🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 40

adhinte kalippan mash

രചന: nisha nishuz

ആ...ആരാ പ്പോ ഈ വരുന്നേ....സരളയും ലക്ഷ്മിയോ.. ആഹാ...മോനും ഉണ്ടല്ലോ....വരണം...വരണം. അച്ഛച്ഛൻ ചാരുകസേരയിൽ ഇരുന്നു കോളമ്പിയിലേക്ക് മുറുകി തുപ്പി കൊണ്ട് പറഞ്ഞു... അച്ഛച്ച...സുഖമാണോ... ആ...ലച്ചു മോളെ....മോനല്ലേ കുഞ്ഞു...എത്രയായി ഇപ്പോൾ... 2 മാസവും 10 ദിവസവും... ഒ..90 പോലും കഴിയാതെ ആണോ കൊച്ചേ ഇങ്ങനെ നടക്കുന്നെ... അല്ല....ഞാൻ അമ്മയും അശോക് എട്ടാനൊക്കെ വന്നു ന്ന് അറിഞ്ഞപ്പോൾ... അഹ്..അവരൊക്കെ അകത്തുണ്ട്...ന്ന് അച്ഛച്ഛൻ പറഞ്ഞതും അനുവും ആദിയും കൂടി ഇറങ്ങി വന്നു.. അഹ്...നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ...എവിടെയാ അമ്മയൊക്കെ... ഉറങ്ങുവാണ്... മോളെ...ആദി അനു... അവർക്ക് ചായ ഇട്ട് കൊടുത്തെ... ആ....ന്ന് പറഞ്ഞു കൊണ്ട് ഇരുവരും അടുക്കളയിലേക്ക് നടന്നു... ഡീ...നമ്മുക്ക് ചായയിൽ പഞ്ചസാര ക്ക് പകരം ഉപ്പ് ഇട്ടലോ... വേണ്ട ടി...ഇത്‌ എങ്ങാനും അച്ഛച്ഛൻ അറിഞ്ഞാൽ നമ്മളെ കൊന്ന് കൊല വിളിക്കും...ഇപ്പൊ സീൻ ഒന്നും ഉണ്ടാക്കേണ്ട...ഏട്ടനെ പുരത്തിറക്കാതിരുന്നാൽ മതി...

എന്നാൽ ഒരു സീനും ഉണ്ടാവില്ല... പക്ഷെ.എങ്ങനെ...യ്യോ..ഇനി അവൾ മാഷിന്റെ റൂമിൽ കയറി കാണുമോ...പറ്റിയ അവസരം ആനെയ്... പറയാൻ പറ്റില്ല...ന്ന് പറഞ്ഞു ആദി ഓടി റൂമിലേക്ക് കയറി...ഉറങ്ങി എയുനെറ് മുഖം ഒക്കെ കഴുകി പുറത്തേക്ക് വരാൻ നിക്കുകയായിരുന്ന മാഷിനെ ആദി തടുത്തു... മാഷ് ഇപ്പൊ പുറത്തേക്ക് പോവണ്ടേ... അത് പറഞ്ഞാൽ എങ്ങനെയാ ആദി..നേരം 5 മണി ആയി... എനിക്ക് ഒരു ഉമ്മ താ എന്നാൽ... ങേ...നിനക്ക് ഇത് എന്തു പറ്റി എന്താ പ്പോ എന്നും ഇല്ലാത്ത ചോദ്യങ്ങൾ ഒക്കെ... ഒന്നുല്ല...തരുന്നുണ്ടോ... മാഷ് അവളെ കെട്ടിപിടിചു കവിളിൽ ഒരുമ്മ കൊടുത്തു... പോരെ...പ്രശനം തീർന്നോ... ഇനി ഇവിടെ അവൾ മറ്റേ കവിളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു... ങേ ഈ പെണ്ണിന് ഇനി എന്തു പറ്റി... മാഷെ...ആലോചിച്ചു നിക്കാതെ താ... മാഷ് അവിടെയും അതുപോലെ തന്നെ ചുംബിച്ചു. . ഇനി ഇതേ ഇവിടെ.... എവിടെ... നെറ്റിയിൽ .. അങ്ങനെ അവൾ പറയുന്നതിന് അനുസരിച്ചു മാഷ് കൊടുക്കാൻ തുടങ്ങി... മാഷ് അടുത്തേക്ക് വരുമ്പോൾ തന്നെ ഒടുക്കത്തെ ഫീലിംഗ് ആയിരുന്നു അവൾക്ക്...

