🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 29

adhinte kalippan mash

രചന: nisha nishuz

നിന്റെ ഒരു സാരി...നിനക്ക് ഉടുക്കാൻ കയിലേൽ പിന്നെ എന്തിനാ നി എടുത്തെ ന്ന് ചോദിച്ചു കലിപ്പയി താഴെ നിന്നും ഞെറി അടുക്കി ഒപ്പം ആക്കി അവളുടെ അരയിൽ കുത്താൻ നിന്നതും അവളുടെ വടിവൊത് നിക്കുന്ന വയറിൽ മാഷിന്റെ കണ്ണു പതിച്ചു...എന്തിനോ വേണ്ടി മാഷിന്റെ മനസ് കൊതിച്ചു കൊണ്ടിരുന്നു... അത് മനസിലാക്കിയ ആദി മാഷിന്റെ കയിൽ നിന്നും അത് വാങ്ങി ഇനി അവൾ ശരിയാക്കികൊളം ന്ന് പറഞ്ഞു കൊണ്ട് മാഷിനെ പുറത്തേക്ക് തള്ളിവിട്ടു..കതക് അടച്ചു.. സെറ്റ് സാരിയെടുത്തു മുടി ഇല്ലിയെടുത്തു മൊടഞ്ഞു അതിൽ തുളസി കതിർ കുത്തി വെച് പുറത്തേക്ക് വിരിച്ചിട്ട മുടിയിഴകളിൽ കൈ പായിച്ചു കൊണ്ട് അവൾ നടന്നു വരുന്നത് കണ്ട് മാഷ് ബൈക്കിൽ നിന്ന് ഒരു തരം വികരത്തോടെ അവളെ നോക്കി.... ഇത്‌...ഈ ഭാഗം അങ് പിൻ ചെയ്തു വെച്ചേക്ക്...അത് എനിക്ക് മാത്രം കാണാനും അനുഭവിക്കാനും അവകാശപ്പെട്ടതാണ്... ന്ന് കലിപ്പിൽപറഞ്ഞു കൊണ്ട് മാഷ് അവളുടെ വയറിൽ കൈവെച്ചപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു കുളിർ പാഞ്ഞു...അവൾ പൊടുന്നനെ അത് ശരിയാക്കി... ഇപ്പൊ ഒക്കെ ആയിലെ... ആ...സൂപ്പർ എന്ന രീതിയിൽ മാഷ് ആക്ഷൻ കാട്ടി...

എന്നാ ഇനി ഷോ കാണിച്ചു നിക്കാതെ വണ്ടിയിൽ കയറ്... മാഷ് ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ അവൾ മാഷിന്റെ പുറത്തൊരു കുത്തു കൊടുത്തു ബൈക്കിൽ കയറി സ്കൂളിലേക്ക് വിട്ടു.. നേരത്തെ വരാൻ നോക്ക്...ട്ടോ...നമ്മുക്ക് നാട്ടിലേക്ക് പോകാൻ ഉള്ളതാ ട്ടോ...ശ്രദ്ധിക്കണം ന്ന് പറഞ്ഞു കൊണ്ട് മാഷ് സ്റ്റാഫ് റൂമിലേക്ക് കയറി...ആദി ക്ലാസിലേക്കും... ക്ലാസിൽ ഓണ പൂക്കളം ഇടുന്നതിന്റെ തിരക്കിലാണ് എല്ലാവരും..ചിലർ പൂക്കൾ അരിയുന്നു.. മറ്റു ചിലർ പൂക്കളം വരക്കുന്നു..അവരെയൊന്നും വല്ല്യ മൈൻഡ് ആക്കാതെ അവൾ ഫോണിൽ കളിച്ചിരിക്കുന്ന ഐഷു വിന്റെ അടുത്തേക്ക് നടന്നു... ഡീ...രമ്യ എന്തേ... ആ...നി വന്നോ...ഇവിടെ ഇരിക്ക്... ഐഷു ഫോണിൽ നിന്ന് തലയുയർത്തി ബെഞ്ചിൽ നിന്ന് ഇത്തിരി നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു.. രമ്യ എവിടെ..അവൾ ഇതുവരെ എത്തിലെ... ആ...എത്തിയല്ലോ...അവിടേക്ക് നോക്ക് നന്ദനും അവളും സൊള്ളാൽ ആണ്... ഒ...വർത്താനം പറഞ്ഞോട്ടെ... അല്ലേലും ഏതെങ്കിലും ഒരു പ്രണയം സ്കൂളിൽ സെറ്റ് ആയാൽ പിന്നെ ചങ്ക് ആണോ...

