🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 7

adhinte kalippan mash

രചന: nisha nishuz

പാവം മാഷ്...ഇന്നെങ്കിലും ഞാൻ നലുട്ടി ആയി ഇരിക്കണം ന്ന് കരുത്തിയതാ..അപ്പോയേക്കും ആ അപ്പു കൊരങ്ങാൻ വന്ന് കൊളം ആക്കി..മാഷ് ഇനി അതിൽ മുങ്ങി ചത്തു കാണുമോ...ഇനി ഇപ്പൊ വെപ്രാളപ്പെട്ടൊന്നും പോകണ്ട..മാഷ് കുളത്തിൽ നിന്ന് ഒന്ന് മുങ്ങി കുളിച്ചിട്ടൊക്കെ ആവും വരുക...ആ അപ്പു തെണ്ടി നെ കണ്ടു പിടിക്കണം..ആ അലവലാതി ആണ് എല്ലാത്തിനും കാരണം..അവനെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ...ന്ന് പറഞ്ഞു കലിപ്പ് കേറ്റി നിന്നതും മാഷ് ആദിയുടെ പിറകെ പമ്മി പമ്മി വന്ന് ആദിയെ ഒറ്റ തള്ളൽ ആയിരുന്നു.. പ്രതീക്ഷിക്കാത്ത തള്ളൽ ആയത് കൊണ്ട് തന്നെ അടുത്തുള്ള നിലം ഉഴുതു മറിച്ചിട്ട വയലിലേക്ക് അവൾ മൂക്കും കുത്തി വീണു... കാടൻ പൂച്ചയോ ..അല്ലേൽ അപ്പു കോരങ്ങണോ..ഇവരിൽ രണ്ടിലൊരാൾ ആയിരിക്കും ന്ന് കരുതി അവൾ വീനിടത്തു നിന്ന് പൊടുന്നനെ എഴുനേറ്റു.. മുഖത്തു ആകെ ഫേഷ്യൽ ഇട്ട പോലെ ചളി ആയതിനാൽ അവൾക് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല...ആ അവസ്ഥ കണ്ടു മാഷ് പൊട്ടിച്ചിരിച്ചു...

വൗ...വാട്ട് എ വൻഡർ ഫുൾ ചിരി സൗണ്ട്.. എപ്പോയെങ്കിലും ഒക്കെ ചിരിക്കുന്നവരുടെ സൗണ്ട് കേൾക്കാൻ നല്ല രസം ആയിരിക്കും ലെ..എനിക്കും ഇനി അങ്ങനെ ട്രൈ ചെയ്യണം...അവൾ രണ്ടു കണ്ണും കൈ കൊണ്ട് തുടച്ചു കണ്ണു തുറന്നു മാഷിനെ നോക്കി...എന്തൊരു ചിരി എന്റമ്മോ...ഇമ്മാതിരി ചിരിക്കാൻ മാത്രം ഇതെന്താ...പ്പോ കഥ.. ഇപ്പൊ കാണിച്ചു കൊടുക്കാം ഈ ചിരി നിക്കണ മെങ്കിൽ ഒരു പിടി ചേർ വാരി നേരെ ആ ക്ലോസ് അപ്പിലോട് എറിഞ്ഞാൽ മതി ന്ന് കരുതി അവൾ ചളി വാരിയതും അവളുടെ ആക്രമണം മുന്നിൽ കണ്ട മാഷ് കണ്ടം വഴി ഫോണും എടുത്തു വീട്ടിലേക്ക് ഓടി... കലിപ്പൻ കാടൻ പൂച്ച...എന്നെ ഇവിടെ തള്ളിയിട്ടിട്ട് രക്ഷപെട്ടു...ഇനി ഞാൻ എങ്ങനെ ഈ ചേറും വെച് വഴിയിലൂടെ പോകും. ഇവിടെ അടുത്തു ആണേൽ കുളം കൂടി ഇല്ല.. അയിന് ആയി ഇനി സുധീർ ഏട്ടന്റെ കുളത്തിലേക്ക് പോകണം...തൽക്കാലം ഒരു വാഴ ഇല വെച്ചു അഡ്ജസ്റ്റ് ചെയ്യാം... ദൈവമേ..ഈ വയലിൽ നിറയെ പണിക്കാർ ഉണ്ടല്ലോ..അവരോടൊക്കെ ഞാൻ എന്ത് പറയും..

