ആദിശങ്കരൻ: ഭാഗം 1

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഓം നമഃശിവായ ആദിശങ്കരൻ ( രുദ്രവീണ 2) Part 1 """"വന്ദേ ഗിരീശം ഗിരിജാ സമേതം കൈലാസ ശൈലേന്ദ്ര ഗുഹ ഗൃഹസ്ഥം. അംഗേ നിഷണ്ണെന വിനായനേക സ്കന്ദേന ചാത്യന്ത സുഖായ മാനം """... വർണ്ണനകൾക് അതീതമായ സ്വരമാധുര്യത്തോടെ കാതുകളിൽ ശിവശ്ലോകം പതിഞ്ഞതും.... ഉണ്ണി ഉറക്കത്തിൽ ഒന്ന് കൂടി ചെരിഞ്ഞു കിടന്നു.... ഉറക്കത്തിൽ ചുണ്ടിൽ ചെറു പുഞ്ചിരി തെളിഞ്ഞു നിന്നു............ തന്റെ നെറുകയിൽ മൃദുവായി തഴുകുന്ന കൈകൾ മഹാദേവന്റെ കൈകൾ..... തന്റെ രുദ്രേട്ടന്റെ കൈകൾ........... ഉണ്ണിയേട്ടാ... ""എന്തൊരു ഉറക്കമാ ഇത്... ആവണി അവന്റെ കൈയിൽ ഒന്ന് തട്ടി...... ആഹ്... ""...രുദ്രേട്ടൻ എവിടെ..... കണ്ണൊന്നു മിഴിച്ചു ചുറ്റും നോക്കിയവൻ..... രുദ്രേട്ടനോ.... ""? അത്‌ കൊള്ളാല്ലോ... കാവിലെ കസർത്ത് ഇത് വരെ കഴിഞ്ഞിട്ടില്ല... വാവ അവിടെ കിടന്നു തുള്ളുന്നുണ്ട്........ എന്തിനു....? ഉണ്ണി കോട്ടു വായ ഇട്ടൊന്നു നോക്കി.. അവൾക്കു ഇന്ന് രാവിലെ പോകണം .. എമർജൻസി ഓപ്പറേഷൻ ഉണ്ട്.... കയ്യിൽ ഇരുന്ന തുണി അലമാരിയിലേക്കു വെച്ചവൾ.... ഓ വല്യ കാർഡിയോളോജിസ്റ്... "" ഉണ്ണി വീണ്ടും പുതപ്പ് എടുത്തു തലയിൽ കൂടി മൂടി.......

അതേ സ്വാരമാധുര്യം കാതുകളിലേക്കു വീണ്ടും അലയടിച്ചു വന്നു... പുതപ്പെടുത്തു നീക്കിയവൻ... പതുക്കെ എഴുനേറ്റു പൂജാമുറിയിലക് നടന്നു....... വാതുക്കൽ തന്നെ തറഞ്ഞു നിന്നു.... അത്രക് മനോഹരം ആയി കയ്യിലെ വീണയിൽ കൊരുത്തു വരുന്ന സ്വരങ്ങൾക് കൂട്ടായി ശിവ ശ്ലോകം ചൊല്ലുന്ന അല്ലിമോള്..... അവൾക്കു സമീപം കണ്ണടച്ച് മാളൂട്ടിയും ലെച്ചുവും....... പിന്നെ ലച്ചൂട്ടിക്ക്‌ കണ്ണൻ കൊടുത്ത സമ്മാനം എല്ലാവരുടെയും ഗുണ്ട് മുളക് ആദിശ്രീ""".... ശ്രീക്കുട്ടി എന്ന ഒൻപതാം ക്ലാസുകാരി കുറുമ്പി.... അല്പം പരിഭവത്തോടെ ആണ് കക്ഷിയുടെ ഇരുപ്പ് രാവിലെ വിശക്കുന്നു എന്ന് മുഖത്തു വായിച്ചറിയാൻ കഴിയുന്നുണ്ട്... ........... ചെറിയ ചിരിയോടെ ആ ശ്ലോകം ആസ്വദിച്ചവൻ പുറത്തേക്കിറങ്ങി....ഏകദേശം പതിനെട്ടു വർഷങ്ങൾ കൊണ്ട് വല്യോത് വീടിന് ഉണ്ടായ മാറ്റം കണ്മുന്പിലൂടെ ഒരു മാത്ര കടന്നു പോയി........... സ്വാമികൊച്ചച്ചന്റ്‌റെയും സുമംഗല അപ്പച്ചിയുടെയും മരണശേഷം അല്ലിമോളേ തങ്ങൾക്കു മാത്രം ആയി തന്നു കൊണ്ട് ലളിതാമ്മ തീർത്ഥാടനത്തിന് പോയി.... നാളിതു വരെ തിരികെ വന്നില്ല.......... ഉണ്ണിയേട്ടാ... ചായ.... ഒരു ഗ്ലാസിൽ ചായയുമായി ആവണി അവന് അരികിലേക്ക് വന്നു.........

