ആദിശങ്കരൻ: ഭാഗം 109

adhishankaran

എഴുത്തുകാരി: മിഴിമോഹന

"""""""" കാളിദാസൻ """""""""" ആഹ്ഹ്... ""രുദ്രന്റെ ശബ്ദം ഒന്നു ഉയർന്നു....അപ്രതീക്ഷിതമായ ഇടി മിന്നൽ ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു....ജനൽപാളികളെ ഭേധിച്ചു ശക്തമായ കാറ്റു അകത്തേക്കു അടിച്ചു കയറി...... """" ഇതെന്താ കാലം തെറ്റിയൊരു മഴ... "" വീശി അടിക്കുന്ന കാറ്റിൽ ഇളകി ആടുന്ന ജനാല വലിച്ചു അടയ്ക്കാൻ ശ്രമിച്ചു നാഗേന്ദ്രൻ........""""" കാളിദാസൻ..."""കാളിദാസൻ... "" രുദ്രന്റെ നാവിൽ നിന്നും ആ നാമം വീണ്ടും വീണ്ടും പുറത്തേക് വന്നു......കണ്ണുകളിൽ സംശയം നിറഞ്ഞു... എ... എന്താ രുദ്രേട്ടാ.... "" ജഗന്റ് കണ്ണുകൾ രുദ്രനെ പൊതിയുമ്പോൾ രുദ്രൻ കണ്ണുകൾ വെട്ടിച്ചു.... മുൻപിലേക്ക് കടന്നു വരുന്ന രൂപം അവന്റെ ഇടത്തെ കഴുത്തിലെ വലിയ കറുത്ത മറുക്......കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ വച്ചു തന്റെ മുൻപിലേക് കടന്നു വന്ന വിശ്വംഭരന്റെ ഡ്രൈവർ......

ആ മുഖവും ആ മറുകും അത് എവിടെയോ.... എവിടയോ കണ്ടു മറന്നത് പോലെ ....മനസ്സലാലെ ചിന്തിച്ചു കൊണ്ട് രുദ്രൻ ജഗന്റെ മുഖത്തേക്ക് ഉറ്റു നോക്കി....( ജീവൻ icu നിന്നും വരുമ്പോൾ ഒരു ഡ്രൈവർ അത് വഴി കടന്നു പോയത് പറഞ്ഞിരുന്നു part 104).... ജഗൻ അയാളുടെ കഴുത്തിൽ എന്തെങ്കിലും അടയാളം ഉണ്ടോ...? കറുത്ത വലിയ അടയാളം പോലെ.... രുദ്രനിൽ ആകാംഷ നിറഞ്ഞു.... മ്മ്മ് ഉണ്ട് രുദ്രേട്ടാ...വലിയ ഒരു കറുത്ത മറുക് ഉണ്ട് കാളിയുടെ വലത്തെ കഴുത്തിൽ.....ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ട്....എന്താ രുദ്രേട്ടാ.... രുദ്രേട്ടൻ കണ്ടിട്ടുണ്ടോ അയാളെ....""" മ്മ് ഉണ്ട്.... "" അയാളെ... അയാളെ എത്ര കാലം ആയി ജഗന് അടുത്ത് അറിയാം.... ""?... ഒരു ഡ്രൈവർ എങ്ങനെ ജഗന്റെ ഈ മുറിയിൽ കടന്നു വന്നു... അതും ഈ അവസ്ഥയിൽ ഒരു സഹായം പോലെ.....?രുദ്രനിലേ പോലീസ് ഉണർന്നു.. എന്താ കുഞ്ഞേ.."" എന്തെങ്കിലും പ്രശ്നം ഉണ്ടോ...? ജനാലകൾ അടച്ചു കൊണ്ട് നാഗേന്ദ്രൻ അടുത്തേക് വന്നു.... ഉണ്ട്... ""

എവിടെയോ ഒരു കളി നടന്നിട്ടുണ്ട്..."" ജഗൻ നിന്നെ അയാൾ കരുവാക്കിയത് ആണ്...അത് എന്താണെന്നു എനിക്ക് അറിയില്ല....രുദ്രന്റ് കണ്ണുകൾ ജഗനിലേക് പോയി..... ജഗൻ അയാളെ കുറിച്ച് നിനക്ക് അറിയാവുന്നത് എല്ലാം പറയൂ ... അയാൾ നിന്റ അടുത്തേക് വന്നത് ഉൾപ്പടെ.... ശരിയാ രുദ്രേട്ട... "" എന്റെ അടുത്തേക് ഇടിച്ചു കയറി വന്നത് ആണ് കാളി... പക്ഷെ അപ്പോൾ ഒന്നും എനിക്ക് അസ്വഭാവികത തോന്നിയില്ല.... മൃതപ്രായൻ ആയ ഒരുവന് ലഭിച്ച ആശ്വാസം ആയി മാത്രമേ തോന്നിയുള്ളു.... പക്ഷെ... പക്ഷെ ഇപ്പോൾ രുദ്രട്ടൻ പറഞ്ഞപ്പോൾ ഒരു സംശയം.... ജഗന്റെയും രുദ്രന്റെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു... പറഞ്ഞോളൂ നിനക്ക് ഉള്ളിൽ കടന്നു വന്ന സംശയംങ്ങൾ എല്ലാം പറഞ്ഞോളൂ... രുദ്രൻ അവന്റ കൈയിൽ മുറുകെ പിടിച്ചു..... രുദ്രേട്ട...

"" ഈ മുറിയിൽ പുറം ലോകം അറിയാതെ കിടന്ന എന്റെ അടുത്തേക് കാളി വരുന്നത് ജാതവേദൻ എന്നേ കാണാൻ വരുന്നതിനു കുറച്ചു നാൾ മുൻപ് ആണ്....എത്ര നാൾ എന്ന് എനിക്ക് ഓർമ്മ ഇല്ല..... സമയവും ദിനങ്ങളും രാവും പകലും എ... എ... എനിക്ക് അന്യം ആണ്........ ജഗന്റെ ശബ്ദം ഒന്നു ഇടറി..... അത് സാരമില്ല... "" ജാതവേദന് മുൻപേ ആണോ അയാൾ നിനക്ക് അടുത്തേക് വന്നത്..... അത് മാത്രം അറിഞ്ഞാൽ മതി..... രുദ്രന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.. അതെ രുദ്രേട്ട.. ""അച്ഛന്റെ ഡ്രൈവർ ആണെന്ന് പറഞ്ഞാണ് അകത്തേക്ക് വന്നത്.....ആദ്യം ആദ്യം വന്നാൽ എന്തെങ്കിലും കുശലം ചോദിക്കും.... വെള്ളം എടുത്തു തരണോ അങ്ങനെ എന്തെങ്കിലും മാത്രം....... പിന്നെ പിന്നെ അല്പം നേരം എന്റെ അടുത്ത് ഇരിക്കും..... പുറത്തെ വിശേഷങ്ങൾ പറഞ്ഞു തരും....അവന്റ വിശേഷങ്ങൾ പറയും.. വീട്ടിലെ ദാരിദ്ര്യം കാരണം ആണ് ബ്രാഹ്മണൻ ആയ അവൻ ഈ തൊഴിലിന് ഇറങ്ങിയത് എന്ന് പറഞ്ഞു......... ആഹ്..

