ആദിശങ്കരൻ: ഭാഗം 101

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആഹ്ഹ്....... നീ.... നീ... നീ എന്താ പറഞ്ഞത്....... അയാൾ ...... അപ്പോൾ... അപ്പോൾ മഹിത ചിറ്റ പറഞ്ഞ വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്ന ഗുരുനാഥൻ ജാതവേദൻ ആണോ....... "" വിശ്വംഭരൻ ഇനി ഭൂമിയ്ക് മുകളിൽ വേണ്ട......... വെറിയോടെ പാറകെട്ടുകളെ ഭേദിക്കാൻ മുന്പോട്ട് ആഞ്ഞ ആദിശങ്കരന്റെ ഇടം കൈയിൽ ആകാശിന്റെ പിടി വീണു...."" ആഹ്ഹ്... തെല്ല് നോവോടെ അവൻ ഒരു നിമിഷം നിന്നു....... കണ്ണുകൾ ആകാശിൽ ചെന്നു നിൽകുമ്പോൾ കുഞ്ഞന്റെ കൈകൾ വേദന കൊണ്ട് ഞെരിഞ്ഞു...... തുമ്പി കരത്താൽ ജന്മം കൊണ്ടു തന്റെ പിതാവും ഈ ജന്മത്തിലെ കർമ്മം കൊണ്ട് തനിക് ജ്യേഷ്ഠനും ആയി മാറിയ മഹാദേവനെ അവൻ തടഞ്ഞു..... വേദനോയോടെ ആകാശിന്റെ കണ്ണുകളിലേക് ഉറ്റു നോക്കി കുഞ്ഞൻ..... "" സോ... സോറി വല്യേട്ട... കൈ വേദനിച്ചോ... ഞാൻ പെട്ടന്ന് അറിയാതെ..... "" കുഞ്ഞന്റെ കണ്ണിൽ തുളുമ്പിയ കണ്ണുനീർ കണ്ടതും ആകാശ് ഒന്ന് ഉലഞ്ഞു.....പെട്ടന്നവൻ കൈകൾ പിൻവലിച്ചു.... ശേ ഈ ആകാശേട്ടൻ എല്ലാം കുളമാക്കി....

വല്യേട്ട ദേ അവർ പോയി...മൂന്നിനെയും പിടിച്ചു കടലിൽ മുക്കി കൊല്ലേണ്ടത് ആയിരുന്നു...നശിപ്പിച്ചില്ലേ എല്ലാം...കുറുമ്പൻ പുരികം ഒന്ന് ചുളിച്ചതും ആകാശിന്റ കണ്ണ് നിറഞ്ഞൊഴുകി... നമ്മൾ..... നമ്മൾ ഇത് അറിഞ്ഞു എന്ന് അയാൾ മനസിലാക്കിയാൽ പാവം അച്ചുവിനെയും മഹിത ചിറ്റേയും അയാൾ വെറുതെ വിടില്ല..അത്... അത് നമ്മുടെ കിച്ചുവിനെ അല്ലെ ബാധിക്കുന്നത്.. അത് കൊണ്ട ഞാൻ വല്യേട്ടനെ തടഞ്ഞത്...ആകാശിന്റ കണ്ണുകളിൽ അത് പറയുമ്പോൾ നേർത്ത ഭയം നിഴലിച്ചു....കുഞ്ഞന്റെ നെഞ്ചിലേക് ഉത്ഭയത്തോട്ർ ഒന്ന് കൂടി ചേർന്നവൻ... ചിലപ്പോൾ ഞാൻ ഇങ്ങനെയാ... വേണ്ടാത്ത ഇടതൊക്കെ കേറി ഇടപെടും....അറിയാതെ പറ്റി പോകുന്നതാ....എന്നോട് ക്ഷമിക്കില്ലേ....... അയ്യേ നീ എന്താ കൊച്ച് കുട്ടികളെ പോലെ... ഈ പൊട്ടൻ പറയുന്നത് കേട്ട് നീ വിഷമിക്കണ്ട...നീ അറിയാതെ ആണ് ഇടപെടുന്നത് പക്ഷെ അതിൽ ഒരു ന്യായം ഉണ്ട്... ഒരുപക്ഷേ കാലം കുറച്ചു കൂടി എടുക്കും നീ എന്ന സ്വത്വം ഉൾക്കൊള്ളാൻ..... കുഞ്ഞൻ പറയുമ്പോഴും ഒന്നും മനസിൽ ആകാതെ അവന്റെ കണ്ണിലേക്കു ഉറ്റു നോക്കിയവൻ... എന്നാലും ഞാൻ പിടിച്ചപ്പോൾ വല്യേട്ടന് വേദനിച്ചോ.... അത്രയ്ക്ക് ശക്തി ഉണ്ടോ എനിക്കു...... ""

