ആദിശങ്കരൻ: ഭാഗം 105

adhishankaran

എഴുത്തുകാരി: മിഴിമോഹന

എന്റെ അച്ചു അവളെ... അവളെ ഞാൻ രുദ്രേട്ടനിൽ എത്രയും പെട്ടന് എത്തിച്ചത് അയാളെ... അയാളെ ഭയന്നു ആണ്.....""ജഗന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു വരുന്നത് രുദ്രൻ കണ്ടു...... ജാതവേദനെ ആണോ നീ ഭയ്ക്കുന്നത്...? രുദ്രൻ ജഗന്റെ ഭയം നിറഞ്ഞ കണ്ണിലേക്കു ഉറ്റു നോക്കി... അതെ രുദ്രേട്ടാ....അയാൾക് എന്റെ.....കുഞ്ഞിനെ വേണം.....അയാൾ.... അയാൾ അവളെ നശിപ്പിക്കും...മറ്റൊരു.... മറ്റൊരു രൂ... രൂപത്തിൽ...."" വാട്ട്‌...?"" നീ എന്താ പറയുന്നത്.... രുദ്രൻ ആ നിമിഷം ചാടി എഴുനേറ്റു.... അതെ രുദ്രേട്ടാ ഞാൻ കള്ളം അല്ല പറഞ്ഞത്... ""അയാളിലെ ചെകുത്താനെ തിരിച്ചറിയാൻ കാലങ്ങൾ എടുത്തു ഞാൻ... മനസിൽ പ്രതിഷ്ടിച്ച വിഗ്രഹം തകർന്നു വീഴുകയായിരുന്നു.... മ്മ്ഹ്ഹ്.. ഞാൻ വിളിച്ച പഞ്ചക്ഷരി മന്ത്രത്തിന്റെ ശക്തിയാണ് രുദ്രേട്ടാ അതിനെല്ലാം കാരണം...... മ്മ്...""ചിരിയോടെ രുദ്രന്റെ കണ്ണുകളിലേക് നോക്കി ജഗൻ..... ജഗൻ നിങ്ങൾക് ജാതവേദനെ എങ്ങനെ അറിയാം... അയാൾ എങ്ങനെ നിങ്ങളുടെ അടുത്ത് വന്നു....

രുദ്രൻ ആകാംഷയോടെ ജഗന്റെ മുഖത്തേക്ക് ഉറ്റു നോക്കുമ്പോൾ അവന്റ കണ്ണുകൾ ഭായ്താൽ മൂടി... ജഗൻ..."" രുദ്രന്റെ വിളിയിൽ ആ കണ്ണുകൾ ഒന്ന് ഞെട്ടി... രുദ്രേട്ടാ... "" ഞാൻ ചോദിച്ചത്തിനു മറുപടി കിട്ടിയില്ല.... """"ജാതവേദൻ....??? രുദ്രൻ സംശയത്തോടെ ജഗന്റ് മുഖതെക്ക് നോക്കി.... മ്മ്ഹ്ഹ്..."" ജാതവേദൻ.... ജഗന്റ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... ഞങ്ങള്ക്ക് അയാൾ ജാതവേദൻ അല്ലായിരുന്നു രുദ്രേട്ട.......വേളൂർ മഠത്തിൽ ഗുരുനാഥൻ ആയിരുന്നു ""ഗുരുനാഥൻ ""അങ്ങനെ മാത്രം വിളിക്കാൻ ആണ് അയാൾ ആവശ്യപ്പെട്ടത്..... അയാളുടെ പേര് പോലും ഞങ്ങള്ക് മുൻപിൽ അയാൾ മറച്ചു പിടിച്ചു.... കാലങ്ങളോളം ആ നാമം ഗുരുനാഥൻ എന്ന് വിളിക്കുമ്പോൾ ബഹുമാനമായിരുന്നു അയാളോട്........ അയാൾ ആരെന്നു തിരിച്ചറിയുന്ന നിമിഷം വരെ.......... ""വേളൂർ മഠത്തിൽ ഗുരുനാഥൻ ""അങ്ങനെ ഒരു പേരിനു കാരണം മഹിത ആയിരിക്കും അവൾ അയാളെ നേരിൽ കണ്ടിട്ടില്ല എങ്കിലും ജാതവേദൻ എന്ന പേര് കേട്ടാൽ അവൾ തിരിച്ചറിയും എന്ന് അയാൾ ഊഹിച്ചു കാണും....

