🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 11

adhinte kalippan mash

രചന: nisha nishuz

എൻ...എന്താ മാഷെ... അവൾ വിക്കി വിക്കി ചോദിച്ചു...ദൈവമേ...ഇനി പ്പോ എന്നതിനുള്ള പുറപ്പാട് ആണോ ആവോ...നോട്ട് നോക്കിയിരിക്കും അത് കൊണ്ട് തന്നെ ആവും ഇത്.. എന്റെ പൊന്നാര കുട്ടി..നിനക്ക് തലക്ക് അകത്തു ഒന്നും ഇല്ലേ...നി എന്താ ഈ ചയുന്നെ... നോട്ട് ഫുള്ളാകി വെക്കാൻ പറഞ്ഞിട്ട് ഇതാണോ നി ഫുൾ ആകിയത്.. എന്താണ് ഇത്...ഇങ്ങനെ ആണോ ഈ ഗ്രാഫ് വരക്കൽ...മീൻ ഉം മോഡ് ഉം മീഡിയം ഒക്കെ എവിടെ ഇതിൽ...എഴുതിയ ത് ഒന്നും അവിടെയും ഇവിടെയും തൊടാതെ ആണല്ലോ...ഏത് ബുക്കിൽ നോക്കിയ നി ഇത് എഴുതിയെ... മാഷ് അലമുറയിട്ടിട്ട് എല്ലാവരും മഷിനെയും അവളെയും മാറി മാറി നോക്കുന്നുണ്ട്.. ദൈവമേ...വീണ്ടും സീൻ ആയല്ലോ...മാഷെ ഒന്ന് പതുക്കെ പറ... എനിക്ക് ചെവിക്ക് കുഴപ്പം ഒന്നും ഇല്ല...നാല് ആൾക്കാരെ കെല്പിക്കല്ലി മാഷെ.. ന്ന് അവൾ മനസിൽ പറഞ്ഞു ന്ന് അല്ലാതെ മാഷിനെ കേൾപ്പിചില്ല... അത്...ലേബർ ഇന്ത്യ... ഞാൻ ബുക്ക് റെഫർ ചെയ്യാൻ പറഞ്ഞിട്ടില്ലായിരുന്നോ... അത് മാഷെ...ഞാൻ...

എന്ത് ഞാൻ ന്ന് ബാക്കി 54 കുട്ടികളും ബുക്ക് റെഫർ ചെയ്ത് എഴുതീട്ടുണ്ടാലോ..നിനക്ക് മാത്രം എന്താ ബുക്ക് കിട്ടീലെ... Iam സോറി..മാഷെ...ഞാ...ഇങ്ങള് ഇവിടുന്ന് ഒരു പ്രശ്നോ ഉണ്ടാക്കല്ലി..വീട്ടിൽ നിന്ന് ആരും ഇല്ലാത്തപ്പോൾ തന്നോളി... പ്ലീസ്...അക്കൗട്ടാൻസി ന്റെ മുബാശിർ സർ ഒക്കെ ഉണ്ട് അവിടെ ..പ്ലീസ്...സോറി...ഇനി ഒരിക്കലും ആവർതികൂല..എന്നോടുള്ള ഇമ്പർഷൻ മൊത്തം പോകും.. എന്ത് സോറി ന്ന്...നിന്നെ ഞാൻ എന്താ ചെയ്യണ്ടേ...എല്ലാത്തിനും ഉണ്ടാവുമല്ലോ നി ഒരുത്തി... അതുപിന്നെ സർ... വാ എന്റെ കൂടെ ...ന്ന് പറഞ്ഞു മാഷ് കണ്ണട നേരെയാക്കി മുന്നിൽ നടന്നു... എവിടേക്കണവോ കൊണ്ട് പോകുന്നേ..കൊല്ലാൻ ആണോ...ദൈവമേ....എന്നെ കാതോളണെ... മാഷ് ലൈബ്രറി യിൽ കയറി ഒരു ഷെൽഫ് തുറന്നു ഓരോ ബുക്ക്സ് ഉം മറിച്ചു കൊണ്ട് ഓരോന്ന് അവൾക്ക് കാട്ടി കൊടുത്തു...അവൾ അതെല്ലാം പെട്ടെന്ന് എഴുതുകയാണ്... ഇവിടെ ഡി അല്ല...ബി ആണ്..ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളുടെ തല മണ്ടക്ക് ഇട്ട് ഒരു കുത്ത് കൊടുത്തു...

