ആദിശങ്കരൻ: ഭാഗം 107

adhishankaran

എഴുത്തുകാരി: മിഴിമോഹന

മോനെ ബാ ബാ... "" നല്ല കുഞ്ഞ് അല്ലെ അറയിൽ പോയി ബാക്കി ഡാൻസ് ചെയ്യാം നമുക്ക്... ബാ... ബാ..... ഉണ്ണി ആ പയ്യന്റെ പിന്നാലെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോൾ കുറുമ്പൻ കണ്ണൊന്ന് കൂർപ്പിച്ചു കൊണ്ട് വിളിച്ചു കൂവി... ഉണ്ണിമാ ഇങ്ങനെ വിളിച്ചാൽ അങ്ങേര് അറയിൽ അല്ല കോഴി കൂട്ടിലെ കേറൂ.... "" പോടാ അവിടുന്ന്... "" തലയ്ക്കു അടിച്ചു അതിന്റ ബോധവും കളഞ്ഞിട്ട് നോക്കി നില്കാതെ വന്നു പിടിക്കാൻ നോക്കെടാ..... ഉണ്ണി ഒന്ന് കൂടി മുന്പോട്ട് ആഞ്ഞതും കുഞ്ഞന്റെ ശബ്ദം ഉയർന്നു പൊങ്ങി...... ഉണ്ണിമാ........... """ നിമിഷങ്ങൾക് ഉള്ളിൽ ഉണ്ണിയുടെ മുഖത്തേക്ക് തെറിച്ച രക്ത ചുവപ്പ് താഴേക്കു ഒലിച്ചു ഇറങ്ങി.......... ഉണ്ണിമാ.... "" കുഞ്ഞനിൽ നിന്നും കുഞ്ഞാപ്പുവിൽ നിന്നും ഒരുപോലെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ ഞൊടിയിടയിൽ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ സച്ചുവും കിച്ചുവും പകപോടെ ഉണ്ണിയെ മുറുകെ പിടിച്ചു.... അ... """അച്ഛാ... എന്നെ വിടാടാ പൊട്ടന്മാരെ..."" നോക്കി നില്കാതെ ആ ചെറുക്കന്റെ കൈയിൽ നിന്നും ആ വടി മേടിക്കാൻ നോക്ക്... ""

ഉണ്ണി മുഖത്തെ ചോര തുടയ്ക്കുമ്പോൾ കുഞ്ഞൻ തല ഒന്ന് വെട്ടിച്ചു ... "" ആ നിമിഷം കൈയിൽ ഇരിക്കുന്ന ഇരുമ്പു വടി ഒരു വശത്തേക് എറിഞ്ഞു കൊണ്ട് കുറുമ്പൻ ഇളിച്ചു കാണിക്കുമ്പോൾ കുഞ്ഞാപ്പു കുഞ്ഞന്റെ തോളിൽ പിടിച്ചു..... എടാ ശങ്കു... "" കണ്ണുകൾ ചോര ഒലിച്ചു നിൽക്കുന്ന മമ്മൂട്ടിയിൽ എത്തി നിന്നു.... അയ്യോ എന്റെ പല്ല് പോയെ..... "ഉറക്കെ വിളിച്ചു കൊണ്ട് വായ പൊത്തി അലറി കരയുമ്പോൾ താഴെ കുത്തി ഇരുന്നു മുകളിലോട്ടു നോക്കി കൈ കൊട്ടി ചിരിച്ചു സുഖം ഇല്ലാത്ത പയ്യൻ........... കുഞ്ഞന്റെ മനസ് അല്പം മുൻപ് സംഭവിച്ചത്തിലേക് ഒന്ന് കടന്നു പോയി...... ""സുഖം ഇല്ലാത്ത പയ്യനെ പിടിക്കാൻ ഉണ്ണി പറഞ്ഞതും വശത്തു കിടന്ന ഇരുമ്പു വടിയുമായി ഓടുന്ന കുറുമ്പൻ...."" ആ പയ്യന്റെ തല ലക്ഷ്യം ആക്കി പായുമ്പോൾ നസ്യ മരുന്ന് അകത്തേക്കു കയറിയ വെപ്രാളത്തിൽ മുടി കോർത്തു വലിച്ചു അവര്ക് ഇടയിലേക് ഓടി കയറിയ മമ്മൂട്ടിയുടെ മുഖത്തേക്ക് ഉന്നം തെറ്റി വീണ ഇരുമ്പ് വടി...."" കുഞ്ഞൻ കണ്ണോന്ന് വെട്ടിച്ചു കുഞ്ഞാപ്പുവിനെ നോക്കുമ്പോൾ ഉണ്ണി കുറുമ്പനെ അടിമുടി ഒന്ന് നോക്കി...