എന്തെ ഗഹനം ആയ ഒരു ആലോചന...... ഒന്നുമില്ല പോയവര്ഷങ്ങളിലേക് ഒരു തിരിഞ്ഞ് നോട്ടം....... ഭയപ്പെട്ടത് എന്തോ അടുത്ത് വരുന്ന ഭീതിയും..... ഇരുപത്തി മൂന്നു വയസ് ആകുന്നു ശങ്കരന്"" എന്റെ കുഞ്ഞന് ... .... അവന്റെ ഇരുപത്തിനാലാം വയസ് അത്‌ ഒരു ഭയം ആണ്.... രുദ്രേട്ടന്റെ വാക്കുകൾ നിനക് ഓർമ്മ ഇല്ലെ അന്ന് ജലന്ധരനെ തളർത്തിയ ശേഷം രുദ്രേട്ടൻ പറഞ്ഞ വാക്കുകൾ... .......ഉണ്ണി ആവണിയെ നോക്കുമ്പോൾ അവളുടെ ഓർമ്മയും അല്പം പുറകോട്ടു പോയി.... """""ജലന്ധര ... എന്റെ മകന്റെ ഇരുപത്തി നാലാം വയസിൽ അവൻ നിന്നെ തേടി വരും നിന്റെ അറുപത്തി ഒന്നാം വയസ് കഴിഞ്ഞു വരുന്ന അമാവാസി തിഥിയും അർധരാത്രിയും അന്നെ ദിവസം നിന്റെ അച്ഛന്റെ അതേ വിധി തന്നെ നിനക്ക് എന്റെ മകന്റെ കയ്യാൽ കുറിക്കപെടും.... നിന്റെ ഹൃദയം എന്റെ മകന്റെ കയ്യിൽ കിടന്നു പിടയും.... ""അതിന് ഹേതു ആകുന്നത് ഇവന്റെ പാതി മെയ്യ് ആകേണ്ടവൾ.....""അവൾ വഴി തെളിക്കും ഇവന് വേണ്ടി..... അവൾക്കു വേണ്ടി നിന്റെ ജന്മം ഇവൻ അറുത്തെടുക്കും... കൂടെ കാണും ചതുർമുഖനും നാരായണനും..... അവസാന നിമിഷം നീ ഇല്ലാതാക്കാൻ നോക്കിയ നാരായണന്റെ നാമം ആ നാവിൽ നിന്നും ഉയരും..... നിന്റെ ആത്മാവിന് എന്നേക്കുമായി മോക്ഷം അവൻ നൽകും...... ഉണ്ണിയേട്ടാ..... "" ആവണി അവന്റ കയ്യിൽ പതുക്കെ പിടിച്ചു ......

കുഞ്ഞുങ്ങൾക്ക് അവർ ആരെന്ന സത്യം ഇത് വരെ മനസിൽ ആയിട്ടില്ല..... പിന്നെ എങ്ങനെ...? അതിനുള്ള സാഹചര്യം ഉടനെ വരും.... അവർ ആരെന്നു തിരിച്ചറിയാൻ സമയം ആയിരിക്കുന്നു.. ഉണ്ണിയുടെ വാക്കുകളെ സംശയത്തോടെ നോക്കിയവൾ.... നിന്റെ സംശയങ്ങൾക്കെല്ലാം ഉടനെ ഒരുത്തുരം ലഭിക്കും എന്റെ കുഞ്ഞാപ്പുവിലൂടെ...... കുഞ്ഞപ്പുവോ.... നിങ്ങൾ എന്തൊക്കെ ഈ പറയുന്നത്... തക്കം കിട്ടിയാൽ ലച്ചൂന്റെ കൂടെ ആണ് ചെക്കൻ...... അവനെ തന്നെ ആണോ നിങ്ങൾ ഉദേശിച്ചത്‌...... ആവണിയുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവം വിടർന്നു... ഹഹഹ... "" ലക്ഷ്മിസമേതൻ ആണവൻ.... അവന്റ ജന്മലക്ഷ്യം തന്നെ മഹാദേവനെ സ്വന്തം സ്വത്വം തിരിച്ചറിയാൻ സഹായിക്കുക എന്നതാണ്...... അവൻ പോലും അറിയാതെ അത്‌ നടക്കും... അല്ലേലും രുദ്രേട്ടന്റെയും ഉണ്ണിയേട്ടന്റെയും വാക്കുകൾ കേട്ടാൽ ഒന്നും മനസിൽ ആകില്ല.....തിരിഞ്ഞ് പോകാൻ ഒരുങ്ങിയ അവളുടെ കൈയിൽ ഉണ്ണി ഒന്നു പിടിച്ചു... മ്മ്മ് "".. എന്തെ.... "" നീ കുറച്ചൂടെ സുന്ദരി ആയല്ലൊ ""ഒന്ന് തടിച്ചിട്ടുണ്ട് ..... മീശ ഒന്നു കടിച്ചവൻ ... പെങ്കൊച്ചിനെ കെട്ടിക്കാൻ ആയി കിളവന്റെ ഒരു ശൃങ്കാരം ആരേലും വന്നു കണ്ടാലോ. .....

