ആദിശങ്കരൻ: ഭാഗം 108

adhishankaran

എഴുത്തുകാരി: മിഴിമോഹന

അവൾ എവിടെ പോകാനാ... "" ആ കുളത്തിന്റെ കരയിൽ ഇരുന്നു കരയുന്നുണ്ടാകും വാ നമുക്ക് പോയി നോക്കാമെടി..... കുറുമ്പൻ ചിന്നുവിന്റെ കൈയിൽ പിടിച്ചു മുന്പോട്ട് നടന്നതും കുഞ്ഞൻ രണ്ട് കണ്ണുകളും കൂട്ടി പിടിച്ചു... നെഞ്ചിൽ പെയ്യുന്ന തീമഴയിൽ ദേഹം ഉരുകി ഒലിക്കും പോലെ തോന്നി അവന്... 💠💠💠💠💠 """ഖഡ്ഗം കപാലം തൃശ്ശിഖം തൃനേത്രം വജ്രം ദധാനം ധൃതഭീമദഷ്ടട്രാം അനേകശത്രോർഹൃദയം ഖനന്തിം കൃഷ്‌ണേന കാളീം സതതം ഭജാമി"""" പുകച്ചുരുളുകൾക്ക് ഇടയിൽ ഉയർന്നു പൊങ്ങുന്ന മന്ത്ര ധ്വനിയിൽ തെളിഞ്ഞു വരുന്ന രൂപം... സുന്ദരൻ ആയ ചെറുപ്പക്കാരൻ.......കറുപ്പ് ചേലയുടെ മുകളിൽ അലങ്കാരം ആയി ചുവന്ന നാട..... "" കണ്ണുകളിൽ പ്രണയവും ശ്രങ്കാരവും ഇഴ കലർന്നിരുന്നു....""" ധ്രുവിത """

.... സ്വാഹ ദേവിയുടെ അംശം ഉൾക്കൊണ്ട്‌ ജന്മം കൊണ്ടവൾ.... അഗ്നിദേവന്റ പാതി..........""""""ഹഹഹഹ.... ഹഹ... ഹഹ...... ഉറക്കെ ചിരിച്ചു കൊണ്ട് അയാൾ ഹോമികുണ്ഠത്തിന് മുൻപിൽ ഭയചകിത ആയിരിക്കുന്നവളുടെ താടി തുമ്പ് മെല്ലെ ഉയർത്തി..."" ആഹ്ഹ്... "" ഹ്ഹ.. നിമിഷങ്ങൾക് ഉള്ളിൽ പൊള്ളി പിടഞ്ഞ കൈകൾ അയാൾ ആഞ്ഞു കുടഞ്ഞു... ""കണ്ണുകൾ വലത്തേ മോതിര വിരലലിൽ കൊരുത്തു.... ""പൊള്ളി കുടുന്ന കുമിള..... നിമിഷങ്ങൾക് ഉള്ളിൽ അത് പൊട്ടി ചലവും രക്തവും ഒരുപോലെ താഴേക്ക് ഒഴുകി...... ആഹ്ഹ്..."" ഒരു നിമിഷം അവന്റ കണ്ണുകൾ കുറുകി ആ മാത്രയിൽ തന്നെ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ്ഞു.... ഹഹഹ... ഹഹ.... ഹഹ..... "" എന്റെ ആയുസിന് കണക്ക് പറയാൻ നീ വളർന്നില്ല ആദിശങ്കര... ""സാക്ഷാൽ കലാഭൈരവനും മുകളിൽ ആണ് ഞാൻ......"" ഹ്ഹഹ്...... ഹഹഹ.... ഹഹഹ..... ""

അയാളുടെ അട്ടഹാസം നാലു ചുവരുകളിൽ അലയടികുമ്പോൾ പാവം പെണ്ണ് ഇരു കൈകളാൽ ചെവി രണ്ടും പൊത്തി പിടിച്ചു........ """""ഭയം ഏല്പിച്ച മുറിപ്പാട് നാവിനെ വീണ്ടും വീണ്ടും തളർത്തുമ്പോൾ ഒന്നു നിലവിളിക്കാൻ ആവാതെ ആ കുഞ്ഞ് കണ്ണുകൾ ഇറുകെ അടച്ചു........... അവൾക് എതിർവശത്തു ഹോമകുണ്ഠത്തിന് മുൻപിലെ പീഡത്തിൽ അയാൾ സ്ഥാനം ഉറപ്പിച്ചു..... """"""ഹ്രീം.. സ്ഫുഡ.. സ്ഫുഡ... പ്രചഡ... @@@@@ @@@@@@@@@..... അയാളുടെ നാവിൽ നിന്നും വീണ്ടും വീണ്ടും ആഘോര മന്ത്രങ്ങൾ പുറത്തേക് വരുന്നതിനു ഒപ്പം ഹോമകുണ്ഠത്തിന് വലത് വശത്തെ ഓട്ടു പാത്രത്തിൽ നിന്നും മരക്കാൽ കൊണ്ട് നിർമ്മിതമായ തവിയാൽ നാലു പ്രാവശ്യം നെയ്യ് അഗ്നിക് സമർപ്പിച്ചു.... വീണ്ടും അത് തന്നെ ഇടത് വശത്തെ ഓട്ടു പാത്രത്തിൽ നിന്നും ആവർത്തിച്ചു...അയാളിൽ നിന്നും ഘോര മന്ത്രം പുറത്തേക് വരുമ്പോൾ തനിക് ചുറ്റും നേർത്ത വലയം രൂപപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു...... മ്മ്മ്.. "" മ്മ്... ഹ്ഹ.. ഹ്ഹ.."" ദേഹത്തെ ചൂട് പുറത്തേക് തള്ളുമ്പോൾ നാവെടുത്തു കരയാൻ ആവാതെ പിടഞ്ഞവൾ........ 💠💠💠💠

