🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 33

adhinte kalippan mash

രചന: nisha nishuz

ഇരുവർക്കും കിട്ടിയത് ഒരു ബോഗിയുടെ ഇരുവശത്തും ഉള്ള സീറ്റുകളാണ്... ടിക്കറ്റ് ചെക്കൻ ഒറ്റ ആൾക്ക് ഇരിക്കാൻ പറ്റിയ സീറ്റിൽ ഇരുന്നു അവരെ നോക്കാതെ വിൻഡോ യിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്...അവൾ ബാഗ് മടിയിൽ വെച് അതിൽ ഇറുക്കി പിടിച്ചു ജാഡ കാട്ടി പുറത്തേക്ക് നോക്കി ഇരുന്നു...അപ്പുറത്തും ഇപ്പുറത്തും കൊറേ ആൾക്കാർ ഉണ്ട്...എല്ലാവരും സെൽഫിഷയി ഇരിക്കാണ്...എന്നോട് ആർക്കെങ്കിലും ഒന്ന് മിണ്ടികൂടെ...മാഷ് ആണേൽ അവൾക്ക് അഭിമുഖമായി ഇരിക്കുകയാണ്...മാഷിന്റെ ഇരുവശത്തും പെണ്ണുങ്ങൾ ആണ്...അത് കൊണ്ട് തന്നെ മാഷ്‌ മൊബൈലിൽ നോക്കി ഇരിക്കാണ് ഇടക്ക് ആദിയെ ശ്രദ്ധിക്കുന്നുമുണ്ട്... രണ്ടു മൂന്നു സ്റ്റേഷൻ ഒക്കെ കഴിഞ്ഞപോൾ ഏകദേശം ആൾകാർ ഒകെ ഒഴിഞ്ഞു...ആദിയുടെ ഭാഗത്തു ഒരു നിന്ന് ഒരു ചേച്ചി എഴുനേറ്റതും അവിടെ വേറെ ഒരു ചെക്കൻ വന്നിരുന്നു... ഓനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം മാഷ് നോട്ടം തെറ്റിച്ചു... ആ ചെക്കൻ പതിയെ പതിയെ ആദിയെ ഒട്ടാനുള്ള പരിപാടിയിൽ ആണ്...അത് കണ്ടു ആദി ഒന്നു കൂടി നീങ്ങി ഇരുന്നു...അവൻ പതിയെ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ഒട്ടാൻ ശ്രമിക്കുന്നത് കണ്ടു മാഷ് ഒരു കലിപ്പ് നോട്ടം നോക്കി അവരുടെ ഇടയിൽ കയറി ഇരുന്നു...

ഒട്ടണോ ടാ...നിനക്ക്...ഒട്ടണോ...ഒട്ടി നോക്ക്... മാഷ് അവൻ മാത്രം കേൾക്കാൻ പാകത്തിന് മാഷ് അവനോട് കലിപ്പിൽ പറഞ്ഞു അത് കേട്ട് അവൻ പേടിച്ചു മാഷിൽ നിന്നും കുറച്ചു വിട്ടിരുന്നു... മാഷ് അവളുടെ അടുത്തു വന്നിരുന്നതും അവൾ മാഷിന്റെ തോളോട് ചേർന്നു ചാരി ഇരുന്നു.. അങ്ങനെ നാലഞ്ചു മണിക്കൂർ യാത്രകൊടുവിൽ അവർക്കിറങ്ങാനുള്ള സ്റ്റേഷൻ എത്തി... മാഷ് ഒരു ബാഗ് ഉം പിടിച്ചു മുന്നിൽ ഇറങ്ങി... ആദി ഇറങ്ങാൻ നേരം അവളെ ഒട്ടാൻ നിന്ന ചെക്കന്റെ കാലിനിട്ട് ഒരു അഡാർ ചവിട്ട് കൊടുത്തു ട്രെയിനിൽ നിന്ന് ഇറങ്ങി... റയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് കുറച്ചു ദൂരമേ നടക്കാൻ ഉള്ളു ന്ന് മാഷ് പറഞ്ഞപ്പോൾ ആദിയും നടക്കാം ന്ന് സമ്മതിച്ചു... ഇരുവശത്തും തിങ്ങി നിറഞ്ഞ നിക്കുന്ന വയലോലകൾക്ക് നടുവിലുള്ള ചെറിയ റോഡിലൂടെ അവർ വീടിനെ ലക്ഷ്യമാക്കി നടന്നു... മാഷെ...നോക്കി...ടിക്കറ്റ് ചെക്കൻ...ഞമ്മളെ പിന്നാലെ തന്നെ ഉണ്ട്... അവൾ ഒന്ന് പുറകിലേക് നോക്കി കൊണ്ട് പറഞ്ഞു.. എതാണ് ഈ ടിക്കറ്റ് ചെക്കൻ ന്ന് അറിയാൻ വേണ്ടി മാഷും അവനെ നോക്കി... ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ... സുധ ചേച്ചിയുടെ മോൻ അല്ലെ..നി... മാഷ് അവനോട് ചോദിച്ചത് കേട്ട് അവൻ ഞെട്ടി... ആ...നിങ്ങക്ക് എങ്ങനെ അറിയാം...