മുഖം കൂർപ്പിച്ചവൾ കൈ വിടുവിക്കാൻ ഒന്നു ശ്രമിച്ചു... ഞാൻ കിളവൻ അയോടി... മ്മ്ഹ ""? പറ...... ഭിത്തിയോട് ചേർത്തു ഇടുപ്പിൽ പതുക്കെ കൈ അമർത്തി....... ഉണ്ണിമാ.... "" കയ്യിൽ ഉപ്പേരി പാട്ടയുമായി ശ്രീക്കുട്ടി രംഗപ്രവേശം ചയ്തു........ ഞൊടിയിൽ ആവണിയിൽ നിന്നും അടർന്നു മാറിയവൻ..... ആവണി പതിയെ വിയർപ് ഒന്നു ഒപ്പി..... അല്ലേലും ഈ കുരുപ്പുകൾ ഏല്ലാം കാരണം ആണ് ഞാൻ മൂന്നിൽ നിർത്തിയത്..... ""പതിയെ ആവണി കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ശ്രീക്കുട്ടിക്ക്‌ നേരെ തിരിഞ്ഞവൻ....... എന്താടാ... നിന്റെ ഉപ്പേരി തീർന്നോ.. ഇങ്ങനെ പോയാൽ നീ വീർത്തു വീർത്തു വീപ്പകുറ്റി പോലെ ആകും..... ഛെ.. ""കുഞ്ഞിനോടാണോ ഉണ്ണിയേട്ടാ ഇങ്ങനെ പറയുന്നത്...... ആവണി ശാസിച്ചതും ശ്രീക്കുട്ടി മുഖം ഒന്നു കൂർപ്പിച്ചു ഉണ്ണിയെ നോക്കി.... കിച്ചേട്ടന്റെ കൂടെ കൂടി ഉണ്ണിമായും എന്നെ കളിയാക്കുവാണോ..... കിച്ചേട്ടൻ എപ്പോഴും എന്നെ കളിയാക്കും......ചുണ്ട് പുളുത്തി പെണ്ണൊന്നു....... അയ്യോടാ ഉണ്ണിമാ ചുമ്മാ പറഞ്ഞത് അല്ലെ... എന്താ എന്റെ കുഞ്ഞിന് വേണ്ടത് അത്‌ പറ........ വാ ചെവി ഇങ്ങു താ... "" പതുക്കെ അവനോട് ചേർന്നു നിന്നു..... ""ഒരു വല്യ ഡയറി മിൽക്ക് വാങ്ങി തരുവോ""....അത്രയും പതുക്കെ ആണത് പറഞ്ഞത്........

ഉണ്ണി വായ പൊത്തി പിടിച്ചു ചിരിച്ചു.... "" ചിരിക്കേണ്ട..... ഇഷ്ടം കൊണ്ട് അല്ലെ... അച്ഛനോട് പറഞ്ഞാൽ പറയും ചോക്ലേറ്റ് കഴിച്ചാൽ ഞാൻ ഇനി വണ്ണം വയ്ക്കും എന്ന്...... പ്ലീസ് വാങ്ങി തരുവോ..... കൊഞ്ചലോടെ അവനേ നോക്കി.... തരാല്ലോ... ""നിന്റ അച്ഛൻ കണ്ണന് ഒരു തുള്ളി പോലും കൊടുക്കരുത്... എന്റെ കുഞ്ഞിന് ചോക്ലേറ്റ് വാങ്ങി കൊടുക്കില്ലേ.. ആഹാ "" അല്ലേലും ഉണ്ണിയേട്ടൻ ആണ് ഈ പിള്ളേരെ മുഴുവൻ വഴി തെറ്റിക്കുന്നത് ഉള്ളതിൽ ഇളയത് ആയത് കൊണ്ട് പെണ്ണിന് കൊഞ്ചല് അല്പം കൂടുതലാ ...... ആവണി പരിഭവം നടിച്ചു.... ആവണിഅമ്മ പലതും പറയും ഉണ്ണിമാ വാങ്ങി തരാട്ടോ...... .. ""താങ്ക്സ് പറഞ്ഞു കൊണ്ട് അവളുടെ ഉണ്ണിമായുടെ കവിളിൽ അമർത്തി ഒന്നു മു ഓടി.... 💠💠💠💠 കുളി കഴിഞ്ഞു നേരെ കാവിലേക്കു നടന്നവൻ.... ""കാവിലെ പാല നിറയെ പൂക്കളെ അതിന്റെ ചില്ലകളിൽ വഹിച്ചു നില്കുന്നു............. കഴിഞ്ഞ വർഷങ്ങൾ ആയി രുദ്രേട്ടനു പല ഇടത് ട്രാൻസ്ഫെർ കിട്ടി എങ്കിലും കുട്ടികളെ പരിശീലിപ്പിക്കുന്നത് മുടക്കിയില്ല........ കളരി പഠിപ്പിക്കാൻ ആ സമയങ്ങളിൽ ആളുകളെ ഏർപ്പാട് ആക്കിയിരുന്നു........ കുറുമൻ പകർന്നു നൽകിയത് കഴിയുന്ന സമയങ്ങളിൽ സ്വയം കുട്ടികൾക്കു പകർന്നു നൽകി..........

