🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 4

adhinte kalippan mash

രചന: nisha nishuz

ആദിത്യാ....സ്റ്റാൻഡ് അപ്പ്...what is this... മാഷ് നിന്നൊടുത്തു നിന്ന് കലി തുള്ളാൻ തുടങ്ങി. ഏത് മാഷെ.....ന്ന് അന്ധം വിട്ട് ചോദിച്ചു കൊണ്ട് അവൾ ഞെട്ടി എഴുനേറ്റു.. നിന്നോട് എന്നെ കുറിച്ചല്ല എഴുതാൻ പറഞ്ഞത്.. എന്റെ ക്ലാസിനെ കുറിച്ചാണ്...എന്നിട്ട് നി ഇതാണോ എഴുതിയത്...നി ഒക്കെ എന്തിനാ സ്കൂളിൽ വരുന്നത് ..പഠിക്കാൻ തന്നെ ആണോ...get out in my class അയ്യോ.. സോറി.. മാഷെ.. അത് സത്യമായും ഞാൻ അല്ല...ഞാൻ അങ്ങനെ ഒന്നും എഴുത്തിട്ടില്ല.. അത് വേറെ ആരോ ആയിരിക്കും.. ഒ പിന്നെ... ഈ ക്ലാസിൽ 10 ആദിത്യ മാർ ഒന്നും ഇല്ല...ആകെ ഒന്നേ ഉള്ളു... നടക്ക് പ്രിൻസിപൾ ന്റെ റൂമിലേക്ക്...ഇനി പ്രിൻസിൽപൾ നെ കണ്ടിട്ട് ക്ലാസിൽ കയറിയാൽ മതി...പൊക്കോ... മാഷെ ഞാൻ ദൈവത്തെ ....എന്റെ അമ്മയേയും അച്ഛനെയും തൊട്ട് സത്യം പറയുകയാണ്...ഞാൻ അല്ല മാഷെ അത് എഴുതിയത്... ഉം... പോയി ഇരിക്ക്....ഇത് ആര് എഴുതിയതും ആയിക്കോട്ടെ...അവരെ ഞാൻ വഴിയേ കണ്ടു പിടിച്ചോളാം..

അവളുടെ വാക്കുകളിൽ എന്തോ ഒരു സത്യ സന്തത തോന്നിയ മാഷ് അവളെ ഒരു കലിപ്പ് നോട്ടം നോക്കിയ ശേഷം ഇരിക്കാൻ പറഞ്ഞു... ബെൽ അടിച്ചു ക്ലാസ് വിട്ടിട്ടും ചിന്താവിഷ്ടയായ സീതയെ പോലെ ആദി ആ പേപ്പറിൽ ആരായിരിക്കും ശരിക്ക് എഴുതിയിട്ടുണ്ടാവുക എന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു... ഡീ....എഴുന്നേൽക്കു വാ പോകാം... ഇല്ലെടി...എനിക്ക് അത് ആരാ എഴുതിയത് എന്ന് കണ്ടുപിടിക്കണം... ഡീ...നി എന്നെ വഴക്ക് പറയൂലെങ്കിൽ ഞാൻ ഒരു സത്യം പറയാം... ഐഷു ആദി യുടെ മുഖത്തു നോക്കി ഒരു പരുങ്ങലോടെ പറഞ്ഞു... എന്താ ..പറ ..എന്നിട്ട് തീരുമാനിക്കാം... നി വഴക്ക് പറയില്ല ന്ന് പറ... ഇല്ല... നി പറ... ഡീ..അത് എഴുതിയത് ഞാനാ...മാഷ് പേരൊന്നും എഴുതണ്ട ന്ന് പറഞ്ഞപ്പോൾ ചുമ്മാ ഒരു രസത്തിന് വേണ്ടി എഴുതിയതാ... ഡീ...രമ്യ...കൊല്ലടി ഇതിനെ... തെണ്ടി പട്ടി... കുരുപ്പേ... അണ്ണാച്ചി...നിന്നെ ഞാൻ കാണിച്ചു തരാം ടി...നി കാരണം ആണ് എനിക്ക് 99 % പ്രശ്‌നങ്ങളും ഉണ്ടാകുന്നത്... ന്ന് പറഞ്ഞു കൊണ്ട് ആദി അവളെ കയുതിന്ന് പിടിച്ചു ചുമരിലേക്ക് ചേർത്തു നിർത്തി...

