🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 21

adhinte kalippan mash

രചന: nisha nishuz

സാരല്ല...ആദിത്യാ... അവർ പെട്ടന്ന് വരുമല്ലോ. ...കരയണ്ട ട്ടോ ന്ന് പറഞ്ഞു കൊണ്ട് അവളെ മാഷിന്റെ നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു...അവളുടെ നെറ്റിയിൽ ഒരു ചുടുചുംബനമേകി.. വീട്ടിലെ എല്ലാ പണിയും കയിച്ചു അവർ വീട് പൂട്ടി മാവേലി കുന്നതെ വീട്ടിലേക്ക് പോയി... മാഷിന്റെയുംഅമ്മയുടെയു സ്നേഹത്തോടെയുള്ള ഇടപഴകൽ അവളുടെ മനസിനാശ്വസമേകി..എന്നാലും ഇടക്കിടെ ഓരോന്ന് ഓർത്തു അവൾകരഞ്ഞു കൊണ്ടിരുന്നു. എല്ലാ പണിയും കഴിഞ്ഞു കുളിച്ചു വന്നു ത്രീ ഫോർത്തു പാന്റും ഷർട്ടും എട്ട് അവൾ ഒരു കയ്യിൽ പഴോം മറ്റേ കയ്യിൽ ഫോണും പിടിച്ചു അതിൽ എന്തോ നോക്കി കൊണ്ട് കൊലയായിലേക്ക് വരുകയായിരുന്നു.. അപ്പോഴാണ് അവളുടെ എതിർ വശത്തു നിന്ന് ഒരു കെട്ട് പേപ്പർ ഉം പിടിച്ചു മാഷ് വന്നത്...

ആദിത്യാ മാറി നിക്ക് മാറി നിക്ക് ന്ന് പറയുന്നുണ്ടെങ്കിലും അവൾ ഫോണിൽ ആരോടോ ചിരിച്ചു ചാറ്റ് ചെയ്തു വരികയാണ്... മാഷ് അവളുടെ വരവ് കണ്ടു പരമാവധി മാറി നിക്കാൻ ശ്രമിച്ചെങ്കിലും അവൾ മാഷിനെ തട്ടി പേപ്പറും അവളും മാഷും ഒക്കെ നിലത്തു വീണു... ഇങ്ങൾക്ക് എന്താ കണ്ണില്ലേ... അവളുടെ ഫോൺ നിലത്തു ചാടിയതിനാൽ അവൾ കലിപ്പയി ആർക്കടി കണ്ണ് ഇല്ലാതെ...നിന്നെ ഞാൻ എത്ര വിളിച്ചു മാറി നിക്ക്..മാറി നിക്ക് ന്ന് പറഞ്ഞു കൊണ്ട് നി പൂര ചാറ്റിംഗ് അല്ലായിരുന്നാലോ.. ഷോ...പെട്ട് മോളെ...മ്മളെ അടുത്തന്നെ ആണ് തെറ്റ്..ഇനി ഇപ്പൊ എന്തു ചെയ്യും മെല്ലെ അങ് സ്ക്കൂട്ട് ആവാം...അതാണ് നല്ലത്...പക്ഷെ എങ്ങനെ സ്ക്കൂട്ട് ആവും...അവൾ അമ്മയെ നീട്ടി വിളിച്ചു ..അതാണ് അവളുടെ അവസാനത്തെ പിടിവള്ളി...അമ്മയുടെ മുന്നിൽ നിന്ന് മാഷ് അടികൂലലോ... 'അമ്മ വന്നതും അവൾ വേഗം എഴുനേറ്റ് അവിടുന്ന് റൂമിലേക്ക് മെല്ലെ സ്ക്കൂട്ട് ആയി...

