ആദിശങ്കരൻ: ഭാഗം 103

adhishankaran

എഴുത്തുകാരി: മിഴിമോഹന

പറ രുദ്രച്ച അയാൾക്ക് എന്തിനാണു അച്ചുവിനോട് ഇത്രയും ശത്രുത അയാളുടെ ചെറുമകൾ അല്ലെ അവൾ.... പിന്നെ എന്തിനാണ് അവളെ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്നത്.... അവൾ എന്ത് തെറ്റാണു ചെയ്തത്....?കിച്ചുവിന്റെ കണ്ണ് നിറയുമ്പോൾ രുദ്രൻ അവനെ ചേർത്ത് നിർത്തി.... അവൾ നിന്റ പെണ്ണ് ആയത് ആണ് അവളുടെ തെറ്റ് .. "" രുദ്രൻ അത് പറയുമ്പോൾ കിച്ചു സംശയത്തോടെ നോക്കി... മ്മ്മ്ഹ... പറയാം.... നിങ്ങൾ ഓരോരുത്തരിലും നിറഞ്ഞു നിൽക്കുന്ന സംശയങ്ങൾ ഒരായിരം ചോദ്യങ്ങൾ അതിന് എല്ലാം ഉത്തരം ഞാൻ നൽകാം...... രുദ്രൻ ചാരിപാടിയിലേക് പിടിച്ചു കൊണ്ട് പുറത്തേക് നോക്കി.......................കഴിഞ്ഞകാലങ്ങൾ ഒരു വെള്ളി വെളിച്ചം പോലെ മനസിലൂടെ പാഞ്ഞു........ഉണ്ണിയും ജഗനും അവരുടെ കൂടികഴച്ചയ്ക്ക് കാരണം ആയ നാഗേന്ദ്രൻ ഊർമിള ( ജാനകിയുടെ അമ്മ ).... തന്മൂലം ജഗന് പിണഞ്ഞ അപകടം...പിന്നെ തുടർന്നുള്ള സംഭവങ്ങൾ മഹിതയും മഹിമയും അവരുടെ കരുക്കൾ ആയി മാറിയത്......... മഹിമയിൽ ജനിച്ച പൈശാചിക ഭാവം കുഞ്ഞ് ഭദ്രയുടെ മുൻപിൽ പിടിച്ചു നില്കാൻ കഴിയാതെ ജീവൻ വെടിഞ്ഞതും.....

അതിലൂടെ വന്ന സംശയം മഹിതയുടെ ജാതകം സഞ്ചയൻ എഴുതുമ്പോൾ അഗ്നിയുടെ പാതി ആയി സ്വാഹാ അവളിൽ ജന്മം കൊണ്ടത് സഞ്ചയൻ തിരിച്ചറിഞ്ഞത്..... എല്ലാം ഒരു നിമിഷം കൊണ്ട് മനസിലേക്ക് വരുമ്പോൾ ചിത്രൻ രുദ്രന്റെ കൈയിൽ പിടിച്ചു........( part 80 ഫുൾ വായിച്ചാൽ അതിൽ ഉണ്ട്... കുഞ്ഞൻ കുഞ്ഞാപ്പു ചിത്രൻ ഇവർ ഇത് എല്ലാം അറിയുന്ന ഭാഗം... ) രുദ്രച്ചൻ അപ്പോൾ അച്ചുവിനെ തിരിച്ചറിഞ്ഞിരുന്നോ......"" കിച്ചുവിന്റ കണ്ണുകൾ നാലു പാടും പായുമ്പോൾ രുദ്രൻ ചിരിച്ചു കൊണ്ട് ചന്തുവിന്റെ മുൻപിൽ മുട്ടു കുത്തി ഇരുന്നു......... ചെറുതായി ചലിക്കുന്ന അവന്റ കൈ വിരലിൽ മെല്ലെ തലോടി...... മ്മ്മ്... ""അറിഞ്ഞിരുന്നു..... അവൾ ഒരിക്കൽ നിന്നെ തേടി വരും എന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു ....""ആ... ആഗ്രഹിച്ചിരുന്നു.... അല്ലെങ്കിൽ അങ്ങനെ സംഭവിച്ചില്ല എങ്കിൽ രുദ്രനും ആദിശങ്കരനും ആദികേശവും ചിത്രനും വെറും ജഡത്തിനു തുല്യം ആയി മാറിയേനെ.... രുദ്രച്ച..."" കിച്ചുവിന്റ ശബ്ദം ഉയരുമ്പോൾ കുട്ടികൾ എല്ലാം സംശയത്തോടെ നോക്കി... നീയെന്തൊക്കെയ രുദ്ര ഈ പറയുന്നത്...നിന്റെ വെളിവും പോയോ ഇവന്റെ കൂടെ കൂടി ചന്തു ഉണ്ണിയുടെ നേരെ നോക്കി.... രുദ്രേട്ടൻ പറഞ്ഞത് സത്യം ആണ് ചന്തുവേട്ടാ തമാശ അല്ല ഇത്...

