ആദിശങ്കരൻ: ഭാഗം 102

adhishankaran

എഴുത്തുകാരി: മിഴിമോഹന

നടുതളത്തിലെ തടി കട്ടിലിൽ മെലിഞ്ഞു ഒട്ടിയ ഒരു മനുഷ്യ രൂപം... നീണ്ട കാലുകൾ അല്പം പുറത്തേക്ക് തള്ളി നില്കുന്നു.... ചലനം അറ്റ കൈകൾ... കണ്ണുകൾ മാത്രം അപരിചിതമായ സ്ഥലത്തെ ഭയത്തോടെ നോക്കി..... ജഗൻ................... """ രുദ്രന്റെ ശബ്ദത്തിനു ഒപ്പം ജഗന്റെ കണ്ണുകൾ രുദ്രനിൽ ചെന്ന് നിന്നു..... രു... രു... രുദ്രേട്ടൻ...... വറ്റി വരണ്ട ചുണ്ടുകൾ ആ പേര് ഉരുവിടുമ്പോൾ കണ്ണുകളിലെ ആശങ്ക തെല്ലു മാറി അത് കൂടുതൽ തിളങ്ങി......... ഞാ... ഞാൻ... എനിക്കു... എനിക്ക് .. എനിക്ക് അറിയാമായിരുന്നു അവിടുന്ന് ഒരു മോചനം നേടി എങ്കിൽ അ.. അ.. അതിനു പിന്നിൽ ഈ കൈകൾ ആയിരിക്കും എന്ന്.... വാക്കുകൾക്ക് ആയി പരതുന്ന ജഗന്റ മുടിയിഴകളിൽ മെല്ലെ തലോടി രുദ്രൻ........ ജഗൻ...... """"""നിറഞ്ഞ മിഴികളോട് മുൻപോട്ട് വന്നു ഉണ്ണി.......കൂടെ വീലചെയറിൽ ചന്തുവും..... ഉണ്ണി..""" വറ്റിയ ചുണ്ടുകൾ നേർത്ത പുഞ്ചിരി ഉണ്ണിക്കായി സമ്മാനികുമ്പോൾ ഹൃദയം കൊത്തി നുറുങ്ങും പോലെ തോന്നി ഉണ്ണിയ്ക്ക്...... ജഗന്റെ ചലനം അറ്റ വലതു കൈ മെല്ലെ ഉയർത്തി അതിൽ നേർമയായി തലോടി ഉണ്ണി....""

മാപ്പ്........ """ അരുത്.... അരുത് ഉണ്ണി..... നീ.. നീയാണ് ശരി....നീയാണ് സത്യം.... അത് തിരിച്ചറിയാൻ കാലങ്ങൾ എടുത്തു.... മ്മ്ഹ്ഹ്... അച്ഛന്റ് പണത്തിൽ അഹങ്കരിച്ചു നടന്നിരുന്ന ജഗൻ...ചെയ്തു കൂട്ടിയ കൊള്ളരുതായ്മകൾക്ക് കണക്കില്ലായിരുന്നു....ആ ജഗൻ മരിച്ചു ഉണ്ണി....... ഇന്നും മരിക്കാത്ത മനസ് മാത്രം ആണ് സ്വന്തം..... എന്തിനാണ് വിധി എന്നെ വീണ്ടും പരീക്ഷിക്കുന്നത് എന്ന് അറിയില്ല....എന്തിന് വേണ്ടിയാണ് എന്റെ ആയുസ് ഒടുങ്ങാത്തത് എന്ന് അറിയില്ല......?..... ഇടറുന്ന വാക്കുകൾ ജഗനിൽ നിന്നും പുറത്തേയ്ക്ക് വന്നതും നടുതളത്തിന്റെ കിഴക്ക് ഭാഗത്തു പുറത്ത് നിന്നും കുഞ്ഞയ്യന്റെ കരച്ചിൽ ഉയർന്നു..... ആഹ്ഹ്... "" രുദ്രൻ പൊടുന്നനെ ഒന്ന് ഞെട്ടി....നെഞ്ചിൽ കൂടി മിന്നൽ പോലെ എന്തോ ഒന്ന് പായുമ്പോൾ അറിയാതെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... ജഗന്റെ കണ്ണുകൾ കുഞ്ഞിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ചലിക്കുമ്പോൾ മൂർത്തി അകത്തേയ്ക്ക് വന്നു...... കുറച്ചു നേരം ആയി കരച്ചിൽ തുടങ്ങിയിട്ട്... വയറു വേദന കാണും പൊടി കുഞ്ഞ് അല്ലെ....

