🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 6

adhinte kalippan mash

രചന: nisha nishuz

എനിക്ക് എന്താ വെളിവ്‌ ഇല്ലേ...എന്താ ഞാൻ ഇങ്ങനെ.. അയ്യേ...മാഷ് എന്റെ കയ്യും കാലുമൊക്കെ കണ്ടു..ഷോ...ആകെ നാണക്കേട് ആവുന്നു...ഇയ്യാൾക്ക് എന്താ ഇവിടെ കാര്യം...എന്റെ കാലൊക്കെ കണ്ടിട്ട് ആസ്വദിച്ചു കാണുമോ...അയ്യേ....ഓർത്തിട്ട് തന്നെ ചമ്മൽ ആവുന്നു...എന്നാലും എനിക്ക് ഒരു സമാന്യ ബോധം ഒന്നും ഇല്ലാലോ...ലെ..ഇന്നലെ ആ ഉറക്ക പിരാന്തിൽ എന്തൊക്കെയോ ഇട്ട് കിടന്നതാണ്...ഇന്നർവേയർ ഒന്നും ഇടത്തത് വല്ല്യ ഭാഗ്യം..ന്ന് കരുതി തല മണ്ടക്ക് ഇട്ട് ഒരു മേട്ടം കൊടുത്തു അവൾ കുളിക്കാൻ പോയി..കുളിച്ചു യൂണിഫോം മാറ്റി അടിപൊളിയായി മുടി ചീകിയൊക്കെ വന്നപ്പോൾ മാഷിനെ കാണാൻ ഇല്ല... അല്ലേലും നല്ലതു കാണാൻ ഒന്നും മാഷ് ഉണ്ടാവില്ല...ഞാൻ എപ്പോ കുരുത്തക്കേട് ഒപ്പിക്കുന്നു..അപ്പൊ മാഷ് മുന്നിൽ ഉണ്ടാവും.. രണ്ടു ഇഡിലിയും സാമ്പാറും കയിച്ചു സ്കൂളിലേക്ക് പോകാൻ നിക്കവേ ഒരു അപ്രത്യക്ഷ കാൾ വന്നു... റാഷി ആണല്ലോ..

.ഈ പെണ്ണ് എന്താ ഈ നേരത്തു... ഹെലോ... ആ...എന്താടി പറ നോക്ക്..എനിക്കും നിന്റെ സ്കൂളിൽ science നു അഡ്മിഷൻ കിട്ടിയിട്ടുണ്ട്.. അതുകൊണ്ട് ഇനി മുതൽ ഞാനും ഉണ്ട് ട്ടോ നിന്റെ കൂടെ... ആ...നല്ല കാര്യം... എന്നാൽ നി വേഗം ഒരുങ്ങി നിക്ക്...ഞാൻ ഇപ്പൊ പോവാൻ നിക്കാ... നിക്കേടി..ഒരു അഞ്ചു മിനിറ്റ് ഏതായാലും നി ഇതിലൂടെ അല്ലേ പോകുക...അപ്പൊ ഇവിടെ കേറ്.. ആ...ശരി എന്നാൽ... അവൾ ആന്റിയോട് ബൈ പറഞ്ഞു നേരെ റാഷിയുടെ വീട്ടിലേക്ക് വിട്ടു...പെണ്ണ് കുളിച്ചിട്ടു തന്നെ ഇല്ല... ഇന്ന് ആണേൽ ഫസ്റ്റ് പീരിയഡ് ആ കാടൻ പൂച്ചയാണ്..അയ്യാൾ എന്നെ കടിച്ചു കീറും...ഉറപ്പാ... ടി...ഒന്ന് വേഗം...ബെൽ അടിക്കാൻ 5 മിനുട്ട് കൂടി ഉള്ളു.. ഇതാ കഴിഞ്ഞു ന്ന് പറഞ്ഞവൾ ഓടി ഇറങ്ങി..ഇനി ഇപ്പൊ മനസമാധാനത്തോടെ സ്കൂളിലേക്ക് പോയാൽ ക്ലാസ് കഴിഞ്ഞാലും അവിടെ എത്തൂല.. അത് കൊണ്ട് ഓടിക്കോ...ഓടി ഓടി സ്കൂൾ എത്തി...ബെൽ അടിച്ചുകണ്... കാടൻ പൂച്ചയും വന്ന്കണ്... ഇനി ഇപ്പൊ ഗേറ്റ് ഔട്ട് അടിക്കും...

