🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 48

adhinte kalippan mash

രചന: nisha nishuz

അവളും അപ്പുവും വീട്ടിലേക്ക് ഓടി വരുന്നത് കണ്ടിട്ട് സീത ചേച്ചി എന്താ മക്കളെ ന്ന് ചോദിച്ചു വേവലാതി പെട്ട് നിക്കുകയാണ് .. ഏയ്‌...ഒന്നുല്ല ചേച്ചി...അപ്പു നി വീട്ടിൽ കയറിക്കോ ഞാൻ പോവട്ടെ ട്ടോ...മാഷ് അന്വഷിക്കുന്നുണ്ടാവും... ന്ന് പറഞ്ഞു അവൾ വീട്ടിൽ കയറി ...അരുൺ പിടിച്ച കൈ ഉരച്ചു കഴുകി...ഷോ.അവൻ കയിൽ വരെ സ്പ്രേ അടിച്ചു നടക്കാണ് ന്ന് തൊന്ന്ന്ന്..ഒടുക്കത്തെ മണം... അതുമാത്രമല്ല കൈ ഇറുക്കി പിടിച്ചു അവന്റെ വിരലിന്റെ പാട് വരെ പതിഞ്ഞിട്ടുണ്ട്... നല്ല നീറ്റലും ഉണ്ടല്ലോ...ഈശ്വര...മാഷ് എങ്ങാനും ഇത് കണ്ടാൽ...ന്ന് മനസിൽ കരുതി കൊണ്ട് പുറത്തെ ബാത്റൂമിൽ നിന്ന് ഉരച്ചു കഴുകി പുറത്തിറങ്ങിയപോയാണ് മാഷിന്റെ ശബ്ദം അടുക്കളയിൽ നിന്ന് കേട്ടത്. . ഒ...വന്നോ...മഷിനോട് അരുണിന്റെ കാര്യം പറയണോ... വേണ്ട...അരുൺ നല്ല പിടി പാടുള്ള ആളാ...അവൻ എങ്ങാനും എന്റെ മാഷിനെ എന്തെങ്കിലും ചെയ്താൽ....വേണ്ട....ഇനി അവൻ സീൻ കോണ്ട്രാ ആക്കുകയാണെങ്കിൽ പറയാം ന്ന് കരുതി അരുൺ പിടിച്ച കൈ മറച്ചു കൊണ്ട് അകത്തേക്ക് കയറി..

മാഷ് മീൻ കൊണ്ടു വന്നിട്ടുണ്ടായിരുന്നു..അവൾ അമ്മയെ കാത്തു നിക്കാതെ മീൻ നന്നാക്കി വൃത്തിയാക്കി വെചു അപ്പോയേക്കും 'അമ്മ മീൻ പൊരിക്കാൻ ഉള്ള മസാല എല്ലാം റെഡി ആക്കി വെച്ചിരുന്നു... മോളെ...അവനൊരു കട്ടൻ വേണം ന്ന് ആ...അമ്മേ ഞാൻ ഉണ്ടാകാം ന്ന് പറഞ്ഞു അവൾ കട്ടൻ കടുപ്പത്തിൽ ഉണ്ടാക്കി ഗ്ലാസിലാക്കി മാഷിന്റെ അടുത്തേക്ക് നടന്നു..കോലയായിൽ ഇരുന്ന് നാളെ പഠിപ്പിക്കാൻ ഉള്ള contents എല്ലാം റെഡി ആകുകയായിരുന്നു... അരുൺ പിടിച്ച പാടുകൾ കാണണ്ട ന്ന് കരുതി അവൾ ഇടതെ കൈ കൊണ്ട് ചായ നീട്ടി... എന്താ നിനക്ക് വലത്തെ കൈ കൊണ്ട് തന്നാൽ...ഒരാൾക്ക് ഒരു വസ്തു നൽകുമ്പോൾ അത് വലത്തെ കൈ കൊണ്ട് നൽകണം...അതൊരു നല്ല കാര്യം ആണെങ്കിൽ... അതു പിന്നെ മാഷെ... അവൾ നിന്ന് പരുങ്ങുന്നത് കണ്ടു എന്ത് പറ്റി നിന്റെ വലത്തെ കയിന് ന്ന് ചോദിച്ചു അവളുടെ പിറകിൽ നിന്ന് വലത്തെ കൈ പിടിച്ചു വലിച്ചു... എന്താടാ...എന്തു പറ്റി..എങ്ങനെ യാ നിന്റെ കയിൽ വിരൽ പതിഞ്ഞത്...ഇത് ആരാ ചെയ്തത്... അത് അപ്പു..