മംഗള കുഞ്ഞ് ഉര മരുന്ന് കൊടുത്തു ഉറക്കാൻ ശ്രമിക്കുന്നുണ്ട്....... മൂർത്തി ജഗന്റെ ഇരു കണ്ണുകളും മാറി മാറി വിടർത്തി നോക്കുമ്പോഴും കണ്ണുകൾ ആ കുഞ്ഞിന്റെ കരച്ചിലിൽ തങ്ങി നിൽകുന്നത് രുദ്രൻ ശ്രദ്ധിച്ചു..... ഇരിക്കത്തൂർ മനയിലെ കുഞ്ഞ് തന്നെയാണ്..""ജന്മം കൊണ്ടത് ഒരിടത്ത് ആണെങ്കിലും ജന്മന്ദരങ്ങളിലെ വേരുകൾ ചിലപ്പോൾ മറ്റൊരിടത്തു ആയിരിക്കും....ചില നിയോഗങ്ങൾ ബാക്കി ഉണ്ടങ്കിൽ ആ വേരുകൾ തേടി വരും നമ്മൾ.... അങ്ങനെ മനയിൽ വന്നു ചേർന്ന കുട്ടി ആണ് ജാനകി...... അവളുടെ കുഞ്ഞ് ആണ്....."" രുദ്രൻ നേർത്ത ചിരിയോടെ പറയുമ്പോൾ ജഗൻ ഒന്നും മനസിലാകാതെ അവന്റ മുഖത്തേക്ക് നോക്കി......... ആ കണ്ണുകൾ നിറഞ്ഞു ഒഴുകി...... ഇനിയും എന്തിനാണ് കരയുന്നത്.... സഞ്ചയൻ അറയിൽ നിന്നും വരട്ടെ........പഴയ ജഗനെ നമുക്ക് തിരിച്ചു പിടിക്കാം... വേണ്ട രുദ്രേട്ടാ.... പഴയ ജഗൻ ഇനി വേണ്ട...."" ഇന്നും നോവ് ആണ് മനസിന്റെ ഉള്ളറകളിൽ ഒരു പെണ്ണിന്റെ തേങ്ങൽ... അവളുടെ ഉദരത്തിൽ നാമ്പെടുത്ത കുഞ്ഞിന്റെ കരച്ചിൽ ഉള്ളു പൊള്ളിക്കുന്നു.....

