🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 10

adhinte kalippan mash

രചന: nisha nishuz

എന്താ മോളെ..എന്ത് പറ്റി.പോയതിനെക്കാൾ സ്പീഡിൽ എന്താ ഓടി വരുന്നെ.. അതുപിന്നെ... എന്ത് പറയും...തിങ്ക്... ആദി... തിങ്ക്...ആ...ഐഡിയ... ആന്റി...എനിക്ക് എന്തോ ബാത് റൂമിൽ പോവണം...എന്ന ഒക്കെ.... ന്ന്. പറഞ്ഞു അവൾ അകത്തേക്ക് ഓടി... യ്യോ...എന്തായിരിക്കും ഐശ്വര്യ എന്നെ കുറിച്ചു കരുത്തിയിട്ടുണ്ടാവുക...ബോള് എറിഞ് പേടിച്ചോടി ന്ന്..ഷോ...ആകെ നാണ കേട് ...ഇനി ഇപ്പൊ എന്ത് ചെയ്യും അവിടേക്ക് തന്നെ തിരിച്ചു പോയാലോ... വേണ്ട മോളെ..നിന്നെയും കാത്ത് ആ കാലമാടാൻ നിക്കുന്നുണ്ടാവും...ഐശ്വര്യ ക്ക് എന്നോട് ദേഷ്യം കാണുമോ...അവളെ ചേട്ടന്റെ പുറം അല്ലെ ഞാൻ പൊളിച്ചത്... ആ...എന്തേലും ആവട്ടെ. ഈശ്വര...നാളെ സ്കൂൾക്ക് പോവണ്ടേ ഇതുവരെ നോട്ട് ഫുൾ ആക്കിയിട്ടില്ല...8 മണി കഴിഞ്ഞു..ആ കലിപ്പൻ കാല മാടാൻറെയാണ്...ഇനിയിപ്പോ എന്ത് ചെയ്യും..നോട്ട് വിട്ട് തരാൻ പറഞ്ഞാൽ എല്ലാവർക്കും മടി ആയിരിക്കും... ആ...കിട്ടിപോയി..ഒരു ലേബർ ഇന്ത്യ അങ് വാങ്ങുക.. അതായാൽ എല്ലാം സെറ്റ്... അവൾ അങ്കിൾ നു വിളിച്ചു ലേബർ ഇൻഡ്യ കൊണ്ടു വരാൻ പറഞ്ഞു..

ഇത് ഇപ്പൊ എത്രങ്ങനും എഴുതണം..ഇതൊക്കെ ഇന്ന് തീരുമോ...അവിടെയും ഇവിടെയും ആക്കി എഴുതാം...അപ്പൊ വേഗം കയിയോം ചെയ്യും.. ന്ന് കരുതി ഓരോ ഹെഡിങ് ഉം അതിനിടയിൽ രണ്ടു മൂന്നു വരിയും അവിദുന്നും എവിടുന്നു എടുത്തു എഴുതി നോട്ട് ഫുള്ളാക്കി കിടന്നു... റാഷി... നോക്ക്...എത്രങ്ങനും നേരം ആയി...ഇന്ന് നോട്ട് വെക്കാൻ ഉള്ളതാ.. നി ഒന്ന് വേഗം ഇറാങ് പെണ്ണേ... ഡീ...ഇതാ ഇറങ്ങി ന്ന് പറഞ്ഞു അവൾ വാച്ചും കെട്ടി ഇറങ്ങി.. ഇന്നും നല്ല ചെൾക്ക് പോകാൻ പറ്റൂല...ഓടിക്കോ...8:58ആയി... ഡീ...ഇന്ന് എനിക്ക് ഫസ്റ്റ് പീരിയഡ് ആ കാലമാടാൻ ആണ്...എന്നെ എന്തായാലും പുറത്താക്കും എനിക്ക് പ്രിൻസിപ്ലിൾ ആണ്..എന്നിട്ട് എനിക്ക് വരെ പേടിയില്ല... ടി...നിനക്ക് അറിയില്ല ആ കാടൻ പൂച്ചയെ...എന്നെ കൊന്ന് കൊല വിളിക്കും..അമ്മാതിരി സൈസ്‌ ആണ്.. ഇല്ല... അങ്ങനെ ഒന്നും ഉണ്ടാവില്ല...