എന്തോന്നടെ ഇത് നിനക്ക് ഇത് തന്നെ പണി..."" ഉണ്ണി ദയനീയമായി കുറുമ്പനെ നോക്കി.... അത് പിന്നെ ഉണ്ണിമാ അല്ലെ പറഞ്ഞത് നോക്കി നില്കാതെ ഏട്ടനെ പിടിച്ചു കെട്ടാൻ.... "" ഈ അടിക്കു ബോധം തിരികെ വന്നാലോ എന്ന് കരുതി അല്ലെ അങ്ങനെ ചെയ്തത്... അതിന്റെ ഇടയിൽ അങ്ങേര് കേറി വരും എന്ന് ഞാൻ അറിഞ്ഞോ....."" കുറുമ്പൻ ചുണ്ട് ഒന്ന് പുളുത്തി........ ഇവന് ബുദ്ധി ഇല്ലന്ന് ആരാടാ പറഞ്ഞത്.. ""ബുദ്ധി കൂടിയതിന്റെ കുഴപ്പമാ..."" ഓടി വന്ന രുദ്രൻ സുഖം ഇല്ലാത്ത പയ്യനെ മെല്ലെ പിടിച്ചു ഉയർത്തി....... എന്തിനാ അറയിൽ നിന്നും പുറത്തേക് ഓടിയത്..!!മോന് പഴയത് പോലെ ഓർമ്മകൾ തിരിച്ചു വരണ്ടേ... "" വാത്സല്യത്തോടെ അവന്റെ മുടിയിഴകളെ തഴുകിയതും രുദ്രന്റെ നെഞ്ചിലേക് ചാഞ്ഞു അവൻ..... അവന്റെ നെഞ്ചിടുപ് രുദ്രനിലേക് അലിയുമ്പോൾ കണ്ണുകൾ ഒരുനിമിഷം കൂട്ടി പിടിച്ചു രുദ്രൻ...നിറഞ്ഞൊഴുകുന്ന മിഴികൾ മെല്ലെ തുറക്കുമ്പോൾ അവന്റ മുടിയിഴകളെ രുദ്രന്റെ കണ്ണുകൾ നനയിച്ചു..... "" രുദ്ര... "" ഓടി വന്ന സഞ്ചയൻ ആ പയ്യന്റെ നാഡി ഞരമ്പ് പിടിച്ചു...

"" ഹോ ""ധനവന്തരി മൂർത്തി കാത്തു..."" ഹരികുട്ടാ ഈ കുട്ടിയെ അറിയിലേക്ക് കൊണ്ട് പൊയ്ക്കോളൂ...ഇരുപത്തി ഒന്ന് പച്ച നെല്ലിക്കയുടെ നീരിൽ ഏഴു തുള്ളി തേൻ ചാലിച്ചു പെട്ടന്ന് കൊടുത്തോളു....""" ചെറുത് ആയി എങ്കിലും ഒന്ന് ഭയന്നിട്ടുണ്ട് തിരികെ മനസിനെ കൊണ്ട് വരാൻ ആണ് ഈ ഔഷധം ..... സഞ്ചയൻ അവനെ ഹരികുട്ടന്റെ കൈലേക് നല്കാനായി രുദ്രനിൽ നിന്നും അടർത്താൻ ശ്രമിച്ചതും .. " സഞ്ചയൻ ഒരു നിമിഷം നിന്നു...... ""രുദ്രന്റെ രണ്ട് കരങ്ങളുടെ ശക്തിയിൽ ചേർന്ന് നിൽകുന്നവൻ.... രുദ്ര... "" സഞ്ചയൻ രുദ്രന്റെ തോളിൽ ഒന്ന് തട്ടിയതും നേർത്ത ഞെട്ടലോടെ ഒന്ന് തിരിഞ്ഞു രുദ്രൻ.... നിനക്ക് എന്താ പറ്റിയത് ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ... "" ഈ കുട്ടിയെ അറിയിലേക് കൊണ്ട് പോകണം... വരുന്ന പതിനാലാം ദിവസം അവന്റ ഓർമ്മകൾ അവനിലേക് എനിക്ക് തിരികെ കൊണ്ട് വരണം... ""

