🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 55

adhinte kalippan mash

രചന: nisha nishuz

മാഷ് ഒന്നും മിണ്ടതായപ്പോൾ ആ ഞരബു രോഗി വേഗം കട്ട് ചെയ്തു... ഒരു കലിപ്പ് നിയന്ത്രിക്കാനാവാതെ ബെഡിലേക്ക് ഇരുന്നപ്പോൾ ആദി കട്ടിലിന്റെ സൈഡ് ലേക്ക് വന്നു.. ഒന്നും മിണ്ടാതെ മാഷ് തലയും താഴ്ത്തി നിക്കുന്നത് കണ്ടിട്ട് ആദി പേടിച്ചു കൊണ്ട് അത് മുഴുവനും പറഞ്ഞു... ആദി...എന്താ എന്നിട്ട് നി ഇതുവരെ പറയതിരുന്നെ... അതുപിന്നെ... മാഷെ ഞാൻ...നിങ്ങളെ ടെൻഷൻ അക്കണ്ടന്ന്ന് കരുതി... എന്ത്...എന്നിട്ട് നിനക്ക് ഒറ്റക്ക് സോളവ് ആക്കാൻ സാദിച്ചോ ഇത്...ഇല്ലാലോ... മാഷെ... എന്ത് ഞാൻ...ന്ന്..ഇങ്ങനത്തെ കാര്യങൾ ഒക്കെ കൂടുതൽ വശാലവുന്നതിന് മുന്നേ പറയണം... സോറി...മാഷെ... ഹമ്മ്...ന്ന് പറഞ്ഞു കൊണ്ട് മാഷ് ഫോണ് എടുത്തു സുധിക്ക് വിളിച്ചു.. അവനു രണ്ടു വർഷമായി കാൾ സെന്ററിൽ ആയിരുന്നു ജോബ്..അതുകൊണ്ട് തന്നെ അവനു അറിയുമായിരിക്കും Helo Helo സുധി... ആ..പറയ് ഏട്ടാ മാഷ് അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു... ആ...എന്ന ഏട്ടൻ whtsapp ഇൽ ആ നമ്പർ സെന്റ്... ന്ന് പറഞ്ഞപ്പോൾ മാഷ് എല്ലാം സെന്റി കൊടുത്തു..

ആദി പേടിച്ചു മാഷിനെ ഒന്ന് നോക്കി.. മാഷ് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി... അങ്ങനെ രാത്രിയിലെ ഫുഡ് കയിച്ചു ആദി റൂമിലേക്ക് കിടക്കാൻ ചെന്നതും മാഷ് അവളെ മൈൻഡ് വെക്കാതെ തിരിഞ്ഞു കിടന്നു... സോറി മാഷെ ന്ന് പറഞ്ഞു കൊണ്ട് ആദി മാഷിനെ കെട്ടിപ്പിടിച്ചു ആ ചൂടിൽ പറ്റിച്ചേർന്നു കിടന്നുറങ്ങി... രാവിലെ ആദി എഴുനേറ്റപ്പോൾ മാശിന്റെ കൈ കൊണ്ട് അവളെ വലിഞ്ഞു മുറുക്കിയിരുന്നു..അത് കണ്ടപ്പോൾ അവളുടെ മനസ് ശാന്തമായിരുന്നു..അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു..അവൾ മാഷിനെ ഉണർത്താതെ മെല്ലെ എഴുനേറ്റ് ഫ്രഷ് ആയി അടുക്കളയിൽ കയറി..അമ്മയെ സഹായിച്ച ശേഷം ഒരു കട്ടൻ എടുത്തു കോലയായിൽ പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന മാഷിന് കൊണ്ടു കൊടുത്തു... മാഷ് ഒരു കലിപ്പ് നോട്ടം നോക്കി കൊണ്ട് കട്ടൻ വാങ്ങി... എന്തിനാ മാഷെ ഇങ്ങള് ഇങ്ങനെ കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് നടക്കുന്നെ.. കുറച്ചോന്ന് ചിരിക്ക് മനുഷ്യ ന്ന് പറഞ്ഞു കൊണ്ട് ആദി മാഷിന്റെ കവിളിൽ പിച്ചിയപ്പോൾ മാഷിന്റെ മുഖത്തു ചെറിയ ഒരു പുഞ്ചിരി വന്നെങ്കിലും കലിപ്പ് ഭാവം തന്നെ മുന്നിട്ട് നിന്നു...

അത് കണ്ടു ആദി മെല്ലെ ഐഷുവിന്റെ റൂമിലേക്ക് വലിഞ്ഞു... അങ്ങനെ അവർ ഓരോന്ന് സംസാരിച്ചിരുന്നപോയാണ് 'അമ്മ ചായ കുടിക്കാൻ വിളിച്ചത്... അങ്ങനെ എല്ലാവരും ചായ കുടിക്കാൻ ഇരുന്നെങ്കിലും ആദി മഷിനെ മൈൻഡ് ചെയ്തതെ ഇല്ല... അപ്പോഴാണ് സുധി വരുന്നുണ്ട് ന്ന് പറഞ്ഞു ഐഷു വിന് msg അയച്ചത്...അപ്പൊ തുടങ്ങിയതാണ് അമ്മയുടെ പാചകം...മരുമോനെ സൽക്കാരിക്കാൻ വേണ്ടി ഓരോ വിഭവങ്ങൾ ഉണ്ടകുകയാണ്...ആദി ആണേൽ മുറ്റം അടിച്ചു വരാൻ പോയിരിക്കുകയാണ്... അപ്പോഴാണ് 'അമ്മ മാമ്പഴ പുലിശ്ശേരി ഉണ്ടക്കാൻ വേണ്ടി തൊടിയിൽ നിന്ന് മഷിനോട് മാങ്ങ കൊണ്ട് പറഞ്ഞത്... മാഷ് തോട്ടിയും എടുത്തു മാങ്ങ പറിക്കാൻ മുറ്റത്തെക്ക് ഇറങ്ങി തോട്ടി കൊണ്ട് മരം അങ്ങനെ കുലുകുകയാണ്... ആദി ആണേൽ അവിടെ അടിച്ചു വാരി പിറകിലേക്ക് നീങ്ങിയോട്ടെ ഉണ്ടായിരുന്നുള്ളൂ..മാഷിന്റെ ആ കാട്ടി കൂട്ടൽ കണ്ട് കലിപ്പായ ആദി ചൂലും എടുത്തു മാഷിന്റെ നേരെ വാണം വിട്ടപോലെ ഓടി വരുന്നത് കണ്ടിട്ട് മാഷ് കാര്യം അറിയാതെ തോട്ടിയും മുറ്റത്ത് ഇട്ട് ഓടി .