എന്റെ തമ്പുരാനെ....മാഷ് വന്ന്... ഇനിപ്പോ നത് ചയും മാഷെ....ന്ന് അവൾ നിഷ്‌കു ഭാവത്തിൽ വിളിച്ചു... ക്ലാസ് എടുക്കുക ആയിരുന്ന മാഷ് അവളെ ഒന്ന് കലിപ്പിൽ നോക്കിചോദിച്ചു നിന്റെ വീട് എവിടെയാ ങേ...ഈ മാഷ് നു എന്നെ മനസിലായില്ലേ..ഇനി ഇപ്പൊ ഇന്നലെ ബോള് എറിഞ്ഞു ഉള്ള ഓർമ ഫുൾ പോയോ..അങ്ങനെ ആണേൽ സമാധാനം ആയി... ഡി...ചോദിച്ചത് കെട്ടിലെ..എവിടെയാ നിന്റെ വീട് ന്ന്... വല്ല ഊട്ടി കോഡികനാൽ ന്നൊക്കെ പറഞ്ഞാലോ... എന്താടി നിന്റെ നാവ് ഇറങ്ങി പോയോ.. മാഷെ ഇവിടെ അടുത്തു തന്നെയാ... സമയം എത്രയായി... യ്യോ...ഇത് തെറ്റണല്ലോ... ഈ മാഷിന് ചോദിക്കാൻ കണ്ട ഒരു നേരം...ഇനി പ്പോ എന്ത് പറയും... ഡി...ചോദിച്ചത് കെട്ടിലെ...സമയം എത്ര ആയി ന്ന്... ഷോ..ഇന്ന് ഇവിടെ ആകെ നാണം കേടും..ഇനി ഇപ്പൊ എന്ത് ചെയ്യും..സത്യം അങ് തുറന്നു പറയാ... മാഷെ...

അവളെ വാച് കേടാണ്... നന്ദൻ ക്ലസ്സിൽ നിന്നും വിളിച്ചു പറഞ്ഞു... അത് കേട്ട് ക്ലാസ് മൊത്തം ചിരിച്ചു.. ഷോ...ആകെ നാണം കേട്ടല്ലോ.... ആഹാ...നല്ല അടിപൊളി വാച് ഒക്കെ കെട്ടികണ്...എന്നിട്ട് സമയം തെറ്റ് ആണെന്ന്...ഷോ ഇറക്കാൻ ഏതായാലും അറിയാം... മാഷ് അവൾക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പറഞ്ഞു.. അല്ലേലും മിക്ക പെണ്ണ് കുട്ടിയളും അങ്ങനെയാ...വാച് നു ലുക്ക് മാത്രം മതി അല്ലാതെ സമയം ഒന്നും ശരിയവണമെന്നില്ല...ഞങ്ങൾക്ക് ഷോ ഇറക്കാൻ ആണെന്ന് ഒനും ഉറപ്പിച്ചു പറയാൻ പറ്റൂല...ഞങ്ങളും പോളി വാച് ഉണ്ടെന്ന് നാലു പേര് അറിയട്ടെ ന്ന്...അവൾ മനസിൽ പറഞ്ഞു... നേരം ഇപ്പൊ 9:15...രണ്ടും മൂന്നും ബസ് കയറി വരെ ഇവിടേക്ക് കുട്ടികൾ വരുന്നുണ്ട്..എന്നിട്ടും നടക്കാൻ ഉള്ള ദൂരം മാത്രം ആയത് കൊണ്ട് പോലും നിനക്ക് നേരത്തിന് ഇവിടെ എത്താൻ പറ്റില്ല ലെ.. രണ്ടും മൂന്നും ബസ് കയറി ഇറങ്ങാൻ ഉണ്ടേൽ നിഎപ്പോയ ഇവിടെ എത്താ... സ്കൂൾ കഴിഞ്ഞിട്ടോ..കൊറേ ആയി ഞാൻ ക്ഷമിക്കുന്നു...ഗേറ്റ് ഔട്ട്... ഓഹ്..ഇത്‌ ഞാൻ പ്രതീക്ഷിച്ചതാ...പുല്ല്...