മാഷ് ഉമ്മ കൊടുത്തപ്പോൾ പിന്നെ പറയും വേണ്ട...എന്നാലും ലച്ചു വിന് വേണ്ടി അവൾ അതെല്ലാം സഹിച്ചു നിന്നു... ഇനിയവിടെയാ ഉമ്മ തരേണ്ടത്... ധാ...മൂക്കിൽ ന്ന് പറഞ്ഞു കൊണ്ട് അവൾ മൂക്കിന്റെ തുമ്പിൽ കൈ വെച്ചതും മാഷ് അവളെ മൂക്ക് നു ഒരു കടി കൊടുത്തു... ആ....അവൾ വേദന കൊണ്ട് മാഷിനെ ബാക്കിലേക്ക് തള്ളി.. അപ്പോഴാണ് ആരോ വാതിൽ മുട്ടിയത്... അവൾ ആവും ആ കുരുട്ട്....ഇനി ഇപ്പൊ എന്ത് ചെയ്യും മാഷിനെ ബെഡിലേക്ക് തള്ളിയിട്ട് അവൾ വാതിൽ തുറന്നു പുറത്തു നിന്ന് മാഷിന്റെ റൂം ലോക്ക് ചെയ്തു.. അല്ല...അശോക് ഏട്ടൻ എവിടെ... ലച്ചു ചേച്ചി... മാഷ് ഉറങ്ങുകയായിരുന്നു...നിങ്ങൾ വന്നിട്ടുണ്ട് ന്ന് പറഞ്ഞു മാഷിനെ എഴുനേല്പിച് കുളിക്കാൻ പറഞ്ഞയച്ചിട്ടുണ്ട്...ഇപ്പൊ വരുവേ... വെയ്റ്റ് ചെയ്യ് ന്ന് പറഞ്ഞു ഒരു ചെറിയ ചിരി പാസാക്കി അവൾ അനുവിന്റെ അടുത്തേക്ക് പോയി.. അനു ലച്ചു ചേച്ചി ന്റെ കുട്ടിനെ കളിപ്പിക്കുന്ന തിരക്കിലാണ്...പാവം കുഞ്ഞ് കുഞ്ഞു എന്ത് തെറ്റ് ചെയ്തിട്ടാ ഞാൻ കുഞ്ഞിനോട് ഞാൻ ദേഷ്യം കാണിക്കുന്നെ ന്ന് കരുതി അവൾ കുഞ്ഞിനെ വാങ്ങി കളിപ്പിച്ചു....

