🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 69

adhinte kalippan mash

രചന: nisha nishuz

അങ്ങനെ അവൾക്ക് വേണ്ട സാധങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ എത്തി..അപ്പോയേക്കും അപ്പു പാലുമായി വന്നിരുന്നു... അങ്ങനെ ആദിയും അപ്പുവും ഓരോന്ന് സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലാണ് മാഷിന് ഒരു കാൾ വന്നത്... ഹെലോ... അശോക് അല്ലെ.. ആ.... ഞാനാണ് സരസ്വതി ഡോക്ടർ... ന്ന് പറഞ്ഞപ്പോൾ ആധിയുടേയും അപ്പുവിന്റെയും അടുത്തു നിന്ന് എഴുനേറ്റ് പുറത്തു പോയി... പറയു ഡോക്ടർ... മോനെ...വിഷമമൊന്നും തോന്നരുത്...ചെക്ക് അപ്പിൽ ചെറിയ ഒരു പ്രശനം ഉണ്ട്.. എന്താ...ഡോക്ടർ...മാഷ് വെപ്രാളപ്പെട്ടു ചോദിച്ചു.. അവൾക്ക് എന്തിനോ നല്ല ടെൻഷൻ ഉണ്ട് ന്ന് തോന്നുന്നു....ചിലപ്പോ പ്രസവം അടുക്കാൻ ആയത് കൊണ്ടാവാം.. വല്ല്യ പ്രശ്നമൊന്നും അല്ല...ഓവർ ടെൻഷൻ ആണ്...അത് കുഞ്ഞിനെ ബാധിക്കും... ഡോക്ടർ...അതിന് ഇപ്പൊ എന്താ ചെയ്യാൻ പറ്റാ...നമ്മുക്ക് നി അവളുടെ മൈൻഡ് ഒന്ന് ഫ്രീ ആക്കിയാൽ മതി....അവൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയുക...അങ്ങനെ...എല്ലാത്തിനും താങ് ആയും തണൽ ആയും കൂടെയുണ്ടാവുക...

.അപ്പൊ പറഞ്ഞപോലെ.. ശരി ഡോക്ടർ...ഇനി ശ്രദ്ധിച്ചോളാം..ന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ആദിയുടെ അടുത്തേക്ക് നടന്നു... ആദി...ദേ...ഇതാര വന്നേക്കുന്നെ ന്ന് നോക്ക്... ന്ന് പറഞ്ഞു കൊണ്ട് കൊലയായിലേക്ക് 'അമ്മ അവളെ വിളിച്ചു... യ്യോ...ചിന്നുവും അമ്മായിയും ന്ന് പറഞ്ഞു ആദി അവരെ കെട്ടിപ്പിടിച്ചു...ആദിയുടെ അച്ഛന്റെ പെങ്ങളും മകളും ആണ് വന്നേക്കുന്നേ...ഇടക്ക് വരാറുണ്ടായിരുന്നു...ഈ ഇടയായിട്ട് കാണാറില്ല... എന്റെ കുട്ടിക്ക് ഞാൻ എന്തൊക്കെയാ കൊണ്ടു വന്നേക്കുന്നെ ന്ന് നോക്കിയേ..അച്ചപ്പം കുയലപ്പം നെയ്യപ്പം ന്ന് പറഞ്ഞു അവർ അതെല്ലാം ആദിക്ക് നീട്ടി... ആദി അതെല്ലാം ഒരു പുഞ്ചിയോടെ വാങ്ങി വെച്. ശിവ മോളാണ് പറഞ്ഞത് വയറ്റിൽ ഉള്ള കാര്യം...ഈ കൊച് എന്നോട് മിണ്ടിയിട്ടില്ല... അമ്മായി ഇവൾക്ക് തീരെ സുഖമില്ലായിരുന്നു..ഫുൾ ടൈം ഹോസ്പിറ്റലിൽ ആയിരുന്നു.. അതുകൊണ്ട് നിങ്ങളെ ബുദ്ധിമുട്ടികണ്ട ന്ന് കരുതി ന്ന് പറഞ്ഞു കൊണ്ട് മാഷ് കൊലയായിലേക്ക് കടന്നുവന്നു... അപ്പോയേക്കും 'അമ്മ ചായ യും കടിയും ഉണ്ടാക്കി കൊണ്ടുവന്നിരുന്നു....