നാളെ മുതൽ പുലർച്ചെ 5 മണിക്ക് ഇവിടെ വരണം..ആ പത്രം ഇടുന്ന ചേർക്കാനോട് ചോദിച്ചു നോക്കണം എന്നെ കൂടി കൊണ്ടുവോ ന്ന്...അല്ല പിന്നേം. സ്കൂൾ വീടിന് അടുത്തുള്ള വർ വന്ന് സ്കൂൾ ഗേറ്റ് തുറക്ക..അത് ആവുമ്പോ സീൻ ഇല്ലാലോ...അല്ല പിന്നെ... ന്ന് മനസിൽ പറഞ്ഞു അവൾ ജാഡ ഇട്ട് കൊണ്ട് വരന്തയിലേക് നോക്കി നിന്നു.. യ്യോ..ത ആ i love you ചെക്കൻ...വരുന്നു...ഇനി ഇപ്പൊ എന്ത് ചെയ്യും... മറഞ്ഞു നിന്നാലോ...ഈ തൂണിന്റെ മറവിൽ... ഓൻ ഇളിക്കുന്നുണ്ട്..കണ്ടു കാണും. ഇനി മറഞ്ഞു നിന്നിട്ട് നോ കാര്യം ആദി... വരുന്നോടുത്തു വെച്ചു കാണാം..അവൻ വരുന്നുണ്ട് ന്ന് കരുതി ഞാൻ ഇനി പാതാളത്തിൽ പോയോ ഒളിക്കണോ ... തെണ്ടി...accept ചെയ്താൽ മതിയായിരുന്നു ഓന്റെ പ്രൊപ്പോസൽ എന്നാൽ ഇപ്പൊ വർത്താനം പറഞ്ഞിരിക്കാൻ ഒരു ആളെയെങ്കിലും കിട്ടിയേനെ... ടി.... മ്മ്... വിളിക്കുന്നുണ്ട്...നോക്കണോ. നോക്കാം ലെ..അല്ലേലും ഞാൻ നോക്കാതിരുന്നിട് എന്ത് കാര്യം... ഡീ... എന്താടാ... വീണ്ടും പുറത്താക്കിയോ... ഇല്ല... അകത്താക്കി എന്തേ...

ടി...സീനിയർ നോട് ബഹുമാനം കാണിക്കേടി... ഇല്ലേൽ നി എന്ത് ചെയ്യും എന്നെ പിടിച്ചു തിന്നോ... ചിലപ്പോ തിന്നെന്ന് വരും കാണാനോ നിനക്ക്.. നി പിടിച്ചു തിന്നാൻ ഞാൻ പല്ലി കുട്ടിയോ പാറ്റ കുട്ടിയോ അല്ല... അത് കൊണ്ട് തന്നെയാ പറഞ്ഞതും... നി പോടാ പട്ടി... നി പോടി... പോടാ പട്ടി..തെണ്ടി... പുല്ലേ...അണ്ണാച്ചി... ഡീ നിന്നെ ഞാൻ ന്ന് പറഞ്ഞു അവൻ അവളുടെ അടുത്തേക് ഓടി വരാൻ നിന്നതും.. അയ്യോ എന്നെ ഉപദ്രവിക്കുന്നെ ന്ന് പറഞ്ഞു അവൾ ക്ലാസ്സിലേക്ക് ഓടി കയറി... മാഷും കുട്ടികളും അന്ധം വിട്ട് ഓളെ നോക്കി ..ഓളെ പെട്ടന്നുള്ള കേറി വരൽ കണ്ടു മാഷ് ആകെ ഞെട്ടി പോയിട്ടുണ്ട്...കേറി കഴിഞ്ഞിട്ടാണ് ആധിക്ക് തന്റെ അബദം മനസിലായത്...ഷോ...ആകെ നാണം കേട്ടു ആദിത്യാ....എന്താ ഇത്... സോറി..മാഷെ..അവർ എന്നെ പിടിക്കാൻ വന്നപ്പോൾ... ആർ... പ്ലസ് ടു ലെ ഒരു ചെക്കൻ... ഹ്മ്മ...കേറിയിരിക്കു... ഹവും.സമാധാനം..ഓനെ കൊണ്ട് ഒരു ഉപകാരം എങ്കിലും ഉണ്ടായി അങ്ങനെ ഓരോന്ന് പറഞ്ഞു ക്ലാസ് എടുത്തു കൊണ്ടിരുന്നു..മാഷ് ആദിയെ പുറത്തു നിർത്തിയ ദേഷ്യം ഓൾ മാഷ് പറയുന്നത് മൈൻഡ് ചെയ്യതെ തീർത്തു...