ഓരോ നിമിഷവും ആവണി മനസ് ഉരുകി പ്രാർത്ഥിച്ചത് അവൾക് വേണ്ടിയാണ്...... ""ഉണ്ണിയുടെ കണ്ണ് നിറയുമ്പോൾ കിച്ചുവും കണ്ണ് തുടച്ചു..... മനുഷ്യന് മനസിൽ ആകുന്ന ഭാഷയിൽ ഒന്ന് പറഞ്ഞു തരുവോ രുദ്ര... "" ചന്തു ദയനീയമായി നോക്കുമ്പോൾ ചിത്രൻ രുദ്രന്റെ കൈയിൽ പിടിച്ചു...... എന്താ ചേട്ടച്ചാ ഇതിനൊക്കെ അർത്ഥം... "" ചിത്ര.. "" അച്ചു മഹിതയിൽ ജന്മം കൊണ്ടത് അറിഞ്ഞ നിമിഷം തന്നെ എന്തോ ഒരു വല്ലാത്ത ഭയം മനസിനെ പിടിമുറുക്കിയിരുന്നു..കാരണം അവൾ എന്നിൽ നിന്നും ഒരുപാട് അകലെയാണ് എന്നത് തന്നെയാണ് ..അപ്പോഴും ഒരു ആശ്വാസം അവൾ ചെന്നൈയിൽ അല്ലെ ജാതവേദൻ ഇവിടെ തളർന്നും കിടക്കുന്നു...ജാതവേദനിൽ നിന്നും അവൾ സുരക്ഷിത ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു...ഒരിക്കലും അവർ തമ്മിൽ കണ്ട് മുട്ടാൻ വിധി അനുവദിക്കില്ല എന്ന് പ്രതീക്ഷിച്ചു.... പക്ഷെ എന്റെ കണക്ക്കൂട്ടലുകൾ തെറ്റി....... മഹിത അച്ചുവിനെയും കൊണ്ട് വല്യോത് വന്ന നിമിഷം..... "" മനസ്സിൽ ആയില്ല.... "" ചന്തു സംശയത്തോടെ നോക്കി...

ചന്തു അന്ന് മഹിത വന്ന ദിവസം നിനക്ക് ഓർമ്മ ഉണ്ടോ... "" നിന്നെയും കൊണ്ട് ഒരു കോൺഫറൻസ്നു പോയ ഞാൻ നിന്നെ ഹാളിലാക്കി പോയതും അല്പം വൈകി വന്നതും.... രുദ്രൻ ചന്തുവിന്റെ മുഖത്തേക്ക് നോക്കി...(part 58.. പരയുന്നുണ്ട് രുദ്രനും ചന്തുവും ലേറ്റ് ആയി വരുന്നത് മഹിമ അവരെ അന്വേഷിക്കുന്നതും ) മ്മ്.. ഓർമ്മ ഉണ്ട് ഞാൻ പറഞ്ഞത് ആണല്ലോ നീ കണ്ണന്റെ കൂടെ അവളെ വിളിക്കാൻ പൊയ്ക്കൊള്ളാൻ പക്ഷെ നീ....ചന്തു പൂർത്തി ആക്കാതെ രുദ്രനെ നോക്കി... മ്മ്.. കാരണം ഉണ്ട്.... നിന്നെ അവിടെ കൊണ്ട് പോകുക എന്നത് അല്ലായിരുന്നു എന്റെ ലക്ഷ്യം മറ്റൊരാളെ തേടി പോകുക എന്നത് ആയിരുന്നു.... ആ നിമിഷം ഞാൻ അത് പറഞ്ഞാൽ നൂറ് ചോദ്യങ്ങൾ... നൂറു സംശങ്ങൾ ഞാൻ നേരിടേണ്ടി വരും അത് കൊണ്ട് ആണ് നിന്നെ കൊണ്ട് പോകണം എന്നൊരു കാരണം പറഞ്ഞത്..... എന്നിട്ട് അച്ഛൻ ആരെ കാണാൻ ആണ് പോയത്.....കുഞ്ഞൻ സംശയത്തോടെ നോക്കി... പുതുമന അച്ഛനെ.... """ പുതുമന അപ്പൂപ്പനെയോ..... """ ചിത്രൻ സംശയത്തോടെ നോക്കി... മ്മ്... അതെ..ആഹ്ഹഹ്ഹ... രുദ്രൻ ശ്വാസം ഒന്നു എടുത്തു വിട്ടു കൊണ്ട് തുടർന്നു..