ഇരിക്കൂ...ചായ കുടിക്കാ ന്ന് പറഞ്ഞു കൊണ്ട് ഇരുവരെയും ചായക്ക് ഇരുത്തി... ചിന്നു ഇപ്പൊ എന്തിനാ പഠിക്കുന്നെ... ആന്റി..എന്റെ പഠിപ്പ് എല്ലാം കഴിഞ്ഞു..ഇനി ഒരു ഇന്റർവ്യൂ നു വേണ്ടി വെയ്റ്റ് ചെയ്യാണ്.. ആഹാ...അപ്പൊ കല്യാണം ഒക്കെ നോക്കുന്നുണ്ടോ.. കല്യാണം ഒകെ ഇഷ്ട്ടം പോലെ വരുന്നുണ്ട്..പക്ഷെ ഒന്നും അങ്ങിട്ട് ശരിയാവുന്നില്ല...ന്ന് പറഞ്ഞു കൊണ്ട് അമ്മായി മുഖം ചുളിച്ചു... നാളെ അരുണിന്റെ കല്യാണം ആണ്...ആദിക്ക് ആണേൽ ഒരു ഡ്രെസ്സും ഇപ്പൊ കൊള്ളുന്നില്ല...ഗർഭിണി ആയ ശേഷം പിന്നെ ഡ്രെസ് ഉം എടുത്തിട്ടില്ല....അതുകൊണ്ട് അവൾക്ക് എന്തെങ്കിലും ഒരു ഡ്രസ് എടുക്കാൻ മാഷിനെ പറഞ്ഞയാക്കാൻ നിക്കാണ്... നോക്കി.. അവിടെ ചെന്നിട്ട് ഇങ്ങള് വാട്‌സ്ആപ്പ് ഇൽ ഫോട്ടോ വിട്ടാൽ മതി ട്ടോ...ഇങ്ങള് ഇങ്ങൾക്ക് ഇഷ്ട്ടപ്പെടത് എടുത്തു വരല്ലേ...അത് ചിലപ്പോൾ എനിക്ക് ഇഷ്ട്ടായി ന്ന് വരില്ല... ഒ...എന്റെ ആദി നി എത്ര പ്രവിശ്യാ മായി ഇതു തന്നെ പറയുന്നു..എനിക്ക് മനസിലാവുന്നുണ്ട്...നി പിന്നെയും പിന്നെയും പറയണം എന്നില്ല..

. ന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു പുറത്തിറങ്ങാൻ നേരം അവൾ പിറകിൽ നിന്ന് വിളിച്ചു... മാഷെ... മ്മ്.... കുഞ്ഞാവ ചോയ്ക്ക....'അമ്മ ക്ക് മാത്രമുള്ളു ഉമ്മ കുഞ്ഞവക്ക് ഇല്ലേ ന്ന്... ആണോ...അച്ചോടാ....അച്ഛൻ പെട്ടന്ന് പോയപ്പോൾ ന്ന് പറഞ്ഞു കൊണ്ട് മാഷ് അവളുടെ അടുത്തു കുനിഞ്ഞിരുന്നു അവളുടെ ടോപ്പ് പൊക്കി...ആ വീർത്തിരിക്കുന്ന വയറിൽ ഒരു സ്നേഹ ചുംബനം നൽകി. മാഷിന്റെ കട്ടി മീശ അവളുടെ വയറിൽ ഉരസിയതും അവൾ എക്കിൾ ആയി ഒന്ന് മുകളിലേക്ക് ഉയർന്നു...മാഷ് എഴുനേറ്റ് അവളുടെ ഇരു തോളിലൂടെയും കയ്യിട്ട് അവളെ കോർത്തു പിടിച്ചു ആദു.... മ്മ്... അവൾ നാണം കൊണ്ട് തല താഴ്ത്തി നിന്നു... ഒരു കൊച്ചു വയറ്റിൽ ആയപ്പോൾ നിന്നോടുള്ള എല്ലാ സ്നേഹവും കുറഞ്ഞെന്നു കരുതിയോ നി...എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ട് അല്ല പെണ്ണേ....നി കൂടുതൽ ക്ഷീണിക്കും ന്ന് കരുത്തിയിട്ടാണ് ന്ന് പറഞ്ഞു കൊണ്ട് അവളുടെ ചോര ചുണ്ടുകളെ മാഷ് കവർന്നെടുത്തു... പരസ്പരം പ്രണയം കൈമാറികൊണ്ടുള്ള ഒരു ആർദ്രചുംബനം....