നി അതൊക്കെ എഴുതിയത് പോട്ടെ...അതെനിക്ക് കോയപ്പല്ല. ബട്ട് നിയെന്തിനാടി എന്റെ പേര് വെച് എഴുതിയെ...വേറെ ഈ ക്ലസ്സിൽ എത്ര പേരുണ്ട്... ഡീ...അലവലാത്തി...എന്നെ കൊല്ലല്ലേ... ഞാൻ പറയാം... സത്യം പറഞ്ഞാൽ ഞാൻ നിന്റെ പേര് മനപൂർവം എഴുതിയത് അല്ല...നിനക്കുള്ള പണി എന്റെ ബുക് ലും പൗച്ചിലും ബാഗിൻ മേൽ ഒക്കെ നിന്റെ പേര് പല മോഡലിലും എഴുതി വെക്കൽ അല്ലെ... എന്റെ എല്ലാ സാധങ്ങളിലും ഉണ്ടാവും നിന്റെ പേര്...എന്തിന് പറയുന്നു എന്റെ പെൻസിലിൽ...റബ്ബറിൽ ...എല്ലാത്തിലും....യൂണിഫോം ല് വരെ...എന്റെ റഫ് ബുക്കിൽ മുക്കാൽ ഭാഗം പേജിലും നിന്റെ പേരാണ്..നി ഓരോ പേജിലും ഓരോ മോഡൽ ആക്കി എഴുതൽ അല്ലെ...അപ്പൊ ഞാൻ മാഷിനെ കുറിച് എഴുതിയത് അതിൽ ഒരു പേപ്പർ ആയി പോയി.....ഞാൻ ആണേൽ ആ പെട്ടന്നുള്ള എഴുത്തിൽ നിന്റെ പേര് വെട്ടാനും മറന്നു... ടി മണ്ടതി ... ന്ന് സ്വയം പറഞ്ഞു കൊണ്ട് അവൾ പല്ലു കടിച്ചു പിടിച്ചു..

"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ....ഗുലുമാൽ..." ന്ന് പാടി കൊണ്ട് രമ്യ അവളെ കളിയാക്കിയപ്പോൾ കലിപ്പിൽ ഒരു പിരികം പൊക്കി കൊണ്ട് രമ്യ യെ തുറിച്ചു നോക്കി... അത് കണ്ടതും പെട്ടന്ന് കറന്റ് പോയ പോലെ ഓളെ പാട്ട് നിന്നു... ഇനി ഇപ്പൊ എന്റെ നിരപരാധിത്വം തെളിയിക്കാൻ എന്താ വഴി...ഇപ്പൊ തന്നെ തെളിയിച്ചിലെങ്കിൽ വീട്ടിൽ ചെന്നാൽ സീൻ കോണ്ട്രാ ആവും മോളെ ... ടി...ഞാൻ ഇപ്പൊ വരാം... എവിടേക്കാ ആദി... ഐഷു പേടിച്ചു കൊണ്ട് ചോദിച്ചു.. നി ആണ് എല്ലാം എഴുതിയത് ന്ന് പറയാൻ പോകണ് ഞാൻ..നിനക്കും കിട്ടട്ടെ കൊറച്ചു ചീത്ത... ടി...പറയല്ലേ qalbe... ഞാൻ നിന്റെ കാലു പിടിക്കാം... ന്ന് പറഞ്ഞപോയേക്കും ആദി ക്ലാസിൽ നിന്ന് ഇറങ്ങി സ്റ്റാഫ് റൂമിലേക്ക് ഓടാൻ തുടങ്ങിയിരുന്നു... ആദി... നിക്ക് മുത്തേ...പൊന്നേ . കരളേ... നിക്കേടി...ന്ന് പറഞ്ഞു ഐഷു വാണം വിട്ട പോലെ പിന്നാലെയും.. മാഷ് ആണേൽ സ്റ്റാഫ് റൂമിന്റെ മുന്നിൽ നിന്ന് കാര്യപ്പെട്ടു ആർക്കോ ഫോൺ ചെയുക ആയിരുന്നു....

അവൾ കിതച്ചു കൊണ്ട് മാഷിനെ ലക്ഷ്യം വെച് ഓടിയതും മാഷിന്റെ അടുത്തു എത്താൻ നേരം ഒരു കല്ലിൽ തട്ടി തടഞ്ഞു മാഷിന്റെ മോളിലൂടെ അവൾ വീണു....മാഷിന്റെ കവിളിൽ അവളുടെ ചോര ചുണ്ടുകൾ പതിഞ്ഞു... മാഷ് അടിയിലും മാഷിന്റെ മുകളിലായി ഒരു പ്രത്യേക പൊസിഷനിൽ മാഷിന്റെ മുഖത്തു നിന്ന് തന്റെ ചുണ്ട് മാറ്റാതെ അന്ധം വിട്ട് കിടക്കുകയാണ് മ്മളെ നായിക... അവളുടെ പിന്നാലെ ഓടി വന്ന ഐഷു ഇത് കണ്ട് തലയിൽ കൈവെച്ചിരുന്നു.. ഓഹ് മൈ ഗോഡ്...ആദി... നിന്റെ അടിയന്തര ചടങ് നടത്താനുള്ള സമയമായി... സ്കൂൾ നേരത്ത വിട്ടത് കൊണ്ട് തന്നെ കുറച്ചു കുട്ടികളും ടീച്ചേഴ്സ് ഉം മാത്രമേ ഉണ്ടായിരുന്നുള്ളൂ... പേടിച്ചിട്ടു രണ്ടു ഉണ്ട കണ്ണുകളും വിടർത്തി സൂപ്പർ ഗ്ലു തേച്ചു ഒട്ടിച്ചപോലെ മാഷിന്റെ കവിളിൽ നിന്ന് ചുണ്ടെടുക്കാൻ ആവാതെ പ്രതിമ കണക്കെ കിടക്കുകയായിരുന്നു അവൾ...മാഷിന്റെ കട്ടകലിപ്പ് നോട്ടത്തിൽ അവൾ ഇപ്പോൾ കരിഞ്ഞു പോകും ന്ന് വരെ അവൾക്ക് തോന്നി..