ഞാനും കളിച്ചപ്പോൾ ആയത്... അവന്റെ വിരലിന് അല്ലെ ഇത്രയും വലുപ്പം...സത്യം പറയെടി ആരാ ഇത് ചെയ്തേ...മാഷിന്റെ കണ്ണുകൾ കോപം കൊണ്ട് കത്തി ജ്വലിച്ചിരുന്നു... അവൾ മാഷിന്റെ കോപം കണ്ടു പേടിച്ചു സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു... അവനെ ഞാൻ ഇന്ന് ശരിയാക്കും ന്ന് പറഞ്ഞു മാഷ് മുണ്ട് മടക്കി കുത്തി കോലയായിൽ നിന്ന് ഇറങ്ങിയതും വേണ്ട മാഷെ ന്ന് പറഞ്ഞു അവൾ ഓടി മാഷിന്റെ കയിന് പിടിച്ചു വലിച്ചു... മാഷേ...വേണ്ട..മാഷെ...അവനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്....പ്ലീസ് മാഷെ...പ്ലീസ്...ഇനി അവൻ ചെയ്യണങ്കിൽ അവനെ തല്ലി ക്കോ....മാഷെ..ഇപ്പൊ പോവണ്ടേ...മാഷെ...പ്ലീസ് ന്ന് പറഞ്ഞു ആദി ദയനീയ ഭാവത്തോടെ മാഷിനെ നോക്കിയതും മാഷ് ഒന്ന് അയഞ്ഞു...കലിപ്പ് പല്ലു കൊണ്ട് കടിച്ചു പിടിച്ചു അവളെ തട്ടി മാറ്റി കോലായിലേക്ക് തന്നെ തിരിഞ്ഞു നടന്നു... മാഷിന്റെ കലിപ്പ് കണ്ടു അവൾ മൗനമായി അകത്തേക്ക് പോയി...ഇപ്പൊ വിട്ട് നിൽക്കുന്നതാണ് നല്ലത്...അല്ലേൽ അവനുള്ളത് എനിക്ക് ഇട്ട് കിട്ടും ന്ന് കരുതി ആദി മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു...

അത്തായം കഴിക്കാൻ വേണ്ടി മാഷിനെ വിളിക്കാൻ അവൾ റൂമിലേക്ക് പോയി...അപ്പോഴും മാഷിന്റെ കലിപ്പ് വിട്ട് മാറിയിറയുണ്ടായിട്ടുന്നില്ല.. റൂമിലുള്ള ചെറിയ മേശമേൽ ബുക് വെച് അതിലേക്ക് നോക്കി ചെയറിൽ ഇരിക്കുകയായിരുന്ന മാഷിന്റെ പിന്നിലൂടെ ചെന്ന് ഇരു കൈ കളും മാഷിന്റെ കഴുത്തിൽ കോർത്തു മാഷിന്റെ കവിളിൽ ഒരുമ്മ കൊടുത്തു... മാഷ് അപ്പോഴും മസിൽ പിടിച്ചു ഇരിക്കുകയാണ്... വിട് മാഷെ..അതെക്കെ ൻ പറഞ്ഞു മാഷിന്റെ ഇരുകവിളിലും പിച്ചി...അപ്പോൾ മാഷ് ചിരിച്ചു കൊണ്ട് അവളെ കൈ പിടിച്ചു വലിച്ചു മാഷിന്റെ മടിയിൽ ഇരുത്തി...അവൾ ഒരുതരം പേടിയോടെ മാഷിനെ നോക്കി...മാഷ്‌ അവളെ തന്റെ ശരീരത്തോട് ഒട്ടിച്ചേർത്തു കൊണ്ട് മുഖം ഇരു കൈകളും കോരിയെടുത്തു ... എന്റെ ആദുട്ടനെ ഞാനല്ലാതെ ആരും വേദനിപ്പിക്കുന്നുന്നത് എനിക്ക് ഇഷ്ടമില്ല ട്ടോ... ന്ന് പറഞ്ഞു കൊണ്ട് അവളുടെ ചുണ്ടിൽ ഒരു ചുടുചുംബനമേകി ..അതിൽ വികരബരിതയായ അവൾ മാഷിന്റെ തോളിൽ തല വെച് കിടന്നു...കുറച്ചു നേരം ആ ചൂട് പറ്റി ചേർന്നു ഇരുന്നപ്പോൾ തന്നെ അവൾക്കെന്തോ ഒരു അനുഭൂതി തോന്നിയിരുന്നു..