രുദ്രേട്ടാ"""""""....ജഗൻ ഒന്നു നിർത്തി....അവന്റ കണ്ണുകൾ വിടർന്നു........ എന്താ ജഗൻ....."!!രുദ്രന്റ് കണ്ണുകൾ തിളങ്ങി.... അത്... അത് പിന്നെ കാളി ആണ് എന്നോട് മഹിതയുടെയും അച്ചുവിന്റെയും വിശേഷങ്ങൾ പങ്ക് വച്ചത്..... ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവൻ ഇങ്ങോട്ട് പലതും പറഞ്ഞു..... അച്ചുവിന്റെ കാര്യങ്ങൾ പറയുമ്പോൾ അവൻ ഒരുപാട് വാചാലൻ ആകുമായിരുന്നു...ഇപ്പോൾ അത് ഒക്കെ ആലോചിക്കുമ്പോൾ എവിടെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ പോലെ തോന്നുന്നു രുദ്രേട്ട....... ജഗന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു.... എന്താ അവൻ പറഞ്ഞത്...? രുദ്രൻ സംശയതോടെ ചോദിക്കുമ്പോൾ നാഗേന്ദ്രനും ആകാംഷയോടെ ജഗന് അടുത്തേക് ഇരുന്നു.... ആഹ്ഹ്.."" പറയാം.... ഹ്ഹ.. ജഗൻ ശ്വാസം എടുത്തു വിട്ടു....

കണ്ണുകൾ ഉരുണ്ട് കളിച്ചു..... മഹി... മഹിതയെ ഇപ്പോഴും ജീവൻ നന്നായി ഉപദ്രവിക്കുന്നുണ്ട് എന്നും... ..അവരെ എങ്ങനെയും നാട്ടിൽ എത്തിച്ചില്ല എങ്കിൽ അവരുടെ ജീവൻ പോലും അപകടത്തിൽ ആകും എന്ന് അവൻ പലപ്പോഴായി പറഞ്ഞു....... എന്നിട്ട് ജഗൻ എന്ത് പറഞ്ഞു....."" രുദ്രൻ പുരികം ഉയർത്തി..... ഈ തളർന്നു കിടക്കുന്ന ഞാൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ഉത്തമ ബോധം ഉള്ളത് കൊണ്ട് എല്ലാം കണ്ണടച്ചു കേട്ടു.... "" ഒന്നിനും മറുപടി നൽകിയില്ല....അവളുടെ വിധിയിൽ നോവാനെ എനിക്കും കഴിഞ്ഞുള്ളു.......അതിനു ശേഷം ആണ് രുദ്രേട്ട അയാൾ വരുന്നത്.... അയാളുടെ വാക്കുകളിൽ നിന്നും അച്ചുവിനെ കാത്തിരിക്കുന്ന അപകടം തിരിച്ചറിഞ്ഞപ്പോൾ എന്റെ മുൻപിൽ മറ്റു വഴി ഇല്ലായിരുന്നു.... അവരെ സുരക്ഷിതം ആയ കൈകളിൽ ഏല്പിക്കാൻ ഞാൻ തീരുമാനിച്ചു.....""" അയാൾ വന്നു പോയ ഉടനെ ഈ മുറിയിലേക് കാളി വന്നിരുന്നു..... ഉടനെ തന്നെയോ...? രുദ്രൻ വലത്തേ പുരികം ഉയർത്തി.....

മ്മ്മ്.. അതെ.. അതെ രുദ്രേട്ടാ..ആരാണ് ഇവിടെ നിന്നും പോയത് എന്ന് ചോദിച്ചു....."" എന്തിനാണ് അയാൾ എന്നോട് ദേഷ്യപ്പെട്ടത് എന്നും ചോദിച്ചു..... കാളിയോട് ഞാൻ എല്ലാം തുറന്നു പറഞ്ഞു .... മഹിതയെയും അച്ചുവിനെയും നാട്ടിൽ എത്തിക്കണം അതിനു സഹായിക്കാമോ എന്ന് ചോദിച്ചു..... ആ സമയം അവന്റ മുഖത്ത് വല്ലാത്ത ഒരു ചിരി വിടർന്നു.... അത് പക്ഷെ അവരെ രക്ഷിക്കുന്നതിന്റെ സന്തോഷം ആണെന്ന് ഞാൻ കരുതിയത്...... അച്ഛനും ജീവനും കൂടി അറിഞ്ഞു കൊണ്ട് ആയിരിക്കും അച്ചുവിനെ അയാൾ അപകടപെടുത്തുന്നത് എന്ന് എനിക്ക് അറിയാം...അതിനാൽ അവരെ ഇവിടെക്കു കൊണ്ട് വരാൻ എനിക്ക് കഴിയില്ല അത് വീണ്ടും അപകടം സൃഷ്ടിക്കും എന്ന് അറിയാവുന്നത് കൊണ്ട് ആകെ പ്രതിസന്ധിയിൽ ആയ എനിക്ക് പോം വഴി പറഞ്ഞത് കാളിയാണ്......""