രണ്ടുപ്രാവശ്യം വീട് ചുറ്റിയ ശേഷം മാഷ് അകത്തു കയറിയതും ആദിയും കലിപ്പിൽ മാഷിന്റെ പിന്നാലെ കയറി.. അമ്മയും ഐഷവും അവരുടെ ഓട്ടം കണ്ടു പൊട്ടി ചിരിക്കുകയാണ്... അമ്മേ..ഈ മാഷ് ഞാ. അടിച്ചു വാരിയ സ്ഥലത്തു ന്ന് അമ്മയോട് പറഞ്ഞു കൊണ്ട് മാഷിന്റെ പിന്നാലെ ഓടുകയാണ്...മാഷ് ഓടി റൂമിൽ കയറി കുഴങ്ങി ബെഡിൽ കിടന്നു.. ആദിയും ഓടി കുഴങ്ങി ബെഡിലേക്ക് ചാടി... രണ്ടു പേരും കിതച്ചു കൊണ്ട് ബെഡിൽ കിടന്നു പരസ്പരം നോക്കി...ശേഷം ഒരു പൊട്ടിച്ചിരി മുഴങ്ങി... ഇങ്ങളെ ഒറ്റ കാരണമാണ് ന്ന് പറഞ്ഞു കൊണ്ട് ആദി മാഷിന്റെ മേലെ കിടന്നു ആ നെഞ്ചിൽ കൂടിൽ ഇക്കിളി പെടുത്തി..ആ നെഞ്ചിൽ ഒരു കടി കൊടുത്തു... ആഹ്...ന്ന് പറഞ്ഞു മാഷ് അവിടെ ഉഴിഞ്ഞതും മെല്ലെ എസ്ക്യാപ് ആവാൻ വേണ്ടി വലിഞ്ഞതും മാഷ് അവളെ കയ്യിൽ പിടിച്ചു വലിച്ചു അവളുടെ അധരങ്ങൾ കവർന്നെടുത്തു... മാഷെ...ഇങ്ങള് ആകെ കൊളം ആക്കിയില്ലേ...ഇനി എനിക്ക് ആദ്യം മുതൽ മുറ്റം അടിക്കണ്ടേ...വേഗം വന്ന് എന്നെ സഹായിച്ചോളി...

നി പണ്ട് എന്നെ ചെയ്തത് ഓർമ ഉണ്ടോ നിനക്ക്... അത് പിന്നെ ഞാൻ...അറിയാതെ അല്ലെ .അപ്പൊ അതിന് പകരം വീട്ടിയത് ആണോ ദുഷ്ട്ടാ ന്ന് പറഞ്ഞു കൊണ്ട് മാഷിന്റെ മൂക്കിൽ പിച്ചി.. മാഷ് പൊടുന്നനെ അവളെ പിടിച്ചു താഴെ കിടത്തി മാഷ് മുകളിലും കിടന്നു അവളുടെ കവിളിൽ ഒരു അഡാർ കടി കൊടുത്തു...അവൾ മാഷിനെ തള്ളി കൊണ്ട് പോകാൻ നിന്നതും മാഷിന്റെ ഫോണിലേക്ക് ഒരു കാൾ വന്നതും ഒപ്പം ആയിരുന്നു... സുധി ആയിരുന്നു എന്താ സുധി. എന്തായി... ഞാൻ എല്ലാം whatsapp ഇൽ സെന്റിയിട്ടുണ്ട്... ആ...എന്ന ഒകെ ടാ ഞാൻ നോക്കട്ടെ ന്ന് പറഞ്ഞു മാഷ് whastapp തുറന്നതും ആദിയുടെ ഫോൺ ബെല്ലടിച്ചു... Unknown നമ്പർ ആണെന് പറഞ്ഞു ആദി മാഷിന്റെ അടുത്തേക്ക് ഫോണും കൊണ്ട് ചെന്നു.. മാഷ് കലിപ്പിൽ ഫോൺ എടുത്തു ചെവിയോട് ചേർത്തു... ഏത് #$%@^@&&@മോനാണ് എന്റെ ഭാര്യയോട് സംസാരിക്കേണ്ടത്...നിന്നെ ഞാൻ കാണിച്ചു തരാം ന്ന് പറഞ്ഞു കലിപ്പിൽ തുണിയും മടക്കി കുത്തി പുറത്തേക്ക് ഇറങ്ങി...ആദി ആരെന്നറിയാൻ ആകാംഷയോടെ മാഷിന്റെ പിന്നാലെ ഇറങ്ങി......🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story