ഇപ്പോൾ ജില്ലാ സുപ്രണ്ടന്റ്ഓഫ് പോലീസ് ആയപ്പോൾ ഇവിടേക്ക് ട്രാൻസ്ഫർ വാങ്ങി എങ്കിൽ അതിലെ ഉദ്ദേശശുദ്ധി മനസിലാക്കാം എല്ലാം തീരുമാനിച്ചു ഉറപ്പിച്ചിട്ടുള്ള വരവാണ് .... കോഴിക്കോട് നിന്നും ചന്തുവേട്ടനും ആലപ്പുഴ ജില്ലാ കളക്ടർ ആയിട്ട് ട്രാൻസ്ഫർ ഒപ്പിച്ചിട്ടുണ്ട് ( നേരത്തേ സബ്‌കളക്ടർ ആയിരുന്നു ചോദ്യം വേണ്ട😇)...... അപ്പോൾ ഇനി കളികൾ വീണ്ടും തുടങ്ങാൻ പോകുന്നു............ അയ്യോ... "" ആലോചനക്ക് വിരാമം ഇട്ടു നഖം കടിച്ചത് മാത്രം ഉണ്ട് ഓർമ്മയിൽ..... ദേഹത്തു വലിയ ഭാരം അനുഭവപ്പെടുന്നു.... ചെകുത്താന്മാർ.... പുറത്തുനിന്ന് എണീക്കേടാ.... നിലത്തു കിടന്നു കൊണ്ട് മുകളിൽ വീണ ഒരു കുട്ടിചാത്തന്റെ കയ്യിൽ പിടിച്ചു മെല്ലെ പൊക്കി..... ചന്തുന്റെ ഇളയ പുത്രൻ ആദിദേവ്‌ എന്ന ദേവൻ ആയിരുന്നു അത്‌ ( കഥ നിർത്തുമ്പോൾ മീനു ഗർഭിണി ആയിരുന്നു ആ മൊതല് ആണ് ഇത് )....... കിച്ചുവും സച്ചുവും പൊട്ടി ചിരിക്കുന്നുണ്ട്........ ദേവുട്ടൻ മെല്ലെ എഴുനേറ്റു.... ഇളിച്ചോണ്ട് നില്കാതെ എന്നെ ഒന്നു പൊക്കാൻ നോക്ക് ചെകുത്താന്മാരെ...

""ഏത് നേരത്താണോ എനിക്ക്..... "" നോട്ടം കാവിന്റെ വശത്തെ വാഴതോപ്പിലേക്കു പോയി.... ഓ " അതും മണ്ട പോയതാ........... അച്ഛാ എന്തെങ്കിലും പറ്റിയോ... സച്ചു അവന്റെ ദേഹത്തെ മണ്ണ് തൂത്തു കൊടുത്തു..... ആരാടാ ഈ ചെകുത്താനെ മാവിന്റെ മണ്ടേൽ വലിച്ചു കയറ്റിയത്..... പറഞ്ഞിട്ടുണ്ട് നിന്നോട് മരത്തേൽ വലിഞ്ഞു കയറരുതെന്നു..... അത്‌ ഉണ്ണിമാ... ഈ ചെകുത്താന്മാർ ""അവൻ സച്ചുവിനെയും കിച്ചുവിനെയും ചൂണ്ടി..... ങ്‌ഹേ.. "" കിച്ചു കണ്ണുരുട്ടി....... അല്ല കുഞ്ഞേട്ടന്മാർ പറഞ്ഞിട്ടാ........ പതിനേഴു വയസിൽ കിളുത് വരുന്ന പൊടി മീശ ഒന്നു തലോടി.... നിന്റെ ഒക്കെ മാങ്ങാ തീറ്റ ഇത് വരെ തീർന്നില്ലേടെ... ..... മ്‌ച്ചും... "" മൂന്നും ഒരുപോലെ ചുമൽ കൂച്ചി..... എന്തൊരു ഒത്തൊരുമ..... ""ഇന്നത്തെ കസർത്തു കഴിഞ്ഞോ......മൂവരുടെയും മണൽ പറ്റിയ തറ്റ്‌പോലെ ചുറ്റിയ മുണ്ടിലേക് നോക്കി ഉണ്ണി.... ഞങ്ങൾ മംഗളം ചൊല്ലി.... രുദ്രച്ചനും വല്യേട്ടനും(കുഞ്ഞൻ ) കൂടി ഏറ്റുമുട്ടി തുടങ്ങി... കൊച്ചേട്ടൻ (കുഞ്ഞാപ്പു )കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്...... ദേവുട്ടൻ ഒരു മാങ്ങാ പതിയെ കടിച്ചു....... കാവിലമ്മേ രണ്ടും മുട്ടാൻ നിന്നാൽ കട്ടക്ക് കട്ടക്ക് ആണ്... ഇത്രേം ചെറുപ്രായത്തിലെ രുദ്രേട്ടനൊളും പൊന്ന കരുത്തുണ്ട് അവന്...... പക്ഷെ എന്റെ രുദ്രേട്ടനെ തോൽപ്പിക്കാൻ അവൻ ഇനിയും മഞ്ഞു കൊള്ളണം.... ഓ അല്ലേലും കിളവന്മാർ എല്ലാം ഒരു കെട്ട് ആണല്ലോ....സച്ചു എങ്ങോട്ട് എന്നില്ലാതെ നോക്കി... ബാക്കി രണ്ട് ചെകുത്താന്മാർ വായ പൊത്തി... ആരാടാ നിന്റെ കിളവൻ... ഇപ്പോഴും നിന്റ ഒക്കെ കൂടെ വന്നാൽ മൂത്ത ഏട്ടൻമാർ ആണോ എന്ന് അല്ലെ ഞങ്ങളെ കണ്ടാൽ ആളുകൾ ചോദിക്കുന്നത്....ദാ നോക്ക് എന്റെ രുദ്രേട്ടനെ ...... ഉണ്ണി ഒരു നിമിഷം നിന്നു.....

