🥀ആദി ന്റെ കലിപ്പൻ മാഷ്🥀: ഭാഗം 9

adhinte kalippan mash

രചന: nisha nishuz

മാഷിന്റെ കലിപ്പൻ ഭാവം കണ്ടതും അവൾ പൊടുന്നനെ എഴുനേറ്റു ടി...നിക്കേടി അവിടെ... ന്ന് പറഞ്ഞു മാഷ് എഴുനേറ്റതും അവൾ വാണം വിട്ട പോലെ ഓടി ഒരു റൂമിലേക്ക് കയറി...മാഷ് കയറാൻ നിന്നതും അവൾ പെട്ടെന്ന് വാതിലടച്ചപോൾ മാഷിന്റെ തല വാതിലിൽ ശക്തിയായി മുട്ടി... ന്റമ്മോ... എൻറെ തല ന്ന് പറഞ്ഞു മാഷ് നെറ്റി തടവി കൊണ്ട് കോലയായിൽ പോയി ഇരുന്നു... ഈശ്വര....അനക്കം ഒന്നും കേൾക്കുന്നില്ല ലോ..ആള് വടി ആയോ.. വടിയായി പിന്നെ പോലീസ് എന്നെ അന്വഷിച്ചു വരോ..ഇല്ല ലെ...ഞാൻ അല്ലാലോ...വാതിൽ അല്ലെ കാരണക്കാരൻ.. ഇനി ചിലപ്പോ ചോര ഒക്കെ ആകെ വന്ന് അവിടെ വീണു കിടക്കുക ആണെലോ...ഒന്ന് തുറന്നു നോക്കണോ.. ഇനി അഥവാ വാതിൽ ക്കൽ തന്നെ വല്ല വടിയും പിടിച്ചു നിക്കുന്നുണ്ടേൽ...പറയും മാണ്ട..എന്റെ തല മണ്ട അടിച്ചു പൊളിച്ചു രണ്ടു കഷ്ണമാകും..എങ്ങനെ ഇപ്പൊ പുറത്തു കടക്കും...ഈ റൂമിൽ നിന്ന് എന്റെ വീട്ടിലേക് ഒരു തുരങ്കം ഉണ്ടാക്കിയാലോ... നോ...രക്ഷ മോളെ...പതിയെ പതിയെ ഇറങ്ഹാം അല്ലേൽ സൗണ്ട് ഉണ്ടാക്കിയാലോ.. അപ്പോൾ ആളുകൾ ഓടി വരും ന്ന് കരുതി മാഷ് ഒന്നും ചെയൂല... അവൾ പതിയെ വാതിൽ തുറന്നു ചുറ്റും നോക്കി..ഇല്ല.. ആരും ഇല്ല..

.അവൾ നടക്കാൻ വേണ്ടി കാൽ എടുത്തു വെച്ചതും എണ്ണയിൽ വഴുകി വീണു.. പടോം... അയ്യോ...ന്റെ നടു.... ന്റമ്മോ...ന്ന് പറഞ്ഞു അവൾ നടുവിന് കൈ വെച് കരയുക ആണ്.. ഒളിച്ചു നിക്കുക ആയിരുന്ന മാഷ് ആണേൽ അവളെ നോക്കി പൂര ചിരിയാണ്... അവൾക്ക് വഴുകിയിട്ടു എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. മാഷെ...ഒന്ന് ഹെല്പ് ചെയ്യി.. ന്ന് പറഞ്ഞവൾ കൈ നീട്ടി... മാഷ് ജാഡ ഇട്ട് തിരിഞ്ഞു രണ്ടു കയ്യും കെട്ടി തിരിഞ്ഞു നിന്നു.. മാഷേ..പ്ലീസ്... ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല ന്ന് വാക്ക് താ എന്ത്...അയിന് ഞാൻ എന്ത് ചെയ്തു ന്നാ.. നി എന്ത് ചയ്തു ന്നോ...എന്നോട് ഒന്നും പറയല്ലേ..ഈ ബുക് എടുത്തു തലമണ്ട പൊട്ടിക്കും... അതൊന്നും ഞാൻ മനപ്പൂർവ്വം ചെയ്യുന്നത് അല്ലാലോ...അറിയാതെ പറ്റുന്നതല്ലെ...ഇനി ആവർത്തി കൂല...സത്യം... ഹം...മാഷ് അവളെ എഴുനേല്പിക്കാൻ വേണ്ടി കൈ നീട്ടി...അവൾ അതിൽ പിടിച്ചു വലിച്ചതും മാഷ് കണ്ട്രോൾ തെറ്റി നിലത്തേക്ക് വീണു...മാഷിന്റെ മുഖതു കലിപ്പിന്റെ പല പല ഭാവങ്ങൾ മിന്നി മറിഞ്ഞു... ഇനിയും ഇവിടെ നിന്നാൽ എന്റെ എല്ലും പല്ലും കൂടി പൊറുക്കാൻ കിട്ടൂല ന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ ഉള്ള ജീവനും വെച് എഴുനേറ്റ് ഒരു ഓട്ടമായിരുന്നു വീട്ടിലേക്ക് .... മോളെ...മോളെ...

