🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 42

adhinte kalippan mash

രചന: nisha nishuz

ആദി കുട്ടി...അപ്പോയെ ഞാൻ പറഞ്ഞതല്ലേ നിന്നോട്...എന്നിട്ട് ഇപ്പൊ നിനക്ക് ഓരോന്ന് അനുഭവിക്കാൻ ആയില്ലേ... അതുപിന്നെ മാഷെ...ഞാൻ...ഇങ്ങള് ന്നെ ചീത്ത പറഞ്ഞാൽ ഞാൻ ശരിക്കും. കരയും ട്ടോ...മിണ്ടൂല...ഇങ്ങളോട്..അല്ലെലെ ഞാൻ ആകെ ക്ഷീണിച്ചു നിക്കാണ്...അതിനിടയിലൂടെ ഇങ്ങളും കൂടി എന്നെ തളർത്തല്ലി..ന്ന് പറഞ്ഞു ഇരു കൈകൾ കൊണ്ടും കണ്ണു പൊത്തി.. ഇല്ല... ഞാൻ ഒന്നും പറയുന്നില്ല...ന്ന് പറഞ്ഞു മാഷ് അവളുടെ മുടിയുടെ വിരൽ ഓടിച്ചു.. കട്ടിലിലേക്ക് ചാരി ഇരിക്കുകയായയിരുന്ന മാഷിന്റെ മടിയിലേക് അവൾ തലവെച്ചു ...എന്നിട്ട് മാഷിന്റെ വയറിൽ വിരൽ കൊണ്ട് കളം വരച്ചു മാഷിനെ ഒന്ന് നോക്കി.. മാഷിന് ഇക്കിളി ആയിട്ട് മാഷ് അവളെ കവിളിൽ പിടിച്ചു പിച്ചി... അയ്യോ...ന്റെ കവിൾ....യ്യോ...യ്യോ.. ന്ന് പറഞ്ഞു അവൾ ആക്ഷൻ കാട്ടി കരയാൻ തുടങ്ങി... മാഷ് കുറച്ചു നേരം അന്ധം വിട്ട് അവളെ നോക്കിയശേഷം കുനിഞ്ഞു അവളുടെ കവിളിൽ മാഷിന്റെ മുഖം ഉരസി കൊണ്ട് ഇക്കിളി പെടുത്തി... കുറച്ചു ക്ഷീണം ഒക്കെ മാറിയപ്പോൾ അവൾ അനുവിന്റെ അവസ്ഥ എന്താണ് ന്ന് നോക്കാൻ വേണ്ടി അനുവിന്റെ റൂമിലേക്ക് നടന്നു അനു ആകെ കുഴങ്ങി തളർന്നു ഇരു കയും കാലും ബെഡിന്റെ നാല് ഭാഗത്തേക്കും ആക്കി ഫാനിലേക്ക് നോക്കി കിടപ്പാണ്....

അനു..ന്ന് വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ അവൾ വാതിലിന്റെ അടുത്തു നിക്കുന്ന ആദിയെ നോക്കി... ഡീ...അപ്പൊ നിനക്ക് വയറിളക്കം വന്നില്ലേ... അഹ്..എന്റേത് മാറി...നി അതിന്റെ മരുന്ന് കയിച്ചിലേഡി... ഇല്ലേ യ് ഞാൻ ആരോടും പറഞ്ഞിട്ടില്ല...ഇക്കാര്യം... അമ്മ അറിഞ്ഞാൽ എന്നെ ചീത്ത പറഞ്ഞു ഒരു പരുവമാക്കും...ഡീ...ഒരു മിനിറ്റ്...ഞാൻ ഇപ്പൊ വരാം ന്ന് പറഞ്ഞു കൊണ്ട് അവൾ വീണ്ടും ബാത്റൂമിലേക് ഓടി... അത് കണ്ട് ചിരി നിർത്താതെ ആദി അടുക്കളയിൽ പോയി കട്ടനിൽ നാരങ്ങ പിഴിഞ്ഞു അനുവിനു കുടിക്കാൻ കൊടുത്തു... ഡീ...നമ്മളെ പോലെയല്ലേ നീതുവും തേങ്ങ വെള്ളം കുടിച്ചത്... എന്നിട്ട് അവൾക്ക് എന്താ ഒന്നും ഉണ്ടാവാഞെ... അവൾ നമ്മളെ പോലെ പുളി തിന്നിട്ടില്ലെയ്... പിന്നെ പ്രതാലും കഴിച്ചിട്ടുണ്ട്... യ്യോ..എനിക്ക് വിശക്കുന്നേടി ന്ന് അനു പറഞ്ഞപ്പോഴാണ് മാഷ് ഒരു പ്ലേറ്റ് ഇൽ ചപ്പാത്തി യും ഉരുള കിയങ് കറിയും കൊണ്ട് വന്നത്... രണ്ടുപേരും ഇവിടെ ഇരുന്നെ...ന്നിട്ട് ഈ ഫുഡ് ഫുള്ളും കയിക്ക്...ന്ന് പറഞ്ഞു കൊണ്ട് ചപ്പാത്തി കറിയിൽ മുക്കി ഇരുവരുടെയും വയായിൽ വെച് കൊടുത്തു...അങ്നെ മുഴുവൻ കയിച്ചു കഴിഞ്ഞപ്പോൾ അനുവും ആദിയും മാഷിന്റെ ഇരുകവിളിലും ഒരുമ്മ കൊടുത്തു...

