ആദിശങ്കരൻ: ഭാഗം 106

adhishankaran

എഴുത്തുകാരി: മിഴിമോഹന

ജാതവേദൻ..............."""............. അയാളുടെ നാവിൽ നിന്നും ആ പേര് ഉയർന്നു കേട്ടതും ജഗന്റ് കണ്ണുകൾ ഭായ്താൽ വിറച്ചു....കേട്ടത് വിശ്വസിക്കാൻ കഴിയാതെ തൊണ്ടകുഴിയിൽ ശ്വാസം വിലങ് തീർക്കുമ്പോൾ പുറത്ത് നിന്നും ഇടി മിന്നൽ ജനാല തുളച്ചു അകത്തേക്ക് വന്നു ആ നിമിഷം ഹുങ്കര ശബ്ദത്തിനൊപ്പം ആളി കത്തുന്ന ജനാലയുടെ കർട്ടൻ.... """ ആളുന്ന അഗ്നിയിൽ വീണ്ടും വീണ്ടും മിന്നി മായുന്ന ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ ചുവന്ന കണ്ണുകൾ ജഗന്റെ ഭയം ഇരട്ടി ആക്കുമ്പോൾ ആ നാവുകൾ വിറ കൊണ്ടു.....കണ്ണുകൾ സംശയതാൽ നാലുപാടും പാഞ്ഞു.... ജാ... ജാ.. ജാതവേദൻ...... """ അതേടാ.... "" ജാതവേദൻ തന്നെ..... "" വേളൂർ മഠത്തിൽ ഗുരുനാഥൻ ആയി നിന്റെ ഒപ്പം കൂടുമ്പോൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നുള്ളു രുദ്രന്റെ പതനം....."""ഹ്ഹ്..... ""ഹ്ഹ.. ഹ്ഹ.."" ജാതവേദൻ ഒന്ന് അണച്ചു കൊണ്ട് ആവേശത്തിൽ തുടർന്നു......... വർഷങ്ങൾക് മുൻപ് തളർന്നു കിടന്ന എന്റെ ശരീരം പൂർവസ്ഥിയിലേക്ക് വന്നു കൊണ്ടിരുന്ന ദിനങ്ങൾ.......ശത്രുവിന് പിന്നാലെ എന്റെ മനസും കണ്ണുകളും പായുന്ന നിമിഷങ്ങളിൽ ഞാൻ അറിഞ്ഞൊരു വാർത്ത വല്യൊതെ കണ്ണൻ അവന്റെ സഹോദരിമാർ ബാംഗ്ലൂർ പഠിക്കാൻ പോയത്....

അവർക്ക് പിന്നാലെ ഞാനും കൂടി...... എന്റെ ആദ്യ ലക്ഷ്യം മഹിത അല്ലായിരുന്നു """മഹിമ""" ആയിരുന്നു.......... """""" മ... മഹിമ..... അവൾ..."" ജഗന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു......... ഹ്ഹ.. "" ആ രണ്ട് ഇരട്ട പെൺകുട്ടികളിൽ ഇളയവൾ മഹിമ സഹോദരിയേക്കാൾ ഏഴു മിനുട്ട് വ്യത്യാസത്തിൽ ജന്മം കൊണ്ടവൾ..... അർദ്ധരാത്രി പന്ത്രണ്ട് മണി കഴിഞ്ഞു ഏഴു മിനുട്ട്... ഹഹഹ.... ഹഹഹ........ജാതവേദന്റ് ശബ്ദം അവിടെ ആകെ പ്രകമ്പനം കൊള്ളിച്ചു......... ആാാ... ആ... ഏഴു മിനുട്ട് ആണ് അവളുടെ ജാതകം തന്നെ മാറ്റി മറിച്ചത്.....അമാവാസി തിഥിയുടെ തുടക്കത്തിൽ ജന്മം കൊണ്ട പെൺകൊടി.....അവളിൽ ഉരുവാകുന്ന ഭ്രൂണം അത് ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ കഴിവുള്ള ദുർ ശക്തി ആയിരിക്കും..... അതിനു വേണ്ടി അവൾക് പിന്നാലെ കൂടി എന്റെ ആളുകൾ...... """ അതിനായി ഞാൻ ഒരുക്കിയ കളം അവളുടെ ജന്മ ദിനം തന്നെ....അന്ന് രാത്രി എന്റെ ദുർശക്തികൾ അവളെ പിച്ചി ചീന്തി.............. ഹഹഹ... ഹഹഹ........പക്ഷെ അവിടെ മറ്റൊരു സന്തോഷവാർത്ത എന്നെ തേടി വരുന്നത് ഞാൻ അറിഞ്ഞില്ല.....

ആ ഇരട്ട പെൺകൊടികളിൽ ഒരുവൾ മറ്റൊരുത്തന്റെ കൂടെ ആ രാത്രി ഇറങ്ങി പോയത്...... ഹ്ഹ... അന്ന് അവൾ എന്റെ ലക്ഷ്യം അല്ലാത്തത് കൊണ്ട് തന്നെ ഞാൻ അത് മുഖവിലയ്ക്ക് എടുത്തില്ല..... പെൺകുട്ടികളുടെ പ്രായം അല്ലെ """ഹഹഹ.... ജാതവേദന്റ മുഖത്ത് നേരിയ ശ്ര്ങ്കാരം നിറഞ്ഞു..... മ്മ്ഹ്ഹ്.."" ....മഹിമയ്ക്ക് സംഭവിച്ച ദുരന്തം """”""അല്ല ഞാൻ... ഞാൻനൽകിയ ദുരന്തം ..... ഹ്ഹ... ""രുദ്രന്റെ കണ്ണുനീർ കാണാൻ കൊതിച്ചു ശരീരത്തിലെ പോരായ്മകളെ അവഗണിച്ചു ഞാനും വന്നു ആശുപത്രിയിൽ.............. പക്ഷെ അവിടെ കണ്ടത് കരഞ്ഞു തളർന്ന രുദ്രൻ അല്ല.... "" തന്റെ സഹോദരിയുടെ അപകടത്തിന് കാരണക്കാരൻ ആയവരെ കൊല്ലാൻ വെറി പൂണ്ടു നില്കുന്നവനെ ആണ്‌......"" പക്ഷെ അവിടെ ഉയർന്നു കേൾക്കുന്ന പേര്............ വിശ്വംഭരൻ....""""" എന്നിലേക്കു സംശയത്തിന്റെ ഒരു നിഴൽ പോലും വീഴാതെ രുദ്രൻ വിശ്വംഭരനിൽ ഒതുങ്ങുമ്പോൾ ഞാൻ അറിഞ്ഞു എന്നെ കൂടാതെ രുദ്രന്റെ മറ്റൊരു ശത്രുവിനെ..... എന്റെ സംശയം ചെന്നു നിന്നത് നിന്റെ അച്ഛൻ വിശ്വംഭരനിലും ..........

