ആദിശങ്കരൻ: ഭാഗം 11

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്.. "" മൂർത്തി തലയാട്ടി...... മൂർത്തിയിൽ നിന്നും വേർപെട്ട രുദ്രൻ ഇരു കൈകളും പുറകിൽ കെട്ടി ആ കാലഭൈരവനിലേക്ക് കണ്ണുകൾ ചേർത്തു.... ആ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിന്നു..... """"""ഇനി രുദ്രൻ ഈ കളിയിൽ പിന്നിൽ നിന്നും കളിക്കും.... കളത്തിൽ ആദിശങ്കരനും ജലന്ധരനും തമ്മിൽ ഏറ്റു മുട്ടും.......ഇനി ആദിശങ്കരൻ തീരുമാനിക്കും കരുക്കൾ എങ്ങനെ നീക്കണം എന്ന്........ """"""""""" 💠💠💠💠 ആാാാ.... "" ആാാ.... "" കറുത്ത പട്ടു ചുറ്റിയ ജലന്ധരൻ തകർന്നു കിടക്കുന്ന തടി കഷ്ണം കൈയിൽ എടുത്തു അലറി വിളിച്ചു......... ആ തടി കഷ്ണം കൂട്ടി യോജിപ്പിച്ചു വീണ്ടും....... ശേഷം അതിലേക് നോക്കി വിതുമ്പി...... നിന്റെ നെഞ്ചിൽ.... നിന്റെ കഴുത്തിൽ..... ഇനി നിന്റെ ശിരസിൽ മൂന്നാമത്തെ ആണിയും തറഞ്ഞു കയറുന്ന നിമിഷം നിനക്ക് ഈ ലോകത്ത് നിന്നും യാത്ര പറയാമായിരുന്നില്ലേ....... രുദ്രന്റെ മുഖം ആലേഖനം ചെയ്ത ആ തടി കഷ്ണത്തിൽ നോക്കി ഉറക്കെ പുലമ്പിയവൻ.... എല്ലാം തകർത്തു കളഞ്ഞില്ലേ.... ""ആഹ്ഹ... "" എല്ലാ ശക്തിയും അവന്റ കൂടെ ഉണ്ട്...... അതിന് തെളിവ് അല്ലെ ആാാ ചെറു പയ്യൻ.... ഞാൻ കണ്ടു അവനിലെ ആറു മുഖം.........

സൂക്ഷിക്കണം അവനെ......... ജലന്ധരന്റെ ചോര കണ്ണുകൾ ഉരുണ്ട് കളിച്ചു അവന്റ ഓർമ്മകൾ കുറച്ചു പുറകിലോട്ട് പോയി....... 💠💠💠💠 മുന്പിലെ ഹോമകുണ്ഡത്തിലേക്ക് ഒരുപിടി ചമത അർപ്പിച്ചു കൊണ്ട് അവസാന ഉരു താന്ത്രിക ശ്ലോകം ഉരുവിട്ടു ജലന്ധരൻ...... മൂന്നാമത്തെ ആണി വലം കയ്യിലേക് എടുത്തു.....ഇടം കയ്യിൽ രുദ്രന്റെ മുഖം ഉള്ള പ്രതിമയും........... ഹ്ഹ്ഹ്ഹ്ഹ്... "" ഇത് നിന്റെ ശിരസിൽ പതിക്കുന്ന നിമിഷം നിന്റെ അർദ്ധാഗന മംഗല്യ സൂത്രം എന്നന്നേക്കും ആയി ആ കഴുത്തിൽ നിന്നും വേർപെടും........തികട്ടി വന്ന അഹന്തയോടെ മൂന്നാം ആണി ശിരസിലേക് വയ്ക്കുകയും പുറത്ത് നിന്നും ശക്തമായ കാറ്റ് അകത്തേക്ക് അടിച്ചു കയറി................കൊളുത്തി വെച്ച ഏഴു നിലവിളക്കുകളിലെ തിരി അണഞ്ഞു....... ങ്‌ഹേ.... "" എന്താ ഇത്... വീണ്ടും പരീക്ഷണമോ..... അരുത് കാളി.... അരുത്.... ഉള്ളം പിടക്കുന്നു....അവൻ പുറത്ത് വന്നിരിക്കുന്നു ആദിശങ്കരൻ....... കൂടെ അവന്റെ ശക്തികളും പ്രകൃതി എനിക്ക് തന്ന മുന്നറിയിപ്പ് ........എന്നേ അവർ കാണാൻ പാടില്ല.... "" അവർ വന്നത് നന്ദകിഷോറിനെ അന്വേഷിച്ചാണ്........