അയ്യേ...നിങ്ങളെ താടിയിൽ ഉള്ള കറി ഒക്കെ എന്റെ കവിളിൽ ആയി...വേഗം പോയി വാ കയുക് കൊച്ചുങ്ങളെ... ന്ന് പറഞ്ഞു മാഷ് ഇരു കവിളും തുടച്ചു... പോ മിണ്ടൂല ന്ന് പറഞ്ഞു മാഷിനെ ബെഡിലേക്ക് തള്ളിയിട്ടു അവർ രണ്ടും പുറത്തേക്ക് ഓടി... ഡീ...നമ്മളെ ഓണം... യ്യോ...ഓണം എന്നൊരു വാക്ക് നി മിണ്ടല്ലേ....അത് കൊണ്ട് ഉണ്ടായ പൊല്ലാപ്പ് ചില്ലറയൊന്നും അല്ല...ന്ന് പറഞ്ഞു കൊണ്ട് കിളി വാതിലിലൂടെ ബംഗാളികൾ പണിയെടുക്കുന്നുണ്ടോ ന്ന് നോക്കിയപ്പോൾ രണ്ടു ബങ്ങളികളും കൂടി നീതുനെ ഓണം ഇടാൻ സഹായിക്കുകയാണ്... യ്യോ..ഇവൾ ഈ ബങ്ങളികളെയും കുപ്പിയിൽ ആകിയോ ...പാവം നമ്മൾ...നമ്മളോട് ആണ് ആരും മിണ്ടാത്തത്...ബംഗാളികൾ വരെ അവളോട് കൂട്ടായി... നി ടെൻഷൻ ആവാതെ അനു അവൾ ഒരു ബംഗാളി ലുക്ക് ഉണ്ട്..അതുകൊണ്ടാ അവളെ ബംഗാളികൾ കൂട്ടുകാർ ആക്കിയത്..പക്ഷെ നമ്മൾ അങ്ങനെ അല്ലല്ലോ.. അതന്നെ...നിങ്ങൾ രണ്ടു പേരും അണ്ണാച്ചി ലുക്ക് ആണ് ന്ന് പറഞ്ഞു കൊണ്ട് അനിൽ അവരുടെ ഇടയിൽ കയറി ഇരുന്നു....

