🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 52

adhinte kalippan mash

രചന: nisha nishuz

ഇത് ഇപ്പൊ ആരാ ന്ന് കരുതി അവൾ കാൾ അറ്റൻഡ് ചെയ്തു ഹെലോ... ആ...ആദിത്യ അല്ലെ... ആ...നിങ്ങൾ ആരാ... നിനക്ക് എന്നെ അറിയില്ലേ...മറന്നോ നി എന്നെ... ആരാ...പേര് പറയി...എന്നാൽ അല്ലെ മനസ്സിലാവൂ എന്താ ആദി ഇത്...നിനക്ക് എന്റെ സൗണ്ട് പോലും മനസിലാവുന്നില്ലേ... IAm സോറി...എനിക്ക് ഇയ്യാളെ അറിയില്ല..ok... റോങ് നമ്പർ ആവും ന്ന് പറഞ്ഞു ആദി കട്ട് ആക്കി ആരാ...ആദി... ആ...ഏതോ ഒരു ആൾ... എന്നിട്ട് എന്താ അയാൾ നിന്നോട് പറഞ്ഞേ...രമ്യ ആകാംശയോടെ ചോദിച്ചു എന്താ...എന്നെ അറിയില്ലേ...സൗണ്ട് മനസിലായില്ലേ...അത് ആയില്ലേ...ഇത് ആയില്ലേ ന്നൊക്കെ ..ഞാൻ റോങ് നമ്പർ ആണെന് പറഞ്ഞു കട്ട് ആക്കി... ദേ...ആദി വീണ്ടും വിളിക്കുന്നു... ഇയ്യാളെ ഞാൻ ഇത്...ഫോൺ എടുക്കേണ്ട..cut ചെയ്തേക്കാം. ന്ന് കരുതി അവൾ കട്ട് ചെയ്തു... അവൾ cut ചെയ്യും തോറും അയാൾ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു ഇയ്യാളെകൊണ്ട് ഇപ്പൊ വല്ലാത്ത ശല്ല്യം ആയല്ലോ...ഈശ്വര... ന്ന് പറഞ്ഞു കൊണ്ട് സഹി കേട്ടവൾ ഫോൺ എടുത്തു... ഇയ്യാൾ ആരാ...ഇയ്യാൾക്ക് എന്താ വേണ്ടേ...ഞാൻ പറഞ്ഞത് അല്ലെ...റോങ് നമ്പർ ആണെന്.... യ്യോ...മോളുസെയ് ചൂടാവല്ലേ. ന്ന് പറഞ്ഞതും അവൾ കട്ട് ആക്കി.. ഫോൺ സ്വിച്ച് ഓഫ് ആക്കി ഇട്ടു...

അങ്ങനെ ഏകദേശ റിഹേഴ്‌സൽ ഒക്കെ കഴിഞ്ഞു അവർ വീട്ടിലേക്ക് വിട്ടു . അവൾ ഐഷുവിനോട് ഓരോന്ന് വർത്താനം പറഞ്ഞിരുന്നപോയാണ് മാഷ് കലിപ്പിൽ വന്ന് വണ്ടി നിർത്തിയത്... എവിടെ ആദി നിന്റെ ഫോൺ ...എത്ര പ്രാവിശ്യം വിളിച്ചു ഞാൻ അതിലേക്ക്... മാഷ് അത് പറഞ്ഞു ചൂടായപ്പോൾ ആയിരുന്നു ഫോൺ സ്വിച്ച് ഓഫ് ആക്കി വെച്ച കാര്യം അവൾക്ക് ഓർമ്മ വന്നത്... അതുപിന്നെ മാഷെ ഞാൻ ന്ന് പറഞ്ഞു അവൾ ഓടി പോയി ബാഗിൽ നിന്ന് ഫോണ് എടുത്തു സ്വിച് ഓഫ് തുറന്നു... അപ്പോയേക്കും ആ നമ്പറിൽ നിന്ന് തന്നെ 16 msgs വന്നിരുന്നു... ഹായ്... മുത്തേ സുഖമാണോ... ന്നൊക്കെ ചോദിച്ചു കൊണ്ടുള്ള msgs ആയിരുന്നു... ഇത് മാഷ് കണ്ടാൽ എന്റെ കൊലവിളി നടക്കും ..അത് കൊണ്ട് തന്നെ വേഗം അതെല്ലാം ഡിലീറ്റ് ആക്കി ആ നമ്പർ ബ്ലോക്ക് ആക്കി ഇട്ടു... ആദി...ഒന്നിവിടെ വാ...അടുക്കളയിൽ ജോലി ചെയുക ആയിരുന്ന ആദിയെ മാഷ് റൂമിലേക്ക് വിളിച്ചു... അവൾ ശാളിൽ ഇരു കൈകളും തുടച്ചു കൊണ്ട് റൂമിലേക്ക് നടന്നു... കണ്ണു ചിമ്മി വേദന കടിച്ചു പിടിച്ചു കിടക്കുകയായിരുന്നു മാഷ്..

