🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 43

adhinte kalippan mash

രചന: nisha nishuz

അവൾ സ്റ്റൂളിൽ നിന്ന് ഇറങ്ങി ആൽബം എടുക്കാൻ കുനിഞ്ഞതും മാഷ് പെട്ടന്ന് ആ ഡയറി എടുത്തു ഫോട്ടോ അതിനുള്ളിൽ ആക്കി എടുത്തു... എന്താടി നി ഈ ചെയ്തേ...ആൽബം എടുക്കാൻ വന്ന് ആകെ വലിച്ചു വാരിയിടുകയാണോ ന്ന് കലിപ്പിൽ പറഞ്ഞതും മഷിനോട് ഒന്നും മിണ്ടാൻ നിക്കാതെ അവൾ ചുണ്ട് കൊട്ടി ഒരു ലോഡ് പുച്ഛം വാരി വിതറി അൽബവും എടുത്തു പോയി... ഹാവു...സമാധാനയി...തൽക്കാലത്തേക്ക് രക്ഷപെട്ടു...അവൾ അത് കണ്ടിരുന്നെങ്കിൽ...എന്തായിരുന്നു ഇവിടെ....ഒരു ലോക മഹായുധം നടക്കാനുള്ള ചാൻസ് ഉണ്ടായിരുന്നു ലച്ചു വിനെ തന്നെ കാണണ്ട ന്ന് പറഞ്ഞു എന്നെ പൂട്ടിയിട്ട ആളാ...ഇനി ഞാൻ അവളെ ചേച്ചിയെ പ്രണയിച്ചിരുന്നു ന്ന് അവൾ എങ്ങാനും അറിഞ്ഞാൽ...എന്താവും...അവളുടെ പ്രതികരണം... തെറ്റുമോ...ചിരിച്ചു തള്ളുമോ ഒന്നും എനിക്കറിയില്ല...എന്തായാലും അവളോട് പറയണം...പക്ഷെ എങ്ങനെ...എപ്പോൾ..എന്ത് ചെയ്യണം ന്ന് എനിക്ക് ഒരു പിടുത്തവും ഇല്ലല്ലോ...എനിക്ക് അവളോട് പറയണം ന്ന് ഉണ്ട്...

പക്ഷെ എങ്ങനെ.... ആഹാ...ആ ഡയറിയിൽ കാര്യമായ എന്തോ ഉണ്ട്....കണ്ടു പിടിക്കും ഞാൻ...അതുകൊണ്ട് ആവും പേപ്പർ കൂടി ബെഡിൽ ഇട്ട് ഡയറി എടുക്കാൻ ഓടി വന്നത്...എന്നാലും ഇപ്പൊ എന്തായിരിക്കും... കണ്ടുപിടിച്ചോളാം...ഞാൻ ഇപ്പൊ അത് എന്താണ് അതിനുള്ളിൽ എന്താണ് ന്നൊക്കെ ചോദിചാൽ കൂടുതൽ സീൻ ആവുകയല്ലാതെ ചുരുൾ അഴിയാത്ത രഹസ്യങ്ങൾ ഒന്നും പുറത്തു വരില്ല...അതു കൊണ്ടാണ് ഡയറി വേഗം എടുക്കുന്നത് കണ്ടിട്ടുംഅതിൽ എന്താണ് ന്ന് ചോദിക്കാതെ ഇരുന്നത്. അങ്ങനെ ആൽബതിലെ ഓരോ ഫോട്ടോസും നോക്കി ഓരോന്ന് പറഞ്ഞു ചിരിക്കുമ്പോഴും അവളുടെ മനസ് മൊത്തം ആ ഡയറിയിൽ ആയിരുന്നു... മറ്റന്നാൾ നാട്ടിലേക്ക് പോകണം..നാളെയാണ് ഇവിടുത്തെ ഓണം..അപ്പൊ അതിന് മുമ്പ് കണ്ടുപിടിക്കണം...ഇനി എന്നെ പേടിച്ചു ഒളിപിക്കാൻ മാത്രം എന്താണ് അതിനുളിൽ....ആദി...മോളെ....നിന്റെ മിഷൻ ആരംഭിച്ചു കഴിഞ്ഞു.... അങ്ങനെ കുറച്ചു നേരം അന്ധം വിട്ട് ആലോചിച്ചു നിന്നപോയാണ് വല്ല്യമ്മ വന്ന് ഊണ് കഴിക്കാൻ വിളിച്ചത്...