അവൾ മാഷിന്റെ മടിയിൽ ഇരുന്നു ആ തോളിൽ തല ചായ്ച്ചു ഉറങ്ങാനുള്ള ഭാവം കണ്ടപ്പോൾ തന്നെ മാഷ് അവളെ പിടിച്ചു എഴുനേല്പിച്ചു ഫുഡ് കഴിക്കാൻ കൊണ്ടു പോയി... ഫുഡ് ഒക്കെ കയിച്ചു അവൾ മാഷിനെ പറ്റിച്ചേർന്നു കിടന്നുഉറങ്ങി... രാവിലെ ആദി എഴുന്നേൽക്കുന്നതിന് മുന്ബെ മാഷ് എയുനെറ്റിയിരുന്നു..അവളുടെ സീമന്തരേഖയിൽ ഒരു ചുംബനം നൽകി കൊണ്ടു മാഷ് ഫ്രഷ് ആയി കുളിക്കാൻ പോയി... എല്ലാ പരിപാടി യും കഴിഞ്ഞപോയേക്കും ആദി മുറ്റമൊക്കെ അടിച്ചു വാരി വൃത്തിയാക്കി അമ്മയെ പ്രാതൽ ഒരുക്കാൻ സഹായിക്കുകയിരുന്നു... ആദി...നി ഇന്ന് എന്റെ കൂടെയാണോ അതോ നിന്റെ ഫ്രണ്ട് ന്റെ കൂടെയാണോ... ഞാൻ ഫ്രണ്ട് ന്റെ കൂടെ പൊക്കോളം..അവൾ ഒറ്റക്കല്ലേ ആ...എന്നാൽ അങ്ങനെയാവട്ടെ...ന്ന് പറഞ്ഞു മാഷ് പ്രാതൽ കഴിക്കാൻ മേശക്ക് അരികിൽ ഇരുന്നതും പ്ലേറ്റ് എടുത്തു ആദി മാഷിന് ഉപ്പുമാവ് വിളമ്പി... മതി ന്ന് പറഞ്ഞു കൊണ്ട് മാഷ്‌ അവളുടെ കൈ തടുത്തു... മാഷെ..ഇതു കൂടി ന്ന് പറഞ്ഞതും ഒക്കെ ന്ന് പറഞ്ഞു മാഷ് കഴിക്കാൻ തുടങ്ങി....

കുളിയൊക്കെ കഴിഞ്ഞു മുടി ചീകുകയായിരുന്ന അവളെ മാഷ് വിളിച്ചപ്പോൾ എന്താണെന്ന് കരുതി അവൾ മാഷിന്റെ അടുത്തേക്ക് ചെന്നു..മാഷ് ഒരുരുള്ള ഉപ്പുമാവ് അവളുടെ വയായിലേക്ക് വെച് കൊടുത്തു ...അവൾ ഒരു അത്ഭുതതോടെ മാഷിനെ നോക്കി അത് കയിച്ചു മുടി ചീകി കെട്ടിവെച് റൂമിൽ നിന്ന് ഇറങ്ങാൻ നേരം ഞാൻ പോവ ട്ടോ ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി ബൈക്കു സ്റ്റാർട്ട് ആക്കി പോയി... റാഷിയെയും കൂട്ടിപിടിച്ചു സ്കൂളിലേക്ക് ഓടിയപോയേക്കും പ്രയർ ആരംഭിച്ചിരുന്നു... ഹൊ...ഭാഗ്യം ന്ന് പറഞ്ഞു കൊണ്ട് ഇരുവരും ക്ലാസിലേക് ഓടുന്നതിനിടയിലാണ് അശോക് മാഷ് ഉം സുലേഖ ടീച്ചർ ഉം പ്രയർ നെ മാനിച്ചു മിണ്ടതെ നിക്കുന്നത് കണ്ടത്....മാഷ് അല്ലെ ന്ന് കരുതി അവൾ അത് കാര്യമാക്കാതെ പ്രയർ കഴിയുന്നത് കാത്തു നിക്കാതെ ക്ലാസിലേക്ക് നടന്നു...അവളുടെ കൂടെ രമ്യയും ഉണ്ടായിരുന്നു... ആദിത്യാ....രമ്യ...നികവിടെ ന്ന് മാഷ് കലിപ്പിൽ പറഞ്ഞതും ഇരുവരും ഒരു ഞെട്ടലോടെ മാഷിനെ തിരിഞ്ഞു നോക്കി...