എന്നിലെ രാക്ഷസൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അത് ഇങ്ങനെ തന്നെ അനുഭവിച്ചു തീരണം...... ( ജഗൻ പറഞ്ഞത് എന്തെന്ന് മനസിലായി എന്ന് കരുതുന്നു എന്നാലും ഒന്ന് കൂടി പറയാം...... കോകിലയുടെ ഇരട്ട സഹോദരി ഊർമിളയുമായി ജഗൻ അടുക്കുന്നു.. അവൾ ഗർഭം ധരിച്ച ശേഷം അവളെ ചതിച്ചു കാനഡയ്ക്ക് പോകുന്നു അയാൾ....ഊർമിളയുടെ ലോക്കൽ ഗാർഡിയൻ ആയ നാഗേന്ദ്രൻ ( താരമോളെ കൊന്ന മനുഷ്യൻ ) അയാളുടെ അപേക്ഷ പ്രകാരം ഉണ്ണി കാനഡയ്ക്ക് പോയി ജഗനെ കൂട്ടി വരാൻ നോക്കുമ്പോൾ ആണ് ഈ അപകടം സംഭവിക്കുന്നത്... പക്ഷെ ആരും അറിയാത്ത സത്യം ഊർമിളയിൽ ജനിച്ച മകൾ ഇപ്പോൾ ജഗന് തൊട്ടു അടുത്തുണ്ട്... ഫ്രീ ആയി ഒരു കൊച്ചുമകനും....part 80 ഒന്ന് കൂടി വായിച്ചാൽ മതി ) മ്മ്ഹ്ഹ്.. "" അറിയാം....ചില വിധികൾ നമുക്ക് തടുക്കാൻ ആവില്ല അത് അനുഭവിച്ചേ മതിയാകൂ... മനുഷ്യജന്മം അങ്ങനെ ആണ്.... രുദ്രൻ ദീഘമായി ഒന്ന് നിശ്വസിച്ചു..... രുദ്ര.... "" സഞ്ചയന്റെ ശബ്ദം കേട്ടതും ഒന്ന് തിരിഞ്ഞു രുദ്രൻ.... നടന്നു വരുന്നവന്റെ മുഖത്തെ നിസങ്കത രുദ്രൻ വായിച്ചെടുത്തു..... പരസ്പരം ഒന്നും പറയാതെ കണ്ണുകൾ മാത്രം അവിടെ ആ നിമിഷം സംസാരിച്ചു.........

പതിയെ സഞ്ചയൻ ജഗന് അടുത്തേക് ഇരിക്കുമ്പോൾ ഉണ്ണി നഖം കടിച്ചു കൊണ്ട് എത്തി നോക്കി..... കാൽ വെള്ള മുതൽ ശിരസ്സ് വരെ വലതു കൈയിലെ ചൂണ്ടു വിരലും തള്ളവിരലും ചേർത്തവൻ നിർജീവം ആയ ശരീരത്തിലെ നാഡിസ്പന്ദനം അളക്കുമ്പോൾ ഇടം കൈ കൊണ്ട് നെഞ്ചോരം ചേർന്ന് കിടക്കുന്ന എലാസുകളിൽ കൂട്ടി പിടിച്ചു.... നാവിൽ നിന്നും ദ്വാനന്ദരി മന്ത്രം മാത്രം പുറത്തേക്ക് വന്നു.......... """""നാമാമി ധന്വന്ദരിമാദിദേവം സുരാസുരൈർ വന്ദിതപാദപദ്മം ലോകേ ജാരരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൗഷധീനാം """" നെഞ്ചിൻ കൂടിൽ ഉയരുന്ന ശ്വാസം അതിന്റെ അളവ് പോലും വിരലുകൾ കൊണ്ടവൻ അളക്കുമ്പോൾ രുദ്രനും ഉണ്ണിയും ചന്തുവും ആകാംഷയോടെ നോക്കി........... മൂർത്തി അമ്മാവാ കറുത്ത പശുവിന്റെ പാലിൽ നിന്നും കടഞ്ഞെടുത്ത നെയ്യ് നാലു ഉരു നാക്കിൽ ഇറ്റിച്ചു കൊടുക്കണം... ബാക്കി ദേഹം മുഴുവൻ ഉഴിഞ്ഞോളൂ...... സഞ്ചയൻ അത് പറയുമ്പോൾ ഉണ്ണി കൊച്ച് കുട്ടിയെ പോലെ രുദ്രനെ വരിഞ്ഞു മുറുക്കി.....