എന്തു പറ്റിയതാ ന്ന് ചോദിച്ചാൽ...കാൽ വഴുതി വീണത് ആണെന്ന് പറയാൻ പറ്റോ.. അപ്പൊ ചോദിക്കില്ലേ നിനക്ക് എന്താ കണ്ണ് ഇല്ലായിരുന്നോ ന്ന്..ഈ വാഴ ഇല വെച്ചു അഡ്ജസ്റ്റ് ചെയ്തു ഓടാം... ഒരു കൈ കൊണ്ട് വാഴ ഇല പിടിച്ചു മറ്റേ കൈ കൊണ്ട് പട്ടു പാവാടയും പൊന്തിച്ചു പിടിച്ചു വയലിൽ നിന്ന് റോഡിലേക്ക് ഓടി... അയ്യേ...ഷോ...പെട്ട് മോളെ...പെട്ട്... ആ അരുനേട്ടൻ അല്ലെ ബുള്ളറ്റിൽ ഇരിക്കുന്നെ.. മൂപ്പർ എന്നെ ഈ കോലത്തിൽ കണ്ടാൽ എന്ത് വിചരിക്കും.. ആ സിക്സ് പാക്ക് ബോഡിയും മസിലും കണ്ട് മ്മള് വായ നോക്കാൻ തുടങ്ങിയിട്ട് എത്ര ആയി..എന്നിട്ട് ഇതുവരെ അരുനേട്ടൻ എന്നെ നോകീട് പോലും ഇല്ല... ആകെ...ചളിപ്പ് ആയി..ന്റെ പൊന്നാര ആദിയെ... അരുനേട്ടനു നിന്നോട് ഇത്തിരി attraction തോന്നിയിട്ടുണ്ടെങ്കിൽ തന്നെ അത് ഇതോടെ പോകും എന്നുറപ്പാണ്...ദൈവമേ എന്നെ കാണാതിരുന്നാൽ മതി ആയിരുന്നു... ഏയ്...ആദി.. ഷോ...പെട്ടല്ലോ മോളെ..ഇതുവരെ നല്ല ലുക്കിൽ വായ നോക്കി നടന്ന എന്നെ മൈൻഡ് ചെയ്യാതെ ഇപ്പൊ എന്റെ ഈ ഒഞ്ഞാട്ട കോലത്തിൽ കണ്ടപ്പോൾ മൈൻഡ് ചെയ്യുന്നു..

അലിലും ഈ നാട്ടുകാർ മൊത്തം ഇങ്ങനെയാ..നന്നായി നടക്കുമ്പോൾ ഒന്ന് മൈൻഡ് പോലും ചെയൂലെങ്കിലും കേട് വന്ന് നടന്നാൽ പിന്നെ നാട്ടിലെ അപ്പന്റെഇലയും കുറുന്തോട്ടിയും കൂടി മൈൻഡ് ചെയ്യാൻ ണ്ടാവും....അല്ല..ഇപ്പൊ ഞാൻ എന്താ ചെയ്യണ്ടേ... മൈൻഡ് ചെയ്യാനോ... ഏയ്..ആദി.. നി നാണിക്കേണ്ട...നിന്റെ മുഖത്തു ആകെ ചളി വാരി തേച്ചത് ഞാൻ കണ്ടകന്.. എന്നാ പറ്റി...എവിടേലും മുക്കും കുത്തി വീണോ... അതിന് മറുപടി എന്നോണം 32 പല്ലും കാട്ടി ഒരു ഓഞ്ഞ ചിരി ചിരിചങ് വിട്ടു..നേരെ വിട്ടു.. ഇതൊക്കെ ഒപ്പിച്ചു വെച്ചിട്ട് സുഖമായി ഇരിക്കുന്നുണ്ടാവും ആ കാടൻ പൂച്ച അയ്യോ മോളെ...എന്നാ കോലമാടി ആദി...ഇത്...എന്താടി നിന്റെ മുഖത്തു ഒക്കെ...മാഷ് എവിടെ... ആ...മാഷ് ..എന്നോട് ഒന്നും പറയണ്ട ആന്റി...ഞാൻ ആകെ കലി തുള്ളി നിക്കാ... അതെന്തേ മോളെ..മാഷ് എന്തേലും പറഞ്ഞോ.. ഏയ്.. അയിന് മാത്രം ഒന്നും പറഞ്ഞില്ല...ഞാനെയ്‌..കുളിക്കാൻ പോകട്ടെ...ഈ ചളി ആകെ മണുക്കുന്നുണ്ട് അഹ്.. അകത്തേക്ക് നി കോലവും വെച് കേരണ്ട..