അതിൽ ലയിച്ചു ചേർന്നു മതി മറഞ്ഞങ്ങാനെ നിൽക്കവേ മാഷിന്റെ കൈകൾ അവളുടെ മുഖത്തൂടെ യും കയുതിലൂടെയും അലഞ്ഞു തിരിഞ്ഞു... ഹലോ...ഇതൊക്കെ വാതിലടച്ചു ചെയ്യണ്ടേ ന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ചിന്നു വന്നതും അവർ ഇരുവരും പെട്ടന്ന് വേർപെട്ടു... നിയെപ്പോ വന്നു... ആദി ഒരു തരം ചമ്മലോടെ ചോദിച്ചു.. അശോക് ഏട്ടൻ കടയിൽ പോകുന്നുണ്ട് ന്ന് അറിഞ്ഞപ്പോൾ എനിക്ക് ആ തൊഴിൽ വാർത്ത പേപ്പർ ഒന്ന് വാങ്ങാൻ പറയാൻ വന്നതാ...അപ്പോയല്ലേ വമ്പൻ സീൻ നടന്നത്...ന്ന് പറഞ്ഞു കൊണ്ട് അവൾ ആക്കി ചിരിച്ചു ആ...തൊഴിൽ വാർത്ത അല്ലെ...വാങ്ങ ട്ടോ...വേറെ എന്തെങ്കിലും വേണോ...ഡ്രെസ് ഒ...മറ്റോ... ഏയ്‌..വേണ്ട ..രണ്ടു ദിവസം കഴിഞ്ഞാൽ ചേച്ചിയുടെ വീട്ടിൽ കല്യാണം ഉണ്ട് അത് കൊണ്ട് നേരത്തെ തന്നെ ഡ്രസ് ഒക്കെ എടുത്തിട്ടുണ്ട്... ആ...എന്ന ഞാൻ പോയി വരാം...ആദി...അവിടെ എത്തിയിട്ട് വിളിക്കാം ട്ടോ... ന്ന് പറഞ്ഞു കൊണ്ട് കീയും കറക്കി വണ്ടി സ്റ്റാർട്ട് ആക്കി പോയി... അങ്ങനെ ചിന്നും ആദിയും ഓരോന്ന് സംസാരിച്ചു കൊണ്ട് മുകളിലെ കോലയായിൽ ഇരുന്നു...