എന്ത് പറ്റി മാഷെ...എന്താ... നി ആ വിക്സ് ഒന്ന് എടുത്തു തന്നെ.. എന്താ മാഷെ...തല വേദനിക്കുന്നുണ്ടോ...ഹോസ്പിറ്റലിൽ പോകണോ മാഷെ...അവൾ ആകെ വെപ്രാളപ്പെട്ടു കൊണ്ട് ചോദിച്ചു... ചെറിയ ഒരു തല വേദന അല്ലെ...അതിന് ഹോസ്പിറ്റലിൽ ഒന്നും പോകണ്ട...ന്ന് പറഞ്ഞു അവളെ കയ്യിൽ നിന്നും വിക്സ് വാങ്ങി തേക്കാൻ നിന്നതും അവൾ അതിന് സമ്മതിക്കാതെ ലേശം വിക്സ് കയ്യിൽ ആക്കി നെറ്റിയിൽ തടവി കൊടുത്തു.... കുറവുണ്ടോ മാഷെ...അവൾക്ക് ആകെ കരച്ചിൽ വന്നിരുന്നു... ആദി...ഇപ്പൊ പുരട്ടിയിട്ടല്ലേ ഉള്ളു...അപ്പോയേക്കും മാറുമോ... ഇല്ലാലോ...കുറച്ചു നേരം കിടക്കുമ്പോൾ ശരിയാവും... മാഷെ...നമ്മുക്ക് ഹോസ്പിറ്റലിൽ പോയാലോ.... അവളുടെ ശബ്ദ നന്നേ ഇടറിയിരുന്നു...അത് മനസിലാക്കിയ മാഷ് അവളുടെ മടിയിൽ തല വെച് അവളെ വയറിനോട് ഒട്ടി കിടന്നു...അവൾ മാഷിന്റെ മുടിയിയകളിലൂടെ തലോടി കൊണ്ടിരുന്നു മാഷെ...എനിക്ക് പേടിയാവുന്നു.... എന്തിന്....ഇതിനാണോ നി പേടിക്കുന്നെ ചെറിയ ഒരു തലവേദന അല്ലെ...

എന്റെ ആദിയുടെ സ്നേഹവും ശ്രുശൂഷ ഒക്കെ ഉണ്ടെങ്കിൽ പെട്ടന്ന് മാറും ട്ടോ ന്ന് പറഞ്ഞു കൊണ്ട് മാഷിന്റെ തലയിൽ തലോടി കൊണ്ടിരുന്ന അവളെ കൈ പിടിച്ചു ഉമ്മ വെച്ചു...ശേഷം ആകെ വിഷമിച്ചിരിക്കുകയായിരുന്ന അവളെ മുഖത്തു നോക്കി പുഞ്ചിരിച്ചു.... അപ്പോഴാണ് ആദിയുടെ ഫോൺ ബെല്ലടിച്ചത്..അവൾ ആരെന്ന് നോക്കാൻ വേണ്ടി മാഷിന്റെ തല തലയണയിൽ വെച് ഫോൺ എടുക്കാൻ പോയി ഫോൺ നോക്കിയപ്പോൾ ഒരു unknown നമ്പർ ആയിരുന്നു.. ആരാണ് ന്ന് കരുതി ഒരു തരം ഭീതിയോടെ അവൾ ഫോൺ എടുത്തു.. ഹലോ...മുത്തേ...നിയെന്താ എന്റെ മറ്റേ നമ്പർ ബ്ലോക്ക് ആകിയോ ന്ന് ചോദിച്ചതും അവൾ ദേഷ്യം പിടിച്ചു ഫോൺ കട്ട് ആക്കി ഫോൺ സിലെന്റ്റ് ആക്കി ഇട്ടു... ആരാ ആദി... ന്ന് മാഷ് ഒരു കണ്ണു തുറക്കാതെ ഒരു തരം ഞരക്കത്തോടെ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി... ഈ അവസ്‌ഥ യിൽ വെറുതെ മാഷിന്റെ ടെൻഷൻ കൂട്ടണ്ട ന്ന് കരുതി അവൾ കസ്റ്റമർ care ആണെന്ന് പറഞ്...മാഷിന്റെ അടുത്തു പോയി... കിടന്നു....കൊണ്ട് മാഷിന്റെ നെറുകയിലൂടെ തലോടി അവിടെ ഒരു ചുടു ചുംബനം നൽകി...അവൾ മാഷിന്റെ അടുത്തു കിടന്നതും മാഷ് ഒന്നും കൂടി ചുരുണ്ടു കൂടി അവളുടെ നെഞ്ചിലേക്ക് തല വെച് കിടന്നു..