പുറത്തെ കുളി മുറിയിലേക്ക് പൊക്കോ....പിന്നെ മാഷ്‌ എങ്ങനെയാ ആൾ..പെട്ടന്ന് കൂട്ടായോ നിന്നോട്.. ഒ...പിന്നെ..ഇത്രക്കും നല്ല കൂട്ടുള്ള ഒരാൾ എന്റെ ജീവിതത്തിലെ ഇല്ല... മോളെ...നിങ്ങൾ തമ്മിൽ വേറെ വല്ല ബന്ധവും ണ്ടോ..വല്ല പ്രേമമോ മറ്റോ... പ്രേമം...അതും ആ കിളവൻ കാടൻ പൂച്ചയോട്...എന്റെ ആന്റി ഒന്ന് ചിരിപ്പിക്കാതെ പോയേ...എനിക്ക് വിശക്കുന്നു. ദോശയും ചമ്മന്തി പൊടിയും എടുത്തു വെക്കി ..ഞാൻ കുളിച്ചു വരാം ആ..മോളെ..ഇന്ന് ഏതായാലും ഒഴിവല്ലേ... പിന്നെ നിന്റെ അച്ഛന്റെ പിറന്നാലും..ഇന്ന് ഇവിടെ ഒരു ചെറിയ പരിപാടി ഉണ്ടാക്കുന്നുണ്ട്. അധികം ആരും ഇല്ല...നമ്മളൊക്കെ തന്നെ... പിന്നെ മഷിനെയും വിളിക്കണം... എന്ത് പറഞ്ഞാലും ഒരു മാഷ്‌...ആ മാഷ് ആന്റിക്ക് വല്ല കൈവശവും തന്നിട്ടുണ്ടോ... ആദി ദോശ കയിക്കുന്നതിനിടെ ചോദിച്ചു.. അല്ല മോളെ...അവർ ഒറ്റക്കല്ലേ...അവനൊരു പാവം ചെക്കാനാണ്.. ഇപ്പൊ ആന്റിക്ക് എന്താ വേണ്ടേ..മാഷിനെ വിളിക്കണം..അത്രയല്ലേ ഉള്ളു.. വിളിച്ചോട്ടെ...മാഷിനെ വിളിച്ചോളൂ...എനിക്ക് ഒരു കുഴപ്പോം ഇല്ല.. അത് കേട്ടതും ആന്റി മാഷിന് ഫോൺ ചെയ്തു.. HA... ചേച്ചി...പറയു.. മാഷെ...ഇന്ന് ഇവിടേക്ക് ഊണിന് വരോ.. ഞാൻ നോക്കാം..കൊറേ പണി ഉണ്ട്..നാളെ അമ്മയും പെങ്ങളും വരും..അപ്പൊ വീട് ഒക്കെ ആകെ ഒന്ന് വൃത്തിയാക്കണം... അയ്യോ...മാഷെ..നിങ്ങൾ ഒറ്റക്ക് എടുക്കേണ്ട...ഞാൻ ആദി മോളെ അങ് വിടാം... എന്തിന്.. എനിക്ക് പണി കൂടാനോ...

മാഷ് മനസിൽ പറഞ്ഞത് ആണ് ട്ടോ ഏയ്...വേണ്ട ചേച്ചി..എനിക്ക് ഒറ്റക്ക് എടുക്കാവുന്നതെ ഉള്ളു... അതൊന്നും പറയണ്ട...ആദി ഇപ്പോൾ ചായ കുടിക്കാണ്... അത് കഴിഞ്ഞാൽ അവളെ അവിടേക്ക് വിടാം...അവൾ നിങ്ങളെ സഹായിച്ചോളും..എന്ന ശരി ട്ടോ മോനെ...ഉച്ചക്കത്തെ കാര്യം മറക്കല്ലേ... അഹ്..ചേച്ചി...വരാം.. ന്ന് പറഞ്ഞു കൊണ്ട് മാഷ് ഫോണ് വെച്ചു... അപ്പോയേക്കും ആദി കയിച്ചു കഴിഞ്ഞ് കൈ കഴിക്കുക ആയിരുന്നു.. മോളെ.. ആ..എന്താ ആന്റി... നി മാവേലി കുന്നതെ വീട്ടിലേക്ക് ഒന്ന് പോവു...അവൻ അവിടെ എല്ലാ ജോലിയും എടുത്തു കഷ്ടപ്പെടുകയാ...നി ചെന്ന് ഒന്ന് സഹായിക്... അയ്യേ...എന്നെ കൊണ്ട് ഒന്നും പറ്റില്ല..വേണേൽ തനിയെ ചെയ്തോട്ടെ... മോളെ..പോ...ഞാൻ ആണേൽ മഷിനോട് അവൾ വരും ന്നും പറഞ്ഞു.... എന്നിട്ട് എന്തു പറഞ്ഞു മാഷ്.. ആയിക്കോട്ടെ ന്ന്.. അങ്ങനെ പറയാൻ വഴിയില്ലലോ..മാഷ് ഒരിക്കലും അങ്ങനെ പറയില്ല... എന്താ മോളെ..ആലോചിച്ചു നിക്കാതെ ചെന്ന് സഹായിക്... അവൾ മനമില്ല മനസോടെ മാവേലി കുന്നതെ വീട്ടിലേക്ക് കയറി...