അവിടെ ഞാൻ തിരിച്ചറിഞ്ഞു തന്റെ മകന്റെ അവസ്ഥയിൽ രുദ്രനോട് പക വീട്ടാൻ കാത്തിരിക്കുന്ന നിന്റെ അച്ഛനെ....ആ ശത്രുത മുതൽ എടുക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല എനിക്ക് ആവശ്യം ആയിരുന്നു നിങ്ങളെ........അതിനു വേണ്ടി ബുദ്ധിഇല്ലാത്ത തന്തയെയും രണ്ട് ആണ്മക്കളെയും ഞാൻ വിലക്ക് എടുക്കുമ്പോൾ എനിക്ക് അറിയാമായിരുന്നു നീ ആരെന്ന സത്യം ............ "" നീ പോലും അറിയാതെ നാം തമ്മിൽ ചുറ്റപെട്ടു കിടക്കുന്നു ജഗൻ ........ ഞാൻ... ഞാൻ... ഞാൻ എങ്ങനെ....? ഞാൻ നിങ്ങളെ മുൻപ് കണ്ടിട്ട് ഇല്ല......ജഗനിൽ സംശയം നിറഞ്ഞു... ഹ്ഹ.. ""എന്റെ പതനത്തിലേക്കുള്ള വഴി തുറന്നു കൊണ്ട് അല്ലെടാ നായെ .."""""നീ കാനഡയിലേക് പോയത്....എന്നിട്ടും ഞാൻ നിന്നെ വെറുതെ വിട്ടത് ഇനി നീ ഒരിക്കലും എന്റെ മുൻപിൽ വരില്ല എന്ന പ്രതീക്ഷ ആയിരുന്നു.. പക്ഷെ എന്റെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അല്ലെ അവൻ നിന്നെ വീണ്ടും എന്റ മുൻപിൽ എത്തിച്ചത്.......ഉണ്ണി..... ത്ഫൂ ഉണ്ണികൃഷ്ണൻ..... ജാതവേധൻ വായിൽ കിടന്ന മുറുക്കാൻ ഭീതിയിലേക്ക് ആഞ്ഞു തുപ്പുമ്പോൾ ജഗൻ അയാൾ പറഞ്ഞതിന്റെ അർത്ഥം അറിയാതെ കിടന്നു.... """"""

( കോകിലയുടെ സഹോദരി ഊർമിളയുടെ കാര്യം...ഊർമ്മിലയുടെയും ജഗന്റർ മകൾ ആണ് ജാനകി......ജാനകി എന്ന പദ്മ ഒരു അർത്ഥത്തിൽ ജാതവേദന്റെ പതനത്തിലേക്ക് ഉള്ള വഴി ആണ്.... പദ്മയും ദത്തൻ എന്ന നന്ദനും അവരുട മകൻ ആയ അയ്യപ്പനാല് മാത്രമേ ജാതവേദനെ കൊല്ലാൻ ഉള്ള ഗ്രാൻഡത്തിലെ താളുകളിലെ വരികൾ തെളിഞ്ഞു വരൂ....... പൂർവ ജന്മത്തിൽ ആ കുഞ്ഞിന്റെ ഭ്രൂണത്തിന്റെ രക്തത്തിൽ ആണ് വിഷ്ണുവർദ്ധൻ അത് എഴുതി ഇരിക്കുന്നത് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) """" ഹ്ഹ....""....വേളൂർ മഠത്തിൽ ഗുരുനാഥൻ ആയി നിങളുടെ ജീവിതത്തിലേക്കു ഞാൻ കടന്നു വരുമ്പോൾ മഹിമയ്ക്ക് ഒപ്പം മഹിതയും എന്റെ ലക്ഷ്യം ആയി തീർന്നു കഴിഞ്ഞിരുന്നു .....അവൾക് അറിയാം ജാതവേദൻ ആരെന്ന്....അവളിലേക്ക് ഞാൻ എത്തി എന്നു അറിഞ്ഞാൽ രുദ്രൻ വെറുതെ ഇരിക്കില്ലാ അതിനു വേണ്ടി മാത്രം ആണ് ഞാൻ വേളൂർ മഠത്തിൽ ഗുരുനാഥൻ ആയത്..... മഹിത... അവൾ പാവം ആണ് അവൾ എന്ത് തെറ്റ് ചെയ്തു നിങ്ങളോട്...... ""