ആദിത്യാ...നി എന്താ പൊട്ടി പെണ്ണേ ഇങ്ങനെ... വീമാനത്തിലൂടെ പോകുന്ന വയ്യാവേലിഏണി ഉപയോഗിച്ചു പിടിച്ചു സ്വന്തം തോളിൽ ഇട്ട് താരാട്ട് പാടുന്ന സ്വഭാവം എന്നാ ഇനി നിൽക്കാ...ഒരു മാഷിന് കിസ് കൊടുത്തു ന്നൊക്കെ പറഞ്ഞാൽ...ഷെ... ഷോ...എന്തൊരു മോശം...ഇനി പോകുന്ന വഴി വല്ല ബസിന്റെയോ..ലോറിയുടെയോ മുന്നിൽ ചെന്ന് ചാടിയേക്...അതാണ് നിനക്ക് ഇനി നല്ലത്...അതിന്നൊക്കെ ഇനി ഇയ്യാളെ മുന്നിൽ നിന്ന് രക്ഷപെട്ടിടല്ലേ പറ്റു...ഇയ്യാളെ മുന്നിൽ നിന്ന്ന് രക്ഷപെടൽ ഇമ്പോസിബിൾ ആണ് മോളെ...മാഷിന്റെ കലിപ്പ് നോട്ടം കണ്ടിട്ട് എന്ത് ചെയ്യണം...ചുണ്ട് എടുക്കണോ... വെക്കണോ... ആരേലും എന്നെ ഇവിടുന്ന് ഒന്ന് രക്ഷപെടുത്തിയിരുന്നെങ്കിൽ....ന്ന് കരുതി കിടക്കുന്നതിനിടയിലാണ് Get out in my front.... എന്ന് എടുത്തു എറിയുന്നത് പോലെ ഉറക്കെ പറഞ്ഞത്...മാഷ് അത് പറഞ്ഞു കഴിഞ്ഞപോയേക്കും3 പേരും സ്കൂളിന്റെ ഗേറ്റ് നു പുറത്തെത്തിയിരുന്നു.... ഐഷു...നാളെ..ഞാൻ എന്തായാലും നിന്നെ പറഞ്ഞു കൊടുക്കും...നോക്കിക്കോ...

ഡി...കരളേ...പറയല്ലേ...പ്ലീസ് ഞാൻ നിന്റെ കാലു പിടിക്കാം... കാലൊന്നും പിടിക്കേണ്ട...പകരം ഇന്ന് ടൌൺ സ്ക്വാർന്ന് ഒരു പാർട്ടി തന്നാൽ മതി... ഞാ...ഞാ....കുട്ടിന്റെ ഒരു പൂതി... എന്ന വേണ്ട...ഞാൻ നാളെ പറഞ്ഞോളും.. തരാമേടി പുല്ലുകളെ... എന്ന പോകല്ലേ...ടൗണ്സ്ക്വാർക്ക്... അഹ്..പോകാം..ബട്ട് അതിന് മുമ്പ് അങ്കിൾ നോട് പറയണം...ആന്റിയോട് പറഞ്ഞാൽ പുറത്തു നിന്നുള്ള ഫുഡ് കഴിക്കാനും കറങ്ങാൻ പോകാനും ഒന്നും സമ്മതിക്കില്ല..അതു കൊണ്ട് തന്നെ അങ്കിൾ നു വിളിച്ചു സമ്മതം ചോദിക്കാം... അവർ മൂന്നുപേരും ടെലിഫോണ് ബൂത്തുള്ള ബുക് സ്റ്റാളിലേക്ക് കയറി ആദി അങ്കിൾ നു വിളിച്ചു... ഹെലോ അങ്കിൾ...ഞാൻ ടൌൺ സ്ക്വാർക്ക് പോവട്ടെ... അവിടെ എന്താ ഇന്ന്. ഐഷു ന്റെ ഒരു ചെറിയ പാർട്ടി... ആ...പോകുന്നതിന് ഒന്നും കുഴപ്പല്ല...നേരത്തെ കാലത്തെ വന്നേക്കണം.. പിന്നെ അറിയാലോ നിന്റെ ആന്റിയെ...അവളോട് എന്തേലും കള്ളം പറഞൊണ്ടി... THank you അങ്കിൾ.... ഉമ്മ...