നേരം എത്ര ആയി ന്ന വിചാരം... മണി 8 കഴിഞ്ഞു...നി ഇന്ന് സ്കൂളിൽ പോകുന്നില്ലേ .. ഇല്ല... ആന്റി..വയ്യ.... എന്താ...മോളെ...എന്തു പറ്റി ന്ന് ചോദിച്ചു കൊണ്ട് ആന്റി അവളുടെ അടുത്തേക്ക് ഓടി.. ഒന്നുല്ല ആന്റി..വയറു വേദന ആണ്.. എന്നാ ഇന്ന് പോവേണ്ട...കിടന്നോ ട്ടോ..ഞാൻ ഭക്ഷണോ കൊണ്ട് വരാം.. ഇല്ല ആന്റി...ഞാൻ അവിടക് വന്നോളം...കുറച്ചു നേരം കിടന്നാൽ ശരിയാകുന്നതെ ഉള്ളു.. ഒയാ...സംഗതി ഏറ്റു...മ്മക്ക് അത് കൊണ്ട് ഇന്ന് സ്കൂളിൽ പോവേണ്ട... ടം ടടക്കാ... ടക്കാ.... അവൾ കിടക്കയിൽ കിടന്ന് തുള്ളി ചാടാൻ തുടങി.. എന്താടി...ഇപ്പൊ വയർ വേദന ഒക്കെ പോയോ... ങേ... ആന്റി ഇവിടുന്ന് പോയില്ലായിരുന്നോ... ഇല്ല... എനിക്ക് അറിയാലോ നിന്റെ വയർ വേദന... ഇതുപോലെ ഒരു പാട് വയർ വേദനയും തല വേദനയും ഞാൻ കണ്ടിട്ടുണ്ട്.. ആന്റി...സോറി...കള്ളം പറഞ്ഞതിന്... അല്ല..ഇന്ന് എന്താ exam ഒ മറ്റോ ഉണ്ടോ... ഏയ്...നോട്ട് ഫുൾ ആക്കാൻ ണ്ട്.ഞാൻ ആണേൽ ഇന്നലെ അത് മറന്നു ഹം... തോന്നി..ഉള്ള നേരം തൊടിയിലും പാടത്തും കുട്ടിയും കോലും കളിച്ചു നടന്നാൽ ഇങ്ങനെ തന്നെ ആവും...

എന്നിട്ട് എന്തേലും എഴുതാനോ വായിക്കാനോ ഉണ്ടേൽ അന്ന് കള്ള തലവേദനയും പനിയും സോറി ആന്റി...ഇനി ആവർതികൂല...ലാസ്റ്റ് ചാൻസ്...ഒരു പ്രാവിശ്യം.. ഒറ്റ പ്രാവിശ്യം... എന്ന മോള് പോകണ്ട...ന്ന് പറഞ്ഞു കൊണ്ട് അങ്കിൾ കയറി വന്നു... അത് കണ്ടതും അവളെ ആട്ടി സ്കൂളിലേക് പറഞ്ഞയാക്കാൻ ഉള്ള ആന്റിയുടെ ശ്രമം വിഫലമായപ്പോൾ ആന്റി കൊറച്ചു ജാഡ ഇട്ട് ഇറങ്ങി പോയി... Hlo... ആദി... ഉച്ചക്കത്തെ ഫുഡ് ഉം കഴിച്ചു ബാൽക്കണിയിൽ ഇരുന്നു ഫോണിൽ കളിക്കുക ആയിരുന്ന ആദി യെ ഐശ്വര്യ പുറകിൽ നിന്ന് വിളിച്ചു.. ആദി ഇത് ആരാ ന്ന് കരുതി ഫോണിൽ നിന്ന് തല യുർത്തി നോക്കി ന്റമ്മോ...ടൈറ്റ് ജീൻസ് പാന്റും വയർ കാണുന്ന ഒരു കുപ്പായവും ഇട്ട് മുടി ആകെ പരത്തി ഇട്ട് കൊണ്ട് ഒരു പെണ്ണ്... ഇങ്ങനത്തെ പെണ്ണുങ്ങളെ ഞാൻ ഇവിടെ എങ്ങും കാണാറില്ല...ഇത് ഇപ്പൊ ആരാ... ഇവളെ ഡ്രസ് കൊള്ളാം.. അടുത്ത പ്രാവിശ്യം എനിക്ക് ഇങ്ങനത്തെ ഡ്രസ് എടുക്കണം...അതിന് ആന്റി സമ്മതിക്കോ ആവോ..അശോക് മാഷിന്റെ ഒരു കട്ട് ഉം ഉണ്ടല്ലോ..