പ്രായം അൻപതു കഴിഞ്ഞെങ്കിലും ഉടവ് തട്ടാത്ത മെയ്യ്.... കണ്ണുകളിലെ വശ്യതയും രൗദ്രവും മാറ്റു കുറയാതെ ഇപ്പോഴും നിലനിൽക്കുന്നു... ..... മുടിയിലെ ചെറു നരകൾ ഉണ്ടെന്നു ഒഴിച്ചാൽ പഴയ രുദ്രനിൽ നിന്നും ഒരു മാറ്റവും ഉണ്ണിക് തോന്നിയില്ല.......തറ്റ്‌ പോലെ ഉടുത്ത മുണ്ടിൽ........ ഒരു കാൽ പിന്നിലേക്ക് ഇറക്കി വച്ച് അടുത്ത കാൽ മുട്ട് മടക്കി ശരീരം നിവർത്തി മുന്നോട്ട് നോക്കി കൈ മാറത്തു ചേർത്തു നീട്ടകാൽ ചുവടോടെ എതിരാളിയുടെ പ്രഹരത്തെ തടുക്കാൻ ആയി നില്കുന്നു .... ഉണ്ണിയുടെ കണ്ണുകൾ ചുറ്റും ഒന്നു പാഞ്ഞു രുദ്രനോളം പോന്ന ആ എതിരാളിയിലേക്കു... ......... കാവിലെ കാട്ടിൽ നിന്നു ശക്തി ആയി കാറ്റ് വീശി...അത്രയും നേരത്തേ പോരാട്ടത്തിന്റെ ഭാഗം ആയി പൊടികൾ പാറി പറക്കുന്നുണ്ട് .... ആ കാറ്റിൽ ആകാശചുവടിനെ ഭേദിച്ച് മുകളിൽ നിന്നും ഉരുക്കു പോലൊരു യുവാവ് താഴേക്കു പറന്നു വരുന്നു..അവന്റെ വലതു കാൽ മുട്ടിനോട് ചേർത്ത് മടക്കി ഇടത് കാൽ നിവർത്തി വലതു കൈ ചുരുട്ടി തികഞ്ഞൊരു അഭ്യാസിയുടെ മെയ്വഴക്കത്തോട അവന്റെ വലതു കൈ അച്ഛന്റെ അല്ല"" അവന് എതിരെ നിൽക്കുന്ന എതിരാളിയുടെ ഇടത് തോളിൽ പതിച്ചു........ ഒരിഞ്ചു പുറകോട്ടു പോയി രുദ്രൻ എന്ന എതിരാളി അത്രയും തന്നെ പുറകോട്ടു പോയി രുദ്രനിൽ പ്രഹരം ഏല്പിച്ച യുവാവ്....... ""ആദിശങ്കരൻ""""".... ശക്തമായ കാറ്റിൽ പൊടി പടലങ്ങൾ പാറി പറക്കുന്നു.... കാവിലെ മണികൾ ഒന്നോടെ മുഴങ്ങി.. ..........പ്രകൃതി പോലും തിന്മയുടെ നാശകന്റെ ചെറിയ വിജയം പോലും ആഘോഷിക്കുന്നു....

പിന്നോട്ട് ചുവട് മാറി മാറിൽ കൈ കെട്ടി പിണച്ചു നിൽക്കുന്ന രണ്ട് പേരുടെയും മുഖത്തു ചിരി പടർന്നു...... ഒപ്പത്തിന് ഒപ്പം ഉള്ള വിജയം ആ ചിരിയിൽ ഗൂഢമായി തെളിഞ്ഞു നിന്നു... ഉണ്ണി അവന്റെ കുഞ്ഞനെ തന്നെ നോക്കി നിന്നു... രുദ്രേട്ടൻ തന്നെ...... അവന്റ കണ്ണൊന്നു നിറഞ്ഞു... രുദ്രനോളം പോകുന്ന ഉരുക്കു പോലുള്ള ശരീരം..... നിറഞ്ഞ മുടികൾ നെറ്റിയിലേക്ക് പാറി കിടക്കുന്നു.... നെഞ്ചിൽ നിറഞ്ഞ രോമങ്ങൾ അത്‌ കഴുത്തോളം എത്തി നില്കുന്നു......നിറഞ്ഞ താടിയും കട്ടി മീശയും അവന്റ മുഖത്തിന്‌ അഴകേകുന്നതിനു ഒപ്പം കണ്ണുകളിൽ വശ്യത കലർന്ന രൗദ്രഭാവം... ബലവത്തായ കൈകൾ മാറോട് ചേർന്നു നിൽകുമ്പോൾ സഞ്ജയൻ നൽകിയ സിദ്ധാര്ഥന്റ് രുദ്രാക്ഷം ആ നെഞ്ചിൽ അഴകോടെ പറ്റിച്ചേർന്നു കിടക്കുന്നുണ്ട്.....തറ്റിനു താഴേ രോമങ്ങളാൽ അനാവരണം ചെയ്ത് കരുത്തുറ്റ കാലുകൾ... രുദ്രൻ എന്ന ഉത്തമപുരുഷന്റെ മറ്റൊരു രൂപം.... അച്ഛനിൽ നിന്നും വ്യത്യസ്തൻ അല്ലാത്ത മോൻ... അച്ഛനിൽ നിന്നും പകർന്നു നൽകിയ നുണക്കുഴി വരെ അവനിൽ തെളിഞ്ഞു നിന്നു... കാവിലേക്ക് അടിച്ചു വന്ന കാറ്റിൽ വശത്തു നിൽക്കുന്ന ചെമ്പകമരങ്ങൾ ഒന്നു ആടിയുലഞ്ഞു...... ചെമ്പകപ്പൂക്കൾ അനുഗ്രഹ വർഷം ചൊരിഞ്ഞു അവരിലേക്ക് വീണു കൊണ്ടിരുന്നു...... ആദിശങ്കരന്റെ നെറുകയിൽ തട്ടി നാസിക തുമ്പിലൂടെ ഒരു ചെമ്പകപൂവ് താഴേക്കു പതിച്ചു..... ആ സമയം രുദ്രൻ വലത് കാൽ ഒന്നു ചുഴറ്റി ഗുണനരൂപത്തിൽ ആദിശങ്കരനെ ഒന്നു പിടിച്ചു.... തിരികെ പാച്ചിൽ ചുവടോടെ രുദ്രന്റ പിടിത്തത്തെ ഭേദിച്ചവൻ....

