ആദിശങ്കരൻ: ഭാഗം 104

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഏയ്.. "" കരയാതെടാ... എന്റെ മക്കൾ അല്ലെ നിങ്ങൾ എല്ലാവരും... എന്റെ കണ്ണെത്തിയില്ല എങ്കിലും അവളെ സംരക്ഷിക്കാൻ ഈ ജന്മം നിയോഗിക്കപെട്ടവൻ നിന്റെ ... നിന്റെ അടുത്ത് എത്തിച്ചില്ലേ മോനെ അവളെ....... രുദ്രൻ അത് പറയുമ്പോൾ എല്ലാവരിലും സംശയം നിറഞ്ഞു.... അത് ആരാണെന്നു സംശയതോടെ എല്ലാവരും നിൽകുമ്പോൾ രുദ്രന്റെ കണ്ണുകൾ താഴെ ചികിത്സ പുരയിലെ അഴിക്കുള്ളിൽ കിടക്കുന്ന ജഗനിൽ ചെന്നു നിന്നു.... ആ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ എല്ലാം തെളിഞ്ഞു വരുന്നത് ത്രിമൂർത്തികൾ പുഞ്ചിരിയോടെ നോക്കി......""" ജഗൻ... """"ചന്തുവിന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... രുദ്ര നീ..നീ ആ ജഗനെ ആണോ ഉദ്ദേശിച്ചത്........"" അവന്റെ സംരക്ഷണം നീ ഏറ്റെടുക്കാൻ തയാർ ആയപ്പോൾ എതിർത്തവൻ ആണ് ഞാൻ..... എങ്കിലും ഒരിക്കൽ പോലും നിന്റെ വാക്കിനെ ഞാൻ ധിക്കരിച്ചിട്ടില്ല... പക്ഷെ ഇപ്പോഴും എനിക്ക് സംശയം ആണ് നീ എന്തിനാ അയാളെ ഇവിടെക് കൊണ്ട് വന്നത്.... ചന്തു സംശത്തോടെ രുദ്രനെ നോക്കി.. മ്മ്ഹ്ഹ്.. ""

രുദ്രൻ ചെറുതായി ചിരിച്ചു കൊണ്ട് ചന്തുവിന് അടുത്തേക് ഇരുന്നു.... അവന്റ വലത്തേ കൈയിൽ മെല്ലെ തലോടി... ചന്തു മറ്റൊരു വത്മീകി രൂപം ആണ് ജഗൻ.... രത്നാകരൻ എന്ന പൂർവ്വ നാമത്തിൽ താൻ ചെയ്തു കൂട്ടിയ പാപഭാരങ്ങൾ സ്വന്തം വാമഭാഗം പോലും ഏറ്റെടുക്കില്ല എന്ന് അറിഞ്ഞു കൊണ്ട് നാരധ മുനിയുടെ നിർദ്ദേശപ്രകാരം തമസാ നദികരയിൽ തപസ്സു അനുഷ്ഠിച്ച കള്ളൻ... അദ്ദേഹത്തിന് ഉണ്ടായിരുന്നു ഒരു നിയോഗം രാമായണം എന്ന ഇതിഹാസം ലോകജനതയുടെ മുൻപിൽ അദ്ദേഹം തുറന്നു കാട്ടി...സാക്ഷാൽ നാരായണനെ മനസിൽ ധ്യാനിച്ചു അദ്ദേഹം കാലങ്ങളോളം വത്മീകത്തിൽ കഴിഞ്ഞു.... ഇവിടെ ജഗനും മറിച്ചല്ല അനുഭവം... ഉണ്ണിയാൽ തളർന്നു കിടന്നില്ലായിരുന്നു എങ്കിൽ ജഗൻ വീണ്ടും വീണ്ടും തെറ്റുകളിലേക് പോകുമായിരുന്നു... പക്ഷെ അവന്റെ നിയോഗം ഉണ്ണിയാൽ കുറിക്കപ്പെട്ടു....

