ആദിശങ്കരൻ: ഭാഗം 100

adhishankaran

എഴുത്തുകാരി: മിഴിമോഹന

കടൽ കാണാൻ ആഗ്രഹം ഇല്ലാത്തവർ കാണില്ല... പക്ഷെ ആ സമയം അവൻ അവിടെ പോകണം എങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും തക്കതായ കാരണം കാണും..... അത് കൊണ്ട് ചോദിച്ചതാ... അല്ലി സംശയത്തോടെ ഒന്ന് നോക്കി.... അത്.... ചിത്രൻ മറുപടി പറയാൻ നാവ് പൊന്തിച്ചതും മനയിൽ നിന്നും കിച്ചുവിന്റെ ശബ്ദം ഉയർന്നു......... ആാാ...""""" മനയുടെ മുറ്റത്തെ ഔഷധചെടിയിലേക് പറന്നു വീഴുന്നവൻ................. കിച്ചു........,.... മോനെ....,........... """""അല്ലിയുടെ കൈ വിട്ടു മുൻപോട്ട് ഓടി ചിത്രൻ..... ആഹ്ഹ്..."" കിച്ചു...... ഇരു കൈ കൊണ്ട് വായ പൊത്തുമ്പോൾ അല്ലിയുടെ ശബ്ദം വിറച്ചു.... എന്റെ അമ്മേ.... ""പറഞ്ഞിട്ട് വേണ്ടെടാ തെണ്ടി അടിക്കാൻ......""""" തലയിൽ തങ്ങിയ ഔഷധ ചെടികളുടെ നാമ്പുകൾ തട്ടി കുടഞ്ഞു നടു നിവർത്തി എഴുനെല്കുമ്പോൾ കണ്ടു അച്ചുവിന്റെ കൈയിൽ പിടിച്ചു വലിക്കുന്നവനെ.... നോക്കി നില്കാതെ അവനെ അങ്ങ് തീർക്കെടാ.."" ഇനി ഭൂമിക്കു മുകളിൽ അവൻ വേണ്ട.......... "" അഗ്നിദേവൻ... ഫു...... ""

അച്ചുവിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ടു ആഞ്ഞൊന്നു പുറത്തേക് തുപ്പി അയാൾ.... താൻ ഏതാടാ കിളവ... ""ദേഹം ഒന്നുകൂടി തട്ടി ഓടി അച്ചുവിന് അടുത്തേക് പായുമ്പോൾ ഇരു വശത് നിന്നും അവനെ ലക്ഷ്യം വച്ചു ഓടി വന്ന് രണ്ട് ഗുണ്ടകൾ......""""""" ആഹാ.. കുഞ്ഞേട്ടനു (കിച്ചു )ഉള്ള സമ്മാനം വന്നല്ലോ ... "" ഇത് എന്തെ വരാൻ ലേറ്റ് ആയത് എന്ന് ആലോചിച്ചു എന്റെ സമയം മുഴുവൻ പോയി...."""ശബ്ദം കേട്ടു വന്ന കുറുമ്പൻ വായിൽ കിടന്ന ലോലിപ്പോപ് പുറത്തേക് എറിഞ്ഞു...ആ ഗുണ്ടകളെയും കിച്ചുവിനെയും നോക്കി..... കുഞ്ഞേട്ട...."""ഉറക്കെ ഒന്ന് വിളിക്കുമ്പോൾ കണ്ടു വലത് വശത്തെ ലക്ഷ്യം ആക്കി പാഞ്ഞുവരുന്നവനെ ചിത്രനും ഇടത് വശത്തെ ലക്ഷ്യം ആക്കി പാഞ്ഞുവരുന്നവനെ കുഞ്ഞാപ്പുവും ഇരുവശത്തു നിന്നും നോട്ടം ഇടുന്നത്.... നിമിഷ നേരം കൊണ്ട് രണ്ട് പേരും വലം കാലിൽ കുത്തി പൊങ്ങി ഇടം കാല് കൊണ്ട് അവരെ താഴെ വീഴ്ത്തി....""" വിടെടാ അവളെ... "" ആക്രോശിച്ചു കൊണ്ടു മുന്പോട്ട് ആഞ്ഞ കിച്ചുവിന്റെ നെഞ്ചിൻ കൂട് നോക്കി അയാളുടെ കാൽ ഉയർന്നതും കുറുമ്പന് പുറകെ ഓടി വന്ന സച്ചു ഒന്ന് വിറച്ചു.... നിമിഷങ്ങൾക് അകം അവനിൽ നിന്നും ആശ്വാസത്തിന്റ നേരിയ തരിപ്പ് പുറത്തേക് വന്നു... വല്യേട്ടൻ... ""

കിച്ചുവിന് നേരെ ഉയർന്ന കാൽ നെഞ്ചോരം പൊങ്ങും മുൻപേ കൊടുംകാറ്റിന്റെ വേഗത്തിൽ അയാളുടെ പെടലി ലക്ഷ്യം ആക്കി പാഞ്ഞു കുഞ്ഞന്റെ കാലുകൾ...... അടി തെറ്റി തെറിച്ചു പോകുന്നവന്റെ കൈയിൽ നിന്നും അച്ചുവിനെ അല്ല..."""""" സ്വാഹാ ദേവിയെ അവളുടെ അഗ്നിദേവന്റെ നെഞ്ചിലേക് ചേർത്തവൻ....... അ.... അച്ചു... ""നെഞ്ചോരം ചേർന്ന പെണ്ണിനെ ഒന്ന് കൂടി തന്നിലേക്കു ചേർത്തവൻ.... വിശ്വംഭര.............."""" കുഞ്ഞന്റെ ശബ്ദം ഉയര്ന്നു പൊങ്ങുന്നതിനു ഒപ്പം അവന്റെ വലത്തേ കാൽ നിലത്തു കിടക്കുന്ന അയാളുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി........കുഞ്ഞന്റെ കണ്ണുകൾ അഗ്നിപോലെ ആളിക്കത്തി... നിനക്ക് അങ്ങ് തീർത്തുകളയാൻ അല്ലടാ നാറി ഞാൻ എന്റെ പിള്ളേരെ ഈ നെഞ്ചിലിട്ട് വളർത്തി കൊണ്ട് വരുന്നത്..... "" അഗ്നിദേവന് വേണ്ടി ജന്മം കൊണ്ടത് ആണെങ്കിൽ അവൾ അവനിൽ തന്നെ ചേരും............. ചേർത്തിരിക്കും ഞാൻ....... ആഹ്.. ഹ്.... കുഞ്ഞന്റെ ശ്വാസം ഉയർന്നു പൊങ്ങി.... വി....... വി... വിശ്വം.... വിശ്വഭരൻ...... കിച്ചു ഒരിറക്ക് ഉമിനീര് ഇറക്കി അച്ചുവിനെ നോക്കി...മ്മ്.. "" അതേ എന്ന് പെണ്ണ് കണ്ണുകൾ കൊണ്ട് മൊഴിയുമ്പോൾ ആ കണ്ണിൽ നീര് പൊടിഞ്ഞു...( അച്ചുവെന്ന ദ്രുവിതയുടെ അപ്പൂപ്പൻ ആണ് വിശ്വംഭരൻ ജീവന്റ അച്ഛൻ ) മോളേ... ""