മാഷ് അവളെ കലിപ്പിൽ നോക്കുന്നുണ്ട്... എന്തൊരു കലിപ്പ്...ഞാൻ അറിയാതെ തട്ടിയത് അല്ലെ...അല്ലാതെ മനപൂർവം അല്ലാലോ...അവൾ സ്വയം നിരപരാധിത്വം തെളിയിക്കുകയാണ്... ഡീ... മാഷ് അവളെ ഉറക്കെ വിളിച്ചത് കേട്ട് റൂമിൽ പോയിരുന്ന അവൾ സെക്കന്റുകൾക്കുള്ളിൽ മാഷിന്റെ മുന്നിൽ ഹാജർ ആയി... ഈ പേപ്പർ ഒക്കെ എടുത്തു വൃത്തിയാക്കി അടുക്കി വേക്ക് ന്ന് പറഞ്ഞതും അവൾ പാവം പോലെ മാഷിനെ നോക്കി അതെല്ലാം എടുത്തു വെക്കാൻ തുടങി ..മാഷും അതിനവളെ സഹായിച്ചു.. അവൾ അതൊക്കെ അടുക്കി വെച് കൊറച്ചു കലിപ്പ് ഫിറ്റ് ചെയ്തു അടുക്കളയിലേക്ക് പോയി..അമ്മയോട് ഓരോ വർത്തനങ്ങളും പറഞ്ഞിരുന്നു.. മോളെ...നി ആകെ 3 പേരയല്ലേ കണ്ടിട്ടുള്ളു നമ്മളെ വീട്ടിൽ ഒന്ന് അശോക് നേയും ഞാനും പിന്നെ ഐഷുവും...ഞങ്ങളെ നാട്ടിൽ നമ്മൾക്ക് കുറെ കുടുബക്കാർ ഉണ്ട്..അവരൊക്കെ നിന്നെയും കൊണ്ട് വരാൻ പറഞ്ഞിരുന്നു ഒരു ദിവസം..

.നമ്മുക്ക് ഓണാവധി ക്ക് പോകണം ട്ടോ... ആ...അമ്മേ...നമ്മക്ക് പോകാം..അല്ലേലും ഇവിടെ ഇരുന്നിട്ട് ആകെ ബോർ അടിക്കുന്നുണ്ട്...ന്ന് പറഞ്ഞു കൊണ്ട് അവൾ അച്ചാർ ഭരണി എടുത്തു അതിലേക്ക് സ്പൂണ് ഇട്ടു എന്നിട്ട് യൂ ട്യൂബിൽ ഉപ്പും മുളകും വെച് അതും നോക്കി അച്ചാർ അങ്ങനെ കയിചിരുന്നു.. ദൈവമേ കയിച്ചു കയിച്ചു കുപ്പി കാലി ആവാൻ ആയല്ലോ...ഇനി മാഷ് എങ്ങാനും അച്ചാർ ചോദിച്ചു വന്നാൽ എന്താ പറയാ..ഏയ് ചോദിച്ചോന്നും വരില്ല...അച്ചാർ അല്ലെ വേറെ അച്ചാറും ഉണ്ടല്ലോ അവിടെ. മാങ്ങ തന്നെ വേണം ന്ന് ഇല്ലാലോ..നാളെ സ്കൂൾക്ക് പോകുമ്പോൾ നെല്ലിക്ക അച്ചാർ കൊണ്ടുപോകണം..രമ്യ യും ഐഷുവും കൊണ്ട് വരാൻ പറഞ്ഞിരുന്നു...ഇത് പ്പോ ഇനി എന്തിനാഇത്തിരി ബാക്കി വെക്കുന്നെ..മുഴുവനും അങ് കഴിക്കാം..ന്ന് കരുതി ഭരണി തുടച്ചു വടിച്ചു കയിച്ചു... അമ്മേ..