അത് കൊണ്ട് ആണ് ഇന്ന് അച്ചു നമുക്ക് അരികിൽ എത്തി ചേർന്നത്...കാലങ്ങളോളം തളർച്ച എന്ന വത്മീകത്തിൽ കിടന്നു കൊണ്ട് അവൻ വിളിച്ചത് കേൾക്കാതെ ഇരിക്കാൻ ഈശ്വരന് കഴിഞ്ഞില്ല....മറ്റുള്ളവർക് വേണ്ടി വേണ്ടി ചെയ്തു കൂട്ടിയ പാപത്തിന്റെ ശിക്ഷ നീണ്ട ഇരുപത്തിഒന്ന് വർഷം അവൻ ഒറ്റയ്ക്കു അനുഭവിച്ചു..."" ആ നിമിഷങ്ങളിൽ അവൻ ഒരു സഹോദരിയുടെ സ്നേഹം എന്തെന്ന് തിരിച്ചറിഞ്ഞു മഹിതയിലൂടെ... "" അവൾക്കും മകൾക്കും വേണ്ടി അവൻ വാദിച്ചു....... അവരെ എന്നിലേക്കു എത്തിക്കാൻ അവൻ തന്നെ മുൻകൈ എടുത്തു.....അങ്ങനെ ഉള്ളവന്റ സംരക്ഷണം ഏറ്റെടുക്കേണ്ടത് എന്റെ കടമ ആണ് ചന്തു.... അല്ലെ.....രുദ്രൻ ചിരിയോടെ ചന്തുവിനെ നോക്കി... മ്മ്.."" അതെ.... ചന്തുവും നേർമ്മയായി ചിരിച്ചു... അച്ഛാ.. ""ജതാവേദൻ പിന്നെ എങ്ങനെയാ വിശ്വംഭരനിൽ എത്തിച്ചേർന്നത്...അച്ഛൻ അത് എങ്ങനെ അറിഞ്ഞു...? മ്മ് പറയാം.. രുദ്രന്റെ കണ്ണുകൾ ചികിത്സ പുരയുടെ അഴിക്കു ഉള്ളിലേക്കു പോകുമ്പോൾ കണ്ണൊന്നു നിറഞ്ഞു.......

അന്ന് ജീവനെ തേടി പോകുമ്പോൾ icu നു മുന്പിലെ ജാതവേദന്റെ വലിഞ്ഞു മുറുകിയ മുഖം എന്തിന്റെയോ അപകടസൂചന നൽകുമ്പോൾ എനിക്കും ഉണ്ണിക്കും അവിടെ നിന്നും തിരികെ പോരുവാൻ മനസ് അനുവദിച്ചില്ല.... അവർ കാണാതെ ഒരു അരമണിക്കൂർ ഞങ്ങൾ അവിടെ നിന്നു..... ഞങ്ങളുടർ കാത്തിരുപ് വെറുതെ ആയില്ല......ആ നിമിഷം icu നിന്നും ജീവനെ റൂമിലേക്കു മാറ്റാനായി പുറത്തേക്ക് കൊണ്ട് വന്ന നിമിഷം...... രുദ്രന്റെ ഓർമ്മകൾ കുറച്ചു പുറകോട്ടു പോയി........ 💠💠💠💠 Icu വിന്റെ മുൻപിൽ സ്വന്തം മകന്റ് അവസ്ഥയിൽ മനം നൊന്തു തളർന്നു ഇരിക്കുന്ന വിശ്വംഭരൻ...പക മുറ്റിയ കണ്ണുകൾക്ക് ഒപ്പം ആ വരാന്തയിൽ വെറി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ജതാവേദൻ....... വരാന്തയുടെ മൂലയിൽ മുറുക്കി ചുവപ്പിച്ചു കൊണ്ട് ഇരു കാലിലിൽ കുത്തി ഇരിക്കുന്ന മൂപ്പൻ....... ആ നിമിഷം സ്ട്രക്ചറിൽ പുറത്തേക് കൊണ്ട് വരുന്ന ജീവൻ.... അവനെ കണ്ടതും സമനില വിട്ടവനെ പോലെ ജതാവേദൻ അയാളുടെ കഴുത്തിൽ മുറുകെ പിടിച്ചു....... """""

രുദ്രേട്ടാ അയാൾ...... ഞെട്ടലോടെ മുന്പോട്ട് ആഞ്ഞ ഉണ്ണിയെ ഭിത്തിയുടെ മറവിലേക്ക് ചേർത്ത് നിർത്തി രുദ്രൻ.... "" മിണ്ടരുത് എന്ന് പറഞ്ഞു കൊണ്ട് അവന്റ ചുണ്ടിനെ വിരൽ കൊണ്ട് മൂടി... ഗ്ഗ്... ഗ്ഗ്.. "" കഴുത്തിൽ വലിഞ്ഞു മുറുകുന്ന കൈക്കുള്ളിൽ കിടന്നു പിടഞ്ഞു ജീവൻ... ""മുറിക്കപ്പെട്ട വലത്തേ കാലിലിൽ നിന്നും ചോര പുറത്തെക്കെ വരുമ്പോൾ വിശ്വംഭരൻ ജാതവേദന്റെ കൈയിൽ മുറുകെ പിടിച്ചു..... അരുത് എന്റെ മകനെ ഒന്നും ചെയ്യരുത്.... ഇതിനെല്ലാം കാരണം ജഗൻ ആണ് എന്റെ മൂത്ത മകൻ....അവൻ ആണ് അവളെയും ആ നശിച്ച പെണ്ണിനേയും രുദ്രന് അടുത്തേക് എത്തിച്ചത്..... വിശ്വംഭരൻ അത് പറയുമ്പോഴും അയാളുടെ കൈകൾ ജീവന്റെ കഴുത്തിനെ മുറുക്കി കൊണ്ടിരുന്നു... വേണ്ട തിരുമേനി അയാൾ ചത്തു പോകും... "" നെല്ലിമല മൂപ്പന്റെ കൈകൾ ജലന്ദരന്റെ കൈകളെ സ്വാതന്ത്ര്മാക്കാൻ ശ്രമിച്ചു.... നശിപ്പിച്ചില്ലേ എല്ലാം.... """ നിന്നോട് ഞാൻ താക്കീത് ചെയ്തത് എന്താണ് ഒരിക്കലും അവൾ നിന്റെ മകൾ അവനിൽ എത്തിച്ചേരാൻ പാടില്ല എന്ന് അല്ലേ ........