അവൾ സന്തോഷത്തോടെ ഫോണ് കട്ട് ചെയ്ത് നേരെ ടൌൺ സ്ക്വാർക്ക് വിട്ടു അവിടുന്ന് മാക്സിമം എന്ജോയ്‌ ചെയ്ത് ഒരു സ്കൂപ് ഉം കയിച്ചു വീട്ടിലേക്ക് തിരിച്ചു... വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് തന്നെ അറിയാത്ത ഒരു ചെരുപ്പ്... ആരായിരിക്കും... ആ...അത് ചിലപ്പോ അങ്കിൾ ന്റെ ഫ്രണ്ട് വല്ലതും ആയിരിക്കും.. ആന്റി...ഞാൻ വന്നു ട്ടോ... അവൾ ഷൂ വിന്റെ ലൈസ് അയിക്കുന്നതിനിടയിൽ ഉറക്കെ വിളിച്ചു പറഞ്ഞു... എവിടെ ആയിരുന്നു മോളെ നി.. അത് പിന്നെ..ആ കാല മാടൻ മാഷിന്റെ ന്റെ സ്‌പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു ആന്റി... ഏത് മാഷിന്റെ.. ?? നമ്മളെ മാവേലി കുന്നത്തെ വീട്ടിൽ താമസിക്കുന്ന മാഷിന്റെയ്...ഇപ്പോയ തീരുന്നത്. .ഹവു...ഒടുക്കാമത്തെ ഒരു എക്കണോമിക്സ്... ടി...അവിടെ മുറ്റത്തു തന്നെ നിക്കാതെ അകത്തേക്ക് കയറി വാ... ഇതാ വരുന്നു ആന്റി.. ന്ന് പറഞ്ഞു രണ്ടാമത്തെ ഷൂ വിന്റെ ലൈസ് അഴിച്ചു പൂമുഖത്തേക്ക് കയറിയതും..കസലായിൽ കലിപ്പ് നോട്ടം നോക്കി കൊണ്ട് ഇരിക്കുന്നു മ്മളെ മഹാൻ... "പൂമുഖ വാതിൽക്കൽ കലിപ്പ് വിടർത്തുന്ന കലിപ്പോളി ആണെന്റെ മാഷ്..." എന്നപോലെ താൻ വരുന്നതും മൈൻഡ് ചെയ്യാതെ വേറെ ഏതോ ലോകത് ആയ മാതിരി കലിപ്പ് മുഖോ വെച്ചിരിക്കുന്നത് കണ്ടിട്ട്...

സ്കൂൾ വിട്ടാൽ നേരെ അടുക്കള യിലേക്ക് നീരാടുന്ന അവൾ ഇന്ന് വിപരീതമായി മുകളിൽ ഉള്ള അവളുടെ റൂമിലേക്ക് ഓടി കയറി... മാഷെ...നല്ല കളിയാണ്...ഇപ്പോൾ..ഒന്നും പഠിക്കുന്നില്ല.. ആകെ മോശം ആയി ക്ക്ണ്...ഇപ്പൊ ദേ നോക്കിയേ കള്ളം പറയാനും തുടങ്ങി...ഇങ്ങനെ പോയാൽ അവൾ പ്ലസ് വനിൽ തോൽക്കും എന്നുറപ്പാ...10 ആം ക്ലാസിൽ ഒക്കെ 9 aplus ആണ്..ഒരു മർക്കിന് ആണ് മറ്റേ ത് A ആയി മാറിയത്...മാഷിന് ബുദ്ധിമുട്ട് ഇല്ലേൽ അവൾക്ക് ഒന്നു ട്യൂഷൻ എടുത്തു കൊടുക്കോ... മാഷ് ഇവിടെ വരുകയോ അല്ലേൽ അവൾ അവിടെ വരുകയോ ചെയ്താലും മതി... ആന്റി പറയുന്നത് കേട്ട് എന്ത് ചെയ്യണം ന്ന് അറിയാതെ റൂമിലേക്കുള്ള ഇട നാഴിയിൽ പകച്ചു നിക്കുകയാണ് ആദി... ഒക്കെ ചേച്ചി...ഞാൻ ട്യൂഷൻ എടുത്തോളം ..വൈകുന്നേരം 7 മണിക്ക് ശേഷം അവളോട് വീട്ടിൽ വരാൻ പറയു... ആദി...ആദി... എന്താ ആന്റി... ഇവിടെ വാ... അവൾ മടിച്ചും പേടിച്ചും സ്റ്റെപ്പ് ഇറങ്ങി വന്നു... ആദി...

ഈ മാഷ് അല്ലായിരുന്നോ നിനക്ക് സ്‌പെഷ്യൽ ക്ലാസ് എടുത്തത്... അതു പിന്നെ.. അവൾ നിന്നു പരുങ്ങി... മാഷിന്റെ മുഖത്ത് ആണേൽ കലിപ്പ് നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്... മാഷിന്റെ മുഖത്തേക്ക് നോക്കല്ലേ ആദി മോളെ...തല താഴ്ത്തി നിന്നോ... ആന്റി എന്ത് പറഞ്ഞാലും തലയും താഴ്ത്തി അത് കേട്ടോ...ബട്ട് മാഷിന്റെ മുഖതെക്ക് നോക്കല്ലേ. മാഷ് ഹീറ്റർ ആണ്..കൊടും ഹീറ്റർ... അവൾ മനസിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.. ഇനി കള്ളം പറയില്ല ന്ന് പറ ന്ന് പറഞ്ഞു കൊണ്ട് ആന്റി ചെവിയിൽ പിടിച്ചപ്പോൾ ആകെ ചമ്മി നാറി വല്ലാത്ത ഒരു വിധമായി പോയി അവൾ... എന്നാ.. ഒക്കെ.. ആദിത്യാ...ഇന്ന് 7 മണിക്ക് വരു...നിനക്ക് എന്റെ subject ഇൽ മനസ്സിലാവാത്ത ഭാഗങ്ങൾ ഞാൻ പറഞ്ഞു തരാം...ന്ന് പറഞ്ഞു കൊണ്ട് മാഷ് മുറ്റത്തേക്ക് ഇറങ്ങി നടന്നു ശരി മാഷെ.. മാഷ് പോയതും അവൾ അടുക്കളയിലേക്ക് വിട്ട് എല്ലാം അകത്താക്കി ഏമ്പക്കവും വിട്ട് ഫോൺ എടുത്തു ബെഡിൽ കിടന്നു..