അവളുടെ കുഞ്ഞിന്റെ പിതൃത്വം പോലും നിങ്ങൾ......... നിങ്ങൾ..... ജഗന്റെ കണ്ണ് നിറഞ്ഞൊഴുകി..."""" ...ഹഹഹ"""""" അവൾ ഒരു തെറ്റും ചെയ്തില്ല.... വെളുത്തപക്ഷം തീരും മുൻപേ ജന്മം കൊണ്ട മഹിതയിൽ ജനിക്കാൻ പോകുന്നത് സാക്ഷാൽ ദേവന്മാർ പോലും പൂജക്കുന്നവൾ സ്വാഹാ ദേവി""" അവളെ ആണ് എനിക്ക് വേണ്ടത്...... അവൾ മഹിതയുടെ ഉദരത്തിൽ നമ്പെടുത്താ നിമിഷം ഞാൻ അറിഞ്ഞു നിന്റെ സഹോദരനിലെ മാറ്റം..... അവന്റ ശത്രുത അലിയുന്നത്..... ഹ്ഹ... അങ്ങനെ വന്നാൽ ഒരിക്കലും അവളെ എനിക്ക് കിട്ടില്ല.... അതിന് വേണ്ടി ആ കുഞ്ഞിന്റെ പിത്രത്വം ഞാൻ രുദ്രന്റെ തലയിൽ വച്ചു കെട്ടി..... നിന്റെ സഹോദരന്റെ നെഞ്ചിൽ വീണ്ടും ശത്രുതയുടെ വിത്ത് പാകി ഞാൻ.....വീണ്ടും അവരെ എന്റെ വരുതിയിൽ കൊണ്ട് വന്നു അത് കൊണ്ട് അല്ലെ നിന്റെ ജിത്തു മോനെ ഞാൻ സ്വന്തം ആക്കിയത്.... ഹഹഹ........വിശ്വജിത്...""മഹാദേവന്റെ ഇരു കണ്ണുകളിൽ ഒരുവൻ..... മഹാദേവന്റർ തിരു ജടയിൽ അലങ്കാരം ആയവൻ......

ഞാൻ മോഹിച്ചത് എന്തോ അത് എന്നിലേക്കു എത്താൻ അവൻ വേണം.... നിങ്ങൾ... നിങ്ങൾ എന്താ പറഞ്ഞു വരുന്നത്... ""... എന്റെ ജിത്തു മോൻ....അവനെ കൊന്നോ നിങ്ങൾ...ജഗന്റ തൊണ്ട കുഴിയിൽ ശ്വാസം വിലങ്ങു തീർത്തു... ഹ്ഹ..."" അത്രയും ബുദ്ധിശൂന്യത ജാതവേദൻ കാണിക്കില്ല ജഗൻ.... ആർക്കും കടന്നു ചെല്ലാൻ കഴിയാത്ത ഒരിടത് അവൻ ഉണ്ട് ...... ജാതവേദന്റ് കരങ്ങളുടെ സുരക്ഷിതത്തിൽ അവൻ ഉണ്ട്..... പക്ഷെ എനിക്ക് വേണ്ടത് അവളെയാണ് എന്റ അടിമ ആകേണ്ടവൾ ആണ്...... ജാതവേദനു വേണ്ടി മാത്രം ജന്മം കൊള്ളേണ്ടവൾ....."""ജാതവേദന്റെ ചുണ്ടുകൾ വിറയ്ക്കുമ്പോൾ ജഗൻ സംശയതോടെ പുരികം ഉയർത്തി..... അതേടാ.. നിന്റെ അച്ചുമോൾ തന്നെ അഗ്നിദേവന്റെ പാതി സ്വാഹയുടെ അംശംത്താൽ ജന്മം കൊണ്ടവൾ....അവളുടെ പതിനാറു വയസ് തികയുന്ന ദിവസം ജാതവേദൻ മറ്റൊരു രൂപത്തിൽ അവളെ സ്വന്തം ആക്കും.... """ആ നിമിഷം മുതൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യം.... രുദ്രൻ പോലും എന്റെ അടിമ ആയി മാറും.....

പിന്നെ വിജയം എനിക്ക് മാത്രം സ്വന്തം..... ഹ്ഹ് അവൾക് ആയി കാത്തിരുന്ന നീണ്ട പതിനാറു വർഷം പക്ഷെ എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അവൻ വന്നു അഗ്നി ദേവൻ.... """ആരൊക്കെ തമ്മിൽ കണ്ട് മുട്ടരുതെന്നു ഞാൻ ആഗ്രഹിച്ചോ അവർ തമ്മിൽ കണ്ടുമുട്ടി..... ആ നിമിഷം തന്നെ അവളെ നിന്റെ സഹോദരൻ കടൽ കടത്തി അതും എന്റെ ബുദ്ധി തന്നെ..... """"മ്മ്ഹ്ഹ്.."" അയാളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... ഇല്ലാടാ ദ്രോഹി.... എന്റെ കുഞ്ഞിനെ നിനക്ക് ഞാൻ വിട്ടു തരില്ല.... അവളെ അവളെ സുരക്ഷിതമായ കൈകളിൽ ഞാൻ ഏല്പിക്കും.... "" ഹ്ഹ """നിർത്തെടാ നായെ...... തളർന്നു കിടക്കുമ്പോഴും നിന്റ ശോര്യത്തിന് കുറവും ഇല്ല.....നീ എന്തിനാ വിഷമിക്കുന്നത് കൊല്ലാൻ അല്ല വളർത്താൻ ആണ് ജാതവേദൻ അവളെ കൊണ്ട് പോകുന്നത്... മ്മ്ഹ്ഹ് നിന്റ സഹോദരൻ ജീവന്റെ പീഡനങ്ങൾ ഏറ്റു ജീവിക്കുന്നത്തിലും ഭേദം അല്ലെ.... ജാതവേദന്റ് മന്ത്രപുരയിൽ റാണിയെ പോലെ ഞാൻ അവളെ വാഴ്ത്തും...... വരുന്ന പിറന്നാൾ ദിനം അവൾ എനിക്ക് സ്വന്തം......... ഹഹഹഹ.... ഹ്ഹഹ്ഹ...... ഹഹഹ.....""