ജീവന്റെ ഫ്ലാറ്റിനോട് ചേർന്നുള്ള ഫ്ലാറ്റിൽ കാളിയുടെ സുഹൃത്തും ഫാമിലിയും ആണെന്നും അവർ വഴിയാണ് മഹിതയുടെ കാര്യങ്ങൾ അവൻ അറിഞ്ഞിരുന്നത്.... മഹിതയെ അവിടെ നിന്നും രക്ഷിക്കാൻ അവർ സഹായിക്കും പക്ഷെ അത് നമ്മൾ വിചാരിച്ചാൽ നടക്കില്ല മഹിതയുടെ വീട്ടുകാരുടെ സഹായം തേടണം എന്ന് കാളി പറഞ്ഞു........ആദ്യം ഒന്നു മടിച്ചു എങ്കിലും അവൻ എനിക്ക് ആത്മവിശ്വാസം തന്നു അത് കൊണ്ട് കാളിയുടെ സഹായത്തോടെ രുദ്രേട്ടനെ ഞാൻ കോൺടാക്ട് ചെയ്തത്..... "" ( മഹിത വരുന്ന പാർട്ടിൽ പറയുന്നുണ്ട് അടുത്ത് ഫ്ലാറ്റിലെ ആൾക്കാരുടെ സഹാത്തോടെ ആണ് രുദ്രൻ അവരെ നാട്ടിൽ എത്തിച്ചത്.... ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു )... രുദ്രേട്ട... "" ജാതവേദൻ എന്റെ അടുത്ത് വന്നതും ഈ കർമ്മത്തെ കുറിച്ച് ഞാൻ അറിഞ്ഞത് രുദ്രേട്ടനോട് പറയാൻ ഒരുങ്ങിയതും കാളി എന്റെ ചെവിയിൽ നിന്നും ഫോൺ മാറ്റി.... പിന്നെ രുദ്രേട്ടനും ഒന്നും കേൾക്കാൻ കൂട്ട് ആക്കിയില്ലലോ....""

ജഗൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.....പിന്നെ.... പിന്നെ ജഗന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... എന്തോ പറയാൻ വന്നത് പൂർത്തി ആക്കാതെ നിന്ന ജഗനെ സംശയത്തോടെ നോക്കി രുദ്രൻ..... എന്താ ജഗൻ നിനക്ക് മറ്റെന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ.... രുദ്രൻ അവന്റെ കൈയിൽ മുറുകെ പിടിച്ചു... ഉണ്ട്... ഉണ്ട് രുദ്രേട്ടാ...അച്ചു സുരക്ഷിതം ആയി രുദ്രേട്ടന് അടുത്ത് വന്നു കഴിഞ്ഞു ജീവൻ""" എന്നേ കാണാൻ വന്നു..... അതിനു ശേഷം ആണ് രുദ്രേട്ടനു അടുത്തേക് അവൻ വന്നത്....... ജീവനോ.... അവൻ.... രുദ്രൻ പുരികം ഉയർത്തി.... അതെ രുദ്രേട്ട പക്ഷെ... പക്ഷെ... അവൻ എന്നോട് മറുതൊന്നും പറഞ്ഞില്ല....എന്നോട് ദേഷ്യം കാണിച്ചില്ല... പിന്നെ...? കുറെ വർഷങ്ങൾക് ശേഷം എന്നേ അവൻ ഏട്ടൻ എന്ന് വിളിച്ചു....എന്നിട്ട്... എന്നിട്ട്......"""ചെയ്തത് വലിയ കാര്യം ആണ്...."" അത്രമാത്രം പറഞ്ഞു കൊണ്ട് പുറത്തേക് പോയി.... പിന്നീട് ഞാൻ അറിയുന്നത് രുദ്രേട്ടൻ അവനെ........ ജഗൻ പൂർത്തി ആക്കാതെ രുദ്രനെ നോക്കി.... കുഞ്ഞേ ...

"" എവിടെയോ എന്തോ ഒരു ചേർച്ച ഇല്ലായ്മ അനുഭവപ്പെടുന്നു..... ..ജാതവേദൻ ഒരു വാക്ക് പറഞ്ഞാൽ ജീവൻ ആ കുഞ്ഞിനെ വിട്ടു കൊടുക്കില്ലേ...പക്ഷെ അതിനു പകരം ""ജീവൻ അവൻ എന്തിനാ അങ്ങനെ ചെയ്തത് നാഗേന്ദ്രനിൽ ഉണർന്ന സംശയം അത് ജഗനിലും നിറഞ്ഞു....രണ്ട് പേരും സംശയത്തോടെ രുദ്രനെ നോക്കി... മ്മ്ഹ്ഹ..."" രുദ്രന്റ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു.... "" കണ്ണുകൾ കുറച്ചു കൂടി തിളങ്ങി.... മ്മ്ഹ്ഹ്..."" അതിന് ഒരുത്തരം തരാൻ എനിക്ക് കഴിയില്ല... ഒരാൾക്ക് മാത്രമേ അതിന് കഴിയും...... ആർക്ക്... ആർക്കാ രുദ്രേട്ടാ....... ജഗൻ കണ്ണുകൾ ചുറ്റും ചലിപ്പിച്ചു... ജീവൻ""" നിന്റ സഹോദരൻ....അവനു മാത്രമേ അതിനു ഉത്തരം തരാൻ കഴിയൂ.......രുദ്രൻ ചിരിയോടെ ജഗനെ നോക്കി... ജീ.. ജീവനൊ.... അവൻ എങ്ങനെ...? ജഗന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു...

അത് വേണോ കുഞ്ഞേ.......കുഞ്ഞിനോടുള്ള സകല ദേഷ്യവും ആവാഹിച്ചു കിടക്കുന്ന നാഗം ആണ് അവൻ....തരം കിട്ടിയാൽ കൊത്തും...നാഗേന്ദ്രൻ രുദ്രനെ വിലക്കി... വേണം... അവനെ കാണണം എനിക്ക് "" ...."""രുദ്രന്റെ കണ്ണുകൾ നാഗേന്ദ്രനിൽ വന്നു നിന്നു....എന്തായാലും ഇനി ജഗൻ ഇവിടെ നിൽക്കുന്നത് അപകടം ആണ്.... കുറച്ച്... കുറച്ച് നാളത്തേക്ക് അങ്ങയുടെ ആശ്രമത്തിൽ ജഗന് സംരക്ഷണം നൽകാമോ.....അപേക്ഷയാണ്...കലങ്ങി തെളിയാൻ ഉള്ളത് എല്ലാം തെളിഞ്ഞു കഴിയുമ്പോൾ ഞാൻ ഏറ്റെടുത്തോളം അവനെ.....രുദ്രൻ പ്രതീക്ഷയോടെ നാഗേന്ദ്രനെ നോക്കി..... കുഞ്ഞേ.. കുഞ്ഞ് എന്നോട് അപേക്ഷിക്കാനോ.... അരുത്.... ഒരു വാക്ക് പറഞ്ഞാൽ മതി ഈ ജീവൻ ശരീരത്തിൽ നിന്നും വേർപെടും വരെ ഞാൻ നൽകികൊള്ളാം സംരക്ഷണം...... രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു നാഗേന്ദ്രൻ.... 💠💠💠

ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്ത് വന്ന രുദ്രനെ സംശത്തോടെ നോക്കി സഞ്ചയൻ....."" നിന്റെ സംശയം ശരിയാണ് ഞാൻ ജീവനെ കണ്ടു.....പക്ഷെ അതിനു മുൻപ് ഞാൻ മറ്റൊരാളെ കണ്ടിരുന്നു...... ആരെ.... ആരെയാണ്.... സഞ്ചയന്റെ കണ്ണിൽ സംശയം നിറഞ്ഞു.... മഹിമ...."" അന്ന് ജഗനെ അദ്ദേഹത്തിന്റെ കൈകളിൽ ഏല്പിച്ചു കൊണ്ട് ഞാൻ നേരെ പോയത് മഹിമയുടെ അടുത്തേക് ആണ് ... സുപ്രീം കോടതിയിലെ പെൺസിംഹം അഡ്വക്കേറ്റ് മഹിമ രാജീവ്‌............. ""( കണ്ണന്റെ മറ്റൊരു സഹോദരി ഇപ്പോൾ അഡ്വക്കേറ്റ് എന്നു പറഞ്ഞിരുന്നു ).. മഹിമയുടെ അടുത്തേക്കോ... "" സഞ്ചയന്റെ കണ്ണുകൾ തിളങ്ങി... അതെ അവളുടെ സഹായത്തോടെ വിശ്വംഭരന്റെ കണക് ഇല്ലാത്ത സ്വത്തുക്കൾക്ക് എതിരെ ചരട് വലിച്ചു തുടങ്ങി ഞങ്ങൾ....""""ചെന്നൈയിലെ അയാളുടെ എല്ലാം സ്വത്തുകളും ഫ്രീസ് ചെയ്തത് മഹിമയുടെ ബുദ്ധി ആണ്........( സ്വത്തുക്കൾ നഷ്ടം ആയത് മൂലം വിശ്വംഭരnഭ്രാന്തിന്റെ അവസ്ഥയിലേക്ക് വന്നത് എന്ന് രുദ്രൻ പറയുന്നുണ്ട്.... ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു )..

. ആഹ്... ഒന്നെങ്കിലും ചൊവ്വ് ഉള്ളത് ആയല്ലോ കുഞ്ഞേ....മൂർത്തി ദീർഘമായി ഒന്നും നിശ്വസിച്ചു... ഒരിക്കലും അല്ല മൂർത്തി അമ്മാവാ മഹിത അവളെ നമുക്ക് കുറ്റപ്പെടുത്താൻ അവകാശം ഇല്ല മനുഷ്യൻ ഉള്ള ഇടത്തോളം കാലം പകയും പ്രതികാരവും കൂടി തന്നെ കാണും അതിന് ഇര അക്കപ്പെടുന്നവർ നിരവധി ആണ്... അതിൽ ഒരാൾ ആണ് മഹിതയും.... ശരിയാ കുഞ്ഞേ ഉണ്ണികുഞ്ഞ് ജഗനോട് ചെയ്തതിനു പ്രതികാരം മഹിത കുഞ്ഞ് അനുഭവിച്ചു....... പാവം..മൂർത്തി കണ്ണോന്നു തുടച്ചു... എന്നിട്ട്... നീ ജീവനെ കണ്ടോ... ""? രുദ്ര നിന്നോട് അവൻ മോശം ആയി പെരുമാറിയോ .... സഞ്ചയന്റർ വാക്കുകളിൽ ആകാംഷ നിറഞ്ഞു... മ്മ്മ്ഹ്ഹ.. ഇല്ലാ... സഞ്ചയ... രുദ്രന്റ് ചുണ്ടിൽ ചിരി വിടർന്നു..."" വിശ്വംഭരന്റെ അസാന്നിധ്യത്തിൽ ജീവനെ കാണാൻ ചെല്ലുമ്പോൾ ഒരു ബലപ്രയോഗതിലൂടെ ആണെങ്കിലും അവനിൽ നിന്നും പലതും ചോദിച്ചു അറിയാണം എന്ന് തന്നെയാണ് ഞാനും നിശ്ചയിച്ചത് .....

പക്ഷെ എന്നേ കാത്തിരുന്നത് വല്യോത് വന്നു വെല്ലു വിളിച്ച ജീവൻ ആയിരുന്നില്ല....... ""എവിടെയൊക്കെയോ ജീവിതം പാളിപോയി എന്ന് തിരിച്ചറിവിൽ എത്തി ചേർന്ന ജീവനെ ആയിരുന്നു ഞാൻ അവിടെ കണ്ടത്..... ഒന്നിനോടും പ്രതികരിക്കാതെ എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്തു കിടക്കുന്നവൻ....അവനെ കാണാൻ ആണ് ഞാൻ പോയത്... രുദ്രന്റെ ഓർമ്മകൾ വീണ്ടും പുറകോട്ടു പോയി.... 💠💠💠💠 ജീവന്റെ മുറിയുടെ വാതിൽ തുറന്നു അകത്തേക്കു കയറി വാതിൽ അകത്തു നിന്നും അടയ്ക്കുന്ന രുദ്രന്റെ കണ്ണുകളിലേക്ക് നോക്കി കിടന്നു ജീവൻ....................."" ജീവൻ... "" ഇപ്പോൾ നിന്റ മുൻപിൽ നില്കുന്നത് സകല നിയന്ത്രനങ്ങളും നഷ്ടപെട്ട രുദ്രൻ ആണ്....എനിക്കൊപ്പം സഹകരിച്ചില്ല എങ്കിൽ ഇവിടെ വച്ചു നിന്നെ തീർക്കാൻ എനിക്ക് അറിയാം...രുദ്രന്റെ വാക്കുകളിൽ നിറയുന്ന കോപത്തെ ചിരിയോടെ നോക്കി ജീവൻ.... എന്താ രുദ്രേട്ടന് അറിയേണ്ടത്...? അച്ചു""" എന്റെ മോള് അവളെ കുറിച് അല്ലെ.... മ്മ്ഹ്ഹ് "