ആകാശ് നിഷ്കളങ്കമായി ചോദിക്കുമ്പോൾ കുഞ്ഞന്റെ മുഖത്ത് നിലാവ് ഉദിച്ചത് പോലെ ചിരി വിടർന്നു....അതെ പുഞ്ചിരി നാരായണാനിലും വിടരുമ്പോൾ കുഞ്ഞന്റെ തോളിൽ പിടിച്ചു കുഞ്ഞാപ്പു....... ദേവൂട്ട നീ ഇവനെയും കൊണ്ട് കാറിന്റെ അടുത്തേക് പൊയ്ക്കോ... ""ഒരു കാരണവശാലും കിച്ചു ഒന്നും അറിയാൻ പാടില്ല..... ചിരിയോടെ കുഞ്ഞാപ്പു കുറുമ്പനെ നോക്കുമ്പോൾ ആകാശിന്റെ കൈൽ പിടിച്ചവൻ...... വായൊ ആകാശേട്ട.... ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ.....നമുക്ക് കടല മേടിച്ചു കഴിക്കാം.... കുറുമ്പ് പറയുന്നവന്റെ ഉള്ളവും ആ നിമിഷം പിടഞ്ഞു....തന്റെ രക്തത്തെ തന്നോട് ചേർത്തവൻ മുന്പോട്ട് നടന്നു പോകുന്നത് കുഞ്ഞനും കുഞ്ഞാപുവും സച്ചുവും കൺനിറഞ്ഞു നോക്കി നിന്നു... കേശു..."" ആകാശ് അവനിലെ ആ മാറ്റം നീ ശ്രദ്ധിച്ചോ......അവന്റ ശക്തി എന്റെ ഞരമ്പുകളിലെ രക്തത്തെ പോലും തടഞ്ഞു നിർത്തി........ ഒരുപക്ഷെ വിശ്വംഭരനു മുൻപിലേക് നമ്മൾ എത്തിച്ചേരാൻ സമയം ആയിട്ടില്ല......അവൻ മറ്റെന്തോ മനസിൽ കണ്ടിട്ടുണ്ട്........

കുഞ്ഞൻ മീശ ഒന്ന് കടിച്ചു... കൊച്ചേട്ട....""സച്ചുവിന്റെ ആ വിളിയിൽ കുഞ്ഞാപുവും കുഞ്ഞനും സംശയത്തോടെ തിരിഞ്ഞു നോക്കി... ചന്തുമായേ ഇയാൾ ആണോ അപകടപെടുത്തിയത്..... എന്റെ അച്ഛനെ ആയിരുന്നോ അ... അ.. അയാൾ ലക്ഷ്യം വച്ചത്.... സച്ചു അത് ചോദിക്കുമ്പോൾ അവന്റ വാക്കുകൾ പതറി..... മ്മ്മ്... "" അതെ....... ഉണ്ണിമാ ആയിരുന്നു അയാളുടെ ലക്ഷ്യം...എന്താണ് അയാൾക് നമ്മോടുള്ള ശത്രുത എന്ന് അറിയില്ല.... അച്ഛൻ ഒരിക്കലും ഒന്നും വിട്ടു പറയുന്നില്ല പക്ഷെ എല്ലാം കണ്ടു പിടിക്കും ഞാൻ.... കുഞ്ഞന്റെ കണ്ണുകൾ ഒരു പിടപോടെ കുഞ്ഞാപ്പുവിൽ ചെന്ന് നിന്നു..... എന്താടാ.... "" കുഞ്ഞാപ്പു സംശയത്തോടെ കുഞ്ഞന്റെ കണ്ണിലേക്കു ഉറ്റു നോക്കി... എടാ അയാളുടെ വാക്കുകൾ നീ ഒന്ന് കൂടി പറഞ്ഞെ.....വിശ്വംഭരന്റെ..... കുഞ്ഞന്റെ ശബ്ദം ഒന്ന് കിതയ്ക്കുകബോൾ കുഞ്ഞാപ്പുവും സച്ചുവും ആ വാക്കുകൾ ഓർത്തെടുത്തു.... """""""""""""""ഞാൻ... ഞാൻ എന്ത്‌ ചെയ്യണം ആയിരുന്നു തിരുമേനി... ""