അയാളുടെ അട്ടഹാസം നാലു ചുവരുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ ജഗൻ ഓർമ്മയിൽ നിന്നും പുറത്തേക് വന്നു..... 💠💠💠💠💠 രുദ്രേട്ട... "" ഹ്ഹ... ഇത് അറിഞ്ഞ നിമിഷം മുതൽ എങ്ങനെയും രുദ്രേട്ടനെ കോൺടാക്ട് ചെയ്യാൻ ആയിരുന്നു ഞാൻ ശ്രമിച്ചത്.... അവസാനം എനിക്ക് അതിനു സാധിച്ചു... എന്റെ നിയോഗം ആയിരുന്നു അത്.... ഇനി എനിക്ക് സമാധാനത്തോടെ കണ്ണ് അടയ്ക്കാം...... ഹ്ഹ... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് ജഗന്റ് കണ്ണുകൾ രുദ്രനിൽ ചെന്നു നിൽക്കുമ്പോൾ മറ്റൊരു ലോകത്ത് ആണ് രുദ്രൻ.... രുദ്രേട്ടാ.... "" ആഹ്ഹ്.. "" ജഗന്റെ വിളിയിൽ രുദ്രൻ ഒന്ന് ഞെട്ടി...ജാതവേദന്റ് വാക്കുകൾ രുദ്രന്റെ ശിരസിലൂടെ വീണ്ടും വീണ്ടും പാഞ്ഞു... '"""""'''''''അഗ്നിദേവന്റെ പാതി സ്വാഹയുടെ അംശംത്താൽ ജന്മം കൊണ്ടവൾ....അവളുടെ പതിനാറു വയസ് തികയുന്ന ദിവസം ജാതവേദൻ മറ്റൊരു രൂപത്തിൽ അവളെ സ്വന്തം ആക്കും....""" """ആ നിമിഷം മുതൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യം.... രുദ്രൻ പോലും എന്റെ അടിമ ആയി മാറും..... പിന്നെ വിജയം എനിക്ക് മാത്രം സ്വന്തം.....""""""""

നെറ്റിയിൽ കൈ തിരുമ്മുന്ന രുദ്രന്റെ തോളിൽ പിടിച്ചു നാഗേന്ദ്രൻ..... കുഞ്ഞേ ഇനി പേടിക്കണ്ടല്ലോ ആ കുട്ടി കുഞ്ഞിന്റെ അടുത്ത് എത്തിയില്ലേ..."" ഇനി അവളുടെ ഒരു മുടിയിൽ തൊടാൻ അവനു കഴിയില്ല.....""ആവേശത്തിൽ വന്നു വിളിച്ചു കൂവുമ്പോൾ സ്വന്തം കുഴി തന്നെയാണ് തോണ്ടിയത് എന്ന് ഓർത്തു കാണില്ല അവൻ...... ഹഹഹ.... നാഗേന്ദ്രൻ ചിരിക്കുമ്പോൾ കൂടെ ജഗനും പുഞ്ചിരിച്ചു.... അതെ രുദ്രേട്ടാ.... "" ഇനി അച്ചു മോളെ ഓർത്തു എനിക്ക് പേടിയില്ല... "" സമയം ആകുമ്പോൾ എന്റെ കൊച്ചിനെ അവളുടെ ചെറുക്കന് കൊടുത്താൽ മതി... അത് കാണാൻ ഞാൻ ഉണ്ടാകുമോ എന്ന് ഒന്നും അറിയില്ല.... പക്ഷെ പക്ഷെ അതിന് മുൻപ് ജിത്തു മോൻ അവനെ ഒന്ന് കാണണം.... അയാളിൽ നിന്നും അവനെ രക്ഷികണേ രുദ്രേട്ടാ... ജഗന്റ് കണ്ണുകൾ നിറഞ്ഞൊഴുകി..... "" മ്മ്... "" ജിത്തു മോൻ വരും... "" രുദ്രൻ ചിരിയോടെ ജഗന്റ് മുടിയിൽ തലോടി.... 💠💠💠💠 ഓർമ്മകളുടെ കുത്തൊഴുക്കിൽ നിന്നും പുറത്തു വന്ന രുദ്രന്റെ തോളിൽ പിടിച്ചു കുഞ്ഞൻ ...... അച്ഛാ... "" കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു......

.അച്ഛാ.... അപ്പോൾ മഹിമ ചിറ്റയെ അയാളുടെ നിർദ്ദേശപ്രകാരം ആണല്ലേ....... "" കുഞ്ഞൻ പൂർത്തി ആക്കാതെ രുദ്രനെ നോക്കി... മ്മ്... "" അതെ.....അവളിൽ ജന്മം കൊള്ളുന്ന ദുർശക്തി അതായിരുന്നു അവന്റ ലക്ഷ്യം....... രുദ്രൻ കൈ കെട്ടി നിന്നു..... ആദി മോനെ അതോർത്തു എന്തായാലും പേടിക്കണ്ട ആ കുഞ്ഞ് മരിച്ചു പോയി... ഭദ്രയുടെയും ചിന്നുവിന്റെയും ശക്തിയുടെ മുൻപിൽ പിടിച്ചു നില്കാൻ കഴിയാതെ അത് ജീവൻ വെടിയുമ്പോൾ ഞാൻ അടുത്തുണ്ട്...... സഞ്ചയൻ ആശ്വാസത്തോടെ അത് പറയുമ്പോൾ കുഞ്ഞൻ മെല്ലെ തലയാട്ടി രുദ്രാനെ നോക്കി.... അച്ഛാ.... ""അയാൾ..അയാൾക് നേരത്തെ ജഗൻ അങ്കിൾനെ അറിയാമായിരുന്നോ... "" അങ്ങനെ അല്ലെ അയാൾ പറഞ്ഞത്......... അതെ... "" ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് കുഞ്ഞാ അത്.....ജഗന് പോലും അറിയാത്തത് എന്തോ ഒന്ന് അത് ജാതവേദാന് അറിയാം..... നമുക്ക് മുൻപിൽ അത് തെളിഞ്ഞു വരും എന്ന് പ്രതീക്ഷിക്കാം......... പറഞ്ഞു തീരും മുൻപേ രുദ്രൻ ഒന്ന് പിടഞ്ഞു.........ആഹ്ഹ്... "" കുഞ്ഞയ്യന്റെ കരച്ചിൽ അവന്റെ ചെവിയിലേക്ക് തുളച്ചു കയറി...