കണ്ണിൽ നിന്നും ഉതിരുന്ന നീരിനൊപ്പം അവന്റ മുഖത്ത് ആഹ്ലാദം അലതല്ലുമ്പോൾ മുകളിലേക്കു വരാൻ രുദ്രാന് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി സഞ്ചയൻ...... 💠💠💠💠 രുദ്രനും ഉണ്ണിയും ചന്തുവും മാടിയിലേക്ക് വരുമ്പോൾ പുറത്തെ കാലഭൈരവന്റെ ശിലയിലേക് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു നിൽക്കുകയാണ് സഞ്ജയൻ.... സഞ്ചയ.... "" രുദ്രന്റെ ശബ്ദം കേട്ടതും നെഞ്ചോരം പറ്റിച്ചേർന്ന എലാസുകളിൽ മുറുകെ പിടിച്ചവൻ... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് അവര്ക് നേരെ തിരിഞ്ഞു......... മനയുടെ ചരിത്രത്തിൽ ആദ്യമായി ചികിൽസിച്ചാൽ ഭേദം ആകില്ല എന്ന് ഉറപ്പുള്ള ഒരു രോഗിയെ ഏറ്റെടുക്കുന്നു....അല്ലെ രുദ്ര.....സഞ്ചയന്റെ കണ്ണുകൾ ചെറുതായി ഒന്ന് നിറഞ്ഞു.... സ... സ.. സഞ്ജയേട്ടൻ എന്താ പറഞ്ഞത്... പിന്നെ മൂർത്തി അമ്മാവനോട് പറഞ്ഞതോ..... മന ജഗനെ ഏറ്റെടുത്തത് കൊണ്ട് അല്ലെ..... ഉണ്ണിയുടെ വാക്കുകൾ വിറ കൊണ്ടു......... ഞാൻ പറഞ്ഞത് പച്ച കള്ളം.... "" ഇരിക്കത്തൂർ മനയിലെ സഞ്ചയൻ ഭട്ടത്തിരിപ്പാടിനു കഴിയില്ല ജഗന്റെ നാഡികൾക്കു ജീവൻ പകർന്നു നൽകാൻ...... അയാൾക് നൽകുന്ന പ്രത്യാശ മാത്രം ആണ് എന്റെ ചികിത്സ.........പക്ഷെ ഞാൻ കൈവിടില്ല..... കാരണം രുദ്രന് വേണ്ടിയാണു ഞാൻ അയാളെ ഏറ്റെടുക്കുന്നത്......

എന്നും അനുസരിച്ചിട്ടേ ഉള്ളു.... സഞ്ചയന്റെ കണ്ണുകൾ രുദ്രനിൽ ചെന്ന് നിൽകുമ്പോൾ നിസംഗമായി തലയാട്ടി രുദ്രൻ.... ഞാ... ഞാൻ കാരണം...... പറ്റിപ്പോയി എനിക്ക്..... ഉണ്ണി ഇരു കൈകൾ കൊണ്ട് കണ്ണുകൾ പൊത്തി ചാരിപടിയിലേക് ഇരുന്നു.......കണ്ണോന്നു തുടച്ചു കൊണ്ട് സഞ്ചയനെ നോക്കി.... അപ്പോൾ ഇനി ഒരിക്കലും ജഗന് പഴയത് പോലെ ആകാൻ കഴിയില്ലേ സഞ്ജയേട്ടാ........വേണം എന്നു വച്ചു ചെയ്തത് അല്ല ഞാൻ... എന്നിട്ടും.... ഉണ്ണിയുടെ വാക്കുകളിൽ നിരാശ കലർന്നു.. ഉണ്ണി ഇത് നിന്റെ തെറ്റ് അല്ല.... ഒരു രോഗിയെ സ്പർശിക്കുമ്പോൾ എനിക്ക് അറിയാൻ കഴിയും അയാളുടെ മുറിവിന്റെ ആഴം.... അയാളുടെ രോഗത്തിന്റെ തീവ്രത.... അതിന്റെ കാലപ്പഴക്കം... അത് പോലെ തന്നെ അയാളുടെ ശരീരത്തിൽ പതിഞ്ഞ മുറിവിന് കാരണങ്ങൾ അതിന്റ പൂർവ്വ ചികിത്സകൾ എല്ലാം ........ ആഹ്ഹ്... ആഹ്ഹ്... ഇവിടെ......ഇവിടെ...ഉണ്ണി അല്ല തെറ്റുകാരൻ.....ജഗന്റ ഈ അവസ്ഥയ്ക്ക് കാരണം ഉണ്ണി അല്ല.....സഞ്ചയൻ ശ്വാസം എടുത്തു വിടുമ്പോൾ രുദ്രൻ സംശയതോടെ നോക്കി..... സഞ്ജയ.....""""""""""