രുദ്രൻ ചിരിയോടെ പറഞ്ഞു... ആഹ്ഹ്... "" അതെ.. അതെ രുദ്രേട്ട അതാണ് സത്യം... അയാളുടെ നാവിൽ നിന്നും ഞാൻ അത് അറിഞ്ഞത് ആണ്....തെറ്റുകൾ ഒരുപാട് ചെയ്തിട്ടുണ്ട് ഞാൻ ഉണ്ണിയുടെ കൈകൾ കൊണ്ട് ഈ ശരീരത്തിലെ പാപം പെയ്തൊഴിഞ്ഞു എങ്കിൽ മനസിലെ പാപം പെയ്തൊഴിഞ്ഞത് മഹിത കാരണം ആണ്...... "" അത് വരെ കിടന്ന കിടപ്പിൽ മനസ് കൊണ്ട് ഞാൻ പാപത്തിന്റെ കുട ചൂടി.....ജഗന്റ് കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുമ്പോൾ രുദ്രൻ വലത്തേ തള്ള വിരൽ കൊണ്ട് അത് മെല്ലെ തുടച്ചു..... നിന്റെ പാപങ്ങൾ എന്നോ പൊറുക്കപെട്ടു കഴിഞ്ഞു മോനെ... നീ ഇന്ന് എനിക്ക് എന്റെ ഉണ്ണിക്കു സമം ആണ്..... പറ നിന്റെ ഉള്ളിൽ നീ ആരും അറിയാതെ കുഴിച്ചു മൂടിയത് മുഴുവൻ പറയു....... പറയാം രുദ്രേട്ടാ ഏറെ ഉണ്ട് പറയാൻ...... ഗ്ഗ്.. ഗ്ഗ്... ജഗൻ ഒന്ന് വിക്കിയതും രുദ്രൻ വെള്ളത്തിനായി ചുറ്റും നോക്കി.... മോനെ വെള്ളം....""" അടുത്ത് ഇരുന്ന ഗ്ലാസിൽ വെള്ളം പകർന്നു നാഗേന്ദ്രൻ അവര്ക് അരികിലായി വന്നു.... ചിരിയോടെ നിൽക്കുന്ന വൃദ്ധന്റെ കണ്ണുകളിൽ ജഗൻ സൂക്ഷിച്ചു നോക്കി.... നാഗേന്ദ്രൻ.. ""

ഊർമ്മിളയുടെ ....""""" മാ..... മാപ്പ്.... മാപ്പ്...... മാപ്പ്....രുദ്രനെ പൂർത്തിയാക്കതെ ജഗൻ ഇടയിൽ കയറി... നിർത്താതെ പെയ്യുന്ന ആ കണ്ണുനീർ അയാളോട് മാപ്പ് അപേക്ഷിച്ചു.... നീ ചെയ്തതും ഉണ്ണി ചെയ്തതും ഒരു അർത്ഥത്തിൽ ഒരേ തെറ്റ്... ജന്മം കൊണ്ടും കർമ്മം കൊണ്ടും അച്ഛൻ ആയ മനുഷ്യന്റെ രണ്ട് പെണ്മക്കൾ നിങ്ങളിലൂടെ ഇല്ലാതായി.... "" ഞാ.. ഞാൻ...ൻ...ജഗന്റെ നാവ് ഉണങ്ങി വരണ്ടു... ആദ്യം വെള്ളം കുടിക്കൂ... "" നാഗേന്ദ്രൻ ജഗന്റ് വായിലേക്ക് രണ്ട് തുള്ളി വെള്ളം ഒഴിച്ച് കൊടുത്തു....ഇതൊരു വിരോധാഭാസം ആണ് കുഞ്ഞേ ക്ഷമിക്കാനും പൊറുക്കാനും ആ മഹാദേവൻ എന്നെ പഠിപ്പിച്ചു...... """""നിന്നോട് എനിക്ക് ഇന്ന് ദേഷ്യം ഇല്ല നിന്റെ ഈ അവസ്ഥയിൽ സഹതാപവും ഇല്ല...... അതാണ് ഇന്നിന്റെ യഥാർത്ഥ മനുഷ്യൻ......""" നാഗേന്ദ്രൻ ഗ്ലാസ് ടേബിളിൽ വച്ചു രുദ്രനെ തിരിഞ്ഞു നോക്കുമ്പോൾ ആ മുഖത്തെ പുഞ്ചിരിയിൽ അയാളും ചേർന്നു.....

ജഗൻ ബാക്കി പറയൂ എനിക്ക് അറിയേണ്ടത് ജാതവേദൻ എങ്ങനെ നിങ്ങളെ തേടി വന്നു എന്നാണ് ... രുദ്രന്റെ കണ്ണുകൾ ആകാംഷ നിറഞ്ഞു..... പറയാം രുദ്രേട്ട... ""ഞാൻ... ഞാൻ അയാളെ രണ്ട് പ്രാവശ്യം മാത്രമേ നേരിൽ കണ്ടിട്ടുള്ളു ഒന്ന് ആദ്യമായി തളർന്ന ഇടത് വശം താങ്ങി പിടിച്ചു എന്റെ അടുത്തേക് വന്ന രൂപം....അന്ന് അയാളുടെ നാവിൽ നിന്നും ഉമിനീർ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു....പിന്നെ... പിന്നെ ഒരിക്കൽ കൂടി മാത്രം അന്ന് അയാൾ അതികായൻ ആയിരുന്നു.. മനസു കൊണ്ടും ശരീരം കൊണ്ടും ശക്തി നേടിയവൻ... ആഹ്ഹ്.... ഭയപ്പെടുത്തുന്ന രൂപം.....അത് പറയുമ്പോൾ തന്നെ അവന്റ കണ്ണുകൾ ഭയം കൊണ്ട് വിറച്ചു...... ആ... ആ.. ആദ്യമായ് വന്നു എന്ന് പറയുമ്പോൾ...""?തളർന്ന ശരീരം.....????രുദ്രന്റെ ചുണ്ടുകൾ വിറച്ചു.... മ്മ്ഹ്ഹ്."" വർഷങ്ങൾക്ക് മുന്പേ രുദ്രേട്ടാ....അന്ന് ഉണ്ണിയാൽ ദേഹം തളർന്നു കാനഡയിൽ ചികിത്സ നടത്തി കൊണ്ടിരിക്കുമ്പോൾ എന്റെ മനസ് നിറയെ പക ആയിരുന്നു രുദ്രേട്ടനെയും ഉണ്ണിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ഉള്ള അഗ്നി അത് എന്റെ ഉള്ളിൽ പുകഞ്ഞു കത്തി.....അതിനു വേണ്ടി ഞങ്ങൾ കേരളത്തിലേക്ക് പുറപ്പെട്ടു...