ഹ്മ്മ...മാഷ് ആണെന് കരുതി ഇങ്ങനെ ഒക്കെ ആവമോ...എന്തൊരു കലിപ്പൻ...ഒന്ന് മയത്തിൽ പറഞ്ഞാൽ പോരെ എല്ലാം...ഇത് ഇതാ ചാടി കുരക്കുന്നു.. വെറുതെ അല്ല ഇങ്ഹേരുടെ ലൈൻ ഇട്ടേച്ചു പോയത്... ഹലോ...എന്ത് ആലോചിച്ചു നിക്കാ... ഉണ്ട...അവൾ മനസിൽ പറഞ്ഞു കൊണ്ട് മാഷിന്റെ മുഖത്തേക്ക് നോക്കി...യ്യോ..എന്തെരു ചൂട് ആ മുഖത്തു..അവിടേക്ക് നോക്കുമ്പോൾ തന്നെ പൊള്ളുന്നു...അവിടേക്ക് നോക്കണ്ട ആദി.. നിന്റെ മുഖം എല്ലാം കത്തി കരിഞ്ഞു പോകും...അങ്ങനെ ഓരോ അക്ഷരങ്ങളും ശരിക്ക് നോക്കിഎഴുതിയപ്പോൾ തന്നെ അവളുടെ പേനയിലെ മഷി കഴിഞ്ഞു... ഈ ഒരു ഉലക്ക...പേന ക്ക് മഷി കഴിയാൻ കണ്ട ഒരു നേരം...ഇനി ഇപ്പൊ അതിന് ചീത്ത യും അടിയും കൊള്ളണം.. എന്റെ ഒരു വിധിയെ...യ്... എന്താടി എഴുതത്തെ എന്നെ നോക്കി നിക്കുന്നെ...

എന്റെ മുഖത്തു ആണോ എഴുതി വെച്ചിരിക്കുന്നത്... മാഷെ...ഞാൻ ഇങ്ങളെ കാലു പിടിക്കാം...ഞാൻ ഒരു കാര്യം പറയട്ടെ...സത്യയിട്ടും പേനയിലെ മഷി കഴിഞ്ഞത് കൊണ്ട് ആണ്..ഇങ്ങള് വേറെ പെന തന്നാൽ ഞാൻ ഈ ബുക്ക് ഫുൾ ഉം എഴുതികൊളം... അഹ്...ഏറ്റു..മാഷ് മാഷിന്റെ പേന ഒറ്റ പെണ്ണ് കുട്ടികൾക്ക് പോലും കൊടുക്കാറില്ല..അതോണ്ട് എനിക്കും തരില്ല...എന്നോട് ഇപ്പൊ ക്ലാസ്സിൽ പോകാൻ പറയും..അല്ല.. ഈ ബെൽ എന്താ അടിക്കാത്തത്..എത്രങ്ങനും നേരം ആയി...ന്ന് മനസ് പറഞ്ഞതും ബെല്ലടിച്ചു.. മാഷെ ബെൽ അടിച്ചു..ഇംഗ്ലീഷ് ആണ് ഞാൻ പോയി ന്ന് പറഞ്ഞു ഓടാൻ നിന്നതും മാഷ് അവളുടെ കയ്യിൽ പിടിച്ചു...എന്തെന്ന രീതിയിൽ അവൾ മാഷിനെ നോക്കി... ഏയ്...nothing ..ആക്ഷൻ കാട്ടി അവളെ വിട്ടതും അവൾ ക്ലാസിലേക്ക് ഓടി... ഡീ...ഇന്ന് ടൌൺ sqaurkk പോകുന്നുണ്ടോ ന്ന് ചോദിച്ചോക്ക് രമ്യ നോട്.. എനിക്ക് പേടിയാ മാഷ് നോക്കുന്നുണ്ട് ന്ന് ആദി ചുണ്ട് മറച്ചു പിടിച്ചു പറഞ്ഞു.. എന്ന ഞാൻ ഈ പേപ്പറിൽ എഴുതാം..ഇത് അവൾക്ക് കൊടുത്തിട്ട് അതിൽ മറുപടി എഴുതാൻ പറ... വേണ്ട... ഐഷു...പിടിക്കും...മാഷ് പിടിക്കും ഐഷു..ഷാനിബ് മാഷിനെ അനക്ക് അറിയാലോ...മൂപ്പർ പുളിച്ച ചീത്ത പറയും... അതൊന്നും ഇല്ല..