ചങ്കിലെ ചോര ആണോ ന്ന് പോലും നോക്കൂല...അതുവരെ കൂടെയുണ്ടായിരുന്ന ഫ്രണ്ട്സ് നെ വിട്ടിട്ട് ലോവർ നോട് സംസാരിക്കാൻ പോകും..മ്മള് ശല്യപ്പെടുത്താൻ പോകണ്ട..നി ബാ നമ്മുക്ക് ക്യാൻഡിയിൽ പോയി വല്ലതും കയിക്കാം ന്ന് പറഞ്ഞു കൊണ്ട് ആദി ഐഷുവിന്റെ കൈ പിടിച്ചു കൊണ്ട് പോയി... വരാന്തയിലൂടെ ക്യാൻഡിയിലേക് നടന്നപോയാണ് ഷഫീഖ് നേയും അവന്റെ ഫ്രണ്ട്സ് നേയും കണ്ടു മുട്ടിയത്... ഐഷ...ആദിത്യാ...വ...നമ്മുക്ക് ഒരു സെൽഫി എടുക്കാം..ന്ന് പറഞ്ഞു അവൻ ഐ ഫോണ് എടുത്തു.. ഐ ഫോൺ കണ്ടതും ആദിയും ഐഷുവും ഓടി ചെന്ന് സെൽഫിക്ക് നിന്നു... ഷഫീക് ഉം ഫ്രണ്ട്സ് ഉം പ്ലസ് ടു വിലാണ്..അവരാണ് അവിടുത്തെ മെയിൻ..അതുകൊണ്ട് തന്നെ അവരോട് കമ്പനി ആയാൽ സ്കൂളിൽ ഒക്കെ ഒരു ഗമയും ഗേറ്റ് അപ്പ് ഒക്കെ ആയിരിക്കും ന്ന് കരുതി ഇരുവരും അവരോട് വർത്താനം പറഞ്ഞു നിന്നു...

മുബശിർമാഷിന്റെ കൂടെ ക്യാൻഡിയിലേക്ക് വർത്താനം പറഞ്ഞു പോകുന്ന വഴിയിൽ ആദിയുടെ തോളിൽ കയ്യിട്ട് ഒരു ചെക്കൻ വർത്താനം പറഞ്ഞു നിക്കുന്നത് മാഷ് കണ്ടത്.. അതിനിപ്പുറത്തായി ഒരു ചെക്കൻ അവളെ അടിമുടി നോക്കുന്നുണ്ട്..അത് കണ്ടതും മഷിന്റെ കലിപ്പ് ഇരട്ടിയായി...ദേഷ്യം കൊണ്ട് മാഷ് മുഷ്ട്ടി ചുരുട്ടി ... എന്താ... മാഷെ... മുബശിർ സർ കസവു കരയുള്ള മുണ്ട് കുത്തിപ്പിടിച്ച് അശോക് മഷിനോട് ചോദിച്ചു... ഏയ്‌...ഒന്നുല്ല ന്ന് പറഞ്ഞു മുബശിർ മാഷിന്റെ കൂടെ ക്യാൻഡിയിലേക്ക് പോയി... ഇനി പിന്നെ കാണാം ന്ന് പറഞ്ഞു കൊണ്ട് ഷഫീക് നോടും അവന്റെ ഫ്രണ്ട്സ് നോടും ബൈ പറഞ്ഞു അവൾ ക്യാൻഡിയിലേക്ക് നടന്നു.. മാഷിനെ ക്യാൻഡിയിൽ കണ്ടിട്ട് അവൾ മഷിനോട് ചിരിച്ചെങ്കിലും മാഷ് ഒന്ന് മൈൻഡ് പോലും ചെയ്യാതെ ചായയും കുടിച് ക്യാൻഡിയിൽ നിന്ന് ഇറങ്ങി പോയി... എന്തു പറ്റി...എന്താ ഒരു കലിപ്പ് മുഖത്..ചോദിക്കണോ...വേണ്ട ലെ...ചിലപ്പോ വെറുതെ കലിപ്പ് ആവുകയാവും... ഡീ...ഇന്നാ പഴം പൊരി... അവളുടെ ചിന്തകളെ അട്ടിമറിച്ചു കൊണ്ട് ഐഷു അവളുടെ നേരെ പഴം പൊരിയും ചായയും നീട്ടി...