നിങ്ങൾ അറിയാതെ കൊച്ചിയിൽ ഞാൻ തുടർചികിത്സ തുടങ്ങി എനിക്ക് ഒപ്പം അച്ഛനും ജീവനും...... വല്യോത് വന്നു നിങ്ങളെ അപയപെടുത്താൻ കഴിയില്ല എന്നുള്ള ഉത്തമ ബോധം ഞങ്ങള്ക്ക് ഉണ്ടായിരുന്നു... കാരണം... കാരണം.... അവിടെ ജീവിക്കുന്ന സഹോദരങ്ങൾ ഇരു ശരീരവും ഒരു മനസും ആണ്..... ജഗൻ നേർത്ത പുഞ്ചിരിയോടെ തുടർന്നു... ഹ്ഹ.. "" പക്ഷെ നിങ്ങളെ ചുറ്റി പറ്റി ഞങളുടെ ആൾകാർ അവിടെ തന്നെ ഉണ്ടായിരുന്നു.. രുദ്രേട്ടനെ തളർത്താൻ കിട്ടുന്ന ഒരു അവസരം തേടിയുള്ള കാത്തിരുപ്പ്... അത് ഞങ്ങളെ നിരാശ പെടുത്തിയില്ല...കണ്ണന്റെ സഹോദരിമാർ ബാംഗ്ലൂർ ലോ കോളേജിൽ ചേർന്നു എന്നുള്ള വിവരം ഞങ്ങൾ അറിയുന്നു.........അവരെ വച്ചു രുദ്രേട്ടന് വിലയിടാൻ തീരുമാനിച്ചു കൊണ്ട് ജീവൻ ബാംഗ്ലൂർക്ക് പോയി.. അവർക്ക് ഒപ്പം ജീവനും അതെ ബാച്ചിൽ നിങ്ങൾ അഡ്മിഷൻ എടുത്തു അല്ലെ.... """ രുദ്രൻ ജഗന്റെ കൈയിൽ മെല്ലെ തലോടി... അതെ... "" മഹിതയും മഹിമയും രണ്ടുപേരും ഞങ്ങളുടെ ലക്ഷ്യം ആയിരുന്നു... പക്ഷെ കുറച്ചു കൂടി ബോൾഡ് ആയ മഹിമ ഞങ്ങളുടെ വലയിൽ വീണില്ല നേരെ മറിച്ചു മഹിത അവളെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനത് എത്തിക്കാൻ കഴിഞ്ഞു.....

മഹിമ രുദ്രേട്ടനെയും കണ്ണനെയും എല്ലാം വിളിച്ചു പറഞ്ഞു നിങ്ങൾ ബാംഗ്ലൂരിലേക് തിരിച്ചു എന്ന് അറിഞ്ഞ ആ രാത്രി തന്നെ മഹിതയെ ജീവൻ അവിടെ നിന്നും കടത്തി ചെന്നൈയിൽ കൊണ്ട് വന്നു........ അന്ന് രാത്രി മഹിമ അ... അ.. അവൾ... അവൾ...... ജഗന്റെ നാവിൽ വിലങ്ങു വീണു ....."" ( part 80 രുദ്രൻ കുഞ്ഞാനോട് ഇതെല്ലാം പരയുന്നുണ്ട് അന്ന് രാത്രി മഹിമ കൂട്ട ബാലസംങ്കത്തിനു ഇര ആയതും ഓർമ്മ കാണും എന്നു വിശ്വസിക്കുന്നു.) മ്മ്ഹ്ഹ്.. "" അത് അവളുടെ വിധി ആയിരുന്നു.. എന്നും ഒരു നോവ്... രുദ്രന്റെ കണ്ണൊന്നു പിടഞ്ഞു...ഇതിനിടയിൽ അയാൾ എങ്ങനെ നിങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നു...രുദ്രനിൽ ആകാംഷ നിറഞ്ഞു.... മഹിമയ്ക്ക് സംഭവിച്ച അപകടം അതാണ് രുദ്രേട്ടാ അയാൾ ഞങ്ങൾക് അടുത്തേക് വരാൻ നിമിത്തം ആയത്.....""""" മനസിൽ ആയില്ല... "" രുദ്രന്റെ നെഞ്ചോന്നു പിടഞ്ഞു... ആഹ്ഹ്.. "" ഗാങ് റേപ്പ്നു ഇരയായ മഹിമയെ ആരും അറിയാതെ നിങ്ങൾ കൊച്ചിയിലെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അതെ ഹോസ്പിറ്റലിൽ ഞാനും ഉണ്ടായിരുന്നു....""