ഇതേ സമയം ഇരിക്കത്തൂർ മനയിൽ.... ശങ്കു... ""കുഞ്ഞാപ്പു അവനെ ആഞ്ഞൊന്നു കുടഞ്ഞു...."" കുഞ്ഞന്റെ ദേഹത്ത് നിന്നും ചൂട് കുഞ്ഞാപ്പുവിന്റെ കൈലേക് അരിച്ചു കയറി... ആ.. ആഹ്... കേശു... എടാ... എടാ..... ഞാൻ...."""""""കുഞ്ഞന്റെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പ് തുള്ളികൾ താഴേക്കു ഒലിച്ചു..... എന്താട എന്താ നിനക്ക് പറ്റിയത്..."" നീ വല്ലാതെ വിയർക്കുന്നു... തീ... തീ പോലെ പൊള്ളുന്നല്ലോ നിന്നെ... ഉണ്ണിമാ .... "" കുഞ്ഞാപ്പുവിന്റെ ശബ്ദം ഉയർന്നതും ഉണ്ണിയും ചിത്രനും ആരവും അല്ലിയും കൂടി അടുത്തേക് ഓടി വന്നു... എന്താട... "" ചിത്രന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു..."" ഇവന് എന്തോ വയ്യാഴ്ക പോലെ... ദേ ആകെ വെട്ടി വിയർക്കുന്നു... പെട്ടന്നു ഒരു ചൂടും.... "" പനിക്ക് ആണെന്ന് തോന്നുന്നു.... കുഞ്ഞാപ്പു കുഞ്ഞന്റെ കഴുത്തിൽ കൈ വച്ചതും മെല്ലെ ആ കൈ എടുത്തു മാറ്റി കുഞ്ഞൻ... കേ... കേശു... അച്ചു... അവൾ..അവൾ ഇവിടെ ഇല്ല അവൾ എത്തേണ്ട ഇടത്ത് എത്തി കഴിഞ്ഞിരിക്കുന്നു.......

ആഹ്.. "" കുഞ്ഞന്റെ നെഞ്ച് ഉയർന്നു..... വല്യേട്ട... "" എന്താ ഈ പറയുന്നത് അവൾ ഇവിടെ കാണും... ഞാ.... ഞാൻ... നോക്കാം..... കിച്ചു മുന്പോട്ട് ആഞ്ഞതും കുഞ്ഞൻ അവന്റ വലത്തേ കൈയിൽ പിടിച്ചു നിർത്തി.....ആ നിമിഷം നിലവിളിയോടെ ആ കൈ തട്ടി കുടഞ്ഞു കിച്ചു...... ഒന്നും മനസിലാകാതെ പകച്ചു നിന്ന ഉണ്ണിക്കും കുഞ്ഞാപ്പുവിനും ചിത്രനും ആരവിനും മുൻപിലേക് തന്റെ വലത്തേ കൈ ഉയർത്തി കാണിച്ചവൻ..... കുഞ്ഞന്റെ കൈ പതിഞ്ഞ ഭാഗം അത്രയും പൊള്ളി കുടിന്നിരുന്നു...... """അഗ്നിദേവനെയും ചുട്ടു പൊള്ളിക്കാൻ പാകത്തിന് താപമോ... "" ചിത്രന്റെ ചുണ്ടുകൾ മന്ത്രിക്കുമ്പോൾ സച്ചുവും അല്ലിയും ചിത്രന്റ തോളിൽ പിടിച്ചു.... ആഹ്... ആഹ്... ഹ്ഹ.. എ... എന്റെ ദേഹം വല്ലാതെ പൊള്ളുന്നു ഉണ്ണിമാ....ചൂടിനെ തടുക്കാൻ എനിക്ക് പറ്റുന്നില്ല..... അച്ചു.... ആവളുടെ ദേഹത്തെ ചൂട് ആണ് ഇന്ന് എന്നിലേക്ക് കടന്നു വരുന്നത്... "" കുഞ്ഞന്റെ ശബ്ദത്തിൽ ഭയം നിഴലിച്ചു.. ഉണ്ണി ചേട്ടഛ ...

എന്തെങ്കിലും ഒന്നു പറ....""ചിത്രന്റെ കണ്ണുകൾ ഉണ്ണിയിലേക് പോകുമ്പോൾ ആ കണ്ണുകളിലും നിറഞ്ഞു നിന്നിരുന്നത് സംശയത്തിന്റ നിഴലുകൾ ആയിരുന്നു.... അച്ഛ ഞാൻ രുദ്രച്ഛനെ വിളിക്കട്ടെ... "" സച്ചു വിറയലോടെ ഉണ്ണിയെ നോക്കി... മ്മ്ഹ്ഹ്.. "" വേണ്ട രുദ്രേട്ടൻ വരില്ല... സഞ്ചയേട്ടന്റെ കൂടെ അറയിൽ കയറി.. ഒരു മണിക്കൂർ കഴിയാതെ ആ വാതിൽ നമുക്ക് മുൻപിൽ തുറക്കില്ല..... ഉണ്ണിയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു......."" എങ്കിൽ വാ ചേട്ടച്ചാ അവന്റ മന്ത്രവാദ പുരയിൽ കാണും അച്ചു... "" ഒരു ദുർശക്തിക്കും ഒരിക്കലും അഗ്നിദേവന്റെ പാതിയെ ഒന്നും ചെയ്യാൻ കഴിയില്ല...ചിത്രൻ മുണ്ട് ഒന്നു മടക്കി കുത്തി... വല്യേട്ടാ.... "" അച്ചു ഇവിടെ ഇല്ലാ..... "" എന്നാലും ഇവൾ ഇത് എവിടെ പോയി...കുറുമ്പൻ ഒരു കഷ്ണം കരിമ്പു കടിച്ചു കൊണ്ട് ചുറ്റും നോക്കി ചിന്നുവിന് ഒപ്പം അവര്ക് അടുത്തേക് വന്നു..... അവൾ ഇവിടെ ഇല്ലടാ... ... അ.. അവളെ... അവളെ അയാൾ കൊണ്ട് പോയി.... സച്ചുവിന്റെ വാക്കുകൾ വിറ കൊണ്ടു.....

