🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 35

adhinte kalippan mash

രചന: nisha nishuz

ഡീ...നിന്നെ ഞാൻ..... എല്ലാവരും വെള്ളത്തിൽ കളിക്കുമ്പോൾ നിങ്ങൾ മാത്രം അങ്ങനെ കരയിൽ സുന്ദര കുട്ടപ്പനായി ഇരിക്കേണ്ട... ആ...അത് പൊളിച്ചു ആദി ന്ന് പറഞ്ഞു കൊണ്ട് അനു അവൾക്കൊരു ലൈക് ആക്ഷൻ കാണിച്ചു.. ഇതിനുള്ളത് ഞാൻ പിന്നെ തന്നോളം ട്ടോ... ന്ന് പറഞ്ഞു കൊണ്ട് മാഷ് കിടുക്കാച്ചി നീന്തൽ നീന്താൻ തുടങ്ങി...വെള്ളത്തിൽ പൊങ്ങി കിടന്നൊക്കെ ഷൈൻ ചെയ്യുകയാണ് മൂപ്പർ...ഈ പണി എന്തേ നേരത്തെ വയ്യായിരുന്നോ.. സംഭവം ഇറങ്ങാൻ ഒക്കെ പൂതിയുണ്ട്... ജാഡ ഇട്ട് നിന്നതാണ്.. എല്ലാവരുടെയും കളിയും കുളിയൊക്കെ കഴിഞ്ഞു കരക്ക് കയറിയെങ്കിലും മാഷ് കുളത്തിൽ തന്നെയാണ്... മാഷെ...മാഷ്‌ വരുന്നുണ്ടോ ഇല്ലേൽ ഞങ്ങൾ പോവാ.. ന്ന് ആദി പറഞ്ഞപ്പോൾ മാഷ് കരക്ക് കയറി വന്നു..അപ്പോൾ ആദി തോർത്തും എടുത്തു ചിരിച്ചു കൊണ്ട് മാഷിന്റെ അടുത്തേക്ക് പോയി തല തോർത്തി കൊടുത്തു.. നിനക്ക് ഇതിനുള്ള പണി ഞാൻ റൂമിൽ നിന്ന് തന്നോളം ട്ടോ...ന്ന് മാഷ് അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.. ആദി മാഷിനെയൊന്ന് നോക്കി മാഷ് ആരും കാണുന്നില്ല ന്ന് ഉറപ്പ് വരുത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

ഈ മാഷിന്റെ ഒരു കാര്യം ന്ന് പറഞ്ഞു കൊണ്ട് അവൾ മാഷിനെ ചെറുതായി ഒന്ന് തള്ളി കൊണ്ട് മറ്റൊരുടെ കൂടെ പോയി... അങ്ങനെ വീട്ടിൽ എത്തി ഡ്രസ് ഒക്കെ മാറ്റി പുരത്തിറങ്ങിയപോയേക്കും മാഷ് റൂമിലേക്ക് കയറിയിരുന്നു..മാഷിന്റെ പണി കിട്ടും ന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവൾ അവിടുന്ന് ഒരു ഓട്ടമായിരുന്നു... അങ്നെ കോലയായിൽ കുട്ടികൾ എല്ലാം നിരന്നിരുന്നു അച്ഛച്ഛനോട് കൊച്ചു വർത്താനം പറഞ്ഞു കൊണ്ടിരുന്നപോയാണ് രണ്ടു ചെക്കന്മാർ അവിടേക്ക് വന്നത്.. അച്ഛച്ച.. ആ...പറ മക്കളെ... അശോക് വന്നിട്ടുണ്ട് ന്ന് അറിഞ്ഞു..അവനെ ഒന്ന് വിളിക്കോ... ആ...അറിയാം..അതിന് തന്നെ ആയിരിക്കും വന്നിട്ടുണ്ടാവുക ന്ന്..മോനെ....അശോകേ....നിന്നെ തിരഞ്ഞു ഇതാ നിഖിൽ ഉം ശരത്തും വന്നിട്ടുണ്ട്...മോനെ...അവൻ എവിടെയാനവോ...ആദി മോളെ....ഒന്ന് വിളിച്ചു കൊണ്ട് വാ അവനെ... ന്ന് അച്ഛച്ഛൻ പറഞ്ഞപ്പോൾ ആദി റൂമിലേക്ക് ഓടി... ആദി റൂമിലേക്ക് വന്നതും മാഷ്‌ അവളെ അരയിലൂടെ കയ്യിട്ട് മാഷിന്റെ നെഞ്ചോടു ചേർത്തു പിടിച്ചു അവഅവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു... മാഷെ...നിങ്ങളെ നിഖിലും ശരത്തും വിളിക്കുന്നുണ്ട്...