രുദ്രേട്ടന്റെ കണ്ണുനീർ കാണാൻ എന്റെ അച്ഛനും പകുതി ജീവൻ വീണ ശരീരവുമായി വീൽചെയറിൽ ഞാനും ഉണ്ടായിരുന്നു........ഞങ്ങള്ക്ക് ഒപ്പം അയാളും.... """ ജാതവേദൻ...... "" അല്ല.... അല്ല വേളൂർ മഠത്തിൽ ഗുരുനാഥൻ...............""" കൂടെ അയാളുടെ ശിഷ്യൻ പ്രാകൃതനായ ഒരു മനുഷ്യൻ പേര് വൈകുണ്ടപാണി..... ജഗൻ അത് പറയുമ്പോൾ രുദ്രൻ പുരികം ഒന്ന് പൊക്കി..... വൈകുണ്ടപാണി.... """" ഹഹ.. "" രുദ്രേട്ടൻ ഉദ്ദേശിക്കുന്ന ആളു തന്നെ നെല്ലിമല മൂപ്പൻ..... "" ജഗന്റെ ചുണ്ടിൽ ചിരി വിടർന്നു........ ആ നിമിഷം അയാൾ ഞങ്ങള്ക് ഒപ്പം ചേരുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അയാളുടെ ലക്ഷ്യം എന്താണ് എന്ന്...... "" പിന്നീട് അങ്ങോട്ട് ഞങളുടെ ജീവിതം നിയന്ത്രിച്ചത് അയാൾ ആണ്......അയാളുടെ നിർദ്ദേശപ്രകാരം അച്ഛൻ ആ ഹോസ്പിറ്റലിൽ നിന്നും എന്റെ ഡിസ്ചാർജ് വാങ്ങി അയാളുടെ വേളൂർ മഠത്തിൽ എത്തിച്ചു...... ഏറെ നാൾ വൈകുണ്ട പാണി... ""അല്ല നെല്ലിമല മൂപ്പന്റെ ചികിത്സ ആയിരുന്നു എനിക്ക്...

പക്ഷെ വിധി വീണ്ടും എന്നെ തളർത്തി മുന്പോട്ട് ഒരിക്കലും എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല എന്ന് അയാൾ വിധി എഴുതി.... ആഹ്ഹ് വീണ്ടും കഴുത്തിനു താഴോട്ട് തളർന്ന ശരീരവുമായി വേളൂർ മനയിൽ നിന്നും ചെന്നൈയിലേക് കൊണ്ട് വന്നു എന്നെ....പിന്നീടുള്ള എന്റെ യാത്ര ഈ കട്ടിളിലും നാലു ചുവരുകക്കുള്ളിലും ഒതുങ്ങുമ്പോൾ ആണ് ഞാൻ മറ്റൊന്ന് അറിയുന്നത്..ജഗൻ അത് പറയുമ്പോൾ രുദ്രൻ സംശയതോടെ നോക്കി.... മഹിത... മഹിത പ്രെഗ്നന്റ് ആണെന്ന്.... ആഹ്ഹ് ""മഹിത അച്ചു മോളെ ഗർഭം ധരിച്ചപ്പോൾ സത്യത്തിൽ ഞങ്ങളുടെ ഉള്ളിലെ ശത്രുത മഞ്ഞലിയും പോലെ അലിഞ്ഞു തുടങ്ങി.... മനസിൽ എവിടെയോ ഒരു സന്തോഷം മുളപൊട്ടി..അത് എന്റെ സഹോദരൻ ജീവനെ ബാധിച്ചു തുടങ്ങുമ്പോൾ വേളൂർ മനയിലെ ഗുരുനാഥൻറ് വാക്കുകൾ ഇടി വെട്ടു പോലെ ഞങ്ങളെ തളർത്തി....... ജഗന്റർ കണ്ണുകൾ രുദ്രനിൽ ചെന്നു നിന്നു.... മഹിതയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് അവകാശി മറ്റൊരാൾ ആണ്.. ""

അവൾക് സഹോദര തുല്യൻ ആയവനിൽ നിന്നും ആണ് ഗർഭം ധരിച്ചത് എന്നാണ് അയാൾ പറഞ്ഞത്....എല്ലാവരുടെയും സംശയ ദൃഷ്ട്ടി രുദ്രേട്ടനിൽ എത്തിക്കാൻ നിഷ്പ്രയാസം അയാൾക് കഴിഞ്ഞു എന്നുള്ളത് ആണ് സത്യം...ജഗന്റ കണ്ണുകളിൽ പശ്ചാത്താപം നിറഞ്ഞു.... ഛെ... ""എന്നിട്ട് ജീവൻ അത് വിശ്വസിച്ചോ... മ്മ്ഹ്ഹ്.."" നാഗേന്ദ്രന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. വിശ്വസിക്കേണ്ടി വന്നു അങ്കിൾ... ""പക്ഷെ എന്റെ ഉള്ളിലെ പക അത് ഉരുക്കി കളയാൻ എന്റെ കുഞ്ഞിന് കഴിഞ്ഞു രുദ്രേട്ടാ.... ദ്രുവിത... എന്റെ അച്ചു മോൾ.... ദ്രുവിത..."" ഞാൻ... ഞാൻ... ഞാനാ അവൾക് പേരിട്ടത്..... ഈശ്വരന്റെ വരം ആണ് അവൾ.... എപ്പോഴോ അവളുടെ കളിചിരികൾ ഞാൻ ആസ്വദിച്ചു തുടങ്ങി.... അവളെയും കൊണ്ട് മഹിത എന്റെ അടുത്ത് വരും ചിലപ്പോൾ ജോലിക്കാർ പോലും ചെയ്യാൻ അറയ്ക്കുന്ന കാര്യങ്ങൾ ഒരു മടിയും കൂടാതെ ആ കുട്ടി ഒരു അനിയത്തിയെ പോലെ എനിക്ക് ചയ്തു തരും.... ആ നിമിഷങ്ങളിൽ ഞാൻ അറിഞ്ഞു ഈ രുദ്രേട്ടന്റെ സഹോദരി ആണ് അവൾ എന്ന്...... "" മ്മ്.. ""

