🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 44

adhinte kalippan mash

രചന: nisha nishuz

ആദി...എങ്ങനെ തുടങ്ങണം...ന്ന് എനിക്കറിയില്ല....എന്നാലും... നിന്നോട് ഇത്‌ പരായതിരിക്കാനും എനിക്കാവില.... മാഷ് ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു... ആദി മാഷിന്റെ വാക്കുകൾക്കായി കാതോർത്തു നിന്നു.... °°°°°°°°°°°°°°°°°°°°°°° കോളേജ് ലെ first ഡേ യിൽ ആണ് ഞാൻ അവളെ കാണുന്നത് ..കോളേജിലെ വല്യ ആൾക്കാർ ഞങ്ങൾ ആയത് കൊണ്ടും എനിക്ക് അവളെ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ട്ടപ്പെട്ടത് കൊണ്ടും പ്രൊപോസ് ചെയ്തു...അവൾ അത് reject ചെയ്ത് പോയി...ദിവസങ്ങളും മാസങ്ങളും കടന്നു പോയി...ഞാൻ അവളെ ശല്യപ്പെടുത്തണോ ഇഷ്ട്ടമാണെന്ന് പറഞ്ഞു പിറകെ നടക്കാനോ പോയില്ല...അവൾ പോയെങ്കിൽ പോവട്ടെ എന്ന മൈൻഡിൽ എന്റെ കോളജ് ലൈഫ് അടിച്ചു പൊളിച്ചു വീട്ടിൽ പ്രതേയ്ക്കിച്ചു പണി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ കോളേജിൽ നിന്ന് നേരം വൈകി ആയിരുന്നു വീട്ടിലേക്ക് പോരാർ...അങ്ങനെ ഒരു ദിവസം അതായത് feb 12 ന്... അവൾ എവിടുന്നോ പേടിച്ചു ഓടിവരുകയാണ്.. നേരം ഇരുട്ടിയിട്ടുണ്ട്... ടാ...അശോകേ...നമ്മളെ കോളേജിലെ പെണ്ണല്ലേ ആ ഓടി വരുന്നേ... ആ...ആണല്ലോ...ഞാൻ പ്രൊപോസ് ചെയ്തിട്ട് accept ചെയ്യാത്ത ജടക്കാരി...

ന്ന് പറഞ്ഞു കൊണ്ട് അശോക് ബൈക്ക് start ചെയ്ത് പോകാൻ നിന്നതും അവൾ അവന്റെ ബൈക്കിന് മുന്നിൽ വീണു... പിറകെ രണ്ടു മൂന്നു ആണുങ്ങളും... ടാ...നമ്മളെ വാർഡൻ അല്ലെ..അത്...എന്തായിരിക്കും സംഭവം...നി വേഗം വണ്ടി വിട്ടോ...ഇവിടെ നിന്നാൽ സീൻ ആവും...മറ്റേതിനുള്ള പുറപ്പാട് ആണ്... ടാ...യാനിഷേ...നി ഇങ്ങനെ പേടിക്കാതെ... നമ്മളെ കോളേജിൽ ഉള്ള കുട്ടിയെ നമ്മളെ കണ്ണു മുന്നിലിട്ട് പീഡിപിക്കുമ്പോൾ നമ്മൾ കാണാത്ത പോലെ തിരിഞ്ഞു നടക്കണോ... അതുപിന്നെ...അവൾ നിന്നെ വേണ്ട ന്ന് പറഞ്ഞത് അല്ലെ...അനുഭവിക്കട്ടെ അവൾ... വേണ്ട ടാ...അവൾ ഇനി എങ്ങനെ ആയാലും നമ്മുടെ കോളേജ് അല്ലെ...നമ്മളെ കോളേജിന് അല്ലെ മനകേട് ന്ന് പറഞ്ഞു കൊണ്ട് അശോക് വണ്ടി സ്റ്റാർട്ട് ആക്കിയത് ഓഫ് ആക്കി സൈഡ് ആക്കി നിർത്തി അവളെ കൈ പിടിച്ചു എഴുനേപ്പിച്ചു... അശോകിനെയും യാനിഷനെയും കണ്ടതും വയസായ വാർഡനും അവരുടെ രണ്ടു കൂട്ടാളികളും ഒന്ന് പതറി. .കാരണം...കോളേജിലെ മിക്ക നോട്ട പുള്ളികൾ ആണ്..അശോക് ന്റെ ഗാംഗ്...വാങ്ങി ശീലമില്ല..കൊടുത്തെ...ശീലം ഉള്ളു... അശോക് ന്റെ അടുത്തു അവൾ പേടിച്ചു ഉരുണ്ടു നിന്നതും യാനിഷ് വർഡന്റെ നെഞ്ചിന് കൂടിന് നോക്കി ഒറ്റ ചവിട്ട് ആയിരുന്നു...