തക്കുടു വാവേ... സുന്ദരൻ കുട്ടാ....ചേച്ചീടെ സുന്ദരകുട്ടപ്പ... എന്റെ പോലെ തന്നെ... ലെ ആദി...ന്ന് പറഞ്ഞു കൊണ്ട് മാഷ് ആദിയുടെ കയിൽ നിന്ന് കുഞ്ഞിനെ വാങ്ങി.. ങേ..ഈ മാഷ് ഇത് എപ്പോ പോറത്തു ചാടി എന്ന രീതിയിൽ മാഷിനെ ഒന്ന് നോക്കി... ആ..നിങ്ങളെ പോലെ തന്നെയാ...നിങ്ങൾക്കും സരള ചേച്ചീടെ മോള് ലച്ചു വിനും ജനിക്കാതെ പോയ കുഞ്ഞല്ലേ....എന്തായിരുന്നു... പ്രണയം.. നിങ്ങളെ പോലെ ഒക്കെ ആയാൽ മതിയായിരുന്നു... ഞാൻ പാവം ആരെയും പ്രണയിക്കാതെ നടന്ന്...എനിക്ക് കിട്ടിയതോ ബൂലോക കോഴി നേയും... ന്ന് പറഞ്ഞപ്പോൾ തന്നെ മാഷ് വാങ്ങിയ കുഞ്ഞിനെ തിരികെ നൽകി..ഇതൊക്കെ ഇവൾ എങ്ങനെ അറിഞ്ഞു ന്നുള്ള രീതിയിൽ.... മാഷ് അവളെയൊന്ന് നോക്കി... ഇനി ആരൊക്കെ ഉണ്ടാവോ..കണ്ടുപിടിക്കും ഞാൻ...കണ്ടു പിടിച്ചിരിക്കും...നിങ്ങൾ എങ്ങാനും നിങ്ങളുടെ പഴയ കാമുകിയോട് സംസാരിക്കുന്നത് ഞാൻ കണ്ടാൽ...അറിയാലോ എന്റെ സ്വഭാവം..എന്നെ പിടിച്ചാൽ കിട്ടൂല...കേട്ടല്ലോ... അതിന് ഇപ്പൊ ഞാൻ അവളെ അടുത്തേക്ക് വർത്താനം പറയാൻ പോയല്ലെങ്കിലും അവൾ ഇവിടേക്ക് വന്നാൽ എന്തു ചെയ്യും...

അതിന് അവളെ കാണാതിരിക്കുക...എന്താലെ...കാണാതിരിക്കാൻ ഒന്നും പറ്റില്ലലോ....അവൾക്ക് മൂക്കുത്തി ഒക്കെ..ഇല്ലേ...എന്നെ അല്ലെ കുത്താൻ സമധികത്തത്...എന്നോട് നിങ്ങൾ മിണ്ടാൻ വരണ്ട ഇനി...ലച്ചു വിന്റെയോ ശിവയുടെയോ ആരുടെയെങ്കിലും കൂടെ പൊക്കോ...എന്നോട് മിണ്ടാൻ പോലും വരരുത് ന്ന് പറഞ്ഞു ആദി കലിപ്പിൽ കൊലയായിലേക്ക് പോയി .. അത് കേട്ട് മാഷ് ഇനി എന്തു ചെയ്യും ന്ന് കുറച്ചു നേരം ആലോചിച്ചു നിന്ന് റൂമിലേക്ക് പോയി വാതിൽ കുറ്റിയിട്ടു കിടന്നു.... അവർ പോയി കഴിഞ്ഞതും ആദി വന്ന് വാതിൽ മുട്ടിയപോൾ മാഷ് കലിപ്പിൽ വന്ന് വാതിൽ തുറന്നു ബെഡിൽ തന്നെ പോയി ഇരുന്നു ഫോണിൽ കളിച്ചു... എന്താ മുഖത്തൊരു കലിപ്പ് ആദി പിരികം പൊക്കി കൊണ്ട് ചോദിച്ചു ഒന്നുല്ല.... മാഷ് കലിപ്പ് വിടുന്ന ലക്ഷ്ണം ഇല്ല... ഒ...പഴയ കാമുകിയെ കാണാൻ പറ്റതത്തിൽ ഉള്ള കലിപ്പ് ആയിരിക്കും ലെ... ഒ...എന്റെ പൊന്നോ..എനിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലായിരുന്നു.. ചെറിയ ഒരു അട്രക്ഷൻ...അത് പിന്നെ കോളേജിൽ ലൗ ആയപ്പോൾ മാറിയും ചെയ്തു... അവൾക്ക് എന്നോടയിരുന്നു ഇഷ്ട്ടം... നിനക്ക് ഒരു തോന്നൽ ഉണ്ടവും..ഇനി അവളെ കണ്ടാൽ നിന്നെ വേണ്ട ന്ന് പറഞ്ഞു അവളെ കൂടെ പോകോ ന്ന്...ഒരിക്കലും ഇല്ല...