ഉരുക്കു പോലുള്ള ഇരു ശരീരം വീണ്ടും കോർത്തതും............ വിസിൽ അടിച്ചു വല്യേട്ടനെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സച്ചുവും കിച്ചുവും ദേവനും........... ശങ്കു..... തെരുത് കുത്തി ചാട്.... "" ആദികേശവൻ അവന് പ്രോത്സാഹനം ആയി മുൻപോട്ട് ആഞ്ഞു...........ചന്തുവിന്റെ തനിപകർപ്പ്.... തന്റെ ശങ്കരന് ആവേശം പകർന്നു നൽകുമ്പോൾ വലതു കണ്ഠത്തിലെ ത്രിശങ്കു മുദ്ര ആദിത്യകിരണങ്ങളേറ്റു കൂടുതൽ ശോഭയോടെ തിളങ്ങി...... ഉരുക്കു മെയ്യുകൾ പരസ്പരം ഉരസുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കാവിൽ ആകെ പ്രതിധ്വനിച്ചു............ അവസാനം ആദിശങ്കരനെ കഴുത്തു പൂട്ടു ചുവടിൽ പിടിച്ചു രുദ്രൻ....... ഒന്നു പതറി എങ്കിലും പൊടുന്നനെ തന്നെ അതിനെ ഭേദിച്ചവൻ പുറത്ത് ചാടി......... വല്യേട്ടൻ "" കീ ജയ്.... "" ദേവൻ വിളിച്ചു കൂവി.... അച്ഛന്റെ മോൻ തന്നെ...... "" ഉണ്ണി മനസാലെ ഒന്നു ചിരിച്ചു....... എന്താടാ നീ ചിരിക്കുന്നത്... കുഞ്ഞന്റെ കഴുത്തിലൂടെ കൈ ഇട്ടു അവനെ ചേർത്ത് ഉണ്ണിക് അടുത്തേക് വന്നു രുദ്രൻ........ പഴയ രുദ്രേട്ടനെ ദാ ഇവനിൽ കാണുക ആയിരുന്നു ഞാൻ..... എല്ലാം തികഞ്ഞ അഭ്യാസി...... മ്മ്മ്ഹ്ഹ്.. ""ആയിട്ടില്ല ഇനിയും പഠിക്കാൻ ഏറെ ഉണ്ട്...... അല്ലേടാ കുഞ്ഞാ.....രുദ്രൻ ശങ്കരന്റെ ഇടത്തെ തോളിൽ ഇടിച്ചു..... കയ്യിലെ മസിൽ കൊണ്ടവൻ ആ പ്രഹരത്തെ തടഞ്ഞതും രുദ്രൻ ഒന്ന് ചിരിച്ചു...... ഉണ്ണിമാ എന്താ വീണോ എവിടേലും... "" ശങ്കരൻ കുപ്പിയിലെ വെള്ളം കുടിച് കൊണ്ട് രുദ്രന്റ കൈയിൽ കൊടുത്തു......