ഇനി മാഷ് പെണ്ണ് ആയത് ആണോ...പറയാൻ പറ്റില്ല..എന്നെ കയ്യിൽ കിട്ടാൻ വേണ്ടി എന്തും ചെയ്യും ഹലോ...ആദി... എന്ത് ആലോചിച്ചു നിക്കാ...ഞാൻ ഐശ്വര്യ... അശോക് ഏട്ടന്റെ പെങ്ങളാണ്... ഓ...അങ്ങനെ... യ്യോ..ന്താ ന്റെ കോലം കട്ട ലോകൽ...അവൾ ന്നെ കുറിച്ചു ന്താണാവോ കരുത്തിയക...എന്നോടുള്ള ഇമ്പ്രെഷൻ മൊത്തം പോയി കാണും.. ഹ...ഞാൻ ആദിത്യാ... ഹാ. അറിയാം..ആന്റി പറഞ്ഞു...actually ഞാൻ നിന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ ആണ് ഞാൻ വന്നത്..എനിക്ക് ആകെ ബോർ അടിക്കുന്നു...if you dont mind നി എന്റെ കൂടെ വരാമോ... ങേ...ഇനി ഇപ്പൊ മാഷ് പറഞ്ഞയച്ചത് ആവുമോ ഇവളെ...എന്നെ ഇവളെ കൂടെ കൊണ്ടുപോയി അവിടെ എത്തിയിട്ടു എനിക്ക് ഇട്ട് തന്നാലോ...അങ്ങനെ ആണേൽ പിന്നെ പോകുന്ന കര്യം ചിന്തികേ വേണ്ട.. പോകണ്ട ലെ...അല്ലേലും ഞാൻ തന്നെ ഇവിടെ തിരിയാനും മറിയാനും നേരം ഇല്ലാത്ത മാതിരി നിക്കാ...യ്യിന്റെ ഇടയിലൂടെ ഓളും കൂടി ...എന്താ ഓളെ ഇംഗ്ലീഷ്...മ്മക്ക് ഒന്നും ഇംഗ്ലീഷ് അറീല ന്ന ഓളെ വിചാരം.. ആദി... പ്ലീസ്...പറ്റില്ല ന്ന് മാത്രം പറയല്ലേ... ങ്...ഓകെ...ഞാൻ ഡ്രസ് ഒന്ന് change ചെയ്യട്ടെ... അല്ലാന്ന്..എനിക്കും ഉണ്ട് ജാഡ...ആൻഡ് അഹങ്കാരം.. ഓൾ ലുക്കിൽ ഉള്ള ഡ്രസ് ഇട്ട് പുറത്തിറങ്ങുമ്പോൾ നാട്ടുകാർ മൊത്തം ഓളെ വായ് നോക്കും..