നി കൊടുക്ക്... അവൾ തന്ന പേപ്പർ രമ്യ ക്ക് കൊടുത്തു... ആദിത്യാ...എന്താണ് അവിടെ ഒരു കത്ത് കൈ മാറൽ.. പെട്ടിലെ...തെണ്ടി കുരിപ്പുകളെ.. ഇപ്പൊ ആരാ പെട്ടത്...ഈ ഞാൻ..നിങ്ങളെ രണ്ടാള കാരണം കൊണ്ട്..ഇന്ന് ഇങ്ങളെ അവസാനം ആണ്..അലവലത്തികളെ... മറ്റേ രണ്ടു പേരും കൂടി എഴുനേറ്റ് നിക്ക് ഐഷ എന്താ അദിത്യ വഴി രമ്യ ക്ക് കൈമാറിയത്... അത് അടുത്ത ആഴ്ച്ച ഓണം exam അല്ലെ..അതിന് പഠിക്കാൻ തുടങ്ങിയോ ന്ന് ചോദിച്ചതാ... ഐഷു വേഗം തട്ടി വിട്ടു... ങേ..അപ്പൊ ടൌൺ squar ആയിരുന്നില്ലേ subject.. ആദി അന്ധം വിട്ട് രണ്ടുപേരെയും നോക്കി... നോക്കട്ടെ ആ പേപ്പർ... രമ്യ അത് ഇങ് തരൂ... അത് പോയി സർ... ന്ന് പറഞ്ഞു രമ്യ അത് ചുരുട്ടി കൂട്ടി നിലത്തിട്ട് ചെരുപ്പ് കൊണ്ട് ഒരത്തി.. അദിത്യ... നി സത്യം പറയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്..എന്താ എഴുതിയെ... ഡീ..പറയല്ലേ... മുത്തേ...പറയെല്ലേ...ന്ന് പറഞ്ഞു രണ്ടു പേരും ആദി ന്റെ കാൽ ചവിട്ടി നിറപ്പാകുന്നുണ്ട്...മാഷ് ആദിയെ പൊക്കി പറഞ്ഞപ്പോൾ അവൾ ഒന്നും കൂടി അങ് പുളിആയി സത്യം പറഞ്ഞു അത് സർ.

.ഇന്ന് ടൌൺ സ്ക്വാർക്ക് പോകുന്നുണ്ടോ ന്ന് ചോദിച്ചതാ അതായിരുന്നോ ഈ ക്ലാസ് ടൈമിൽ പണി...ഐഷ...രമ്യ ഗേറ്റ് ഔട്ട്... നിങ്ങൾ രണ്ടുപേരും ടൌൺ സ്ക്വാർക്ക് പോയി വരി..അപ്പോയേക്കും എന്റെ ക്ലാസ് ഇവിടെ കഴിയും..അല്ല പിന്നെ...ഇംഗ്ലീഷ് ന്റെ ക്ലാസിൽ വല്ല പാരിസ് ക്കോ...അമേരിക്ക കോ പോയിരിക്കുക ആണേൽ കുഴപ്പം ഇല്ല ന്ന് വെക്ക..എന്റെ ഇംഗ്ലീഷ് കേട്ട് അത് സ്വപ്നം കണ്ടതാണ് ന്ന് എങ്കിലും കരുതാം... ഇതൊക്കെ എന്ത് കരുത്തും...ടൌൺ sqaur ആണൊലോ.എന്റെ പടച്ചോനെ...എന്റെ കണ്ണ് മുമ്പിൽ നിന്ന് പൊക്കോളി.. രണ്ടാളും..ടൌൺ സ്ക്വാർ ഉം കൊണ്ട് വന്ന്ക്ക് ണ് .ഇനി സ്കൂൾക്ക് വരണ്ട ടൌൺ സ്ക്വാർ ഇൽ ഒരു പെട്ടി പീട്യ തുടങ്ങികാളി മാഷെ...ടൌൺ സ്ക്വാർ അത്ര ചീഞ്ഞ സ്ഥലം ഒന്നും അല്ല... ന്ന് ആദിത്യാ ക്ലാസ്സിൽ ഇരുന്നു കമെന്റ് അടിച്ചു... നി മിണ്ടരുത്..പുറത്തകണ്ട ൻ ഉണ്ടേൽ അടങ്ങി ഇരുന്നോ..ഇവിടെ...നിന്നെയും പുറത്താക്കാൻ അറിയാഞ്ഞിട്ടു അല്ല..മൂന്നു പേരെയും പുറത്താക്കിയാൽ നിങ്ങൾക്ക് പുറത്തിരുന്നു വർത്താനം പറഞ് നടക്കാൻ നല്ല സുഖം ആയിരിക്കും..