നിമിഷനേരത്തിനുള്ളിൽ ആ മുറിയിൽ നിന്നും പുറത്ത് കടന്നവൻ...... തളർത്തി ഇട്ടിരിക്കുന്ന നന്ദനിലേക് തന്റെ ആത്മാവിനെ ആവാഹിച്ചു.................... ഹഹഹഹ... "" ഇനി നന്ദകിഷോർ ആണ് അവരുടെ മുൻപിൽ....... "" വരാന്തയിൽ നിന്നും ചാടി ഇറങ്ങിയതും ജലന്ധരൻ കാണുന്നത് കുറുമ്പൊടെ അകത്തേക്ക് ചാടി കയറിയ ദേവൂട്ടനെ ആണ്..... "" കുറുമ്പൻ.... """"" അച്ഛനു പകരം കുഞ്ഞ് മകൻ......( ദേവൂട്ടൻ ഒരർത്ഥത്തിൽ രുദ്രന്റെ മകൻ തന്നെ അല്ലെ ) ജലന്ധരന്റെ ഊറിയ ചിരിയിൽ ആ പടിവാതിൽ കൊട്ടി അടഞ്ഞു.............. ദേവൂട്ടൻ ജലന്ദരന്റെ മുൻപിൽ ഒറ്റപെട്ടു പോയിരുന്നു...... ഏട്ടന്മാരെ വിളിച്ചുള്ള അവന്റെ നിലവിളി അയാളെ കൂടുതൽ ആവേശം കൊള്ളിച്ചു..... ചുണ്ടിൽ ഊറിയ കൊലച്ചിരിയുമായി മുൻപോട്ട് വരുമ്പോൾ അവന്റെ നാവിൽ മൃത്യു മന്ത്രം നിറഞ്ഞു നിന്നു...... ദേവൂട്ടന്റെ കഴുത്തു ലക്ഷ്യം ആക്കി പാഞ്ഞവൻ......... ആാാ... """""""" അവന്റെ കഴുത്തിൽ പിടി വീണതും ആഘാതം ഏറ്റതു പോലെ തെറിച്ചു പോയി അവൻ മണ്ണിലേക്ക് വീണു കഴിഞ്ഞിരുന്നു....... അവിടെ ആകെ പൊടി പടലങ്ങൾ നിറഞ്ഞു......