മഹിതയ്ക്ക് ഒപ്പം വരുന്ന അച്ചുവിനെ അവളെ കാണാൻ കണ്ണും മനസും കൊതിച്ചു കൊണ്ട് ആണ് ആ രാത്രി ഞാനും വാവയും ഉറങ്ങാൻ കിടന്നത്.... പക്ഷെ ദേഹത്തേക്ക് അരിച്ചിറങ്ങുന്ന ചൂട് അത് എന്നെയും വാവയെയും വല്ലാതെ ചുട്ട് പൊള്ളിച്ചു....."" പാതി ഉറക്കത്തിൽ അഗ്നി വിഴുങ്ങുന്ന വല്യോതെ വീട്... ഇരകത്തൂർ മന.... എന്റെ പ്രിയപ്പെട്ടവർ അതിൽ ചുട്ട് ചാമ്പൽ ആകുന്നത് പാതി മയക്കത്തിൽ എന്നെ ഭയപ്പെടുത്തി.......അവിടെ ഒരു വശത്തു ഉറക്കെ ഒന്ന് നിലവിളിക്കാൻ കഴിയാതെ ഒരു കൊച്ച് പെണ്ണ്....അവൾ വലിയ ഒരു ഇരുമ്പ് അഴിക്കുള്ളിൽ ബന്ധനസ്ത ആയിരുന്നു......അവൾ സ്വാഹാദേവി """ആണെന്ന് ആ നിമിഷം ഞാൻ അറിഞ്ഞു.......ഞെട്ടി ഉണരുമ്പോൾ എന്റെ വാവയും വിയർത്തു കുളിച്ചു കിടക്കുന്നു...."" എന്നിട്ട്.....??കുഞ്ഞാപ്പു ആകാംഷയോടെ നോക്കി.... ഉണർന്നു കഴിഞ്ഞു കുറച്ചു നേരതേക്ക് എന്റെ സമനില വിട്ടു പോയിരുന്നു... ""ബാൽക്കണിയിൽ കൂടി ഉറങ്ങാതെ നടക്കുമ്പോൾ മനസിന്റെ അഴങ്ങളിലേക് കേദാർനാഥനും ആ തിരുനടയും കടന്നുവന്നു.... അവിടെ പുതുമന അച്ഛന്റെ ഗുരുനാഥനും.... പുതുമന അപ്പൂപ്പന്റെ ഗുരുനാഥനോ.... കുഞ്ഞൻ സംശയത്തോടെ നോക്കി.... മ്മ്മ്.."" രുദ്രനും വീണയും രുദ്രവീണ""""

ആകാൻ നിമിത്തം ആയ ആ വലിയ മനുഷ്യൻ... ജ്യോതിഷത്തിന്റെ പിതാവ്... സാക്ഷാൽ ഭ്രുഗു മുനിയുടെ അനുഗ്രഹം ലഭിച്ച മഹാൻ....അന്ന് കേദാർനാദിൽ നിന്നും തിരികെ പോരാൻ നേരം അദ്ദേഹം ഇരുപത്തി നാലു താളുകൾ ഉള്ള ഒരു താളിയോല പുതുമന അച്ഛന് നൽകി.....അന്ന് അദ്ദേഹം ഞങ്ങളോട് രണ്ടുപേരോടും ഒരു കാര്യം പറഞ്ഞിരുന്നു ........ എന്ത്...? ചന്തു സംശയതോടെ നോക്കി..... പറയാം... ഈശ്വരൻ എന്തെന്ന് അദ്ദേഹം നിർവചിച്ച നിമിഷം ....ഗുരുനാഥന്റെ വാക്കുകൾ ഒഴുക്ക് പോലെ രുദ്രനിലൂടെ കടന്നു പോകുമ്പോൾ ഒരു മാത്ര കൂടി രുദ്രൻ മനസ് കൊണ്ട് കേദരനാദിൽ എത്തി .....( എല്ലാവരും വന്നു കൊള്ളു ഒന്നു കൂടി തൊഴുതു വരാം..) 💠💠💠 മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളെ ചുംബിച് നിൽക്കുന്ന സൂര്യദേവനെ സാക്ഷിയാക്കി കേദാർനാഥനു മുൻപിൽ ഗുരുദേവനും പുതുമനയും രുദ്രനും മാത്രം.............ആ നിമിഷം മഞ്ഞു മൂടി കേദാർ നാഥൻ കാഴ്ച്ചയിൽ നിന്നും മായുമ്പോൾ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ഭദ്രദീപം മാത്രം..... """"""""രുദ്ര.........

ഗുരുനാഥന്റെ ശബ്ദത്തിനൊപ്പം രുദ്രന്റെ കണ്ണുകൾ അദ്ദേഹത്തിലേക് ചെന്ന് നിന്നു..... ആ നടയിൽ എന്താണ് നിങ്ങൾക് കാണാൻ കഴിയുന്നത്..."" തെളിഞ്ഞു നിൽക്കുന്ന അഗ്നിമാത്രം അല്ലെ...ആ അഗ്നിയിൽ ഭഗവാനെ ദർശിക്കാൻ കഴിയുന്നുണ്ടോ... മ്മ്മ്... "" രുദ്രന് ശിരസ്സ് ചലിപ്പിക്കുമ്പോൾ ഇരു കണ്ണുകളിലും ആ ഭദ്ർദീപം തെളിഞ്ഞു നിന്നു... രുദ്ര.. ""അഗ്നി എന്നാൽ ഈശ്വരൻ എന്നാണ് അർത്ഥം....അഗ്നിയെ വണങ്ങുന്നവൻ ഈശ്വരനെ വണങ്ങുന്നതിന് തുല്യം ആണ്.....വേദങ്ങളിൽ പോലും ഏറ്റവും അധികം പരാമർശിക്കുന്നത് ഈശ്വരന്റെ പര്യായം ആയ അഗ്നിയെ കുറിച്ച് ആണ്......... ""അഗ്രണിർ ഭവതി ഇതി അഗ്നി ""ഇതാണ് അഗ്നിയുടെ നിഷ്പതി....അതായത് ഏതൊരുവൻ ഈശ്വരനെ ധ്യാനിക്കുന്നോ അവന്റെ മുൻപിൽ അഗ്നിയാണ് ഈശ്വൻ..... നാം നിലവിളക്കു കൊളുത്തുന്നത് പോലും അതിനു ഉദാഹരണം ആണ്......ഏത് മംഗളകർമ്മവും അഗ്നി സാക്ഷിയായി നാം പൂർത്തികരിക്കുന്നതിനു അർത്ഥം അവിടെ ഈശ്വരന്റെ സാന്നിധ്യത്തെ ആണ് കാണുന്നത്......"""""""""ഗുരുനാഥൻ പറഞ്ഞു തീർന്നതും കുഞ്ഞ് കിച്ചുവിന്റെ കരച്ചിൽ അവിടെ ഉയർന്നു കേട്ടതും രുദ്രന്റെ കണ്ണുകൾ അവിടേക്കു പോയി....