പ്ലസ് one ന്റെ ക്ലാസ് ഗ്രൂപ്പിൽ പല msgs ഉം വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.. ആദിയും രമ്യ യും ഐഷു വും മാത്രമുള്ള katta alavalathees എന്ന ഗ്രൂപ്പിൽ ആദി അശോക് മാഷ് നെ ആദ്യം മുതൽ കണ്ടതും അവരുടെ വീടുകൾ തമ്മിൽ അടുത്തു ആണെന്നും ഇന്ന് ആ കാലമാടാൻ ക്ലാസ് എടുക്കാൻ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് ന്നും...അത് കൂടാതെ മാഷിനെ കുറിച്ചു ഒരു പത്തു പതിനഞ്ചു തെറിയും പറഞ്ഞു വോയ്‌സ് വിട്ടു... ആദി... നി ചുണ്ടൊക്കെ ഉരച്ചു കഴുകും ന്ന് പറഞ്ഞിട്ട് കഴുകിയോ.. ഐഷു വിന്റെ msg പിന്നെ... അതൊക്കെ എപോയോ കഴുകി..കാരണം എനിക് പേടിയാണ്..അയ്യാളെ കലിപ്പൻ മോന്തയത്തിൽപതിഞ്ഞ എന്റെ ചുണ്ട് നു എങ്ങാനും പിന്നെ ശരിക്ക് ചിരിക്കാൻ പറ്റിയിലെങ്കിലോ ...എന്തായിരിക്കും എന്റെ അവസ്‌ഥ ലെ...വാ തുറക്കാൻ പറ്റൂല അമ്മാതിരി ഷോക്ക് ആയിരുന്നു... ആദി... ആദി... വേഗം കുളിച്ചു വന്നേ...വിളക്ക് വെക്കാനുള്ള സമയമായി...മതി ഫോണിൽ കളിച്ചത്... അവൾ നെറ്റ് ഓഫ് ആക്കി ശരിക്ക് തേച്ചു ഉരച്ചു കുളിച്ചു മാറ്റി വിളക്ക് വെച്ചു... മോളെ...7 മണി കഴിഞ്ഞു ..പൊക്കോ...മാഷിന്റെ അടുത്തേക്ക്... എന്തൊരു നല്ല മാഷാണ് അത്...

ഇല്ല.. ആന്റി...എനിക്ക് ഒരു ഡൗട്ട് ഉം ഇല്ല...അത് കൊണ്ട് ഞാൻ പോകുന്നും ഇല്ല മോളെ ..നി പേടിക്കാതെ പൊക്കോ...അയ്യാൾ ശരിക്ക് മനസിലാക്കി തരും മാഷിനുള്ള അത്താഴവും ഒരു ബുക് ഉം പേനയും ഫോണും എടുത്തു അവൾ മനമില്ല മനസോടെ മാവേലി കുന്നതെ വീട്ടിലേക്ക് പോയി... കോലായിൽ തന്നെ ചാരു കസലായിൽ ഇരുന്നു എന്തോ വായിക്കുകയാണ് മൂപ്പർ...ഏത് സമയവും ഈ വായന ആണല്ലോ ദൈവമേ. .വെറുതെ അല്ല സോഡാ ഗ്ളാസ് ഉം വെച് നടക്കുന്നെ മാഷെ..ഗുഡ് ഇവനിഗ്... കയറി ഇരിക്ക്. ന്ന് മാത്രം പറഞ്ഞു കൊണ്ട് മാഷ് അകത്തേക്ക് പോയി... അവൾ കോലയായിൽ ഇരുന്നു നെറ്റ് ഓണ് ചെയ്തു വാട്‌സ്ആപ്പ് ഇൽ കേറി...katta alavalathees ഇൽ ഒരു കൂട്ടം msg വന്നിട്ടുണ്ട്...അത് എടുത്തു നോക്കാൻ നിന്നപോയേക്കും മാഷ് ഒരു ബുക് ഉം എടുത്തു വന്ന് അവളുടെ അഭിമുഖമായി ഇരുന്നു...അവൾ ഫോൺ മേശമേൽ വെച് നല്ല കുട്ടി ആയി ഇരുന്നു..അവൾക്ക് മാഷിന്റെ മുഖത്തു നോക്കാൻ തന്നെ പേടി ആയിരുന്നു ....