രുദ്രനിൽ നിന്നും സഞ്ചയൻ അവനെ അടർത്തി മാറ്റുമ്പോൾ അവന്റ ചുണ്ടിലെ നേർത്ത പുഞ്ചിരിയിൽ അവന്റെ നിയോഗം എഴുതിവച്ചത് രുദ്രന്റെ ഉള്ളൊന്നു പിടച്ചു.... അച്ഛാ... "" കുഞ്ഞന്റെ കൈ തോളിൽ പതിഞ്ഞതും രുദ്രൻ കണ്ണോന്ന് വെട്ടിച്ചു... അച്ഛന് ഇത് എന്ത് പറ്റി... ""അവൻ ആ ഏട്ടനെ അല്ല ഉന്നം വച്ചത് അയാളെ തന്നെ ആണ് ആ മമ്മൂട്ടിയെ ... "" കുഞ്ഞൻ ചെറുതായ് ചിരിച്ചു.. ആഹ്ഹ്.. "" സൂക്ഷിക്കണം അയാളെ......ദേവൂട്ടന്റെ കളി തമാശ അല്ല അയാൾക് മറ്റൊരു ലക്ഷ്യം ഉണ്ട്... ഇല്ല എങ്കിൽ ഇന്ന് അറയിൽ അവനെയും കൊണ്ട് ആകാശ് കയറില്ല ...... മ്മ്.. "" അറിയാം അച്ഛാ.. അവന്റ മേലെ എല്ലാവരുടെയും ഒരു കണ്ണുണ്ട്.. അപകടകാരിയാണ് അവൻ..... അവന്റ ലക്ഷ്യം ആകാശും സിദ്ധിയും ആണ്...കുഞ്ഞൻ പല്ലൊന്ന് കടിച്ചു കൊണ്ട് അപ്പനെ നോക്കി...... മൂർത്തി അയാളുടെ വായിൽ വെള്ളം ഒഴിച്ച് ചോര മുഴുവൻ കഴുകുന്നുണ്ട് ആ സമയം നഖം കടിച്ചു കുറുമ്പൻ അയാളുടെ മുടിയിൽ ഒന്ന് തലോടി..... ഇപ്പോ അപ്പേട്ടനെ കാണാൻ നല്ല വൃത്തി ആയി...

പണ്ടത്തെ വൃത്കേട് അങ്ങ് മാറിക്കിട്ടി മുൻപിലത്തെ രണ്ട് പല്ല് പോയപ്പോൾ...... ഇനി ഈ മുടി കൂടി ഒന്ന് മൊട്ട അടിക്കുവോ..... എന്റെ പൊന്ന് മോനെ ഈ കൊച്ചന്റ് മൂക്കിന്റെ പാലം തകർന്നോ എന്ന് ഇനി സഞ്ചയൻ കുഞ്ഞു വന്നു നോക്കിട്ട് വേണം അറിയാൻ... കുരുത്തം കെട്ടത് "" മൂർത്തി കുറുമ്പനെ അടിമുടി ഒന്ന് നോക്കി അപ്പന്റെ കൈയിൽ പിടിച്ചു മുന്പോട്ട് നടന്നു... അത് കൊള്ളാം ഇത്രേം ഗ്ലാമർ ആക്കി കൊടുത്ത ഞാൻ ആരായി... നന്ദി വേണം നന്ദി.... കുറുമ്പൻ നഖം കടിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കി...."" എന്നാലും അത് എവിടെ പോയി....."" എടാ പിള്ളേരെ ഇനി വല്ല കത്തി ഉണ്ടങ്കിൽ മാറ്റി വച്ചോ അവൻ ആ മുടി മാത്രം അല്ല അയാളുടെ തൊലി കൂടി ചെത്തി എടുക്കും ... ഉണ്ണി ദേഹത്തെ രക്തം കഴുകി കളഞ്ഞു കൊണ്ട് അവിടേക്കു വന്നു.... കുറച്ചു നേരം ആയി എന്തോ തപ്പുന്നുണ്ട് ഉണ്ണിമാ ഇനി വല്ല കത്തി ആയിരിക്കും....ആകാശ് ചുണ്ട് കൂട്ടി പിടിച്ചു.. പോടാ അവിടുന്നു.. ""എന്നാലും ഇവൻ എന്താട തപ്പുന്നത്...." ഉണ്ണി ആകാശിന്റെ തോളിൽ കൈ വച്ചു..."" ആാാ... "" അയാളുടെ പല്ല് ഉന്തി നിൽക്കുന്നത് കാണാൻ ഗ്ലാമർ അല്ല പല്ല് കമ്പി ഇട്ടു കൊടുക്കാം എന്നൊക്കെ പറയുന്നുണ്ടായിരുന്നു... ഇതിപ്പോ അടിച്ചു താഴെ ഇടും എന്നു ആരറിഞ്ഞു....