അപ്പോയെക്കും മാഷ് വാട്‌സ്ആപ്പ് ഇൽ പിക് വിട്ടിട്ട് ആദിയും ചിന്നുവും കൂടി അതിൽ നല്ലത് ഒന്ന് സെലെക്റ്റ് ചെയ്ത് മാഷിന് വിളിച്ചു..മാഷ് അതും പിന്നെ അല്ലറ ചില്ലറ സാധങ്ങളും വാങ്ങി വീട്ടിലേക്ക് തിരിച്ചു... ചിന്നു...നാളെ ആരെ കല്യാണം ആണെന് അറിയോ നിനക്ക്.. ആദി ഡ്രസ് ഇട്ട് കണ്ണാടിയിൽ നോക്കുന്നതിനിടയിൽ അവളോട് ചോദിച്ചു ഇല്ല... അരുടെയാ... അരുണേട്ടന്റെ... ന്ന് ആദി പറഞ്ഞതും അവൾ ഒന്ന് ഞെട്ടി...അവളുടെ മുഖത്തു ഒരു നിരാശ നിറഞ്ഞു... ആദി...അതിന് ഇവൾക്ക് അറിയോ അരുണിനെ... പിന്നെ... ചെറുപ്പത്തിൽ ഇവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നു... പിന്നെ ഇവൾ തന്നെയാ പഠിപ്പ് ആണ് വലുത് ന്ന് പറഞ്ഞു ഓനെ ഒഴിവാക്കി പോന്നത് ആഹാ..അപ്പൊ ഇവിടെ ഒരു മുട്ടൻ തേപ്പ് മണുക്കുണ്ടല്ലോ...ന്ന് മാഷ് പറഞ്ഞപ്പോൾ അവൾ അതിന് മറുപടി എന്നോണം മുഖത്തൊരു പുഞ്ചിരി വരുത്തി... പിറ്റേന്ന് രാവിലെ അവർ എല്ലാവരും കല്യാണത്തിന് പോകാൻ വേണ്ടി റെഡി ആയി...ചിന്നു വിന്റെ അമ്മയും അരുണിന്റെ അമ്മയും ഫ്രണ്ട്സ്

ആയത് കൊണ്ട് തന്നെ അവരോടും കല്യാണം പറഞ്ഞിരുന്നു...ഓഡിറ്റോറിയത്തിൽ ആണ് കല്യാണം...വധുവും കൂട്ടരും ചെക്കനും കൂട്ടരും അവിടേക്കാണ് വരാം എന്ന് പറഞ്ഞിട്ടുള്ളത്...അവിടെയാണ് മണ്ഡപം... ആദിയും ചിന്നുവും അടിപൊളിയായി ഒരുങ്ങി...ഇപ്രാവശ്യം മാഷ് ഒന്നും പറഞ്ഞില്ല...എന്തെങ്കിലും പറഞ്ഞാൽ പിന്നെ രണ്ടു ദിവസം കുശുമ്പ് ആയിരിക്കും...അങ്ങനെ എല്ലാവരും മാറ്റി പോകാൻ ഒരുങ്ങി.... ആദി...നി രാവിലത്തെ മരുന്ന് കയിച്ചില്ലേ ... ആ...കയിച്ചു മാഷെ.... എന്നാൽ പോകാം ന്ന് പറഞ്ഞു എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി... അവൻ വഴിയിൽ തന്നെ എല്ലാവരെയും സ്വീകരിക്കാൻ നിക്കുന്നുണ്ടായിരുന്നു... ആ...അശോകേ... വന്നല്ലോ നി ന്ന് പറഞ്ഞു അവർ പരസ്പരം കെട്ടിപ്പിടിച്ചു.. ആദി... അമ്മേ....അമ്മായി...എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് കയറിക്കോ ട്ടോ.. ന്ന് പറഞ്ഞപ്പോഴാണ് ആദിയുടെ പിറകിലുള്ള ചിന്നുവിനെ അവൻ ശ്രദ്ധിച്ചത്.... അവളെ കണ്ടതും അവന്റെ ഉള്ളിലൂടെ ഒരു മിന്നൽ കടന്നുപോയി...അവർ കണ്ണിമ വെട്ടാതെ പരസ്പരം നോക്കി നിന്നു...പറയാതെ പോയ പ്രണയം ഇരുവരുടെയും കണ്ണുകളിൽ നിറഞ്ഞു തുളുമ്പിയിരുന്നു.....🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story