അങ്ങനെ ചോദിക്കേടാ മോനെ ഈ ചെകുത്താന്മാർ എന്നെ ഉരുട്ടി ഇട്ടതാ...... ഉണ്ണി നടന്നത് പറയുമ്പോൾ ശങ്കരൻ മൂവരെയും ദേഷിച്ചൊന്നു നോക്കി.... വാല്യേട്ട ഞങ്ങൾ അറിഞ്ഞോണ്ട് അല്ലല്ലോ.... പ്ലീസ്.... ദേവൻ ഒരു കണ്ണ്‌ അടച്ചു കൊണ്ട് തൊഴുതു........ അഭ്യാസം കഴിഞ്ഞാൽ നേരെ വീട്ടിൽ പോകണം എന്ന് പറഞ്ഞിട്ടുള്ളത് അല്ലെ.... വല്യേട്ടന്റെ അധികാരത്തോടെ മൂവരെയും വഴക് പറഞ്ഞു.... പോട്ടെടാ പിള്ളേർ അല്ലെ വിട്ടു കള ..... നീ വാ നമുക്ക് പോകാം....ശങ്കരന്റെ തോളിൽ കൈ ഇട്ടു കൊണ്ട് കേശുവും നമ്മുടെ ചെകുത്താന്മാരും മുന്പോട്ട് നടന്നു..... ലെച്ചുന്റെ അടുത്തേക് പോകാൻ ഉള്ള അടവ് അല്ലേടാ.... "" ശങ്കരൻ അവന്റെ വയറിൽ ഒന്ന് ഇടിച്ചു....... തിരികെ അതേ പോലെ ഒന്ന് കേശുവും കൊടുത്തു..... അവരുടെ കളിചിരികൾ നോക്കി രുദ്രനും ഉണ്ണിയും ഒരു നിമിഷം നിന്നു...... രുദ്രേട്ട... ""ചന്തുവേട്ടൻ അടുത്താഴ്ച ജോയിൻ ചെയ്യില്ലേ.......... മ്മ്മ്... ""അവൻ അടുത്താഴ്ച ഇങ്ങു വരുമെടാ........ ഇനി അങ്ങോട്ട്‌ നമ്മൾ സൂക്ഷിക്കണം.... കുട്ടികൾ അവരിൽ ഇനി മാറ്റങ്ങൾ കണ്ട് തുടങ്ങും.... ചിലപ്പോൾ എല്ലാം അംഗീകരിക്കാൻ ആ കുഞ്ഞ് മനസുകൾ കുറച്ചു ബുദ്ധിമുട്ടും........ ആ ആഘാതത്തെ തരണം ച്യ്യണം അവർ......അത്‌ പറഞ്ഞു മുൻപോട്ട് നടന്നു കുളത്തിൽ ഒന്നു മുങ്ങി നിവർന്നു രുദ്രൻ.. .... അല്പം നേരം കണ്ണുകൾ അടച്ചു നിന്നു.......... കുഞ്ഞുങ്ങൾ അവരെ തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ആഘാതങ്ങൾ ഒരു മാത്ര കൊള്ളിയാൻ പോലെ ഉള്ളിലൂടെ കടന്നു പോയി.... 💠💠💠💠

എടി വാവേ """"പിണക്കം ആണോ എന്നോട്......ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന വീണയെ പുറകിലൂടെ ചേർത്ത് പിടിച്ചു രുദ്രൻ......... പിന്നെ പിണങ്ങാതെ സമയം നോക്കിക്കേ....ആ ചെക്കൻ എന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞത് അല്ലെ..... അപ്പോഴാ അച്ഛന്റെയും മോന്റെയും ഒരു കസർത്തു.... വിട്ടേ എന്നെ ഒന്ന്......... കുതറാതെ പെണ്ണേ....അടങ്ങി നിൽക്ക് ഞാൻ കൊണ്ട് വിടാം പോരെ.... സത്യം ആണോ.... അവളുടെ കണ്ണുകൾ വിടർന്നു..... അമ്മേ ഞാൻ റെഡി വായോ..... ""കുഞ്ഞൻ അകത്തേക് വന്നു.........ആഹാ ഇണക്കുരുവികൾ ഇവിടെ പ്രണയിക്കുന്നതെ ഉള്ളോ... ... കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തു കഴിഞ്ഞാൽ എനിക്ക് എന്റെ അമ്മേ കൊണ്ട് പോകാമായിരുന്നു....... കയ്യിലെ വാച്ചു മുറുക്കി കെട്ടി കുഞ്ഞൻ....... അയ്യേ ഈ ചെക്കൻ... "" വീണ ചെറിയ നാണത്തോടെ രുദ്രനിൽ നിന്നും തെന്നിമാറി..... കൊടുക്കാൻ ഉള്ളതൊക്കെ കൊടുത്തിട്ട് എന്റെ പെണ്ണുമ്പിള്ളേ ഞാൻ കൊണ്ട് വിട്ടോളം... കേട്ടോടാ കള്ള തിരുമാലി .... ഇടത്തെ കയ്യാൽ അവളെ ഒന്നുടെ ചേർത്ത് രുദ്രൻ........ അപ്പോഴേക്കും വലത്തെ കൈയിലേക്ക് അവരുടെ കുഞ്ഞനും ചേർന്നു കഴിഞ്ഞിരുന്നു...... വൈകിട്ട് ഞാൻ തിരികെ വരുമ്പോൾ ഈ താടി മുഴുവൻ കളഞ്ഞിട്ട് നിന്നോണം..... വീണ കുഞ്ഞനെ അല്പം ദേഷിച്ചു നോക്കി........ നടക്കൂല മോളേ... "" കഷ്ടപ്പെട്ട് വളർത്തിയത് ആണ് അല്ലെ അച്ഛാ........ നീ കളയേണ്ടടാ.... അവൾ അങ്ങനെ പലതും പറയും......... അല്ലേലും അച്ഛനും മോനും സെറ്റ് ആണല്ലോ.... പരിഭവം നിറച്ചു പെണ്ണ്.......... എന്റെ അമ്മ പിണങ്ങിയോ..... കുഞ്ഞനും രുദ്രനും കൂടി ഇരുവശത്തും കൂടി അവളെ ചേർത്ത് നിർത്തി ഇരു കവിളിലും മുത്തി ..... അവരുടെ ലോകം.. 💠💠💠💠 രുദ്രന് ഒപ്പം വീണ താഴേക്കു ഇറങ്ങി ചെന്നു കാറിൽ കയറാൻ പോകുമ്പോൾ അവർക്ക് മുന്പിലേക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു...... അതിൽ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന ആളെ മനസ് നിറഞ്ഞു നോക്കി നിന്നു രുദ്രൻ............ ( തുടരും )