അപ്പൊ ഞാൻ ശശി ആവും..ഈ കുന്നുമത്തെ സുന്ദരിയും ശുശീലയും ഞാൻ തന്നെയാ... അത് അങ്ങനെ വിട്ട് കൊടുകൂല... അവൾ റൂമിൽ കേറി വാതിൽ അടച്ചു ഏകദേശം പുതിയ ഡ്രസ് എടുത്തിട്ട് മുടി ചീകി സുന്ദരി ആയി ഇറങ്ങി... വൗ...ബ്യൂട്ടിഫുൾ ഡ്രസ്...ഇത് പുതിയ ഡ്രെസ് അല്ലെ... മാവേലി കുന്നതെ വീട്ടിലേക്ക് എന്തിനാ ഈ ഡ്രെസ്. യ്യോ.ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ...ഇങ്ങനത്തെ ഡ്രസ് എ ഇടാർ ഉള്ളു..എവിടേക്ക് ആണ് ന്ന് നോക്കാറില്ല...അയൽവാസി യുടെ അടുത്തേക്ക് പോലും പുതിയ ഡ്രെസ് ഇട്ടാണ് പോകാർ... ഒ...സോ ക്യൂട്ട്... വാ പോകാം ന്ന് പറഞ്ഞു അവൾ മൊബൈൽ ഇൽ നോക്കി താഴേക്ക് ഇറങ്ങി മോളെ...ആദി... നിയെന്താ കടയിൽ പോകണോ...പുതിയ ഡ്രെസ് ഒക്കെ ഇട്ട്... നശിപ്പിച്ചു.. ഈ ആന്റി എല്ലാം കുളമാക്കി.. ഞാൻ തള്ളി വിട്ടതൊക്കെ വെറുതെ ആയല്ലോ ദൈവമേ...ആദി മനസിൽ പറഞ്ഞു അപ്പൊ ആദി അല്ലെ പറഞ്ഞേ ഇങ്ങനെ ഉള്ള ഡ്രസ് ആണ് വീട്ടിൽ നിന്ന് ഇടാർ ന്നൊക്കെ... അപ്പോയേക്കും ആദി ആന്റിയോട് കണ്ണു കൊണ്ട് ഒരു ആക്ഷൻ കാട്ടി.. ആഹ്...ഞാൻ അത് മറന്നു.. ഇതുപോലെ ഉള്ള വേറെ ഡ്രസ് ആണ് അവൾ കടയിലേക്ക് ഇടൽ...ഞാൻ അതാണ് ന്ന് കരുതി ചോദിച്ചതാ.... ഹാ... എന്ന ഞങ്ങൾ പോവ ട്ടോ... ന്ന് പറഞ്ഞു അവർ ഇറങ്ങി.

അപ്പോയുണ്ട് അപ്പുവും കൂട്ടരും റോഡിൽ ക്രിക്കറ്റ് കളിക്കുന്നു.. ചേച്ചി...എവിടുക്ക ഈ പുതിയ ഡ്രസ് ഒക്കെ ഇട്ട്... ഈ തെണ്ടിനെ കൊണ്ട് തോറ്റു...ഞാൻ ഒന്ന് മാറ്റി ഒരുങ്ങാൻ പാടില്ല...അപ്പോയേക്കും തലങ്ങും വിലങ്ങും ചോദ്യങ്ങള്...ഇനി ഇപ്പൊ ഞാൻ ചത്തു ചീഞ്ഞു നടക്കാണെങ്കിൽ ഒരു കുഴപ്പോം ഇല്ല...ബ്ലഡി...ഗ്രാമ വാസീസ്... അവൾ മൈൻഡ് വെക്കാതെ ഐശ്വര്യ യുടെ കൂടെ നടന്നു...ക്ലബ്ബിൽ ഇരിക്കുന്ന കോഴികൾ ഐഷു നെ കണ്ണ് എടുക്കാതെ നോക്കുന്നുണ്ട്..മ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല...അല്ലേലും ഈ കോഴികൾക്ക് പുതിയ ഒന്നിനെ കിട്ടിയ പിന്നെ പഴയതിനെ വേണ്ടി വരൂല.. മാവേലി കുന്നതെ വീട്ടിലേക്ക് കയറിയപ്പോൾ മുറ്റത്തു തന്നെ കിടപ്പുണ്ട് കാടൻ പൂച്ചയുടെ പാട്ട ബൈക്ക്...ദൈവമേ...സീൻ ആവരുതെ...ഇന്നലെ നടന്നതിന്റെ പേരിൽ ഇവിടെ സീൻ കൊന്ദ്ര ആവരുതെ...ന്ന് പ്രാർത്ഥിച്ചു കൊണ്ട് അകത്തേക്ക് കയറി...കാടൻ പൂച്ചയെ കാണുന്നില്ല. എവിടെയാനവോ... ആദി... നി അമ്മയെ പരിജയപ്പെട്...ഞാൻ ഇപ്പൊ വരാം... ഹ... ആ...മോളെ...വാ...ഇരിക്ക്... വൗ...എന്തൊരു നല്ല സ്വഭാവം മുഖം കണ്ടാൽ അറിയാം പച്ച പാവം ആണെന്ന്... ആന്റി ..ഞാൻ ഇവിടെ ഇരുന്നോളം ന്ന് പറഞ്ഞു അവൾ അടുക്കളയിൽ ഉള്ള വീതന യിൽ കയറി ഇരുന്നു... യ്യോ...ഇതെന്താ മാങ്ങ അച്ചാറോ...