വലത്തെ കാൽ ഊന്നു വടിയിൽ വലിച്ചു കൊണ്ട് മഹിത പുറത്തെക്ക് വന്നു.... അയാളെ കണ്ടതും ആ മുഖം ഭയം കൊണ്ടു വിറച്ചു.... മ്മ്ഹ.. "" അയാൾ ഒന്നും ചെയ്യില്ല നിങ്ങളെ... സച്ചു മഹിതയെ തന്റെ നെഞ്ചിലേക്ക് വലം കൈ കൊണ്ട് ചേർത്ത് പിടിക്ക്‌മ്പോൾ അയാൾ മുറിവേറ്റ സിംഹത്തെ പോലെ കുഞ്ഞനു നേരെ ചീറി... മ്മ്ഹ... ""നിനക്ക് അറിയില്ല പീറ ചെറുക്ക ഈ വിശ്വംഭരൻ ആരാണെന്ന്....""" നിന്റെ തന്തയുടെ രക്തം അല്ലേ ഇവൾ അപ്പോൾ പിന്നെ നീ എങ്ങനെ തിളയ്ക്കാതെ ഇരിക്കും.... ചുണ്ടിൽ നിന്നും ഒലിച്ചു വന്ന രക്തം വലത്തെ കൈ കൊണ്ട് തുടച്ചു അയാൾ...( part 63 ജീവൻ പറയുന്നുണ്ട് രുദ്രനെയും മഹിതയെയും ചേർത്ത്. അവരെ ആരോ തെറ്റിധരിപ്പിച്ചു എന്ന് മഹിതയും പറയുന്നുണ്ട്.. അതിന് പിന്നിൽ ജാതവേദൻ ആണോ എന്ന് സംശയം രുദ്രൻ പറയുന്നത് ഓർമ്മ ഉണ്ടെന്ന വിശ്വസിക്കുന്നു ) പ്ഫ.. "" നാറി..... ""സ്വന്തം പേരക്കുട്ടിയുടെ പിതൃത്വം പോലും ചോദ്യം ചെയ്യന്ന നീ മനുഷ്യൻ ആണോ...""" പറഞ്ഞു തീരും മുൻപേ കുഞ്ഞന്റെ കൈ അയാളുടെ കവിളിൽ പതിഞ്ഞു......""

ഇത്രയും നാൾ എന്റെ അച്ഛൻ നിന്നെ വെറുതെ വിട്ടു എങ്കിൽ അതിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ... ഈ നിൽക്കുന്ന നിന്റ മരുമകൾ മഹിത ...... ഞങ്ങളുടെ മഹിത ചിറ്റ "" എന്ന് ഇവർ രണ്ടുപേരും എന്റെ അഛന്റെ തണലിൽ വന്ന് ചേർന്നോ ആ നിമിഷം മുതൽ നിന്റ ആയുസിന്റ കണക് പുസ്തകത്തിലെ താളുകൾ എണ്ണപെട്ടു തുടങ്ങി വിശ്വംഭര....വെറിയോടെ വീണ്ടും അയാളിലേക്ക് ആഞ്ഞടുത്തു കുഞ്ഞൻ... പറ അവൻ എവിടെ...? വിശ്വജിത്...? ഈ ഭൂമിയിൽ അവൻ ജീവനോടെ ഉണ്ട്...... ഓരോ നിമിഷവും ഓരോ അണുവിലും അവനെ ഞാൻ തിരിച്ചറിയുന്നുണ്ട്...... """" ആഹ്ഹ്.... പറ..... കുഞ്ഞൻ പല്ലുകൾ കൂട്ടി പിടിച്ചു കൊണ്ട് അയാളുടെ കഴുത്തിനെ മുറുക്കി... ജിത്തു""""..... എന്റെ മോൻ.... അ... അ.. അവൻ ജീവനോടെ ഉണ്ടോ സച്ചു ....."" മഹിതയുടെ കൈകൾ സച്ചുവിന്റെ ഷർട്ടിൽ പരതി..... മ്മ്... "" ഉണ്ട് പക്ഷെ എവിടെ എന്ന് ഞങ്ങള്ക്ക് അറിയില്ല ... മഹിതചിറ്റയിൽ നിന്നും അടർത്തി മാറ്റിയെങ്കിലും അവൻ നമുക്ക് ചുറ്റും തന്നെ ഉണ്ട്....എന്നെയോ കിച്ചുവിനെയോ വിട്ടു പോകാൻ അവന് കഴിയില്ല....

സൂര്യനും ചന്ദ്രനും അഗ്നിയും ഇല്ലങ്കിൽ മഹാദേവൻ ഇല്ല ചിറ്റേ....,"""സോമ സൂര്യാഗ്നി ലോചനൻ ആണ് അദ്ദേഹം...""" സച്ചുവിന്റെ കണ്ണിൽ നിന്നും പൊടിയുന്ന നീരിൽ ആ തൃക്കണ്ണിൽ ഒന്ന് ആയി തീരാൻ കഴിഞ്ഞതിന്റെ അഭിമാനം നിറഞ്ഞു... എനിക്കു അറിയില്ല...."" വിശ്വജിത് എവിടെ എന്ന്...കുഞ്ഞന്റെ വാക്ക് കേട്ടതും അയാൾ തല ഒന്ന് വെട്ടിച്ചു... കള്ളം... പച്ചക്കള്ളം....ചെന്നൈലെ വീട്ടിൽ നിന്നും ഇയാളും ഇയാളുടെ മോനും അറിയാതെ എന്റെ മോൻ എങ്ങും പോകില്ല..... എന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റിയാണ് അവനെയും കൊണ്ട് ഇയാൾ പോയത്...."" മഹിത കണ്ണിൽ നിന്നും ചൂട് കണ്ണുനീർ താഴേക്കു പതിഞ്ഞു......വിറ കൊള്ളുന്നവൾ താഴേക്കു ഊർന്നു വീഴാതെ ഇരിക്കാൻ സച്ചു അവളെ മുറുകെ പിടിച്ചു.. നീ വിശ്വജിത്തിനെ ഏല്പിച്ചത് നിന്റെ ഗുരു ജാതവേന്റെ കൈയിൽ അല്ലേടാ ..... ""കുഞ്ഞന്റെ തീഷ്ണമായ നോട്ടത്തിൽ അയാൾ കണ്ണുകൾ ഒന്ന് ഞെട്ടി വിറച്ചു.... ഏ.... ഏത് ഗുരു... ഏ.. ഏത് ജാ... ജാതവേദൻ.....എനിക്കു ആരെയും അറിയില്ല.. ജിത്തൂനെ ഞാൻ ആരെയും എൽപിച്ചിട്ടും ഇല്ല...