അവന്റെ കണ്ണ് എത്താത്ത ദൂരത്തേക് അവളെ ഞങ്ങൾ മാറ്റിയത് അല്ലേ.... പക്ഷെ എന്നിട്ടും...... എന്നിട്ടും എനിക്കും എന്റെ മകനും പറ്റിയ തെറ്റ് ആണ് സമ്മതിക്കുന്നു...........അതിനുള്ള ശിക്ഷ പോലെ അവൻ ഇന്ന് കാല് മുറിച്ചു കളഞ്ഞില്ലേ.... അ രുദ്രൻ അവൻ എന്റെ രണ്ട് മക്കളെയും ചലനം ഇല്ലാതെ കിടത്തി കളഞ്ഞു......""""" """""""""" കേശു.... "" കുഞ്ഞൻ ഒന്ന് കണ്ണുകൾ വെട്ടിച്ചു... എന്താടാ....? കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... അപ്പോൾ അച്ചുവിന്റെ ജന്മം അയാൾ നേരത്തെ അറിഞ്ഞിരുന്നു.... അവനിലേക് എത്തിച്ചേരാതെ അവളെ അയാൾ ഇവിടെ നിന്നും ദൂരേക്ക് മാറ്റി..... അന്ന് ചെന്നയിൽ വച്ചു കിച്ചുവിനെ ആദ്യമായി കണ്ട ജീവൻ അവന്റ വരവിനെ ഭയന്നു എങ്കിൽ അതിനു പിന്നിൽ ജാതവേദൻ ആണ്.. """"( ഒരുപാർട്ടിൽ പറയുന്നുണ്ട് ഓർമ്മ കാണുമെന്നു വിശ്വസിക്കുന്നു ) അതെ വല്യേട്ട....."" കിച്ചു അയാളെ ആക്രമിച്ചപ്പോൾ തന്നെ അയാളുടെ പെരുമാറ്റം അവനെ പ്രതീക്ഷിച്ചത് പോലെ ആയിരുന്നു...... സച്ചുവും ശരി വച്ചു.. മ്മ്മ്.. അതെ... അതിനു ശേഷം ആണ് അവളെ ദുബായിലേക്ക് മാറ്റിയത്... കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു അത് കുഞ്ഞാപ്പുവിൽ ചെന്ന് നിന്നു..... കേശു... """""

അപ്പോൾ അപ്പോൾ വിശ്വജിത്... കേവലം പതിമൂന്ന് വയസ് മാത്രം പ്രായം ഉള്ള ആ കുഞ്ഞ്...അവൻ....അവൻ അപ്പോൾ ജലന്ദ്രന്റെ കൈകളിൽ തന്നെ കാണും..... അല്ലങ്കിൽ.... അല്ലങ്കിൽ അവൻ ജീ.... ജീ... ജീവനോടെ..................കാ.. കാണുമോ...? ഈ ദുഷ്ടൻ അ... അ.. അവനെ.... കുഞ്ഞന്റെ ശബ്ദം ഇടറുമ്പോൾ അർദ്ധചന്ദ്രന്റെ നിലാ വെളിച്ചം അവന്റെ വലതെ മുടിയിഴകളെ തഴുകി... ആ നേർത്ത വെളിച്ചത്തിൽ വലത്തെ മുടിയിഴകളിൽ നിഴൽ പോലെ അർധചന്ദ്രൻ സച്ചുവിന്റെ അല്ല സൂര്യദേവന്റ ഇരു കണ്ണിലും തെളിഞ്ഞു വന്നു..അവനിലെ ഇരുട്ടിനു വെളിച്ചം ഏകുന്നവന്റെ തേജസ്‌ സൂര്യന്റെ ഇരു കണ്ണിലും തെളിഞ്ഞു....... വല്യേട്ട.... അവൻ ജീവനോടെ ഉണ്ട്.... വല്യേട്ടനെ വിട്ടു പോകാൻ എനിക്കോ വിശ്വജിതതിനോ കിച്ചുവിനോ കഴിയുമോ........ സച്ചുവിന്റെ കണ്ണിൽ നീര് പൊടിഞ്ഞു..... അവൻ പറഞ്ഞത് സത്യം ആണ് ശങ്കു....ഇല്ലെങ്കിൽ ഇന്ന് നീ ഇങ്ങനെ ഇവിടെ കാണില്ലായിരുന്നു....

കോകിലയുടെ കാളികാ വനത്തിലെ ഉഗ്രസർപ്പത്തിന്റ വിഷം നിന്നിലേക് ആഴ്ന്നിറങ്ങാതെ തുണച്ചത് അവന്റെ സാന്നിദ്യം ആണ് അത് നമ്മൾ അന്നേ തിരിച്ചറിഞ്ഞത് അല്ലെ....... കുഞ്ഞാപ്പു കുഞ്ഞന്റെ തോളിൽ പിടിച്ചു...... മ്മ്... "" എന്നാലും വിശ്വംഭരൻ എങ്ങനെ ജലന്ദരന്റ മുൻപിൽ വന്നു... ഒരുപക്ഷെ അച്ഛൻ ഇത് നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നുവോ.....? അന്ന് നന്ദേട്ടന്റെ വിവാഹം മുടക്കാൻ എത്തിയ ഗുണ്ടകളെവെറുതെ വിട്ടു എങ്കിൽ അച്ഛനിൽ എന്തോ സംശയത്തിന്റെ നിഴൽ വീണിട്ടുണ്ട് ...കുഞ്ഞന്റ് കണ്ണുകൾ കുറുകി..... ശങ്കു വിശ്വംഭരനു ഉണ്ണിമായോടുള്ള ശതൃതയുടെ ആഴം നമ്മൾ ഉദ്ദേശിക്കുന്നതിലും പതിൻമടങ് വലുത് ആണ് ആ ശതൃതയ്ക്ക് പിന്നിലുള്ള കാരണം നമ്മൾ കണ്ടതിയെ കഴിയൂ.... അല്ലങ്കിൽ രുദ്രച്ഛൻ നമ്മോട് തുറന്ന് പറയാൻ തയാറാകണം........ മ്മ്മ് നമ്മളെക്കാൾ മുൻപേ അച്ഛൻ ഇവന്റെ പിന്നാലെ എത്തിയിട്ടുണ്ട്..... "" ഇനി അറിയേണ്ടത് ആ ശതൃതയുടെ പിന്നിലെ കാരണം ആണ്..... മുന്പോട്ട് നടക്കുമ്പോൾ കുഞ്ഞന്റെ ഇടത്തെ കൈൽ നാരായണൻറ് വലം കൈ മുറുകി.... ( അങ്ങനെ part 80 ഇൽ കുട്ടികൾ ആ ശത്രുതയുടെ പിന്നിൽ ഉള്ള സത്യം രുദ്രനിൽ നിന്നും തിരിച്ചറിഞ്ഞു.. ഉണ്ണി കാനഡ പോയതും ജഗനെ അപകടപെടുത്തിയതും എല്ലാം അറിയുന്ന ഭാഗം )