അങ്ങനെ...ഒരു നാല് അഞ്ചു മിനിറ്റിലെ അടിപിടി കഴിഞ്ഞപോയേക്കും വാർഡനും പിള്ളേരും നിലം പതിച്ചിരുന്നു. അങ്ങനെ അശോക് ഉം യാനിഷും ഹീറോ ലുക്കിൽ അവിടുന്ന് വണ്ടി സ്റ്റാർട്ട് ആകിയപോൾ അവൾ കരഞ്ഞു കൊണ്ട് വണ്ടിയുടെ മുന്നിൽ വന്നു നിന്നു... മാറി പോടി...പോടി....വീട്ടിൽ പോ.... ചേട്ടാ...എന്റെ വീട് കൊറേ ദൂരതാണ് ഇവിടുന്ന് 5 മണിക്കൂറിന്റെ യാത്രയുണ്ട്... അവിടേക്ക് ഞാൻ എങ്ങനെ ഒറ്റക്ക് .ഞാൻ ഹോസ്റ്റലിൽ ആണ് നിക്കുന്നത്...പക്ഷെ...എനിക് ഇപ്പൊ അവിടേക്ക് പോകാൻ പേടിയാണ്...അവിടെ ഞാൻ മാത്രമുള്ളു വേറെ കുട്ടികൾ ഒന്നും ഇല്ല...എല്ലാവരും study ലീവ് ആയോണ്ട് വീട്ടിൽ പോയി... അപ്പൊ നിനക്ക് എന്താ വീട്ടിൽ പോകാൻ വയ്യായിരുന്നോ...എന്തേ നിന്റെ അച്ഛനും അമ്മയൊന്നും അറിഞ്ഞില്ലേ...ലീവ് കിട്ടിയത്... ചേട്ടാ എനിക്ക് അച്ഛനും അമ്മയും ഇല്ല... വീട്ടിൽ ആന്റിയും അങ്കിൾ ഉം അനിയത്തി യും മാത്രമേ ഉള്ളു... അങ്കിൾ നു heart ന്റെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുയകയാണ്...അതുകൊണ്ട് അവർക്ക് വരാൻ പറ്റിയില്ല...പെട്ടന്നല്ലേ exam നോട്ടിഫിക്കേഷൻ നും ലീവ് ഉം ഒക്കെ കിട്ടിയത്... അതിന് ഇപ്പൊ ഞങ്ങൾ എന്തു വേണം യാനിഷ് കൊറച്ചു കലിപ്പിൽ ചോദിച്ചു... അതുപിന്നെ....