മാഷ് ആണേൽ ഒന്ന് ചിരിക്കുന്നുപോലും ഇല്ല... പറയുന്നത് ശരിക്ക് ശ്രദ്ധിച്ചോ... PLus വണിലെ എക്കണോമിക്സ്..രണ്ട് ഭാഗങ്ങൾ ആണ്...indian ഇക്കോണമി യും statics ഉം...അതിൽ statics ലെ ലാസ്റ്റ് ചാപ്റ്റർ ആണ് നമ്മൾ ഇപ്പൊ എടുക്കുന്നത്... ന്ന് പറഞ്ഞു കൊണ്ട് ഓരോ കാര്യങ്ങളും മാഷ് അവളോട് പറഞ്ഞു കൊണ്ടിരുന്നു...അവൾക്ക് ഉറക്കം വന്നിട്ട് ആണേൽ ആകെ ഇടങ്ഹെർ ആയിരുന്നു.. എന്നിട്ടും അവൾ കണ്ണിമ ചിമ്മാതെ മഷിനെ തന്നെ നോക്കി നിക്കുകയാണ്...മാഷിന്റെ ലുക്ക് കൊണ്ട് ഒന്നും അല്ല ട്ടോ...പേടിയാണ്..ഒരു പ്രാവിശ്യം കണ്ണേങ്ങാനും ചിമ്മിയാൽ എന്തിനാ ചിമ്മിയെ ന്ന് ചോദിച്ചു ചീത്ത പറയോ ന്ന് കരുതി ട്ട്... ഫോണ് ലെ നെറ്റ് ഓണ് ആക്കി വെച്ചത് കൊണ്ട് തന്നെ തുരു തുരാ msgs വന്നു കൊണ്ടിരിക്കുകയാണ്... ഡാറ്റ ഓഫ് ചെയ്യ്... എന്ന് സർ കലിപ്പിൽ പറഞ്ഞപ്പോൾ അവൾ വേഗം ഓഫ് ആക്കി...പിന്നെയുണ്ട് രമ്യ യും ഐഷു വും കോണ്ഫറന്സ് കാൾ വിളിക്കുന്നു..അത് കണ്ട മാഷ് ആ ഫോണ് എടുത്തു കട്ട് ചെയ്ത് മാഷിന്റെ അടുത്തു വെച്ചു..

പിന്നെയും ധാ ഫോൺ റിങ് ചെയ്യുന്നു... ഈ തെണ്ടികൾ എന്റെ അടിയന്തരം കയിച്ചേ അടങ്ങു...ന്ന് പറഞ്ഞു അവൾ പല്ലു കടിച്ചു പിടിച്ചു നിന്നതും മാഷ് ഫോൺ അറ്റൻഡ് ചെയ്ത് ലൗഡ് സ്‌പീകരിൽ ഇട്ടു.. ഡീ..ആദി.. എന്തിനാടി പട്ടി ഫോൺ കട്ട് ചെയ്യുന്നേ.. എന്തായി ആ കാലമാടാൻ...അയ്യാടെ അടുത്തേക്ക് നി പഠിക്കാൻ പോയോ...നിയെന്തൊക്കെ തെറികൾ ആണ് ആ മാഷിനെ കുറിച് പറഞ്ഞത്...അതൊക്കെ അയ്യാൾ കെട്ടലുണ്ടല്ലോ നിന്നെ കാലേ വാരി നിലതടിച്ചുറോഡിലേക്ക് വലിച്ചെറിയും... ഇതൊക്കെ കേട്ട് ദേഷ്യം നിയന്ത്രിക്കാൻ ആവാതെ മാഷ് അവളെ ഒരു കലിപ്പ് നോട്ടം നോക്കി ഫോണ് കട്ട് ചെയ്തു സ്വിച് ഓഫ് ആക്കി..അവൾ അതിനു മറുപടി എന്നോണം ഒരു പുളിങ്ങ ചിരി ചിരിച്ചു... രണ്ടു മിനിറ്റ് ..അപ്പോയേക്കും ഈ ഗ്രാഫ് വരക്ക് ട്ടോ ന്ന് പറഞജ് കൊണ്ട് മാഷ് അകത്തേക്ക് പോയി ഇനി വല്ല വടിയും എടുത്തു കൊണ്ട് വരാൻ ആണോ... അപ്പോയുണ്ട് ബാത് റൂമിന്റെ വാതിൽ ഉറക്കെ അടക്കുന്ന സൗണ്ട് കേൾക്കുന്നു...