ഇനി തിരികെ പ്രെസെന്റിലേക് വരാം....... 💠💠💠💠 കുഞ്ഞൻ പറഞ്ഞു തീർന്നതും അല്ലിയുടെ കണ്ണുകൾ ചിത്രനിലേക്ക് പോയി...... നീ ചോദിച്ചതിന് ഉത്തരം കിട്ടിയില്ലേ... """" ഈ നാറിക്കു അയാളുമായി ഉള്ള ബന്ധം നമുക്ക് മുൻപിലേക് തുറന്നു തരാൻ മാത്രം ആയിരുന്നു അന്ന് ആകാശ് ഇവരെ അവിടെ എത്തിച്ചത്....!!ഇവന്മാർ അത് ആദ്യം വന്നു പറയുന്നത് എന്നോട് ആണ് എന്നിലെ സംശയത്തിന് വീണ്ടും അടിത്തറ പാകി.... ഞങ്ങൾ മൂന്ന് പേരും ഒരേ ദിശയിൽ യാത്ര ആരംഭിച്ചു.... വിശ്വംഭരനെ ഇവന്മാർ തിരിച്ചറിഞ്ഞു എന്ന് അറിഞ്ഞാൽ എന്നെ വിലക്കിയത് പോലെ ചേട്ടച്ഛൻ ഇവരെയും വിലക്കും.... അത് കൊണ്ട് തന്നെ ഈ വിവരം ഞങ്ങൾ ചേട്ടച്ഛനിൽ നിന്നും മറച്ചു പിടിച്ചു...ഞങ്ങൾക് ആദ്യം അറിയേണ്ടത് ഉണ്ണിചേട്ടച്ഛനോട് ഇയാൾക്കുള്ള വൈരാഗ്യം... അതിനുള്ള കാരണം ആയിരുന്നു......അത് ഞങ്ങൾ ചേട്ടച്ഛനിൽ നിന്നും തന്നെ അറിഞ്ഞു....

മ്മ്ഹ്ഹ്... ചിത്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു......( part 80 പറയുന്നുണ്ട് ത്രിമൂർത്തികൾ മൂന്നും ഒരേ സംശയത്തോടെ വിശ്വംഭരനു പുറകെ പോയത്..ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു..) എന്നിട്ട് ഇയാളെ കണ്ടത് നിങ്ങൾ ചേട്ടച്ഛനോട്‌ പറഞ്ഞില്ലേ .... അല്ലിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു.....കണ്ണുകൾ കുഞ്ഞനിലും കുഞ്ഞാപ്പുവിലും ചെന്ന് നിന്നു.... മ്മ്മ് പറഞ്ഞു.. "" അച്ഛനിൽ നിന്നും ഇയാൾക് ഉണ്ണിമയോടുള്ള ശത്രുതയുടെ ആഴം തിരിച്ചറിഞ്ഞ നിമിഷം തന്നെ വിശ്വഭരൻ ഞങ്ങളുടെ കണ്മുൻപിൽ എത്തിച്ചേർന്നത് അച്ഛൻ മനസിലാക്കി......എന്റെയും കേശുവിന്റെയും ഓരോ ചലനങ്ങളും തിരിച്ചറിയാൻ അച്ഛനോളം മറ്റാർക്കും ആവില്ല ഇച്ചേച്ചി......കുഞ്ഞൻ നേർത്ത ചിരിയോടെ കുഞ്ഞപ്പുവിനെ നോക്കി...........(part 81.. തുടക്കത്തിൽ ഉണ്ട് രുദ്രനും ഉണ്ണിയിലും സംശയം നിറയുന്നത് ) സത്യം ആണ് ഇച്ചേച്ചി.... "" ഞങ്ങളിൽ നിന്നും ഈ സത്യം അറിയുമ്പോൾ രുദ്രച്ഛനും ഉറപ്പിച്ചു ഇവനെയും ഇവന്റെ മകനെയും പൂർണ്ണമായും നിയന്ത്രിക്കൂന്നത് ജാതവേദൻ തന്നെ എന്ന്.......കുഞ്ഞാപ്പുവിന്റെ കണ്ണുകൾ കിച്ചുവിൽ ചെന്നു നിന്നു...... കൊച്ചേട്ട... "" ഇയാൾ ഇന്ന് ഇവിടെ വരും ഇന്ന് നിങ്ങൾ അറിഞ്ഞിരുന്നോ.... എങ്കിൽ എന്നോട് എന്തെ പറഞ്ഞില്ല......