രുദ്രന്റെ കണ്ണിൽ നിന്നും അല്പം നീര് പൊടിഞ്ഞു.... ജഗനെ മഹിത മാറ്റി എടുക്കുമ്പോൾ അച്ഛനും സഹോദരനും നിന്നെ ഉപേക്ഷിച്ചു അല്ലെ..... രുദ്രൻ ചിരിയോടെ നോക്കി.... അത് അങ്ങനെ അല്ലെ കുഞ്ഞേ വരൂ... "" ഈ നാലു ചുമരിൽ ഈശ്വര സാന്നിദ്യം കടന്നു വരുമ്പോൾ ദുരത്മക്കൾ ഇങ്ങോട്ട് കടക്കാൻ ഭയക്കും... "" പഞ്ചാക്ഷരി നിറഞ്ഞു നില്കുവല്ലേ ഇവിടെ...നാഗേന്ദ്രന്റെ കണ്ണുകൾ ചുറ്റും ഒന്ന് പാഞ്ഞു..... അതെ രുദ്രേട്ടാ.. മ്മ്ഹ്ഹ്... "" പിന്നെ അങ്ങോട്ട് പുറത്ത് നടക്കുന്നത് പലതും അറിയുന്നത് മഹിതയിലൂടെ ആയിരുന്നു.... പാവം ഒരുപാട് അനുഭവിച്ചു.... ഇതിനു ഇടയിൽ ജിത്തു മോന്റെ ജനനം....പിന്നെ എപ്പോഴോ അവരെ എന്നിൽ നിന്നും തട്ടി പറിച് കൊണ്ട് പോയി ഞാൻ എത്താത്ത ഇടത്തേക് ദുബായിലേക്..... ഒരു ദിവസം കരഞ്ഞു തളർന്നു ഓടി വന്നു മഹിത... അവരെ ജീവൻ ദുബായ്ലേക്ക് കൊണ്ട് പോകുകയാണെന്നു പറഞ്ഞു... പോകാതെ ഇരിക്കാൻ അവളും അവരെ വിടാതെ ഇരിക്കാൻ ഞാനും ഒരുപാട് ശ്രമിച്ചു.... പക്ഷെ ഇതിന്റെ എല്ലാം പുറകിൽ അയാളുടെ കരുക്കൾ ആയിരുന്നു...

ഇടയ്ക്ക് എപ്പോഴോ നാട്ടിൽ വന്നപോഴാണ് ജിത്തു മോനെ മിസ്സ്‌ ആകുന്നത്... അല്ല.. അല്ല അയാൾ കൊണ്ട് പോയത് ആണ്........അതിനു വേണ്ടി ആണ് അവരെ ഇവിടെ എത്തിച്ചത്...അവനെ അയാൾ ഒന്നും ചെയ്യില്ല പക്ഷെ പക്ഷെ അച്ചുമോൾ..... അച്ചുമോൾ.... അ..... അ..... അച്ചുമോൾ.... ആഹ്ഹ്... ആഹ്ഹ്.... ഹ്ഹ്............... ശ്വാസം കിട്ടാതെ ജഗൻ കിടന്നു പിടിച്ചു....... ജ... ജ.. ജഗൻ.... ജഗൻ..... """"""രുദ്രന്റെ വിളി കേൾക്കാതെ മയക്കത്തിലേക്ക് പോകുന്നവന്റ കവിളിൽ തട്ടി കൊണ്ടിരുന്നു രുദ്രൻ..... സാരമില്ല കുഞ്ഞേ വർഷങ്ങൾക് ശേഷം ഒരുപാട് സംസാരിച്ചത് അല്ലെ ശരീരത്തിനു ഒപ്പം ആ മനസും ഒന്ന് തളർന്നു..... ചെറിയ മയക്കം അല്ലെ ഉണരട്ടെ നമുക്ക് കാത്തിരിക്കാം....... നാഗേന്ദ്രൻ ജഗന്റ് ദേഹത്തെ പുതപ് നേരെ ഇടുമ്പോൾ അയാളിലെ ക്ഷമിക്കാനുള്ള ആ മനസിനെ രുദ്രൻ നോക്കി ഇരുന്നു........"" 💠💠💠💠