ആര് വിശ്വംഭരൻ മാമനോ..... അയാൾക് വട്ട് പിടിച്ചില്ലേ...."" അല്ലടാ ആ ജാതവേദൻ.... "" സച്ചു ജാതവേദന്റെ മന്ത്രവാദ പുരയിലേക് കൈ ചൂണ്ടി..... ദേ അപവാദം പറയല്ലേ കുഞ്ഞേട്ടാ ജാതവേദൻ ആ മതിലിന്റെ മൂലയിൽ നിന്നും മൂത്രം ഒഴിക്കുന്നുണ്ട്..... .."" നീ എന്ത് വിവരക്കേട് ആണെടാ പറയുന്നത്.... കുഞ്ഞാപ്പു കണ്ണോന്നു തള്ളി.... ങ്‌ഹേ.. "" വിവരക്കേടോ... ""ഉണ്ണിമാ അപ്പോൾ ഈ മന്ത്രവാദികൾ മൂത്രം ഒഴിക്കില്ലേ...!" നമ്മൾ കണ്ടത് അല്ലേടി.... ""? കുറുമ്പൻ നിഷ്കുവിനെ പോലെ ചിന്നുവിന്റെ നേരെ തിരിഞ്ഞു... അയ്യേ..."" ചിന്നു ചുണ്ട് ഒന്നു പുളുത്തി..... നീ എന്താ പറഞ്ഞത്... "" കുഞ്ഞന്റെ കണ്ണ് വിടർന്നു.... അത്.. അത് വല്യേട്ട അയാൾ കുളത്തിന്റെ മതിലിനു അപ്പുറത്തുണ്ട്.. ഞങ്ങൾ കണ്ടത് ആണ്...അപ്പോൾ ആകാശേട്ടനാ പറഞ്ഞത് അയാൾ മൂത്രം ഒഴിക്കുന്നത് അവിടെ ആണെന്നു...."" ചിന്നുവിന്റെ കണ്ണുകൾ കുറുമ്പനിലേക് പോയി... ആകാശോ...

""കുഞ്ഞന്റെ കണ്ണുകൾ വീണ്ടും വിടർന്നു....... അതെ വല്യേട്ട...ആകാശേട്ടനും സിദ്ധിയും അവിടെ ഉണ്ട്.... മതിലിനു അപ്പുറം അയാളെയും ഞങ്ങൾ കണ്ടു.... ചിന്നുവിന്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞു..... പിന്നെ ഈ നട്ടുച്ചക്ക് അയാൾ എന്തിനാ അവിടെ കിടന്നു കറങ്ങുന്നത്... അമ്മച്ചി അവിടെ ഉള്ളത് കൊണ്ട് പ്രൈവറ്റ് സ്പെസ് നോക്കി വന്നതാരിക്കും...പ്രൈവറ്റ് സ്പേസ് നോക്കി കുളത്തിന്റെ കരയിൽ ആകാശേട്ടനും ചേട്ടത്തിയും ഉള്ളത് അയാൾ കണ്ടില്ല.... കുറുമ്പന്റെ കൈകൾ അവിടേക്കു പോയി.... ചിത്തുവേട്ടാ അച്ചു..."" അവൾ...ചിന്നുവിന്റെ കണ്ണിൽ ഭയം നിറഞ്ഞു... മോള് അല്ലിയുടെ കൂടെ അകത്തേക്ക് പൊയ്ക്കോ.. "" അല്ലി... "" ചിത്രൻ അല്ലിയുടെ നേരെ തിരിഞ്ഞു..മഹിത ചേച്ചിയോ ആരെങ്കിലും അച്ചുവിനെ കുറിച്ച് ചോദിച്ചാൽ ആകാശിന്റ അടുത്ത് ഉണ്ടെന്നു പറഞ്ഞാൽ മതി...... ഞങ്ങൾ എത്രയും പെട്ടന്നു അവളുമായി തിരികെ വരും......... ചിത്രൻ പറഞ്ഞതും ചിന്നു ഉണ്ണിയേയും കുഞ്ഞനെയും മാറി മാറി നോക്കി....