അതൊക്കെ സുഖ സുന്ദരമായിട്ട് കുടിച്ചു സ്കൂൾ ഗ്രൗണ്ട് ആകെ ചുറ്റി തിരിഞ്ഞു അവർ ക്ലാസിലേക്ക് എത്തി... പഴ പൊരി യും ചായയും കുടിച്ചു ന്ന് രമ്യയെ കൊതിപ്പിക്കാൻ വേണ്ടി പറയാൻ നോക്കിയപ്പോൾ അവരെ രണ്ടുപേരെയും കാണുന്നില്ലയിരുന്നു... ഐഷു അവർ എവിടെ പോയി..അവർ നിന്നിടത്തു കാണുന്നില്ല ലോ ന്ന് പറഞ്ഞു കൊണ്ട് ആദി ക്ലാസ് ചുറ്റി തിരിഞ്ഞു നോക്കി...ഇവിടെയൊന്നും ഇല്ല... അഹ്...ഡീ...അത് ഞാൻ നിന്നോട് പറയാൻ മറന്നു...അവൾ നിന്നോട് പറയരുത് ന്ന് പറഞ്ഞിരുന്നു.. എന്ത്..എന്താ ഞാൻ അറിയാൻ പറ്റാത്ത കാര്യം... ഡീ...നന്ദൻ അവളോട് ഉമ്മ ചോദിച്ചിട്ടുണ്ടായിരുന്നോലോ... അത് ഓണത്തിന് കൊടുക്കാം ന്ന് അവൾ വാക്ക് കൊടുത്തിരുന്നു ന്ന്...അതു കൊണ്ട് അവർ ബാത്റൂമിന്റെ ബാക്കിൽ ഉള്ള പൊളിഞ്ഞ വീട്ടിലേക് കുറച്ചു കഴിഞ്ഞാൽ പോകും ന്നും പറഞ്ഞിരുന്നു... എന്നിട്ട് നി എന്താ ചെയ്തേ...അവൾക്ക് അങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തോ...നോക്ക് ആയിഷ...രമ്യ ഒരു പെണ്ണാണ്...അവൻ ഒരു ആണും...

ഇന്നത്തെ സമൂഹത്തിൽ അവർ തമ്മിൽ എന്ത് ചെയ്താലും അവനൊന്നും വരാൻ പോകുന്നില്ല....എല്ലാം അവൾക്ക്...ആണ്...ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്കാണ് കേട്... ഞാൻ അവളോട് എത്ര പറഞ്ഞു അങ്ങനെ ഒന്നും ചെയ്യണ്ട ന്ന്..അത് പറഞ്ഞത് കേട്ടില്ല.. അവൾ...നിന്റെ കയിൽ എല്ലാ കുരുത്ത കെടുകൾ ഉണ്ടെങ്കിലും ഇങ്ങനെത്തെ കാര്യത്തിന് നി ശക്തമായി എതിർക്കും ന്ന് അറിയാം...അത് കൊണ്ട് തന്നെയാണ് അവൾ നിന്നോട് പറയണ്ട ന്ന് പറഞ്ഞതും... വാ...നമുക്ക് പോയി നോക്കാം...അവരുടെ അച്ഛനും അമ്മയും എന്തെല്ലാം സ്വപ്നങ്ങള് കണ്ടിട്ടാവും അവരെ വളർത്തുന്നത്...കഷ്ടപ്പെട്ട് രാപകൽ ഇല്ലാതെ അധ്വാനിച്ചു ഞാനോ ഈ ഗതിയായി... ഇനി എന്റെ മക്കൾ എങ്കിലും നന്നാവട്ടെ ന്ന് കരുതി സ്കൂളിൽ വിടുന്നത് പഠിക്കാൻ വേണ്ടിയാണ്... അല്ലാതെ ഇതുമതിരി പരിപാടികൾ നടത്തനല്ല... വ...നമ്മുക്ക് അവളെ ചെന്ന് വിളിച്ചു കൊണ്ടുവരാം...അവർക്ക് പറഞ്ഞാൽ മനസിലാവും നമ്മുടെ നന്ദൻ അല്ലെ... അവർ ഇരുവരും ബാത് റൂമിന്റെ ബാക്കിലുള്ള പൊളിഞ്ഞ വീട്ടിലേക്ക് ഓടി... അവളെ ചുമരിനോട് ചാരി നിർത്തി ചുണ്ടുകൾ പരസ്പരം കോർത്തുകൊണ്ട് പ്രണയം നുണയുകയായിരുന്നു ഇരുവരും....