എടാ നോക്കി നില്കാതെ എല്ലാത്തിനെയും തല്ലി കൊന്നിട്ട് ഈ രണ്ടണ്ണത്തെ തൂക്കി വണ്ടിയിൽ ഇട്..... നിലത്തു കിടന്നുകൊണ്ട് അലറി അയാൾ.... അതേ വിശ്വംഭരൻ അപ്പൂപ്പ എല്ലാത്തിനെയും തൂക്കി വണ്ടിയിൽ ഇടുന്നുണ്ട് ... അകത്തു ബെഡ് ഒഴിവ് ഇല്ലാത്ത കൊണ്ട് ഈ കേസ് ഒന്നും ഇവിടെ ഏറ്റെടുക്കില്ല എന്ന് സഞ്ചയമാ പറയാൻ പറഞ്ഞു...."" കുറുമ്പന്റെ കണ്ണുകൾ പുറത്തേക് നീളുന്നതിനു ഒപ്പം വിശ്വംഭരന്റെ കണ്ണും നീണ്ടു........ തന്റെ കൂട്ടളികൾ ഓരോന്നിനെയും പൊക്കി എടുത്ത് വണ്ടിയിൽ ഇടുന്ന ചിത്രനും കുഞ്ഞാപ്പുവും ആരവും ...... കൈ ഒന്ന് തട്ടി കുടഞ്ഞു കൊണ്ട് അവർ മുന്പോട്ട് വരുമ്പോൾ കുഞ്ഞന്റെ ചുണ്ടിലെ പുച്ഛം നിറഞ്ഞ ചിരി അയാൾ തെല്ല് ഭയത്തോടെ നോക്കി.... ചേട്ടായി കുറെ നാൾ ആയില്ലേ ഈ അപ്പൂപ്പനെ അന്വേഷിച്ചു നടക്കുന്നു തൂക്കി എടുത്ത് ജയിലിൽ ഇട്.... കുറുമ്പൻ മുന്പോട്ട് വന്നു... എന്തിനാടാ അടുത്ത ദിവസം തന്നെ ഊരി പോരാൻ ഉള്ള പഴുതു അവൻ തന്നെ തീർത്തിട്ടായിരിക്കും അവൻ കളിക്കാൻ ഇറങ്ങിയത്.... അല്ലെടോ """"... ചിത്രൻ കൈ ഒന്ന് കുടഞ്ഞു.... മ്മ്ഹ..."" സബ്ഇൻസ്‌പെക്ടർ ചിത്രഭാനു നിനക്ക് അപ്പോൾ അറിയാം ഈ വിശ്വംഭരൻ ആരാണെന്നു..."" അതേടാ എല്ലാ നാറിയ കളികളും ഞാൻ തന്നെ ആണ് ചെയ്യുന്നത്....

എനിക്കു ഒരു ഗുരുവിന്റെയും പിന്തുണ ആവശ്യം ഇല്ല..... വിശ്വംഭരൻ കളിക്കാൻ ഇറങ്ങിയത് ഒറ്റയ്ക്കു ആണ്... ഇനി അങ്ങോട്ട് അങ്ങനെ തന്നെ...വല്യൊതെ അടിവേര് തൊണ്ടും ഞാൻ..പുച്ഛത്തോടെ കുഞ്ഞനെ ഒന്ന് നോക്കി അയാൾ... അവിടെ തനിക് തെറ്റ് പറ്റിയല്ലോടോ.. "" @₹% മോനെ....തന്റെ പിന്നിൽ അല്ല തന്റെ മുൻപിൽ തന്നെ നിന്നു നിയന്ത്രിക്കുന്നവൻ അത് ജാതവേദൻ ആണെന്നു അറിഞ്ഞിട്ടു തന്നെ ആണെടോ ഞങ്ങൾ കളിക്ക് ഇറങ്ങിയത് ...""""കുഞ്ഞന്റെ കണ്ണുകൾ തീഷ്ണമായി... ജാ.. ജാതവേദൻ.... "" വിശ്വംഭരന്റെ തൊണ്ട കുഴിയിൽ ഉമിനീര് തങ്ങി നിന്നു..... വാട വന്നു എടുത്ത് ആ നാളികേര പുരയിൽ കൊണ്ട് ഇട്.... ""കുഞ്ഞാപ്പു പറഞ്ഞതും സച്ചുവും കിച്ചുവും കൂടി അയാളെ പൊക്കിയെടുത്തു പുറത്തെ നാളികേര പുര ലക്ഷ്യം ആക്കി നടന്നു......."" ഹൈലാസ... ഹോയ്... ഹൈലാസ.... കുറുമ്പനും പുറകെ കൂടി... വിടെടാ എന്നെ.... "" സച്ചുവും കിച്ചുവും ആഞ്ഞു കെട്ടുന്ന കയറിൽ കിടന്നു പിടച്ചു അയാൾ.... അടങ്ങി ഇരിക്ക് അപ്പൂപ... വയസാം കാലത്ത് ഇതിന്റെ വല്ല കേടും ഉണ്ടായിരുന്നോ... ""