ഇന്ന്... ഇന്നൊരു രാത്രി തങ്ങാൻ എനിക്ക് ഒരു ഇടം തരുമോ...നാളെ രാവിലെ തന്നെ ഞാൻ വീട്ടിലേക്ക് പോയികൊളം.. അയ്യട...കുട്ടിന്റെ ഒരു പൂതി....അശോകേ നി വണ്ടിയെടുത്തെ . അവൾക് ഇപ്പൊ തങ്ങൻ ഇടം ഉണ്ടാക്കി കൊടുക്കാനോലോ... ന്ന് യാനിഷ് പറഞ്ഞതും അശോക് വണ്ടിയെടുത്തു... അവൾ നിസ്സഹായതയോടെ അവരെ നോക്കി നിന്നു. കുറച്ചു ദൂരം പോയ ശേഷം വണ്ടി അശോക് വണ്ടി നിർത്തി... യാനിഷേ...നി ഈ ബൈക്ക് കൊണ്ട് വീട്ടിലേക്ക് വിട്ടോ... ടാ..നി ആ പെണ്ണിനെ രക്ഷിക്കാൻ പോകണോ...നാട്ടുകാർ എന്തെങ്കിലും ഒക്കെ പറഞ്ഞുണ്ടാക്കും ട്ടോ...എനിക്കും അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല.. വീട്ടിൽ നിന്ന് ഉമ്മാ പുറത്താക്കും... നി വിട്ടോ... ഞാൻ അവൾ എന്തെങ്കിലും ഹെൽപ്പ് ചെയ്യാൻ പറ്റുമോ ന്ന് നോക്കട്ടെ... അശോകേ..നിന്റെ കയിൽ ക്യാഷ് ഉണ്ടാവുമോ...ഇന്നാ പിടിചോ ന്ന് പറഞ്ഞു യാനിഷ് അവന്റെ പേസ് അശോകിന് നീട്ടി...അശോക് ചിരിച്ചു കൊണ്ട് അത് വാങ്ങി അവളുടെ അടുത്തേക്ക് നടന്നു... കോളേജ് ഗേറ്റ് നു മുന്നിൽ മുട്ടിൽ തല വെച് കരയുകയായിരുന്നു അവൾ... ഇരുന്നു മോങ്ങാതെ വാ... ന്ന് അശോക് പറഞ്ഞതും അവൾ അവനെ കണ്ട സന്തോഷത്തിൽ വേഗം അവന്റെ അടുത്തെക്ക് നീങ്ങി... വല്ല ലോഡ്ജിലും ആക്കാം ന്ന് വെച്ചാൽ അത് ചിലപ്പോ പോലീസ് കേസ് ആവും... അതു കൊണ്ട് വീട്ടിൽ കൊണ്ടു പോയേ പറ്റു...ഇനി ഇപ്പൊ അച്ഛച്ഛൻ അറിഞ്ഞാൽ..

സീൻ കോണ്ട്രാ ആണല്ലോ...വീട്ടിലേക്ക് തന്നെ പോകാം... ന്ന് കരുതി ഒരു ഓട്ടോ പിടിച്ചു അതിൽ അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു... വീടിന്റെ കോലയായിൽ തന്നെ അച്ഛച്ഛൻ ഇരിക്കുന്നതിനാൽ സീൻ ആവും ന്ന് കരുതി പിറകുവശത്തോടെ അനു മുഖാന്തരം അവളെ അകത്തു കയറ്റി...അനുവിനോട് ആദ്യം തന്നെ കാര്യങ്ങൾ ഫോൺ വിളിച്ചു പറഞ്ഞതിനാൽ അവൾ ശോഭന വല്ല്യമ്മ യോടും അശോകിന്റെ അമ്മയോടൊക്കെ കാര്യം പറഞ്ഞിരുന്നു... അങ്ങനെ അവളെ അനുവിന്റെ റൂമിലാക്കി അവൾക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുവും ശോഭന വല്ല്യമ്മ യ്യും ചെയ്ത് കൊടുത്തു...അശോക് അവളെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല...പുലർച്ചെ 5 മണിക്ക് അവളെ നാട്ടിലേക്കു ട്രെയിൻ ഉള്ളത് കൊണ്ട് തന്നെ എന്നും 10 മണി കഴിഞ്ഞിട്ട് എഴുന്നേൽക്കുന്ന അശോക് അച്ഛച്ഛൻ ഉണരുന്നതിന് മുൻപ് ആ വണ്ടിയും വേലയും തീർക്കണം ന്ന് കരുതി വല്യമായോടും അനുവിനോടെക്കെ പറഞ്ഞു അവളെയും കൂട്ടി റയിൽവേ സ്റ്റേഷനിലേക്ക് നടന്നു... അവിടുന്ന് ചൂട് ചായയും ഉഴുന്ന് വടയും വാങ്ങി കൊടുത്തു..only വുമൺ ബോഗിയിലേക്കുള്ള ടിക്കറ്റ് ഉം എടുത്തു അവളുടെ കയ്യിൽ കൊടുത്തു... ട്രെയിൻ വന്നു നിന്നപ്പോൾ ഇന്നാ ആവിശ്യം വരും കുറച്ചു ക്യാഷ് ന്ന് പറഞ്ഞു അവൾക് ക്യാഷ് നീട്ടി...