."" എന്തിനോ വേണ്ടി വാശി പിടിക്കുന്ന കിച്ചു അല്ല അഗ്നിദേവൻ അവനെയും എടുത്തു കൊണ്ട് ഇരിക്കുന്ന തങ്കുവിന്റെ അരികിൽ നിന്നു കൊണ്ട് അവനെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന മൂന്ന് വയസുകാരൻ ആദിശങ്കരൻ....... കുഞ്ഞന്റെ കുസൃതികളെ കൺകെ ട്ടാ...ട്ടാ... ട്ടാ... എന്ന് ചെറുതായി ചുണ്ട് അനക്കി കിളുർത്തു വരുന്ന കുഞ്ഞിളം പല്ലുകൾ വെളിയിൽ കാട്ടി ചിരിക്കുന്നവൻ..... ട്ടാ... അല്ല വല്യേട്ടൻ... വല്യേട്ടൻ...... അല്ലേടാ തക്കരെ..... തങ്കു കുഞ്ഞന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് കിച്ചുവിന് പറഞ്ഞു കൊടുക്കുമ്പോൾ അവന്റെ തിരുനെറ്റിയിൽ കുഞ്ഞ് കിച്ചു തേനോലിക്കുന്ന ചുണ്ടുകൾ ചേർത്തു....( അവന്റ സ്ഥാനം ) ആഹ്ഹ്.. "" രുദ്രനിൽ നിന്നും നേർത്ത നിശ്വാസം പുറത്ത് വന്നു..... രുദ്ര അവന്റെ സ്ഥാനം അവിടെ ആണ് അവന്റ വല്യേട്ടന്റെ തിരുനെറ്റിയിൽ.....ജലന്ദരനെ ചുട്ടു പൊള്ളിക്കാൻ പ്രാപ്തമായ അഗ്നിയാണ് അവൻ... അവന്റ ആ തൃകണ്ണ്....... ഗുരുനാഥന്റെ കണ്ണുകളിലും ആ അഗ്നി പടർന്നു..... സോമസൂര്യഗ്നി ലോചനനല്ലേ സാക്ഷാൽ മഹാദേവൻ......ആഹ്...

പുതുമന ആ നടയിലക്ക് നോക്കി ദീർഘമായി ഒന്ന് നിശ്വസിച്ചു.... അതേടോ പുതുമനെ..... സോമൻ എന്നാൽ ചന്ദ്രദേവൻ... മഹാദേവന്റെ ഇരു കണ്ണുകൾ ആണ് സൂര്യനും ചന്ദ്രനും മൂന്നാം കണ്ണ് സാക്ഷാൽ അഗ്നിയും........ഇവർ മൂന്ന് പേരും അദ്ദേഹത്തോടൊപ്പം ജന്മം കൊണ്ടാൽ മാത്രമേ ആ ജന്മം പൂർണ്ണമാകൂ...... അത് കൊണ്ട് ആണ് രുദ്രന് ജാതവേദനെ കൊല്ലാൻ കഴിയാത്തത്..... രുദ്രന്റെ ജന്മം പിതാവ് ആണ് സംരക്ഷകൻ ആണ്... എന്നാൽ ആദിശങ്കരൻ സംഹാരം ആണ് അവനു കൂട്ടായി ഇവർ ജന്മം കൊണ്ടു എങ്കിൽ അവന് ആ കർമ്മം പൂർത്തി ആക്കാൻ കഴിയും......"" നോക്കു അവന്റെ കൂടെ ജന്മം കൊണ്ട ശക്തികളെ...... ( part 99 ന്റ തുടക്കത്തിൽ കുഞ്ഞൻ കുഞ്ഞാപുവിനോട് പറയുന്നുണ്ട് ആ മുത്തും കോകിലയും ജാതവേദനും ആദിശങ്കരനോട് ബന്ധപ്പെട്ടത് ആണ് രുദ്രൻ സംരക്ഷകൻ മാത്രം ആണ്.... ഇത് തന്നെ ഗുരുനാഥനും പറയുന്നത് ) സൂര്യനും, അഗ്നിയും, ഭൂമിയും,വൈകുണ്ഠനാഥന്റെ ഇരു മുഖങ്ങൾ സാക്ഷാൽ നാരായണനും, വരാഹിയും, വേദങ്ങളുടെ ദേവൻ ബ്രഹ്മദേവൻ, വേദവധി സ്വരസ്വതി........