ആണുങ്ങൾ എല്ലാവരും മേശമേലും കുട്ടികൾ എല്ലാവരും നിലത്തു ചമ്രം പടിഞ്ഞിരിന്ന് ഊണ് കഴിക്കുകയാണ്...ആദി മാഷിനെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും മാഷ്‌ ഒന്ന് നോക്കുന്നു പോലും ഇല്ല... ഊണ് കഴിഞ്ഞു മാഷും അച്ഛച്ഛനും കൂടി നാളെക്കുള്ള പച്ചക്കറി വാങ്ങാൻ കടയിൽ പോയെക്കുവാണ്... അമ്മമാർ ആണേൽ എല്ലായിടത്തും വൃത്തിയാക്കി മാറാല ഒന്നും ഇല്ലാതെ നിലവും ജനലൊക്കെ തുടച്ചു കൊണ്ടിരിക്കുകയാണ്... ആദി...നി വാ...നമ്മുക്ക് ടിവി കാണാം...ന്ന് പറഞ്ഞു ആദിയേയും പിടിച്ചു അനിലിന്റെ റൂമിലേക്ക് പോയി... എങ്ങനെ ഇപ്പൊ ഇവിടുന്ന് മുങ്ങും...അനുവിനോട് കാര്യം പറഞ്ഞാലോ...വേണ്ട ലെ...എങ്ങനെ ആയാലും അവർ അങ്ങളായും പെങ്ങളും അല്ലെ..അവൾ ഇതിന് കൂട്ടു നിക്കും നിന്ന് എനിക്ക് തോന്നുന്നില്ല... എന്താ ആദി...നി ആകെ മൂഡ് ഓഫ് ആയി ഇരിക്കുന്നെ... ഏയ്‌...ഒന്നുല്ല എനിക്ക് ഉറക്കം വരുന്നുണ്ട് ടി...ഞാൻ ഉറങ്ങാൻ പോവ ന്ന് പറഞ്ഞു ആദി അവിടുന്ന് മെല്ലെ റൂമിലേക്ക് നടന്ന് സ്ടൂൽ എടുത്തു... കബോർഡിലേക്ക് കൈ ഏന്തിച്ചു വെച് ഡയറി എടുത്തു...

തുറന്ന് നോക്കിയതും ശിവനിയുടെ ഫോട്ടോ നിലതു ചാടി..കൂടെ മാഷിന്റെ രണ്ടുമൂന്നു പഴയ ഫോട്ടോയും.... ശിവനിയുടെ ഫോട്ടോ കണ്ടതും അവൾ ഒരു ഞട്ടലോടെ അതിലേക്ക് തന്നെ നോക്കി... യ്യോ...ചേച്ചി...ചേച്ചിയുടെ ഫോട്ടോ എങ്ങനെ മാഷിന്റെ ഡയറിയിൽ....അവൾ പൊടുന്നനെഡയറി തുറന്നു ഫസ്റ്റ് പേജിൽ തന്നെ ശിവാനി loves അശോക് എന്ന് എഴുതിയിരുന്നു...അപ്പൊ മാഷ്‌ പ്രണയിച്ചിരുന്നത് ചേച്ചിയെ ആണോ...ചേച്ചിയാണോ... മാഷിനെ തെച്ചിട്ടി പോയത്... എന്നിട്ട് എന്താ എന്നോട് ഇതുവരെ പരായതിരുന്നത്..അവൾ അടുത്ത പേജ് മറിക്കാൻ നിന്നതും അച്ഛച്ഛന്റെ വർത്താനം പുറത്തു നിന്ന് കേട്ടു... ഇത്ര പെട്ടെന്ന് അവർ വന്നോ...ഷോ...എന്താ ആദി കുറച്ചു മുൻപ് പൊന്നോടയിരുന്നോ നിനക്ക്...ഇപ്പോയാണോ വരാൻ കണ്ടത്...എന്നാലും...ചേച്ചി.....മാഷ്...എന്നിട്ട് എന്താ രണ്ടുപേരും എന്നോട് പരായതിരുന്നെ..അവളുടെ മനസ് അത് ആലോചിക്കും തോറും നീറി കൊണ്ടിരുന്നു...എന്നോടൊരു വാക്ക് പോലും പറഞ്ഞില്ല ലോ....അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...