ജീവന്റെ കഴുത്തിലെ പിടി വിടുമ്പോൾ.. അയാൾ ശ്വാസത്തിനായി പിടഞ്ഞു.......... ചോര നിറഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു............. ശ്വാസം എടുക്കാനായി പാട് പെട്ടതും മൂപ്പൻ അവന്റെ നെഞ്ചിലും പുറത്തും ആഞ്ഞു ഇടിച്ചു.... അവനിലെ ശ്വാസഗതിയെ തിരികെ കൊണ്ട് വരുമ്പോൾ ഭയത്തോടെ വശത്തെക്ക് ഒതുങ്ങി നിന്നു ആശുപത്രി ജീവനക്കാർ.. ഛെ... "" ജലന്ധരൻ ആ ഭീതിയിലേക്കു കൈകൾ ആഞ്ഞടിച്ചു...... ഞാൻ... ഞാൻ എന്ത്‌ ചെയ്യണം ആയിരുന്നു തിരുമേനി... "" അവന്റെ കണ്ണ് എത്താത്ത ദൂരത്തേക് അവളെ ഞാൻ മാറ്റിയത് അല്ലേ.... പക്ഷെ എന്നിട്ടും...... എന്നിട്ടും എനിക്ക് പറ്റിയ തെറ്റ് ആണ് സമ്മതിക്കുന്നു........ മാപ്പ്... "" കിടന്ന കിടപ്പിൽ ജീവൻ ഇരു കൈകൾ കൂട്ടി പിടിച്ചു... ജീവൻ ഒരു മാപ്പിലൂടെ തിരുത്താൻ കഴിയുന്ന തെറ്റ് അല്ല നീ ചെയ്തത്.... "" നീ ആരെന്ന് നിനക്ക് അറിയില്ല എങ്കിലും എനിക്ക് അറിയാം.... """

എന്റെ പതനത്തിലേക് ഉള്ള വഴിയാണ് നിന്റെ ഭാര്യയുടെ ഉദരത്തിൽ ജന്മം കൊണ്ട രണ്ട് ജന്മങ്ങൾ.........""""" സ്വാഹാ ദേവിയുടെ അംശം ഉൾക്കൊണ്ട്‌ ജന്മം കൊണ്ടവളും മഹാദേവന്റ ഇരു കണ്ണിൽ ഒരുവനും ...... """"" രുദ്രേട്ടാ... "" അപ്പോൾ അയാൾ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നോ.....ഉണ്ണി ഞെട്ടലോടെ രുദ്രന്റ കൈയിൽ മുറുകെ പിടിച്ചു... മ്മ്.. "" അതെ.... മഹിത അവൾ പറഞ്ഞ ആ ഗുരുനാഥൻ ഇയാൾ തന്നെ പക്ഷെ എങ്ങനെ...? എങ്ങനെ വർഷങ്ങൾക് മുൻപേ ഇയാൾ അവളിൽ എത്തിച്ചേർന്നു...? രുദ്രൻ നെറ്റി തിരുമുമ്പോൾ ആ മുഖത്തെ ആകുലത നിസ്സഹായത്തോയോട് നോക്കി ഉണ്ണി........ ജാതവേദനിൽ നിന്നും മോചിക്കപ്പെട്ട ജീവനെ അകത്തേക്ക് കൊണ്ട് പോകുമ്പോൾ... ജാതവേദനു അടുത്തേക് വന്നു വിശ്വംഭരൻ..... ഇന്നോളം അങ്ങയുടെ വാക്കുകൾ ഞാനോ എന്റെ മകനോ തെറ്റിച്ചിട്ടില്ല.... "" മഹിതയോടും രുദ്രന്റ മകളോടും എനിക്കോ എന്റെ മകനോ യാതൊരു പ്രതിബദ്ധതയും ഇല്ല..... പക്ഷെ ജിത്തു അവൻ... അവൻ എന്റെ മകന്റെ ചോരയാണ് ദയവ് ചെയ്തു തിരികെ തരണം..........