മോനോ മുട്ടിന്റെ ചിരട്ട പൊട്ടി ഹോസ്പിറ്റലിൽ... ഇനി നിങ്ങളെ കൂടി നോക്കാൻ ആരാ ഉള്ളത്.... കിച്ചു അവസാനത്തെ കെട്ടും കെട്ടി കൈ ഒന്ന് കുടഞ്ഞു.... പറ.... "" ജാതവേദനെ തനിക് എങ്ങനെ അറിയാം... """ ബാംഗ്ലൂരും ചെന്നൈയിയും ബേസ് ചെയ്തു ബിസിനസ്‌ നടത്തുന്ന നിനക്ക് എങ്ങനെ അയാളുമായ് അടുക്കാൻ കഴിഞ്ഞത്...... ചിത്രന്റെ കൈ അയാളുടെ മേലെ വീണു... ചിത്തുവേട്ട.... ""ദേഷ്യത്തോടെ കതക് തുറന്നു അല്ലി അകത്തേക്കു വന്നു..... അയാൾക് എങ്ങനെ ആണ് ആ ജാതവേദനെ അറിയാൻ കഴിയുന്നത് ....."" എല്ലാം കൂടി അയാളെ തല്ലി ചതയ്ക്കും... പ്രായം കൂടി മാനിക്കണ്ടേ...."" എടാ നീ പോയി അറയിൽ നിന്നും ചേട്ടച്ഛനെ വിളിചോണ്ട് വാ..."" കുറുമ്പന് നേരെ കണ്ണുരുട്ടിയതും തലയാട്ടി അവൻ ഒന്ന് തിരിഞ്ഞു...... സഞ്ജയമാവേ വിളിച്ചാൽ നിന്റെ മുട്ടുകാൽ ഞാൻ ഒടിക്കും...""" കുഞ്ഞൻ കുറുമ്പന്റെ ബനിയനിൽ പിടിച്ചു വലിച്ചു...."" അത് ഇച്ചേച്ചി കാലിന്റെ മുട്ട് ഇല്ലെങ്കിൽ പിന്നെ എനിക്കു നടക്കാൻ പറ്റില്ലല്ലോ.. വെറുതെ ഞാൻ എന്തിനാ റിസ്ക് എടുക്കുന്നത് അപ്പൂപ്പൻ വാങ്ങി കൂട്ടട്ടെ .....

അല്ലേ അപ്പൂപ്പാ..."" അല്ലി കുറച്ചു മുൻപ് നീ ചോദിച്ച ചോദ്യത്തിന് ഉത്തരം ആണ് ഈ നിമിഷം ഞാൻ പറയാൻ പോകുന്നത്... "" ചിത്രന്റെ കണ്ണുകൾ കുറുമ്പനിലേക്ക് പോയി.... ""അവൻ എവിടെ.. " ആകാശ്...? അറയിൽ ഉണ്ട്... ".. അറിയിലോ..."" അവൻ എന്തിനാ അറയിൽ കയറിയത്... കുഞ്ഞൻ പുരികം ഒന്നു പൊന്തിച്ചു..."" രാവിലെ നമ്മുടെ കിളി പോയ ചേട്ടായിയെ തളം വയ്ക്കാൻ ഹരിമാമ ആരെ ഏല്പിക്കും എന്ന് നോക്കി നടന്നപ്പോൾ ആ മമ്മൂട്ടിയെ പിടിച്ചു കൊണ്ട് ഹരിമമയുടെ മുൻപിൽ നിർത്തുന്നത് കണ്ടതാ പിന്നെ അറയിൽ കൂടെ കയറി.... കുറുമ്പൻ പറയുമ്പോൾ ത്രിമൂർത്തികൾ പരസ്പരം ഒന്ന് നോക്കി ചുണ്ടിൽ ചെറു ചിരിയോടെ...... "" ഇച്ചേച്ചി ഇവൻ ഇവിടെ ഇന്ന് വരും എന്ന് അച്ഛൻ പ്രതീക്ഷിച്ചിരുന്നു.. "" കാരണം ശ്രീകുട്ടിയെ ബലി കൊടുതത്തിനു ശേഷം അവന്റെ അടുത്ത ലക്ഷ്യം അച്ചു ആയിരുന്നു......

"" അ.. അച്ചുവോ..... വല്യേട്ട.....കിച്ചു പകപ്പോടെ കുഞ്ഞനെ നോക്കി... മ്മ്മ്... "" ഞങ്ങളും അത് പ്രതീക്ഷിച്ചു നീ ഒഴികെ എല്ലാവരും ഈ ദേവൂട്ടൻ ഉൾപ്പടെ... ഇവന്റെ ഈ വരവ് പ്രതീക്ഷിച്ചു..... കുഞ്ഞൻ അത് പറയുമ്പോൾ അല്ലിയിലും കിച്ചുവിലും സംശയം നിറഞ്ഞു...... കിച്ചു ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞു മഹിത ചിറ്റ പറഞ്ഞ വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്ന ഗുരു അത് ജാതവേദൻ ആണെന്ന്... കുഞ്ഞാപ്പു ചെറു ചിരിയോടെ അവനെ നോക്കി...( part 82.... കുഞ്ഞാപ്പു വിശ്വജിത് ചന്ദ്രദേവൻ ആണെന്നും... ജാതവേദൻ ആണ് ഇവർക്ക് പിന്നിൽ ഉള്ളത് എന്നും കിച്ചുവിനോട് പറയുന്നുന്ദ്... മറ്റൊരാവസരത്തിൽ അവർ എങ്ങനെ അത് തിരിച്ചറിഞ്ഞു എന്ന് പറയാം എന്ന് പറഞ്ഞിരുന്നു ) മ്മ്മ്... കൊച്ചേട്ടൻ പറഞ്ഞിരുന്നു നിങ്ങൾ എങ്ങനെ അറിഞ്ഞു എന്ന് പിന്നീട് പറഞ്ഞു തരാം എന്നു.... പക്ഷെ ചോദിക്കാൻ ഉള്ള സമയം കിട്ടിയില്ല..... കിച്ചു ചുണ്ടൊന്ന് നനച്ചു... ഇരിക്കത്തൂർ മനയിൽ ആദ്യമായി ഇവന്റെ ആളുകൾ കാല് കുത്തിയ നിമിഷം ചേട്ടച്ഛൻ ഇവന്റെ സന്നിദ്യം തിരിച്ചറിഞ്ഞു....

ഇവനെ ഇങ്ങനെ മുൻപിൽ വരുത്താൻ വേണ്ടി മാത്രം ആണ് എല്ലാവരും ഒരുപോലെ കാത്തിരുന്നത്...... "" ചിത്രന്റെ വാക്കുകളെ സംശയത്തോട് നോക്കി... അതേ അല്ലി.. ""അന്ന് നന്ദനെ മരങ്ങാട്ട് ഇല്ലത്തു നിന്നും ജാതവേദൻ ബലി നൽകാൻ ആയി കൊണ്ട് പോയ ശേഷം ഞങ്ങൾ അവിടെ എത്തി ചേർന്ന ഉടനെ മറ്റൊരു ശക്തിയുടെ സാന്നിദ്യം ഞങ്ങൾ അറിഞ്ഞു...."" പുറത്ത് നിന്നും ഒരു മനുഷ്യന്റെ സഹായം... അതും സമൂഹത്തിൽ നല്ല ഹോൾഡ് ഉള്ള വ്യക്തിയുടെ സഹായം ഇല്ലാതെ നന്ദനെ ആലത്തൂർ എത്തിക്കാൻ ആ നിമിഷം ജാതവേദന് കഴിയില്ല... "" പിറ്റേന്നു നന്ദന്റ വിവാഹം മുടക്കാൻ വന്ന ഗുണ്ടകളും അയാളുടെ നിർദ്ദേശപ്രകാരം ആണ് അവിടെ എത്തിയത് എന്ന് ചേട്ടച്ഛന് ആ നിമിഷം മനസിലാക്കി..... അവർ വന്ന വണ്ടികൾ എല്ലാം ചെന്നൈ രെജിസ്ട്രേഷൻ ആയിരുന്നു..... പലരും തമിഴ് മാത്രം സംസാരിക്കുന്നവർ..... ""കാഴ്ച്ചയിൽ തന്നെ തനി പാണ്ടികൾ....കാണിച്ചു കൂട്ടുന്നതും ശുദ്ധ മണ്ടത്തരങ്ങൾ...... ദേ ചേട്ടായി എന്റെ ഫാൻസിനെ തൊട്ടു കളിക്കരുത്.... ""

