🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 17

adhinte kalippan mash

രചന: nisha nishuz

മഗ്‌രിബ് ന്റെ ബാങ്ക് കൊടുക്കാൻ നേരം ആദി വീട്ടിലേക്ക് കയറി വന്നു.. കോലയായിൽ തന്നെ കലിപ്പും വിടർത്തി മാഷ് ഇരിക്കുന്നുണ്ടായിരുന്നു.. ഷോ...സീൻ കോണ്ട്രാ ആയോ ദൈവമേ..വേഗം ആന്റി ന്റെയും അങ്കിൾ ന്റെയും അടുത്തുക്കു ഓടിയാലോ...ഓടിയാൽ എന്താ പ്രശ്നം ന്ന് അവർ ചോദിക്കില്ലേ...വേണ്ട ലെ...വരുന്നിടത്തു വെച് കാണാം... അമ്മേ....അമ്മേ... 'അമ്മ വിളിക്കേൽകുന്നതിന് പകരം മാഷ് കലിപ്പിൽ അവളെ നോക്കി.. ഇയ്യാൾ എന്തിനാ എന്നെ നോക്കുന്നെ..ഞാൻ ഇയ്യാളെ അല്ലാലോ വിളിച്ചത്...അമ്മയെ അല്ലെ... കാലൻ മാഷ്..'അമ്മ പുറത്തേക്ക് വന്നിട്ട് ഇനി കേറാൻ പറ്റുമെന്ന് തോന്നുന്നില്ല...വരുന്നോടുത്തു വെച് കാണാം..ന്ന് കരുതി അവൾ കൊലയായിലേക്ക് കാൽ എടുത്തു വെക്കാൻ നിന്നതും മാഷ് വന്ന് അവളെ തടഞ്ഞു...

ഷോ..ഇനി എന്താണാവോ...എന്തിനുള്ള പുറപ്പാട് ആണ് ആവോ..എന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കോ..ആകുകയാണേൽ അത്രയും നല്ലത്.. അവൾ എന്തെന്ന രീതിയിൽ മാഷിനെ നോക്കി .. മുഖവും കാലൊക്കെ കഴുകിയിട്ട് കയറിയാൽ മതി അകത്തേക്ക് ന്ന് പറഞ്ഞു കൊണ്ട് മാഷ് കോലയായിൽ ചാരി ഇരുന്നു ബുക്ക് വായന ആരംഭിച്ചു.. അവൾ പിറക് വശത്തൂടെ പോയി മുഖമൊക്കെ കഴുകി അടുക്കളയിലൂടെ അകത്തേക്ക് കയറി.. മോളെ.. ഇനി കളിക്കാൻ പോകരുത് ട്ടോ...മോന് അത് പറ്റീട്ടില്ല...അവൻ ദേഷ്യപ്പെട്ടു നിക്കായിരുന്നു ..ഞാൻ പറഞ്ഞിട്ടാണ് അവൻ ഇത്തവണത്തേക്ക് ഒന്ന് ക്ഷമിച്ചത്....ഈ കട്ടൻ മാഷിന് കൊണ്ട് കൊടുക്ക്... ഞാനോ...എനിക്ക് പേടിയാ അമ്മേ..അയ്യാൾ എന്നെ കാണാൻ നിക്കാണ് കടിച്ചു കീറാൻ ഇല്ല മോളെ...അവൻ ഒന്നും ചെയ്യില്ല... മോള് ധൈര്യമായി പൊയ്ക്കോ.. അവൾ കുറച്ചധികം പേടിയോടെ കട്ടനും പിടിച്ചു മാഷിന്റെ പിറകിൽ ചെന്ന് മാഷിനെ വിളിച്ചു..