അങ്ങനെ നിങ്ങൾ സുഖികണ്ട... അങ്ങനെ ഓരോന്ന് പറഞ്ഞു നേരം കയിച്ചു സ്കൂൾ വിട്ടു ഡീ... ടൌൺ സ്ക്വാർക്ക് പോകല്ലേ.. അങ്കിൾ നോട് ചോദിക്കണം ഐഷു... ഇന്ന് പോവണ്ടേ ടി... നി മിണ്ടല്ലേ രമ്യ..നിന്റെ പൈസ ചിലവവും ന്ന് കരുത്തിയല്ലേ... നിനക്ക് വല്ല്യ ഉത്സാഹം ഇല്ലാത്തത്... നമ്മുക്ക് അങ്കിൾ നു വിളിച്ചു നോക്കാം ന്ന് പറഞ്ഞു കൊണ്ട് 3 പേരും ബൂത്ത് ഇൽ കയറി.. ഹെലോ അങ്കിൾ.... ആ...മോളെ...മോള് എവിടെയാ..സ്കൂൾ വിട്ടോ... അഹ്..വിട്ടു അങ്കിൾ...എന്തു പറ്റി എന്താ ഒരു ബേജാർ പോലെ സൗണ്ട് നു... ഒന്നുല്ല മോളെ..എന്താ വിളിച്ചെ... അങ്കിൾ.. ഞാൻ ടൌൺ സ്ക്വാർക്ക് പോവട്ടെ... ഫ്രണ്ട്സ് ന്റെ കൂടെ... യ്യോ...മോളെ..ഇന്ന് പോവല്ലേ...ഇന്ന് നി വേഗം വീട്ടിലേക്ക് വാ..നമ്മുക്ക് ഒരിടം വരെ പോകണം... അതാ...എവിടേക്കാ പോകാൻ.. അതൊക്കെ നി വന്നിട്ട് പറയാം... നി ഇന്ന് ഇങ്ങു വാ...നാളെ പോകാം ടൌൺ സ്ക്വാർക്ക്... അഹ്... അവൾ എന്താണെന്നുള്ള ആകാംക്ഷയിൽ ഐഷു നോടും രമ്യ യോടും പറഞ്ഞു വീട്ടിലേക്ക് വേഗം നടന്നു.. അവൾ ഗേറ്റ് തുറന്നതും മുറ്റത്തു തന്നെ രണ്ടു ഇന്നോവ കിടപ്പുണ്ടായിരുന്നു... ആരാ ഇപ്പൊ വന്നേ..അങ്കിൾ ന്റെയും ആന്റിയുടെയും മക്കൾ വന്നോ..അതോ ചേചിയും അമ്മൂസോ...അതോ ഇനി വേറെ ആരെങ്കിലും ആണോ...