ഉറപ്പാ.. സർ...മേ i .. സർ ക്ലാസ് എടുക്കുന്നതിനിടയിൽ കലിപ്പിൽ കേറാൻ ഉള്ള ആക്ഷൻ കാട്ടിയതും അവൾ ഓടി ചെന്ന് തന്റെ ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.. അപ്പൊ ഇന്ന് നമ്മൾ എടുക്കാൻ പോകുന്നത് ഇന്ത്യൻ ഇക്കോണമിയാണ്.. ആദി... മാഷ് ഓരോന്ന് പറഞ്ഞു ക്ലാസ് തുടങ്ങിയപ്പോ പുറകിൽ ഇരിക്കുന്ന നന്ദൻ അവളെ തൊണ്ടൻ തുടങ്ങി.. എന്താടാ.... ആദി... ആദി... ന്ന് വിളിച്ചു കൊണ്ട് ചെങ്ങായി പിന്നെയും തോണ്ടുക ആണ്... എന്താടാ നിനക്ക് വേണ്ടെ... ചോദിച്ചത് നന്ദനോട് ആണേലും ക്ലാസ് മൊത്തം കേട്ടിരുന്നു.. എന്റെ ഈശ്വരാ.. ഇനി ഇപ്പൊ ഗേറ്റ് ഔട്ട് അടിക്കും ഉറപ്പ്...പേനയും ബുക്കും എടുത്തു റെഡി ആയി നിന്നോ അവൾ മനസിൽ പറഞ്ഞു.. ആദിത്യാ...നന്ദൻ...ഗേറ്റ് ഔട്ട് ഇൻ മൈ ക്ലാസ്...നിങ്ങൾ ഒകെ എന്തിനാ വരുന്നേ...നേരം വഴുകി വരുകയും ചെയ്യും എന്നാലോ ക്ലാസിൽ ശ്രദ്ധിക്കുകയും ഇല്ല... മാഷിന് അലിവ് തോന്നി ക്കോട്ടെ ന്ന് കരുതി അവൾ തല താഴ്ത്തി നിന്നു.. ഡി...

നിന്നോട് ഇനി പുറത്തേക്ക് പോകാൻ പ്രത്യേകം പറയാനോ അതോ വല്ല ആനയെയോ കുതിരയെയോ നിന്നെ കൊണ്ട് പോകാൻ ഇവിടേക്ക് വരാൻ പറയണോ.. ന്ന് പറഞ്ഞു ഗർജിച്ചപോയേക്കും അവൾ ക്ലാസിന് പുറത്തെത്തിയിരുന്നു.. ടാ..പട്ടി.. നിന്നെ ഞാൻ കാണിച്ചു തരാം ടാ.. എന്ത് ഒലക്കയാണ് നിനക്ക് വേണ്ടിയിരുന്നത്.. അതുപിന്നെ രണ്ടു പേന ഉണ്ടോ ന്ന് ചോദിക്കാൻ... നിനക്ക് രണ്ട് ഉലക്ക യാണ്...ന്ന് പറഞ്ഞു അവൾ അവനെ താഴ്ത്തിയിട്ട് നടുപൊറം ഇട്ട് ഒന്ന് കൊടുത്തു.. സോറി ഡീ അണ്ണാച്ചി.. അണ്ണാച്ചി നിന്റെ കെട്ടിയോളെ പോയി വിളി.. ദേ..എന്റെ രമ്യ യെ എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ... എന്ത്...ആരെ...ഏത് രമ്യ... ന്റെ ദേവിയെ പെട്ടല്ലോ...രമ്യ ഇക്കാര്യം ഐഷു നോടും ആദിനോട് ഒന്നും പറയരുത് ന്ന് പറഞ്ഞീനി...വേഗം വിഷയം മാറ്റാം നിന്റെ രമ്യ അല്ല...പോരെ.. ആ...അല്ല...ഇപ്പൊ 9 :20 ആയിട്ടുള്ളു...എങ്ങനെ നമ്മളെ പത്തു മണി വരെ സമയം കളയും... നമ്മുക്ക് s.o.s കളിച്ചാലോ... ആ...ബാ ഇരിക്ക് ഈ ബെഞ്ചിന്മേൽ... രണ്ടു പേരും തലങ്ങും വിലങ്ങും കളിയിൽ ആണ്...