""ഈ വരവ് ഞാൻ പ്രതീക്ഷിച്ചു..... """ ജീവന്റെ കണ്ണുകളിലെ നേർത്ത തിളക്കം സംശയത്തോടെ നോക്കി രുദ്രൻ..... സംശയിക്കണ്ട ..... ജീവൻ തന്നെ ആണ്.... രുദ്രേട്ടൻ അറിയാത്ത മ... മ... മഹിത അറിയാത്ത.... എ... എ... എന്റെ മോള് അറിയാത്ത മറ്റൊരു ജീവൻ........ ജീവന്റെ ശബ്ദം ഇടറി....... ജീവൻ....""""രുദ്രന്റെ ശബ്ദം നേർത്തു വന്നു... എന്നേ... എന്നേ ഒന്നു പിടിച്ചു ഇരുത്തമോ രുദ്രേട്ടാ....ദേഹം അനക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞത് പക്ഷെ... എനിക്ക് ഒന്നു നേരെ ഇരിക്കണം.....രുദ്രന്റെ മുഖത്തേക്ക് ദയനീയം ആയി നോക്കി അയാൾ..... മ്മ്ഹ്.. "" രുദ്രൻ ജീവന്റെ ഇരു കൈകൾക്ക് ഇടയിലൂടെ പിടിച്ചു കൊണ്ട് ദേഹം ഇളക്കാതെ അവനെ ചാരി ഇരുത്തി.....കണ്ണുകൾ ശൂന്യമായ വലത്തേ കാലിലേക് പോയി.... അവിടെ ഇപ്പോൾ കുറച്ചു പഞ്ഞി കെട്ടുകൾ മാത്രം ഉള്ളു രുദ്രേട്ടാ.... എനിക്ക് അതിൽ സങ്കടം ഒന്നും ഇല്ലട്ടോ..... "" രുദ്രേട്ടൻ എന്റെ അടുത്ത് ഒന്നു ഇരിക്കുമോ....."" രുദ്രന്റെ കണ്ണുകളിലേക് ദയനീമായി നോക്കുന്ന ജീവനോട് മറുത്തു ഒന്നും പറയാൻ തോന്നിയില്ല രുദ്രന്....

അവന്റെ ഇടത് വശത്തു ചേർന്ന് ഇരിക്കുമ്പോൾ രുദ്രന്റെ രണ്ടും കയും കൂട്ടി പിടിച്ചു ജീവൻ...... മാപ്പ്.... """" അത് പറയാൻ പോലും അർഹത ഇല്ല എന്ന് അറിയാം..... എങ്കിലും.... എങ്കിലും...... "" സാരമില്ല.. "" ജീവൻ എനിക്ക് അറിയേണ്ടത്..... അയാളെ കുറിച് ആണ്.... ജാതവേദൻ.... സോറി വേളൂർ മഠത്തിൽ ഗുരുനാഥൻ.....രുദ്രൻ ഒന്ന് നിർത്തി.. മ്മ്ഹ്ഹ്.... "" അയാളുടെ യഥാർത്ഥ പേര് ജാതവേദൻ എന്ന് ആണെന്ന് എനിക്ക് അറിയാം രുദ്രേട്ടാ....""" വർഷങ്ങൾക് മുൻപേ ഞാൻ അറിഞ്ഞത് ആണ്.........അയാളുടെ ചരടിൽ കെട്ടിയാടുന്ന പാവകൾ ആയിരുന്നു ഞങ്ങൾ.....എന്റെ ഉള്ളിലെ നിങ്ങളോടുള്ള പകയും അയാളുടെ നിയന്ത്രണങ്ങളും കൂടി ചേർന്നപ്പോൾ അ... അതിന്റെ ഭാവിഷ്യത്ത് മുഴുവൻ അനുഭവിച്ചത് മഹിതയാണ്..... എന്റെ കുഞ്ഞിന്റെ പിതൃത്വം പോലും അയാൾ എനിക്ക് നിഷേധിച്ചു..... അയാൾ തരുന്ന മരുന്ന് സേവിക്കുമ്പോൾ എന്റെ സകല നിയന്ത്രണങ്ങളും എന്നിൽ നിന്നും പോയ്കൊണ്ടിരുന്നു...""

"" മരുന്നോ... "" രുദ്രൻ സംശയത്തോടെ നോക്കി... മ്മ് അതെ... "" അസ്‌മയുടെ രോഗം ഉള്ള എനിക്ക് അതിനുള്ള ഔഷധമായി അയാൾ തന്നിരുന്നത് എന്റെ നിയന്ത്രണം എന്നിൽ വന്നു ചേരാതെ ഇരിക്കാൻ ഉള്ള മരുന്ന് ആയിരുന്നു ... ഒരു തരം ലഹരി ആയിരുന്നു എനിക്ക് ആ മരുന്ന്....അച്ചു എന്റെ രക്തം ആണെന്നു എനിക്ക് അറിയാം രുദ്രേട്ടാ.... പക്ഷെ ആ സത്യത്തിലേക് ഞാൻ ഇറങ്ങി ചെല്ലാൻ അയാൾ അനുവദിച്ചില്ല.... അയാളുടെ മരുന്നിന്റെ ലഹരി അത് എന്റെ മനസിന്റെ താളം തെറ്റിക്കുന്നത് എനിക്ക് അറിയാമായിരുന്നു.....""പക്ഷെ ഒരിക്കലും സത്യത്തിലേക് ഇറങ്ങി വരാൻ എനിക്ക് കഴിഞ്ഞില്ല........ജീവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി........ഹ്ഹ.. "" അയാളുടെ ചരടിലെ വെറും കളി പാവകൾ...എന്റെ മോൻ അവൻ.. അവൻ... അവൻ അയാളുടെ അടുത്തുണ്ട്...... എന്റെ കുഞ്ഞുങ്ങളെ ഒന്നു കൊഞ്ചിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല രുദ്രേട്ടാ.....അതിന്... അതിന് അയാൾ സമ്മതിച്ചിട്ടില്ല......( part 59 പറയുന്നുണ്ട് ചെന്നൈയിൽർ സ്കൂൾ വച്ചു ജീവനും കിച്ചുവും തമ്മിൽ കോർക്ബോൾ ജീവൻ ശ്വാസം കിട്ടാതെ ഇൻഹീലർ വലിച്ചത്... ആ part ഒന്ന് കൂടി വായിച്ചോളൂ )