അങ്ങനെ അവനോട് കുറച്ചു നേരം വർത്താനം പറഞ്ഞിട്ട് ആദി റൂമിലേക്ക് നടന്നു... റൂമിൽ മാഷ് പേപ്പർ നോക്കുന്ന തിരക്കിലാണ് അവളെ കണ്ടതും മാഷ് കലിപ്പ് നോട്ടം നോക്കി പേപ്പർ അവൾ കാണാത്ത വിധം വെചു... യ്യോ..കണ്ടിട്ട് പുലിവാൽ ആയി ന്ന തോന്നുന്നെ...മാർക്ക് പറ്റെ കൊറവ് ആയിരിക്കും അതോണ്ട് ആവും ഈ കലിപ്പ് ഭാവം ഒക്കെ...ഒരു ഒന്നോ രണ്ടോ മാർക്ക് കൂട്ടിയിടാൻ പറഞ്ഞാലോ...അല്ലേൽ കുട്ടികളുടെ മുന്നിലൊക്കെ നാണം കെടും... മാഷെ...എത്രയാ എനിക്ക് മർക്..എന്റേത് പറഞ്ഞിലേലും രമ്യ യുടേതും ആയിഷ യുടേതും പറഞ്ഞു തന്നാൽ മതി... പൊക്കോ എന്റെ മുന്നിൽ നിന്ന്..എന്താ നി ഈ പേപ്പറിൽ ഒക്കെ കാട്ടി കൂട്ടി വെച്ചേക്കുന്നെ...നിന്റെ പഠിത്തം ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി നല്ല മാർക്ക് ഉണ്ടാവും ന്ന്...പേപ്പർ നോക്കിയപ്പോൾ അല്ലെ കഥ മനസിലായത്.... അതുപിന്നെ...മാഷെ...ഞാ...അപ്പോയെത്തെ... എന്ത് അപ്പോഴത്തെ...മിണ്ടാതെ പോകുകയാണ് നിനക്ക് ഏറ്റവും നല്ലത്... ഒ...ഒടുക്കാമത്തെ ജാഡ...ഇനിഎങ്ങാനും ആദി ആദി മോളെ ന്ന് വിളിച്ചു ഇങ് വാ.

.കാണിച്ചു തരാം ഞാ..ൻ..ഇന്ന് രാത്രി എന്തായാലും ഞാൻ ആ പേപ്പർ അടിച്ചു മാറ്റി മാർക്ക് കൂട്ടും നോക്കിക്കോ ന്ന് മനസിൽ പറഞ്ഞു പുച്ഛം ആവിശ്യത്തിലധികം വാരി വിതറി റൂമിൽ നിന്ന് ഇറങ്ങി പോന്നു..അനുവും അനിലും കൂടെ ടിവിയിൽ പുതിയപുതിയ സിനിമകൾ കാണുകയാണ്...ഓണം ആയിട്ട് അടിപൊളി സിനിമകൾ ഉണ്ട്...നിയും ഇരിക്ക് ന്ന് പറഞ്ഞു അനു അവളെയും ടിവി ക്ക് മുന്നിൽ പിടിച്ചിരുത്തി...അത് അങ്ങനെ ആസ്വദിച്ചു കണ്ടോണ്ടിരുന്നപോയാണ് നീതു കൂട്ടു മാമൻ വന്നിട്ടുണ്ട് ന്ന് ഓടി വന്നു പറഞ്ഞത്... അത് കേട്ടതും അനു വേഗം ടിവി ഓഫ്‌ ചെയ്തു... അല്ലെടി...ആരാ ഈ കുട്ടുമമാൻ..എന്തിനാ നി അവരെ കണ്ടപ്പോൾ ടിവി ഓഫ് ആക്കിയത്... കുട്ടുമമൻ ചൂടാനാണ്..നല്ലോണം വഴക്ക് പറയുംടിവി കണ്ടാൽ...കുട്ടു മാമൻ ന്ന് പറയുമ്പോ ഒരു 30 or 35 വയസെ കാണൂ...ട്ടോ...കിളവൻ ആണെന്ന് തെറ്റു ധരിക്കല്ലേ... ഒ...അങ്ങനെയാണോ.. ന്ന് പറഞ്ഞപോയേക്കും കൂട്ടു മാമൻ അവിടേക്ക് കയറി വന്നിരുന്നു.... മാമ... ഇരിക്ക്...ന്ന് പറഞ്ഞു അനു chair വലിച്ചിട്ടു കൊടുത്തു... ഞാൻ ഇവിടെ നിന്നോളം..

