🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 71

adhinte kalippan mash

രചന: nisha nishuz

അമ്മയാണല്ലോ....എന്താണാവോ കാര്യം ന്ന് കരുതി മാഷ് ഫോൺ എടുത്തു ചെവിയോട് ചേർത്തു വെച്ചു.. ഹലോ മോനെ... എന്താ അമ്മേ... സാന്ദ്ര മോൾക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന്...അപ്പൊ സുധി എന്നോട് അവരെ കൂടെ കൂട്ടു നിക്കാൻ ഒന്ന് വരോ ചോദിച്ചു... പക്ഷെ ആദിമോൾ... അവളെ നിങ്ങൾ കാര്യമാക്കണ്ട...കുഞ്ഞിന്റെ കാര്യം അല്ലെ. ഐഷു നു എല്ലാം ഒറ്റക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും... നിങ്ങൾ പൊക്കോളി... പക്ഷെ മോനെ...അവൾ പ്രസവിച്ചു കിടക്കാൻ ആയില്ലേ... അത് കാര്യമാക്കണ്ട...അവളുടെ കൂടെ ഞാൻ ഇല്ലേ....അമ്മ പൊക്കോ ന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ആദിയുടെ ക്ലാസിലേക്ക് പോയി അവളെ കൂട്ടി കൊണ്ട് വീട്ടിലേക്ക് പോയി...അപ്പോയേക്കും 'അമ്മ പോയിരുന്നു... ആദിയെ എല്ലാ ജോലിയിലും ഒരു മടിയും കൂടാതെ മാഷ്‌ സഹായിച്ചു... മാഷെ....വേണ്ട മാഷെ...ഇതൊക്കെ എനിക്ക് ഒറ്റക്ക് കഴിയും ന്ന് പറഞ്ഞു ചോർ ഊറ്റാൻ നിക്കുകയായിരുന്ന മാഷിന്റെ കയിൽ നിന്ന് തവി വാങ്ങാൻ നിന്നതും മാഷ് അത് തടുത്തു കൊണ്ട് അവളെ ഒരു കസലായിൽ കൊണ്ടിരുത്തി...

കാരറ്റ് ഉപ്പേരിയും ചിരങ്ങ കറിയും മീനും ആദിയെ കൂട്ടാതെ തന്നെ മാഷ് ഒറ്റക്ക് ഉണ്ടാക്കി... അതൊക്കെ അവിടെ വെച്ചേ... ചൂൽ എടുത്തു അകം അടിച്ചു വരുകയായിരുന്ന അവളെ കയിൽ നിന്ന് ചൂൽ പിടിച്ചു വാങ്ങി കൊണ്ട് മാഷ് പറഞ്ഞു... മാഷെ...നല്ലോണം കുനിഞ്ഞു പണിയെടുക്കണം എന്നാണ് ഡോക്ടർ പറഞ്ഞേക്കുന്നെ...എന്നാൽ കുഞ്ഞുവാവ ഒരു ബുദ്ധിമുട്ടും ഇല്ലാതെ പുറത്തു വരും ന്ന്... സത്യണോ നി ഈ പറയുന്നേ... ആ...ന്ന് അവൾ തലയാട്ടിയപ്പോൾ മാഷ് അവളോട് അടിച്ചു വരാൻ പറഞ്ഞു..കൊണ്ട് മഷിന്റർ ജോലിയിൽ മുഴുകി... അങ്ങനെ വൈകുന്നേരത്തെ കുളി ഒക്കെ കഴിഞ്ഞു ഇരുവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.. ആദിക്ക് മാഷ് ഓരോ ഉരുള്ളയും വാരി കൊടുത്തു...മാഷ് നു ആദി തിരിച്ചും. വരി കൊടുത്തു രണ്ടുപേരും കിടക്കാൻ പോയി... ആദി...നി എന്നും എന്റെ കൂടെ വേണം.. പിന്നെ ഞാൻ ആരെ കൂടെയാ...ഇങ്ങളെ കൂടെ തന്നെ അല്ലെ.... അങ്ങനെ നമ്മളുടെ ഇടയിലേക്ക് ഇനി കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം ലെ...