അവൾ വന്നവർ കാണാതെ അടുക്കള വഴി അകത്തേക്ക് കയറി.. ആരാ...ആന്റി.. സൂര്യ ചേച്ചി ഒക്കെ വന്നോ... ആ...മോളെ..നി വന്നോ... വേഗം പോയി മുഖം കഴുകി വാ... ആരാ ന്ന് പറ...ന്ന് പറഞ്ഞു അവൾ പതിയെ പാളി നോക്കാൻ നിന്നതും ആന്റി അവളെ തടഞ്ഞു... മോളെ ട്രെ യും കൊണ്ട് നടക്ക്... എന്തിനാ ഞാൻ നടക്കുന്നെ..ഞാൻ അല്ലെലെ കോയങ്ങി വരാ...ഇങ്ങള് നടക്കി...കൊറേ ആൾക്കാർ ണ്ട് ന്ന് തോന്നുന്നു.. മോളെ നി ഒന്ന് കൊണ്ട് കൊടുക്ക്... എന്താ ആന്റി ഇതൊക്കെ... മോളെ...എല്ലാം ഞാൻ പറയാം..ഇപ്പൊ കൊണ്ട് കൊടുക്ക്...നോക്ക്...അത് മ്മളെ കുടുംബക്കാര... നി വെള്ളം കൊണ്ട് കൊടുക്ക്...നി നല്ലോണം പണി എടുക്കും ന്ന് ഒക്കെ അവർ അറിയട്ടെ... ഞാൻ കടിയും കൊണ്ട് വരാം..ആന്റിയുടെ ചക്കര കുട്ടി അല്ലെ... അഹ്..ശരി ശരി... അവൾ 8 കപ്പ് ഉള്ള ട്രെയുമായി ചിരിച്ചു കൊണ്ട് അതിൽ ഒരു ചേച്ചിയുടെ അടുത്തേക്ക് കപ്പ് നീട്ടി... ആദ്യം ചെക്കൻ കൊടുക്ക്... ആന്റി..ഏട്ടന് ഞാൻ കൊടുത്തോളം ആദ്യം ഇങ്ങള് കുടിക്കി..ഇതിൽ എല്ലാവർക്കും ഉള്ളതും ഉണ്ട്...

ന്ന് ആദി പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു... മോളെ അവിടെ കൊടുക്ക്... ഓഹ്.നിങ്ങളുടെ മോൻ ആയിരിക്കും ലെ..നിങ്ങൾ അയ്യാൾ ക്ക് കൊടുക്കാതെ കുടിക്കിലെങ്കിൽ അയാൾക്ക് ആദ്യം കൊടുക്കാം... ദെയ്‌..ചേട്ടാ.. നിങ്ങളുടെ 'അമ്മ പറയുന്നത് കേട്ടിലെ... ഒരു ചായ ഇതിൽ നിന്ന് വന്ന എടുത്തേക്...ഞാൻ ഈ ചായയും കൊണ്ട് അതുവരെ വരണ്ടേ.. അല്ലെലെ ഞാൻ ഇന്ന് കുഴങ്ങി ക്ക് ണ്... അല്ലേൽ വേണ്ട..ചേച്ചി ഇതൊന്ന് എല്ലാവരും എടുത്തു പാസ്സ് ചെയ്തേ..അത്താവുമ്പോ എല്ലാം എളുപ്പം ആവുമല്ലോ...ഞാൻ ഇവിടെ ഇരിക്കാം ന്ന് പറഞ്ഞു അവൾ അവർക്കിടയിൽ ഇരുന്നു.. അതല്ല മോളെ..ഫസ്റ്റ് അവിടേക്ക് നി കൊണ്ട് കൊടുക്ക്...ആദ്യം മനവാട്ടി മണവാളന് കൊടുക്കുന്നത് ആണ് അതിന്റെ ഒരു ശരി... മണവളാനോ..ആരുടെ മണവാളൻ...ആരാ മണവാട്ടി... എന്നാൽ മണവാട്ടി ചേച്ചി എഴുനേറ്റ് മണവളൻ ചേട്ടന് കൊടുത്തേക്ക്...

രണ്ടു പേരും ഇരട്ടകൾ ആവും ലെ..മണവാട്ടി ചേച്ചിയും മണവാളൻ ചേട്ടനും...മണവാട്ടി ചേച്ചി കൊടുത്താലോലു മണവാളൻ ചേട്ടൻ ഒരു തുള്ളി വെള്ളം കുടിക്കാ...അപ്പൊ മനവാട്ടി ചേച്ചിനെ കെട്ടിച്ചു പോയാൽ മണവാളൻ ചേട്ടൻ പട്ടിണി കിടക്കോ. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. അപ്പോ മോൾക്ക് മനസിലായില്ലേ...ഞങ്ങൾ മോളെ പെണ്ണ് കാണാൻ വന്നതാ ..ന്ന് അതിൽ ഒരു പ്രായം ആയ ആൾ വിളിച്ചു പറഞ്ഞത് കേട്ട് ആകെ ഷോക്ക് ആയി ചിരിച്ചിരുന്ന അവളുടെ ഇരുണ്ട മുഖം കാർമേഘം പോലെ ആയി.. അവളുടെ കയ്യിൽ ഉണ്ടായിരുന്ന ട്രെ നിലത്തേക്ക് ചാടി... പ്‌ടോ...............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story