കുറെ നേരമായിട്ടും ഒരു ഒച്ചപ്പാട് ഒന്നും കേൾക്കാഞ്ഞപ്പോൾ ക്ലാസിന് പുറത്തിറങ്ങി എവിടെയാണ് അവർ എന്ന് മാഷ് നോക്കി... അഹ്...ഇവറ്റകളുടെ ഒരു അവസ്ഥ...എന്റെ ഒക്കെ പഠിക്കുന്ന കാലത്തു ക്ലാസിൽ നിന്ന് പുറത്താക്കിയാൽ കരഞ്ഞു കാലു പിടിച്ചു ഞാൻ അകത്തു കേറുമായിരുന്നു...ഇവറ്റകൾ ക്ക് ഒരു കൂസലും ഇല്ലാലോ...കാണിച്ചു കൊടുക്കാം ഞാൻ..ന്ന് കരുതി മാഷ് കലിപ്പിൽ നന്ദനെ ചെന്ന് തോണ്ടി... നന്ദൻ കളിയിൽ മുഴുകിയിരിക്കുകയാണ്..ആദി ആണേൽ അവൻ കള്ളത്തരം കാണിക്കുന്നുണ്ടോ ന്ന് സൂക്ഷമമായി പരീക്ഷിക്കുകയാണ്... നന്ദനെ തൊണ്ടിയിട്ടും നോ റെസ്പോൻസ്... വീണ്ടും തോണ്ടി... ഒന്ന് ശല്യപ്പെടുത്തത്തെ പോകുന്നുണ്ടോ... അവൻ ബുക്കിൽ നിന്ന് തലയുയർത്താതെ പറഞ്ഞു...അത് കേട്ട് ഇവൻ ആരോടാ ഈ ചൂടാവുന്നത് ന്ന് കരുതി ആദി തലയുയർത്തി നോക്കിയതും കാടൻ പൂച്ച ന്ന് പറഞ്ഞവൾ താനെ എഴുനേറ്റു... അത് കേട്ട് അവനും മുഖത്തു നോക്കിയപ്പോൾ പകച്ചു പണ്ടാരം അടങ്ങി പോയി അവൻ..