കണ്ടിട്ട് കൊതി ആവുന്നു...എങ്ങനെ ചോദിക്കും... ഇവരോട്...എന്റെ കൊതിമുത്തപ്പാ...നിങ്ങൾ ഒന്ന് അടങ്ങി നിക്ക്...ഞാൻ ഇത് എങ്ങനെലും സെറ്റ് ആകാൻ നോക്കട്ടെ... എന്താ മോളെ അച്ചാർ വേണോ..വേണേൽ എടുത്തോ...അശോക് ന്റെ ഇഷ്ടപ്പെട്ട അച്ചാർ ആണ് ആ കുപ്പിയിൽ തന്നെ നോക്കി വെള്ളം ഇറക്കുന്ന ആദിയോട് അശോക് മാഷിന്റെ 'അമ്മ പറഞ്ഞപ്പോൾ അവളുടെ മനസിൽ ലഡു പൊട്ടി... അവൾ ഒരു പ്ലേറ്റ് എടുത്തു അച്ചാർ എടുക്കാൻ സ്പൂണ് എടുത്തപ്പോളാണ് കലിപ്പന്റെ സൗണ്ട് കേട്ടത്... ടി.....നിന്നോട് ഞാൻ ഇങ്ങനെ ചെയ്യരുത് ന്ന് പറഞ്ഞിട്ടില്ലേ... എന്നോടൊ ദൈവമേ...എന്താണാവോ...ആദിത്യമര്യാദ ഇല്ല ന്ന് ആണോ..വീതന മേൽ ഇരുന്നു അച്ചാർ തിന്നാൻ പറ്റൂല ന്ന് ആണോ...ദൈവമേ..എടുത്തു പെട്ടല്ലോ...അല്ല ഞാൻ എടുത്തത് എങ്ങനെ മൂപ്പർ കണ്ടു...ദൃഷ്ട്ടാന്തം വല്ലതും ണ്ടോ...സോറി...ഇനി അച്ചാർ എടുകൂല ന്ന് പറഞ്ഞു രണ്ടും കണ്ണും പൂട്ടി കൈകൂപ്പി നിന്നു... അത് കേട്ട് മാഷിന്റെ 'അമ്മ എന്താ മോളെ ന്ന് ചോദിച്ചപ്പോൾ ആണ് കണ്ണുതുറന്നത്...എന്നോട് അല്ലായിരുന്നല്ലോ...

ചെ..ചമ്മി പോയി ഇങ്ങനെ ഉള്ള ഡ്രസ് ഇട്ട് നടക്കരുത് ന്ന് ഞാൻ പറഞ്ഞതല്ലേ..വേഗം പോയി മാറ്റി വാ...ഇനി മേലിൽ ഇങ്ങനത്തെ ഡ്രസ് ഇട്ടാൽ...പിന്നെ വർത്താനം വേറെ ആയിരിക്കും.. ഓഹോ...ഒളോട് ആയിരുന്നോ...ഓൾക്ക് അങ്ങനെ തന്നെ വേണം...ന്ന് മനസിൽ കരുതി അവൾ അച്ചാർ വയായിൽ വെക്കാൻ നിന്നതും മാഷ് അതിലൂടെ കുളിക്കാൻ പോയി...ഒരു മൈൻഡ് പോലും ഇല്ല...കലിപ്പൻ കാടൻ പൂച്ച...പോവട്ടെ പുല്ല് ന്ന് പറഞ്ഞു ഓൾ അച്ചാർ തീറ്റ തുടർന്നു... ആദി....ഇവിടെ ഒന്ന് വരോ ന്ന് ചോദിച്ചു ഐശ്വര്യ വിളിച്ചപ്പോൾ അച്ചാർ തീറ്റ മതിയാക്കി അവളുടെ അടുത്തേക്ക് പോയി... എന്താടി...നി എവിടെയാ ഞാൻ ബാത്റൂമിൽ ആണ്..ഈ ഡ്രസ് എനിക്ക് ചേരുന്നില്ല...നി ആ അലമാര യിൽ നിന്ന് ബ്ലാക്ക് ടീ ഷർട്ട് എടുത്തു താ... അഹ്..ഞാൻ നോക്കട്ടെ ന്ന് പറഞ്ഞു ആദി പൂര തിരയലിൽ ആണ്.. അപ്പോഴാണ് തിരഞ്ഞു നിക്കുന്ന അവളുടെ അരയിലൂടെ കൈ വന്നു അവളെ ചുറ്റി വരിഞ്ഞു... സോറി...ദേഷ്യം ആയോ ഏട്ടൻ അങ്ങനെ പറഞ്ഞിട്ട്... മോളെ...ഇത് നിന്റെ ബാംഗ്ലൂർ ഉം കൊച്ചിയു മൊന്നും അല്ല...