രുദ്രേട്ടാ... "" എനിക്ക് ഇന്ന് അറിയാം എന്റെ മോൾ സുരക്ഷിതം ആയ കൈകളിൽ ആണ് എത്തിച്ചേർന്നത്.... എന്റെ അച്ഛനെ പോലും എനിക്ക് വിശ്വാസം ഇല്ല.... ജാതവേദന്റെ വാക്കിന് മറുവാക്ക് ഇല്ല അച്ഛന്...... ജീവൻ അയാൾ നിങ്ങളിൽ എത്തിച്ചേർന്നത് ഉൾപ്പടെ ഉള്ള കാര്യങ്ങൾ എനിക്ക് അറിയാം എല്ലാം ജഗൻ പറഞ്ഞു.... പക്ഷെ എനിക്ക് അറിയേണ്ടത് ജഗനെ എന്തിനാണ് അയാൾ കരുവാക്കിയത്.... ""? എന്റെ മോളെ ഞാൻ വിട്ട് നൽകില്ല എന്ന കാരണത്താൽ..."" മനസിലായില്ല.."" രുദ്രന്റെ കണ്ണിൽ സംശയം നിറഞ്ഞു.... പറയാം രുദ്രേട്ടാ... എനിക്ക് എല്ലാം പറയണം "" ഹ്ഹ.. ജീവൻ ശ്വാസം ഒന്ന് എടുത്തു വിട്ടു കൊണ്ട് തുടർന്നു...... കഴിഞ്ഞ ഒരു വർഷം മുൻപ് വരെ അയാളെ അന്ധമായി വിശ്വസിച്ച ഒരു ജീവൻ ഉണ്ടായിരുന്നു... ഹ്ഹ...അല്ലങ്കിൽ അയാളുടെ വാക്ക് കേട്ട് എന്റെ മകളെ ഞാൻ ദുബൈക് കൊണ്ട് പോകില്ലായിരുന്നു..... ജീവൻ അത് പറയുബോൾ രുദ്രൻ സംശയത്തോടെ നോക്കി.....

ജീവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.... രുദ്രേട്ടാ ഒരിക്കൽ ഞാൻ... ഞാൻ... ഞാൻ ഒരു സ്വപ്നം കണ്ടു....""""""നീല മേഘങ്ങൾക് ഇടയിൽ ആളി കത്തുന്ന അഗ്നി.... അതിൽ നിന്നും പുറത്തേക് വരുന്ന സുന്ദരൻ ആയ യുവാവ്.. അവന്റ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞ സ്വർണ്ണ നിറമാർന്ന മറുക്......... "" നിമിഷങ്ങൾക് ഉള്ളിൽ എന്റെ കൈകളെ തട്ടി തെറിപ്പിച്ചു കൊണ്ട് എന്റെ മകളെയും കൊണ്ട് അവൻ ആ അഗ്നിയിൽ ഒളിച്ചു...... "" ആ സ്വപ്നത്തിന്റെ മൂന്നാം ദിവസം ഞാൻ കണ്ടു ആാാ.. ആാാ... ആ യുവാവിനെ.... ജീവന്റെ ശബ്ദം ഇടറി........ ചെന്നൈയിലെ അച്ചുവിന്റെ സ്കൂളിൽ വച്ച്....എന്റെ മകളെ തല്ലിയ എന്റെ കൈകളെ ചോദ്യം ചെയ്തവൻ..... എന്റെ സ്വപ്നത്തിൽ വന്ന അതെ യുവാവ്.... ഞാൻ അറിയാതെ തന്നെ എന്റെ ഉപബോധ മനസ് അവനെ തിരിച്ചറിഞ്ഞു ജീവന്റെ ചുണ്ടിൽ ചിരി വിടർന്നു.... അറിയാം കുട്ടികൾ അത് പറഞ്ഞു... കിച്ചുവിന് ഇപ്പോഴും സംശയം ആണ് ജീവൻ അവനെ തിരിച്ചറിഞ്ഞത്...

.രുദ്രൻ ചിരിയോടെ ജീവനെ നോക്കി.. പക്ഷെ അവിടെയും അയാളുടെ വാക്ക് ആയിരുന്നു എനിക്കും എന്റെ അച്ഛനും വേദ വാക്യം...ഞാൻ കണ്ട സ്വപ്നത്തിലെ യുവാവ് അവളെ തേടി വന്നു എന്ന് അറിഞ്ഞ നിമിഷം മുതൽ അയാൾ ഭയപ്പെട്ടു അവനിലേക് അവൾ എത്തി ചേരാൻ പാടില്ല എന്ന് താക്കീത് ചെയ്തു....അയാളുടെ നിർദേശ പ്രകാരം അവളെ ഞാൻ ദുബൈയിലേക്ക് കൊണ്ട് പോയി... പിന്നീട് എന്റെ മകനെ നഷ്ടം ആകും വരെ മാത്രം ആയിരുന്നു അയാളോടുള്ള എന്റെ വിശ്വാസം.....ജീവന്റെ കണ്ണുകൾ തിളങ്ങുന്നത് രുദ്രൻ ആകാംഷയോടെ നോക്കി....... എന്റെ മകനെ പതിമൂന്നാം വയസിൽ വലിയൊരു അപകടം കാത്തിരിക്കുന്നു എന്നും അവന്റെ ആയുസിന് വേണ്ടി അയാൾ നടത്തുന്ന കർമ്മത്തിൽ പങ്ക് ചേരാണം എന്ന് ആവശ്യപ്പെട്ടു... അതിനു വേണ്ടി ആണ് ഞാൻ മഹിതയെയും കുട്ടികളെയും കൂട്ടി ചെന്നൈയിലേക് വന്നത്...