മാഷെ... മ്മ്... ബുക്കിൽ നിന്ന് തലയുയർത്തതെ മാഷ് ഒന്ന് മൂളി... ചായ... അവിടെ വെച്ചേക്ക്... അവൾ തിണ്ണയിൽ ചായ ഗ്ലാസ് വെച് തിരിഞ്ഞു നടന്നു... ആദിത്യാ... ഒരു ആദിത്യാ.. ആദി ന്ന് വിളിച്ചാൽ പോരെ..എന്തിനാ ആദിത്യാ ന്ന് ആവുന്നെ...ആദിത്യാ എൻ കൃഷ്ണൻ ന്ന് വിളിച്ചൂടെ.. എന്നാൽ...അവൾ അത് മനസിൽ വിചാരിച്ചു കൊണ്ട് കൊറച്ചു ജാടയിട്ട് മാഷിനെ നോക്കി നോക്ക്...നാളേക്ക് എന്തെല്ലാമാണ് പഠിക്കാൻ ഉള്ളത് ഒ...ഇതിനൊക്കെ അല്ലാതെ മാഷ് നിന്നെ വിളിക്കോ ആദി...പടിക്കാനുണ്ടോ പടിക്കാനുണ്ടോ എന്ന ചോദ്യത്തിന് മാത്രം ഒരു കുറവും ഇല്ല.. അഹ്..എഴുതാൻ ഉണ്ട്..നാളെ സ്കൂൾ ഇല്ലാലോ...ഇനി തിങ്കൾ ഉള്ളു...അപ്പൊ അത് ഞായറാഴ്ച വൈകുന്നേരം എഴുതാം... ഇതാണ് നിന്റെ പ്രശ്നം ഇത് മാത്രമാണ് നിന്റെ പ്രശനം...എടുക്കുന്നത് അന്നന്ന് തന്നെ പടിക്കണം... എന്നാൽ exam വരുമ്പോൾ എഴുതാൻ നല്ല സുഖമായിരിക്കും...അല്ലേൽ exam നു ആകെ ബുദ്ധി മട്ട് ആവും...

പടിക്കാനുള്ളതൊക്കെ പഠിച്ചിട്ടും.. എഴുതാനുള്ളതൊക്കെ എഴുത്തിട്ടും വാ.... അത് കഴിഞ്ഞിട്ട് ക്യുഎസ്റ്റിൻ ചോദിക്കാൻ ആവും മിക്കവാറും...അല്ല പിന്നെ...ഇയാൾതന്നെ ഉള്ളു ഒരു പഠിപ്പ് ന്നാണ് ഇയ്യാളെ വിചാരം.. ഡീ...എന്ത് നോക്കി നിക്കാ....പോടി പഠിക്കാൻ... ന്ന് പറഞ്ഞു മാഷ് അലമുറയിട്ടതും അവൾ റൂമിലേക് ഓടി.. ഓരോ ബുക്ക് ഉം മറിച്ചു നോക്കി കൊണ്ടിരുന്നു... എവിടുന്ന് പടിക്കും...ഓണം exam ഇങ് എത്തി...എങ്ങനെ തുടങ്ങും ന്നൊന്നും യാതൊരു പിടിയും ഇല്ലാലോ ദൈവമേ.. ഇന്നിപ്പോ ആ ഇമ്പോസിഷൻ എഴുതാം ന്ന് കരുതി അവൾ എഴുതാൻ തുടങി... എഴുതി ഫുള്ളാകി ബുക് എല്ലാം എടുത്തു വെചു... മോളെ...ആദി...മാഷിന്റെ കൂടെ ഒന്ന് കടയിൽ പോയി വാ ...നിനക്ക് ആവശ്യ മുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കോ... ഏയ്...ഞാൻ പോകുന്നില്ല അമ്മേ...എനിക്ക് ഒന്നും അത്യാവശ്യം ഇല്ല... എന്നാലും മോള് ഒന്ന് പോ ഇങ്ങനെയൊക്കെ മഷിനോട് കൂട്ടു കൂടാൻ പറ്റു...

അല്ലേൽ പിന്നെ മിണ്ടാൻ കൂടി പറ്റില്ല..നിനക്ക് അറിയാലോ അവനെ..ഞാൻ കുറെ തവണ പറഞ്ഞിട്ടാണ് നിന്നെ കൊണ്ട് പോകാൻ തന്നെ അവൻ തീരുമാനിച്ചത്...പോയി വേഗം ഒരുങ്...ന്ന് പറഞ്ഞു കൊണ്ട് 'അമ്മ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു റൂമിൽ നിന്ന് പുറത്തു പോയി..അവൾ വാതിൽ ചാരി ഡ്രസ് അഴിക്കാൻ നിന്നതും മാഷ് പൊടുന്നനെ ഡോർ തുറന്നു വന്നതും ഒപ്പം ആയിരിന്നു... മാഷിനെ കണ്ടപ്പോൾ അവൾ ഒരു ഷാൾ എടുത്തു എല്ലാം മറച്ചു... മാഷ് ആകെ ചമ്മി നാറി യിട്ടുണ്ടായിരുന്നു...എന്താ അശോകേ..വാതിൽ ചാരി ഇടുമ്പോൾ ജസ്റ്റ് ഒന്ന് മുട്ടുകയെങ്കിലും ചെയ്യണ്ടേ...ഷോ...ആകെ ചമ്മി ന്ന് മനസിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു... അവൾ ചുമ്മന്ന ഷോട്ട് ടോപ്പ് ഉം നേവി ബ്ലൂ പാന്റും ഇട്ട് അടിപൊളിയായി മാറ്റുകയാണ്... അവളെ മാറ്റൽ കഴിഞ്ഞു പുറത്തിറങ്ങിയതും മാഷ് അകത്തു കേറി മുടിയൊക്കെ ചീകി വൃത്തിയാക്കി അടുക്കി വെച് പുറത്തിറങ്ങി...