സുധ ചേച്ചി വകയിൽ എന്റെ ചേച്ചിയായി വരും...ഇപ്പൊ പോകുന്നത് വല്ല്യ പീടിക്കൽ തറവാട്ടിലേക്ക് അല്ലെ...ഞങ്ങളും അവിടേക്ക കൂടെ കൂടിക്കോ നിനക്ക് എന്നെ ശരിക്ക് അറിയില്ലായിരിക്കും...കാരണം നി എന്നെങ്കിലും ഒരു ലീവ് കിട്ടുമ്പോയല്ലേ ഇവിടേക്ക് വരാ...സുധ ചേച്ചി നെ ഞാൻ ഇടക്ക് കാണാറുണ്ട്... ആ....ന്ന് പറഞ്ഞു അവനൊന്നു മൂളി... ഇതാര... കൂടെ... ഇത് എന്റെ വൈഫ് ആണ്..മാഷ് ആദിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... ആദി ആണേൽ ചിരി കടിച്ചു പിടിച്ചു നടക്കാണ് ഷോ...ആകെ ചമ്മി നാറി...നോക്കണ്ടില്ലായിരുന്നു...അവരെ....വീണതും ആ പെണ്ണിനെ നോക്കിയതോകെ ഇനി തറവാട്ടിൽ ചെന്ന് വിളംബോ ആവോ...ഇപ്പൊ തന്നെ വീട്ടിലേക്ക് തിരിച്ചാലോ...വേണ്ടലെ...ഏതായാലും വന്നത് അല്ലെ... അവൻ മനസിൽ ഓരോന്ന് കരുതി അങ്ങനെ നടന്നു... അല്ല നിന്റെ പേര് എന്താ ന്ന പറഞ്ഞേ.. അനിൽ. ആ....ധാ വീട് എത്തിയല്ലോ..ഇതാണ് ആദി കുട്ടി വീട്... ഒ...എത്രങ്ങനും സ്റ്റെപ്പുകൾ ആണ്..ഇതൊക്കെ കയറി അവിടേക്ക് എത്തുമ്പോയേക്കും നാളെ രാവിലെ ആവും... നി നടക്ക്...ഓടി കയറിക്കോ . 51പടിയാ... ഒ...എനിക്ക് വയ്യ...ന്ന് പറഞ്ഞവൾ ചിണുങ്ങി...അനിൽ ഷോ ഇറക്കാൻ വേണ്ടി ഓടി ചാടി കയറി പോയി...