നിങ്ങളെ ഒക്കെ ഞാൻ എന്താ ചെയ്യേണ്ടത്... ഒരു ഐഡിയ യും ഇല്ലാലോ ദൈവമേ...എന്തിനാ ഇവറ്റകൾ ക്ക് ഒക്കെ ഈ സ്കൂളിൽ തന്നെ പഠിക്കാനുള്ള യോഗം കൊടുത്തത്... ന്ന് പറഞ്ഞു കാറാൻ തുടങ്ങിയപോയേക്കും ബെല്ലടിച്ചു. ഹവു...ഭാഗ്യം... മാഷ് കലിപ്പ് നോട്ടം നോക്കി പോയതും അവർ ഓടി ചെന്ന് ക്ലാസിൽ കയറി..അങ്ങനെ ഓരോ പീരിയഡ് ലും ഓരോ പൊട്ടത്തരങ്ങള് കാണിച്ചു അവസാനം സ്കൂൾ വിട്ടു. ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറിയപ്പോൾ ഉണ്ട് അപ്പു പേരക്ക മരത്തിൽ കേറി പേരക്ക പറിച്ചു തിന്നുന്നു.. കണ്ടിട്ട് കൊതി ആയിട്ട് മേല...അപ്പു എനിക്കും ഒരു പേരക്ക..താ... ഇല്ല ചേച്ചി... വേണേൽ ഈ മതിലിൽ കയറി പറിച്ചോ.. പിന്നെ ഒന്നും നോകീല...ബാഗ് മതിലിൽ വെച്ചു മതിലിൽ വലിഞ്ഞു കേറി പേരക്ക കൊമ്പ് പിടിക്കാൻ വേണ്ടി കൈ യുയർത്തി... അപ്പോയുണ്ട് മാഷ് അതിലൂടെ പാട്ട പൾസർ ബൈക്കിൽ വരുന്നു..ഏത് നൂറ്റാണ്ടിൽ ഉള്ളതാണോ ആവോ ഇത്.. വല്ലാതെ മൈൻഡ് ചെയ്യാൻ നിക്കണ്ട...എന്നെ ഒരു ആവശ്യവും ഇല്ലാതെ പുറത്താക്കിയ മഹാൻ ആണ് ..

പേരക്ക മുഖത്തു നോക്കി തിന്ന് കൊതി വരുത്തണം... റോഡിൽ സീത ചേച്ചിയുമായി വർത്താനം പറഞ്ഞു നിക്കുന്ന ആന്റിയെ കണ്ടപ്പോൾ മാഷ് ബൈക്ക് മതിലിനു മുന്നിൽ അതായത് അവൾ നിൽക്കുന്ന മതിലിനോട് ചാരി നിർത്തി ബൈക്കിൽ നിന്ന് ഇറങ്ങാതെ ആന്റിയോട് വർത്താനം പറഞ്ഞു കൊണ്ടിരിക്കാണ്.. ബൈക്കു നിർത്തിയപ്പോൾ തന്നെ മാഷ് അവളെ കണ്ടിരുന്നു മൈൻഡ് ചെയ്യാതെ നിന്നതാണ്... സ്കൂൾ വിട്ട് ബാഗും യൂണിഫോം കൂടി അയിച്ചിടാതെ നേരെ മരത്തിലേക്ക് ഓടി കയറിയിരിക്കുകയാണ് കോരങ് ന്ന് കരുതി കാണും. ചെ...മാഷിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ ഒരു പേരക്ക പോലും കിട്ടുന്നില്ലലോ ന്ന് മനസിൽ പറഞ്ഞു കൊണ്ട് പേരക്കയെ ലക്ഷ്യം വെച് കാലും കയ്യും ഒരുമിച്ചു മുന്നോട്ട് നീക്കിയപ്പോൾ മതിലിൽ നിന്ന് കാൽ വഴുതി അവൾ വീണു... പടോം.... ദേ കിടക്കുന്നു മാഷിന്റെ മടിയിൽ...മാഷ് വല്ല അന്യ ഗ്രഹ പെടകവും ആണെന്ന് കരുത്തിയിട്ടുണ്ടാവുമോ..ആർക്കറിയാം..സത്യം പറഞ്ഞാൽ മാഷ് ഞെട്ടിയിട്ടുണ്ട്..