കുറുമ്പൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു.... നീ അല്ലേ അവരുടെ നേതാവ് നിന്നെ കണ്ടു അല്ലേ പഠിക്കുന്നത് അപ്പോൾ പിന്നെ അത് അങ്ങനെ വരൂ... "" കുഞ്ഞാപ്പു വശത്തെ ചാരു പടിയിലേക്ക് ഇരുന്നു... എന്റെ അപ്പൂപ്പാ എന്നെ പറയിപ്പിക്കാൻ ആയിട്ട് എന്തിനാ ആ മണ്ടന്മാരെ എല്ലാം കൂടി ഇങ്ങോട്ട് ഇറക്കുമതി ചെയ്തത്..... ""കുറുമ്പൻ മെല്ലെ വിശ്വംഭരന്റെ മുടിയിൽ ഒന്ന് തലോടി..."" എടാ കിച്ചു വല്ല കത്തിയും കോടാലിയും ഉണ്ടെങ്കിൽ മാറ്റി വച്ചോ... ആ ഏട്ടന്റെ തലയിൽ എടുത്ത് അടിച്ചത് പോലെ ഇങ്ങേർക്കിട്ട കൊടുത്തു കിളിപോയാൽ പണി പാളും..... സച്ചു ചുറ്റും ഒന്ന് നോക്കി... അന്ത ഭയം ഇരികട്ടും.... ബട്ട്‌ ഞാൻ ഈ അപ്പൂപ്പനെ ഒന്നും ചെയ്യില്ല....."" നല്ല മുടി അത് കൊണ്ട് ഒന്ന് പിടിച്ചതാ... ഈ പ്രായത്തിലും ഏത് എണ്ണയ തെയ്ക്കുന്നെ.... ഈ ചെറുക്കനെ ഒന്ന് വിളിച്ചോണ്ട് പോകാമോ ആരേലും ... ""അല്ലി തുറിച്ചൊന്നു നോക്കി... ഞാൻ ഇനി ഒന്നും മിണ്ടില്ല.... നിങ്ങൾ പറഞ്ഞോ...."" വശത് ഉണക്കി വച്ചിരുന്ന നാളികേരത്തിലെ ഒരു പൂൾ എടുത്ത് വായിൽ ഇട്ടു കുറുമ്പൻ...

ഒരെണ്ണം വിശ്വംഭരന്റെ വായിലും തിരുകി.... പറ ചിത്തുവേട്ട ബാക്കി... "" അല്ലി ആകാംഷയോടെ നോക്കി... അല്ലി നന്ദനെ കടത്തിയത് ഇയാൾ ആണോ എന്നുള്ള.ചേട്ടഛന്റെ ഉള്ളിൽ വീണ ആ സ്പാർക്.. "" മഹിതെച്ചിയുടെ വരവോടെ ഏകദേശം കൺഫോം ആയിരുന്നു...... """ ബാംഗ്ലൂരിൽ നിന്നും വിശ്വബ്രന്റെയും ജീവന്റെയും താമസം ചെന്നൈയിലേക് പൂർണ്ണമായും മാറ്റി എന്ന് മഹിതേച്ചി പറഞ്ഞ നിമിഷം ജാതവേദന്റെ സഹായി വിശ്വംഭരൻ ആണോ എന്ന് സംശയം ചേട്ടച്ഛനിൽ ഉടലെടുത്തു....."" എന്നിട്ട്...? അല്ലി കണ്ണൊന്നു തള്ളി. പക്ഷെ മറ്റു തെളിവുകൾ നമുക്ക് മുൻപിൽ ഇല്ലായിരുന്നു... ""കാരണം ചെന്നൈ രെജിസ്ട്രേഷൻ ആണെങ്കിലും അതെല്ലാം ഫേക്ക് ആയിരുന്നു.... ഇവനിലേക്ക് ചേട്ടച്ഛൻ എത്തി ചേരാതെ ഇരിക്കാൻ ഒരു മുഴം മുൻപേ ഇവൻ എറിഞ്ഞു.... മാത്രവുമല്ല ഈ സംശയങ്ങൾ ഒന്നും ഞങ്ങളോട് ഷെയർ ചെയ്യാതെ ഇവനിൽ നിന്നും എന്നെയും ഇവന്മാരെയും ചേട്ടച്ഛൻ അകറ്റി നിർത്തി ഞങ്ങളുടെ സുരക്ഷയെ കരുതി...."""" ആ അതെനിക്ക് അറിയാം....

ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു... അല്ലി ശരി വച്ചു.....( അല്ലി ചിത്രൻ സംഭാഷണം ഓർമ ഉണ്ടെന്നു കരുതുന്നു ....) അച്ഛൻ ഞങ്ങളെ അകറ്റി നിർത്തുമ്പോഴും ഞങ്ങൾ മൂവരുടെയും മനസ് ഒരുപോലെ ആണ് ഇച്ചേച്ചി സഞ്ചരിച്ചത്..... അന്ന് ആ വണ്ടിയുടെ നമ്പർ ഞങ്ങളും ശ്രദ്ധിച്ചിരുന്നു.... ആ പാണ്ടികളെയും... "" കുഞ്ഞൻ അത് പറഞ്ഞതും കുറുമ്പൻ വായിലെ തേങ്ങ പൂൾ എടുത്ത് ഉണ്ടക്കണ്ണു തള്ളി.... വീണ്ടും അപമാനം...."" ഓ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ... കുറെ മണ്ടന്മാരെ കൊണ്ട് ഇറങ്ങിക്കോളും....വിശ്വംഭരനെ ചിറഞ്ഞൊന്നു നോക്കി കുറുമ്പൻ... മ്മ്മ്... നിങ്ങൾക് എല്ലാം എന്തൊക്കെയോ സംശയം ഉള്ളത് ചിത്തുവേട്ടൻ എന്നോട് പറഞ്ഞിരുന്നു.... ഇച്ചേച്ചി... ജാതവേദന്റെ സഹായി ഇയാൾ ആണെന്നു ഞങ്ങളങ്ങൾക് യാതൊരു സംശയവും ഇല്ലായിരുന്നു... ഉണ്ണിമായേ അപകടപെടുത്തിയത് ഇയാൾ ആണെന്നു മാത്രം അറിയാം ..അതിന് പിന്നിൽ ഉള്ള സത്യം തേടി ഒരുവശത് കൂടി മനസ് പാഞ്ഞു... മറുവശത്തു കൂടി ജാതവേതന്റ സഹായിയെ തേടിയും...അവസാനം രണ്ടും ഒരാൾ ആണെന്നു തിരിച്ചറിഞ്ഞു...