.എനിക്ക് ഇന്ന് കഞ്ഞിക്ക് മാങ്ങ അച്ചാർ മതി ട്ടോ..കഞ്ഞി എടുത്തു വെക്കി... ന്നുള്ള മാഷിന്റെ അശരീരി കേട്ട് അവൾ വായയും പൊളിച്ചു നിന്നു...യ്യോ ഇനി എന്തു ചെയ്യും...മാങ്ങ മൊത്തം കഴിഞ്ഞു....യ്യോ...പെട്ടല്ലോ...ഇത് ഇയ്യാൾക്ക് കൊറച്ചു നേരത്തെ പറഞ്ഞൂടായിരുന്നോ...എന്നാൽ ഇത്തിരി എങ്കിലും ഉണ്ടാവുമായിരുന്നു.. അമ്മേ...കഞ്ഞി ന്ന് പറഞ്ഞു മാഷ് അടുക്കളയിലേക്ക് ഓരോ ചുവടുകളും വെക്കും തോറും അവളുടെ പേടി കൂടി കൊണ്ടിരുന്നു. യ്യോ..ഇന്ന് എന്റെ കാര്യത്തിൽ ഒരുതീരുമാനം ആവും...ഉറപ്പ്... മാഷ് വർക്കറിയിൽ നിന്ന് ഒരു കുഞ്ഞു പിഞ്ഞാണം എടുത്തു കൊണ്ട് കബോർഡിൽ അച്ചാർ ഭരണി തിരിഞ്ഞു... മോനെ..അത് ആദിയുടെ കയ്യിലാ...മാഷ് തിരഞ്ഞു നോക്കുന്നത് കണ്ടിട്ട് അമ്മ പറഞ്ഞു... ആദിത്യാ ഇതിലേക്ക് രണ്ടു മൂന്നു സ്പൂണ് അച്ചാർ ഇട്ടെ.. ഓഹ് മൈ ഗോഡ് iam ട്രാപ്പെട്...ഇതിൽ രണ്ടു മൂന്നു സ്പൂണ് പോയിട്ട് ഒന്ന് തുടച്ചു തിന്നാൻ കൂടി ഇല്ല...

ഇനി എന്ത് ചെയ്യും ദൈവമേ ...സത്യം തുറന്നു പറഞ്ഞു കാലു പിടിക്കാം...അപ്പൊ സീൻ ഉണ്ടാവില്ല... കയിഞ്ഞു മാഷെ... എന്ത് 4 ദിവസം മുൻപ് ഒരു ഭരണി അച്ചാർ ഇട്ടിട്ട് കഴിഞ്ഞു ന്നോ...നിനക്ക് ഇത് തന്നെയാണോ പണി..അച്ചാർ അങ്ങനെ വാരി വലിച്ചു തിന്നുന്നത് അത്ര നല്ലത് ഒന്നും അല്ല...അൾസർ ഉണ്ടാവും... നിനക്ക് എന്താ ലെ..കൊറേ തിന്നണം ന്നുള്ള ഒരു ചിന്ത മാത്രം ഒലോളോ..അതും നല്ലത് ഒന്നും അല്ല..ചോറും കഞ്ഞിയും ഒന്നും മാണ്ട കുറച്ചു പാനി പൂരിയും കുറച്ചു അച്ചാറും ഇത് രണ്ടും മതി വയറു നിറക്കാൻ...അല്ല പിന്നെ...ഇനി മേലാൽ എങ്ങാനും നി ഇവിടുന്ന് അച്ചാർ എടുക്ക്... നിന്നെ ഞാൻ കാണിച്ചു തരാം.. ന്ന് പറഞ്ഞു കൊണ്ട് കലിപ്പിൽ മാഷ് അവിടുന്ന് പോയി... ഹൊ..പാനി പൂരി വാങ്ങി പെട്ടതാണ് ദൈവമേ...അത് വാങ്ങിയിട്ട് പിന്നെ എന്ത് പറഞ്ഞാലും അതിലേയ്ക്ക് എടുത്തിടും ഒരു പാനി പൂരി...ഏത് നേരതനവോ അത് വാങ്ങാൻ തോന്നിയത്..

ഈശ്വര അപ്പൊ മാഷ് പറഞ്ഞത് വെച് നോക്കുകയാണെങ്കിൽ ഇനി എനിക്ക് അച്ചാർ തിന്നാൻ പറ്റൂല...എന്റെ അച്ചാർ ദൈവങ്ങളെ...എന്നോട് ഈ ചതി വേണമായിരുന്നോ.. അപ്പൊ അതിനർത്ഥം നാളെ എനിക്ക് സ്കൂൾക്ക് അച്ചാർ കൊണ്ടു പോകാൻ പറ്റില്ലലോ..ഇനി രമ്യ യോട് ഞാൻ ന്താ പറയാ...എങ്ങനെയെങ്കിലും അച്ചാർ ഇന്ന് രാത്രി അടിച്ചു മാറ്റി ഉപ്പേരി പാത്രത്തിലേക്ക് ആക്കണം...അല്ലേൽ നാളെ രണ്ടും കൂടി എന്റെ പൊങ്കാല എടുക്കും.. അച്ചാർ കൊണ്ട് വരാ ന്ന് പറഞ്ഞത് കൊണ്ട് ആണ് അവർ നോട്ട് എഴുതി തരാം ന്ന് പറഞ്ഞത്...ഇനി അത് കൊണ്ട് പോകുക അല്ലാതെ വേറെ നിവർത്തി ഇല്ല.. പ്ലാൻ തയ്യാറാക്കിയെ പറ്റു.... ഉച്ചക്ക് ഫുഡ് കയിച്ചു 'അമ്മ കിടക്കാൻ പോയി ...മാഷ് എവിടേക്കോ പോകണ് ന്ന് അമ്മയോട് പറഞ്ഞു ബൈക്കു ഉം സ്റ്റാർട്ട് ആക്കി പോയി.. മാഷ് പോയ തക്കം അവൾ ടിവി ഓണ് ചെയ്തു അതും കണ്ട് അങ്ങനെ ഇരുന്നപോയാണ് അപ്പു വന്ന് വിളിച്ചത്...