ആഹാ...അവരോ...ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളെ വിട്ട് മുടിയൊക്കെ ശരിയാക്കി ഷർട്ട് മാറ്റി റൂമിൽ നിന്ന് പുറത്തിറങ്ങി... റൂമിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അവൾക്കൊരു ഉമ്മ കൊടുക്കാനും മാഷ് മറന്നില്ല...അവളും മാഷിന്റെ പിന്നാലെ കോലായിലേക്ക് ചെന്നു... മാഷ് ഇപ്പൊ വരാം ന്ന് പറഞ്ഞു കൊണ്ട് അവരുടെ കൂടെ പോയി... ഹ ..ഇപ്പൊ ഫ്രണ്ട്സ് നെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ട..കാണിച്ചു കൊടുക്കാം ഞാൻ.. ന്ന് പറഞ്ഞു ആദി ചിണുങ്ങി കൊണ്ട് അനുവിനെ ചാരി ഇരുന്നു... ആദി നിനക്ക് അറിയോ അശോക് ഏട്ടനെ അവർ എവിടേക്കാ കൊണ്ട് പോകുന്നേ ന്ന്... ഇല്ല... ന്ന് ആദി തല കൊണ്ട് ആക്ഷൻ കാണിച്ചു... ഇന്ന് പഞ്ചായത്തു ഗ്രൗണ്ടിൽ ഒരു ഫുഡ് ബോൾ മാച് ഉണ്ട്...അത് കാണാൻ ആണ്... ഓഹ് കൊറേ പെരുണ്ടാവോ...നല്ല രസയിരിക്കും ലെ... നിനക്ക് അറിയോ നിന്റെ അശോക് ഏട്ടൻ നല്ല കളിക്കാരൻ ആണ്..ഈ കുന്നതെ അടിപൊളി കളിക്കാരിൽ ഒരാൾ ആണ് അശോക് ഏട്ടൻ... ങേ...ശരിക്കും.... എന്നിട്ട് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല ലോ...ഇതൊന്നും... ആ...അതൊക്കെ കണ്ടറിയാം ന്ന് കരുത്തിയിരിക്കും നി ഉണ്ടോ...

നമ്മുക്ക് പോയാലോ... ആ....പോകാം...ഡി... ഞാ റെഡി വേണ്ടടി... കൊറേ ആണുങ്ങൾ ആയിരിക്കും... നമ്മുക്ക് പോകണ്ട.. നിയൊന്ന് വന്നേ ന്ന് പറഞ്ഞു കൊണ്ട് ആദി അവളെ പിരി കേറ്റി... അനിൽ മാഷിന്റെ പിന്നാലെ തന്നെ പോയത് കൊണ്ടു..ആദിയും അനുവും അഭിയും നിത്യയും കൂടി ഫുഡ് ബോൾ ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു. പോയപ്പോൾ മാഷിന്റെ പേഴ്സിൽ നിന്നും കൊറച്ചു പൈസ എടുക്കാനും ഇരുവരും മറന്നില്ല...അങ്ങനെ ഗ്രൗണ്ട് ഇൽ എത്തി കളി കാണാൻ വേണ്ടി ഒരു ഇടയിലൂടെ നുഴഞ്ഞു കേറി നിൽക്കുകയാണ്...കളി നടക്കുന്നുണ്ട്...ഗ്രൗണ്ട് മൊത്തം ആണുങ്ങൾ ആണ്...ചുറ്റും കളി കാണാൻ വട്ടം കൂടി നില്കുകയണ്... ഈ മാഷ് ഇത്‌ എവിടെയാനവോ ന്ന് ആദി ചുറ്റും നോക്കി കൊണ്ടിരുന്നപോയാണ് ഗ്രൗണ്ടിൽ ഒരു കളിക്കാരൻ വീണത്.. അവിടേക്ക് ആളുകൾ ഒക്കെ ഓടി കൂടി... ആദി...നോക്ക് നമ്മളെ ഇവിടുത്തെ ടീമിലെ ചുണ കുട്ടിയാണ് ആ വീണത്...ഇനി ഇപ്പൊ നമ്മൾ തോൽക്കും നമ്മുക്ക് തിരിച്ചു പോയാലോ ന്ന് ചോദിച്ചപ്പോഴാണ് മാഷ് ഹാൾഫ്ട്രൗസറും ബനിയനും ഇട്ടു ബൂട്ടും കെട്ടി കളിക്കളത്തിലേക്കു ഇറങ്ങി വരുന്നത് കണ്ടത്....