അത് എന്നോടുള്ള ദേഷ്യം തീർക്കുകയാണ് എന്ന് മനസ്സിലാക്കാൻ എനിക്ക് അധിക നേരം വേണ്ടി വന്നില്ല...മാഷ് അടച്ചത് ബാത് റൂമിന്റെ വാതിൽ ആണേലും അത് കൊണ്ടത് എന്റെ നെഞ്ചിൽ ആയിരുന്നു... ഇനിയും ആലോചിച്ചു നിക്കാതെ ഗ്രാഫ് മുഴുവൻ ആക്കിയിലെങ്കിൽ ഇനിയുള്ള ത് എന്റെ നെഞ്ചത്തേക്ക് ആയിരിക്കും എന്നവൾ മുൻ കൂട്ടു ഊഹിച്ചു കൊണ്ട് ഗ്രാഫ് വരക്കാൻ തുടങ്ങി.. അവളുടെ ബാക്കിൽ നിന്ന് അവൾ വരക്കുന്നത് നോക്കുക ആയിരുന്ന മാഷ് അവൾ വരചതിൽ ഒരു തെറ്റ് കണ്ടപ്പോൾ പിറകിൽ നിന്നും അവളുടെ അടുത്തേക്ക് നീങ്ങി കയ്യിൽ നിന്നും പെൻസിൽ വാങ്ങി...മാഷിന്റെ പെട്ടന്നുള്ള വാങ്ങൽ ആയത് കൊണ്ട് അവരുടെ കൈകൾ തമ്മിൽ കൂട്ടി ഉരസി...അതു കൊണ്ട് തന്നെ ഞെട്ടി കൊണ്ട് അവൾ പിറകിലേക്ക് നോക്കിയതും അവളുടെ മൂക്കും മാഷിന്റെ മൂക്കും തമ്മിൽ കൂട്ടി മുട്ടി.. ഏതോ ലോകാതെന്ന പോലെ പരസ്പരം നോക്കി നിന്നപോയാണ് മാഷിന്റെ ഫോൺ റിങ് ചെയ്തത്...

സ്വപ്ന ലോകത്തു നിക്കുന്ന ആദി യുടെ തല കിട്ട് ഒരു മേട്ടം കൊടുത്തു കൊണ്ട് മാഷ് ഫോണ് എടുക്കാൻ പോയി..ആദിയുടെ തലകിട്ടു കിട്ടിയ മേട്ടം കൊണ്ട് ചെവിയുടെ പോന്നീച്ചകൾ തലങ്ങും വിലങ്ങും പാറി കളിച്ചു.. ഹാ... പറയു മനോജ് ഏട്ടാ... മാഷെ...ആദിയുടെ ആന്റി ന്റെ അമ്മക്ക് സുഖമില്ല...i c u വിൽ ആണെന്ന് പറഞ്ഞു..അപ്പൊ അവിടേക്ക് ഉടനെ പോകണം... ഞങ്ങൾ വരുന്നത് വരെ ആദിനെ അവിടെ നിർത്തുന്നതിൽ ബുദ്ധിമുട്ട് ഉണ്ടോ മോനെ..ഞങ്ങൾ ഇന്ന് തന്നെ വരും..അവളെയും കൊണ്ട് പോകണം ന്ന് ഉണ്ട്.. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ എല്ലാവരെയും കൊണ്ട് ഹോസ്പിറ്റലിൽ പോകുന്നത് ശരിയല്ലലോ...നിനക്ക് ബുദ്ധിമുട്ട് ആണേൽ പറഞ്ഞോ..കുഴപ്പം ഇല്ല... ഒരു ബുദ്ധിമുട്ടും ഇല്ല മനോജ് ഏട്ടാ.. ആ...നന്ദി മാഷെ... ആദിമോളെ കയ്യിൽ ഫോൺ ഒന്ന് കൊടുക്കോ... മാഷ് ആദിത്യ ക്ക് നേരെ ഫോൺ നീട്ടി.. അവൾ അല്പം പേടിയോടെ അത് വാങ്ങി ചെവിയോട് ചേർത്തു.. മോളെ..ഹോസ്പിറ്റൽ കേസ് ആയത് കൊണ്ട് ആണ്...നിനക്ക് അറിയില്ലേ അവരെ...പിന്നെ നി മാഷിന്റെ അടുത്തു നിന്നോട് ട്ടോ...അപ്പു ന്റെ വീട്ടിൽ നിന്നെ ആക്കാൻ പേടിയാ മോളെ...

അപ്പുന്റെ അച്ഛനെ നിനക്ക് അറിയില്ലേ... എന്താ എപ്പോഴാ ചെയ്യ ന്ന് പറയാൻ പറ്റില്ല...ഞങ്ങൾ ഇന്ന് തന്നെ വരും..വന്ന മോളെ കൂട്ടാൻ വരാം ട്ടോ... ശരി അങ്കിൾ... അവൾ ഫോൺ കട്ട് ചെയ്ത് എന്തോ ആലോചിച്ചു കലിപ്പായി നിൽക്കുന്ന മാഷിന് നേരെ ഫോൺ നീട്ടി... മാഷെ... ഏതോ ചിന്തയിൽ ആയിരുന്ന മാഷ് അവളുടെ വിളി കേട്ട് ഞെട്ടി പോയി ആ...അപ്പൊ നമ്മൾ എവിടെയാ നിർത്തിയത് ന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയില്ലേ....ഒരു തുടങ്ങൽ... അതൊരു ഒന്നൊന്നര തുടങ്ങൽ ആയി പോയി..ഫുൾ ഇംഗ്ലീഷ് വല്ല ഇംഗ്ലീഷ് വാർത്തയും വെച്ചമാതിരി.... ....... ......................... ............................ ........... .... കർ....കർ.... ആദിത്യാ.... കൂർക്കം വലിച്ചു ഉറങ്ങുക ആയിരുന്ന ആദിത്യയുടെ സുഖ നിദ്രയിലേക്ക് ഒരു കാലന്റെ വിളി പോലെ മാഷിന്റെ വിളി എത്തിയതും സ്വപ്നത്തിൽ പാരിസ് വരെ പോയ അവൾ പകുതി വഴിക്ക് വെച് വാണം വിട്ടപോലെ മാവേലി കുന്നത്തേക്ക് തിരിച്ചെത്തി ഞെട്ടി എഴുനേറ്റ് നിന്നു.. Present sir... ഇതിനാണോ നി ഇവിടേക്ക് വന്നത്...