മുറ്റത്തു തന്നെ മുണ്ടും മടക്കി കുത്തി അടിച്ചു വാരുകയാണ് കാല മാടൻ... ആദിത്യാ...പ്ലീസ്. .എനിക്ക് നി പണിയുണ്ടാക്കാരുത്...നിന്നെ കൊണ്ടുള്ള ശല്യം എനിക്ക് അല്ളെങ്കിലെ സഹിക്കാൻ പറ്റുന്നില്ല...അതിനിടയിൽ നി ഉപകാരം ചെയ്യാൻ വന്ന് ഉപദ്രവിക്കല്ലേ...പ്ലീസ്..നി പൊക്കോ... അവൾ പടി കയറി വരുമ്പോൾ തന്നെ മാഷ് രണ്ടു കയ്യും കൂപ്പി കേണപേക്ഷിച്ചു... എന്താലെ..എന്റെ ഒക്കെ റെയ്ഞ്ച്... മാഷ് വരെ എന്റെ മുന്നിൽ കൈ കൂപ്പി...വെൽ ഡൻ ആദി... വെൽ ഡൻ...കീപ് ഇറ്റ് up... അവൾ സ്വയം മനസിൽ പറഞ്ഞു.. മാഷെ...എനിക്ക് ഏതായാലും വീട്ടിൽ പോകാൻ പറ്റില്ല..ആന്റി എന്നെ നിര്ബന്ധിച്ചിട്ടു ആണ് ഇവിടേക്ക് വിട്ടത് .എന്നോട് നിങ്ങളെയും കൂട്ടി വരാൻ ആണ് പറഞ്ഞത്...അതുകൊണ്ട് ഇങ്ങളെ ജോലി കഴിയുന്നത് വരെ നിങ്ങളെ ശല്യം ചെയ്യാതെ ഞാൻ ഈ തൊടിയിലൂടെ ഒക്കെ നടന്നോളം.... മാഷ് ഒന്നും മിണ്ടാതെ തന്റെ അടിച്ചു വാരലിൽ ശ്രദ്ധ കേന്ത്രികരിചിരിക്കുകയാണ്. അവൾ കൊറച്ചു ജാഡ ഇട്ട് കൊണ്ട് മുറ്റത്തൂടെ അങ്ങനെ നടന്നു...