ഇപ്പൊ തലങ്ങും വിലങ്ങും നോക്കി നിക്കുന്നതൊക്കെ കൊള്ളാം.. നാളെ ഞാൻ ക്യുഎസ്റ്റിൻ ചോദിക്കുമ്പോൾ കിട്ടിയാൽ മതി... ആദി... ഇത് നിന്നെ ഉദ്ദേശിച്ച ..നിന്നെ തന്നെ ഉദ്ദേശിച്ചാണ്...നിന്നെ മാത്രം ഉദ്ദേശിച്ചാണ്..ഇനിയെങ്കിലും നേരെ നോക്കിക്കൊ..അല്ല..ഇയ്യാൾക്ക് എന്നെ ശ്രദ്ധിക്കുക ആണോ ഇയ്യാൾക്ക് ഉള്ള പണി.ജാഡ ഇട്ട് നിന്ന അവൾ പതിയെ മാഷ് നെ നോക്കി... അപ്പൊ ഇന്നലെ എല്ലാവരും നോട്ട് വെച്ചല്ലോ ലെ...ആരേലും വെക്കാത്തത് ഉണ്ടോ... ഉണ്ട് സർ ന്ന് പറഞ്ഞു ഒന്ന് രണ്ടു പേര് എഴുനേറ്റുഅതിൽ ആദിയും ഉണ്ടായിരുന്നു... നിങ്ങൾ എന്താ വെക്കാഞ്ഞത്... ഇന്നലെ അബ്‌സെൻറ് ആയിരുന്നു... എന്താ അബ്‌സെന്റ് ആയത്... സർ പനി ആയിരുന്നു... ആദിത്യാ...നിനക്കോ... യ്യോ ന്തു പറയണം..ഇനി പനിയോ തലവേദന യോ ആണെന്ന് പറഞ്ഞാൽ പൊട്ടിത്തെറിച്ചു നടന്നത് ഒക്കെ കണ്ടതല്ലേ മാഷ്..എന്നെ തൂക്കി എടുത്തു വെളിയിൽ കളയും എനിക്കു വയറുവേദന ആയിരുന്നു മാഷെ... ഹ്മ്മ.... ന്ന് പറഞ്ഞു മാഷ് ഒന്ന് ആക്കി മൂളി... എന്നാൽ ഇന്റർബെൽ നു ബുക്ക് എന്റെ മേശമേൽ വെച്ചോണ്ടു...

ന്ന് പറഞ്ഞു കൊണ്ട് മാഷ് പോയി.. അടുത്തത് തന്നെ അക്കൗട്ടാൻസി മാഷ് കേറി വന്നു...ഓഹ്..ഇയ്യാളെ ക്ലാസിൽ ഫസ്റ്റ് ബെഞ്ചിൽ ഇരുന്നാൽ ക്ലാസ് കഴിയുമ്പോയേക്കും കുളിച്ചു കേറാം... അമ്മാതിരി ആണ് തെറിപ്പിക്കൽ...അതുകൊണ്ട് ഈ ബെഞ്ചിൽ നിന്ന് മാറി ഇരിക്കാം ന്ന് കരുതി സെക്കന്റ് ബെഞ്ചിൽ തലപ്പത്ത് ഇരുന്നു.. മാഷ് ഗുഡ് മോർണിംഗ് ഒക്കെ പറഞ്ഞു വന്നു ക്ലസ് എടുക്കാൻ തുടങ്ങി... ആദിത്യാ... കൊറച്ചു നീങ്ങി ഇരുന്നെ...ന്ന് പറഞ് അക്കൗണ്ടൻസി മാഷ് വന്ന് ആദിത്യാ യുടെ ഡെസ്കിൽ കയറി ഇരുന്നു... അത് കണ്ടു രമ്യ ചിരിക്കുന്നുണ്ട്... അങ്ങനെ വേണം എന്ന കോലത്തിൽ.. തെണ്ടി.... മാഷ് അങ്ങനെ ഓരോന്ന് പറഞ്ഞ കൊണ്ട് ഇരുന്നപോയും ആദി തല താഴ്ത്തി ഇരുന്നു... ഇബളെ...ആദിത്യാ...എന്താ ഇജ് മൊത് ക്ക് നോക്കാതെ...ഞാൻ അന്നെ പെണ്ണ് കാണാൻ വന്നത് ഒന്നും അല്ല...ഇജ് ഇങ്ങനെ നാണിച്ചു നിക്കാൻ...