അന്ന് രാത്രി അച്ചുവിനെയും ജിത്തു മോനെയും കൊണ്ട് എന്റെ അച്ഛൻ ആണ് അയാൾ പറഞ്ഞ സ്ഥലത്തേക്ക് പോയത്........ പക്ഷെ പിറ്റേന്ന് രാത്രി തിരികെ വന്നത് അച്ചു മാത്രം..... തിരികെ വന്ന അവൾ നന്നേ ഭയന്ന് പോയിരുന്നു....അവളുടെ ശബ്ദം പോലും അവൾക് നഷ്ടം ആയി..... അവർ എവിടേക് ആണ് പോയത് എന്ന് അറിയുമോ ജീവന്...?രുദ്രൻ ആകാംഷയോടെ നോക്കി... ഇല്ല... ഞാൻ ഒരുപാട് പ്രാവശ്യം അച്ചുവിനോട് ചോദിച്ചു എന്നേ കാണുമ്പോഴേ ഭയക്കുന്ന എന്റെ കുട്ടി എന്നോട് എന്ത് പറയാൻ..... അച്ഛനോട് ചോദിച്ചു.... ആ മറുപടി എന്നെ തളർത്തി കളഞ്ഞു.... എന്താണ് എന്താ നിന്റ അച്ഛൻ പറഞ്ഞത്...? ജിത്തു മോന് ഒരു ആപത്തു വരില്ല.. ഇനി വരുന്ന ഒരു വർഷക്കാലം ഗുരുനാഥന്റെ കൈകളിൽ അവൻ സുരക്ഷിതൻ ആയിരിക്കും....എന്റെ മകളെ അയാൾക് വിട്ടു കൊടുക്കുന്ന മാത്രയിൽ ജിത്തു മോനെ തിരികെ തരും.... അത് വരെ അവനെ അന്വേഷിക്കരുത് എന്ന് പറഞ്ഞു.... എന്തിനാണ് അയാൾക് എന്റെ മകളെ എന്ന് തിരിച്ചു ചോദിച്ച നിമിഷം ഞാൻ അറിഞ്ഞു എന്റെ അച്ഛന്റെ മനസിലെ വിഷം...... മ്മ്ഹ്ഹ്... ""

രുദ്രേട്ടനാൽ അന്ന് നഷ്ടമായ കോടികൾ ആണ് അച്ഛന് വലുത്...."" നിങ്ങളോടുള്ള പ്രതികാരം അതിനു എന്റെ കുഞ്ഞിനെ അയാൾക് വിട്ടു നൽകണം... എങ്കിൽ മാത്രമേ ജിത്തു മോനെ...ജീവൻ ഒന്ന് നിർത്തി കൊണ്ട് വീണ്ടും തുടർന്നു...ഹ്ഹ...ആ നിമിഷം മുതൽ ഞാനും അച്ഛനും തമ്മിൽ തെറ്റി....ഉള്ളു കൊണ്ട് എപ്പഴൊക്കയോ അച്ചുവിനെ സ്നേഹിച്ച് തുടങ്ങിയ ഞാൻ അവളെ അയാൾക് വിട്ടു കൊടുക്കില്ല എന്ന് മനസു കൊണ്ട് ഉറപ്പിച്ചു...... തിരികെ ദുബായ്ക്കു പോകുന്നത് ആയിരിക്കും നല്ലതെന്നു തോന്നി........ തിരികെ പോകാൻ തയാറാകാൻ മഹിതയോട് ആവശ്യപ്പെട്ടു.... പക്ഷെ അവൾ........ ജീവൻ ഒന്ന് നിർത്തി രുദ്രന്റെ മുഖത്തേക്ക് നോക്കി..... പറഞ്ഞോളൂ.... "" ഞാൻ എല്ലാം കേൾക്കുന്നുണ്ട് രുദ്രൻ അവന്റ കൈയിൽ മെല്ലെ തലോടി..... ജിത്തു മോൻ ഇല്ലാതെ തിരികെ പോകില്ല എന്ന് വാശി പിടിച്ചു അവൾ.... ആഹ്ഹ്... അ.. അന്ന് സകല നിയന്ത്രണവും നഷ്ടപെട്ട ജീവൻ ആയിരുന്നു മഹിതയുടെ മുമ്പിൽ.....തിരികെ വരില്ല എന്ന് വാശി പിടിച്ച അവളുടെ മുൻപിൽ മറ്റൊരു വഴിയും എനിക്ക് ഇല്ലായിരുന്നു മുൻപിൽ കിടന്ന ഇരുമ്പ് വടി അത് അവളുടെ വലത്തേ കാൽ ലക്ഷ്യം ആക്കി പായുമ്പോൾ എന്റെ മോളുടെ മുഖം മാത്രം ആയിരുന്നു എന്റെ മനസിൽ........ ആഹ് അതിനുള്ള ശിക്ഷ എനിക്കും കിട്ടിയല്ലോ... മ്മ്ഹ്ഹ്..""

ജീവന്റെ കണ്ണുകൾ ശൂന്യമായ വലത് വശത്തേക് പോയി.....രുദ്രേട്ടൻ മഹിതയോട് ചോദിച്ചു നോക്കു അതിന് ശേഷം ഞാൻ... ഞാൻ മഹിതയെയോ അച്ചുവിനെയോ ഉപദ്രവിച്ചിട്ടുണ്ടോ എന്ന്..... എന്റെ കൈ ഞാൻ അറിയാതെ പോലും അവരുടെ ദേഹത്തു വീഴാതെ ഇരിക്കാൻ വേണ്ടി ഞാൻ മദ്യത്തിന്റ അളവ് കൂട്ടി.... അത് ആകുമ്പോൾ ഒന്നും അറിയേണ്ടല്ലോ..... മ്മ്മ്.... "" പിന്നീട് ജീവൻ ഈ ഒരു വർഷക്കാലം ജിത്തു മോനെ കുറിച്ച് അന്വേഷിച്ചില്ലേ...? മ്മ്ഹ്ഹ്.. "ഇല്ല എനിക്ക് അവരെ അവിടെ തനിച്ചാക്കി എങ്ങോട്ടും പോകാൻ കഴിയുമായിരുന്നില്ല.... സത്യത്തിൽ ഞാൻ... ഞാൻ ഒറ്റപെട്ടു പോയിരുന്നു ഈ ഒരു വർഷക്കാലം എനിക്ക് എല്ലാം ഒന്ന് തുറന്നു പറയാൻ ആരും ഇല്ലായിരുന്നു....... നിരന്തരം അയാളുടെ ഭീഷണി എന്റെ അച്ഛന്റെ ഭീഷണി.... എന്റെ കണ്ണ് തെറ്റിയാൽ അച്ഛൻ അവരെ അവിടെ നിന്നും കടത്തും എന്നു അറിയാവുന്നത് കൊണ്ട് അവരുടെ പാസ്പോർട്ട്‌ ഞാൻ ഒളിപ്പിച്ചു വച്ചത്..... മ്മ്ഹ്ഹ്.."""