അവളുടെ ചൂട് പറ്റി ആ തണലിൽ തല ചയച്ചപ്പോൾ എന്തോ മാഷിന്റെ വേദന കുറഞ്ഞത് പോലെ തോന്നി.... നേരം രാത്രി ആയതും അവ അമ്മയോട് മാഷിന്റെ തലവേദനയുടെ കര്യം പറഞ്ഞു ഇളം ചൂട് ചോറും മുതിര കറിയും പയർ ഉപ്പേരിയും മാന്തൾ മീനും പ്ളേറ്റിൽ ഇട്ട് മറ്റേ കയിൽ ഒരു ഗ്ലാസ് കഞ്ഞി വെള്ളവും എടുത്തു മാഷിന്റെ അടുത്തേക്ക് നടന്നു... ഈശ്വര...എനിക്ക് ഇതൊന്നും വേണ്ട...തുള്ളി കഞ്ഞി വെള്ളം മാത്രം മതി... ആഹാ...അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..എയുണ്റ്റെ.... വേണ്ട ആദി...ന്ന് പറഞ്ഞു മാഷ് ശാട്യം പിടിച്ചു ചുരുണ്ടു കൂടി കിടന്നു... എയുണ്റ്റെ...നിങ്ങൾക്ക് എന്റെ ശരിക്കുള്ള സ്വഭാവം അറിയില്ല... ഞാൻ ഇപ്പൊ പിച്ചും ന്ന് കലിപ്പിൽ പറഞ്ഞതും മാഷ് അന്ധം വിട്ട് കൊണ്ട് അവളെ ഒന്ന് നോക്കി... എഴുന്നേൽക്കുന്നുണ്ടോ...എനിക്ക് ഈ കൊഞ്ചി നിക്കുന്നത് തീരെ ഇഷ്ടമില്ല... ന്ന് പറഞ്ഞു മാഷിനെ പിച്ചാൻ വേണ്ടി അവൾ പല്ലു കടിച്ചോണ്ടു വന്നതും മാഷ് പൊടുന്നനെ എഴുന്നേൽക്കാൻ ശ്രമിച്ചു .അതിന് താങ്ങായി..അവളും മാഷിനെ പിടിച്ചു എഴുനേല്പിച്ചു കട്ടിലിൽ ചാരി ഇരുത്തി. ശേഷം ഓരോ ഉരുള ചോറും അവൾ മാഷിന് വാരി കൊടുക്കുമ്പോൾ ചോറിന് ഉപരി ഒരു അമ്മയുടെ സ്നേഹവും കരുതലും പകർന്നു നല്കുകയായിരിന്നു...

അവൾ ഓരോഉരുള വാരി കൊടുക്കുംതോറും മാഷ് അവളെ അന്ധം വിട്ട് നോക്കുന്നത് കണ്ടിട്ട് അവൾ എന്തെന്ന രീതിയിൽ പിരികം പൊക്കി... ഏയ്‌...നി ഇങ്ങനെ ആണേൽ നമ്മുടെ കൊച്ചുങ്ങളെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയതാ...ഫുൾ ഭീക്ഷണി ആയിരിക്കും ലെ...നി... ന്ന് മാഷ് ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ നാണത്തോടെ തല താഴ്ത്തി വേഗം അടുക്കളയിലേക്ക് വിട്ടു.. എല്ലാം കഴിഞ്ഞു കിടക്കാൻ റൂമിലെത്തി... നാളെയാണ് ആർട്‌സ്... എന്റെ ഭരതനാട്യം ഒക്കെ എന്താവുമോ ആവോ...ന്ന് ആലോചിച്ചു കൊണ്ട് മാഷിന്റെ അരയിലൂടെ കയിട്ട് ആ ചൂട് പറ്റി കിടക്കുമ്പോഴും അവളുടെ ഫോൺ ഇൽ ലൈറ്റ് കത്തി കൊണ്ടിരുന്നു... അവൾ അത് മൈൻഡ് വെക്കാതെ മാഷിനെ ഒന്നും കൂടി പറ്റി ചേർന്നു കിടന്നുറങ്ങി... അങ്ങനെ മാഷിന് ആർട്‌സ് ന്റെ കൊറേ വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ട് ന്ന് പറഞ്ഞു ഒരു കട്ടൻ കുടിച്ചങ്ങു പോയതാണ് സ്കൂളിലേക്ക്...മൂപ്പർ പോയി കഴിഞ്ഞതും ആദി പ്രാക്ടീസ് തുടങ്ങി...ഇന്ന് മോണോ ആക്റ്റ് ആണ്..നാളെയാണ് ഭരതനാട്യം....