ആകാശ് മുകളിലേക്കു നോക്കുമ്പോൾ ചിത്രനും ആരവും അല്ലിയും മുന്പോട്ട് നടന്നു അവനു ഒപ്പം നിലത്തൊന്നു ഒന്ന് നോക്കി.... നീ എന്താട നോക്കുന്നത്... അങ്ങേരുടെ പല്ലിൽ കമ്പി ഇടാൻ പോവാണെന്നു പറഞ്ഞു അല്ലെ അറിയിലേക് പോയത്.... ചേട്ടച്ഛൻ പിടിച്ചു പൊട്ടിക്കാഞ്ഞത് നിന്റ ഭാഗ്യം.... "" ..........ചിത്രൻ അവനു ഒപ്പം കാട്ടു ചെടി ഒന്ന് വകഞ്ഞു മാറ്റി.. ആാാ കിട്ടിപ്പോയി... "" യുരേക്ക..... "" ഉറക്കെ വിളിച്ചു കൂവി കുറുമ്പൻ....... എന്ത് കിട്ടി... " അല്ലി പുരികം ഒന്ന് ഉയർത്തി... നിങ്ങൾ എന്താ ചോദിച്ചത് ഞാൻ മമ്മൂട്ടിയുടെ പല്ലിനു കമ്പി ഇടാൻ പോയത് അല്ലെ എന്ന്... "" ഈ ദേവ്വൂട്ടാൻ വേല് എടുത്താൽ പണി കഴിഞ്ഞെ അത് താഴെ വയ്ക്കു... "" ദേ നോകിയെ....മമ്മൂട്ടിയുടെ രണ്ട് പല്ലുകൾ.... എടാ കുഞ്ഞാ... "" ചിത്രൻ പുറകോട്ടു ആഞ്ഞു ഒപ്പം ആരവും അല്ലിയും..... എന്താ ചേട്ടായി..."" കുഞ്ഞന് പിന്നാലെ ഓടി വന്നു ഉണ്ണിയും ബാക്കി കുട്ടികളും..... എടാ.. "" ഇതാണോടാ നീ അയാളുടെ പല്ലിനു കമ്പി ഇട്ടത്...."" ഉണ്ണി കണ്ണോന്ന് തള്ളി... ഇതെന്ത കമ്പി അല്ലെ.. "" രണ്ട് പല്ലുകളും മുൾകമ്പിയിൽ സുരക്ഷിതമായി കോർത്തു കിടപ്പുണ്ട്....

എങ്ങനുണ്ട്... കുറുമ്പൻ പുരികം തുള്ളിച്ചു... ഇതാണോ നീ കുറച്ചു നേരം ആയി ഇവിടെ കിടന്നു തപ്പിയത്... "" കുഞ്ഞാപ്പു എളിയിൽ ഇടത് കൈ കുത്തി വലത് കൈ കൊണ്ട് വായ പൊത്തി... അതെ കൊച്ചേട്ട.. "" അടിയിൽ തെറിച്ചു പോകുന്നത് കണ്ടതാ... ലൊക്കേഷൻ നോക്കി കുറെ നേരം ആയി തിരയുന്നു... കണ്ടോ മുള്ളു കമ്പി ഇട്ടു മനോഹരം ആയി ചിരിച്ചു ഇരിക്കുന്നത്.... ഉവ്വ്.. " അയാൾ ഇതിനെല്ലാം കൂടി കണക് തീർത്തു തരും ചേട്ടനും അനിയനും കൂടി അന്നേരവും ഇത് പോലെ തന്നെ നിൽക്കണം.... കുഞ്ഞൻ ആകാശിനെയും കുറുമ്പനെയും മാറി മാറി നോക്കുമ്പോൾ ആകാശ് തല ഒന്ന് വെട്ടിച്ചു കൊണ്ട് നടന്നു കഴിഞ്ഞിരുന്നു...... വല്യേട്ട അവന്റെ പിണക്കം ഇത് വരെ മാറിയില്ലേ... കിച്ചു കുഞ്ഞന്റ് തോളിൽ കൈ വച്ചു....... സ്വന്തം അച്ഛനെ കാണിക്കാൻ തയാറാകാത്ത ദുഷ്ടൻ ആയിരിക്കും അവന്റെ മനസിൽ ഞാൻ....കുഞ്ഞന്റെ കണ്ണോന്ന് നിറഞ്ഞു...