ജാതവേദനു മുൻപിൽ വിശ്വംഭരൻ നിന്നു കെഞ്ചി... ഹഹഹ... ""ഉറക്കെ ചിരിച്ചു കൊണ്ട് വിശ്വംഭരന്റെ തോളിൽ കൈ വച്ചു ജതാവേദൻ...... തരും തിരികെ തരും......പക്ഷെ അതിനു മുൻപ് സ്വാഹാ ദേവി എനിക്ക് അരികിൽ എത്തിച്ചേരണം...."" അവളെ വല്യോതോ ഇരിക്കത്തൂർ മനയിലോ കടന്നു ചെന്നു സ്വന്തം ആക്കാൻ എനിക്കോ എന്റെ ആളുകൾക്കോ കഴിയില്ല.....പക്ഷെ നിനക്ക് കഴിയും..... ജതാവേദന്റെ ചുണ്ടിൽ കരുക്കൾ നീക്കുന്ന സൂത്രശാലിയുടെ ചിരി വിടർന്നു... ഹ്ഹ.. "" കൊണ്ട് തരും ഈ വിശ്വംഭരൻ കൊണ്ട് തരും രുദ്രൻ അവളെ എവിടെ കൊണ്ട് ഒളിപ്പിച്ചാലും അങ്ങയുടെ മുൻപിൽ അവളെ എത്തിച്ചിരിക്കും ഞാൻ.... അതോടെ രുദ്രന്റ് പതനവും അങ്ങയുടെ മുൻപിൽ ഞാൻ കാണിച്ചു തരും...... വിശ്വംഭരന്റെ കണ്ണിൽ ചോര മുറ്റി.....(ഭ്രാന്ത്‌ ആയി ഓടുമ്പോൾ അയാൾ അത് വിളിച്ചു പറയുന്നുണ്ട് ) മ്മ്ഹ്ഹ്... ""

എങ്കിൽ ഞാൻ പറയുന്ന ദിവസം അവൾ എനിക്ക് മുൻപിൽ എത്തിച്ചേരണം....ജാതവേധന്റെ ശബ്ദം ഒന്ന് കനച്ചു.... മ്മ്മ്. സമ്മതിച്ചിരിക്കുന്നു... "" അവളെ ആ പെണ്ണിനെ അങ്ങ് പറയുന്ന ദിവസം അങ്ങയുടെ മുൻപിൽ ഞാൻ എത്തിച്ചിരിക്കും... "" അത് പറഞ്ഞു അകത്തേക്കു വിശ്വംഭരൻ പോകുമ്പോൾ ജാതവേദന്റ് ചുണ്ടുകൾ ഒരു വശത്തേക് കൂട്ടി..... തിരുമേനി ആ ചെറുക്കനെ അയാൾക് തിരികെ കൊടുക്കാൻ ആണോ.... " മൂപ്പന്റ ശബ്ദം കേട്ടതും ജതാവേദൻ പുച്ഛത്തോടെ മൂപ്പനെ നോക്കി.. ഹ്ഹ്ഹ്..... "" ചതി... അത് എന്നും എന്റെ കൂടെ പിറപ്പാണ് മൂപ്പാ... "" ആ ചെറുക്കൻ അവൻ വിചാരിച്ചാൽ മാത്രമേ എനിക്ക് ആ മുത്ത് തിരികെ ലഭിക്കൂ... അത് അറിഞ്ഞു കൊണ്ട് ഞാൻ വിഢിത്വം കാണിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ...എനിക്ക് അവളെ വേണം ജീവന്റെ മകളെ .... ഹഹഹ... "" ഞാൻ പറഞ്ഞു ഫലിപ്പിച്ച നുണകളിൽ വിശ്വസിച്ചു സ്വന്തം മകളുടെ പിതൃത്വം പോലും മറ്റൊരുവനിൽ ആണെന്ന് വിശ്വസിക്കുന്ന വിഡ്ഢികൾ...ജീവൻ.. നിനക്ക് അറിയുമോ മൂപ്പ... ""ഹ്ഹ്ഹ്... ഹ്ഹ്ഹ്...""

ജതാവേദൻ നിന്നു കിതച്ചു...ഹ്ഹ.. ഹ്ഹ.. സ്വാഹാ ദേവി എന്റെ കൈകളിൽ എത്തിച്ചേരാൻ ഞാൻ കാത്തിരുന്നത് പതിനാറു വർഷം ആണ്....പതിനാറു വർഷം......അവൾക് വേണ്ടി ഞാൻ ആർജിച്ചെടുത്ത കഴിവുകൾ...അവൾക് വേണ്ടി ഞാൻ ചെയ്യാൻ പോകുന്ന കർമ്മങ്ങൾ അത് എന്നന്നേക്കുമായി ദൈവിക ശക്തികളെ എന്റെ കാൽ ചുവട്ടിൽ എത്തിക്കുന്നത് ആണ്... പക്ഷെ അവസാന നിമിഷം എല്ലാം തകർത്തില്ലേ അവൻ ജഗൻ...... രുദ്രന് സമീപം അവളെ എത്തിച്ചു അവൻ...... ജതാവേദൻ പല്ലു ഒന്ന് ഞറുക്കി.... ""പക്ഷെ എന്ത് വില കൊടുത്തും അവളെ എന്റെ അരികിൽ എത്തിച്ചിരിക്കും ഞാൻ... രുദ്രേട്ടാ അയാൾ എന്തൊക്കെയാ ഈ പറയുന്നത്... "" ആ കുഞ്ഞിനേയും പ്രതീക്ഷിച്ചു അയാൾ ഇത്രയും നാൾ കാത്തിരുന്നു എന്നോ..... ഉണ്ണി രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു..... ഉണ്ണി എനിക്കും അറിഞ്ഞു കൂടാ അയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് "".... പതിനാറാം വയസിൽ അവൾ അയാളുടെ അടിമ ആകും അങ്ങനെ വന്നാൽ അത് എന്റെ പരാജയം ആണ്.... പക്ഷെ അതിനു വേണ്ടി അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അറിഞ്ഞാൽ മാത്രമേ നമുക്ക് ഒരു പ്രതിവിധി കണ്ടെത്താൻ കഴിയൂ.... എനിക്ക് അറിയാം രുദ്രേട്ട എന്ത് പ്രതിവിധി വേണം എന്ന് ...