.ഗുരുനാഥൻ നിന്നു കിതയക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ നിറഞ്ഞു ആ കുഞ്ഞുമക്കൾ ഓരോരുത്തരിലും തന്റെ കണ്ണുകൾ തങ്ങി... ഇനിയും വരും ആദിശങ്കരന് കൂട്ടായി അവന്റെ കർമ്മപ്പൂർത്തീകരണത്തിന് ആ ശക്തികൾ ഒന്നോടെ ഭൂമിയിൽ വരും.... അവര്ക് കൂട്ടായി അവരുടെ വാമഭാഗങ്ങളും......."""" രുദ്ര മനുഷ്യ ജന്മം കൈകൊണ്ട് ഭൂമിയിൽ അവതരിച്ചത് ആണ് നിങ്ങൾ ...... മനുഷ്യന്റെ എല്ലാ ചാപല്യങ്ങളും നേരിട്ട് ജീവിതം നയിക്കാൻ വിധിക്കപെട്ടവർ ...... ഇതിൽ കൂടുതൽ ഈയുള്ളവന് പറയുവാൻ കഴിയില്ല....."" നാവിനു വിലങ് കല്പിച്ചിരിക്കുന്നു........ഹ്ഹ.. വിഷ്ണുവർധന്റ അംശംത്താൽ ജന്മം കൊണ്ടവൻ തന്നെ എല്ലാം നിങ്ങൾക് മുൻപിൽ കൊണ്ട് വരട്ടെ..അദ്ദേഹം ദീർഘമായി ഒന്നു നിശ്വസിച്ചു കൊണ്ട് രുദ്രന്റെ കണ്ണുകളിലേക് നോക്കി..... അതിൽ തെളിഞ്ഞു നിൽക്കുന്ന കേദാർനാഥന്റെ ഭദ്രദീപം.....കൺകുളുർക്കേ ഈശ്വരനെ കണ്ട് കൊണ്ട് അദ്ദേഹം തുടർന്നു... ഒരിക്കലും സ്വന്തം തൃക്കണ്ണു തുറന്നാൽ മഹാദേവന് ആ അഗ്നിയാൽ ദേഹം പൊള്ളില്ല...

പക്ഷെ എന്നെങ്കിലും ആ താപം അങ്ങേയ്ക്ക് കഠിനം ആയി തോന്നുന്ന നിമിഷം മാത്രം ഈ താളിയോലകൾ തുറന്നു നോക്കാൻ പാടുള്ളു.... ഇത് ഞാൻ എന്റെ പ്രിയ ശിഷ്യനെ ഏല്പിക്കുന്നു...ഗുരുനാഥൻ തന്റെ വലം കൈയിൽ ഭദ്രമായി സൂക്ഷിച്ച ഒരു കുഞ്ഞ് കെട്ട് താളിയോല പുതുമനയുടെ വലത്തേ കൈകളിലേക് വച്ചു കൊടുത്തു....... ഇത്... ഗുരുദേവ.... ഞാൻ......... പുതുമന വാക്കുകൾക്കായി പരതുമ്പോൾ ആ മഹാത്മാവ് നേർമായായി പുഞ്ചിരിച്ചു....... പുതുമന ഇല്ലത്തെ അറയിൽ ഇത് ഭദ്രം ആയിരിക്കും എന്ന് എനിക്ക് അറിയാം ... രുദ്രൻ ആവശ്യപ്പെടുംവരെ..... """....... ഗുരുദേവ ഈ ഉള്ളവന് കാലം പുൽകാൻ അധികം നാൾ വേണ്ട...പ്രായം ഏറെ ആയില്ലേ...പറയുന്നത് തെറ്റ് അല്ലങ്കിൽ ഇത് രുദ്രനെ തന്നെ ഏൽപിക്കുന്നത് അല്ലെ നല്ലത്.... പുതുമന ക്ഷമാപണത്തോടെ ഗുരുദേവനെ നോക്കി... ഹഹ.."" എടൊ പുതുമനെ തന്റെ ആയുസ് നിശ്ചയിക്കുന്നത് താൻ അല്ലല്ലോ... ""ഇനിയും കർമ്മങ്ങൾ പൂർത്തിയാക്കാൻ താൻ വേണമെടോ ഇവരുടെ കൂടെ...