മോളെ... നിനക്ക് വേണ്ട എല്ലാ സാധങ്ങളും മേടിച്ചോണ്ടു ട്ടോ... ആ... മാഷ് ബൈക്കിൽ ആണ് പോകുന്നത് ന്ന് കരുതി ബൈക്ക് ന്റെ അടുത്തേക്ക് നടന്ന അവളെ ശശിയാക്കി കൊണ്ട് മാഷ് ഗേറ്റ് തുറന്നു മുന്നിൽ നടന്നു... മോനെ..ബൈക്കു എടുത്തു പൊക്കൂടെ... വേണ്ട അമ്മേ..ഇങ്ങനെ പോയാൽ മതി... ന്ന് പറഞ്ഞു കൊണ്ട് കലിപ്പൻ മുന്നിൽ നടക്കാണ്.. ഇങ്ങനെ ആണേൽ ഞാൻ ഇല്ല... ഒറ്റക്ക് അങ് പോയാൽ മതി ന്ന് വിചാരിച്ചു മാഷിന്റെ ബാക്കിൽ മനമില്ല മനസോടെ അവൾ നടന്നപോയാണ് മാഷ് ഒരു ഓട്ടോ പിടിച്ചത്... ഡീ...വേഗം വാ...നി ഇവിടേക്ക് എത്തുമ്പോയേക്കും നാളെ ആവുമല്ലോ ന്ന് ആ ഓട്ടോ കാരന്റെ മുന്നിലിട്ട് മാഷ് അവളോട് അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് തീരെ പിടിച്ചില്ല.. ഒരു മാഷ് വന്നിരിക്കുന്നു...

എന്നാലും അവൾ മഷിനോടുള്ള പേടി കാരണം വേഗം പോയി ഓട്ടോയിൽ കയറി ഇരുന്നു...തൊട്ടടുത്തായി മാഷും.. ചേട്ടാ ആ സാസ് മാളിന്റെ അവിടേക്ക് ട്ടോ... ആ... അവൾ മാഷിനെ നോക്കാതെ പുറത്തെക്ക് അങ്ങനെ നോക്കി ഇരുന്നു...സാസ് മാളിന്റെ മുന്നിൽ ഇറങ്ങി അവളോട് എന്ത് സാധനങ്ങൾ ആണ് വേണ്ടത് ന്ന് വെച്ചാൽ എടുത്തോ ഞാൻ പിറകെ വരാം ന്ന് പറഞ്ഞു ഫോൺ എടുത്തു.. കുട്ടി എന്തൊക്കെയാണ് വേണ്ടത്..ഒരു ചെറുപ്പക്കാരൻ സെയിൽസ് മാൻ വന്ന് അവളോട് ചോദിച്ചു... അവൾ 'അമ്മ തന്ന ലിസ്റ്റിൽ ഉള്ള സാധങ്ങള് എല്ലാം ഹൈപ്പര്മാര്ക്റ്റിൽ നിന്ന് വാങ്ങി. പിന്നെ ഇപ്പൊ എന്താ 'അമ്മ വാങ്ങാൻ പറഞ്ഞിരുന്നെ ന്ന് ആലോചിച്ചപോയാണ് വീട്ടിൽ നിന്ന് ഇടാൻ രണ്ടു കൂട്ടം ഡ്രെസ് ഉം കൂടി വാങ്ങാൻ പറഞ്ഞിരുന്നു ന്ന് ഓർമ വന്നത്... ചേട്ടാ ഇത് ബില് ആക്കി കൊളു... ഇനി ഡ്രസ് ന്റെ സെക്ഷൻ... അഹ്..വരു..