അതിലൂടെ അവൻ കണ്ടു തന്റെ മുൻപിൽ നിൽക്കുന്ന ആ കുറുമ്പൻ പയ്യന്റെ മുഖം അതിൽ നിറഞ്ഞു വരുന്ന രോഷം..... നിമിഷ നേരങ്ങൾക്കുള്ളിൽ ഒന്നിനെ അവൻ ആറായി കണ്ടു...... അതിലെ രൂപം കണ്ടതും അവന്റെ ഞെട്ടി തരിച്ചു....... തിളങ്ങുന്ന കിരീടവും കാതിലോലയും....... അലങ്കാരം നിറഞ്ഞ കഴുത്തിൽ ചമ്പകമാലയണിഞ്ഞ വലതു കൈയോട് ചേർന്നു വേലും ഇടതുകൈ അരയിൽ ചേർത്ത്.... വലതുകൈയിൽ വരമുദ്ര കുങ്കുമം പോലെ ചുവന്ന നിറത്തോടു തെളിഞ്ഞു നില്കുന്നു..... അരയിൽ മഞ്ഞപ്പട്ടുടുത്ത """""സുബ്രമണ്യ സ്വാമി"""""".... നടുക്ക് കിടക്കുന്ന ജലന്ധരനു ചുറ്റും ആറുപേരും കാറ്റ് പോലെ വന്നു...... നിലത്തു കിടക്കുന്നവനെ ആ മണ്ണിൽ ആറു തവണ ഇരുന്ന ഇരുപ്പിൽ ചുറ്റിക്കുമ്പോൾ അവൻ കണ്ടു ആ മുഖങ്ങളും തനിക്കൊപ്പം ചുറ്റുന്നത്....... ആാാാ..... "" നിലവിളിയോടെ കാറ്റിനേക്കാൾ വേഗത്തിൽ ചുറ്റുമ്പോൾ അവന്റ കർണ്ണപുടത്തിൽ തുളഞ്ഞു കയറുന്ന സുബ്ര്ഹമണ്യ ധ്യാനത്തിന് ഒപ്പം ആ മുഖങ്ങളിൽ മിന്നി മായുന്ന കുറുമ്പും രോഷവും അവൻ കണ്ടു....

""""""""സ്ഫുരൻ മകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവിം ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം"""""" ഭഗവാന്റെ ധ്യാനം അവന്റെ കാതിൽ മുഴങ്ങി....... ആഹ്ഹ... അഹ്ഹ്ഹ... "" അണച്ചു കൊണ്ട് കറക്കം അവസാനിക്കുമ്പോൾ അവൻ കിടന്ന ഭാഗത്തു മണ്ണ് അത്രയും വട്ടത്തോളം തെന്നി മാറിയിരുന്നു........ പൊടി പടലങ്ങൾക് അകമ്പടിയോടെ അയാൾ കണ്ടു ആ ആറു പേരും ഒരുമിച്ചു ചേർന്നു ഒറ്റ രൂപത്തെ കൈക്കൊള്ളുന്നത്.... അയാൾ ശ്വാസം ഒന്ന് നേരെ വിട്ടപ്പോഴേക്കും പൂർവസ്ഥിതിയിൽ വന്ന കുറുമ്പൻ അത്ഭുതത്തോടെ അയാളെ നോക്കി ......ആ നിമിഷം പടിപ്പുരയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവന്റെ ശ്രദ്ധ മാറിയ സമയം അവിടെ നിന്നും ഓടി രക്ഷപ്പെട്ടിരുന്നു അയാൾ.... 💠💠💠💠 ഇല്ല്ല... ഇല്ല.... "" ജലന്ധരന് പരാജയം ഇല്ല.....ഓർമ്മകളിൽ നിന്നും തിരികെ വന്ന ജലന്ധരൻ അലറി വിളിച്ചു..... വർഷങ്ങൾ കൊണ്ട് ഞാൻ വീണ്ടും ആർജിച്ചെടുത്ത എന്റെ പരകായസിദ്ധി ജീവനുള്ളതിനെ പോലും എന്റെ വരുതിയിൽ കൊണ്ട് വരാൻ എനിക്ക് കഴിയും........... മ്മ്മ്ഹ്ഹ്ഹ് "" മ്മ്ഹഹ്ഹ "".....അവനിലെ ശക്തി ഓരോന്നിനെയും ഞാൻ നശിപ്പിക്കും......