ഒരു അച്ഛന്റ് സ്ഥാനത് ആ സ്ഥാനം വാക്കുകൾ കൊണ്ട് അല്ല കർമ്മം കൊണ്ട് തന്നിലേക്ക് വന്നു ചേരും.......... അത് പറയുമ്പോൾ ദൂരെ കുഞ്ഞാപ്പുവിനെ എടുത്ത് കേദാർനാഥനു പശ്ചിമ ഭാഗത്തു ( പടിഞ്ഞാറു ഭാഗം )നീണ്ടു നിവർന്നു നിൽക്കുന്ന മലനിരകളെ ചൂണ്ടി കാണിക്കുന്ന രേവതി....... അദ്ദേഹത്തിന്റ കണ്ണുകൾ കുഞ്ഞാപ്പു സാക്ഷാൽ ബദ്രിനാഥനിൽ ചെന്നു നിന്നു.......( പുതുമനയും രേവതിയും ഒന്നിക്കണം എന്നുള്ള വിധി അവിടെ ഗുരുനാഥൻ കാട്ടി തന്നു ) കേദാർനാഥനു പടിഞ്ഞാറു ഭാഗം സാക്ഷാൽ ബദ്രിനാഥൻ നീ തന്നെ ആണല്ലോ അത്......നാരായണ...അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കുഞ്ഞു നീര് പൊടിയുമ്പോൾ രുദ്രന്റെ കണ്ണുകൾ അവന്റ രേവമ്മയിൽ ചെന്ന് നിന്നു... നേർത്ത പുഞ്ചിരി ആ ചുണ്ടുകളിൽ തിളങ്ങി.... ഈ താളിയോല...."" എന്തോ പറയാൻ ശ്രമിച്ചു കൊണ്ട് അതിലെ താളുകൾ മറിക്കാൻ പുതുമന ശ്രമിച്ചതും ഗുരുനാഥൻ ആ കൈകളിൽ പിടിച്ചു.... അരുത്... "" ഈ ഓല തുറക്കാൻ അവകാശം എനിക്ക് മാത്രം ആണ് പക്ഷെ എന്റെ അനുവാദത്തോടെ ഒരിക്കൽ രുദ്രന് അത് തുറക്കാം... ഒരിക്കൽ മാത്രം.... അത് വരെ ഇതിന്റെ സംരക്ഷകൻ താൻ ആയിരിക്കണം.....തന്റെ മനയിൽ ഇത് ഭദ്രമായിരിക്കണം.......

അങ്ങയുടെ വാക്കുകൾ എന്നും അക്ഷരം പ്രതി അനുസരിച്ചിട്ടേ ഉള്ളു ഈ നിയോഗവും മനസ്സലെ ഉൾകൊള്ളുന്നു....പുതുമന ആ താളിയോല ഇരു കണ്ണിലും ചേർത്ത് വയ്ക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ ഗുരുനാഥനിൽ ഉടക്കി നിന്നു...... ജ്യോതിഷത്തിന്റെ പിതാവ് സാക്ഷാൽ ഭ്രുഗു മുനിയെ രുദ്രൻ ആ നിമിഷം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു... ( ഒരു പാർട്ടിൽ ഉണ്ണിയോട് രുദ്രൻ പറയുന്നുണ്ട് ഗുരുനാഥൻ ആരായിരുന്നു എന്ന് )... 💠💠💠💠 രുദ്രൻ പറഞ്ഞു തീരുമ്പോൾ എല്ലാവരും ആകാംഷയോടെ ആ മുഖത്തേക്ക് നോക്കി...... എന്നിട്ട്...? ആ.. ആ താളിയോല അച്ഛൻ അവിടെ നിന്നും എടുത്തോ..... കുഞ്ഞന്റെ വാക്കുകളിൽ ആകാംഷ നിറഞ്ഞു.... മ്മ്മ്.. ആ രാത്രിയിലെ താപം എന്നെ ചുട്ട് പൊള്ളിക്കുമ്പോൾ ആ വാക്കുകൾ മനസിലേക്ക് വീണ്ടും വീണ്ടും വന്നു.... ചന്തുവിനെ കോൺഫറൻസ്നു വിട്ട ശേഷം ഞാൻ നേരെ പുതുമന ഇല്ലത്തേക് ആണ് പോയത്........എന്റെആ വരവ് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു... കാരണം വരാൻ പോകുന്നത് സാക്ഷാൽ സ്വാഹാ ദേവി ആണെന്ന് അദ്ദേഹത്തിന് അറിയാം..... പുതുമന അച്ഛന്റെ അറയിൽ ഭദ്രമായി സൂക്ഷിച്ച താളിയോല അദ്ദേഹം ആ നിമിഷം എനിക്ക് തിരികെ തന്നു........