ആദി നോക്കേടി....അശോക് എട്ടൻ...ന്ന് പറഞ്ഞു anu അവൾക്ക് അശോക് മാഷിനെ വിരൽ ചൂണ്ടി കാണിച്ചു കൊടുത്തു... ഉഫ്‌ ഏജത്തി ലൂക്ക് ന്റെ മ്മോ...ആ വെളുത്ത മുഖത്തിന് കറുത്ത കട്ടിമീഷ നല്ല അഴക് നൽകുന്നുണ്ടെന്നും അവൾക്ക് തോന്നി....ഉഫ്‌...ഫീൽ വേറെ ലെവൽ .... അങ്ങനെ മാഷ് കളിയരംഭിച്ചു..ഇതുവരെ ആരും ഗോൾ അടിച്ചിട്ടില്ല ..സമയം ആണേൽ കഴിയാനായി ...ആദി മാഷിനെ തന്നെ നോക്കി നിക്കുകയായിരുന്നു അപ്പോഴാണ് മാഷ് എതിർ ടിം ലേക്ക് ഒരു അടിപൊളി ഗോൾ അടിച്ചത്... ന്റമ്മോ....ഗ്രൗണ്ട് ആകെ ആർത്തു വിളിച്ചു....ചിലർ മാഷിനെ എടുത്തു പൊക്കുന്നുണ്ട്...അങ്ങനെ സമയം കഴിഞ്ഞത് കൊണ്ട് തന്നെ അവരായിരുന്നു ജയിച്ചത്...ആദിക്ക് മാഷിനെ കെട്ടിപിടിചു ഒരു ഉമ്മ കൊടുക്കണം ന്ന് ഉണ്ടായിരുന്നു... ആദി...വാ...ഐസ് ക്രീം കഴിക്കാം...ന്ന് പറഞ്ഞു കൊണ്ട് അവർ എല്ലാവരും ഐസ് ക്രീം വാങ്ങി ആദ്യം വന്നിടത്തു തന്നെ വന്നു നിന്നു കയിച്ചു കൊണ്ടിരുന്നു മക്കളെ ചേട്ടമാർക്ക് കൂടി തരവോ...

അവരുടെ പിറകിൽ നിന്ന് കൊണ്ട് കുറച്ചു ചെക്കന്മാർ കമെന്റ്റ് അടിച്ചു.. അവർ അത് മൈൻഡ് വെച്ചില്ല....അവർ അനുവിന്റെ അരയിൽ തൊണ്ടിയത് ആദി കണ്ടതും ആദി തിരിഞ്ഞു നിന്ന് അവന്റെ നേരെ കയ്യോങ്ങി...അവൻ ബലപ്രയോഗിച്ചു അവളുടെ കയ്യിൽ പിടിച്ചി നിന്നു... വിടെട....എന്റെ കൈ... എന്തേ പെണ്ണേ നിനക്കും വേണോ ആ സുഖം ന്ന് ചോദിച്ചു അവൻ അവളുടെ കയ്യിനെ ചുംബിക്കാൻ നിന്നതും മാഷ് കലിപ്പിൽ വന്ന് അവന്റെ നെഞ്ചിന് കൂടിന് ഇട്ട് ആഞ്ഞു ചവിട്ടി...ആ ചവിട്ടലിൽ അവൻ പിറകിലേക്ക് തെറിച്ചു വീണു... മാഷിന്റെ കലിപ് കണ്ടു എല്ലാവരും പേടിച്ചു നിക്കാണ്...അവന്റെ കൂടെ ഉള്ള ചെക്കൻ മാരൊക്കെ ജീവനും കൊണ്ട് ഓടി...മാഷ് അവന്റെ നെഞ്ചിൽ ബൂട്ട് ഇട്ട് ചവിട്ടി നിന്ന് കൊണ്ട് അവനെ ഒരു കലിപ്പ് നോട്ടം നോക്കി... നിനക്ക് ഇനി ചെയ്യണോ ടാ...പെണ്ണുങ്ങളെ ദേഹത്തു തൊട്ടു കളിക്കോ നി... ന്ന് ചോദിച്ചു

അവന്റെ കോളറിൽ കുത്തി പപിടിച്ചു എഴുനേല്പിച്ചു അവന്റെ മുഖത്തിട്ടൊന്നു കൊടുത്തു... എന്നിട്ട് കുട്ടികളോട് വീട്ടിലേക്ക് പോകാൻ കലിപ്പിൽ പറഞ്ഞു...മാഷ് പിന്നാലെയും ഉണ്ടായിരുന്നു... ആളൊഴിഞ്ഞ സ്ഥലം എത്തിയപ്പോൾ മാഷ് ആദിയെ പിറകിൽ നിന്ന് വിളിച്ചു...അവൾ എന്തെന്ന രീതിയിൽ തിരിഞ്ഞു നോക്കി... നിന്നോട് ആരാ ടി അവിടെ വരാൻ പറഞ്ഞേ...എല്ലാ കുരുത്ത കേടിനും നി മുന്നിൽ ഉണ്ടാവുമല്ലോ... എന്താ നി ഇങ്ങനെ.... ഇന്ന് അവിടെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ...നിനക്ക് എന്താ ലെ... നിങ്ങളോടൊക്കെ ആരാ അവിടേക്ക് കെട്ടിയെടുക്കാൻ പറഞ്ഞത്......നിന്നെ ഞാൻ...ന്ന് പറഞ്ഞു കൊണ്ട് അവളുടെ നേരെ കയ്യോങ്ങി... എല്ലാവരുടെയും മുന്നിലിട്ട് ചീത്ത പറഞ്ഞതു കൊണ്ട് തന്നെ അവൾക്ക് നല്ലോണം സങ്കടമായിരുന്നു...അവൾ സങ്കടം സഹിക്കാൻ ആവാതെ വീട്ടിലേക്ക് ഓടി ........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story