പേടിക്കണ്ട കൊണ്ട് വരും... "" മോള് പൊയ്ക്കോ ഉണ്ണി മെല്ലെ തലയാട്ടി കൊണ്ട് കുഞ്ഞന്റെ അടുത്തേക് നീങ്ങി......കുഞ്ഞാ... "" അവന്റ മന്ത്രവാദപുരയിലേക് പോകാം നമുക്ക്... അച്ചു.. "" അവൾ അവിടെ ഇല്ല ഉണ്ണിമാ.... ""അവൾ മറ്റൊരിടത്തു ആണ്...."" മറ്റൊരിടത്തോ.. " അത് എവിടെ... ഉണ്ണി സംശയത്തോടെ നോക്കി.... വേളൂർ മഠത്തിൽ...""""""വേളൂർ മഠത്തിൽ ആണവൾ....നമുക്ക് അവിടേക്കു ആണ് പോകേണ്ടത്...... നീ എന്താ ശങ്കു ഈ പറയുന്നത്.. "" വേളൂർ മഠം അത് എവിടെയോ കേട്ടിട്ടുണ്ടല്ലോ """കുഞ്ഞാപ്പു ഒന്നു നിർത്തി കൊണ്ട് തുടർന്നു.....""ആാാ വേളൂർ മഠത്തിൽ ഗുരുനാഥൻ എന്ന പേരിൽ അല്ലെ അയാൾ വിശ്വംഭരന് അടുത്ത് ചെന്നത്......അങ്ങനെ ആണല്ലോ ജഗൻ അങ്കിൾ പറഞ്ഞത്....ആ മഠം"""കുഞ്ഞാപ്പുവിൽ നിറഞ്ഞ സംശയം എല്ലാവരിലും നിഴലിച്ചു........ അ... അങ്ങനെ ഒരു മഠം ഉണ്ട്..."" ഇവിടെ നിന്നും കൃത്യം ഇരുപതു മിനുട്ട് ദൂരം... "" ചെന്നു നിൽക്കുന്നത് കാലക്ഷയം വരുത്തിയ വേളൂർ മഠത്തിൽ........

അ... അ.. അത് ഇപ്പോൾ ജാ.. ജാതവേദന്റെ കൈവശം ആണ്......കുഞ്ഞൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി.... അങ്ങേർക്കു മന്ത്രവാദം അല്ലാതെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ഉണ്ടോ .... നാട്ടിൽ ഉള്ള മഠവും മനയും മൊത്തം അയാളുടെ കൈയിൽ ആണല്ലോ....കുറുമ്പൻ ആരവിനെ ഒന്നു തോണ്ടി...""കളക്ടർ ഒന്നു മനസ് വച്ചാൽ ആ മന്ത്രവാദ പുരയിൽ നിന്നും വലിയ ഒരു റിയൽ എസ്റ്റേറ്റ് മാഫിയെ കൂടി പൊക്കാം...""" ദേവൂട്ട... "" തമാശ അല്ല അച്ചു മിസിങ് ആണ്... അവൾ അനുഭവിക്കുന്ന വേദനയുടെ അംശം അത് ആദിശങ്കരനെ തളർത്തുന്നു എങ്കിൽ നമുക്ക് മുൻപേ അയാൾ കളി തുടങ്ങി കഴിഞ്ഞു...... ചിത്രൻ ശാസനയോടെ കുറുമ്പനെ നോക്കി.... ചേട്ടായി ഞാൻ അറിയാതെ.... അവൾക് ഒന്നും വരില്ല... എന്റെ കുഞ്ഞേട്ടന്റെ കൈയിൽ ഞാൻ അവളേ പിടിച്ചു കൊടുക്കും..... കുറുമ്പൻ കണ്ണൊന്നു നിറച്ചു കൊണ്ട് കിച്ചുവിനെ നോക്കി.... കരഞ്ഞു കൊണ്ട് ആ കുഞ്ഞേട്ടന്റെ നെഞ്ചിലേക് ചാഞ്ഞവൻ.... പോട്ടെ സാരമില്ല... ""

കുഞ്ഞാപ്പു അവന്റ തോളിൽ ഒന്നു തട്ടികൊണ്ട് കുഞ്ഞനെ നോക്കി..... ശങ്കു ഇനി എന്താ ചെയ്യണ്ടത്...? മ്മ്..""" മൂന്നരയ്ക്ക് മുൻപ് വേളൂർ മഠത്തിൽ എത്തണം....അല്ലങ്കിൽ....കുഞ്ഞന്റെ കണ്ണുകൾ ഉണ്ണിയിൽ വന്നു നിന്നു........... അതെന്താ അങ്ങനെ ഒരു കണക്..""സമയം ഇപ്പോൾ തന്നെ 3.05 ആയി... നമ്മൾ എത്തുമോ..ഉണ്ണി സംശയത്തോടെ നോക്കി.... ആലോചിച്ചു നിൽക്കാൻ സമയം ഇല്ല ഉണ്ണിമാ....വണ്ടി എടുക്ക്... ബാക്കി എല്ലാം ഞാൻ പിന്നെ പറയാം......... എന്റെ ദേഹത്തെ ചൂട് കൂടുന്നതിനു അനുസരിച്ചു അച്ചുവും ഞാനും നമ്മൾ എല്ലാവരും അപകടത്തിൽ ആണ്....... കുഞ്ഞൻ പറഞ്ഞു തീരും മുൻപേ സച്ചു കാർ എടുത്തു കഴിഞ്ഞിരുന്നു........... വല്യേട്ട മുൻപിൽ കയറിക്കോ... "" ac ഇടുമ്പോൾ കുറച്ചു ആശ്വാസം കിട്ടും.....സച്ചു മുന്പിലെ ഡോർ തുറന്നു കൊടുത്തു കുഞ്ഞന് വേണ്ടി.... കിച്ചു... ""ചിത്രൻ അവന്റ കൈയിൽ മുറുകെ പിടിച്ചു....... ചേ... ചേട്ടായി.... "" അവളെ എ.... എനിക്ക് നഷ്ടം ആകുമോ....."""