അറിഞ്ഞിരുന്നോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല എന്ന് പറയാനേ കഴിയൂ ... എന്നാൽ അറിഞ്ഞിരുന്നു... പലതും ഞങ്ങൾ വായിച്ചെടുത്തു.... കുഞ്ഞാപ്പു എങ്ങും തൊടാതെ പറയുമ്പോൾ കുഞ്ഞനിൽ നേർത്ത ചിരി വിടർന്നു.... എന്തിനാ വല്യേട്ട ചിരിക്കുന്നത് നിങ്ങൾക് എല്ലാവർക്കും തമാശ ആണോ.... ഒന്ന് മിണ്ടാൻ പോലും കഴിയാത്ത കൊച്ചാ അവൾ.... ഒരു ജന്മം മുഴുവൻ അവൾ അനുഭവിച്ചത് അല്ലെ... ഇനി എനിക്കു സങ്കടപെടുത്താൻ വയ്യ....കിച്ചുവിന്റ കണ്ണ് നിറഞ്ഞു..... ആരു പറഞ്ഞേടോ തന്നോട് സങ്കടപെടുത്താൻ....കൈൽ ഇരുന്ന നാളികേരത്തിന്റർ പൂൾ കിച്ചുവിന് നേരെ വലിചെറിഞ്ഞ കുറുമ്പൻ...... എടാ അടങ്ങി ഇരിക്കെടാ അവിടെ.... ചിത്രൻ കണ്ണുരുട്ടിയതും വിശ്വംഭരന് നേരെ തിരിഞ്ഞ് കുറുമ്പൻ.... തനിക് ഞാൻ വച്ചിട്ടുണ്ട് വല്യപ്പാ... എന്റെ അച്ഛനെയാണ് താൻ തളർത്തി കിടത്തിയത്.... കുറുമ്പന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ നീരിൽ പക നിറയുന്നത് കുഞ്ഞൻ ശ്രദ്ധിച്ചു.... കിച്ചു... "" ശ്രീകുട്ടിയ്ക് പിന്നാലെ അടുത്ത ഇര അച്ചു ആണെന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു എന്നുള്ളത് സത്യം ആണ്...

പക്ഷെ അതിൽ കൂടുതൽ ഞങ്ങൾക്ക് അറിയില്ല അച്ഛന് മാത്രമേ അത് പറയാൻ കഴിയൂ..... ഇന്ന് ഈ നിമിഷം അച്ഛൻ ഇയാളെ ഇവിടെ പ്രതീക്ഷിച്ചിരുന്നു...... കുഞ്ഞന്റെ കണ്ണുകൾ പുറത്തേക് നീളുമ്പോൾ എല്ലവരുടെയും കണ്ണുകൾ വാതുക്കലേക് നീണ്ടു...... ചേട്ടച്ഛൻ...... "" അല്ലിയുടെ നാവിൻ തുമ്പിൽ മന്ത്രം പോലെ ആ പേര് ഉരുവിട്ടു......ഇരു ചുവരിൽ കൈകൾ കോർത്തു നിൽക്കുന്ന രുദ്രൻ ..... മുൻപോട്ട് നടന്നുവരുന്ന രുദ്രന് പിന്നാലെ ഉണ്ണിയും അകത്തേക് വന്നു... ഇതെങ്ങനെ രുദ്രച്ഛനും ഉണ്ണിമായും തിരിച്ചു വന്നത്... "" ഇവിടെ വല്ല സെൻസർ വച്ചിട്ടുണ്ടോ... കുറുമ്പൻ തട്ടിൽ കണ്ണുകൾ കൊണ്ട് ഒന്ന് പരതി...... രു.. രുദ്രൻ......"""" തല ഉയർത്തി ഒന്ന് നോക്കി വിശ്വംഭരൻ....ആ പേര് ഉച്ചരിക്കുന്നതിന് ഒപ്പം തന്നെ അയാളുടെ കണ്ണുകൾ ഉണ്ണിയിൽ ചെന്നു നിന്നു..... രക്‌തം മുറ്റിയ കണ്ണുകളിൽ പക ആളിക്കത്തി.......ത്ഫൂ..... "" ഉണ്ണി..... അയാൾ ആഞ്ഞൊന്നു തുപ്പി...... അതേടാ വിശ്വംഭര നിന്റെ ആ ജന്മ ശത്രു.... തകർക്കാൻ നീ ശ്രമിച്ചിട്ടും തളരാത്ത കാലുകൾ...ഉണ്ണികൃഷ്ണൻ...""" താൻ എന്താടോ വിചാരിച്ചത് ഇരിക്കത്തൂർ മനയിലേക് നാലു ഗുണ്ടകളെയും കൊണ്ട് വന്നാൽ തനിക്ക് കൊച്ച് മോളെയും പൊക്കി എടുത്ത് അങ്ങ് പോകാമെന്നോ.... മ്മ്ഹ്ഹ്...