കുമ്പിടി ആണ് കുമ്പിടി..... ഒരേ സമയം കേരളത്തിലും വിദേശ രാജ്യങ്ങൾ ആയ ബാംഗ്ലൂരും ചെന്നൈയിലും വരെ അപ്പൂപ്പനെ കണ്ടിട്ടുള്ളവർ ഉണ്ട്..... "" കുറുമ്പൻ ഒരു പൂള് എടുത്തു അയാളുടെ വായിലേക്ക് വച്ചു....... വിദേശ രാജ്യമോ .... "" കിച്ചു നഖം ഒന്ന് കടിച്ചു....ആാാ ഇതിനുള്ള ഉത്തരം അല്ലേ മുൻപേ ചേട്ടായി പറഞ്ഞത്... പിന്നെ എങ്ങനെ അവന്മാർക് ബുദ്ധി വരും... പക്ഷെ ആകാശ് അവൻ ഞങ്ങൾക്കുള്ള വഴി തുറന്നു തന്നു...... നീ ചോദിച്ച ചോദ്യത്തിന് ഉത്തരം.....അല്ലേടാ.... ചിത്രന്റെ കണ്ണുകൾ കുഞ്ഞനിലേക് പോയി... അതേ ഇച്ചേച്ചി അന്ന് നമ്മുടെ കുഞ്ഞയ്യനെ ആദ്യമായി കണ്ട് തിരികെ ഞങ്ങൾ പോയത് ബീച്ചിലേക് ആയിരുന്നു... "" ആകാശിനു ബീച്ച് കാണാൻ ഉള്ള ആഗ്രഹം... ഒരുപക്ഷെ പലതും അറിഞ്ഞത് അന്ന് ആണ്...... "" കുഞ്ഞന്റെ കണ്ണുകൾ വിശ്വംഭരനിലേക് പോകുമ്പോൾ അയാളുടെ കണ്ണുകൾ നാലുപാടും പാഞ്ഞു......

( prt 71) അന്ന് ആദ്യമായി ഞങ്ങൾ ഇയാളെ കണ്ടു... "" ഇതാണ് വിശ്വംഭരൻ എന്ന് ആ നിമിഷവും ഞങ്ങള്ക്ക് അറിഞ്ഞു കൂടായിരുന്നു..""കുഞ്ഞന്റെ ഓർമ്മകൾ കുറച്ച് പുറകിലോട്ട് പോയി..... ( കുഞ്ഞയ്യന്റെ ജന്മശേഷം തിരികെ വല്യൊത്തേക് പോകുന്ന സമയം..) 💠💠💠 നിനക്ക് ഇപ്പോൾ തന്നെ ബീച്ച് കാണണം എന്ന് എന്താ ഇത്ര നിർബന്ധം.. കുഞ്ഞാപ്പു സ്റ്റിയറിങ്ങിൽ കൈ ഒന്ന് തട്ടി മെല്ലെ പുറകോട്ടു നോക്കി..... അത് പിന്നെ കൊച്ചേട്ട.. "" മനസിന്‌ ഒരു വല്ലാത്ത സന്തോഷം... ആരൊക്കെയോ കൂടെ ഉള്ളത് പോലെ എന്തൊക്കെയോ നേടിയെടുത്ത സന്തോഷം... ജീവിക്കാൻ കൊതി ആവുന്നു.... """" അതിന് നീ കടലു കാണുന്നത് എന്തിനാ... കിച്ചു കുഞ്ഞന്റെ ഒടിഞ്ഞ കൈ മെല്ലെ തിരുമ്മി,... എടൊ പൊട്ടാ ഇങ്ങേരു ഇപ്പോൾ മോഹൻലാൽ ആണ്...ഏടത്തിയെ ലൈൻ വലിച്ചു ഒന്ന് സെറ്റ് ആയ സന്തോഷം ആണ് കടലിൽ കൊണ്ട് തള്ളുന്നത്...... "" കുറുമ്പൻ പറഞ്ഞതും എല്ലാവരും സംശയത്തോടെ നോക്കി... ഏടത്തി മോഹൻലാൽ ഫാൻ ആണ്.. ഈ ലാലേട്ടനെ ആണ് ഇഷ്ടം എന്ന്....

വില്ലൻ ഒരു മമ്മൂട്ടി കിടന്നു കറങ്ങുന്നുണ്ട് പണി വാങ്ങി കൂട്ടാൻ...... കുറുമ്പൻ ചിരിച്ചു കൊണ്ട് വായ പൊത്തി.... ഒരു മമ്മൂട്ടിയും അവളുടെ പുറകെ വരില്ല... അവൾ നിനക്ക് ഉള്ളതാ... "" അത് നീ വിചാരിച്ചാൽ പോലും ഒഴിഞ്ഞു പോകില്ല.... കുഞ്ഞൻ മെല്ലെ ചിരിച്ചു കൊണ്ട് പുറത്തിറങ്ങി... അതേ മനസമാധാനം തേടി ഇങ്ങോട്ട് വന്നപ്പോൾ പുറകെ കുറ്റീം പറിച്ചു എല്ലാം കൂടെ പോന്നു.. അല്ലേലും എന്നും അങ്ങനെ ആണല്ലോ...കുഞ്ഞാപ്പു മീശ ഒന്ന് കടിച്ചു പുറത്തേക്കിറങ്ങി.... അത് കൊച്ചേട്ടനെ വിശ്വാസം ഇല്ലാത്ത കൊണ്ടാ നിങ്ങൾ പോകുന്ന ഇടത്ത് എല്ലാം ലെച്ചുവെച്ചി കൂടെ വരുന്നത്..."" പതിനാറായിരത്തിഎട്ടെണ്ണം ഇതൊക്കെ എങ്ങനെ താങ്ങിയെടോ..... ഇവിടെ ഒന്നിനെ വളയ്ക്കൻ പറ്റുന്നില്ല.....കുറുമ്പൻ ഡോർ വലിച്ചടച്ചു.... ഒരൊറ്റ ചവുട്ട് തന്നാൽ കടൽ ഭിത്തി തകർത്ത് കടലിൽ പോയി കിടക്കും നീ.... കുഞ്ഞാപ്പു കുറുമ്പന്റെ തോളിൽ ഒന്നു ഞെക്കി... നീ വരുന്നില്ലെടെ കിച്ചു... ""കുഞ്ഞൻ അകത്തേക് എത്തി നോക്കി.... ഞാൻ വരുന്നില്ല നിങ്ങൾ പൊയ്ക്കോ ""