കിച്ചു ചിത്രന്റെ തോളിലേക് തല ചായിക്കുമ്പോൾ ചിത്രൻ കണ്ണൊന്നു വെട്ടിച്ചു..... ആഹ്... അങ്ങനെ വന്നാൽ തിരികെ വരാൻ നമ്മൾ ആരും അവശേഷിക്കില്ല കിച്ചു..... ചിത്രൻ കണ്ണുകൾ മുറുകെ അടയ്ക്കുമ്പോൾ കുറുമ്പൻ ഉണ്ണിയുടെ കണ്ണിലേക്കു ഉറ്റു നോക്കി തന്റെ വലത്തേ നെഞ്ചിലേക് അവനെ ചേർത്ത് കിടത്തി ഉണ്ണി ആ നെറുകയിൽ മുഖം അമർത്തുമ്പോൾ ഉണ്ണിയുടെ കണ്ണുനീർ കുറുമ്പൻറെ മുടിയിഴകളെ നനയിച്ചു....""""" 💠💠💠💠 രുദ്ര.... "" ആഹ്ഹ്... """സഞ്ചയന്റെ ശബ്ദം കാതിൽ പതിഞ്ഞതും നേർത്ത ശബ്ദത്തോടെ കണ്ണ് തുറന്നു രുദ്രൻ....... അവർ പോയി അല്ലെ ഹരികുട്ട....."" അറയുടെ മൂലയിൽ നിൽക്കുന്ന ഹരികുട്ടനിൽ ചെന്നു നിന്നു രുദ്രന്റെ കണ്ണുകൾ... മ്മ്മ്.. പോയി രുദ്രേട്ട... ഉണ്ണിയേട്ടനും കൂടെ ഉണ്ട്.... രുദ്ര ഈ മോര് കുടിക്കൂ നീ..."" ആ ദേഹത്തെ ചൂട് അത് ഒന്നു തണുക്കട്ടെ..... സഞ്ചയൻ മൂർത്തിയുടെ കൈയിൽ നിന്നും ഒരു മൊന്തയിൽ മോര് രുദ്രന് നേരെ നീട്ടി...... മ്മ്ഹ്ഹ്... ""

വേണ്ട സഞ്ചയ ...... എന്റെ... എന്റെ കുഞ്ഞ് അവൻ... അവന്റ ദേഹം പൊള്ളുമ്പോൾ മനസ് ഉരുകി ഒലിക്കുമ്പോൾ ഒന്നു തണുപ്പിക്കാൻ ആവാതെ അവൻ കരയുമ്പോൾ എനിക്കും വേണ്ട... ഈ താപം അത് എന്നിൽ നിന്നും അകറ്റരുത്..... രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി......നിസ്സഹയത്തോടെ പരസ്പരം നോക്കി സഞ്ചയനും മൂർത്തിയും.... കുഞ്ഞേ ചോദിക്കുന്നത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം... ""മൂർത്തി സംശയത്തോട് രുദ്രനെ നോക്കി.... ചോദിച്ചോളൂ മൂർത്തി അമ്മാവാ..."" ആദി കുഞ്ഞു പോകുന്നത് അപകടത്തിലേക് ആണെന്നു അറിയാമെങ്കിൽ കുഞ്ഞ് എന്തിനാ അവരെ തനിച്ചു വിട്ടത്.... ""ഇങ്ങനെ നീറാതെ കൂടെ പൊയ്ക്കൂടായിരുന്നോ...... """മൂർത്തി അമ്മാവാ ഇവിടെ നിന്നും പോയത് ആദിശങ്കരൻ ആണ് എന്നാൽ തിരികെ വരുന്നത് സാക്ഷാൽ കാലഭൈരവനും...."""""രുദ്രന്റെ കണ്ണുകളിൽ അഗ്നി ആളികത്തി..... രുദ്ര..""

നീ എന്തൊക്കെയാ ഈ പറയുന്നത് മൂർത്തി അമ്മാവനെ പോലെ തന്നെ എനിക്കും ഒന്നും മനസിൽ ആകുന്നില്ല.... നിന്റ നിർദേശ പ്രകാരം ആണ് ഈ നിൽക്കുന്ന ഹരികുട്ടൻ ആ വഴക്കിന് ഇടയിൽ അച്ചുവിനെ വടക്കു വശത്തേക്ക് കൊണ്ട് പോയത്.... "" എന്തിന്..? ഏതിന്..? എന്ന് ചോദിക്കരുതെന്നു താക്കീതും കൊടുത്തു നീ.... അതെ രുദ്രേട്ടാ.."" ആ പാപം കൂടി ചെയ്യേണ്ടി വന്നല്ലോ എനിക്ക്.... ഭയന്ന് പോയി കാണും ആ മോള്.....ഹരികുട്ടന്റെ കണ്ണ് നിറഞൊഴുകി.... രുദ്ര ഇനിയെങ്കിലും പറ... "" എന്താണ് ഇവിടെ നടക്കുന്നത്.....ജഗൻ പറഞ്ഞ അറിവ് അനുസരിച്ചു നാളെ അച്ചുവിന് പതിനാറു വയസ് തികയും അയാൾ മറ്റൊരു രൂപത്തിൽ അവളെ സ്വന്തം ആക്കും.... അങ്ങനെ സംഭവിക്കാതെ ഇരിക്കാൻ അല്ലെ അയാളിലേക്കു അവൾ എത്തിച്ചേരാതെ ഇരിക്കത്തൂർ മനയുടെ അകത്തളങ്ങൾ അവൾക് സംരക്ഷണം ഒരുക്കിയത്... ""