ആദി ആണേൽ പ്രസവിച്ച ഉടനെ നയ്‌സ് കുഞ്ഞിനെ മലർത്തി കൊണ്ടു വരുന്ന പോലെ വയായിൽ പേരക്കയും വെച്ചു മാഷിന്റെ മടിയിൽ കിടക്കുകയാണ്... അവൾ വീണത് കണ്ടതും ആന്റിയും സീത ചേച്ചിയും അയ്യോ മോള് ന്ന് പറഞ്ഞു ബൈകിനടുത്തേക്ക് ഓടി വന്നു.. അവൾ ആണേൽ എങ്ങനെ എഴുന്നേൽക്കണം...ആര് എഴുന്നേൽപ്പിക്കും എന്ന രീതിയിൽ ആകെ പരവശയായി കിടക്കുകയാണ്... അപ്പു മതിലിനു മുകളിൽ നിന്ന് കുടുകൂടാ ചിരിക്കുന്നുണ്ട്... ടാ തെണ്ടി...നിന്നെ ഞാൻ എടുത്തോളം...അവൾ മനസിൽ പറഞ്ഞു... മാഷ് ആണേൽ ബൈക്കു പിടിക്കണോ..അതോ അവളെ പിടിച്ചു മാറ്റാനോ ന്ന് കരുതി ആകെ കോണ്ഫ്യൂഷനിൽ ആണ്...എന്നാലും മാഷ് അവളെ കലിപ്പ് നോട്ടം നോക്കി പൊരിക്കുന്നുണ്ട്..അവൾ ആണേൽ പേരക്കയും വയായിൽ വെച്ചു മഷിനെയും നോക്കി കൊണ്ട് ഒരു പ്രതിമ കണക്കെ കിടക്കുകയാണ്.. സീതച്ചേച്ചിയും ആന്റിയും കൂടി അവളെ ബൈക്കിൽ നിന്ന് എയുനേല്പിച്ചു..

അപ്പോയേക്കും കുടുംബശ്രീ യുടെ ആളുകൾ വന്നപ്പോൾ അവർ എല്ലാവരും ആദിയുടെ വീട്ടിലേക്ക് കയറി...ഇപ്പൊ റോഡിൽ ആദിയും മാഷും മാത്രമേ ഉള്ളു..ആ കൊരങ്ങാൻ അപ്പു ചൂണ്ടായിടാൻ പാടത്തേക്ക് പോയി.. അവൾ മാഷിന്റെ അടുത്തു നിന്നും എഴുനേറ്റ് പോരാൻ നിന്നതും അവളുടെ മാല മാഷിന്റെ ബട്ടൻസ് ഇൽ കുടുങ്ങി... അവളും മാഷും വേഗം ആ മാല വേർപെടുത്തി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേരുടെയും കൈകൾ തമ്മിൽ കൂട്ടി മുട്ടി..അപ്പോൾ തന്നെ മാഷ് കൈ എടുത്തു..അവൾ ശ്രദ്ധ പൂർവം മാല പൊട്ടത്ത വിധത്തിൽ മാഷിന്റെ നെഞ്ചിനോട് ചേർന്ന് ബട്ടണിൽ കുടുങ്ങിയിരിക്കുന്നമാല കടിച്ചു വേർപെടുത്താൻ ശ്രമിക്കുകയാണ്... അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ടിവി യിൽ നിന്നും ഒരു അഡാർ റൊമാൻസ് സോങ് കേട്ടത്... ആദി അതിലങ്ങനെ ലയിച്ചു ബട്ടൻസ് പതിയെ വേര്പെടുത്തുകയാണ്... വേഗം എടുത്തിട്ട് പോടി എന്ന പറഞ് കൊണ്ടുള്ള മാഷിന്റെ ഗർജനം കേട്ട് ബട്ടൻസ് വരെ മാലയെ വേഗം വിട്ടു..