പോട്ടെടാ അവൻ കുഞ്ഞ് അല്ലെ... പെട്ടന്ന് പ്രതീക്ഷിച്ചു കാണും അച്ഛനെ അടുത്ത് കിട്ടും എന്ന്.. അതിന്റ നിരാശ ആണ്...... ഉണ്ണി പുഞ്ചിരിയോടെ കുഞ്ഞന്റെ തോളിൽ ഒന്നു തട്ടി.... ( ശ്രീകുട്ടിയെ രക്ഷിച്ചു കൊണ്ട് വരുമ്പോൾ അച്ഛനെ കാണാൻ കൊതിച്ച ആകാശിനെ കുഞ്ഞൻ തടഞ്ഞിരുന്നു ).. മ്മ്.. "" അറിയാം ഉണ്ണിമാ... "" കുഞ്ഞൻ കണ്ണുനീർ ആരും കാണാതിരിക്കാൻ ശ്രമിച്ചു കൊണ്ട് തെക്കിനിയുടെ മുകളിലേക്കു നോക്കി ജനാല വഴി തന്നിലേക് നോട്ടം എറിയുന്ന പെണ്ണ് തീചൂള പോലെ ദേഹം ഒന്ന് പൊള്ളി..... ശങ്കു... " ഭദ്ര.... കുഞ്ഞാപ്പു അവന്റ കൈയിൽ ഒന്ന് പിടിച്ചു...... നീ വാ നമുക്ക് പോകാം കുഞ്ഞൻ മുന്പോട്ട് ആഞ്ഞതും ചിന്നു ചുറ്റും എന്തോ തിരഞ്ഞു കൊണ്ട് വന്നു...... കിച്ചുവേട്ട... "" അച്ചുവിനെ കണ്ടോ.... പെണ്ണിന്റ കണ്ണുകൾ കിച്ചുവിൽ തങ്ങി നിന്നു... അതെന്താടി അച്ചു കുഞ്ഞേട്ടന്റെ പോക്കറ്റിൽ ആണോ...

വിശ്വംഭരൻ അപ്പൂപ്പനെ പേടിച്ചു ഏതേലും അറയിൽ ഒളിച്ചു കാണും... കുറുമ്പൻ ഒരു കമ്പു കറക്കി ചിന്നുവിന് അടുത്തേക് വന്നു... ഒന്ന് പോയെ ദേവേട്ട... കുറെ നേരം ആയി അച്ചുവിനെ കാണുന്നില്ല ആ അടി നടക്കുമ്പോൾ പേടിച്ചു വരാന്തയുടെ മൂലയിൽ ഇരിക്കുന്നത് കണ്ടത് ആണ്..പിന്നെ അവളെ കണ്ടിട്ടില്ല.... കണ്ടിട്ടില്ലന്നോ.... "" നീ എന്താ ഈ പറയുന്നത് എല്ലാ ഇടതും നോക്കിയോ... കിച്ചുവിന്റെ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു.... മ്മ് നോക്കി കിച്ചുവേട്ട... ഭദ്രയുടെ അടുത്ത് കാണും എന്ന് കരുതി.. അ.... അ... അവിടെയും ഇല്ല.....""പെണ്ണിന്റെ ശബ്ദം ഒന്നു ചിലമ്പിച്ചു......"" അവൾ എവിടെ പോകാനാ... "" ആ കുളത്തിന്റെ കരയിൽ ഇരുന്നു കരയുന്നുണ്ടാകും വാ നമുക്ക് പോയി നോക്കാമെടി..... കുറുമ്പൻ ചിന്നുവിന്റെ കൈയിൽ പിടിച്ചു മുന്പോട്ട് നടന്നതും കുഞ്ഞൻ രണ്ട് കണ്ണുകളും കൂട്ടി പിടിച്ചു... നെഞ്ചിൽ പെയ്യുന്ന തീമഴയിൽ ദേഹം ഉരുകി ഒലിക്കും പോലെ തോന്നി അവന്........... ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story