പക്ഷെ അതിനെ ഭേദിച്ചു അയാൾക് മുൻപിലേക് അവളെയും നിന്റെ രക്തത്തെയും നീ തള്ളി വിട്ടത് എന്തിനാണ്.....? എനിക്ക് അറിയണം..... സഞ്ചയന്റെ കണ്ണുകളിൽ അല്പം ദേഷ്യം നിറയുമ്പോൾ അതിനെ ചെറു പുഞ്ചിരിയോടെ നോക്കി സാക്ഷാൽ മഹാദേവൻ...... """"" മ്മ്.... "" ചോദ്യം ന്യായം..... സഞ്ചയ.. "ജഗൻ പറഞ്ഞ അറിവ് അനുസരിച്ചു നമ്മൾ അവൾക് സംരക്ഷണം ഒരുക്കും എന്ന് അയാൾക് അറിയാം..."" അത് മാത്രം അല്ല മഹിതയുടെ കാര്യം പറഞ്ഞു ജഗൻ എന്നേ വിളിച്ചത് അതും അയാളുടെ തിരക്കഥയുടെ ഭാഗം ആണ്........ രുദ്രൻ മെല്ലെ എഴുനേറ്റു അറയുടെ വശത്തെ തടി കസേരയിലേക് ഇരുന്നു......... മനസിലായില്ല... "" സഞ്ചയന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു....അപ്പോൾ ജഗൻ അവൻ മനഃപൂർവം ..? ഒരിക്കലും അല്ല അവൻ അറിയാതെ അവനെ അയാൾ കരുവാക്കിയത് ആണ്.... """രുദ്രൻ പറയുമ്പോൾ സഞ്ഞയെന്റെയും മൂർത്തിയുടെയും ഹരികുട്ടന്റെയും മുഖത്ത് സംശയം നിറഞ്ഞു......

സഞ്ചയ അച്ചുവിന്റെ പതിനാറാം വയസിൽ അവന്റ പദ്ധതികൾ നടപ്പാക്കാൻ അവൾ ഇവിടെ എത്തിച്ചേരേണ്ടത് നമ്മളെക്കാൾ ആവശ്യം ജാതവേദന് ആണ്... """" അല്ലെ.... അതെ.. അതാണല്ലോ അവന്റ ലക്ഷ്യം.... "" സഞ്ചയൻ തലയാട്ടി.... Yes.. അതിനു വേണ്ടി തന്നെയാണ് ജഗൻ വഴി അവൻ എന്നേ കോൺടാക്ട് ചെയ്തത്.... "" അത് എന്തിന് അയാൾ ഒരു വാക്ക് പറഞ്ഞാൽ വിശ്വംഭരൻ അവളെ ഇവിടെ എത്തിക്കുമല്ലോ പിന്നെ എന്തിനാണ് അയാൾ ജഗനെ ഉപയോഗിച്ച് നിനക്ക് ഇടയിൽ ഇങ്ങനെ ഒരു നാടകം കളിച്ചത്..... ജീവൻ""" അവൻ കാരണം.... ""രുദ്രൻ മെല്ലെ എഴുനേറ്റു.....രണ്ട് വർഷങ്ങൾക് മുൻപേ കിച്ചു അച്ചുവിന്റെ സമീപം എത്തിയ നിമിഷം മുതൽ ജാതവേദൻ ഭയന്നിരുന്നു....അവൻ അവളെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അവൾ നമുക്ക് അടുത്തേക് ഏതു വിധെനെയും എത്തും എന്ന് അയാൾ ഭയപ്പെട്ടു അതിനായി താത്കാലികമായി അവളെ ജീവന് ഒപ്പം ദുബായ്ക്ക് അയക്കുമ്പോൾ വേളൂർ ഗുരുനാഥൻ സോറി...""

ജാതവേദൻ ഒരു നിബന്ധന വച്ചിരുന്നു..... അയാൾ ആവശ്യപെടബോൾ അവളെ തിരികെ നൽകണം എന്ന്......"" എന്നിട്ട്..? മൂർത്തി ആകാംഷയോടെ നോക്കി.... ഇടയ്ക്ക് അവർ നാട്ടിലേക് വന്നത് തന്നെ അയാളുടെ നിർദേശപ്രകാരം ആയിരുന്നു....വിശ്വജിത്തിന് വേണ്ടി എന്തോ പൂജ ഉണ്ട് എന്ന് പറഞ്ഞാണ് അവരെ വിളിപ്പിച്ത്....പക്ഷെ ആ വരവിൽ വിശ്വംഭരന് അയാളോടുള്ള ഭക്തിയെയും ബഹുമാനത്തേയും മുതൽ എടുത്തു കൊണ്ട് വിശ്വജിത്തിനെ ജാതവേദൻ സ്വന്തം ആക്കി...... എന്ന് വച്ചാൽ അവൻ ഇപ്പോൾ എവിടെ ഉണ്ടെന്നു അയാൾക് മാത്രമേ അറിയൂ.....അതിൽ ജീവന് അയാളോട് ചെറിയ നീരസം തോന്നി തുടങ്ങിയിരുന്നു..... കാരണം അച്ചുവിനെ വെറുത്താലും ജിത്തു മോനെ ജീവൻ ഉള്ളു കൊണ്ട് സ്നേഹിച്ചിരുന്നു....... എന്നിട്ട്...?