കയ്യിൽ എടുത്ത ചാട്ടവാർ ഒന്ന് ചുഴറ്റി അത്‌ നന്ദന്റെ ദേഹത്ത് ശ്കതമായി പതിച്ചു കൊണ്ടിരുന്നു..... എന്തിനാ.... "" എന്തിനാ എന്നേ ഉപദ്രവിക്കുന്നത്... വെറുതെ വിട്ടു കൂടെ.... വേദന തിന്നാൻ വയ്യ.... അല്ലെങ്കിൽ ക്ഷണനേരം കൊണ്ട് കൊന്നു കൂടെ..... തളർന്ന കണ്ണുകൾ തുറക്കാൻ ശ്രമിച്ചു നന്ദൻ........ അടിയുടെ വേദന അവനെ തളര്തി തുടങ്ങിയിരുന്നു.. ഹഹ ഹഹഹ ഹഹഹ... "" നന്ദ കിഷോർ നീ വെറും സാധു ആണെന്ന് എനിക്ക് അറിയാം..... അത്‌ കൊണ്ട് തന്നെ ആണല്ലോ ഞാൻ നിന്നെ എന്റെ ആയുധം ആക്കിയത്....ചെറിയ തടി കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന നന്ദന് ചുറ്റും ധാർഷ്ട്യത്തോടെ ഒന്ന് ചുറ്റി ജലന്ധരൻ ....... വീണ്ടും വീണ്ടും ആ ചാട്ടവാർ അവനിലേക് പതിച്ചു.... നീ എന്ന ശരീരം ഇനി എനിക്ക് വേണ്ട.... "" അവൻ നിന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു..... ഇന്നേക് ഇരുപത്തിമൂന്നാം നാൾ നിന്റെ ബലി......അത്‌ അവനുള്ള മുന്നറിയിപ്പ് ആണ് .... അത്‌ വരെ എന്റെ പ്രഹരത്തിൽ നിന്നിൽ നിന്നും പൊടിയുന്ന ഓരോ രക്തതുള്ളികളും രക്തയക്ഷിക് ഞാൻ നൽകുന്ന ദക്ഷിണ ആയിരിക്കും ........ ഹ്ഹഹ്ഹ.... ഹഹഹഹ... അയാൾ പൊട്ടി ചിരിച്ചു.....

കൊന്നോളു എന്നേ കൊന്നോളു......പക്ഷെ അവരെ വെറുതെ വിട്ടു കൂടെ..... എന്റെ ചിത്രനെ അവന്റെ പെണ്ണിനെ........ അവരുടെ പ്രണയത്തെ ...... നന്ദൻ കൈകൾ എടുത്തു അയാൾക് മുൻപിൽ കൂപ്പി........ തളർന്നു കിടക്കുന്ന കാലുകൾ ചലിപ്പിക്കാൻ ഒരു ശ്രമം നടത്തി..... ഹഹഹ.... "" വെറും പാഴ്ശ്രമം നിന്റെ കാലുകളുടെ ബലം അത്‌ എന്നിലാണ്......ആ കാലുകളിലേക് ചാട്ടവാറിനാൽ വീണ്ടും വീണ്ടും പ്രഹരം ഏല്പിച്ചവൻ........ വേദന കൊണ്ട് കണ്ണുകൾ അടയുമ്പോൾ അതിൽ നിന്നും വരുന്ന നീർച്ചാലുകൾ തന്റെ കൂട്ടകാരനു വേണ്ടി ഉള്ള പ്രാർത്ഥന ആയി മാറിയിരുന്നു.... 💠💠💠💠 ചിത്തു മോനെ.... "" അവന്റ ഇടം നെഞ്ചിലേക് തല ചായ്ച്ചു കരഞ്ഞു മംഗള.......... നമ്മുടെ കുഞ്ഞിന് മറ്റു ആപത്തൊന്നും വന്നില്ലല്ലോ....