അവൻ പോയി ന്ന് ഉറപ്പു വരുത്തിയതും മാഷ് അവളെ വാരിയെടുത്തു... അവൾ ലര് ഞെട്ടലോടെ മാഷിനെ നോക്കിയതും മാഷ് പടികൾ കയറുന്നതിൽ concentrate ചെയ്തിരിക്കുകയായിരുന്നു... മാഷെ...ഉമ്മാ...ന്ന് പറഞ്ഞു അവൾ മാഷിന്റെ തോളിലൂടെ കയിട്ട മാഷിന്റെ കവിളിൽ ഒരുമ്മ കൊടുത്തു... ഇതിനൊക്കെ ഞാൻ റൂമിൽ നിന്ന് വീട്ടികൊളം ട്ടോ ന്ന് ആക്കി പറഞ്ഞു കൊണ്ട് മാഷും... വീടിന്റെ പടിവത്തിൽ കാണാൻ നേരം മാഷ് അവളെ ഇറക്കി ...അവൾ മുടിയും പവടയൊക്കെ ശരിയാക്കി ബാഗ് ഉം പിടിച്ചു മാഷിന്റെ കൂടെ കയറി... കൊലയായിൽ തന്നെ ചാരു കസലായിൽ ചാരി കൊണ്ട് കോളമ്പിയിലേക്ക് മുറുക്കി തുപ്പുകയായിരുന്നു അച്ഛച്ഛൻ.... ആഹാ...ആരാ പ്പോ ഈ വന്ന്കണ്...എന്റെ ഈശ്വര സുഭദ്രേ....ഇങ്ങു വന്നോക്... ആദിയും മാഷും ചിരിച്ചു കൊണ്ട് അച്ഛച്ഛന്റെ അനുഗ്രഹം വാങ്ങി എഴുനേറ്റു... ആഹാ...നല്ല ഐശ്വര്യമുള്ള മോള്....അകത്തേക്ക് ചെല് മോളെ...ശോഭനെ... നി വന്ന് ഈ കൊച്ചിനെ അകത്തേക്ക് കൂട്ടികൊണ്ട് പോയി വല്ലതും കൊടുക്ക്... ആദി...നിനക്ക് ഞാൻ ഓരോരുത്തരായി പരിചയപ്പെടുത്തി തരാം ന്ന് പറഞ്ഞു കൊണ്ട് ശോഭന വല്ല്യമ്മ അവളുടെ കൈ പിടിച്ചു നടന്നു .. ഇത് അച്ഛച്ഛൻ...

ഇത് അച്ഛമ്മ...ഇത് എന്റെ മോള് നിത്യ...ഇത് ജയൻ അങ്കിൾ ന്റെ മോൻ അഭിഷേക്... എടി...ശോഭനെ....അതൊക്കെ പിന്നെ പരിജയപ്പെടുത്താം നി അവർക് വല്ലതും തിന്നാൻ കൊടുക്ക് പെണ്ണുംപിള്ളേ ശോഭന അവരെ തീൻ മേശയിൽ ഇരുത്തി അടുക്കളയിലേക്ക് നടന്നു... അപ്പോയേക്കും മാഷിന്റെ 'അമ്മ വന്നു ഓരോ കാര്യങ്ങളും അന്വഷിച്ചു...ഭക്ഷണം വിളമ്പി തുടങ്ങി.. അങ്നെ ഭക്ഷണം ഒക്കെ കുശാലയി കഴിച്ച ശേഷം എന്തെങ്കിലും ഒക്കെ പണിയേടുക്കാം ന്ന് കരുതി അവൾ അടുക്കളയിലേക്ക് നീങ്ങി പാത്രം കഴുകാൻ തുടങി... മോളെ....മോള് അതൊക്കെ അവിടെ വെചെ.. എല്ലാ പണിയും എടുക്കാൻ...ഞങ്ങൾ തന്നെ ധാരാളമാണ്...അതിനിടയിൽ നിയും കൂടി ഇവിടെ ബുദ്ധിമുട്ടല്ലേ...അമ്മു.....അഭി.....ഈ ചേച്ചിയെ കൂട്ടികൊണ്ട് പോ.... വാ ചേച്ചി ന്ന് പറഞ്ഞു അമ്മു അവളെ കൈ പിടിച്ചു മുകളിലെ റൂമിലേക്ക് പോയി... ആദി ആണെങ്കിൽ കൊറേ കുട്ടിപ്പട്ടാളത്തിനെ കിട്ടിയ സന്തോഷത്തിൽ അവരോടെപ്പം ഓരോന്ന് കളിച്ചും ചിരിച്ചും ഉല്ലസിക്കുയാണ്..അതിനിടയിലാണ് അവളെ പിറകിൽ നിന്നും ആരോ വിളിച്ചത്....