ഈ കുരുട്ട് ഇനി വിളിക്കുന്നത് അടുത്ത പണി എനിക്ക് തരാൻ ആവും..കളിക്കാൻ ഉണ്ടോ കുളിക്കാൻ ഉണ്ടോ ന്നൊക്കെ ചോദിച്ചാലും ഇല്ല ന്ന് മാത്രം പറഞ്ഞു രക്ഷപെട്ടോ ആദി.. അല്ലേൽ പണി വരുന്ന വഴി കാണില്ല... ചേച്ചിവരുന്നോ നമ്മുക്ക് ഇടുക്ക കുടുകുടു കളിക്കാം...റോഡിൽ പിള്ളേരൊക്കെ ഉണ്ട്..ചേച്ചി വാ.. ഞാൻ ഇല്ല... ഇല്ല... എന്നാൽ ഞാൻ അരുൺ ഏട്ടനോടും മാഷിനോടും പറഞ്ഞു കൊടുക്കും അരുനേട്ടനെ ഇഷ്ട്ടം ആണ് ന്ന്. യ്യോ..ഈ അലവലാതി നോട് ഏത് നേരത്താണാവോ ആ കാര്യം പറയാൻ തോന്നിയത്...ആവാം എങ്ങാനും അരുനേട്ടനോട് ചെന്ന് പറഞ്ഞാൽ ആകെ മോശവും...അവൻ എന്നെ കോഴി ന്ന് വിളിച്ചു കളിയാക്കും...മഷിനോട് പറഞ്ഞാലോ..ഇപ്പൊ തന്നെ അരുണിന്റെ വീട്ടിൽ കൊണ്ടാക്കും എന്നെ.. നിയെന്താട എന്നെ ഇങ്ങനെ ഭീക്ഷണി പെടുത്തുന്നെ... അതിന് മാത്രം ഞാൻ എന്താ ചെയ്തേ... അവൾ മുഖത്തു സങ്കടം വരുത്തി കൊണ്ട് ചോദിച്ചു..

ഞാൻ പറയണ്ടെങ്കിൽ ചേച്ചി വാ.. ഡാ... റോഡിലേക്ക് കളിക്കാൻ വിടത്തോണ്ടാണ്... അവൾ നിസ്സഹായത ഫിറ്റ് ചെയ്തു അവനോട് പറഞ്ഞു... എന്നാൽ നമ്മുക്ക് ഇവിടെ എന്തേലും കളിക്കാം...ചേചി ഇല്ലേൽ ഞാനും കളിക്കാൻ പോകുന്നില്ല... ന്ന് പറഞ്ഞു അവളുടെ അടുത്തു കുത്തിയിരുന്നു.. ഇവനിട്ട് എന്തേലും പണി കൊടുക്കാനാമല്ലോ...ഇവൻ എപ്പോഴും എനിക്കല്ലേ പണി തരൽ..ഇന്ന് എന്തായാലും പണി അവനിട്ടു കൊടുക്കണം... ടാ...നമ്മുക്ക് സാറ്റ് കളിച്ചാലോ...പക്ഷെ ഈ വീട് ന്റെ ഉള്ളിൽ മാത്രം... ആ...കളിക്കാം... ഞാൻ എന്നാൽ സാജു നെയും സാധിക യേയും വിളിച്ചു കൊണ്ട് വരാം ന്ന് പറഞ്ഞു കൊണ്ട് അപ്പു ഓടി അവരെ കൂടി വിളിച്ചു കൊണ്ടു വന്നു... ആരാ എണ്ണുക...ഞമ്മക്ക് നോക്കാം...