അത് രുദ്രനെയും കുഞ്ഞനയും ഒരുപോലെ അസ്വസ്തമാക്കി..... കുഞ്ഞിന് ഇത് വരെ വേദന കുറഞ്ഞില്ലേ... "" രുദ്രന്റെ കണ്ണുകൾ തെക്കിനിയിലേക് നീണ്ടു.... ഏയ് ഇത് പാല് കുടിക്കാൻ കരയുന്നതാ രുദ്ര.. "" സഞ്ചയൻ ചിരിയോടെ മുന്പോട്ട് വന്നു.... രുദ്രന്റെ വലത്തെ കൈ കൈയിൽ എടുത്തു.... രുദ്ര നാളെ... നാളെയാണ് അച്ചുവിന് പതിനാറു വയസ് തികയുന്നത്.... "" സഞ്ചയൻ അത് പറയുമ്പോൾ രുദ്രന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു.... രുദ്രച്ച.... "" കിച്ചു ഞെട്ടലോടെ രുദ്രനെ വിളിക്കുമ്പോൾ ആ കൈയിൽ മുറുകെ പിടിച്ചു സച്ചു........ കിച്ചു എനിക്ക് അറിയാമായിരുന്നു ഇന്ന് ഇവിടെ നിന്നും അവളെ കൊണ്ട് പോകാൻ വിശ്വംഭരൻ വരും എന്ന്.... ""രുദ്രന്റെ കണ്ണുകൾ ചിരിയോടെ ഉണ്ണിയിലേക് പോയി... അതെടാ മോനെ രാവിലെ ശ്രീകുട്ടിക്കുള്ള സമ്മാനം വാങ്ങാൻ നിന്നെയും കൂട്ടി പുറത്ത് പോയപ്പോൾ ഞാൻ കണ്ടു വിശ്വംഭരന്റെ കാർ പുറത്ത് കിടന്നു കറങ്ങുന്നത്.... ഉണ്ണി അത് പറയുമ്പോൾ കുട്ടികൾ സംശയത്തോടെ നോക്കി.."" ഈ മതിലിനുള്ളിൽ കയറാൻ ജാതവേദന്റ് ആളുകൾക്കു കഴിയില്ല...

അയാൾ അതിനു കരുവാക്കിയത് ആണ് വിശ്വംഭരനെ.... അച്ചുവിനെ അയാൾക് നൽകിയാൽ ജിത്തു മോനെ പകരം നൽകാം എന്നുള്ള വാക്ക് അതാണ് വിശ്വംഭരനെ ഇവിടെ എത്തിച്ചത്......""പക്ഷെ അധർമ്മത്തിലൂടെ സ്വന്തം ആക്കിയത് മുഴുവൻ ചോർന്നു പോകുന്നത് കണ്ട് അയാളുടെ സമനില തെറ്റി തുടങ്ങിയത് ജാതവേദൻ അറിഞ്ഞില്ല.........""രുദ്രൻ കണ്ണൊന്നു വെട്ടിച്ചു... രുദ്ര ഇത് അറിയാം എങ്കിൽ പിന്നെ നീ എന്തിനാ ഉണ്ണിയെയും കൊണ്ട് പോയത്... "" ചന്തു രുദ്രാനെ രൂക്ഷമായി ഒന്ന് നോക്കി... എടാ ചന്തു പകുതി വഴിക് വച്ചു തിരിച്ചു പോരാൻ തന്നെ ആണ് ഞങ്ങൾ പോയത്... നാലു വളവ് കഴിഞ്ഞപ്പോൾ തന്നെ കണ്ടു വിശ്വംഭരൻ ഊഴവും കാത്തു കിടക്കുന്നത്....പിന്നെ നേരത്തെ തന്നെ എല്ലാം കണ്ണനെയും അജിത്തിനെയും അറിയിച്ചിരുന്നു അവർ ബാക്കി എല്ലാവരെയും കൊണ്ട് വല്യോത്തേക് പോയി ഞങ്ങൾ ഇങ്ങോട്ടും.....ഇനി ഇത് കൂടി താങ്ങാൻ വല്യോത് ഉള്ളവർക്കു കഴിയില്ല....രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു... ( ശ്രീകുട്ടിയെ കൊണ്ട് എല്ലാവരും പോയത് )...

എന്നാലും അയാൾക് എങ്ങനെ ധൈര്യം വന്നു ഇവിടെക്ക് കടന്നു വരാൻ ഒന്നില്ലേലും ഞങ്ങൾ എല്ലാം ഇവിടെ ഇല്ലേ അവളെ വിട്ടു കൊടുക്കില്ല എന്ന് അയാൾക് അറിയാമല്ലോ രുദ്രച്ച... സച്ചു നഖം കടിച്ചു... നിങ്ങളും എനിക്കൊപ്പം ഉണ്ട് എന്നായിരിക്കും അയാൾ കരുതിയത്... രുദ്രന്റെ ചുണ്ടിൽ കള്ള ചിരി വിടരുമ്പോൾ കുഞ്ഞൻ ചിരിയോടെ എഴുന്നേറ്റു ചാരിപടിയിൽ പതിയെ പിടിച്ചു..... സച്ചു... "" ജാതവേദൻ മനസിൽ കണ്ടപ്പോൾ അച്ചൻ മാനത്തു കണ്ടു...... പക്ഷെ അതിനും മുൻപേ തിരിച്ചറിഞ്ഞ ഒരാൾ ഉണ്ട് ഇവിടെ...... "" കുഞ്ഞൻ ചിരിയോടെ സച്ചുവിനെ നോക്കുമ്പോൾ രുദ്രനും കൈകെട്ടി നിന്നു കൊണ്ട് ചിരിച്ചു .... ആാാ... ആ... ആകാശണോ വല്യേട്ട.... """ സച്ചുവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... മ്മ്മ്.. അതെ... "" രാവിലെ അച്ഛന് ഒപ്പം നമ്മളും പോകുന്നു എന്ന് ആയിരുന്നല്ലോ തീരുമാനം ആ നിമിഷം അല്ലെ വയ്യാണ്ട് കിടക്കുന്ന ചേട്ടായിക്ക് തളം വയ്യക്കൻ ഹരിമാമ പരികർമ്മിയെ നോക്കി നടന്നത്.. അപ്പോൾ ആകാശ് ആ""" പരികർമ്മിയെ പുറകിലത്തെ കുളത്തിന്റെ അവിടെ നിന്നും പൊക്കി കൊണ്ട് വന്നു അറയിൽ കയറ്റിയത്...""കൂടെ അവനും കയറി വാതിൽ അടച്ചു പിന്നെ രണ്ട് മണിക്കൂർ കഴിഞ്ഞു അല്ലെ തുറക്കാൻ പറ്റൂ.....