എന്റെ കിച്ചുവിന്റെ പെണ്ണാ അവൾ...... രുദ്രേട്ടന് പറ്റില്ല എങ്കിൽ വേണ്ട എന്റെ പിള്ളേർ ഉണ്ട് അവന്മാർ നോക്കിക്കോളും എന്റെ കൊച്ചിനെ...... ഉണ്ണി കണ്ണ് തുടച്ചു മുന്പോട്ട് ആഞ്ഞതും രുദ്രൻ അവനെ തന്നോട് ചേർത്തു ആ നിമിഷം തങ്ങൾക്കു സമീപം കൂടി ജീവന്റെ ഡ്രൈവർ ആയ ചെറുപ്പക്കാരൻ ഒരു ഫ്ലാസ്കിൽ ചായയുമായി അകത്തേക്കു പോകുമ്പോൾ ജാതവേദന്റെ കണ്ണുകളുടെ താളം രുദ്രൻ സംശയത്തോടെ നോക്കി... എന്താ രുദ്രേട്ട... "" ഉണ്ണി സംശയത്തോടെ അവനെ നോക്കി... ഏയ് ഒന്നും ഇല്ല... രുദ്രൻ കണ്ണൊന്നു വെട്ടിച്ചു..."" നീ വാ നമുക്ക് പോകാം.... ഉണ്ണിയെ കൊണ്ട് കാറിൽ കയറുമ്പോഴും ആ മനസിലെ അസ്വസ്ഥത ഉണ്ണി തിരിച്ചറിഞ്ഞിരുന്നു...ആ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു... രുദ്രേട്ട... "" എന്താ ഒരു ഭയം മുഖത്ത് നിഴലിക്കുന്നത്... ഉണ്ണി ഞാൻ.. ഞാൻ... ഞാൻ തോറ്റു പോകുന്നത് പോലെ....കഴിഞ്ഞ ഇരുപതു വർഷം കൊണ്ട് ജാതവേദൻ നേടിയെടുത്തത് അസാമാന്യ ശക്തികൾ ആണ് ...

അതിനെ നേരിടാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ.....???? രുദ്രന്റ കണ്ണ് നിറയുമ്പോൾ ഉണ്ണി അവന്റ കൈകളിൽ മുറുകെ പിടിച്ചു... ജാതവേദൻ എന്ത് തന്ത്രം ആണ് അച്ചുവിന് എതിരെ പ്രവർത്തിക്കാൻ പോകുന്നത് എന്ന് അറിയാൻ കഴിഞ്ഞാൽ മാത്രമേ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ.... ഇല്ലങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ അവർ ഓരോരുത്തർ എന്റെ കണ്മുന്നിൽ ഇല്ലാതാകുന്നത് നോക്കി... നോക്കി നിൽക്കാനെ എനിക്ക് കഴിയൂ.... ഈശ്വരന്റെ പ്രതിരൂപം ആയ അഗ്നിയെ അടിമ ആക്കണം എങ്കിൽ ജാതവേദന്റെ മുൻപിൽ ഉള്ള ഏക മാർഗം ആണ് സ്വാഹാ... അയാളുടെ കണ്ണെത്താതെ ഇരിക്കാൻ ആണ് അവൾ മറ്റൊരു സ്ഥലത്തു ജന്മം കൊണ്ടത് തന്നെ പക്ഷെ അവളെ തേടി അയാൾ ചെന്നു എങ്കിൽ അയാളുടെ ശക്തി അത് നമ്മൾ ഊഹിക്കുന്നതിനും അപ്പുറം ആണ് ഉണ്ണി...... നമുക്ക് അവളെ മറ്റേവിടേക്കെങ്കിലും മാറ്റിയാലോ രുദ്രേട്ട....ഉണ്ണിയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു... വരട്ടെ... ആദ്യം എനിക്ക് അറിയേണ്ടത് അയാളുടെ ഉദ്ദേശ്യം ആണ്...