എനിക്ക് അങ്ങനെ ചങ്ക് പറിച്ചു സ്നേഹിച്ചവരെ ഇട്ടിട്ട് പോകുന്ന സ്വഭാവം ഇല്ല... നിനക്ക് അതിന് എന്നെ വിശ്വാസം ഇല്ലാലോ... ന്ന് മാഷ് പറഞ്ഞപ്പോൾ ആകെ വല്ലാതെ ആയിരുന്നു ആദി..ഇങ്ങനെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല ന്ന് വരെ അവൾക്ക് തോന്നി... സോറി പറഞ്ഞാലോ....എങ്ങനെ പറയും..സീകരിക്കോ..ഈ കാലൻ... മാഷെ...സോറി... എനിക്ക് വേണ്ട നിന്റെ സോറിയും കൊറിയും...ന്ന് പറഞ്ഞു അവളെ കൈ തട്ടിയപ്പോൾ അവൾ മാഷിന്റെ അടുത്തുപോയി നിന്ന് മാഷിന്റെ കയുത്തിലൂടെ ഇരു കൈകളും കോർത്തു മാഷിന്റെ പാദത്തിൽ കയറി നിന്നു മാഷിന്റെ മുഖത്തേക്ക് അവളിടെ മുഖം പൊന്തിച്ചു മാഷിന്റെ അദരം കടിച്ചു പിടിച്ചു മാഷ് ഒരു ഞെട്ടലോടെ അവളെ നോക്കി...അവളുടെ നിഷ്‌കു ഭാവം ഫിറ്റ് ചെയ്തു അധരത്തിൽ കടിച്ചുള്ള നിൽപ് കണ്ടപ്പോൾ മാഷിന്റെ കലിപ്പൊക്കെ എവിടേക്കോ മാഞ്ഞു... മാഷ് അവളെ ചുമരിനോട് ചേർത്തു നിർത്തി... അവളുടെ അധരം മെല്ലെ കവർന്നു... ഫീലിംഗ്‌സ് സഹിക്കാൻ ആവാതെ അവൾ ചുമറിൽ നിന്ന് ഒന്ന് ഉയർന്നു പൊങ്ങി...

അപ്പോഴാണ് അനു വന്നു വാതിലിൽ മുട്ടിയത്...ആദി മാഷിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിൽ അവൾ അനുവിന്റെ കൂടെ പോയി... കുട്ടികൾ എല്ലാവരും പൂര ചർച്ചയിൽ ആണ്..നാളെ ഒന്നാം ഓണം ആണ്...അതത്തിന് തന്നെ വീട്ടിൽ അധികപൂവ് ഇല്ലാത്തത് കൊണ്ട് രണ്ടു മൂന്നു ഇല വെച് സെറ്റ് ആകിയക്കാണ്...നാളെ എങ്കിലും നമ്മുക്ക് പൊളിക്കണം...ഇവിടുത്തെ പൂക്കൾ എടുത്താൽ പിന്നെ തിരുവോണം ആവുമ്പോയേക്കും നമ്മുക്ക് ഓണം ഇടാൻ പൂവ് ഉണ്ടാവില്ല...ഇന്ന് ആ ആതിര യുടെ വീട്ടിലെ പൂക്കളം ഓൾ status ആക്കിയിരുന്നു...അടിപൊളി... മേടിച്ചു തരാൻ പറഞ്ഞാലോ..പൂവ്...എന്നിട്ട് നമ്മക്ക് അടിപൊളി ആയിട്ട് ഓണം ഇടാം... ഏയ്‌ അച്ഛച്ഛന് അങ്ങനെ ഒന്നും ഇഷ്ട്ടല്ല...തിരുവോണത്തിന് തന്നെ കാൽ പിടിച്ചാണ് പൂക്കൾ വാങ്ങൽ... ഒ...ഇനി ഇപ്പൊ ന്ത് ചെയ്യും... ഡീ...നമ്മളെ സാധിക ചേച്ചിയുടെ വീടിന്റെ അപ്പുറത് ഒരു വീടില്ലേ.പട്ടാളക്കാരന്റെ...അവിടെ ആരും ഇല്ലലോ.. നമ്മുക്ക് അവിടെ പോയി പറിച്ചാലോ... സീൻ ആവോ...അവിടുത്തെ ഗേറ്റ് ഒക്കെ ലോക്ക് ആണ്..