നീ ഇങ്ങനെ കരയാതെ..... അവരെ ആശ്വസിപ്പിക്കുമ്പോഴും അപ്പുനമ്പൂതിരിയുടെ കരങ്ങൾ ചിത്രന്റെ മൂർദ്ധാവിൽ തലോടി.... വിഷമിക്കാതെ അമ്മേ... ""ഈ ആസ്ത്മ ഉള്ള അമ്മയെ എന്തിനാ അച്ഛാ ധൃതി വച്ചു കൂട്ടി കൊണ്ട് വന്നത്.... ഇവിടെ എല്ലാവരും ഉണ്ടല്ലോ....... നന്നായി... "

അറിഞ്ഞപ്പോൾ തൊട്ടു കരയുന്നത് ആണ് നിന്റെ അമ്മയും ചിന്നുവും....... അപ്പു ചിത്രന്റെ തലയിലെ വിയർപ്പു ഒപ്പി.... ആഹാ... എന്നിട്ട് പെണ്ണ് എവിടെ...? ചിത്രന്റെ കണ്ണുകൾ പുറത്തേക് നീണ്ടു... അവൾക് ഏഴുരാത്രി കഴിഞ്ഞിട്ടില്ല ഇങ്ങോട്ട് കയറാൻ പാടില്ലാത്തത് കൊണ്ട് ഭദ്രമോളേ കാണാൻ തെക്കിനിയിലോട്ടു പോയിട്ടുണ്ട്... നിനക്ക് കുഴപ്പം ഇല്ല എന്ന് രുദ്രനും അനിയൻകുട്ടനും ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞാണ് കരച്ചിൽ നിർത്തിയത്...... മംഗള അവന്റെ കൈയിൽ മേല്ലെ വിരലുകൾ ഓടിച്ചു..... ഈ കൊല്ലം പത്തിലേക്കാണെന്നു അവൾക്കു വല്ല വിചാരവും ഉണ്ടോ ആവോ...ഭദ്രയോട് പറയണം അവളെ ഒന്ന് ശ്രദ്ധിക്കാൻ... ഞാൻ കൂടെ ഇല്ലങ്കിൽ അവൾ ഉഴപ്പും....... ഒരു സഹോദരന്റെ ആവലാതി ചിത്രന്റെ വാക്കുകളിൽ നിഴലിച്ചു....... 💠💠💠💠 എന്റെ അമ്മേ.... "" എന്റെ തല..... "" സച്ചു നെറ്റിയുടെ വലതു ഭാഗത്തു വലം കൈ ചേർത്തു നിന്നു... തെക്കിനിയിലെ ഗോവണി പടിയിൽ നിന്നും താഴേക്ക് വന്നവൾ മുകളിലേക്കു കയറാൻ പോയവനെ ഇടിചാണ് നിന്നത്.... അയ്യോ സച്ചുഏട്ടാ നൊന്തോ.... "" കണ്ണൊന്നു മിഴിച്ചു പെണ്ണ്..... """അയ്യോ ചച്ചുവേട്ട ഞൊന്തോ... ""വന്നിടിച്ചിട്ട് ചോദിക്കുന്നത് കേട്ടില്ലേ.... നീ എവിടെ നോക്കിയാടി നടക്കുന്നത്.....

ചായ കുടിക്കാൻ ഓടിയത് ആയിരിക്കും സച്ചു നെറ്റിയിൽ വീണ്ടും കൈ വച്ചു കൊണ്ട് അവളെ കളിയായി നോക്കി... ദേ സച്ചുവേട്ട പറഞ്ഞിട്ടുണ്ട് എന്നേ കളിയാക്കരുതെന്നു... എന്റെ പേര് ""ഛായമുഖി ""എന്നാണ്‌... അല്ലാതെ ചായ അല്ല....