ക്ലാസ് മൊത്തം ചിരിച്ചു...ഈ മാഷിനെ ഞാൻ...ന്ന് പറഞ്ഞു അവൾ പല്ലിറുമ്പി... മാഷ് ക്ലാസ് എടുക്കൽ തുടർന്ന്....അപ്പോയേക്കും ഇന്റർബെൽ ഉം അടിച്ചു... ഇന്റർ ബെൽ നു ബുക്ക് എടുത്തു മാഷിന്റെ കൂടെ തന്നെ സ്റ്റാഫ് റൂമിലേക് പോയി... അക്കൗട്ടാൻസി മാഷ് ആണേൽ പെട്ടന്ന് കമ്പനിആയി ഓരോന്ന് പറഞ്ഞു ചിരിച്ചു വരുന്നത് കണ്ടിട്ടും കാടൻ പൂച്ച ഒന്ന് മൈൻഡ് കൂടി ചെയ്യുന്നില്ല... അവൾ ഷാനു നെ മുന്നിൽ നിർത്തി ഓളെ കൊണ്ട് മാഷിനെ വിളിപ്പിച്ചു...മാഷ് ഫോണിൽ നിന്ന് തല യുർത്തി ഒരു കലിപ്പ് നോട്ടം നോക്കി ബുക്ക് മേശമേൽ വെച് പോകാൻ പറഞ്ഞു... കലിപ്പൻ...കാല മാടൻ....ന്ന് പറഞ്ഞു മാഷിനെ പ്രാകി അവർ ക്ലസ്സിലേക്ക് നടന്നു...ക്ലസിന്റെ വരാന്തയിൽ വർത്താനം പറഞ്ഞു നിന്നും. അല്ല രമ്യ...നിയും ഒനും തമ്മിൽ എന്താ ബന്ധം... കണ്ണു കൊണ്ട് പരസ്പരം സംസാരിക്കുന്ന നന്ദന്റെയും രമ്യ യുടെയും ഇടയിൽ കയറി ആദി ചോദിച്ചു.. എന്ത് ബന്ധം...അവൾ ആകെ പേടിച്ചിട്ടുണ്ട്.. എന്നാലും അത് പുറത്തു കാണിക്കുന്നില്ല ന്ന് മാത്രം... നി അധികം ചുറ്റി കളിക്കണ്ട മോളെ...

അവൻ എന്നോട് പറഞ്ഞല്ലോ... അവൻ അതും പറഞ്ഞോ...അവൾ ഞെട്ടി കൊണ്ട് അവളോട് ആയി ചോദിച്ചു എന്താ ഞങ്ങളോട് പറഞ്ഞാൽ... അത്....നിങ്ങളോട് പറഞ്ഞാൽ അപ്പൊ നിങ്ങൾക്ക് ചെലവ് വേണ്ടി വരും..പുതിയ ചെരുപ്പ് വാങ്ങിയാൽ ചെലവ്..ഡ്രസ് വാങ്ങിയാൽ...ബുക് വാങ്ങിയാൽ...തൊട്ടതിനും പിടിച്ചതിനും ഒക്കെ ചെലവും ചോതിച്ചു വരുന്നത് കൊണ്ട്..എന്തിന് പറയുന്നു ഒന്ന് ടോയ്‌ലറ്റ് ഇൽ പോയാൽ വരെ ചിലവ് ചോദിക്കും നിങ്ങൾ രണ്ടും .അതു കൊണ്ട് എന്റെ അടുത്തു ചിലവ് ചയ്യൻ ക്യാഷ് ഇല്ല... ഓഹോ...അത് സാരല്ല ട്ടോ...മോളുസീ...അല്ല..എപ്പോഴാ ചിലവ്... ടി നിന്നെ ഞാൻ... ആരാ...ആദിത്യാ...അവളെ അശോക് മാഷ് വിളിക്കുന്നുണ്ട്... ന്ന് ഒരു കുട്ടി വന്ന് പറഞ്ഞപോൾ അവളുടെ വയറിലൂടെ ഒരു കൊട്ട തിയ്യ്‌ ആളി കത്തി...എന്തിനാണാവോ ദൈവമേ....എല്ലും പല്ലെങ്കിലും ബാക്കി ആയാൽ മതിയായിരുന്നു............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story