അത് എങ്ങനെ അറിയും... അതിന് അയാൾ തുറന്നു പറയുമോ നമ്മളോട്... ഒരു പിടിയും ഇല്ല ഉണ്ണി.... എന്തെങ്കിലും വഴി തെളിഞ്ഞു വരും..... ഇത്രയും നാൾ കാവിലമ്മ തുണച്ചില്ലേ ഇനിയും കൈവിടില്ല എന്ന് വിശ്വസിക്കുന്നു...ആഹ്ഹ്... രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിക്കുമ്പോൾ ഒരു ഞെട്ടലോടെ അവൻ ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും പുറത്ത് വന്നു......... കുഞ്ഞന്റെ ശബ്ദം ആയിരുന്നു അതിനു കാരണം...... 💠💠💠💠💠 Present ) അച്ഛാ.......പിന്നെ എങ്ങനെ എല്ലാം അറിഞ്ഞു അച്ഛൻ..... കുഞ്ഞന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.... ജഗൻ അവൻ എല്ലാം പറഞ്ഞു.... അപ്പോൾ രുദ്രച്ഛൻ ഇതിനു മുൻപ് ജഗനെ നേരിട്ട് കണ്ടിരുന്നോ..... കുഞ്ഞാപ്പു സംശയതോടെ നോക്കി... കേശു അവർ പരസ്പരം കണ്ടത് കൊണ്ട് ജഗൻ അല്പം മുൻപ് രുദ്രനെ തിരിച്ചറിഞ്ഞത്.... സഞ്ചയൻ ചിരിയോടെ പറയുമ്പോൾ രുദ്രനും നേർമ്മയായി ചിരിച്ചു..... അതെ കുഞ്ഞാപ്പു..""അന്ന് ഹോസ്പിറ്റലിൽ ജീവന്റെ സമീപം ജാതവേദനെയും മൂപ്പനെയും കണ്ട നിമിഷം അവർ എങ്ങനെ പരസ്പരം ഒന്നിച്ചു എന്ന് അറിയാതെ ഉറക്കം ഇല്ലാത്ത രണ്ട് രാത്രികൾ....

ആ നിമിഷം എന്റെ ചെവിയിൽ അലയടിച്ചത് ജഗന്റെ ശബ്ദം ആണ്........ മഹിതയ്ക്കും അച്ചുവിനും വേണ്ടി എന്നോട് അപേക്ഷിച്ച ആ ശബ്ദം എന്റെ ഉറക്കം കെടുത്തി.... പിറ്റേന്ന് തന്നെ ഒഫീഷ്യൽ മീറ്റിംഗ് പറഞ്ഞു ജഗനെ തേടി ഞാൻ ചെന്നൈയിൽ പോയി.... എന്നിട്ട്...? ചിത്രന്റെ മുഖത്ത് ആവേശം നിറഞ്ഞു.... ചെന്നൈലെ വിശ്വംഭരന്റെ വീട്ടിൽ ഒരു അനാഥപ്രേതത്തേ പോലെ കിടക്കുന്ന മനുഷ്യൻ.. അയാൾക് അടുത്തേക് ചെല്ലുമ്പോൾ എന്റെ കൂടെ മറ്റൊരു മനുഷ്യൻ ഉണ്ടായിരുന്നു നാഗേന്ദ്രൻ.... "" താര മോളുടെ മരണത്തിന് കാരണക്കാരൻ ആയ മനുഷ്യൻ....അയാളുടെ വളർത്തു മകൾ ആയ ഊർമിള ( ജാനകിയുടെ അമ്മ )എന്ന കുട്ടിക്ക് വേണ്ടി ആയിരുന്നു ഉണ്ണി ജഗനെ ഈ അവസ്ഥയിൽ ആക്കിയത്... മ്മ്മ് അത് അറിയാം അച്ഛൻ പറഞ്ഞിരുന്നല്ലോ... കുഞ്ഞൻ തലയാട്ടി... ( part 80)... പക്ഷെ അയാളെ എന്തിനാണ് കൂടെ കൂട്ടിയത്...

ചെന്നൈയിൽ വിശ്വംഭരന്റെ വീട് അയാൾക് അറിയാം.... അയാൾക് ഒപ്പം ആണ് ഞാൻ അവിടേക്കു ചെല്ലുന്നത്..... രുദ്രന്റെ ഓർമ്മകൾ കുറെ പുറകോട്ടു പോയി........ 💠💠💠💠 രുദ്ര മോനെ... "" കാറിൽ ഇരിക്കുമ്പോൾ ചുക്കി ചുളിഞ്ഞ ആ കൈകൾ രുദ്രനെ മുറുകെ പിടിച്ചു..... എന്തിനാണ് കുട്ടി ആ നീചമൃഗത്തെ അന്വേഷിച്ചു നീ വന്നത്.... എന്റെ മകൾക് പകരം എനിക്കും എന്റെ ഭാര്യക്കും ലഭിച്ച സന്തോഷം ആയിരുന്നു ഊർമ്മി മോൾ.... മാനസിക വിഭ്രാന്തിയുള്ള അവളുടെ ഇരട്ട സഹോദരിയുടെ ഉപദ്രവം ഭയന്നു ആണ് അവളുടെ അച്ഛൻ അവളെ എന്റെ കൈകളിൽ ഏല്പിച്ചത്.... പക്ഷെ സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല...... ജഗൻ എന്ന ദുഷ്ടൻ അവളെ വഞ്ചിച്ചു......ആഹ്ഹ്... അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു...... ഊർമിള.. അവൾ ഇപ്പോൾ എവിടെ എന്ന് അങ്ങേയ്ക്ക് അറിയുമോ... രുദ്രൻ സംശയത്തോടെ നോക്കി...

