അലോഹ് ന്റെ കൈയിൽ ആണ്..... അച്ചുന്റെയോ കണ്ണന്റെയോ കൈയിൽ വെക്കുന്നത് സേഫ് അല്ല എന്നൊരു തോന്നൽ.....വിസയും എല്ലാം റെഡി ആയി അവിടെ കുറച്ചു ഫോർമാലിറ്റീസ് ബാക്കി അത് കൂടെ ശരിയായാൽ ഈ നാട്ടിൽ നിന്നൊരു യാത്ര.......!!!!! ജാതിയും മതവും പറഞ്ഞു കൊല്ലാൻ പോലും മടിക്കാത്തവരുടെ ഇടയിലേക്ക് ഒരു മടങ്ങി വരവിനു ആഗ്രഹിക്കാത്തൊരു യാത്ര.......!!!!!! അവരുടെ മനസ് മാറുമോ എന്ന് അറിയില്ല........!!!!! മാറാനും പോകുന്നില്ല.......!!!!!!! അതൊരു കറയായി അവരുടെ ഉള്ളിൽ ശേഷിക്കും......!!!!!എത്ര കഴുകി എടുത്താലും അകറ്റി മാറ്റാൻ ആവാതെ..........!!!!!! ______💛 അച്ചുനെ വിച്ചുന്റെ അടുത്താക്കി കണ്ണൻ വീട്ടിലേക്ക് മടങ്ങി....... ഒരുമിച്ചു പോയാൽ അവരെ കണ്ണിൽ പെട്ടാൽ വയ്യ...... ഒരു പരീക്ഷണം........!!!! കണ്ണൻ ഇറങ്ങി കഴിഞ്ഞു അച്ചുവും വിച്ചുവും അവിടെ നിന്ന് ഇറങ്ങി.......... തുടരും💛 

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story