നീ എന്താണ് പറഞ്ഞു വരുന്നത്...... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല....രുദ്രൻ അത് പറയുമ്പോൾ ഉണ്ണിയും ചന്തുവും സംശയത്തോടെ നോക്കി..... അതെ സമയം മാടിയിലേക് കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും ആരവും സച്ചുവും കിച്ചുവും കൂടി വന്നു........ സഞ്ചയന്റെ വാക്കുകൾ കേൾക്കേ കുഞ്ഞാപ്പു കുഞ്ഞനെ നോക്കി....... ശങ്കു ഉണ്ണിമാ അല്ലെ അയാളുടെ ഈ അവസ്ഥക്ക് കാരണം... പിന്നെ സഞ്ചയമാ എന്താ ഈ പറയുന്നത്...... രുദ്രച്ഛനും വാ പൊളിച്ചു നിൽപ്പുണ്ടല്ലോ...... ആർക്കറിയാം...... "" അച്ഛൻ പിന്നെ പണ്ടേ ഇത് പോലെ ഉള്ള വള്ളി എല്ലാം തോളിൽ എടുത്ത് വയ്ക്കാൻ മിടുക്കൻ ആണല്ലോ..കുഞ്ഞൻ നഖം ഒന്ന് കടിച്ചു.... പറയുന്ന നീ പിന്നെ ഈ കാര്യത്തിൽ പുറകോട്ട് ആണല്ലോ... നീയും ഇവനും കൂടി ആണ് ഇപ്പോൾ ഓരോന്ന് ഉണ്ടാക്കി വയ്ക്കുന്നത്... ചിത്രൻ ചുണ്ട് ഒന്ന് കടിച്ചു... ഞങ്ങളോ... "" ഒന്ന് പോയെ ചേട്ടായി...ആ ഇരിക്കുന്ന മുതലുകൾ പണ്ട് പിടിച്ച പുലി വാലിന്റെ എല്ലാം പുറകെ ആണ് ഞങ്ങൾ...കിളവൻമർ പോയി വർഷാ വർഷം ഓരോ ശത്രുക്കളെ ഉണ്ടാക്കിയിട്ട് ഓരോ ശപഥവും ചെയ്തിട്ട് വരും... ഇത് ആദിശങ്കരന് ഇത് ആദികേശവന്.... ഇത് ഭ... ഭദ്രയ്ക്ക്.... അത് പറയുമ്പോൾ കുഞ്ഞന്റെ ശബ്ദം ഒന്ന് ഇടറി......

ആ.. അങ്ങനെ ഓരോന്ന് ഭാഗം വച്ചിട്ട് വാ പൊളിച്ചു നിൽക്കുന്നത് കണ്ടില്ലേ..... കുഞ്ഞൻ രുദ്രനെ ഒന്നു നോക്കി..... മ്മ്.. എന്താടാ നോക്കുന്നത്... "" രുദ്രൻ പുരികം ഉയർത്തി..... അ... അ.. അത് പിന്നെ ഒന്നും ഇല്ല... സഞ്ചയമാ പറഞ്ഞത് ആലോചിച്ചു നിന്നതാ.... കുഞ്ഞൻ കണ്ണോന്നു വെട്ടിക്കുമ്പോൾ കുഞ്ഞാപ്പുവും ചിത്രനും ചുണ്ട് കൂട്ടി പിടിച്ചു........ ഞാൻ പറഞ്ഞത് സത്യം ആണ്... "" ജഗനെ പൂർണ്ണമായും തളർത്തിയത് പൂർവ്വ ചികിത്സയുടെ പിഴവ് ആണ്...ഒരു പക്ഷെ ഒരിക്കലും അയാൾ എഴുനേൽക്കരുത് എന്ന് കരുതി കൂട്ടി അയാൾക് നൽകിയ ചികിത്സ അതാണ് രുദ്ര ജഗന്റെ ഈ അവസ്ഥക്കു കാരണം ....... അപ്പോൾ അതിനു പിന്നിൽ ജാതവേദനും നെല്ലിമല മൂപ്പനും ആണ്.... വർഷങ്ങൾ ആയി ജഗനെ ചികിത്സയുടെ പേരിൽ വീണ്ടും വീണ്ടും തളർത്തി അയാൾ... പക്ഷെ എന്തിന്.... ജഗൻ തളർന്നു കിടക്കുന്നത് കൊണ്ട് അയാൾക്കുള്ള നേട്ടം എന്ത്.....? രുദ്രൻ മീശ കടിച്ചു കൊണ്ട് മനസാലെ ആലോചിച്ചു കൂട്ടുമ്പോൾ അകത്തു നിന്നും കുഞ്ഞായ്യന്റ കരച്ചിൽ കാതുകളെ വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിച്ചു... സഞ്ചയമാ വിചാരിച്ചാൽ അയാളെ തിരികെ കൊണ്ട് വരാൻ കഴിയില്ലേ.... കുഞ്ഞൻ സംശയത്തോടെ ചോദിക്കുമ്പോൾ അതെ സംശയം കുട്ടികളിൽ എല്ലാവരിലും നിറഞ്ഞു.....