ആരോ റൂമിലേക്ക് വരുന്ന കാലൊച്ച കേട്ട് അവൾ കണ്ണു തുടച്ചു.. ഒന്നും അറിയാത്ത പോലെ കിടക്കാം...പതിയെ എല്ലാം കണ്ടു പിടിക്കാം ന്ന് കരുതി അവൾ ഡയറി അതിന്റെ സ്ഥാനത്തു തന്നെ വെചു അവൾ ബെഡിലേക്ക് ചാഞ്ഞു... അവളുടെ പിറകിലൂടെ മാഷിന്റെ കൈ അവളുടെ അരയിലേക്ക് പതിച്ചു... മാഷിന്റെ സ്പർശം അവൾക്ക് അറിയാവുന്നത് കൊണ്ട് തന്നെ അവൾ ദേഷ്യത്തിൽ ആ കൈ തട്ടി മാറ്റി... വേണ്ട...എന്നോട് മിണ്ടണ്ട... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ...ഞാൻ എന്റെ ഭാര്യയോട് അല്ലാതെ വേറെ ആരോടാ മിണ്ടാ... എന്നോട് മിണ്ടണ്ട...വെറുതെ എന്നോട് ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കണ്ട... നിനക്ക് ദേഷ്യം വരുന്നുണ്ടോ ടി...നിനക്ക് തല്ലാൻ തോന്നു നുണ്ടോ ടി...എന്ന തല്ലെടി...ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളെ മേൽകൂടെ കയറി കിടന്നു...അവൾ കുറെ തള്ളി മാറ്റാൻ നോക്കിയെങ്കിലും മാഷ് കൂടുതൽ അടുക്കുകയായല്ലതെ അകന്നില്ല... എനിക്ക് ഒരു കിസ് തരോ ഭാര്യേ... നിങ്ങൾക്ക് തോന്നുമ്പോൾ വരാ..എന്നിട്ട് നിങ്ങൾ ഓരോന്ന് ആസ്വദിച്ചു അങ് പോകുവാ..

.എന്നിട്ട് വയക്കും പറയാ...ഒരു വേലക്കരിയുടെ സ്ഥാനം പോലും ഇല്ലാലോ...അല്ലേലും കാര്യം കഴിഞ്ഞാൽ കറിവേപ്പില പുറതല്ലേ..പുറമെ നിങ്ങളുടെ ആവ്ശ്യത്തിന് വേണ്ടി മാത്രം സ്നേഹം അഭിനയിക്കാ.. നിങ്ങളുടെ സ്നേഹം സത്യമാണ് ന്ന് കരുതി നിങ്ങളെ സ്നേഹിക്കാൻ ഞാനും..എന്നെ കല്യാണം കയിച്ചതിൽ വേറെ വല്ല ഉദ്ദേശവും ഉണ്ടോ ന്ന് ആർക്കറിയാം... ന്ന് പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... അതൊക്കെ കേട്ടതും മാഷ് അവളെ സ്വന്തന്ത്ര യാക്കി പുറത്തേക്ക് പോയി...എഅതൊക്കെ കേട്ട് മാഷിന്റെ മനസ് ആകെ അസ്വസ്ഥത മായിരുന്നു കുറച്ചു നേരം ഓരോന്ന് ആലോചിച്ചു ബെഡിലേക്ക് കമിഴ്ന്നു കിടന്നു കരഞ്ഞപ്പോളാണ് അവളെ നീതു വന്ന് വിളിച്ചത്.. അവൾ വേഗം കണ്ണു നീര് തുടച്ചു കൊണ്ട് നീതുവിന്റെ കൂടെ അടുക്കളയിൽ പോയി അച്ഛമ്മയോട് ഓരോന്ന് പറഞ്ഞു ഇരിക്കുകയായിരുന്നു...അനുവും അപ്പോയേക്കും അവിടെ ഹാജർ ആയിരുന്നു.. എന്താടി ആദി...നിനക്ക് ഒരു വിഷമം... ഏയ്‌...ഒന്നുല്ല... അപ്പോഴാണ് അശോക് ന്റെ അമ്മ അശോക് നു കട്ടൻ കൊണ്ടു കൊടുക്കാൻ ആദിയോട് പറഞ്ഞത്.. ആദി മനമില്ല മനസോടെ കട്ടനും പിടിച്ചു കോലയായിലേക്ക് നടന്നു...കോലയായിൽ മാഷിനെ കാണാൻ ഇല്ലാലോ...