നിനക്ക് തെറ്റ് പറ്റിയെടോ വിശ്വംഭര .... രുദ്രന് ചുറ്റും നിറഞ്ഞു നിൽക്കുന്ന ശക്തിയുടെ കണക്ക് എടുക്കാൻ നിന്റെ ഗുരു ജാതവേദനു പോലും കഴിയില്ല...... "" രുദ്രന്റെ കണ്ണിൽ നിന്നും അഗ്നി പാറുമ്പോൾ ഇരു വശങ്ങളിലും നിറഞ്ഞു നിൽക്കുന്ന ശക്തികൾ മായ പോലെ അയാളുടെ കണ്ണിലേക്ക് കടന്ന് വന്നു..... മഹാരുദ്രന്റെ വലതു ഭാഗത്തു അവന്റെ തന്നെ ബീജത്താൽ ഉരുവായാ മറ്റൊരു രൗദ്രഭാവം ആദിശങ്കരൻ.... ഇടത് ഭാഗത്തു അവനിലേ അംശം ഉൾക്കൊണ്ട്‌ അവനായി ജന്മം ഉഴിഞ്ഞു വച്ചവൻ സാക്ഷാൽ നന്ദികേശൻ..... ഇടവും വലവുമായി സാക്ഷാൽ ബ്രഹ്മദേവനും നാരായണനും അവനോട് ചേർന്നു സാക്ഷാൽ അഗ്നിയും സൂര്യനും വേലായുധനും.......മായ കാഴ്ചകൾ പോലെ കണ്മുൻപിൽ രൂപങ്ങൾ മിന്നിമയുമ്പോൾ അയാളുടെ ശിരസ്സിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി....... ആഹ്ഹ്.... ആഹ്ഹ്...... ആഹ്ഹ്........ തലയിൽ കൈ കോർത്തു ഭ്രാന്ത്‌ പോലെ അലറി അയാൾ........... ഇല്ലാ.... ഇല്ലാ....... ആരാ നിങ്ങൾ..... ആരാ........ ഹഹഹ... ഹ ഹ ഹ.....ചോദ്യം മാറി അട്ടഹാസത്തിലേക്ക് പോകുമ്പോഴും അയാൾ മുടിയിൽ പിടിച്ചു വലിച്ചു........ കൊല്ലണം.... കൊല്ലണം എന്റെ മോനെ തളർത്തിയവനെ കൊല്ലണം......

വെറി പൂണ്ട വാക്കുകൾ ആവർത്തിക്കുമ്പോൾ അയാൾ വീണ്ടും വീണ്ടും അട്ടഹസിച്ചു........ കുഞ്ഞാ അയാളെ അഴിച്ചു വിട്..... രുദ്രൻ പറഞ്ഞതും കുട്ടികൾ സംശയത്തോടെ നോക്കി.. അച്ഛാ... അയാൾ ഉണ്ണിമായേ.... കുഞ്ഞൻ ഒരു നിമിഷം ഒന്ന് അറച്ചു.... ഒന്നും ചെയ്യില്ല... "" ചില ജന്മങ്ങൾ അങ്ങനെ ആണ് അറിഞ്ഞു കൊണ്ട് ഭ്രാന്ത്‌ നടിക്കും അവനെ ഭയക്കണം അവർ വൈരാഗ്യത്തിന്റെ ഭ്രാന്ത്‌ സ്വയം അണിഞ്ഞവർ ആണ് ... എന്നാൽ മനസിന്റെ താളം തെറ്റിയാൽ പിന്നെ അവനെ നമ്മൾ ഭയക്കേണ്ട.... ഇയാളെ ഇനി നമ്മൾ ഭയക്കേണ്ടത് ഇല്ല....... രുദ്രൻ ചിരിയോടെ പറയുമ്പോൾ സച്ചുവും കിച്ചുവും അയാളുടെ കെട്ട് അഴിച്ചു വിട്ടു..... ഹഹഹ... ഹഹഹ.... കൊല്ലാൻ പോവാ... രുദ്രനെ കൊല്ലണം ഉണ്ണിയെ കൊല്ലണം പിന്നെ എല്ലാരെയും കൊല്ലണം........ ഹഹഹ... ഹഹ....ഭ്രാന്തമായ ജല്പനങ്ങൾ അയാളിൽ നിന്നും പുറത്തേക് വന്നു.. പക്ഷെ.... പക്ഷെ....... ഞാൻ.... ഞാൻ.... ജിത്തു മോനെ കൊല്ലില്ല..... അവൻ എന്റെയ.... ഞാൻ അവനെ കൊടുത്തില്ല എങ്കിൽ ഗുരു അവനെ കൊല്ലും.... അത് കൊണ്ട ഞാൻ കൊടുത്തത്..... എല്ലാവരെയും കൊന്നു കഴിഞ്ഞാൽ അവനെ എനിക്കു ഗുരു തിരികെ തരും......... ഭ്രാന്ത്‌ പോലെ അയാൾ പുലമ്പുമ്പോൾ ത്രിമൂർത്തീകളുടെ കണ്ണുകൾ വിടർന്നു...... ജിത്തു.... വി... വിശ്വജിത്......."