ഉച്ചക്ക് ശേഷമാണ് മോണോ ആക്റ്റ് എന്നത് കൊണ്ട് തന്നെ അമ്മയും ഐഷുവും ആദിയും കൂടി ഉച്ചക്ക് ഓട്ടോയിൽ സ്കൂളിലേക്ക് വിട്ടു... അങ്ങനെ മൂവരും ശാസ്ത്രീയ സംഗീതം പാടുന്നത് കേൾക്കുകയാണ്...അത് കഴിഞ്ഞിട്ടാണ് മോണോ act.. മാഷ് ഇതുവരെ അവരെ കണ്ടിട്ടില്ല...ഇപ്പൊ പരിപാടി തുടങ്ങും എന്നുള്ളത് കൊണ്ട് തന്നെ അവർ മാഷിനെ തിരിയാനും നിന്നില്ല...ശാസ്ത്രീയ സങ്കീതം കഴിഞ്ഞതും മാഷ് ജഡ്ജസ് സീറ്റിലേക്ക് കയറി ഇരുന്നു...അതുവരെ കാണാത്ത ആൾ ആണ് ഇപ്പൊ പിടിച്ചു മനുഷ്യന്റെ ബിപി കൂട്ടാൻ കയറി വന്നിരിക്കുന്നത്.... "Monoact മത്സര ആരംഭിക്കാൻ പോകുന്നു...പങ്കെടുക്കുന്നവർ എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയേണ്ടതാണ് " എന്ന announce കെട്ടപോൾ അവളുടെ വയറിലൂടെ ഒരു കാളൽ കടന്നു പോയി.. മോളെ...പേടിക്കാതെ അടിപൊളി ആയി കളിച്ചു വാ ന്ന് പറഞ്ഞു

'അമ്മ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു...അമ്മയോടും ഐഷുവിനോടും പറഞ്ഞു സ്റ്റേജിന്റെ പുറകിലേക്ക് പോയി... സ്റ്റേജിന്റെ പുറകിൽ നിന്നും അവൾ ലോട്ട് എടുത്തു .അവളുടെ ചെസ് നമ്പർ 2 ആണ്..ആദ്യം ഒരാൾ പോയി മോണോ act ചെയ്ത കഴിഞ്ഞതും ജഡ്ജസ് മാരിൽ നിന്ന് അശോക് മാഷ് മൈക് ഓണ് ചെയ്തു... രണ്ടാമത്തെ കുട്ടിയെ വിളിക്കാൻ ആയി ആ ബുക്ക് കയിൽ എടുത്തു... ചെസ്സ് നമ്പർ 2 ആദിത്യാകൃഷ്ണൻനായർ on the സ്റ്റേജ് ന്ന് പറഞ്ഞു വായിച്ചതും മാഷിന്റെ മനസിലൂടെ ഒരു കോളിയ ഷോക്ക് കടന്നുപോയി..ആദി ആണോ ന്ന് ഉറപ്പു വരുത്താൻ വേണ്ടി മാഷ് ഒന്നും കൂടി പേര് നോക്കി...മാഷ്‌ അന്ധം വിട്ട് കൊണ്ട് സ്റ്റേജിലേക്ക് നോക്കിയതും കട്ടൻ പൊങ്ങി...അവളാണോ ന്ന് ഒന്നും കൂടി ഉറപ്പ് വരുത്താൻ ഒന്ന് പൊങ്ങി സ്റ്റേജിലേക്ക് നോക്കിയതും ആദി ചിരിച്ചു കൊണ്ട് മൈക്കിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു .....🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story