എനിക്കു കടൽ കാണാൻ എന്റെ പ്രണയം സെറ്റ് ആയില്ലലോ.......ഞാൻ ഇവിടെ ഇരുന്നോളാം..."" നന്നായി മൗനസരോവരം കേട്ടു കിടന്നു ഉറങ്ങിക്കോ... "" ആകാശ് ചുണ്ട് ഒന്ന് കടിച്ചു... അതേ അധികം നെഗളിക്കണ്ട ഒരു വില്ലൻ ഉണ്ട് ഏടത്തിയുടെ മേലുള്ള അവന്റെ ആ നോട്ടം എനിക്കു അങ്ങോട്ട് പിടിക്കുന്നില്ല.... "" അവന്റ പല്ല് അത് ഞാൻ ഊരി എടുക്കും..... കുറുമ്പൻ മുന്പിലെ മണൽത്തരി ദേഷ്യത്തോടെ ഒന്ന് പറപ്പിക്കുമ്പോൾ കുഞ്ഞൻ കണ്ണുകൾ മുറുകെ ഒന്ന് അടച്ചു...... കുറുമ്പന്റെ മമ്മൂട്ടിയുടെ മുഖം മനസിലേക്ക് ഒന്ന് ആവാഹിച്ചു... വാല്യേട്ട... "" സച്ചുവിന്റെ കൈത്തലം തോളിൽ പതിഞ്ഞതും കുഞ്ഞൻ കണ്ണൊന്നു തുറന്നു..... ദേ ആ തെണ്ടി... ഇവൻ എവിടെക്കാ റോക്കറ്റ് പോലെ പായുന്നത്... "" സച്ചു പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ അവിടേക്കു പാഞ്ഞു.....വലിയ പറകെട്ടിലേക് വലിഞ്ഞു കയറുന്ന നെല്ലിമല മൂപ്പൻ......(മുൻപ് പറഞ്ഞിട്ടുണ്ട് നെല്ലിമല മൂപ്പന്മാർ വാഹനം ഉപയോഗിക്കില്ല എന്ന് ) ഹരിഹരന്മാർ പരസ്പരം ഒന്നു നോക്കി ശേഷം കണ്ണുകൾ വിനായകനിൽ എത്തി..... കേശു ..."" കുഞ്ഞന്റെ കണ്ണുകൾ നാരായണിലേക്കു ചെല്ലുമ്പോൾ ആ കണ്ണുകളും ആ നിയോഗത്തെ ശരി വച്ചു..... വാല്യേട്ട അങ്ങേര് ചാടി ചാകാൻ പോവാ... ""

ഞാൻ പോയി തള്ളി ഇടട്ടെ..... കുറുമ്പൻ മുന്പോട്ട് ആഞ്ഞതും ആകാശ് അവനെ പുറകിൽ നിന്നും വലിച്ചു......... എടാ അയാൾ മാത്രം അല്ല ദേ അത് കണ്ടോ ആ ജാതവേദന്റെ കാർ... "" ആകാശിന്റെ കൈ നീണ്ടതും ഏവരും അവിടേക്കു നോക്കി.....അതിനോട് ചേർന്നു കിടക്കുന്ന തമിൾ നാട് രെജിസ്ട്രേഷനിൽ മറ്റൊരു കാർ..... കേശു ഈ പാറകെട്ടിന് പിന്നിൽ അയാൾ ഉണ്ട്.... ജാതവേദൻ """"".....അയാൾ മാത്രം അല്ല നമ്മൾ തേടി നടന്നവൻ അയാളുടെ സഹായി........"" ഞാൻ ആ പാറക്കെട്ടിൽ കയറാം... "" കുഞ്ഞാപ്പു മുന്പോട്ട് ആഞ്ഞതും കുറുമ്പനും സച്ചുവും കൂടെ കൂടി.... എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ.... "" കുഞ്ഞൻ ചോദിച്ചതും കുറുമ്പനും സച്ചുവും തലയാട്ടി..... അവരെ കൂടാതെ ഒരാൾ കൂടെ ഉണ്ട് വല്യേട്ട.... ഒരു പ്രായം ഉള്ള അപ്പൂപ്പൻ.."" സച്ചു ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു... എടാ കേശു അയാൾ ആരാണെന്നു വല്ല ഐഡിയ ഉണ്ടോ...? കുഞ്ഞൻ മീശ ഒന്ന് കടിച്ചു... നിക്ക് നോക്കട്ടെ... "" കുഞ്ഞാപ്പു ഒന്ന് കൂടി എത്തി നോക്കി.... .. "" ഇവിടെ എങ്ങും ഈ മൊതലിനെ കണ്ടിട്ടില്ലല്ലോ കൊച്ചേട്ട.. "" പണി വാങ്ങാൻ കാറും പിടിച്ചു വന്നത് ആയിരിക്കും അപ്പൂപ്പൻ ...കുറുമ്പൻ പറഞ്ഞതും കുഞ്ഞാപ്പു അവന്റെ കൈയിൽ മുറുകെ പിടിച്ചു.....