അവൻ ഇല്ലാതെ പോയാൽ ഇന്ദു അമ്മയുടെ വിഷമം കാണണം അത് കൊണ്ട് നമ്മൾ യാത്ര ക്യാൻസൽ ചെയ്ത് ഇവിടെ നില്കാൻ അച്ഛൻ പറഞ്ഞു....."" ബാക്കി നീ ഊഹിച്ചോ..... കുഞ്ഞൻ കണ്ണോന്നു ചിമ്മി... ഓഹ്.. "" ആ "" പരികർമ്മി.... "" സച്ചു തലയാട്ടി കൊണ്ട് കുഞ്ഞനെയും കുഞ്ഞാപ്പുവിനെയും മാറി മാറി നോക്കി...ആ കണ്ണുകൾ തിളങ്ങുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും അവനെ ചിരിയോടെ നോക്കി.....( വിശ്വംഭരനെ ഇടിക്കുന്ന പാർട്ടിൽ പറയുന്നുണ്ട് മമ്മൂട്ടിയെ കൊണ്ട് ആകാശ് അറയിൽ കയറി എന്ന് അപ്പോൾ അവരെ വിടാതെ ഇരിക്കാൻ വിനായകൻ നേരത്തെ തന്നെ അറിഞ്ഞു പ്രവർത്തിച്ചിരുന്നു എന്ന് വേണം കരുതാൻ .).... രുദ്ര ജഗൻ... "" ചന്തു വീൽചെയർ മുന്പോട്ട് ഒന്ന് ഉരുട്ടി... ജഗനെ അവിടെ ഉപേക്ഷിക്കാൻ മനസ് അനുവദിച്ചില്ല ചന്തു...""ഒരുപക്ഷെ അത് അവന്റ ജീവന് തന്നെ അപകടം ആകും...ഇനി ഒരിക്കലും പഴയ ജാഗ്നെ തിരികെ നൽകാൻ കഴിയില്ലെങ്കിലും ഇരികത്തൂർ മന എനിക്ക് വേണ്ടി അവനെ ഏറ്റെടുക്കാൻ തയാറായി...... "" നിറ കണ്ണുകളോടെ രുദ്രൻ സഞ്ചയനെ നോക്കി..... നീ പറഞ്ഞതെന്തും എന്നും അനുസരിച്ചിട്ടേ ഉള്ളു രുദ്ര ഏഴരാ നാഴിക പിന്നീടുന്ന എന്റെ പൂജയിൽ ഞാൻ അറിഞ്ഞ സത്യം ജഗന്റ് നാടികൾക് ജീവൻ നൽകാൻ എനിക്ക് കഴിയില്ല എന്നിട്ടും നിനക്ക് വേണ്ടി ഇരിക്കത്തൂർ മന ജഗനെ ഏറ്റെടുത്തു....

( part 102 പറയുന്നുണ്ട് സഞ്ചയൻ ഏഴര നാഴിക ധ്വനിവേന്ദരി മൂർത്തിക്ക് പൂജ ചെയ്യുമ്പോൾ അറിയാൻ കഴയും വരുന്ന രോഗിയെ മന ഏറ്റെടുക്കണോ വേണ്ടയോ എന്ന്... ) അതെന്താ ചിത്ര ഈ ഏഴര നാഴിക..."" ഏഴര മണികൂർ ആണോ....സഞ്ചയമാ കുറച്ചു മുൻപും പറഞ്ഞല്ലോ....ആരവ് പതുക്കെ ചിത്രനെ ഒന്ന് തോണ്ടി....... മ്മ്ഹ്ഹ് അല്ല... അത് ഒരു കണക്ക് ആണ്... ചിത്രൻ പറയാൻ ഒരുങ്ങിയതും രുദ്രൻ പുരികം ഉയർത്തി.... അത് ചേട്ടച്ച ഏഴര നാഴിക എന്താണ് എന്ന് ആരു ചോദിച്ചതാ.... ഇവൻ ഇവിടെ അല്ലല്ലോ വളർന്നത് അത് കൊണ്ട് ഇത് ഒന്നും അറിയില്ലല്ലോ....ചിത്രൻ അല്പം ഗൌരവം എടുത്തു... പിന്നെ ഇവിടെ വളർന്നു പന്തലിച്ച നിനക്കൊക്കെ എല്ലാം അറിയാമല്ലോ...ഒന്ന് പോടാ ചെറുക്കാ... ഉണ്ണി ഒന്ന് ചിറഞ്ഞു.... ഈ ചേട്ടച്ഛൻ...എനിക്ക് അറിയാം ഒന്നില്ലെങ്കിലും പൂജാവിധികൾ പഠിച്ചത് അല്ലെ ഞാൻ "" ചിത്രൻ കണ്ണോന്നു കൂർപ്പിച്ചു.... മോന് അറിയാമോ... "" രുദ്രൻ എളിയിൽ കൈ കുത്തി ഉണ്ണിയെ നോക്കി..... ഒൻപതരയ്ക്കു ആവണി തലയിൽ കൂടി വെള്ളം ഒഴിക്കുമ്പോൾ എഴുനേൽക്കുന്ന ഞാൻ എങ്ങനെയ രുദ്രേട്ടാ ഏഴര മണി അറിയുന്നത്..... വർഷം കുറെ ആയി ഏഴര കണ്ടിട്ട്...... എന്റെ ഉണ്ണിമാ ഇത് ഏഴര മണി അല്ല ഏഴരയാമം ആണ്....