അവിടേക്ക് കയറി പൂ പറിക്കുന്നത് ആരേലും കണ്ടാലോ... ആരും കാണില്ല...നാളെ രാവിലെ സെറ്റ്... ആ...എന്നാൽ ഒക്കെ...ന്ന് പറഞ്ഞു രാവിലെ എഴുന്നേൽക്കാൻ ഉള്ള പ്ലാനിങ് ഒക്കെ നടത്തി അവർ ഫുഡ് കയിച്ചു ഉറങ്ങാൻ പോയി... പുസ്തകം വായിച്ചു കിടക്കുകയായിരുന്ന മാഷ് അവൾ കിടന്നപ്പോൾ പുസ്തകം മേശയിലേക്ക് വെച് അവളെ അടുത്തേക്ക് നീങ്ങി കിടന്നുകെട്ടിപ്പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...ഒരു കൈ അവളുടെ കുപ്പായതിനിടയിലുള്ള നഗ്നമായ വയറിലൂടെ ഓടി നടന്നു...അവൾ ഇക്കിളി ആയിട്ട് ആകെ പുളയുകയാണ്...അവൾ ഒന്നു കൂടി മഷിനോട് ചേർന്നു കിടന്നു.. മാഷിന്റെ നെഞ്ചിന് കൂടിൽ വിരൽ കൊണ്ട് കളം വരച്ചു കളിക്കുകയാണ്...

അങ്ങനെ രാവിലെ അനു വന്ന് വാതിൽ മുട്ടിയപ്പോൾ ആദി മാഷ്‌ അറിയാതെ എഴുനേറ്റ് ഫ്രഷ് ആയി അനുവിന്റെ കൂടെ ഇറങ്ങി കോലയായിലെ വാതിൽക്കൽ എത്തിയപ്പോ മാഷ് കലിപ്പിൽ അവരുടെ മുന്നിൽ നിൽകുകയാണ്... യ്യോ...മാഷ് അല്ലെ അപ്പോ അവിടെ കിടന്നിരുന്നെ...അതോ തലയണ മാത്രം വെച് പുതപ്പ് അതിന്റെ മോളിലൂടെ ഇട്ട് മാഷ് ഇവിടെ വന്നു നിന്നതാണോ...ഇനിയിപ്പോ എന്ത് ചെയ്യും... എവിടേക്കാ രണ്ടും കൂടി രാവിലെ തന്നെ കുറ്റീം പരിച്ചോണ്ട് അത് പിന്നെ... ന്ന് പറഞ്ഞു ആദി പരുങ്ങിയപോൾ ഞങ്ങൾ ജോക്കിങ് നു പോകുകയാണ് ന്ന് അനു തട്ടി വിട്ടു... അങ്നെ ഇപ്പൊ മക്കൾ ജോക്കിങ് നു പോകണ്ട..പട്ടാളക്കാരന്റെ വീട്ടിലാണ് ജോക്കിങ് ന്ന് എനിക്ക് നന്നായി അറിയാം ന്ന് പറഞ്ഞു കൊണ്ട് രണ്ടുപേരെയും ചെവി പിടിച്ചു തിരിച്ചു... രാവിലെ തന്നെ ആയോണ്ടും നല്ല വേദന.... എന്നാലും ഇപ്പൊ ഇത് മാഷ്‌ എങ്ങനെ അറിഞ്ഞു....ന്ന് കരുതി വാതിലീനടുത്തേക്ക് നോക്കിയപ്പോയുണ്ട് നീതു ഇളിച്ചു നിക്കുന്നു...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story