മ്മ്.... ആദി ക്ഷീണം കൊണ്ട് ഉറക്കത്തിന്റെ വക്കിൽ എത്തിയിരുന്നു... അതുകൊണ്ട് തന്നെ പിന്നെ ഒന്നു. സംസാരിക്കാൻ നിക്കാതെ അവളുടെ തലയിലൂടെ വിരൽ ഓടിച്ചു കൊണ്ട് ചേർന്നു കിടന്നു... ചെറിയ കുഞ്ഞായിരുന്നില്ലേ എന്റെ ആദി കുട്ടി....ഇപ്പൊ ഇതാ കവിളൊക്കെ തുടുത്തു ചുന്ദരി കോത ആയി കുഞ്ഞു വാവയെയും കാത്തു നിക്കുന്നു...ന്ന് പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തൊട്ടപ്പോൾ ഉറങ്ങുകയായിരുന്ന അവളുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു... ഉറങ്ങാതെ കിടക്കാണ് ലെ കൊച്ചുഗള്ളി... ആദി എഴുന്നേൽക്കുന്നതിന് മുന്ബെ തന്നെ മാഷ് എഴുനേറ്റ് ഫുഡ് ഒക്കെ റെഡി ആക്കിയിരുന്നു... ആദി....ആദിക്കുട്ടി....എഴുന്നേൽകുന്നില്ലേ... അവൾ ഒരു ഞരക്കത്തോടെ തിരിഞ്ഞു കിടന്നു..... ആദി...എഴുന്നേൽക്.... ന്ന് മാഷ് പറഞ്ഞപ്പോൾ അവൾ പതിയെ കണ്ണു തുറന്നു ചുറ്റും നോക്കി...മാഷിനെ കണ്ടതും അവളുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു... എയുണ്റ്റെ ന്ന് പറഞ്ഞു മാഷ് കൈ പിടിച്ചു പതിയെ അവളെ എഴുനേല്പിച്ചു...അവൾ മാഷിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു... ആദു....നിനക്ക് ഡേറ്റ് ആയി തുടത്തി ട്ടോ.... അറിയാം മാഷെ...എനിക്ക് ആകെ പേടി ആവുന്നു...

എന്തിന്....എന്റെ ആദിയിൻ കുഞ്ഞവയും ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരും....ഉറപ്പ്.... നി വേഗം കുളിച്ചു വന്നേ ഭക്ഷണം കഴിച്ചിട്ട് നമ്മുക്ക് അമ്പലത്തിൽ ഒന്ന് പോണം... അങ്ങനെ ഇരുവരും ഭക്ഷണം കഴിച്ചു അമ്പലത്തിൽ പോയി തൊഴുതു വന്നു... ആദി... നമ്മുക്ക് ഇന്ന് ഒരിടം വരെ പോകണം... എവിടേക്കാ മാഷെ... പറയാം...അപ്പുവിനേയും കൂട്ടാം... എവിടേക്കാ പറയ്... ബീച്ചിലേക്ക് പോകാം ഇന്ന് വൈകുന്നേരം... ന്ന് മാഷ് പറഞ്ഞതും ആദി സന്തോഷം കൊണ്ട് മാഷിന്റെ കവിളിലേക് ഏന്തിച്ചു ഒരുമ്മ കൊടുത്തു... അങ്ങനെ പണിയൊക്കെ രണ്ടുപേരും കൂടി എടുത്തു വൈകുന്നേരം അപ്പുവിനേയും കൂട്ടി ബീച്ചിലേക്ക് വിട്ടു...അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലയിരുന്നു...ബീച്ചിൽ എത്തിയതും ആദിയും അപ്പുവുംകൊച്ചു കുട്ടികളെ പോലെ കടലിൽ കളിക്കുകയാണ്... മാഷെ...വാ ന്ന് പറഞ്ഞു അപ്പു മാഷിനെ കൂടി കളിക്കാൻ കൊണ്ടു പോയി...

ആദിക്ക് ക്ഷീണം വരുന്നുണ്ട് ന്ന് തോന്നിയപ്പോൾ ആദി മണൽ തരികളിൽ ഇരുന്നു...അപ്പുവും മാഷും കളിക്കുന്നത് നോക്കി ഇരുന്നു...കുറച്ചു നേരം കളിച്ചു കഴിഞ്ഞു അവരും ആദിയുടെ അടുത്തേക്ക് വന്നിരുന്നു.... കരയിലൂടെ വീശിയടിക്കുന്ന ഇളം കാറ്റ് മൂന്നുപേരെയും മുത്തമിട്ടു കൊണ്ട് കടന്നുപോയി.... സൂര്യാസ്തമയം കണ്ടു കഴിഞ്ഞു മൂന്നു പേരും തട്ടുകടയിൽ നിന്ന് തട്ടിൽ കുട്ടി ദോശയും ചമ്മന്തിയും കടലയും അച്ഛാറും ഒക്കെ വയർ നിറച്ചു കയിച്ചു സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു... അപ്പു രാത്രി ആയിട്ടും ആദിയുടെ അടുത്തു നിന്ന് പോയിട്ടുണ്ടായിരുന്നില്ല..അതുകൊണ്ട് തന്നെ സീത ചേച്ചി അപ്പുനേയും തിരഞ്ഞു വീട്ടിൽ വന്നിരുന്നു... സീത ചേച്ചിക്ക് ചായ ഒക്കെ കൊടുത്തു കുറച്ചു നേരം വർത്താനം പറഞ്ഞിരുന്നു ശേഷം അപ്പുനേയും കൊണ്ട് വീട്ടിലേക്ക് പോയി.... അവർ പോയി കഴിഞ്ഞതും മാഷ് കുളിക്കാൻ കയറി...അപ്പോഴാണ് ആദിക്ക് ഒരു വേദന വന്നത്...അവൾ വേദന സഹിക്കാനാവാതെ നിലത്തേക്ക് വീണു.........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story