.ഇത് ബില് ആകാൻ കൊടുക്കാം ന്ന് പറഞ്ഞു കൊണ്ട് സെയിൽസ്മാൻ അവളെ തൊട്ടു തൊട്ടില്ല എന്നവിധത്തിൽ ചാരി പോയി. ഓരോ ഡ്രസ് എടുത്തു മാച് ഉണ്ടോ ന്ന് നോക്കുമ്പോയൊക്കെ അവന്റെ കൈകളും മറ്റും അവളെ സ്പർശിച്ചു കൊണ്ടിരുന്നു.. അവൾ അത് ശ്രദ്ധിച്ചില്ലെങ്കിലും മാഷ് ദൂരെ നിന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു..മാഷ് ഹൈപ്പർ മാർക്കറ്റിലെ ബില് ഉം കൊടുത്തു ആ സാധങ്ങൾ വാങ്ങി അവളുടെ കൈ പിടിച്ചു കൊണ്ട് കലിപ്പിൽ അവിടുന്ന് ഇറങ്ങി പോന്നു... അവൾ ആകെ ഷോക്ക് ആയി മാഷിന്റെ കൂടെ അങ്ങനെ നടന്നു പോകുകയാണ് ..ഈ മാഷിന് ഇത്‌ എന്തു പറ്റി എന്നെ ഒരു ഡ്രസ് ന്ന് എടുക്കാൻ സമ്മതിക്കില്ലേ.. ചേട്ടാ ഡ്രെസ് വേണ്ടേ ന്ന് ചോദിച്ചു ആ സെയിൽസ് മാൻ അവരുടെ മുന്നിൽ കേറി നിന്നപ്പോൾ മാഷ് അവനെ കട്ട കലിപ്പിൽ ഒന്ന് നോക്കിയതും അവൻ അവിടുന്ന് വേഗം എസ്ക്യാപ് ആയി ...

അവിടുന്ന് പൊന്ന് പുറത്തെത്തിയപ്പോൾ മാഷ് അവളുടെ കൈ വിട്ടു..എന്നിട്ട് വേറെ ഒരു കടയിൽ കേറി ഡ്രസ് എടുക്കാൻ നിന്ന ആദിയെ തടഞ്ഞു കൊണ്ട് മാഷിന് പറ്റിയ ഡ്രെസ് എടുത്തു പാക്ക് ചെയ്തു.. ഈ മാഷ് കാലൻ എന്താ ഇങ്ങന്നെ... എനിക്ക് അല്ലെ ഡ്രെസ് എടുക്കുന്നെ...ഈ കാലന് ഒന്നും അല്ലാലോ..എല്ലാം സ്വയം വരം ന്ന് പറയുന്നത് പോലെ..എല്ലാം സ്വന്ത ഇഷ്ട്ടം... മറ്റുള്ളവർക്ക് ഒരു വിലയും ഇല്ല... ന്ന് മനസിൽ പറഞ്ഞു ചിണുങ്ങി...മുഖം വീർപ്പിച്ചു നിന്നു... നിനക്ക് ഇനി വേറെ എന്തെങ്കിലും വേണോ.. മാഷ് അത് ചോദിച്ചതും അവൾ ജാഡ കാട്ടി മുഖം തിരിച്ചു അപ്പോഴാണ് അവിടെ പാനി പൂരി വിക്കുന്ന ചെറിയ ഒരു പെട്ടി പീട്യ കണ്ടത്. എന്തെങ്കിലും വേണോ ന്ന് ...നിന്നോടാ ചോദിക്കുന്നെ... എനിക്ക് അത് വേണം ന്ന് പറഞ്ഞു കൊണ്ട് അവൾ പാനി പൂരി പിടിയയിലേക്ക് നോക്കി.. അതൊക്കെ ബംഗാളികൾ ഉണ്ടക്കുന്ന സാധനങ്ങൾ ആണ്...

ചിലപ്പോ വൃത്തിയും വെടിപ്പും ഉണ്ടായികോളനം ന്ന് ഇല്ല... പോരാത്തതിന് റോഡ് സൈഡ് ഇൽ തന്നെയാണ് പോടി ഓക്കേ പാറി ആകെ നാശം ആയക്കും... വേണ്ട...എനിക്ക് അത് വേണം...മൗനം സമ്മതത്തിലെ ആശ ഒക്കെ കയിക്കാറുണ്ടല്ലോ...ന്ന് പറഞ്ഞവൾ ശാന്ദ്യം പിടിച്ചു ഹ്മ്മ... നടക്ക് ന്ന ന്ന് പറഞ്ഞു കൊണ്ട് മാഷ് മുന്നിൽ റോഡ് ക്രോസ് ചെയ്യാൻ നിന്നു..ക്രോസ് ചെയ്തപ്പോൾ മാഷ് അവളെ കൈ പിടിച്ചു...അപ്പോൾ എന്തോ ഒരുതരം പ്രത്യേക ഫീലിംഗ് ആയിരുന്നു അവൾക്ക്...ആ പിടുത്തത്തിൽ എന്തൊക്കെയോ ഒരു സഹാനുഭൂതി ആ കടയിൽ എത്തിയശേഷം പൊടുന്നനെ കൈ വിട്ട് അവൾക്ക് വേണ്ടത് വാങ്ങാൻ പറഞ്ഞു അവൾ പാനി പൂരി വാങ്ങാൻ കാട്ടിയ ആർത്തി ഒന്നും അത് തിന്നാൻ ഉണ്ടായിരുന്നില്ല അയ്യേ...ആകെ ഉപ്പും മുളകും പഞ്ചാരയുമൊക്കെ കൂടി ..ഇതാണോ പാനി പൂരി. ഇതാണോ ആ ആശ ആക്രാന്തത്തോടെ കഴിക്കൽ..