(Present ) അച്ഛാ.. "" കുഞ്ഞന്റെ ശബ്ദം സ്വപ്നത്തിൽ എന്ന പോലെ രുദ്രനെ ഉണർത്തി...... ഹ്ഹ.. "" ഒരു ഞെട്ടലോടെ ഒന്ന് തിരിഞ്ഞു രുദ്രൻ... "" വേ....വേളൂർ മഠം...കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... "" നെറ്റിയിൽ വലതു കൈ ചേർത്തവൻ ആ പേര് ഒരിക്കൽ കൂടി ഉരുവിട്ടു കൊണ്ട് രുദ്രനെ നോക്കുമ്പോൾ ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് പുഞ്ചിരി ആയിരുന്നു... അയാൾ... അയാൾ എങ്ങനെ മഹിമ.... ""മഹിമ ചിറ്റയുടെ അവസ്ഥ അറിഞ്ഞു....? ജഗൻ.... സോറി ജഗൻ അങ്കിൾ ഇതെല്ലാം എങ്ങനെ മനസിലാക്കി..?കുഞ്ഞന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അഗ്നി അത് മറ്റൊരു സംശയത്തിലേക് പോകുന്നത് രുദ്രൻ ശ്രദ്ധിച്ചു.......( കാരണം മഹിമയുടെ അവസ്ഥ part 80 പറയുബോഴും കുഞ്ഞന്റെ കണ്ണുകൾ സംശയം നിറയുന്നത് രുദ്രൻ ശ്രദ്ധിച്ചു.. ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) മ്മ്ഹ്ഹ്... കുറച്ചു സമയം ഞങ്ങള്ക്ക് കാത്തിരിക്കേണ്ടി വന്നു മയക്കത്തിൽ നിന്നും ഉണർന്നു വരുന്ന ജഗൻ അവൻ പറയുന്നത് പലതും ഉൾകൊള്ളാൻ പറ്റാത്തത് ആയിരുന്നു..

ഒരുപക്ഷെ ഭയപ്പെടുത്തുന്നത് എന്തോ അത് പറയും മുൻപേ അവന്റ ശരീരവും മനസും ഒന്ന് പ്രെപ്രെഡ്‌ ആയത് ആയിരിക്കും ആ മയക്കം.... അല്ലെ സഞ്ചയ....."" രുദ്രൻ ചിരിയോടെ സഞ്ഞയനെ നോക്കി.... മ്മ്ഹ്ഹ്.. "" അതെ രുദ്ര.... ശരീരം അല്ലെ തളർന്നത് ആ പാവത്തിന് പുനർജനിച്ച ഒരു മനസ് ഉണ്ട് അത് തളർന്നിട്ടില്ല.... സഞ്ഞയന്റ് കണ്ണുകൾ ചികിത്സപുരയുടെ അഴിക്കുള്ളിലേക് പോയി..... എന്നിട്ട്.. നീ ബാക്കി പറ രുദ്ര.... ചന്തു ആകാംഷയോടെ വീൽ ചെയർ ഒന്ന് ഇളക്കുമ്പോൾ രുദ്രൻ ചിരിയോടെ വീണ്ടും ഓർമ്മകളിലേക് ഊളി ഇട്ടു....... 💠💠💠💠 (പാസ്ററ് ) കഴിഞ്ഞ കുറച്ചു സമയങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ തോന്നി രുദ്രന്...."" ഇടയ്ക് ഇടയ്ക്ക് വറ്റി വരളുന്ന ജഗന്റ് ചുണ്ടിൽ വെള്ളം ഇറ്റിച്ചു കൊടുക്കുന്ന നാഗേന്ദ്രൻ..... ഗ്ഗ്.. ഗ്ഗ്... ഹ്... ഹ്..... ജഗന്റ് തൊണ്ടകുഴി മുകളിലോട്ടും താഴോട്ടും ചലിച്ചു തുടങ്ങിയതും രുദ്രൻ കസേരയിൽ നിന്നും ചാടി എഴുനേറ്റു..... ജഗൻ... """" രുദ്രൻ മെല്ലെ ആ മുടിയിഴകളെ തഴുകുമ്പോൾ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു ജഗൻ....

കണ്ണുകൾ തുറക്കുമ്പോൾ മുൻപിൽ ചിരിച്ചു നിൽക്കുന്ന രുദ്രൻ.... രു... രുദ്രേട്ടാ....."" ജഗന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു..... "" ഞാ... ഞാൻ...ൻ..."""അറിയാതെ... എന്തോ തലയിൽ വല്ലാത്ത ഭാരം പോലെ തോന്നി..... സോറി... ""ജഗന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഏയ്.."" സാരമില്ലടോ... ചെറിയൊരു മയക്കം അത് നന്നായി.... "" രുദ്രൻ നാഗേന്ദ്രന്റെ കൈയിൽ നിന്നും അല്പം വെള്ളം വാങ്ങി ജഗന്റ് നാവിൽ ഇറ്റിച്ചു കൊണ്ട് ജഗന്റ് മനസിനെ പൂർണ്ണമായും നിയന്ത്രണത്തിൽ എത്തിച്ചു...... ജഗൻ.. "" നീ എന്തൊക്കെയോ ഭയക്കുന്നുണ്ട് അത് നിന്റ മുഖം വ്യക്തമാക്കുന്നുമുണ്ട് എന്ത് തന്നെ ആയാലും തുറന്നു പറഞ്ഞോളൂ... രുദ്രൻ ജഗന്നു വേണ്ട ആത്മവിശ്വാസം നൽകി.... മ്മ്ഹ്ഹ് ശരിയാ രുദ്രേട്ടാ... ഞാൻ.. ഞാൻ ഭയക്കുന്നത് അയാളെ ആണ്.... ""മ്മ്ഹ്ഹ വേളൂർ മഠത്തിൽ ഗുരുനാഥൻ......"" ഹ്ഹ... ജാതവേദൻ.... "" രുദ്രേട്ടാ ഞാൻ പറഞ്ഞല്ലോ ഞാൻ ആകെ രണ്ട് പ്രാവശ്യം മാത്രമേ അയാളെ കണ്ടിട്ടുള്ളു....