എവിടെ പോയി... ന്ന് കരുതി കട്ടനും പിടിച്ചു വട്ടം കറങ്ങിയപോൾ ആണ് മാഷ് മുകളിൽ ഉണ്ടെന്ന് അച്ഛച്ഛൻ പറഞ്ഞത്... ഒരു റൂമിൽ ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുകയായിരുന്ന മാഷിനെ അവൾ പിറകിൽ നിന്നും വിളിച്ചു... മാഷെ...ചായ... ആ..അവിടെ വെച്ചേക്ക്... അവൾ ചായ മേശമേൽ വെച് തിരിഞ്ഞു നടക്കാൻ നിന്നതും മാഷ് അവളെ വിളിച്ചു..അവൾ എന്തെന്ന രീതിയിൽ മാഷിനെ നോക്കി... മാഷ് അവളുടെ പിറകിലൂടെ ചെന്ന് ഡോർ അടച്ചു... ആദി...ഞാൻ..ഇന്നേ വരെ എന്റെ ആവിശ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള ഒരു ഉപകരണം ആയി ആണോ..ഞാൻ നിന്നെ കണ്ടിട്ടുള്ളത്...നിനക്ക് അങ്ങനെ തോന്നിയോ... മാഷിന്റെ മുഖം ആകെ വാടിയിരുന്നു... നിന്നെ ഞാൻ ഇന്നെ വരെ അങ്ങനെ കണ്ടിട്ടില്ല....നി ചെറിയ കുട്ടിയാണ്...കൗമാര പ്രായം..നിനക്ക് വിഷമമാവണ്ട...ഞാൻ നിന്നെ അവോയ്ഡ് ചെയ്യാണ് ന്ന് നിനക്ക് തോന്നേണ്ട ന്ന് കരുതിയാണ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്...നിനക്ക് വേണ്ടി മാത്രമാണ്...നിനക്ക് വേണ്ടി മാത്രം...നിന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...ആദ്യം എന്റെ ജീവിതത്തിന് ഒരു അർത്ഥം ഇല്ലായിരുന്നു.. പക്ഷെ...

നിന്നെ കല്യാണം കഴിച്ചത് മുതൽ ഞാൻ നിനക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്റെ ഓരോ ശ്വാസ നിശ്വാസങ്ങളും നിനക്ക് വേണ്ടിയാണ്...നിന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിലാക്കിയിലെങ്കിൽ പിന്നെ ഞാൻ എന്തിനാ ഒരു ഭർത്താവ് ന്ന് പറഞ്ഞു നടക്കുന്നെ... നി ആഗ്രഹിച്ചിട്ടില്ലേ നിന്നെ ഒന്ന് സ്നേഹത്തോടെ നോക്കാൻ...നിന്റെ ദുഃഖങ്ങളിൽ നിന്നെ ആശ്വസിപ്പിക്കാൻ...നിന്റെ സന്തോഷങ്ങളിൽ പങ്കു ചേരാൻ... എന്നിട്ടും....മാഷിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..അത് കണ്ടപോൾ ആദിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല ന്ന് തോന്നി പോയി... മാഷെ...ഞാൻ...ഞാൻ.... അവൾ വാക്കുകൾ കിട്ടാതെ വിതുമ്പി മാഷിനെ കെട്ടിപിടിചു...മാഷ് അവളെയും... മാഷ് അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുടുചുംബനങ്ങൾ കൊണ്ട് മൂടി... അവൾ മാഷിന്റെ ശരീരത്തിലെ ചൂടിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നു... പറയണം...എല്ലാം ഇവളോട് പറയണം..അവൾ അറിയാത്തത് ആയി ഒന്നും ഉണ്ടാവാൻ പാടില്ല എന്റെ ജീവിതത്തിൽ...മാഷ് മനസിൽ ഉറപ്പിച്ചു ആദി...എനിക്കൊരു കാര്യം പറയാൻ ഉണ്ട്... മാഷിന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കുകയായിരുന്ന ആദി എന്തെന്ന രീതിയിൽ മാഷിനെ നോക്കി........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story