അത് കണ്ട് ആയിഷ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു... എങ്ങാനെ അവിടേക്ക് ചെല്ലും...എന്ത് പറയും.... ന്നുള്ള കോണ്ഫ്യൂഷനിൽ ആയിരുന്നു ഇരുവരും.... രമ്യ.... ആദി വിളിച്ചതും ഞെട്ടലോടെ നന്ദൻ ആ പ്രവർത്തനത്തിൽ നിന്ന് പിടി വിട്ടു ഫോണിലേക്ക് നോക്കി ആർക്കോ വിളിക്കുന്ന പോലെ. കാണിച്ചു.. രമ്യ...നിന്നെ സുലോചന മിസ് വിളിക്കുന്നുണ്ട്... അവൾ ചുണ്ട് കൈ കൊണ്ട് തുടച്ചു ഒരു തരം ചമ്മലോടെ അവരുടെ അടുത്തേക്ക് പോയി... നന്ദൻ കാണില്ല ന്ന് ഉറപ്പായതും ആദി രമ്യയുടെ കൈ പിടിച്ചു വലിച്ചു കെമിസ്ട്രി ലാബിന്റെ പിന്നിലേക്ക് കൊണ്ട് പോയി...എന്നിട്ട് കൈ വിട്ട് അവളുടെ മുഖത്തിട്ട് ഒരെണ്ണം കൊടുത്തു... രമ്യ അടികൊണ്ട ഭാഗത്തു കൈ വെച് തല താഴ്ത്തി നിന്നു.. എന്താ...എന്താ നിന്റെ വിചാരം..നിനക്ക് എന്താ ചിന്തിക്കാൻ ഉള്ള ഒരു ബുദ്ധി കൂടി ഇല്ലേ..ഇന്നത്തെ സമൂഹത്തെ കുറിച് നിനക്കൊരു ചിന്തയും ഇല്ലേ.boys തെറ്റ് ചെയ്താലും കുറ്റവും പരിഹാസവുമൊക്കെ girls നു ആയിരിക്കും... ആരും ബോയ്സ് ന്റെ നേരെ കുറ്റപ്പെടുത്തലിന്റെ വിരൽ ചൂണ്ടില്ല...പെണ്ണിന്റെ നേരെയെ ചൂണ്ടു.... സോറി...ഡീ...ഞാൻ.... മിണ്ടരുത്... നി ഞങ്ങളോട് സോറി പറഞ്ഞിട്ട് എന്ത് കാര്യം...നി നിന്റെ മനസാക്ഷിയോട് ചോദിക്ക്...നി ചെയ്തത് ശരിയാണോ ന്ന്...