""വേളൂർ മഠത്തിൽ ഗുരുനാഥന്റെ നിർദ്ദേശങ്ങൾ ആണ് എന്റെ അച്ഛനെയും സഹോദരനെയും നിയന്ത്രിക്കുന്നത് എന്നും അതാണ് മഹിതയുടെ ജീവിതം ഇരുട്ടിൽ ആക്കുന്നത് എന്നും ഞാൻ അറിയുന്നുണ്ടായിരുന്നു... പ്കഷെ ഒന്ന് ചലിക്കാൻ പോലും ആവാതില്ലത്ത ഞാൻ....ഞാൻ.... നിസ്സഹായൻ ആയിരുന്നു.... ആഹ്ഹ്.. ""മഹിതയോടും കുട്ടികളോടും ഞാൻ കാണിച്ച സ്നേഹം അത് തന്നെ ആണ് എനിക്ക് അച്ഛനെയും സഹോദരനയും നഷ്ടം ആയത്...അതും അയാളുടെ നിർദേശപ്രകാരം ആയിരുന്നു...... അച്ചു മോൾ ഈ കുടുംബത്തിന്റെ ശാപം ആണെന്നു അയാൾ വരുത്തി തീർത്തു.... ""അവർ കൂടി പോയതിനു ശേഷം ഞാൻ ഒരുപാട് ഒറ്റപ്പെട്ടിരുന്നു ഈ വീട്ടിൽ..... അവർ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു എന്ന് മനസിനെ പറഞ്ഞു പകപ്പെടുത്തിയ ദിവസങ്ങൾ ... അങ്ങനെ.... അങ്ങനെ... അങ്ങനെ പോകുന്ന ഒരു ദിവസം അയാൾ..അയാൾ വന്നു...... ഈ മുറിയിൽ എനിക്ക് അരികിൽ.......""""ജഗന്റർ കണ്ണുകൾക്ക് ഒപ്പം ചുണ്ടുകളും വിറ കൊണ്ടു.....

. അവന്റെ കൺതടങ്ങൾ ഓർമ്മകളെ ആവാഹിക്കുമ്പോൾ ആ ഓർമ്മകളുടെ ചുഴിയിലേക്ക് അവനൊപ്പം രുദ്രനും നാഗേന്ദ്രനും ഊളിയിട്ടു........................ 💠💠💠💠 (ചെന്നൈയിലെ ജഗന്റെ മുറി......ജഗന്റ് നാവിൽ നിന്നും ഉത്തിരുന്ന പഞ്ചാക്ഷരിയാൽ മുഖരിതം ആയ അന്തരീക്ഷം ) ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃ ശി..........""""""പൂർത്തി ആക്കാൻ സാധിക്കാതെ തൊണ്ട കുഴിയിലെ വിലങ്ങിനെ ഭേധിക്കാൻ ശ്രമിക്കുമ്പോൾ ഇടത് വശത്തു രൂപം കൊള്ളുന്ന നിഴലിനു ഒപ്പം ജഗന്റെ കണ്ണുകളും അവിടേക്കു പാഞ്ഞു.....ആറടി പൊക്കത്തിൽ അതികായൻ ആയ മനുഷ്യൻ......കറുത്ത ജുബ്ബ അയാളുടെ മുട്ട് വരെ എത്തി നിന്നു...... കട്ടിയുള്ള കൂട്ട് പുരികം ഭയം ഉളവാക്കുമ്പോൾ """"ജഗന്റെ കണ്ണുകൾ അയാളിൽ ഉടക്കി നിന്നു......... ആഹ്ഹ്... ആഹ്ഹ്... ഗുരു.. ഗുരുനാഥൻ........ ജഗന്റ നെഞ്ചിൻ കൂടു ഉയർന്നു പൊങ്ങി..... അപ്പോൾ ജഗൻ എന്നെ മറന്നിട്ടില്ല അല്ലെ """""...... വലിയ ശബ്ദത്തോടെ അടുത്ത് കിടന്ന കസേര വലിച്ചു ജഗന് അടുത്തേക് ഇട്ടു അയാൾ...."""" ഗഗഹ് """""""...