അവൾ വേഗം വീട്ടിലേക്ക് ഓടി കയറി...നാളെ ശനിയാണ്...സ്കൂൾ ഇല്ല... നാളെ വൈകി എഴുന്നേൽറ്റൽ മതി..ബട്ട് നാളെ അമ്പലത്തിൽ പോകണം.. നാളെ അച്ഛന്റെ പിറന്നാൾ ആണ്..അപ്പൊ നേരത്തെ എഴുനേറ്റ പറ്റു..അവൾ മരിച്ചു പോയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ മാറോട് ചേർത്തു പിടിച്ചു ഉറങ്ങി... മാഷെ...ധാ....നല്ല ദോശയും നാടൻ ചമ്മന്തിയും ഉണ്ട് മതി ചേച്ചി...ഇതൊക്കെ തന്നെ ധാരാളം...വയർ നിറഞ്ഞു... ദേ...ചൂടോടെ ഒന്നും കൂടി കഴിക്കു മാഷെ എന്താ ചേച്ചി ഇത്...നോക്കു..ഇനി എനിക്ക് അമ്പലത്തിൽ പോകാൻ ഉണ്ട്...എനിക്ക് ഇവിടുത്തെ അമ്പലം ശരിക്ക് പരിചയമില്ല... ന്ന് പറഞ്ഞപോയുണ്ട് ആദി കുളിച്ചൊരുങ്ങി പട്ടുപാവടയും ഇട്ട് മുടി ഇല്ലി യെടുത്തു കെട്ടി വരുന്നു.... ഇറങ്ങി വരുന്നത് കണ്ടാൽ ഒരു നാടൻ പെണ്ണ് കുട്ടിയെ പോലെ... അവൾ മാഷിനെ മൈൻഡ് ചെയാതെ ആന്റിയുടെ അടുത്തേക്ക് പോയി... ആന്റി..എന്നാ ഞാൻ ഇറങ്ങാ ട്ടോ... മോളെ...ദോശ കഴിച്ചിട്ട് പോകാം ഡീ.. വേണ്ട ആന്റി...ഞാൻ വന്നിട്ട് കയിച്ചോളാം... എന്ന മാഷെ...

ആദിയുടെ കൂടെ പൊക്കോളു.. അവളും അമ്പലത്തിലേക്ക് ആണ്.. അത് കേട്ടതും അവർ രണ്ടു പേരും ഒരുപോലെ ഞെട്ടി... വേണ്ട...ആന്റി...ഞാൻ തനിയെ പൊക്കോളം... നിനക്ക് എല്ലാം അറിയാം ന്ന് അറിയ...ഇവനും കൂടി ഒന്ന് കാണിച്ചു കൊടുക്ക്... മാഷെ..റോഡിലൂടെ പോകുക ആണേൽ കൊറേ പോകാൻ ഉണ്ട്...അവൾ സാധാരണ പാടത്തിലൂടെ ആണ് പോകാർ...മാഷിന് എങ്ങനെയാ പോകേണ്ടത്... അത് എങ്ങനെ ആയാലും കുഴപ്പമില്ല ചേച്ചി..ഞങ്ങൾ പാടത്തിലൂടെ പോയികൊളം... ന്ന് പറഞ്ഞു കൊണ്ട് മാഷും ആദിയുടെ കൂടെ ഇറങ്ങി.. ആദി വല്ല്യ ലീഡർ ആയ പോലെ ഫോൾലോ മീ ..ന്ന് പറഞ്ഞു മുന്നിൽ നടന്നു..മാഷ് കലിപ്പായി അവളെ പുറകിലും... അങ്ങനെ രണ്ടു മൂന്നു പാടങ്ങൾ കഴിഞ്ഞു അവർ അമ്പലത്തിൽ എത്തി...രാവിലെ ആയത് കൊണ്ട് തന്നെ നല്ല തണുപ്പ് ഉണ്ടായിരുന്നു...