നിങ്ങൾക് അറിയില്ല കുട്ടികളെ ഏതൊരു രോഗി മനയിൽ വരും മുൻപേ എനിക്ക് മുൻകൂട്ടി അറിയാൻ കഴിയും ....സാക്ഷാൽ ധന്വന്ദരി മൂർത്തി എനിക്ക് കാണിച്ചു തരും.....ഏഴര നാഴിക പിന്നിടുന്ന പൂജയിൽ തന്നെ അറിയാൻ കഴിയും ആ രോഗിയെ ഏറ്റെടുക്കണോ വേണ്ടയോ എന്ന്.......സഞ്ചയൻ പറഞ്ഞതും ഉണ്ണി മെല്ലെ തല ഉയർത്തി നോക്കി....... ചിരിയോടെ സഞ്ചയൻ ഉണ്ണിയുടെ തോളിൽ പിടിച്ചു..... പണ്ട് നീയെന്റെ മുൻപിൽ വരും മുൻപേ ഞാൻ നിന്റെ വരവ് അറിഞ്ഞു....തെക്കു കിഴക്കേ ദിശയിൽ നിന്നും ഇരുപത്തിഅഞ്ചു വയസ് പൂർത്തി ആകാൻ ഏഴു ദിവസം ബാക്കിയുള്ള ഒരു ചെറുപ്പക്കാരൻ...... ആയുധത്താൽ തളർന്നവൻ.... നിന്നെ ഏറ്റെടുക്കാണോ വേണ്ടയോ എന്ന് ആദ്യം അനുവാദം തേടുന്നത് ആ മൂർത്തിയുടെ മുൻപിൽ നിന്നും ആണ്.....പൂർണ്ണമായും ഏറ്റെടുക്കാൻ അനുവാദം തന്നു..... അതെന്റെ നിയോഗം കൂടി ആയിരുന്നു അല്ലെ ........സഞ്ചയന്റെ കണ്ണുകൾ കുഞ്ഞാപ്പുവിൽ അല്ല സാക്ഷാൽ നാരായണനിൽ ചെന്നു നിൽകുമ്പോൾ ആ മുഖത്ത് കള്ള ലക്ഷണം രുദ്രൻ വായിച്ചെടുത്തു.......