ഞാൻ പറഞ്ഞത് എന്തേലും നി കേട്ടോ...എന്തേലും നി എഴുതി എടുത്തോ... ഇല്ലാലോ...നാളെ ഞാൻ ഇതെല്ലാം question ചോദിക്കും...മണി മണി പോലെ നി ഉത്തരം പറയണം... ഒകെ മാഷെ.. പിന്നെ മണി 9 :30 ആയി...ഞാൻ ഈ നേരത്താണ് അത്തായം കഴിക്കൽ... നിനക്ക് വിശക്കുന്നുണ്ടെങ്കിൽ വർക്കറിയിൽ പഴം ഉണ്ട് അതെടുത്തു കഴിച്ചോ ന്ന് പറഞ്ഞു കൊണ്ട് മാഷ് അകത്തേക്ക് കയറി പോയി.. അഹ്...എന്തൊരു വിശപ്പ്...ഇന്ന് ആണേൽ സ്കൂൾ വിട്ട് വന്നിട്ട് തിന്നതാ വല്ലതും...വിശന്നിട്ടു വയ്യ..എന്താപ്പോ ചെയ്യാ...പഴം പോയി തിന്നാലോ...വേണ്ട ലെ...എന്നെ കുറിച്ച് എന്താ കരുതാ..തീറ്റ പണ്ടാരം ആണെന്ന് തോനുലെ... തൽക്കാലം ഇപ്പോൾ ഫോണിൽ കളിച്ചു വിശപ്പ് മാറ്റം... കൊറേ നേരം ഫോണിൽ അതും ഇതും നോക്കി ഇരുന്നു.. ഷോ...എന്റെ വിശപ്പെ...നിയൊന്ന് അടങ്...ഞാൻ തന്നെ ഇവിടെ പൊറുതി മുട്ടിയാണ് നിക്കുന്നത്..അതിലൂടെ നിയും കൂടി എന്നെ തളർത്തല്ലേ... ഇല്ല...നിക്ക് പിടിച്ചു നിക്കാൻ പറ്റില്ല...അവൾ പൂമുകത്തു മാഷ് ഉണ്ടോ ന്ന് നോക്കി..ഇല്ല...ബാത് റൂമിൽ നിന്ന് വെള്ളം ഒഴിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്..കുളിക്കുക ആയിരിക്കും..

അവൾ പമ്മി പമ്മി അടുക്കളയിൽ എത്തി ചെറുപഴത്തിന്റെ കുലയിൽ നിന്നും ഓരോ പഴം പറിച്ചു കഴിക്കാൻ തുടങ്ങി..അപ്പോഴാണ് യൂ ട്യൂബിൽ ഒരു വീഡിയോ നോട്ടിഫിക്കേഷൻ വന്നത്..അത് ഓൻ ചെയ്ത് വീതനയിൽ കയറി ഇരുന്നു ഒരു കൈ കൊണ്ട് ഫോണ് പിടിചു അതിൽ വീഡിയോ കാണുകയും മറ്റേ കൈ കൊണ്ട് പഴം തിന്നുകയും ആണ്.. ഈ സമയം കുളി കഴിഞ് കോലയായിലേക്ക് ആദിത്യാ യെ നോക്കാൻ വേണ്ടി മാഷ് വന്നപ്പോൾ അവളെ കാണാത്തതിനാൽ മാഷ് ഉറക്കെ വിളിച്ചു ആദിത്യാ... ആദിത്യാ... അദിത്യ ഇതൊന്നും കേൾക്കാതെ പഴം തീറ്റയിലും വീഡിയോ കാണലിലും മുഴുകി ഇരിക്കുകയാണ്... ആദിത്യാ യെ നോക്കാൻ വേണ്ടി വെപ്രാളപ്പെട്ടു അടുക്കളയിലേക്ക് വന്ന മാഷ് ഒരു പഴ തൊലിയിൽ ചവിട്ടി വഴുകി വീണു.. പ്ടോം.. തന്റെ മുന്നിൽ നിന്ന് എന്തോ സൗണ്ട് കേട്ട ആദിത്യാ ഫോണിൽ നിന്ന് തലയുയർത്തി സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കിയതും മാഷ് പഴ തൊലിയിൽ വഴുകി വീണത് കണ്ടിട്ട് അവൾക്ക് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവൾ പൂവൻ കോഴിയെ പോലെ കൊക്കി പാറി ചിരിച്ചു... രണ്ടു കാലും നീട്ടി ഇരു കൈകളും നിലത്തു കുത്തി എണീക്കാൻ വയ്യാതെ അവളെ കട്ടകലിപ്പിൽ നോക്കുന്ന മാഷിന്റെ മുഖത്തു നോക്കിയപ്പോൾ ആദിയുടെ ചിരി സ്വിച് ഇട്ട പോലെ നിന്നു..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story