സഞ്ചയന്റെ കണ്ണ് വിടർന്നു..... ജീവനും വിശ്വംഭരനും ജിത്തു മോനെ തിരികെ നൽകണം എന്ന് ജാതവേദനോട് ആവശ്യപ്പെട്ടു...സത്യത്തിൽ ജാതവേദനും ജീവനും ഇടയിൽ ഒരു നേരിയ അകൽച്ചയ്ക്ക് അത് ഒരു കാരണം ആയി തീർന്നിരുന്നു....""ജിത്തു മോനെ വിട്ടു നൽകിയാൽ മാത്രമേ അച്ചുവിനെ അയാൾക് നൽകൂ എന്ന് ജീവൻ തറപ്പിച്ചു പറഞ്ഞു..... അത് കൊണ്ട് ആണ് ജീവൻ അവരെ വീണ്ടും ദുബായിലേക് കൊണ്ട് പോയത്...അവിടേക്കു അയാൾ കടന്നു ചെല്ലില്ല എന്ന് ജീവന് അറിയാം......ആ സഞ്ചയ..""" രുദ്രൻ ഒന്നു നിർത്തി കൊണ്ട് തുടർന്നു....ഇതിന് ഇടയിൽ ആണ് മഹിതയുടെ കാൽ മുട്ട് ജീവൻ തല്ലി തകർത്തത്........ രുദ്രൻ സഞ്ചയനെ ഒന്നു നോക്കി..... ജിത്തുവിന്റെ തിരോധനം ഏല്പിച്ച മുറിവ് ജീവനെയും വല്ലാതെ ബാധിച്ചിരുന്നു... ആ ദേഷ്യവും മഹിതയുടെ തുടരെ തുടരെ ഉള്ള ചോദ്യവും പിന്നെ ജിത്തു ഇല്ലാതെ തിരികെ പോകാൻ അവൾ വിസമ്മതിച്ചപ്പോഴും ആണ് അവൻ അവളുടെ കാല് തകർത്തത്..... "" ഓ.. "

അത് ശരി..... സഞ്ചയൻ തലയാട്ടി..... അവിടെ ആണ് ജാതവേദാന് അടവ് ഒന്നു പിഴച്ചത്.... ജിത്തുമോനെ വച്ചു രണ്ട് കൂട്ടരും പരസ്പരം വില ഇട്ടു... അവനെ വിട്ടു നൽകിയാൽ മാത്രമേ അച്ചുവിനെ നൽകൂ എന്ന് ജീവനും""" അച്ചുവിനെ നൽകിയാൽ അവനെ വിട്ടു നൽകാം എന്ന് ജാതവേദൻ വിശ്വംഭരനും"""" ഉറപ്പ് നൽകി..... എന്നിട്ട്..? ജിത്തുമോനെ അങ്ങനെ വിട്ടു കൊടുക്കാൻ അല്ലല്ലോ സഞ്ചയ അയാൾ അവരിൽ നിന്നും ഏറ്റെടുത്തത്.....രുദ്രന്റെ കണ്ണുകൾ നാലുപാട് പാഞ്ഞു.. ആഹ് അത് ശരിയാണ്... സഞ്ചയൻ തലയാട്ടി... ഹ്ഹ.. "" രുദ്രൻ ദീർഘമായി ഒന്നു നിശ്വസിച്ചു കൊണ്ട് തുടർന്നു.... സഞ്ചയ ജാതവേദന്റ് കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അല്ലങ്കിൽ അവന്റ നിർദേശത്തെ എതിർത്തു കൊണ്ട് ആണ് ജീവൻ അവരെ വീണ്ടും ദുബൈലേക് എത്തിച്ചത്.... ജിത്തു മോനെ വിട്ടു നൽകിയാൽ മാത്രമേ അച്ചുവിനെ നൽകൂ എന്ന് ജീവൻ അയാളെ എതിർത്തു പറഞ്ഞു.....

പിന്നീട് എങ്ങനെ എങ്കിലും അവളെ ഇവിടെ എത്തിക്കാൻ ഉള്ള ശ്രമം ആയിരുന്നു അയാളുടെ മുന്പിൽ ഉള്ളത്..... അതിനായി അവൻ ജഗനെ കൂട്ടു പിടിച്ചു...... """" അവൾ ഇവിടെ എങ്ങനെയും എത്തണം അത് മാത്രം ആയിരുന്നു അയാളുടെ ആദ്യ പടി..... അതിനു വേണ്ടി വർഷങ്ങൾക് ശേഷം ജഗന് സമീപം അയാൾ എത്തി... അയാൾക് അറിയാം ജഗൻ എത്രത്തോളം അവളെ സ്നേഹിക്കുന്നുണ്ടെന്നു ആ സ്നേഹത്തെ അയാൾ മുതൽ എടുത്തു ആ സ്നേഹത്തെ തന്നെ കൂട്ടു പിടിച്ചു ജഗനിൽ ഭയം നിറയ്ക്കാൻ അവനു സാധിച്ചു.......... അവന്റതിരക്കഥയുടെ ആദ്യ ഭാഗം അവിടെ വിജയിച്ചു..... ജഗന്റെ മനസിൽ നിറച്ച ഭയം..... ജഗൻ വിചാരിച്ചാൽ അച്ചു ഇവിടെ എത്തും. എന്ന് അയാൾക് അറിയാം..... അത് നടന്നു...... രുദ്ര എന്നാലും നീ ഇത്‌ എങ്ങനെ മനസിലാക്കി ഇത്‌ അയാളുടെ കളി ആണെന്ന്...... പിന്നെയും എന്തൊക്കെയോ കലങ്ങി തെളിയാൻ ഉണ്ടല്ലോ.... സഞ്ചയൻ സംശയത്തോടെ നോക്കി..... ഉണ്ടല്ലോ... ""