ഇല്ല കുഞ്ഞേ.. "" അവളുടെ അമ്മയുടെ തറവാട്ടിലെക്ക് അവളെ കൂട്ടി കൊണ്ട് പോയി മറ്റൊരു വിവാഹം കഴിപ്പിച്ചു എന്നുള്ള അറിവ് അല്ലാതെ മറ്റൊന്നും എനിക്കില്ല... അന്നത്തെ സംഭവത്തോടെ എന്റെ ഭാര്യയും എനിക്ക് നഷ്ടം ആയി..... എല്ലാം ഉപേക്ഷിച്ചു മഹാദേവനെ ധ്യാനിച്ചു ആശ്രമത്തിൽ അഭയം തേടുമ്പോൾ മനസ് കൊണ്ട് മറ്റ് ബന്ധങ്ങൾ കൂടി ഉപേക്ഷിച്ചു ഞാൻ ... പക്ഷെ ഇന്ന് കുഞ്ഞ് എന്നെ തേടി വീണ്ടും വന്നു....ആ ദുഷ്ന്റെ അടുത്തേക് വീണ്ടും എന്നെ എത്തിക്കുന്നു..... മ്മ്ഹ .. ""രുദ്രൻ നേർമ്മയായി ചിരിച്ചു കൊണ്ട് നാഗേന്ദ്രന്റെ കൈയിൽ മുറുകെ പിടിച്ചു..... മുൻപിൽ കാണുന്ന ഇരുന്നില വീട്ടിലേക് അയാളെയും കൊണ്ട് ചെല്ലുമ്പോൾ ഒരു ജോലിക്കാരി പുറത്തേക് വന്നു.... ജഗനെ കാണാനുള്ള ആവശ്യം പറയുമ്പോൾ ആദ്യം ഒന്ന് സംശയിച്ച അവർ മുകളിലേക്കുള്ള വഴി കാണിച്ചു കൊടുത്തു...... അകത്തെ മുറിയിലേക്ക് ചെല്ലുമ്പോൾ വിസർജ്യത്തിന്റെയും ദേഹം പൊട്ടി ഒലിക്കുന്നതിന്റെയും ദുർഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു....ആ ദുർഗന്ധത്തെ മറച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തിൽ നാലു ചുവരുകളെ പ്രകമ്പനം കൊള്ളിക്കുന്ന പഞ്ചാക്ഷരി നിറഞ്ഞു നില്കുന്നു........

ഓം നമഃശിവായ......"""ഓം നമഃശിവായ........."""ഓം നമഃശിവായ... ജഗനിൽ നിന്നും ഉതിരുന്ന ശബ്ദം രുദ്രന്റെ കാതുകളെ തുളച്ചു ശിരസിലേക്ക് കയറി..... ജഗൻ..."" രുദ്രന്റെ ശബ്ദം കേട്ടതും അയാൾ തല ഒന്ന് ചെരിച്ചു... ഇരു കണ്ണിൽ നിന്നും ചെന്നിയിലേക്ക് ഒഴുകുന്ന മിഴിനീർ....... "" "" ചിരിയോടെ നിൽക്കുന്ന ആ മുഖത്തെ തേജസ്‌ നിറഞ്ഞ പുഞ്ചിരിയിൽ ജഗന്റെ കണ്ണുകൾ വിടർന്നു...... രു.... രുദ്രേട്ടൻ.... എന്റെ മഹാദേവൻ...... """"" ഓം നമഃ ശിവായ...ഓം നമഃ ശിവായ...ഓം നമഃ ശിവായ...വീണ്ടും വീണ്ടും തളർന്നു കിടക്കുന്നവനിൽ ആവേശം നിറഞ്ഞു..... ജഗൻ എങ്ങനെ എന്നെ തിരിച്ചറിഞ്ഞു.... രുദ്രൻ അവനു സമീപം ഇരുന്നു കൊണ്ട് ആ നെറുകയിൽ വലം കൈ ചേർത്തതും ആ കണ്ണുകൾ ഒന്ന് പിടഞ്ഞു... മഹിത പറഞ്ഞു തരുന്ന കഥകളിൽ നിറഞ്ഞു നിന്നു എന്റെ ഈ രുദ്രേട്ടൻ..."" മഹാദേവനെ പ്രാർത്ഥിക്കുമ്പോൾ പോലും മനസിൽ തെളിഞ്ഞു വരുന്നത് ഈ രൂപം ആണ്.... അ.... അ... അത്രമേൽ ആഴ്ത്തിൽ പതിഞ്ഞു പോയി മനസിൽ ഈ രൂപം.....