ആദിത്യാ.... അവൾ പൊടുന്നനെ തിരിഞ്ഞു നോക്കി... ചുരിദാർ ഇട്ട് മുടിയൊക്കെ പിന്നി മുന്നിലേക് ഇട്ട് രണ്ടു കയ്യും കെട്ടി നിക്കുകയാണ്... അവൾ എന്തെന്ന രീതിയിൽ ആ പെണ്ണിനെ നോക്കി... ഇവിടെ വാ... അവൾ കൈ കൊണ്ട് ആക്ഷൻ കാട്ടി... ആദി നല്ല അനുസരണയുള്ള കുട്ടിയെ പോലെ ജാഡ ഇട്ട് അവളെ അടുത്തേക്ക് പോയി...ആദി അവളുടെ അടുത്തു എത്തിയതും അവൾ ആദിയെയും കൊണ്ട് ഒരു റൂമിൽ കയറി... നിയണല്ലേ എന്റെ അശോക് ഏട്ടന്റെ പുതിയ പെണ്ണ്...നിയാണ് എന്നിൽ നിന്നും എന്റെ ഏട്ടനെ തട്ടിയെടുത്തത്...ഇതിന് ഞാൻ പകരം വീട്ടിയിരിക്കും...നോക്കിക്കോ...നിനക്ക് അറിയോ ഞങ്ങൾ കഴിഞ്ഞ 7 വർഷമായി പ്രണയത്തിലാണ് ഞങ്ങൾക്ക് കല്യാണ കഴിക്കുന്നതിന് മുന്ബെ എനിക്ക് 4 മാസം വയറ്റിൽ ഉണ്ടായിരുന്നു... നി കാരണം...എനിക്കും എന്റെ കുഞ്ഞിനും...ന്ന് പറഞ്ഞു അവൾ വിതുമ്പി... ഇതെല്ലാം കേട്ട് ആകെ ഷോക്ക് ആയി നിക്കുകയാണ് ആദി.... മറ്റേ പെണ്ണ് കണ്ണു തുടച്ചു കൊണ്ട് വീണ്ടും തുടർന്ന്... നി അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കും ന്ന് നി ഒരിക്കൽ പോലും കരുതണ്ട ടി...ഞാൻ തകർക്കും നിങ്ങളെ...ന്ന് കലിപ്പിൽ പറഞ്ഞു കൊണ്ട് അവൾ കതക് തുറന്നു പുറത്തേക്ക് പോയി..

ആദി മാനസികമായി ആകെ തളർന്നു പോയിരുന്നു... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുകളിൽ നിന്ന് കണ്ണു നീര് ധാരയായി ഒഴുകി കൊണ്ടിരുന്നു.. എന്നാലും ... മാഷ്...എന്നാലും എന്നോട്....അവൾ കണ്ണു പൊത്തി പൊട്ടി കരഞ്ഞു...അവൾ പറഞ്ഞ ഓരോ വാക്കുകളും ആദിയുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു... പോകണം ഇവിടുന്ന്... എത്രയും പെട്ടന്ന് പോകണം...അവരാണ് ഒന്നിക്കേണ്ടത് ഞാൻ എന്റെ മാഷിനെ വിട്ടിട് പോകണം...അവർ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ....അവൾ കണ്ണു നീർ തുടച്ചു കൊണ്ട് റൂമിൽ നിന്ന് പുറത്തിറങ്ങി... അപ്പോയുണ്ട് മാഷ് ആ പെണ്ണിന്റെ തോളിൽ കയ്യിട്ട് രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു വരുന്നു... അവർ വരുന്നത് കണ്ടതും ആദി അവിടുന്ന് അവരെ കാണാത്ത പോലെ തിരിഞ്ഞു നടക്കാൻ തുടങ്ങി ആദി.... മാഷ് അവളെ വിളിച്ചു...അവൾ തിരിഞ്ഞു നോക്കിയില്ല...ആ പെണ്ണ് പറഞ്ഞത് എല്ലാം സത്യമാണ്..അതുകൊണ്ടല്ലേ. തോളിൽ കയ്യിട്ടൊക്കെ ചിരിച്ചു സംസാരിച്ചു വരുന്നത്... ടി....നിക്ക്....മാഷ് രണ്ടാം പ്രാവിശ്യം വിളിച്ചപ്പോൾ അവൾ കലിപ്പിൽ തിരിഞ്ഞു നിന്ന് എന്തെന്ന് ചോദിച്ചു... നി ഈ പൊട്ടി പറഞ്ഞതൊക്കെ അപ്പടി വിശ്വസിച്ചോ ന്ന്...ചോദിച്ചു കൊണ്ട് മാഷും അവളും പൂര ചിരി....അത് കണ്ടു അന്ധം വിട്ട് ആദി ഇരുവരെയും നോക്കി.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story