ഇവിടെ ഇങ്ങനെ ഒന്നും ആരും നടക്കാറില്ല ...എല്ലാവരും നിന്നെ കുറിച്ചു അതും ഇതും പറഞ്ഞുണ്ടാക്കും... ഈ സമയം എന്ത് ചെയ്യണം ന്ന് അറിയാതെ കുഴങ്ങി നിക്കുക ആയിരുന്നു ആദി...ദൈവമേ പുലി മടയിൽ ആണല്ലോ പെട്ടത്... അവൾ കൊറേ വിടുവിക്കാൻ നോക്കി... പിണക്കമാണോ എന്നോട്...ഏട്ടനോട് പിണക്കമില്ല ന്ന് പറ... എന്നാലെ വീടു... ന്ന് പറഞ്ഞു കൊണ്ട് മാഷ് ഒന്നുക കൂടി ഇറുക്കി പുണർന്നു... ഇനി ഇപ്പൊ ആകെ ഒരു വഴി ഒള്ളു ന്ന് മനസിൽ കരുതി കൊണ്ട് ആദി മാഷിന്റെ കയ്യിൽ ഒരു ഒന്നൊന്നര കടി വെച്ചു കൊടുത്തു.. ആ...ന്ന് മാഷ് വേദന കൊണ്ട് അലറി... അപ്പോയേക്കും ഐശ്വര്യ എന്തു പറ്റി ന്ന് ചോദിച്ചു ബാത് റൂമിൽ നിന്ന് ഇറങ്ങി..ഐശ്വര്യ നെ അല്ല താൻ കെട്ടിപിടിച്ചത് ന്ന് അറിഞ്ഞപ്പോൾ മാഷിന് എന്തോ പോലെ ആയി വേഗം സ്ഥലം വിട്ടു..അപ്പോൾ മാഷിന്റെ മുഖം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു..പൊക പാളി ആകെ ഷോക്ക് അടിച്ച പോലെ... യ്യോ...എന്തൊരു സ്നേഹം..എന്നോട് മാത്രം കടിച്ചു കീറുന്നു...

ആ സ്ഥാനത്ത് ഞാൻ ആണേൽ ഇപ്പൊ ഇവിടെ കാലേ വാരി നിലത്ത ടിക്കൽ കഴിഞ്ഞിരിക്കും...എന്നാലും അവളോട് ആണേലും മാഷ് സോറി പറയുന്നത് കേൾക്കാൻ പറ്റിയല്ലോ... ടി...ആദി നോക്ക്.. അവർ ഇതാ ഈ റോഡിൽ ക്രിക്കറ്റ് കളിക്കുന്നു... അയിന്... എനിക്കും കളിക്കണം...നി ബാ...ന്ന് പറഞ്ഞു കൊണ്ട് ആദിയെ വലിച്ചു പിടിച്ചു കൊണ്ട് പോയി..ആദി അപ്പുന്റെ കാൽ പിടിച്ചിട്ട് ഒരു പ്രാവിശ്യം കളിക്കാൻ ഉള്ള സമ്മതം വാങ്ങി ഞാൻ ബോൾ എറിയാം നി ബാറ്റ് ചെയ്യണം ന്ന് പറഞ്ഞു ഐശ്വര്യ ബോള് എറിയാൻ പോയി...ബോള് എറിഞ്ഞതും ആദി ഒരു വമ്പൻ സിക്സർ അങ് കൊടുത്തതും അത് നേരെ ചെന്ന് വണ്ടി കഴുകുക ആയിരുന്ന മാഷിന്റെ പുറത്തു ചെന്ന് കൊണ്ടു.... ആദി...ഓടിക്കോ മോളെ...അല്ലെൽ ഈ ഐഷു ന്റെ മുന്നിൽ ഇട്ട് നിന്നെ പപ്പടംപൊടിക്കും പോലെ പൊടിക്കും..........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story