സഞ്ജയ അന്ന് ജഗൻ എന്നെ കോൺടാക്ട് ചെയ്തത് മഹിതയെയും അച്ചുവിനെയും ഇവിടെ എത്തിച്ചത് വരെയും നമുക്ക് സംശയത്തിന് ഇട നൽകുന്നത് ഒന്നും തന്നെ ഇല്ല...... പക്ഷെ ജഗനെ കണ്ടതിനു ശേഷം...... "" രുദ്രന്റെ ഓർമ്മകൾ ചെന്നൈയിലേ ജഗന്റ്റ് മുറിയിലേക് ഒരിക്കൽ കൂടി എത്തി നോക്കി...... 💠💠💠💠 ജഗനിൽ നിന്നും കേട്ട വാക്കുകൾ വീണ്ടും വീണ്ടും ഉള്ളിൽ ഇട്ടു പുകച്ചു രുദ്രൻ... (Part 106... പൂർത്തി ആക്കാത്ത ഭാഗം ) '"""""'''''''അഗ്നിദേവന്റെ പാതി സ്വാഹയുടെ അംശംത്താൽ ജന്മം കൊണ്ടവൾ....അവളുടെ പതിനാറു വയസ് തികയുന്ന ദിവസം ജാതവേദൻ മറ്റൊരു രൂപത്തിൽ അവളെ സ്വന്തം ആക്കും....""" """ആ നിമിഷം മുതൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യം.... രുദ്രൻ പോലും എന്റെ അടിമ ആയി മാറും..... പിന്നെ വിജയം എനിക്ക് മാത്രം സ്വന്തം.....""""""""നെറ്റിയിൽ കൈ തിരുമ്മുന്ന രുദ്രന്റെ തോളിൽ പിടിച്ചു നാഗേന്ദ്രൻ..... കുഞ്ഞേ ഇനി പേടിക്കണ്ടല്ലോ ആ കുട്ടി കുഞ്ഞിന്റെ അടുത്ത് എത്തിയില്ലേ...""

ഇനി അവളുടെ ഒരു മുടിയിൽ തൊടാൻ അവനു കഴിയില്ല.....""ആവേശത്തിൽ വന്നു വിളിച്ചു കൂവുമ്പോൾ സ്വന്തം കുഴി തന്നെയാണ് തോണ്ടിയത് എന്ന് ഓർത്തു കാണില്ല അവൻ...... ഹഹഹ.... നാഗേന്ദ്രൻ ചിരിക്കുമ്പോൾ കൂടെ ജഗനും പുഞ്ചിരിച്ചു....ആ നിമിഷവും നെറ്റിയിൽ കൈ തിരുമ്മുന്ന രുദ്രന്റെ കണ്ണുകൾ പല സംശയങ്ങൾക് ഉത്തരം തേടി തുടങ്ങിയിരുന്നു....(അവിടെ വരെ അപൂർണ്ണം ആയാണ് നിർത്തിയത്....ആ ഭാഗം ഒന്നും കൂടി വായിച്ചാൽ മനസിൽ ആകും ) എന്താ മോനെ ആലോചിക്കുന്നത്... "" നാഗേന്ദ്രൻ രുദ്രന്റെ തോളിൽ മെല്ലെ കൈ അമർത്തി..."" ആഹ്.. "" ഒരു ഞെട്ടലോടെ ചുറ്റും നോക്കി രുദ്രൻ.... അത്.. ഞാൻ... ഞാൻ... പൊടുന്നനെ രുദ്രന്റെ കണ്ണുകൾ ജഗനിൽ എത്തി നിന്നത് സംശയത്തോടെ രുദ്രനെ നോക്കി ജഗൻ.... എന്താ രുദ്രേട്ടാ... ""? ജഗൻ... ജഗൻ എന്നേ കോൺടാക്ട് ചെയ്യാൻ നിന്നെ സഹായിച്ചത് ആരാ...? മറ്റൊരാളുടെ സഹായം ഇല്ലാതെ നിനക്ക് അത് ചെയ്യാൻ കഴിയില്ല....

ആരാണ് നിന്നെ സഹായിച്ചത്...രുദ്രന്റെ വാക്കുകളിൽ ആകാംഷ നിറഞ്ഞു... അതെ രുദ്രേട്ട അത്..."അത് " അച്ഛന്റ് ഡ്രൈവർ ആണ്...അത് ഒരു പാവം പയ്യൻ ആണ് രുദ്രേട്ട... ഒരു പാവം ബ്രഹ്മണൻ .... ഏതോ ഇല്ലത്തെ ഒരു നേരത്തെ അന്നത്തിനു പോലും ഗതിയില്ലാത്ത കുട്ടി ആണ്......അവന്റ പേര് ജഗൻ ഓർത്തെടുത്തത് പോലെ പറഞ്ഞു.... """""""" കാളിദാസൻ """""""""" ആഹ്ഹ്... ""രുദ്രാന്റെ ശബ്ദം ഒന്നു ഉയർന്നു....അപ്രതീക്ഷിതമായ ഇടി മിന്നൽ ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു....ജനൽപാളികളെ ഭേധിച്ചു ശക്തമായ കാറ്റു അകത്തേക്കു അടിച്ചു കയറി...... """" ഇതെന്താ കാലം തെറ്റൊയൊരു മഴ... "" വീശി അടിക്കുന്ന കാറ്റിൽ ഇളകി ആടുന്ന ജനാല വലിച്ചു അടയ്ക്കാൻ ശ്രമിച്ചു നാഗേന്ദ്രൻ......... (തുടരും ) NB : ഏകദേശം സംശയങ്ങൾ തെളിഞ്ഞു വരുന്നു എന്ന് വിശ്വസിക്കുന്നു..... "" ആദ്യമേ തന്നെ പറഞ്ഞിരുന്നു ജാതവേദൻ ഒന്നും മുൻപിൽ കാണാതെ ജഗന്റെ അടുത്ത് വരില്ല എന്ന്..... ബാക്കി ഭാഗങ്ങൾ അടുത്ത് പാർട്ടിൽ......ആദിശങ്കരൻ വിജയിച്ചു വരാൻ പ്രാർത്ഥിക്കാം നമുക്ക്............. ( തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story