ഇത് ഇപ്പൊ എങ്ങനെ ഒന്ന് കളയും ന്ന് കരുതി മാഷിനെ നോക്കി.. മാഷ് ഒരു കട്ടൻ കുടിച്ചിട്ടിരിപ്പാണ്... മാഷിന് വേണോ. അവൾ ആംഗ്യം കാട്ടി ചോദിച്ചു.. വേണ്ട...നി വേഗം കയിച്ചേ ..നേരം ഒരുപാട് ആയി.. അവൾ എങ്ങനെയൊക്കെയോ അത് കയിച്ചു തീർത് വീട്ടിൽ എത്തി ഫുഡും കൂടി കഴിക്കാൻ നിക്കാതെ ബെഡിലേക്ക് വീണു..മാഷ് ഭക്ഷണ കയിചു കിടക്കാൻ റൂമിലെത്തിയപോയേക്കും അവൾ ഉറങ്ങിയിരുന്നു.. മാഷ് ലൈറ്റ് അണച്ചു കണ്ണടച്ചു കിടന്നു...കുറച്ചു കഴിഞ്ഞപോയുണ്ട് ആദി ആകെ തിരിഞ്ഞും മറിഞ്ഞും കിടന്നു എന്തൊക്കെയോ മൂളുന്നു.. അത് കേട്ട് മാഷ് ലൈറ്റ് ഇട്ടു... അവൾ ആകെ ചുരുണ്ടു കൂടി കിടക്കുകയായിരുന്നു... ആദിത്യാ ..എന്ത് പറ്റി ...എന്താ നിനക്ക്... ന്ന് ചോദിച്ചു കൊണ്ട് ബെഡിൽ നിന്ന് എഴുനേറ്റ് മാഷ് അവളുടെ അടുത്തു പോയി നിന്നു... വയർ വേദനിക്കുന്നു..അവൾ വയറിൽ അമർത്തി പിടിച്ചു പറഞ്ഞു...

വേദനിക്കും നിനക്ക്..എങ്ങനെ വേദനിക്കാതിരിക്കും...ഞാൻ അപ്പോയെ പറഞ്ഞതല്ലേ നിന്നോട് അത് ഒന്നും കഴിക്കാൻ പറ്റില്ല ന്ന്...അപ്പൊ എന്തായിരുന്നു. എത്ര കാല പഴക്കം ഉണ്ടോ ആവോ ആ സാധനങ്ങൾക്ക് ഒക്കെ...ഇപ്പൊ എന്തായി.. സമാധാനമായല്ലോ...തിന്നണം ന്ന് വാശി പിടിക്കുകയായിരുന്നില്ലേ... ന്ന് പറഞ്ഞു ജഗിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ട് ഇന്നാ . .കൊറച്ചു വെള്ളം കുടിക്ക് ന്ന് പറഞ്ഞു അവളുടെ നേരെ നീട്ടി...അവൾ എഴുന്നേൽക്കാൻ കുറെ മടിച്ചെങ്കിലും മാഷിന്റെ കലിപ്പിൽ അവൾ തോറ്റുപോയി ബാക്ക് മാഷ് കാണാത്ത വിധം മറച്ചു കൊണ്ട് അവൾ എഴുനേറ്റു...അവൾ എന്താണ് ബാക്കിൽ ഇങ്ങനെ പുതപ്പ് കൊണ്ട് മറച്ചു വെക്കുന്നത് ന്ന് കരുതി മാഷ് നോക്കിയപ്പോളാണ് ഓരോ പെണ്ണ് കുട്ടികളുടെ യുള്ളിലും അമ്മയാവാൻ തയ്യാറാണ് എന്ന് തെളിയിക്കുന്ന ചുവപ്പ് രക്ത കറ അവളുടെ പാവാടയിൽ കണ്ടത്.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story