""" ചുണ്ടിൽ നിന്നും ഒലിച്ചു വരുന്ന മുറുക്കാൻ ചുവപ്പ് വലത്തേ കൈയാൽ തുടച്ചു കൊണ്ട് ജഗന്റ നേരെ അയാൾ നോക്കുമ്പോൾ കണ്ണുകളിൽ ആളി കത്തുന്ന അഗ്നിയെ സംശയത്തോടെ നോക്കി ജഗൻ...... "" വർഷങ്ങൾക് മുൻപേ തളർന്നു കിടക്കുമ്പോള്ഴും രുദ്രന്റെ കുടുംബം മുച്ചോടും മുടിക്കാൻ പുറപ്പെട്ട നിന്റെ ശൗര്യം ഇന്ന് ഈ മുഖത്ത് കാണുന്നില്ലല്ലോ....""" അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു...... ഇല്ല ഗുരുനാഥ ഇന്ന് എന്നിൽ പകയും വിദ്വേഷവും അല്ല.... മറിച്ചു ഭക്തിയാണ്.... സാക്ഷാൽ മഹാദേവനോട് അകമഴിഞ്ഞ ഭക്തി....... """"" മ്മ്മ്ഹ.... ""ആ ഭക്തിയുടെ പിന്നിൽ നിന്റെ അനുജന്റെ ഭാര്യ ആയിരിക്കും.. മ്മ്ഹ്ഹ് അവളുടെ കൊച്ചിന്റെ തന്തയോടുള്ള സ്നേഹം........അല്ലെ.. ജാതവേദന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... അരുത്... ഒരിക്കലും അങ്ങനെ പറയരുതേ അത് അങ്ങയുടെ തെറ്റിദ്ധാരണ മാത്രം ആണ്.... മഹിത എന്നും ആ രുദ്രേട്ടന്റെ സഹോദരി ആണ്..... ഹ്ഹ.""അങ്ങ് പറയുന്നത് പാടെ വിശ്വസിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു... പക്ഷെ ഇന്ന് ആ തെറ്റുകൾ ഞാൻ തിരുത്തി... അത് പോലെ അങ്ങും...........""""" നിർത്തെടാ നായെ നിന്റ നാവാട്ടം..........""""""""""""

ജഗൻ വാക്കുകൾ പൂർത്തി ആക്കും മുൻപേ ജതാവേദൻ വെറിയോടെ അവനു മുൻപിൽ ചാടി എഴുനേറ്റു കഴിഞ്ഞിരുന്നു............നിമിഷ നേരം കൊണ്ട് വലം കയ്യാൽ ജഗന്റെ മുടിക്കുത്തിൽ പിടിച്ചുലച്ചു അയാൾ...........""""""" ആഹ്ഹഹ്ഹ.... ആഹ്ഹ്ഹ്.... """"" ജഗന്റെ മുഖത്തിന്‌ നേരെ ഉയരുന്ന അയാളുടെ ശ്വാസത്തിൽ ലഹരിയുടെ ഗന്ധം നിറഞ്ഞു...... ഗു.... ഗു... ഗുരു.... ഗുരുനാഥ......""ഭയതാൽ ജഗന്റെ ശബ്ദം ചില്മ്പിച്ചു...... ഗുരുനാഥനോ.... ""ഹഹഹ...... ഹഹഹ... ഹഹഹ......ജാതവേദന്റെ അട്ടഹാസം ആ നാലു ചുവരുകളെ പ്രകമ്പനം കൊള്ളിച്ചു........."""" മ്മ്ഹ്ഹ് """നീ അറിയുന്നത് വേളൂർ മഠത്തിൽ ഗുരുനാഥന്റെ ഒരു മുഖം മാത്രം...പക്ഷെ എനിക്ക് മറ്റൊരു മുഖം ഉണ്ട്........... ചിലപ്പോൾ നിന്റെ മഹിത പറഞ്ഞു തന്ന രുദ്രന്റെ കഥകളിലെ പ്രതിയോഗി............... ജാതവേദൻ..............."""............. അയാളുടെ നാവിൽ നിന്നും ആ പേര് ഉയർന്നു കേട്ടതും ജഗന്റ് കണ്ണുകൾ ഭായ്താൽ വിറച്ചു...

.കേട്ടത് വിശ്വസിക്കാൻ കഴിയാതെ തൊണ്ടകുഴിയിൽ ശ്വാസം വിലങ് തീർക്കുമ്പോൾ പുറത്ത് നിന്നും ഇടി മിന്നൽ ജനാല തുളച്ചു അകത്തേക്ക് വന്നു ആ നിമിഷം ഹുങ്കര ശബ്ദത്തിനൊപ്പം ആളി കത്തുന്ന ജനാലയുടെ കർട്ടൻ.... """ ആളുന്ന അഗ്നിയിൽ വീണ്ടും വീണ്ടും മിന്നി മായുന്ന ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ ചുവന്ന കണ്ണുകൾ ജഗന്റെ ഭയം ഇരട്ടി ആക്കുമ്പോൾ ആ നാവുകൾ വിറ കൊണ്ടു.....കണ്ണുകൾ സംശയതാൽ നാലുപാടും പാഞ്ഞു.... ജാ... ജാ.. ജാതവേദൻ...... """ (തുടരും )

Nb :: കുറെ late ആകുന്നുണ്ട് എന്ന് അറിയാം.... സാഹചര്യം ആണ്......ക്ഷമിക്കണം...... എന്തായാലും ജാതവേദൻ അത്ര ബുദ്ധിഇല്ലായ്മ കാണിക്കില്ല ജഗന് മുൻപിൽ എല്ലാം തുറന്നു പറയണം എങ്കിൽ അയാളുടെ ലക്ഷ്യവും അതിനു പിന്നിൽ മറ്റൊന്നും കാണും അത് സാക്ഷാൽ മഹാദേവന് തിരിച്ചറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം......."""""""അയാളുടെ കൂർമ്മ ബുദ്ധി തിരിച്ചറിയട്ടെ..... ഭഗവാൻ...... 🙏🙏

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story