അതുവരെ ഇല്ലാത്ത എന്തോ ഒന്ന് അവളുടെ മുഖത്തു മിന്നി മറിയുന്നുണ്ടായിരുന്നു...അവൾ അശോകിനെ തന്നെ നോക്കി നിന്നു എന്ത് നോക്കി നിക്കാ..ന്ന് ചോദിച്ചപ്പോൾ അവൾ ട്രൈനിലെ വാതിൽക്കൽ നിന്ന് ഇറങ്ങി... എനിക്ക്...എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്... അശോക് എന്തെന്ന രീതിയിൽ ശിവനിയെ നോക്കി... ഒത്തിരി ഇഷ്ട്ടായി നിങ്ങളെ....i love യൂ ന്ന് പറഞ്ഞു അവൾ ട്രൈനിലേക് ഓടി കയറി... അത് അശോകിലൊരു ഷോക്ക് ആയിരുന്നു.. അവളിൽ നിന്നും കുഴിച്ചു മൂടിയ സ്നേഹം അവളിൽ നിന്ന് തന്നെ പുനർജനിക്കുകയായിരുന്നു... അങ്ങനെ പിന്നെ അവരുടെ ലോകമായിരുന്നു...മനസ് കൊണ്ട് ഒരുപാട് അടുത്തെങ്കിലും വൃത്തികെട്ട രീതിയിൽ ഒരു പെരുമാറ്റം പോലും രണ്ടുപേരിൽ നിന്നും ഉണ്ടായിരുന്നില്ല.. കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം ന്ന് പറഞ്ഞു നടന്നതാ...പിന്നെയാണ് അസമയത് അവളുടെ ഒരു കാൾ അശോകിന്റെ ഫോണിലേക് എത്തുന്നത്... നമ്മുക്ക് ബ്രെക്ക് അപ്പ് ആവാം..എന്റെ കല്യാണം ഉറപ്പിച്ചു ന്ന് പറഞ്ഞു കൊണ്ട് അശോകിന്റെ ഒരു മറുപടി ക്ക് പോലും കാത്തു നിക്കാതെ അവൾ ഫോൺ കട്ട ചെയ്തു... °°°°°°°°°°°°°°°°°°°°°°°°°°°