"""""" എടാ........ഒരു അലർച്ചയോടെ അയാളുടെ തോളിലേക്ക് നീണ്ട കുഞ്ഞന്റെ കൈകൾ രുദ്രൻ പിടിത്തം ഇട്ടതും ഒരു നിമിഷം പിടഞ്ഞവൻ നിന്നു..... അച്ഛാ... "" അയാൾ... അയാൾ പറഞ്ഞത് കേട്ടില്ലേ... ജിത്തു.... കുഞ്ഞന്റെ കണ്ണുകൾ കൈകൾ മുൻപോട്ട് നീളുമ്പോൾ വിശ്വംഭരൻ മുന്പോട്ട് ഓടി കഴിഞ്ഞിരുന്നു.... താളം തെറ്റിയ മനസും കാലുകളുമായി.... അരുത് അയാളെ കൊല്ലാൻ നമുക്ക് അവകാശം ഇല്ല.... "" സ്വന്തം വിധി അയാൾ സ്വയം ചോദിച്ചു വാങ്ങി........ രുദ്രൻ അത് പറയുമ്പോൾ സംശയത്തോടെ നോക്കി കുഞ്ഞൻ...... വാ എല്ലാം പറയാം... ആദ്യം നിങ്ങൾ എല്ലാവരും പോയി ഫ്രഷ് ആയിട്ട് വാ..... "" ചിരിയോടെ രുദ്രൻ പുറത്തേക് ഇറങ്ങുമ്പോൾ പിന്നാലെ ഇറങ്ങിയ കുട്ടികൾ സംശയത്തോടെ നോക്കി........ ഇതെന്താ രാവിലെ പോയത് അല്ലെ ആരവ് പെട്ടന്ന് എന്തെ തിരിച്ചു വന്നത്...... "" ഒപ്പം മുൻപിൽ കിടക്കുന്ന ആംബുലൻസിലേക്കു കണ്ണുകൾ പോയതും ചിത്രൻ സംശയത്തോടെ ആരവിനെ നോക്കി... രാവിലെ ഒരു ഓഫിഷ്യൽ ഡ്യൂട്ടി ജില്ലാ കലക്ട്ർ ഇവിടെ ഇരുന്നു തന്നിരുന്നു....

ചെറു ചിരിയോടെ ആരവ് വീലചെയറിൽ വരുന്ന ചന്തുവിനെ നോക്കി.... ചെന്നൈയിലെ വലിയ ബിസിനസ്‌കാരൻ വിശ്വംഭരന്റെ സ്വത്തുക്കൾ മുഴുവൻ തമിൾനാട് ഗവണ്മെന്റ് കണ്ട് കെട്ടി....അതിനുശേഷം അയാൾ കുറച്ചു നാൾ ആയി മിസ്സിംഗ്‌ ആണ് എന്തോ ചെറിയ മാനസിക പ്രോബ്ലം പോലെ.... അയാളുടെ തളർന്നു കിടക്കുന്ന മകനെ ചെന്നൈയിൽ നിന്നും നമ്മൾ ഏറ്റെടുത്തു...രാവിലെ സ്പെഷ്യൽ ഫ്ലൈറ്റിൽ അയാളെ റിസീവ് ചെയ്യാൻ പോയത് ആണ് ഞാൻ...... തളർന്നു കിടക്കുന്ന മകൻ... അത്.... അത് ജഗൻ അല്ലെ... ജീവന്റെ സഹോദരൻ.... ഉണ്ണിമാ.... കുഞ്ഞന്റെ കണ്ണുകൾ ഉണ്ണിയിലേക് നീണ്ടു.... മ്മ്... " എന്റെ കാലുകൾക് പിണഞ്ഞ അബദ്ധം.... അയാൾ തെറ്റുകാരൻ ആയിരിക്കും... പക്ഷെ അതിനുള്ള ശിക്ഷ കഴിഞ്ഞ ഇരുപതു വർഷം ആയി അനുഭവിക്കുന്നു ഇനി ഒരു മോചനം വേണം എന്ന് തോന്നി.... ഉണ്ണി ദീർഘമായി ഒന്ന് നിശ്വസിക്കുമ്പോൾ ഒന്നും മനസിൽ ആകാതെ പരസ്പരം നോക്കി കുട്ടികൾ...... എല്ലാം പറയാം നിങ്ങൾ ഫ്രഷ് ആയി വാ... ""