അമ്പലം എത്തിയതും അതുവരെ അവളുടെ instructions ഒക്കെ കേട്ട് പിറകെ നടക്കുക ആയിരുന്ന മാഷ് മുന്നിൽ ചാടി... ഓരോ ദൈവത്തിന്റെ മുന്നിലും നിന്ന് അച്ഛന് വേണ്ടി പ്രാർത്ഥിച്ചു മോളെ...ആദി..ഇതാര കൂടെ നിന്നെ കെട്ടാൻ പോകുന്ന ചെക്കൻ ആണോ... അമ്പലത്തിലെ പൂജാരിയുടെ ആ ചോദ്യം കേട്ട് അവൾ ആകെ ഞെട്ടി പോയി... അവളും മാഷും പരസ്പരം നോക്കി അല്ല... വീടിനടുത്തുള്ള പുതിയ തമാസക്കാരാ... അയ്യോ...ക്ഷമിക്കണം ട്ടോ...ഞാ അറിയാതെ ചോദിച്ചതാ... അത് സാരമില്ല... ഇന്നാ മോളെ പ്രസാദം ആ ചന്ദനം അവന്റെ നെറ്റിയിലും ഇട്ട് കൊടുത്തേക്ക്... അവൾ അത് വാങ്ങി ആദ്യം അവളുടെ നെറ്റിയിൽ ഇട്ടു.. മാഷ് അപ്പോയേക്കും അവളുടെ പ്രസാധത്തിൽ നിന്ന് ചന്ദനം എടുത്തു സ്വയംനെറ്റിയിൽ തൊട്ടു...പെട്ടന്നുള്ള ചന്ദനം ഇടൽ ആയത് കൊണ്ട് തന്ന്നെ മാഷിന്റെ നെറ്റിയിൽ ആകെ പരന്നിരുന്നു..അത് കണ്ടു ചിരി വന്നിട്ട് അവൾ പിടിച്ചു നിർത്തി നിൽക്കുക ആയിരുന്നു... മോന് ഇതിൽ വല്ല്യ പിടുത്തം ഇല്ല ലെ...മോളെ...

നി എന്താ നോക്കി നിക്കുന്നെ..അവന്റെ ആ പരന്ന ചന്ദനം ഒന്ന് ശരിയാക്കി കൊടുത്തെ... ന്ന് പൂജാരി പറഞ്ഞപ്പോൾ അവൾ മാഷിന്റെ അടുത്തുചെന്ന് നെറ്റിയിലേക്ക് കൈ യുയർത്തി ചന്ദനം ശരിയാക്കി..അപ്പോഴാണ് മാഷ് അവളുടെ കയുതിലുള മാല ശ്രദ്ധിക്കുന്നത്...ഈ മാല ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് മാഷ് ഓർത്തുപോയി... മാഷെ..എന്ത് നോക്കിനിക്കാ...വരു...പോകാം ന്ന് പറഞ്ഞവൾ മുന്നിൽ നടന്നു... പച്ച പരവതാനി വിരിച്ച വയലോലകളുടെ ഇടയിൽ ഉള്ള വരമ്പിൽ അവർ ശ്രദ്ധ പൂർവം നടന്ന് പോയപ്പോൾ ആണ് വയലിന്റെ ഒരു സൈഡ് ഇൽ ഉള്ള ചെറിയ നീർച്ചാലിൽ അപ്പുവും അവന്റെ കൂട്ടുകാരും മീൻ പിടിക്കുന്നത് കണ്ടത്.. ചേച്ചി...ഇതാര കൂടെ..കെട്ടാൻ പോകുന്ന ചെക്കൻ ആണോ.. മഷിനെയും ആദി യേയും കണ്ടയുടനെ അപ്പു ചോദിച്ചു... അല്ലെടാ...നിന്റെ അമ്മായി അപ്പനാ... ങേ...അപ്പൊ ചേച്ചിയുടെ മോളെ ആണോ..ഞാൻ കെട്ടുന്നത്...എന്നാൽ വേഗം മോളെ സെറ്റ് ആക്കി ട്ടോ..എനിക്ക് ഈ ചിങ്ങത്തിലേക്ക് 7 ആവും..ഇനിയും വൈകിയാൽ ചേച്ചിന്റെ കുട്ടി വലുതാവുമ്പോയേക്കും എന്റെ തലയിലെ മുടി ഒക്കെ നരക്കും... ഈ കൊച്ചു ചെറുക്കന്റെ ഒരു കാര്യം...