തിന്നാൻ പറ്റിയ വല്ലതും ഉണ്ടോ ന്ന് മരത്തിന്റെ മുകളിലേക്ക് നോക്കി നടക്കുന്നതിനിടയിലാണ് പുളി മരത്തിൽ ചുറ്റി വരിഞ്ഞു നിക്കുന്ന മുല്ല വള്ളിയിൽ നിറയെ മുല്ലപൂക്കൾ വിരിഞ്ഞു നിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ അത് കിട്ടാൻ വേണ്ടി കൊറേ പാട്‌ പെട്ട് നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം... ഇതിപ്പോ എങ്ങനെ പറിക്കും.....ആ...കിട്ടി പോയി...മരം കുലുക്കി നോക്കാം ന്ന് കരുതി അവൾ കുലുക്കൽ തുടങ്ങി... മാഷ് അടിച്ചു വാരൽ കഴിഞ്ഞു അകം തുടക്കാൻ മോപ്പും വെള്ളവും കൊണ്ട് കോലായിലേക്ക് വരുമ്പോൾ കാണുന്ന കാഴ്ച ആദി മരം കുലുക്കി മുറ്റം ആകെ ഇലകൾ പരത്തുന്നതാണ്... ഞാൻ കഷ്ട്ട പെട്ട് അടിച്ചു വാരിയ മുറ്റം ഇതാ മിനിറ്റുകൾ കൊണ്ട് വൃത്തികേട് ആക്കിയിരിക്കുന്നു..ഇതിനെ ഒക്കെ ഞാൻ എന്താ ചെയ്യണ്ടേ... എന്റെ ദൈവമേ... ആദിത്യാ... മാഷ് ദേഷ്യം കൊണ്ട് അലറി വിളിച്ചു... അത് കേട്ടതും അവളുടെ മരം കുലുക്കൽ പ്രോസസ് താനെ നിന്നു..അവൾ എന്തിനാ ഇപ്പൊ എന്നോട് ദേഷ്യപ്പെടുന്നെ എന്ന രീതിയിൽ മാഷിനെ നോക്കി.. എന്താ ആദിത്യാ... നി ഇങ്ങനെ... നിനക്ക് അടങ്ങി നിക്കാൻ അറിയില്ലേ...നിന്നെ ഞാൻ ഇനി എന്താ ചെയ്യേണ്ടത്... അയിന് ഞാൻ എന്ത് ചെയ്തു എന്നാ മാഷ് ഈ പറയുന്നത്...

അവൾ അപ്പോഴും മുറ്റം ചമ്മൽ നിറഞ്ഞത് ഒന്നും നോക്കീട്ടും അറിഞ്ഞിട്ടും ഇല്ല... താഴേക്ക് നോക്ക്... ന്ന് പറഞ്ഞു മാഷ് അലറിയപ്പോൾ ആണ് അവൾക്ക് പറ്റിയ അമ്മിളി മനസിലാക്കുന്നത്... സോറി മാഷെ..ഇനി ഒരിക്കലും സംഭവികൂല....ഇത് ഞാൻ വൃത്തിയാക്കാം ന്ന് വെപ്രാളപ്പെട്ടു പറഞ്ഞു വേഗം ചൂൽ എടുത്തു അടിച്ചു വാരി.. ഇനിയിപ്പോ എന്ത് ചെയ്തു കൊണ്ട് ആണ് നേരം കളയുക ന്ന് കരുതി വീടിന്റെ നാലു ഭാഗവും ചുറ്റി നടന്നപോയാണ് പൈൻറ്റ് ഉം ബ്രെഷ് ഉം അവളുടെ കണ്ണിൽ പെട്ടത്...അവൾ അത് എടുത്തു കൊണ്ട് പുറത്തുള്ള ബാത് റൂമിന്റെ ബാക്കിൽ പോയി തന്റെ കലാ വാസന ചുമരിൽ പരത്തുകയാണ്... വൗ...വാട്ട് a വൻഡർ ഫുൾ പൈന്റിങ് ന്ന് പറഞ്ഞു സ്വയം പുകയത്തി കൊണ്ട് ചുമരിലേക്ക് അങ്ങനെ നോക്കി നിന്നപോയാണ് പിറകിൽ നിന്ന് പട്ടി കുരക്കുന്ന സൗണ്ട് കേട്ടത്... അയ്യോ പട്ടി ന്ന് പറഞ്ഞു അവൾ പൈൻറ്റ് ബക്കറ്റ് അവിടെ ഇട്ട് ചെരുപ്പും കൂടി ഊരത്തെ വീട്ടിലേക്ക് ഓടി കയറി... എല്ലാം കഴിഞ്ഞു മോപ്പു കഴുകി യിട്ടു ഇനി കുളിക്കാൻ പോകട്ടെ ന്ന് കരുതി മാഷ് അകത്തേക്ക് കയറിയപ്പോൾ ആണ്..കറുത്ത കാലടിപാടുകൾ കാണുന്നത്...കറുത്ത പൈന്റിൽ ചവിട്ടി പോയ പോലെ ...ഇതിന്റെ വേര് ഇവിടെയാണേൽ തലപ്പ് എവിടെ ആയിരിക്കും ന്ന് കരുതി ഓരോ കാലടിപാടുകളും വീക്ഷിച്ചു കൊണ്ട് എത്തി പെട്ടത് തന്റെ വരവ് കണ്ടു പകച്ചു നിക്കുന്ന ആദിത്യാ യുടെ മുന്നിലേക്കാണ്..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story