തിരിച്ചു വിളിക്കാൻ നിന്നില്ല.അവൾ അവൾക്ക് തോന്നുമ്പോൾ വിളിക്കട്ടെ ന്ന് കരുതി.. അവളുടെ മനസിൽ ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ അവൾ വിളിക്കും ന്ന് മനസിൽ ഉറപ്പിച്ചു... അവളുടെ കാൾ കൾക്ക് കാത്തു നിന്ന ഞാൻ നിരാശ പെടുകയായിരുന്നു..അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞു...നിയില്ലാതെ എനിക്കൊരു ജീവിതം ഇല്ലെന്നും നിന്റെ കൂടെ ഞാൻ മരണം വരെ ഉണ്ടാവും എന്നും വാക്ക് രണ്ടു പേരും പറഞ്ഞത് കൊണ്ട് തന്നെ ഞാൻ ആ വാക്ക് പാലിചിരുന്നു നി എന്റെ ജീവിതത്തിലേക് കടന്നു വരുന്നത് വരെ... നിന്റെ ചേച്ചിയെ പറ്റിയാണ് പറഞ്ഞത് ന്ന് നിനക്ക് മനസിലായി കാണുമല്ലോ....അതേ...ഞാനും നിന്റെ ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു... അവൾ തേച്ചിട്ട് പോയത് കൊണ്ട് തന്നെ ആയിരുന്നു ഞാൻ വിവാഹം കയിക്കാതിരുന്നതും...നിന്നെ പെണ്ണ് കാണാൻ വന്നത് തന്നെ അമ്മയുടെയും ഐഷു വിന്റെയും നിർബന്ധം മൂലമാണ് ന്ന് നിനക്ക് അറിയാലോ... എനിക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു... ഞാൻ നിന്റെ കഴുത്തിലെ മാല കണ്ടപോയെ എനിക്ക് ചെറിയ ഒരു ഡൗട്ട് തോന്നിയിരുന്നു...

ആദ്യം അവളുടെ കഴുത്തിൽ അല്ലായിരുന്നോ ഈ മാല..സങ്കടം വരുമ്പോയൊക്കെ ആ മാലയും പിടിച്ചു കരയുന്നത് കാണുമ്പോൾ ഞാൻ ചോദിക്കാറുണ്ടായിരുന്നു...ഈ മാല അത്രക്കും പ്രിയപ്പെട്ടത് ആണോ ന്ന്...ഇത് നിന്റെ അച്ഛന്റെ മാല അല്ലെ.....അതുകൊണ്ടല്ലേ നിങ്ങൾക്ക് രണ്ടുപേർക്കും ഈ മാലയോട് അത്രക്കും ഇഷ്ട്ടം....ഈ മാല ഇടുമ്പോൾ അച്ഛൻ കൂടെ ഉള്ള പോലെ തോന്നും ന്ന് അവൾ പറയാറുണ്ട്... എന്നാലും എനിക്ക് അറിയില്ലായിരുന്നു നി അവളെ അനിയത്തി ആണെന്ന്...ഞാൻ ആ birthday പാർട്ടിക്ക് ആണ് അവളെ കാണുന്നത്...നിന്നോട് പറയണം എന്നെനിക്ക് ഉണ്ടായിരുന്നു.. പക്ഷെ നി എങ്ങനെ ഏത് രീതിയിൽ എടുക്കും എന്ന് എനിക്ക് പേടിയായിരുന്നു...പക്ഷെ. .നമ്മുടെ ദാമ്പത്യ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവാതിരിക്കാൻ എനിക്ക് ഇത് നിന്നോട് പറഞ്ഞേ പറ്റു ന്ന് തോന്നി...എനിക്കറിയാം പറയാൻ ഒരുപാട് വൈകി ന്ന്..ഇനി നിയാണ് തീരുമാനിക്കേണ്ടത്...ചേച്ചിയെ പ്രണയിച്ച ചെക്കനെ കല്യാണം കഴിക്കുന്നതിൽ നിനക്ക് ചമ്മലോ മനകേടോ ഉണ്ടെങ്കിൽ ഞാൻ നിന്റെ ഇഷ്ടത്തിന് അനുസരിച് മാറി തരാം ..ഒരു തരത്തിലും നിന്നെ ശല്ല്യം ചെയ്യില്ല....നി തീരുമാനിക്ക് ഇനി എന്ത് വേണം ന്ന്.......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story