കുഞ്ഞൻ ചിരിയോടെ തലയാട്ടികൊണ്ട് ആരവിനെ നോക്കി.... ആരവേട്ടാ ഏഴര നാഴിക കൂടുന്നത് മൂന്നു മണിക്കൂർ ആണ്..അതാണ് ഒരു യാമം എന്ന് അർത്ഥം ആക്കുന്നത്...."" അതായത് ഒരു ദിവസം എട്ടു യാമങ്ങൾ..... ഓരോ യാമവും മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാകുന്നു....പുലർച്ചെ മൂന്ന് മണി മുതലാണ് യാമം ആരംഭിക്കുന്നത്...എട്ടു യാമങ്ങൾ അഷ്ടലക്ഷ്മിമാരുടെ ആവാസ സമയം ആണ്....ആദ്യം വിദ്യാലക്ഷ്മിയുടെ യാമം ആണ് അത് കൊണ്ട് അതിനെ സ്വരസ്വതിയാമം എന്നും അറിയപ്പെടുന്നു...പുറകെ ധനലക്ഷ്മി യാമം, ധാന്യലക്ഷ്മി യാമം,ശൗര്യലക്ഷ്മി യാമം, ധൈര്യ ലക്ഷ്മിയാമം,കീർത്തിലക്ഷ്മിയാമം, വിജയലക്ഷ്മി യാമം,രാജ്യലക്ഷ്മി യാമം.... എന്നീ അഷ്ടലക്ഷ്മികൾ ആയി തിരിച്ചിരിക്കുന്നു..... ഒരു ദിവസത്തെ അതായത് ഇരുപത്തിനാലു മണിക്കൂറിനെ മൂന്നുമണിക്കൂർ വച്ചു എട്ടായി തിരിച്ചാൽ ഈ യാമങ്ങളിലൂടെ ആണ് നാം കടന്നു പോകുന്നത്...നമ്മുടെ കർമ്മ രീതി ആണ് ഇത് അനുമാനിക്കുന്നത്...

അത് കൊണ്ട് ആണ് പഠിക്കാൻ ഏറ്റവും ഉത്തമമായാ സമയം സ്വരസ്വതി യാമം ആണെന്നു പൂർവികർ പറയുന്നത്..... കുഞ്ഞൻ ചിരിയോടെ പറഞ്ഞു നിർത്തുമ്പോൾ സഞ്ജയനും രുദ്രനും ചിരിയോടെ തലയാട്ടി.. എന്നെ കൊണ്ട് ഒന്നും പറ്റൂല്ല ആ സമയം എഴുനേറ്റ് പഠിക്കാൻ.... ആയ കാലത്തു എഴുന്നേറ്റിട്ടില്ല പിന്നെ അല്ലെ ഇപ്പോൾ...ഉണ്ണി ചുണ്ട് കൂർപ്പിച്ചു... വെറുതെ അല്ല നിന്റെ ഇളയ സന്താനവും ഇങ്ങനെ ആയി പോയത്... ഇവൻ അല്ലെ വളർത്തുന്നത്... രുദ്രൻ ചന്തുവിനെ ഒന്ന് നോക്കി.... ശേഷം കണ്ണുകൾ പുറത്തേക് നീണ്ടു.........എടാ ആ ചെറുക്കൻ എവിടാ.... """അനന്തനെയും എടുത്തു കൊണ്ട് മമ്മൂട്ടിയുടെ പല്ലിനു കമ്പി ഇടണം എന്ന് പറഞ്ഞു പോയിട്ടുണ്ട്..... ആരവ് ചിരിയോടെ പറഞ്ഞു..."" മമ്മൂട്ടിയോ..."" എവിടെ മനയിൽ വന്നോ... ഞാൻ പോയി കണ്ടു ഒരു സെൽഫി എടുക്കട്ടെ രുദ്രേട്ട.... ഉണ്ണി ചാടി എഴുന്നേറ്റത് കുഞ്ഞൻ അവനെ വലിച്ചു പടിയിലേക് ഇരുത്തി.... എന്റെ ഉണ്ണിമാ... "" അത് ഇവിടുത്തെ ഒരു പരികർമ്മി ആണ് ഒരു അപ്പൻ...

കുറച്ചു മുൻപ് ഞാൻ പറഞ്ഞില്ലേ ആകാശ് ഒരു പരികർമ്മയെ കൊണ്ട് അറയിൽ കയറി എന്ന് ആ ഏട്ടന് തലയിൽ തളം വയ്ക്കാൻ ഹരിമാമ പറഞ്ഞിട്ട് .... അയാൾക് പുറകെ കയറിയിട്ടുണ്ട് ആ കുട്ടി പിശാച്........ഇനി എന്താകുമോ എന്തോ.....കുഞ്ഞൻ മുകളിലോട്ടു നോക്കി... കുറച്ചു അവന്റ തലയിൽ കൂടി വയ്ക്കാൻ പറ ഹരികുട്ടനോട്... "" അങ്ങനെ എങ്കിലും എന്തെങ്കിലും വിവരം ഉണ്ടാകട്ടെ.......ചന്തു തല ഒന്ന് വെട്ടിച്ചു.... ദേ ചന്തുവേട്ടാ എന്റെ കൊച്ചിനെ പറഞ്ഞാൽ ഉണ്ടല്ലോ... അവനു ആവശ്യത്തിന് വിവരം ഉണ്ട്... ""പറഞ്ഞു തീരും മുൻപേ വലിയൊരു ശബ്ദം കേട്ടതും ഉണ്ണി ചാടി എഴുനേറ്റു രുദ്രന് അടുത്തേക് ഓടി..... പുറത്തേക്ക് നീണ്ട കണ്ണുകൾ നേരെ രുദ്രനിൽ വന്നു നിൽകുമ്പോൾ രണ്ടു കൈയും തലയിൽ വച്ചു നിൽക്കുന്ന രുദ്രൻ..... രു.. രുദ്രേട്ടാ.... ഉണ്ണി ഉമിനീർ മെല്ലെ ഇറക്കുമ്പോൾ കുട്ടികൾ എല്ലാവരും പുറത്തേക് കണ്ണ് തള്ളി നോക്കി...... എന്റെ അമ്മേ ഓടി വായോ.. ""ഞാനിപ്പോൾ ചത്തു പോകുമേ......