.മറ്റൊന്നും ശ്രദ്ധിക്കാതെ വലം കൈയിൽ ചുരുട്ടി പിടിച്ച അല്പം ഉണങ്ങിയ വെളുത്ത പുഷ്പങ്ങൾ കൈ വെള്ള മെല്ലെ തുറന്ന് ചാരു പടിയിടെ മൂലയിലേക് കുഞ്ഞാപ്പു നീക്കി വയ്ക്കുമ്പോൾ രുദ്രനും സഞ്ജയനും ആ നാരായണന്റെ സാക്ഷാൽ ദ്വാൻവാന്തരി മൂർത്തിയുടെ നിശ്ചയം അറിഞ്ഞു കഴിഞ്ഞിരുന്നു.....സഞ്ചയന്റെ നാവിൽ നിന്നും ദ്വാനവന്ദരി ആ നിമിഷം മന്ത്രം ഉയർന്നു... ""ശംഖം ചക്രം ജളൂകം ദധത മമൃതകുംഭം ച ദോർഭിശ്ചതുർഭി: സൂക്ഷ്മസ്വച്ഛാതിഹൃദ്യാം ശുകപരിവിലസൻമൗലിമംഭോജനേത്രം കാളാംഭോദോജ്വലാഭം കടിതടവിലസത് ചാരു പീതാംബരാഢ്യം വന്ദേ ധന്വന്തരിം തം നിഖിലഗദവന പ്രൗഢദാവാഗ്നിലീലം"" കുഞ്ഞാ.. ""ധ്വൻവന്ദരി മന്ത്രം ഉരുവിട്ടു കൊണ്ട് ഞാൻ അർപ്പിക്കുന്ന വെളുത്ത പുഷ്പങ്ങൾ ഏഴര നാഴിക അതായത് ഒരു യാമം പിന്നിടുമ്പോഴും വാടാതെ തേജസ്സ് വറ്റാതെ ഭഗവാന്റെ കല്പാദങ്ങളെ പുണർന്നു കിടന്നാൽ ഞാൻ എന്ന വൈദ്യന് സാക്ഷാൽ നാരായൺ തുറന്ന് തരുന്ന പ്രത്യാശ ആണ് പ്രതീക്ഷ ആണ്....ആഹ്ഹ്....സഞ്ജയൻ ദീർഘമായി നിശ്വസിച്ചു.... പക്ഷെ...

പക്ഷെ ഇവിടെ ഞാൻ തോറ്റു......ഞാൻ അർപ്പിച്ച പുഷ്പങ്ങൾ എല്ലാം വാടി കരിഞ്ഞു പോയിരിക്കുന്നു.....സഞ്ചയന്റെ കണ്ണുകൾ നിറഞ്ഞു.....കുഞ്ഞാപ്പു ഒരു വശത്തു കൂട്ടി വച്ച വാടി കരിഞ്ഞ പുഷ്പങ്ങളിൽ മെല്ലെ ഒന്ന് തൊട്ടു സഞ്ചയൻ.......ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് തിരിഞ്ഞു.... കുഞ്ഞാ.... "" മനയുടെ ശാസ്ത്ര പ്രകാരം ഒരു രോഗി വരുന്നതിനു മുന്നോടി ആയി ലക്ഷണങ്ങൾ എന്റെ മുൻപിൽ തെളിയും.....ജഗന്റെ കാര്യത്തിൽ രുദ്രൻ എനിക്ക് ദിവസങ്ങൾക് മുൻപേ അറിവ് തന്നിരുന്നു...... രുദ്രൻ അത് പറയുന്ന നിമിഷം ചിറക് അറ്റ് വീണ ഒരു കാക്ക എന്റെ മുൻപിലേക് വീണു പിടിഞ്ഞു..... ആ നിമിഷം തന്നെ എന്നിലെ പ്രത്യശയ്ക്ക് മങ്ങൽ ഏറ്റു...... ലക്ഷണ പ്രകാരം ആ രോഗിയെ മന ഏറ്റെടുക്കാൻ പാടില്ല....പക്ഷെ രുദ്രന്റെ മുൻപിൽ എതിർത്തു പറയാൻ എനിക്ക് കഴിയില്ല....... സഞ്ചയൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.... എങ്കിൽ പിന്നെ എന്തിനാണ് അച്ഛാ അയാളെ ഈ മനയിലേക്ക് ഏറ്റെടുത്തത്...? എന്തിനാണ് അയാളെ ആ വിശ്വംഭരനെ വെറുതെ വിട്ടത്...?...