ജീവൻ മനസ് അറിഞ്ഞു ചിരിച്ചു കൊണ്ട് രുദ്രന്റെ കൈയിൽ പിടിച്ചു......പക്ഷെ ഞാൻ അറിയാതെ എന്റെ ഏട്ടന്റെ സഹയ്താൽ രുദ്രേട്ടൻ അവരെ അവിടെ നിന്നും രക്ഷപ്പെടുത്തിയില്ലേ...അത്... അത് നന്നായി....""പക്ഷെ.....പക്ഷെ അയാൾ അതിന് വേണ്ടി രുദ്രേട്ടനെ ഇതിനിടയിൽ കരുവാക്കും എന്ന് ഞാൻ ഓർത്തില്ല........ രുദ്രേട്ടാ...അച്ചുവിന്റെ കാര്യത്തിൽ ഇനി എനിക്ക്. പേടി ഇല്ല... പക്ഷെ എന്റെ മോൻ.... "" അവന് അറിയാം എന്റെ മോൻ എവിടെ ഉണ്ടെന്നു.....പക്ഷെ അവൻ പറയില്ല..... ജീവൻ പല്ല് കടിച്ചു... ആർക്ക് ...? കാളിദാസൻ അച്ഛന്റെ ഡ്രൈവർ.... അവൻ ആണ് അന്ന് അച്ഛന്റെ കൂടെ പോയത്... ജീവന്റെ മുഖത്ത് ദേഷ്യം നിറയുമ്പോൾ രുദ്രൻ ജീവന്റെ വാക്കുകൾ ഒരിക്കൽ കൂടി മന്ത്രിച്ചു......"" """"""""""""ജിത്തു മോന് ഒരു ആപത്തു വരില്ല.. ഇനി വരുന്ന ഒരു വർഷക്കാലം ഗുരുനാഥന്റെ കൈകളിൽ അവൻ സുരക്ഷിതൻ ആയിരിക്കും....എന്റെ മകളെ അയാൾക് വിട്ടു കൊടുക്കുന്ന മാത്രയിൽ ജിത്തു മോനെ തിരികെ തരും.... അത് വരെ അവനെ അന്വേഷിക്കരുത് എന്ന് പറഞ്ഞു...."""""""

""""""" ഇനി വരുന്ന ഒരു വർഷക്കാലം... "" അതായത് അച്ചുവിന് പതിനാറു വയസ് തികയുന്ന ദിവസം... പക്ഷെ.. പക്ഷെ ആ ഒരു വർഷത്തേക്ക് ജിത്തു മോൻ അവനെ അയാൾക് എന്തിനാണ്..... ഇത് രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.....""" രുദ്രൻ ചുണ്ടോന്നു കടിച്ചു.... എന്താ രുദ്രേട്ടാ ആലോചിക്കുന്നത്.... ജീവന്റെ ശബ്ദം കേട്ടതും രുദ്രൻ തല ഉയർത്തി നോക്കി... ഏയ് ഒന്നും ഇല്ല... ""ജിത്തു മോൻ അവന് ഒരു ആപത്തും വരില്ല.... അവനെ തിരികെ കൊണ്ട് വരും ഞാൻ...രുദ്രൻ മെല്ലെ ചിരിച്ചു കൊണ്ട് എഴുനേറ്റത്തും ആ കൈയിൽ മുറുകെ പിടിച്ചു ജീവൻ.... രുദ്രേട്ടാ... "" അടുത്താഴ്ച എന്റെ അച്ചുവിന്റെ പിറന്നാൾ ആണ്....ദുഷ്ടത നിറഞ്ഞ നിമിഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ ഓർക്കാത്ത ദിവസം...... ജീവന്റെ കണ്ണുകൾ വശത്തെ ടേബിളിൽ വച്ചുരുന്ന ബാഗിലേക്ക് പോയി......അതിൽ ഒരു പാദസരം ഉണ്ട് അവളുടെ പിറന്നാളിന് ഈ അച്ഛന്റെ സമ്മാനം ആയി അത് അവൾക് കൊടുക്കുമോ..... """ കൊടുക്കാം... "" ചിരിയോടെ അവന്റ തലയിൽ തലോടി രുദ്രൻ... 💠💠💠💠

ഓർമ്മയുടെ താളുകളെ ഭേധിച്ചു പുറത്തു വന്ന രുദ്രനെ രൂക്ഷമായി നോക്കി സഞ്ചയൻ.... "" എന്ത് പറ്റി സഞ്ചയ...? എനിക്ക് ജീവനെ തീരെ വിശ്വാസം ഇല്ല രുദ്ര... "" പിന്നെ എന്തിന് വേണ്ടി ആണ് അവൻ വല്യോത് വന്നു ഈ പൊറോട്ടു നാടകം കളിച്ചത്..... അവനെ വിശ്വസിക്കാൻ കൊള്ളില്ല.... വിശ്വസിച്ചേ മതിയാകൂ സഞ്ചയ.... "" ജാതവേദന്റെ കുബുദ്ധിയിൽ വീണു പോയത് ആണ് ജീവൻ അതെ തന്ത്രം അവൻ ഇവിടെയും പ്രയോഗിച്ചു...... മനസിലായില്ല...? സഞ്ചയൻ പുരികം ഉയർത്തി... (തുടരും )

Nb :എല്ലാം പറഞ്ഞു പോയാൽ മാത്രമേ കഥയുടെ യഥാർഥ്യത്തിലേക് എത്തിച്ചേരാൻ കഴിയൂ.... ജീവൻ നല്ലവൻ ആണോ എന്ന് ചോദിച്ചാൽ ഇപ്പോൾ ആണ് എന്ന് മാത്രമേ പറയാൻ കഴിയൂ.. ആദ്യമേ പറഞ്ഞു അച്ചു ജന്മം കൊണ്ടപ്പോൾ ജീവനിൽ ചെറിയ മാറ്റം വന്നു തുടങ്ങി... പക്ഷെ അവിടെയും ജാതവേദൻ ആണ് അയാളെ തകർത്തത്....നന്മ ഉണ്ടായിട്ടും എന്ത് കൊണ്ട് ആണ് ജീവൻ വല്യോത് വന്നു വഴക് ഇട്ടത് എന്ന് അടുത്ത പാർട്ടിൽ...."ഇനിയുള്ള സംശയം.... ആരാണ് കാളിദാസൻ..? അയാൾക് ജാതവേദാനുമായുള്ള ബന്ധം..? കാളിദാസൻ അച്ചുവിന്റെ സഹോദരൻ ആണോ എന്ന് പലരും ചോദിച്ചു... ഒരിക്കലും അല്ല ഡ്രൈവർ ആയ കാളിദാസൻ അവന്റ പിന്നിലെ കഥ ഉടനെ പുറത്ത് വരും .. അത് കൊണ്ട് ആണല്ലോ രുദ്രൻ പറഞ്ഞത് അവനെ എവിടെയോ കണ്ട് മറന്നത് പോലെ.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story