ഒരു ഞെട്ടലോടെ മൂവരുടെയും കണ്ണുകൾ ജാതവേദനിലേക്കു പോയി.. ഗ്ഗ്... ഗ്ഗ്.. "" കഴുത്തിൽ വലിഞ്ഞു മുറുകുന്ന കൈക്കുള്ളിൽ കിടന്നു പിടയുന്ന പ്രായം ചെന്ന മനുഷ്യൻ..... "" കടൽ തീരത്തെ പാറ കെട്ടിലേക് ഉയർത്തി നിർത്തുമ്പോൾ അയാളുടെ കാലുകൾ താഴേക്കു ഒരു ആശ്രയത്തിനായി പിടഞ്ഞു........ അരുത് തിരുമേനി അയാൾ ചത്തു പോകും... "" നെല്ലിമല മൂപ്പന്റെ കൈകൾ ജാതവേദന്റെ കൈകളെ സ്വാതന്ത്ര്മാക്കാൻ ശ്രമിച്ചു.... നശിപ്പിച്ചില്ലേ എല്ലാം.... """ നിന്നോട് ഞാൻ താക്കീത് ചെയ്തത് എന്താണ് ഒരിക്കലും അവൾ നിന്റെ ചെറു മകൾ അവനിൽ എത്തിച്ചേരാൻ പാടില്ല എന്ന് അല്ലേ ........ അയാളുടെ കഴുത്തിലെ പിടി വിടുമ്പോൾ താഴേക്കു ഊർന്നു വീണു അയാൾ....... ചോര നിറഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു............. ശ്വാസം എടുക്കാനായി പാട് പെട്ടതും മൂപ്പൻ അയാളുടെ നെഞ്ചിലും പുറത്തും ആഞ്ഞു ഇടിച്ചു.... അവനിലെ ശ്വാസഗതിയെ തിരികെ കൊണ്ട് വന്നു...... ഛെ... "" ജലന്ധരൻ ആ പാറക്കൂട്ടത്തിലേക് കൈകൾ ആഞ്ഞടിച്ചു...... ഞാൻ... ഞാൻ എന്ത്‌ ചെയ്യണം ആയിരുന്നു തിരുമേനി... ""

അവന്റെ കണ്ണ് എത്താത്ത ദൂരത്തേക് അവളെ ഞങ്ങൾ മാറ്റിയത് അല്ലേ.... പക്ഷെ എന്നിട്ടും...... എന്നിട്ടും എനിക്കും എന്റെ മകനും പറ്റിയ തെറ്റ് ആണ് സമ്മതിക്കുന്നു...........അതിനുള്ള ശിക്ഷ പോലെ അവൻ ഇന്ന് കാല് മുറിച്ചു കളഞ്ഞില്ലേ.... അ രുദ്രൻ അവൻ എന്റെ രണ്ട് മക്കളെയും ചലനം ഇല്ലാതെ കിടത്തി കളഞ്ഞു......ആഹ്ഹ്.... ആഹ്ഹ്യ്.... അയാൾ നിന്ന് അണച്ചു... ആഹ്ഹ്.... "" കുഞ്ഞാപ്പു ഒരു നിമിഷം ഞെട്ടി..... കണ്ണുകൾ അയാളിലേക് പോയി.... വീറോടെ മുന്പോട്ട് ആഞ്ഞതും സച്ചുവും കുറുമ്പനും അവനെ പിടിച്ചു താഴെക് വലിച്ചു.... നിരങ്ങി താഴേക്കു ഇറങ്ങുമ്പോൾ കുറുമ്പൻറ് കൈകൾ ആ പാറ പുറത്ത് ഉരസി......... എന്താടാ.... ആരാ അത്..... പറ..... കുഞ്ഞൻ ഇടം കൈ കൊണ്ട് കുഞ്ഞാപ്പുവിന്റെ തോളിൽ പിടിച്ചു ഉലയ്ക്കുമ്പോൾ നാരായണന്റെ കണ്ണുകളിൽ നിന്നും താഴേക്കു ഒഴുകുന്ന നീരിൽ രക്തം പൊടിഞ്ഞു.... ആ... ആ.. ആരാ കൊച്ചേട്ട അത്..."" കുറുമ്പൻ നാരായണന്റെ തോളിൽ പിടിക്കുമ്പോൾ അവന്റെ വാക്കുകൾ മുറിഞ്ഞു..... വിശ്വംഭരൻ.......... ""

നമ്മുടെ അച്ഛനെ ഈ വിധം തളർത്തി കിടത്തിയവൻ...... നമ്മുടെ.... നമ്മുടെ ഉ.... ഉ... ഉണ്ണിമായുടെ ജീവന് വില പറഞ്ഞിരിക്കുന്നവൻ................ നമ്മൾ തേടി നടന്നവൻ.......ഹ്ഹ്ഹ്....... ഹ്ഹ്..... നാരായൺ നിന്ന് വിറച്ചു...... ആഹ്ഹ്....... നീ.... നീ... നീ എന്താ പറഞ്ഞത്....... അയാൾ ...... അപ്പോൾ... അപ്പോൾ മഹിത ചിറ്റ പറഞ്ഞ വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്ന ഗുരുനാഥൻ ജാതവേദൻ ആണോ....... "" വിശ്വംഭരൻ ഇനി ഭൂമിയ്ക് മുകളിൽ വേണ്ട......... വെറിയോടെ പാറകെട്ടുകളെ ഭേദിക്കാൻ മുന്പോട്ട് ആഞ്ഞ ആദിശങ്കരന്റെ ഇടം കൈയിൽ ആകാശിന്റെ പിടി വീണു...."" ആഹ്ഹ്... തെല്ല് നോവോടെ അവൻ ഒരു നിമിഷം നിന്നു....... കണ്ണുകൾ ആകാശിൽ ചെന്നു നിൽകുമ്പോൾ കുഞ്ഞന്റെ കൈകൾ വേദന കൊണ്ട് ഞെരിഞ്ഞു...... തുമ്പി കരത്താൽ ജന്മം കൊണ്ടു തന്റെ പിതാവും ഈ ജന്മത്തിലെ കർമ്മം കൊണ്ട് തനിക് ജ്യേഷ്ഠനും ആയി മാറിയ മഹാദേവനെ അവൻ തടഞ്ഞു..... ( തുടരും )

NB:: വിശ്വംഭരൻ പണി വാങ്ങാൻ ആയി വന്നിട്ടുണ്ട്.... "ഈ കാര്യങ്ങൾ ബാക്കി ഉള്ളവർ അറിയുമ്പോൾ കിച്ചു കാറിൽ ആണ്... അത് കൊണ്ട് അവൻ മാത്രം ഒന്നും അറിഞ്ഞില്ല... പിന്നെ മമ്മൂട്ടിയെയും കൊണ്ട് എന്തായാലും ആകാശ് ചുമ്മ മാറി നിൽക്കില്ല..... മഹിത വന്നപ്പോൾ മുതൽ വിശ്വംഭരനെ നിയന്ത്രിക്കുന്ന ഗുരുവിനെ തേടി രുദ്രൻ നടക്കുന്നുണ്ട്... അത് ജാതവേദൻ ആണെന്നു രുദ്രൻ ഏകദേശം ഉറപ്പിച്ചിരുന്നു... പക്ഷെ കുട്ടികൾ അയാളിൽ എത്തി ചേർന്നത് ഇങ്ങനെ ആണ്.... ഇനിയും കുറച്ചു കൂടി അറിയാൻ ഉണ്ട് അത് അടുത്ത പാർട്ടിൽ.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story