അതിന്റെ ഏടുകളിൽ സാക്ഷാൽ സ്വാഹാ ദേവിയുടെ ജാതകം കുറിക്കപ്പെട്ടിരുന്നു.....ആ പാവം നീന്തികയറേണ്ട ദുരിതകടൽ..... അതിനു എല്ലാം ഉപരി പതിനാറു വയസ് തികയുന്ന ദിവസം അവൾ ജലന്ദ്രന്റെ അടിമ ആയി മാറും......... പിന്നെ പരാജയം ആയിരിക്കും നമുക്ക് മുൻപിൽ....... രുദ്ര.... "" സഞ്ചയൻ ഞെട്ടാലോടെ രുദ്രന്റ് തോളിൽ പിടിച്ചു..... അതെ സഞ്ചയ... "" സ്വാഹയെ അടിമ ആക്കിയാൽ അഗ്നിദേവൻ അവന്റ അടിമ ആകും അതായത് സാക്ഷാൽ ഈശ്വരൻ തന്നെ അവന്റ അടിമ ആയി മാറും........ പക്ഷെ അത് അറിഞ്ഞ നിമിഷവും എനിക്ക് ആകെ സംശയം ആയിരുന്നു തളർന്നു കിടന്ന ജാതവേദൻ എങ്ങനെ അവളെ തേടി പോകും.... ഒരിക്കലും സംഭവിക്കരുതെന്നു ഞാൻ ആഗ്രഹിച്ച കാര്യം പക്ഷെ മഹിതയുടെ വാക്കുകൾ എന്നിൽ സംശയം ഉണർത്തി...... മഹിതയുടെ വാക്കുകൾ....? ചന്തു സംശയത്തോടെ നോക്കി...... മ്മ്മ്""ഒരെത്തും പിടിയും കിട്ടാതെ ദിവസങ്ങൾ മുന്പോട്ട് പോകുമ്പോൾ ആണ് മഹിതയെയും അച്ചുവിനെയും തേടിയുള്ള ജീവന്റെ വരവ്.....

അവന്റ വാക്കുകൾ ആരോ അവനെ തെറ്റിധരിപ്പിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം.... മഹിതയിൽ നിന്നും അറിഞ്ഞ മറ്റൊരു വിഷയവും എന്റെ സംശയങ്ങൾക്കുള്ള ഉത്തരം ആയി മാറി... വിശ്വംഭരനെയും ജീവനെയും നിയന്ത്രിക്കുന്ന ശക്തി അത് ജാതവേദൻ ആണോ എന്നുള്ള സംശയം....!!!!! പക്ഷെ ആണെങ്കിൽ അത്.. അത് എങ്ങനെ...? അതായിരുന്നു എന്റെ അടുത്ത സംശയം....... ഇവർ പരസ്പരം എങ്ങനെ കണ്ടുമുട്ടി രുദ്രച്ച... "" അവർ ചെന്നൈയിൽ അല്ലെ...... ഇങ്ങേരു ഇവിടെ നിന്നും അവിടെ പോയോ..... കുഞ്ഞാപ്പു സംശയത്തോട് പുരികം ഉയർത്തി.... അതിനു കൊച്ചേട്ട അങ്ങേര് തളർന്നു കിടക്കുവല്ലായിരുന്നോ... പിന്നെ എങ്ങനെ അയാൾ അവിടെ പോകും..... സച്ചു മറുപടി പറഞ്ഞത് രുദ്രൻ ചിരിയോടെ കുഞ്ഞാപ്പുവിനെ നോക്കി.... കുഞ്ഞാപ്പു അവൻ പറഞ്ഞത് ആണ് സത്യം... ജാതവേദൻ ആ സമയം ചെന്നൈൽ പോയിട്ടില്ല....പക്ഷെ അവർ പരസ്പരം കണ്ട് മുട്ടി അത് വിധിയുടെ വിളയാട്ടം.... എങ്ങനെ...? അവർ കണ്ട്മുട്ടി.... കുഞ്ഞൻ സംശയത്തോടെ നോക്കി....... പറയാം..... ""

രുദ്രൻ ദീർഘമായി നിശ്വസിച്ചു കൊണ്ട് ചാരിപാടിയിലേക്ക് ഇരുന്നു.... അന്ന് മഹിതയിൽ നിന്നും അവരെ നിയന്ത്രിക്കുന്ന ദുഷ്ടശക്തിയെ കുറിച്ച് കിട്ടിയ അറിവ് അത് ഉറപ്പിക്കാൻ ആയി അടുത്ത നിമിഷം തന്നെ ഞാനും ഉണ്ണിയും ജീവൻ അഡ്മിറ്റ്‌ ആയി ഹോസ്പിറ്റലിലേക്ക് പോയി..... ""ഞങ്ങളുടെ സംശയം തെറ്റിയില്ല... അവിടെ ആ നിമിഷം വിശ്വംഭരന് ഒപ്പം ജാതവേദനും നെല്ലിമല മൂപ്പനും ഉണ്ടായിരുന്നു..... വലത്തെ മുട്ടുകാലിനു താഴെ വച്ചു മുറിച്ചു മാറ്റിയ ശരീരം ഒന്ന് അനക്കാൻ കഴിയാതെ കിടക്കുന്ന ജീവൻ......മൂത്ത മകനു പുറകെ ഇളയ മകനെ കൂടി ഈ അവസ്ഥയിൽ കാണേണ്ടി വന്ന വിശ്വംഭരൻ സമനില തെറ്റി തുടങ്ങുന്നത് അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു...അയാളുടെ മുഖത് മുറ്റി നിൽക്കുന്ന ശത്രുതയുടെ ആഴം..... അത് മുതൽ എടുക്കാൻ കാത്തു നിൽക്കുന്ന ജതാവേദൻ......എനിക്ക് മുൻപേ അയാൾ അച്ചുവിൽ എത്തി ചേർന്നിരുന്നു......രുദ്രന്റ കണ്ണൊന്നു നിറഞ്ഞു.... രുദ്രച്ച..."" കുഞ്ഞ് കുട്ടികളെ പോലെ വിതുമ്പുന്ന കിച്ചുവിനെ തന്നോട് ചേർത്തു നിർത്തി രുദ്രൻ... ഏയ്.. "" കരയാതെടാ... എന്റെ മക്കൾ അല്ലെ നിങ്ങൾ എല്ലാവരും... എന്റെ കണ്ണെത്തിയില്ല എങ്കിലും അവളെ സംരക്ഷിക്കാൻ ഈ ജന്മം നിയോഗിക്കപെട്ടവൻ നിന്റെ ... നിന്റെ അടുത്ത് എത്തിച്ചില്ലേ മോനെ അവളെ....... രുദ്രൻ അത് പറയുമ്പോൾ എല്ലാവരിലും സംശയം നിറഞ്ഞു.... അത് ആരാണെന്നു സംശയതോടെ എല്ലാവരും നിൽകുമ്പോൾ രുദ്രന്റെ കണ്ണുകൾ താഴെ ചികിത്സ പുരയിലെ അഴിക്കുള്ളിൽ കിടക്കുന്ന ജഗനിൽ ചെന്നു നിന്നു.... ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ എല്ലാം തെളിഞ്ഞു വരുന്നത് ത്രിമൂർത്തികൾ പുഞ്ചിരിയോടെ നോക്കി...... ( തുടരും )