ഡീ...ഞാൻ അറിയാതെ ന്ന് പറഞ്ഞു രമ്യ കരഞ്ഞതും ആദി അവളെ കെട്ടിപിടിചു ആശ്വസിപ്പിച്ചു...കൂടെ ആയിഷയും... സാരല്ല... പോട്ടെ...ഇനി ഇങ്ങനെ അവർത്തിക്കാതിരുന്നാൽ മതി... കുറച്ചു നേരത്തെ കേട്ടപിടിത്തതിനോടുവിൽ ആയിഷ രമ്യയുടെ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു .. ഇല്ലെടി...എന്റെ തെറ്റാണ്...ഒരു നിമിഷത്തെ വികാരങ്ങൾ ക്ക് വേണ്ടി ഞാ.... അത് വിട്ട് കള...ബാ...പായസം ഒക്കെ ഉണ്ടോലോ... നമ്മുക്ക് അവിടെ ചെന്ന് അതൊക്കെ റെഡി ആയുന്ന നോക്കാം ന്ന് പറഞ്ഞു കൊണ്ട് മൂന്നു പേരും കഞ്ഞിപ്പുറയിലേക് വിട്ടു... അടപ്രദമൻപായസം തിളകുന്നത് കണ്ടു അവരുടെ വയായിൽ വെള്ളം ഊറി... എന്താ മക്കളെ...ഇപ്പൊ തന്നെ ഇവിടെ വന്ന് നിക്കുന്നെ...ആവുമ്പോ ഞങ്ങൾ അങ് പറയാ ന്ന് പറഞ്ഞു കൊണ്ട് കലിപ്പിൽ കഞ്ഞി ചേച്ചി വന്നതും മൂന്നുപേരും വാണം വിട്ടപോലെ ഗ്രൗണ്ടിൽ എത്തി... അവിടെ മാഷ്മാരുടെ കലം ഉടക്കൽ മത്സരം നടക്കുകയായിരുന്നു... അശോക് മഷിനെയും ആ കൂട്ടത്തിൽ കണ്ടത് കൊണ്ട് മൂന്നുപേരും അവിടെ തങ്ങി..എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പ്‌കുന്നുണ്ട്...

മുബശിർ സർ കലംഉടക്കാൻ പോയി പോയി ഓഫിസ് റൂമിലെത്തി ക്കണ്...രാഘവൻ മാഷ് ആണേൽ കലത്തിൽ തട്ടി തടീല എന്ന മട്ടിൽ കലം ഉടയ്ക്കാതെ മതിയാക്കി പോന്നു . ഇനി അടുത്തത് ന്റെ റൊമാൻസ് കാടൻ പൂച്ചയുടെ ഊഴമാണ്...ആദി മനസിൽ പറഞ്ഞു... മാഷ് ആണേൽ വടിയും പിടിച്ചു കലത്തിന്റെ ലക്ഷ്യം നടന്നു നടന്നു ആദ്യം ഒന്ന് പരുങ്ങിയെങ്കിലും പിന്നെ ചാടി കൊണ്ട് കറക്റ്റ് ആയി കലം വടി കൊണ്ട് അടിച്ചു പൊട്ടിച്ചു രോമാഞ്ചം കൊണ്ട് ആദി ചൂളം വിളിച്ചു..എല്ലാവരും മാഷിനെ പ്രശംസിക്കുകയാണ്... മാഷ് അവിടെ ആദിയെ കണ്ടെങ്കിലും ആദിയെ മൈൻഡ് പോലും ചെയ്യാതെ വേറെ ഉള്ള കുട്ടികളോടും മാഷ് മരോടും വർത്താനം പറഞ്ഞു നിന്നു...അതൊക്കെ കഴിഞ്ഞു മാഷ് സ്റ്റാഫ് റൂമിലേക്ക് പോകാൻ നേരം ഒരു congrats പറയാം ന്ന് കരുതി ആദി മാഷിന്റെ അടുത്തേക്ക് പോയെങ്കിലും മാഷ് കണ്ട ഭാവം കൂടി നടിച്ചില്ല... എന്താ കൊരങ്ങൻ മാഷെ...എന്നോട് ഇങ്ങനെ ചെയ്യുന്നേ ന്ന് ചോദിച്ചു കൊണ്ട് ആദി സങ്കടത്തോടെ നിന്നതും അവളോട് മാഷിന്റെ പിറകിലൂടെ വരാൻ മാഷ് ആംഗ്യം കാണിച്ചു...ആരും ശ്രദ്ധിക്കുന്നില്ല ന്ന് ഉറപ്പു വരുത്തി മാഷ് അക്കൗണ്ടൻസി ലാബിലേക്ക് കയറി... കൂടെ ആദിയും............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story