എന്താണ്...നിങ്ങൾക്ക് എന്താ ചെവി കേൾക്കുന്നില്ലേ....പ്രയർ ചൊല്ലുബോൾ അടങ്ങി നിക്കണം ന്ന് അറിയില്ലേ...എന്താ തീരെ ഒരു അനുസരണ ഇല്ലാലോ...ബാക്കിയുള്ള കുട്ടികൾ എല്ലാം പ്രയർ കേട്ട് അനങ്ങാതെ നീക്കുമ്പോൾ നിങ്ങൾക്ക് രണ്ടാൾക്കും മാത്രം എന്താ ഒരു പ്രത്യേകത....ഇനി ഇത് ആവർതികൂല ന്ന് 100 പ്രാവിശ്യം എഴുതിയിട്ട് നാളെ ക്ലാസിൽ കയറിയാൽ മതി ട്ടോ ന്ന് പറഞ്ഞു മാഷ് സ്റ്റാഫ് റൂമിലേക്ക് പോയി.... യെ...ഈ മാഷ് എന്താ ഇങ്ങനെ... നിന്നോട് ഞാൻ പറഞ്ഞതല്ലേ ആദി നമ്മുക്ക് നിക്കാം നിക്കാം ന്ന്... ടി ഞാൻ കരുതി മാഷ് നമ്മളെ ചീത്ത പറയില്ലെന്ന് കരുതി...പക്ഷെ ..ഇനി ഇപ്പൊ എന്ത് ചെയ്യും.... എന്ത് ചെയ്യാൻ എഴുതന്നെ... ഇനി ആദി ന്ന് വിളിച്ചു ഇങ് വരട്ടെ ന്ന് പറഞ്ഞു ഇരുവരും ക്ലാസിൽ കയറി..അപ്പോയേക്കും മാഷ് പേപ്പറും പിടിച്ചു ക്ലാസിലേക്ക് കയറിയിരുന്നു... യ്യോ...പേപ്പർ ..ഇന്ന് എന്നെ എന്തായാലും ക്ലാസിൽ നിന്ന് പുറത്താക്കും..

.ഉറപ്പാണ്...ദൈവമേ കാതോളനെ ന്ന് പറഞ്ഞു ആദി പ്രാർത്ഥിച്ചു കൊണ്ടിരിക്കാണ്...ആയിഷ ഉള്ള സൂറത്ത് മുഴുവൻ ഓതി ഇരിക്കുകയാണ് എല്ലാവരും പ്രാർത്ഥനയിൽ തന്നെയാണ്... മാഷ് ഓരോരുത്തരെ വിളിച്ചു അഭിനന്ദിക്കുന്നും ഉണ്ട്...പുളിച്ച ചീത്ത പറയുന്നും ഉണ്ട്...ഇതൊക്കെ കണ്ടു ആകെ പേടിച്ചിരിക്കുകയാണ് ആദി.... ആദിത്യ.....ന്ന് മാഷ് പേപ്പർ നോക്കി വിളിച്ചതും അവൾ ഞെട്ടി എഴുനേറ്റ് കൊണ്ട് മാഷിന്റെ അടുത്തേക്ക് നടന്നു... എത്ര മാർക്ക് ഉണ്ടാകും...മാഷ് കറുത്ത ഫ്രെയിം ഉള്ള സോഡാ കണ്ണട മൂക്കിൻ മേൽക്ക് താഴ്ത്തി കൊണ്ട് അതിനിടയിലൂടെ അവളെ കലിപ്പിൽ നോക്കി കൊണ്ട് ചോദിച്ചു.. അവൾ എന്തു പറയണം ന്ന് അറിയാതെ തപ്പി പിടിച്ചു നിന്നു.......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story