NB ::ആദിശങ്കരന്റെയും കേശവന്റെയും 5 വയസിൽ ആണ് കഥ നമ്മൾ നിർത്തുന്നത്.... ഇപ്പോൾ ഏകദേശം പതിനെട്ടു വർഷം ആകാറായി അപ്പോൾ ആണ് കഥ വീണ്ടും തുടങ്ങുന്നത് ...........കുട്ടികളെ ഒന്ന് കൂടെ പരിചയപ്പെടുത്താം...... അല്ലി അവരുടെ കൂടെ വല്യോത് ഉണ്ട് അല്ലി ചിത്രൻ കഥ പുറകെ വരും..... ചന്തുവിനും മീനുവിനും രണ്ടു മക്കൾ ആദികേശവനും ആദിദേവും, ആദിദേവ് എന്ന ദേവൻ പ്ലസ് ടു പഠിക്കുന്നു......... ഉണ്ണിക്കും ആവണിക്കും നമ്മുടെ പഴയ മൂന്നുപേർ തന്നെ... അഗ്നിദേവ് എന്ന കിച്ചുവും സൂര്യദേവ് എന്ന സച്ചുവും ക്ഷമ എന്ന മാളൂട്ടിയും...... കണ്ണനും രുക്കുവിനും രണ്ടു പെണ്മക്കൾ... ആദിലക്ഷ്മി എന്ന ലെച്ചുട്ടി, ആദിശ്രീ എന്നാ ശ്രീക്കുട്ടി അവൾ ഒൻപതാം ക്ലാസിൽ പടിക്കുന്നു അവളെ കിച്ചുന് കൊടുത്തിട്ടുണ്ട് ............ആദിശങ്കരന് ഇവർ എല്ലാവരും ആണ് സഹോദരങ്ങൾ അവൻ സിംഗിൾ ആണ് 😇 ഇനി മെമ്പർ കൂടിയാൽ കൺഫ്യൂഷൻ ആകും ....സഞ്ചയനും ഫാമിലിയും പുറകെ വരും...... കഥാപാത്രങ്ങൾ എല്ലാം രുദ്രവീണയിലെ ആളുകൾ തന്നെ.... ഇപ്പോ കൂടുതൽ ആയി വന്നിരിക്കുന്നത് ആദിദേവ്‌( ദേവൻ ), ആദിശ്രീ ( ശ്രീക്കുട്ടി ) മാത്രം നിങ്ങളുടെ സ്നേഹം അവർക്കു കൂടി പകുത്തു നൽകണം....... രുദ്രവീണക് നിങ്ങൾ നൽകിയ അംഗീകാരം ആണ് അതിന്റെ വിജയം....എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി... 🙏 മഹാദേവൻ കൂടെ ഉള്ളത് എനിക്ക് ഉറപ്പാണ് ആ അനുഗ്രഹം രുദ്രവീണ പോലെ ആദിശങ്കരനും ഉണ്ട് എന്ന് എനിക്ക് ഇന്ന് ബോദ്യം ആയി......ഇന്ന് ഒരു മൃത്യുഞ്ജഹോമത്തിൽ പങ്കെടുത്തു ആ നിമിഷം എല്ലാവർക്കും പഞ്ചാക്ഷരി മന്ത്രം ഉറക്കെ ചൊല്ലി കൊടുക്കാൻ തന്ത്രി എന്നോട് ആവശ്യപ്പെട്ടു.... ആ ഹോമം കഴിയും വരെ ആ ശിവപഞ്ചാക്ഷരിയിൽ മണിക്കൂറുകൾ ലയിച്ചു ഇരിക്കാൻ ഭാഗ്യം കിട്ടി.... ആദിശങ്കരന്റെ ആദ്യ ദിനം തന്നെ അങ്ങനെ ഒരു ഭാഗ്യം എന്നെ സംബന്ധിച്ച് വളരെ വലുത് ആണ്... കേള്കുന്നവ്ർക് അത്‌ നിസാരം ആയി തോന്നാം എങ്കിലും എനിക്ക് അത്‌ അത്രത്തോളം പ്രിയപ്പെട്ടത് ആണ് ....... എല്ലാവർക്കും മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ..... 🙏 ലാസ്റ്റിൽ പോലീസ് ജീപ്പിൽ വന്നു ഇറങ്ങിയത് ആരാണെന്നു കണ്ടുപിടിക്കുമോ 🙈....

Share this story