അല്ലങ്കിൽ ചിന്നു എന്ന് വിളിച്ചാൽ പോരെ...... മുഖം കോട്ടിയവൾ... വന്ന് ഇടിച്ചിട്ടിട് പ്രസംഗിക്കുന്നോ.... " അവളുടെ വലം കൈ പുറകിലോട്ട് ചേർത്ത് വച്ചവൻ..... സോറി.... "" ഭദ്രേച്ചി കുളപടവിൽ ഉണ്ടെന്ന് പറഞ്ഞിട്ട് അങ്ങോട്ട് ഓടി പോയതാ... ചുണ്ട് കൂർപ്പിക്കുമ്പോൾ മൂക്കിന് താഴെ ഉള്ള കുഞ്ഞി മറുക് കൂടുതൽ ഭംഗി വച്ചിരുന്നു..... അപ്പോൾ നിനക്ക് എന്നേ കാണാൻ തോന്നിയില്ലേ.....ചിന്നു"""..... സച്ചുവിന്റെ കണ്ണുകളിൽ നിരാശ പടർന്നു... അടിഉണ്ടാക്കാൻ പോകുന്ന കവല ചട്ടമ്പികളോട് കൂടരുതെന്നു അച്ഛൻ പറഞ്ഞിട്ടുണ്ട്... അവന്റെ കൈ തട്ടി മാറ്റി താഴേക്കു ഇറങ്ങി അവൾ...... നിനക്ക് എന്നേ ഇഷ്ടം ആണെന്ന് എനിക്ക് അറിയാമെടി..... "" അവൻ വിളിച്ചു പറഞ്ഞതും പെണ്ണൊന്നു തിരിഞ്ഞു നിന്നു സംശയരൂപേണ അവനെ നോക്കി... എന്റെ അച്ഛനു പോലും ഇടക്ക് എന്നേയും കിച്ചുവിനെയും തമ്മിൽ തെറ്റും പക്ഷെ നീ എന്റെ ദേഹത്തെ ചൂടും ശ്വാസവും തിരിച്ചറിയുന്നു എങ്കിൽ നിന്റെ മനസിൽ ഞാൻ ഉണ്ട്.....

ഗോവണിയുടെ പിടിയിൽ പിടിച്ചു കൊണ്ട് മുന്പോട്ട് ആയുമ്പോൾ അവൻ കണ്ണുകൾ ചിമ്മി കാണിച്ചവളെ..... ഓ.. "" പിന്നെ എന്റെ ചിത്തുഏട്ടനും ആദിയേട്ടനും കേൾക്കണ്ട... ഉപ്പിലിടും നിങ്ങളെ...... നാക്കു നീട്ടി കാണിച്ചു ഓടി പോകുന്നവളുടെ നിഴൽ ആ ഭിത്തിയിൽ പ്രതിധ്വനിച്ചു നിന്നു....... എടി ഒരു ചായ... "" ചുമ്മാതെ എരിവ് കേറ്റാൻ വിളിചച്ചു പറഞ്ഞവൻ... പോടാ..... ""എന്നുള്ള വിളി കേട്ട് കൊണ്ട് മുകളിലേ കയറുമ്പോൾ കിച്ചുവും ദേവൂട്ടനും ഇറങ്ങി വന്നു........ എന്താടാ നിനക്ക് ഇപ്പോൾ ചായ വേണോ...?കിച്ചു സംശയത്തോടെ നോക്കി.... ആ ചായ നിനക്ക് ഉള്ളത് അല്ല മോനെ എനിക്കുള്ള ചായ ആണ് നീ വേറെ വല്ല കാപ്പിയും നോക്കിക്കോ... കിച്ചുവിന്റെ തോളിലൂടെ കൈ ഇട്ടു സച്ചു....... ഓഹ് മനസിൽ ആയി മോനെ... ചേട്ടായി കാണണ്ട നീ ആ ചായ കുടിക്കാൻ പോകുന്നത്.... കുറെ ആയില്ലേ അവളുടെ പുറകെ നടക്കുന്നു അവൾ ആണേൽ ഒടുക്കത്തെ ജാടയും കിച്ചു ഷർട്ടിന്റെ സ്ലീവ് മടക്കി വച്ചു..... അറിയില്ല കിച്ചു പണ്ട് എനിക്ക് പനി പിടിച്ചു കിടന്നപ്പോൾ വല്യൊത്തേക് അവൾ വന്നത് ഓർമ്മ ഉണ്ടോ....