"" മമ്മൂട്ടി നിലവിളിച്ചു കൊണ്ട് മൂക്കും പൊത്തി മണ്ണിൽ കിടന്നു ഉരുളുമ്പോൾ കൈ അടിച്ചു കൊണ്ട് അയാൾക് ചുറ്റും തുള്ളി ചാടി നൃത്തം വയ്ക്കുന്ന സുഖം ഇല്ലാത്ത പയ്യൻ....."""""" വാട്ട്‌ എ ഫന്റാസ്റ്റിക് ഷോ...""..."ഒരു ആപ്പിൾ കടിച് കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്ന കുറുമ്പൻ..... രുദ്ര... "" സുഖം ഇല്ലാത്ത കുട്ടിയ അത് അവന്റെ ചികിത്സ ഇനി ഏഴു ദിവസം കൂടി ബാക്കി ഉണ്ട്...സഞ്ചയൻ നെഞ്ചോന്നു തിരുമ്മി... എടാ പൊട്ടന്മാരെ നോക്കി നില്കാതെ പോയി പിടിച്ചു കെട്ടട.....""രുദ്രൻ മുണ്ട് ഒന്ന് മടക്കി മുന്പോട്ട് ഓടി...... അത് രുദ്രേട്ടാ ... "" ഉണ്ണി തറഞ്ഞൊന്നു നിന്നു.... ഇപ്പോൾ പോയാൽ ഉണ്ണിമയുടെ വിവരം കൂടിയ കുഞ്ഞിനെ ജീവനോട് കിട്ടും.... "" അല്ലേൽ അച്ഛൻ അവനെ വലിച്ചു കീറും.....കുഞ്ഞൻ ഉണ്ണിയെ ഒന്ന് തട്ടി പുറത്തേക് ഓടുമ്പോൾ പിന്നാലെ ബാക്കിയുള്ള കുട്ടികളും ഓടി കഴിഞ്ഞിരുന്നു ........... എടാ എന്താട ഇവിടെ.... "" കിച്ചുവും സച്ചുവും ഓടി വന്നു ആകാശിന്റെ കൈയിൽ പിടിച്ചു....."" ഞാൻ എന്ത് ചെയ്യാനാ ഈ ചെറുക്കനാ എല്ലാത്തിനും കാരണം """..

സൗന്ദരര്യം കൂട്ടി തരാം എന്നു പറഞ്ഞു അയാളുടെ മൂക്കിൽ നസ്യാം ചെയ്യുന്ന മരുന്നു എടുത്തു ഊതി കേറ്റി...""അയാൾ ജീവനും കൊണ്ട് പുറത്തേക് ഓടിയപ്പോൾ ആ ഏട്ടനും അറയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി..."""ആകാശ് കുറുമ്പനെ ചൂണ്ടിയതും പാതി കടിച ആപ്പിൾ അവര്ക് നേരെ നീട്ടി കുറുമ്പൻ.... പോടാ അവിടുന്ന്..."" ആകാശ് പല്ലൊന്നു കടിച്ചു.... മോനെ ബാ ബാ... "" നല്ല കുഞ്ഞ് അല്ലെ അറയിൽ പോയി ബാക്കി ഡാൻസ് ചെയ്യാം നമുക്ക്... ബാ... ബാ..... ഉണ്ണി ആ പയ്യന്റെ പിന്നാലെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ കുറുമ്പൻ കണ്ണൊന്ന് കൂർപ്പിച്ചു കൊണ്ട് വിളിച്ചു കൂവി... ഉണ്ണിമാ ഇങ്ങനെ വിളിച്ചാൽ അങ്ങേര് അറയിൽ അല്ല കോഴി കൂട്ടിലെ കേറൂ.... "" പോടാ അവിടുന്ന്... "" തലയ്ക്കു അടിച്ചു അതിന്റ ബോധവും കളഞ്ഞിട്ട് നോക്കി നില്കാതെ വന്നു പിടിക്കാൻ നോക്കെടാ..... ഉണ്ണി ഒന്ന് കൂടി മുന്പോട്ട് ആഞ്ഞതും കുഞ്ഞന്റെ ശബ്ദം ഉയർന്നു പൊങ്ങി...... ഉണ്ണിമാ........... """ നിമിഷങ്ങൾക് ഉള്ളിൽ ഉണ്ണിയുടെ മുഖത്തേക്ക് തെറിച്ച രക്ത ചുവപ്പ് താഴേക്കു ഒലിച്ചു ഇറങ്ങി.......... ( തുടരും )

Nb ":::::ജാതവേദന്റെ ഉദ്ദേശ്യം എന്തായലും നല്ലത് അല്ല എന്ന് കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു.... അത് കുട്ടികൾ കണ്ടെത്തും എന്ന് വിശ്വസിക്കുന്നു....."" എന്തങ്കിലും സംശയം വന്നിട്ടുണ്ട് എങ്കിൽ അത് അടുത്ത പാർട്ടിൽ തീരും....എന്ത് കൊണ്ട് ജാതവേദൻ ജഗനോട് എല്ലാം പറഞ്ഞു..? തളർന്നു കിടന്ന ജഗൻ എങ്ങനെ രുദ്രനെ കോൺടാക്ട് ചെയ്തു..? അതിനു പിന്നിൽ ജാതവേദന്റ് കൈകൾ ഉണ്ടോ..? ഇങ്ങനെ ഉള്ള കാര്യങ്ങൾ അടുത്ത പാർട്ടിൽ വ്യക്തമാകും.... ജഗന് താമസിയാതെ മകളെ തിരിച്ചറിയാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story