മഹിത അവൾ പാവം ആണ് രുദ്രേട്ട... "" ചതിച്ചത് ഞങ്ങൾ ആണ്..രുദ്രേട്ടനെയും ഉണ്ണിയെയും തോല്പിക്കാൻ ആ പാവത്തിന്റ ജീവിതം നശിപ്പിച്ചു... കൂടെ മഹിമയുടെയും..... ഹ്ഹ... "" വെറി പൂണ്ടു നടക്കുമ്പോൾ അതിനെ മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല...പക്ഷെ സ്വന്തം അച്ഛനും സഹോദരനു പോലും ഭാരം ആയി തീർന്ന നിമിഷം അവൾ എന്നെ ചേർത്തു നിർത്തി ഒരു ഏട്ടനെ പോലെ..... പല രാത്രികളിൽ ജീവൻ അവളെയും എന്റെ അച്ചു മോളെയും ഉപദ്രവുകുമ്പോൾ ദേ.. ദേ ഈ കട്ടിലിന്റെ കാൽക്കൽ ആണ് അവൾ അഭയം തേടുന്നത് എന്റെ മോൾ ഈ നെഞ്ചിലും... ജഗന്റെ കണ്ണുകൾ നിറഞ്ഞു........"""" ആാാ കണ്ണുനീർ വലത്തേ കൈ കൊണ്ട് മെല്ലെ ഒപ്പി രുദ്രൻ.... "" രുദ്രേട്ട... "" എ... എ.. എനിക്ക്... എനിക്ക് അറിയാമായിരുന്നു അങ്ങ്... അങ്ങ്...വരും എന്ന്..."""ഗാന്റ ശബ്ദം വിറ കൊള്ളുമ്പോൾ രുദ്രൻ ആ മുഖതേക്ക് സംശയത്തോടെ അതിലുപരി കള്ള ചിരിയോടെ നോക്കി..... ഈ നാവിൻ തുമ്പിൽ കാലങ്ങളോളം ഈ നാമം മാത്രം ആണ് ഞാൻ... ഞാൻ... ഉരുവിടുന്നത്...

അത് കേൾക്കാതെ ഇരിക്കാൻ കഴിയില്ലല്ലോ എന്റെ... എന്റെ രുദ്രേട്ടന്..... ജഗൻ... "" രുദ്രൻ ആ മുടിയിഴകളിൽ മെല്ലെ തലോടി...നിനക്ക് എന്താ എന്നോട് പറയാൻ ഉള്ളത്.."" എന്റെ അച്ചു അവളെ... അവളെ ഞാൻ രുദ്രേട്ടനിൽ എത്രയും പെട്ടന് എത്തിച്ചത് അയാളെ... അയാളെ ഭയന്നു ആണ്.....""ജഗന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു വരുന്നത് രുദ്രൻ കണ്ടു...... ജാതവേദനെ ആണോ നീ ഭയ്ക്കുന്നത്...? രുദ്രൻ ജഗന്റെ ഭയം നിറഞ്ഞ കണ്ണിലേക്കു ഉറ്റു നോക്കി... അതെ രുദ്രേട്ടാ....അയാൾക് എന്റെ.....കുഞ്ഞിനെ വേണം.....അയാൾ.... അയാൾ അവളെ നശിപ്പിക്കും...മറ്റൊരു.... മറ്റൊരു രൂ... രൂപത്തിൽ...."" വാട്ട്‌...?"" നീ എന്താ പറയുന്നത്.... രുദ്രൻ ആ നിമിഷം ചാടി എഴുനേറ്റു.... ( തുടരും )

NB : മനഃപൂർവം വൈകിക്കുന്നത് അല്ല സമയം തീരെ കുറവ് ആണ്. ഇടയ്ക് നല്ലൊരു പനിയും പിടിച്ചു... പിന്നെ ആലോചിച്ചു എഴുതാൻ നല്ല സമയം വേണം സാധരണ പോലെ എഴുതി വിടാൻ കഴിയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ... അത് കൊണ്ട് ആണ് സമയം നല്ലത് പോലെ എടുക്കുന്നത്... ഇനി ജഗൻ പറയും ജാതവേദൻ എങ്ങനെ അവരിൽ എത്തിച്ചേർന്നു പിന്നെ അയാൾക് അച്ചുവിനെ കോണ്ട് ചെയ്യാൻ പോകുന്ന കർമ്മം അത് എന്താണ് എന്നും... അയാളുടെ നിയോഗം ആണ് അത്.... കാലങ്ങളോളം അയാൾ വിളിച്ചത് മഹാദേവനു കേൾക്കാതെ ഇരിക്കാൻ കഴിയില്ല... അയാളെ തേടി ചെന്നു ഭഗവാൻ... മനം നൊന്ത് വിളിച്ചാൽ കൈ വിടില്ല സാക്ഷാൽ പരമശിവൻ... ഓം നമഃശിവായ... ഊർമ്മിളയുടെ ഇരട്ട സഹോദരി ആണ് കോക്കില എന്ന് രുദ്രനു അറിയില്ല.... അതെല്ലാം അറിയാൻ ഒരു നിമിത്തം ആകട്ടെ ജഗൻ....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story