ചെറിയ വയായിൽ വല്ല്യ വർത്താനവും പറഞ്ഞു നടക്കുന്നു... നിന്നെ ഞാൻ ന്ന് പറഞ്ഞു അവൾ അവനെ എറിയാൻ വേണ്ടി കല്ല് പൊറുക്കി എഴുനേറ്റതും അപ്പു കൈ കൊണ്ട് ചേറ് വാരി അവളുടെ ഡ്രെസ്സിലേക് എറിഞ്ഞു... ഡാ...തെണ്ടി ... നിന്നെ ഞാൻ ന്ന് പറഞ്ഞു അവൾ അവിടുന്ന് ചെറ് വാരിയതും അവൻ വേഗം എഴുനേറ്റ് വരമ്പിലൂടെ ഓടി മാഷിന്റെ പിറകിൽ എത്തി അവളോട് കൊഞ്ഞനം കുത്തി കാണിച്ചു.. അവനു അറിയാം..ഞാൻ മാഷിന്റെ മേൽക് ആവും ന്ന് കരുതി എറിയില്ല ന്ന്..എന്നാൽ അവനറിയില്ലലോ..എനിക്ക് നല്ല ഉന്നം ഉള്ള കാര്യം. ഡാ.. നിന്നെ ഞാൻ ന്ന് പറഞ്ഞു ചേർ വാരി എറിഞ്ഞതും അവൻ on the സ്പോട്ടിൽ മാറി നിന്നതും ഒപ്പം ആയതിനാൽ ചെറ് നേരെ ചെന്ന് പതിച്ചത് ആർക്കോ ഫോൺ വിളിച്ചു നിക്കുക ആയിരുന്ന മാഷിന്റെ പുറത്തു ആയിരുന്നു... മാഷ് വേഗം ഫോണ് കട്ട് ചെയ്ത് വരമ്പിൽ വെച്ച ശേഷം മുണ്ട് മടക്കി കുത്തി..ഷർട്ടിന്റെ കയ്യ് മുകളിലേക്ക് കയറ്റി..

ഇതുവരെ ഞാൻ ഇതോടെ തീരും തീരും ന്ന് കരുതി ക്ഷമിച്ചു നിന്നു..ഇനി എന്നെ കൊണ്ട് അതിന് പറ്റില്ല...നിങ്ങളെ രണ്ടിനെയും ഞാൻ കാണിച്ചു തരാം ന്ന് പറഞ്ഞു ആദിയുടേയും അപ്പുവിന്റെയും പിന്നാലെ കൂടി...അപ്പു പല കണ്ടതിലൂടെയും ചാടി മറിഞ്ഞു രക്ഷപ്പെട്ടെങ്കിലും മാഷ് ആദിയുടെ പിറകെ തന്നെ ഉണ്ടായിരുന്നു...അവൾ ഓടി ചെന്ന് അടുത്തുള്ള കുളത്തിൽ ചാടുന്നപോലെ ആക്ഷൻ കാട്ടിയതും ഓടി വന്ന മാഷ് കുളത്തിലേക്ക്എടുത്തു ചാടി... കുളത്തിൽ ചാടിയ ശേഷമാണ് ആദി കരയിൽ നിന്ന് തന്റെ അവസ്‌ഥ കണ്ട് പൊട്ടി ചിരിക്കുന്നത് കേട്ടത്... ടി...നിന്നെ ഞാൻ...കാണിച്ചു തരാം എടീ...എന്നെങ്കിലും നിന്നെ എന്റെ മുന്നിൽ കിട്ടും.. ന്ന് പറഞ്ഞു മാഷ് നെറ്റിയിൽ ഒട്ടിൻനിക്കുന്ന മുടി പിറകിലേക്ക് ആക്കി കുളത്തിൽ നിന്ന് എഴുന്നേറ്റതും കൈ കൊണ്ട് ശശിയായ ആക്ഷൻ കാട്ടിയും കൊഞ്ഞനം കുത്തിയും ആദി വയലിലൂടെ വീട്ടിലേക്ക് ഓടി...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story