രുദ്രൻ ചിരിയോടെ ചന്തുവിന്റെ വീലചെയറിൽ പിടിച്ചു....വലത്തെ കൈ കൊണ്ട് അവന്റ കവിളിൽ മെല്ലെ തലോടി... താങ്ക്സ്... "" നീ എന്തിനാടാ എന്നോട് താങ്ക്സ് പറയുന്നത്... അന്നും ഇന്നും നീ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചിട്ടേ ഉള്ളു... ചന്ദ്രകാന്ത് അല്ല!!!! നിന്റെ ഈ ചന്തു...."" കാരണം രുദ്രൻ എന്ത് പറയുന്നോ എന്ത് ചെയ്യുന്നോ അതിൽ ഒരു സത്യം ഉണ്ട്.....ധർമ്മം ഉണ്ട്........ വീലചെയർ മുന്പോട്ട് പോകുമ്പോൾ ചന്തുവിന്റെ കണ്ണ് നിറഞ്ഞു.. രുദ്രൻകുഞ്ഞേ...."" മൂർത്തി അറയിൽ നിന്നും പുറത്തേക് വന്നു........ സഞ്ചയൻ.... "" രുദ്രന്റെ കണ്ണുകൾ അറിയിലേക് നീണ്ടു........ പൂജ പൂർത്തി ആയിട്ടില്ല... "" ഇപ്പോൾ പുറത്തു വരും... ആ കുട്ടിയെ നടുതളത്തിലേക്ക് കിടത്തി...... മ്മ്... "" ചെറു മൂളലോടെ നടുത്തളത്തിലേക്ക് വീലചെയർ തിരിച്ചു രുദ്രൻ.....പുറകെ ഉണ്ണിയും.... നടുതളത്തിലെ തടി കട്ടിലിൽ മെലിഞ്ഞു ഒട്ടിയ ഒരു മനുഷ്യ രൂപം... നീണ്ട കാലുകൾ അല്പം പുറത്തേക്ക് തള്ളി നില്കുന്നു.... ചലനം അറ്റ കൈകൾ... കണ്ണുകൾ മാത്രം അപരിചിതമായ സ്ഥലത്തെ ഭയത്തോടെ നോക്കി..... ജഗൻ................... """

രുദ്രന്റെ ശബ്ദത്തിനു ഒപ്പം കണ്ണുകൾ രുദ്രനിൽ ചെന്ന് നിന്നു..... രു... രു... രുദ്രേട്ടൻ...... വറ്റി വരണ്ട ചുണ്ടുകൾ ആ പേര് ഉരുവിടുമ്പോൾ കണ്ണുകളിലെ ആശങ്ക തെല്ലു മാറി അത് കൂടുതൽ തിളങ്ങി......... ( തുടരും ) NB::: ജഗൻ ആരാണെന്നു മനസിൽ ആയി കാണും എന്ന് വിശ്വസിക്കുന്നു.... ജീവന്റെ സഹോദരൻ... അതായത് വ്യക്തമായി പറഞ്ഞാൽ ജാനകിയുട അച്ഛൻ..... അത് ആർക്കും അറിയില്ല ജലന്ദ്രനു മാത്രം അറിയാം അത് ഒരു പാർട്ടിൽ അയാൾ പറയുന്നുണ്ട്....... അച്ഛനെയും മകളെയും ഒരു കുടകീഴിൽ എത്തിച്ചു ഇനി അവർ പരസ്പരം തിരിച്ചറിയാൻ സാധിക്കട്ടെ.... കിളി പോയി വിശ്വംഭരൻ പോയിട്ടുണ്ട്.... അതിനെ കുറിച്ചു ഉടനെ പറയാം...... ജഗൻ എങ്ങനെ വന്നു ഇവിടെ...? അച്ചു ആണ് ലക്ഷ്യം എന്ന് എങ്ങനെ അറിഞ്ഞു എല്ലാം ക്ലിയർ ആയി അടുത്ത പാർട്ടിൽ തരാം.... """

മനഃപൂർവം വൈകിച്ചത് അല്ല കടുത്ത sholder pain.. കൂടാതെ പനിയും ആയി റെസ്റ്റിൽ ആണ്... ഇപ്പോഴും അങ്ങനെ തന്നെ... അത് കൊണ്ട് ഫോൺ ഇപ്പോൾ use ചെയ്യുന്നില്ല.. വേദന കൊണ്ട് പല ദിവസം കരഞ്ഞു പോകുന്നു...എനിക്കു അറിയാം കാത്തിരിക്കുന്നതിന്റർ ബുദ്ധിമുട്ട് പക്ഷെ തീരെ വയ്യ അത് കൊണ്ട് ആണ്..... എല്ലാവരും ക്ഷമിക്കും എന്ന് പ്രതീക്ഷിക്കുന്നു...... ഈ പാർട്ടിൽ വരുന്ന ചില സംശയങ്ങൾ next പാർട്ടിൽ തീരും... അങ്ങനെ വല്യ സംശയം ഉണ്ടാകാൻ വഴി ഇല്ല... മഹിതയിൽ നിന്നും ജഗൻ മനസന്തരം വന്ന കഥ അറിഞ്ഞു കഴിഞ്ഞ നിമിഷം തന്നെ രുദ്രൻ അവനെ മനസൽ ഏറ്റെടുക്കും എന്ന് ചിന്തിക്കുന്നവർക് സംശയത്തിന്റെ ആവശ്യം ഇല്ല.... ബാക്കി എല്ലാം അതിനെ ചുറ്റിപ്പറ്റി ആണ്..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story