ഞാൻ എണ്ണ മണ്ണെണ്ണ ഒരു കുപ്പി വെളിച്ചെണ്ണ ഒ റെഡി one two three start... സാജു ഔട്ട് ആയി...അങ്നെ എണ്ണി എണ്ണി നോക്കിയപ്പോൾ ലാസ്റ്റ് ആദി തന്നെയായി എണ്ണാൻ... ഷോ ആകെ ചീറ്റി പോയല്ലോ...പ്ലാൻ സക്‌സസ് ആവൂല... അപ്പു..നിയല്ലേ നമ്മളെ കൂട്ടത്തിൽ ഉശിരുള്ള ചെക്കൻ..അതുകൊണ്ട് നി ആണ് എണ്ണേണ്ടത്...പ്ലീസ് ടാ...ന്ന് പറഞ്ഞു ഓനെ കൊറച്ചു പൊക്കിയപ്പോൾ ഓൻ എണ്ണൻ സമ്മതിച്ചു...... ഐവ പ്ലാൻ സെറ്റ്... 100 വരെ എണ്ണണം ട്ടോ... ആ... അവൻ എണ്ണി തുടങ്ങിയപ്പോൾ സാജു നോടും സാധികനോടും ഒരു റൂമിൽ ഒളിക്കാൻ പറഞ്ഞു അവൾ അടുക്കളയിൽ പോയി എണ്ണ എടുത്തു കോലയായിൽ നിന്ന് കയറി വരുന്ന ഉമ്മറ പടിയിൽ ഒഴിച്ചു... ആഹാ..ഇനി അവൻ എണ്ണി കഴിഞ്ഞു ആ വെപ്രാളത്തിൽ ഞങ്ങളെ നോക്കാൻ വരുമ്പോൾ അവൻ വീഴും ന്ന് ഉറപ്പ്... ന്ന് മനസിൽ കരുതി കൊണ്ട് അവളും റൂമിൽ ഒളിച്ചു... അപ്പോഴാണ് അപശകുനം പോലെ മാഷ് കോലായായിലേക്ക് കയറി വന്ന് ആദിത്യാ യെ വിളിച്ചത്...

ഈ മാഷിന് ഇത് എന്തിന്റെ കേടാ...എല്ലാത്തിലും മുന്നിലേക് ഉണ്ടാവുമല്ലോ..ദൈവമേ...ഇനി ചക്കിന് വെച്ചത് കൊക്കിന് കൊള്ളോ ...കൊണ്ടാൽ എന്റെ അവസാനം ആയിരിക്കും ന്ന് കരുതി കോലയായിൽ നിന്ന് കയറുന്നതിന് മുൻപ് തന്നെ വരല്ലേ ന്ന് പറയ ന്ന് കരുതി അവൾ അലമാര ന്റെ സൈഡിൽ നിന്നും പൂമുഖത്തേക്ക് ഓടാൻ നിന്നതും പടോം എന്ന ശബ്ദം കേട്ടത്...ആദി ഇനി പോയിട്ട് കാര്യല്ല...നടക്കാനുള്ളത് നടന്നു കയിഞ്ഞു... ആ...എന്റെ നടു ന്ന് പറഞ്ഞു കൊണ്ട് മാഷ് അലമുറ ഇടുന്നുണ്ട്...മാഷിനെ സഹായിക്കാൻ പോകണോ..പോയാൽ എന്റെ അവസാനം ആവും...അത് കൊണ്ട് ഒന്നും അറിയാത്ത പോലെ ബാത്റൂമിൽ കയറി വാതിൽ അടക്കാം ന്ന് കരുതി ഓടി ചെന്ന് ബാത്റൂമിൽ കയറി ഷവർ തുറന്നിട്ടു വെള്ളം വെസ്റ്റ് ആക്കി..ഞാൻ കുളിക്കുകയാണെന്നു കരുതി ക്കോട്ടെ..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story