.നോ പ്രോബ്ലെം... ഒ.... മാമന് കട്ടനാണോ അതോ....കഞ്ഞിയാണോ എടുക്കേണ്ട.... കാട്ടാനാണെങ്കിൽ കുറച്ചു മധുരം കൂടിക്കോ... അല്ലേൽ കഞ്ഞി ആയാലും മതി നോ പ്രോബ്ലെം... കഞ്ഞിയിൽ ഉപ്പ് കുറച്ചു കൂട്ടണോ ന്ന്.ആദി ചോദിച്ചപ്പോൾ ആദിയുടെ കാലിൽ ചവിട്ടി അനു അവളെ അടുക്കളയിലേക്ക് കൊണ്ട് പോയി... അപ്പോയേക്കും ശോഭന വല്ല്യമ്മ കഞ്ഞിയും പയർ ഉപ്പേരിയും എടുത്തു മേശമേൽ വെച്ചിരുന്നു... കുട്ടു മാമ...കഞ്ഞിക്ക് ഞാൻ ഉണ്ടാക്കിയ സ്‌പെഷ്യൽ അച്ചാർ എടുക്കണോ.... എടുത്തോ അനു....നോ പ്രോബ്ലെം.. ന്ന് പറഞ്ഞപ്പോൾ അനു ഒരു പ്ലേറ്റിൽ അച്ചാർ ഇട്ട് കൊണ്ട് വന്നു... കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ കുട്ടുമമാൻ തന്നെ പ്ളേറ്റ് ഉം എടുത്തു അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ കൊണ്ട് വെച്ചോളാം ന്ന് പറഞ്ഞു ആദി കുട്ടുമമാന്റെ മുന്നിൽ കയറി നിന്നു... മോളെ...ഞാൻ കൊണ്ട് വെച്ചോളാം...... നോ...പ്രോബ്ലെം ന്ന് അല്ലെ പറയാൻ വന്നത്..ഞങ്ങൾ കൊണ്ടു വെചോളം ന്ന് അനു ഇടയിൽ കയറി പറഞ്ഞു പ്ളേറ്റ് വാങ്ങി . കുട്ടു മാമൻ ഒരു അന്തളിപ്പോടെ അവളെ ഒന്ന് നോക്കി...അവൾ ഇളിച്ചു കൊടുത്തു കൊണ്ട് അടുക്കളയിലേക്ക് നീങ്ങി.. അങ്നെ അച്ഛമ്മയോട് സംസാരിച്ചിരിക്കുകയായിരുന്നു ആദിയും കുട്ടു മമായും അനുവും നീതുവും...

അച്ചമ്മേ...കുട്ടു മേമന്റെ ഒക്കെ ചെറുപ്പകാലത്തെ ഫോട്ടോ ഉണ്ടോ... ഉണ്ട് അനു... അശോക് ന്റെ മുറിയിലെ കബോർഡിൽ ഉണ്ട്.. ഉണ്ടോ അച്ചമ്മേ..എന്നാൽ ഞാൻ എടുത്തു വരാം ന്ന് പറഞ്ഞു ആദി റൂമിലേക് ഓടി... മാഷ് അപ്പോഴും പേപ്പർ നോക്കി ഇരിക്കുവാണ്... വേറെ ക്ലാസിലേത് ആയിരിക്കും... അവളെ കണ്ടതും മാഷ് കലിപ്പിൽ പേപ്പറിൽ നിന്ന് തലയുയർത്തി നോക്കി.... കലിപ്പ് ഇട്ട് ബിപി കൂട്ടണ്ട...ഞാൻ ആൽബം എടുക്കാൻ വന്നതാ ന്ന് പറഞ്ഞു അവൾ സ്റ്റൂളിൽ കയറി അലമാരയുടെ മോളിലേക്ക് കൈ ഏന്തിച്ചതും രണ്ടു മൂന്നു ഡയറിയും അൽബവും നിലത്തേക് ചാടി.. ശബ്ദം കേട്ട് മാഷ് നിലത്തേക്ക് നോക്കിയപ്പോൾ ശിവനിയുടെ ഫോട്ടോ ഡയറിയുടെ ഉള്ളിൽ നിന്നും പുറത്തേക്ക് തെന്നിനിൽകുന്നത് കണ്ടപ്പോൾ മാഷിന്റെ ഉള്ളിലൂടെ ഒരു കളാൽ കടന്നു പോയി....യ്യോ...ആദി അത്‌ കാണുമോ...മാഷ് മടിയിൽ ഉള്ള പേപ്പർ ബെഡിലേക്ക് ഇട്ട് അത് എടുക്കാൻ വേണ്ടി കുനിഞ്ഞതും ആദി സ്റ്റൂളിൽ നിന്ന് ഇറങ്ങിയതും ഓപ്പമായിരുന്നു ........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story