NB :: കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി തിരക്ക് ആയിരുന്നു....14 മണിക്കൂർ duty....3 മണിക്കൂർ ട്രാവൽ.... കുക്കിംഗ്‌... ഉറങ്ങാൻ 5 മണിക്കൂർ പോലും കിട്ടാത്ത അവസ്ഥ.....2 ആഴ്ച കൊണ്ട് തളർന്നു വീഴുന്ന അവസ്ഥയിൽ വന്നു... എഴുതാൻ പോയിട്ടു വീട്ടിലേക് വിളിക്കാൻ സമയം പോലും കിട്ടിയില്ല..... എല്ലാവരും ക്ഷമിക്കണമ്.... മറ്റൊന്നു കൂടി നിങ്ങൾ ചിന്തിക്കണം ഒരു part എഴുതാൻ എനിക്ക് മണിക്കൂറുകൾ വേണം... ഒരു സാധ ക്‌ളീഷേ പോലെ പറയാൻ കഴിയില്ല ഒരുപാട് കണെക്ഷൻ ഒരുപാട് ആലോചിച്ചു കൂട്ടണം... സമയം കണ്ടെത്തി ആണ് എഴുതുന്നത്... നിങ്ങളിൽ പല്ര്ക് അറിയാം ഞാനും ഇപ്പോൾ fb പോലും ആക്റ്റീവ് അല്ല... രണ്ട് ദിവസം കൊണ്ട് ഇരിക്കുന്നത് ആണ് ഈ part പൂർത്തി ആക്കാൻ.... ഞാൻ കഥ പൂർത്തി ആക്കിയിരിക്കും.... കണെക്ഷൻ വിട്ടു പോകുന്നു എന്ന് തോന്നുന്നവർ എന്ന് പൂർത്തി ആകുന്നോ അന്ന് പൂർണ്ണമായും വായിച്ചാൽ മതി.... പിന്നെ വായിക്കാൻ ഒരാൾ എങ്കിലും ഉണ്ടെങ്കിൽ അവര്ക് വേണ്ടി സമയം പോലെ ഞാൻ ഇടും.... വായിക്കാൻ ആരും ഇല്ല എങ്കിലും ഈ കഥ ഞാൻ പൂർത്തി ആക്കും കാരണം ഈ കഥയ്ക്ക് എന്റെ ജീവനോളം വില ഉണ്ട്...... ഇവർ എല്ലാം എനിക്ക് ആരൊക്കെയൊ ആണ്....

അവരെ പൂർണ്ണതയിൽ എത്തിച്ചിരിക്കും ഞാൻ........ കുറുമ്പൻ നാളെ വരും.... രുദ്രൻ പറഞ്ഞു വരുന്നത് ഏറെ കുറെ മനസിൽ ആയി എന്ന് കരുതുന്നു.... ജഗന്റെ നിയോഗം ആണ് അച്ചുവിന്റെ സംരക്ഷണം ഒരുപക്ഷെ അയാൾ അങ്ങനെ തളർന്നു കിടന്നത് അല്ലങ്കിൽ മഹാദേവന്റെ മാനസ പുത്രൻ സാക്ഷാൽ നന്ദി അവനെ തളർത്തിയത് മഹാദേവന്റെ ലീല അല്ലാതെ എന്ത്..... ഇനി ബാക്കി അടുത്ത പാർട്ടിൽ.........ജതാവേദൻ എങ്ങനെ വിസ്വാഭാരനെ കണ്ടുമുട്ടി...?... അച്ചുവിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകൾ എല്ലാം അടുത്ത പാർട്ടിൽ..... ഒരിക്കൽ കൂടി കേദരനാഥനെ തൊഴുതോളൂ എല്ലാവരും... ☺️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story