കുഞ്ഞന്റെ കണ്ണുകളിൽ ഒരായിരം സംശയങ്ങൾ നിറഞ്ഞു.... പറ രുദ്രച്ച അയാൾക്ക് എന്തിനാണു അച്ചുവിനോട് ഇത്രയും ശത്രുത അയാളുടെ ചെറുമകൾ അല്ലെ അവൾ.... പിന്നെ എന്തിനാണ് അവളെ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നത്.... അവൾ എന്ത് തെറ്റാണു ചെയ്തത്....?കിച്ചുവിന്റെ കണ്ണ് നിറയുമ്പോൾ രുദ്രൻ അവനെ ചേർത്ത് നിർത്തി.... അവൾ നിന്റ പെണ്ണ് ആയത് ആണ് അവളുടെ തെറ്റ് .. "" രുദ്രൻ അത് പറയുമ്പോൾ കിച്ചു സംശയത്തോടെ നോക്കി... മ്മ്മ്ഹ... പറയാം.... നിങ്ങൾ ഓരോരുത്തരിലും നിറഞ്ഞു നിൽക്കുന്ന സംശയങ്ങൾ ഒരായിരം ചോദ്യങ്ങൾ അതിന് എല്ലാം ഉത്തരം ഞാൻ നൽകാം...... രുദ്രൻ ചാരിപാടിയിലേക് പിടിച്ചു കൊണ്ട് പുറത്തേക് നോക്കി... ( തുടരും )

NB : ചെറിയ part ആണ്...... ചെറുത് ആണെങ്കിലും ഇനി അങ്ങോട്ട് എന്നും ഇടാം എന്ന് വിചാരിക്കുന്നു... വലിയ part എഴുതി ഇടാൻ നിന്നാൽ ദിവസങ്ങൾ എടുക്കും അത് വായിക്കുന്ന നിങ്ങളുടെ ഒഴുക്കിനെ ബാധിക്കും....... എന്റെ ആരോഗ്യത്തെയും.....രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സമയത്തെയും ബാധിക്കുന്നു.... അടുത്ത പാർട്ടിൽ ജഗൻ വന്നതും... അച്ചുവിനെ എന്തിനാണ് ജാതവേദൻ ലക്ഷ്യം വച്ചതും എല്ലാം പറയാം..പിന്നെ കുറച്ചു ഇൻഫർമേറ്റിവ് ആയിട്ടുള്ള കാര്യങ്ങളും നൽകാം എന്ന് വിചാരിക്കുന്നു..... ഈ വന്ന കൂട്ടത്തിൽ കുറുമ്പൻ ഇല്ല ആശാൻ വലിയ ഒരു പണിപുരയിൽ ആണ് സസ്പെൻസ്.... ☺️ അത്രയും കൂടെ എഴുതി പോസ്റ്റാം എന്നായിരുന്നു... പക്ഷെ പൂർണ്ണമാക്കാൻ പറ്റിയില്ല... പറ്റുമെങ്കിൽ എഴുതുന്നത് അനുസരിച്ചു പോസ്റ്റ്‌ ചെയ്യാം.... ☺️ പിന്നെ ചില ജന്മങ്ങൾ ആണ് ആയുസ് കാത്തു കിടക്കും ഒരു പക്ഷെ അയാളുടെ ഈ ജന്മത്തിലെ നിയോഗം പൂർത്തിആക്കാൻ ബാക്കി ഉണ്ട് അത് കൊണ്ട് ആണ് ജഗൻ ഇവിടെ എത്തിയത്... ഊർമിള ആണ് ജാനകിയുടെ അമ്മ എന്ന് തിരിച്ചറിയൻ ജഗന് കഴിയട്ടെ... തന്റെ മകളെ കാണാൻ അയാൾക് വിധിച്ചു എങ്കിൽ അത് ഉടനെ ഉണ്ടാകും.. പിള്ളേർ വിശ്വംഭരണേ പഞ്ഞിക്കിടുമ്പോൾ sanjyan അറയിൽ പൂജയിൽ ആയിരുന്നു എന്ന് പറയുന്നുണ്ട്...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story