ചേട്ടായിടെ കയ്യും പിടിച്ചു വന്നവൾ ദേഹം മുഴുവൻ ചൂട് കൂടി പനിച്ചു ഞാൻ കിടക്കുമ്പോൾ നിന്നെ പോലും എന്നിലേക്കു വരാൻ അച്ഛൻ വിലക്കിയപ്പോൾ മറ്റുള്ളവരെ പോലെ മാറി നിന്നില്ല അവൾ..... ചേട്ടായിടെ കൈ വിട്ട് ഓടി വന്നു എന്നിലെ ചൂടിനെ തണുത്ത കയ്യാൽ ഏറ്റു വാങ്ങിയവൾ..... അന്ന് മനസിൽ കയറിയത് ആണ്.... കുഞ്ഞേട്ട ചിന്നുസിനും ഏട്ടനെ ഇഷ്ടം ഒക്കെയാ... ആ വിശ്വാമിത്രനെ പേടിച്ചു പറയാത്തതാ... അങ്ങേരെ അല്ലിചേച്ചിടെ കയ്യിൽ കൊടുക്കാതെ നിങ്ങടെ പ്രേമം സക്‌സെസ്സ് ആകില്ല.... ദേവൂട്ടൻ ഇടയിൽ കയറി.... അവൻ പറയുന്നതിലും കാര്യം ഉണ്ട്... "" വല്യേട്ടൻ ഇനി ഇടം കോൽ ഇടില്ല അങ്ങേരെ ഭദ്ര പൂട്ടിക്കോളും..... കിച്ചു ചിരിച്ചു...... അപ്പോൾ നിലവിൽ സിംഗിൾ കിച്ചുവേട്ടൻ ആണല്ലോ.... "" കിച്ചുവേട്ടന് പറ്റിയത് ശ്രീക്കുട്ടി ആണ്..... അവളാകുമ്പോൾ വല്ലപ്പോഴും തിന്നാൻ വാങ്ങി കൊടുത്താൽ മതി.... വഴക് ഇല്ലാതെ അവിടെ ഇരുന്നോളും.........ദേവൂട്ടൻ പറയുമ്പോൾ സച്ചു വായ പൊത്തി ചിരി തുടങ്ങി.... എടാ പൊട്ട അവൾ എന്റെ സഹോദരി ആണ് എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല ... "" കിച്ചു കൈ എടുത്തു തൊഴുതു.... മുറ പെണ്ണ് അല്ലെ ദേവൂട്ടൻ സംശയത്തോടെ നോക്കി.... അത്‌ ഒന്നും അറിയില്ല എനിക്ക് അവൾ അനിയത്തികുട്ടിയ.... കിച്ചു മുഖം തിരിച്ചു...

അപ്പുറത് മാറി നിന്നു ആവണിയെ ഫോൺ ചെയ്യുന്ന ഉണ്ണി അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു... ഫോൺ കട്ട്‌ ചെയ്ത് മുറിയിലേക്കു നടന്നവൻ...... എന്റെ കാവിലമ്മേ "" ഒരു ചെകുത്താൻ സ്വയം തിരിച്ചു അറിഞ്ഞ് തുടങ്ങി.... മറ്റവൻ ഇനി എന്നാണോ എന്തോ.... ""? ... പറഞ്ഞൂ കൊണ്ട് വന്നത് രുദ്രന്റെ മുൻപിലും.... എന്താടാ പിറുപിറുക്കുന്നത് അവളുമായി വഴക് ഇട്ടോ.....? രുദ്രൻ ഒരു കപ്പ്‌ ചായയുമായി വന്നു . ഏയ്യ് അത്‌ ഒന്നും അല്ല രുദ്രേട്ട എന്റെ ചെകുത്താന്മാരുടെ കാര്യം ആലോചിച്ചത് ആണ്.... ഒരു പൊട്ടൻ ചിന്നുകുട്ടിടെ പുറകെ നടക്കുന്നുണ്ട് അവന് ഏതാണ്ട് വെളിവ് വീണിട്ടുണ്ട്... മറ്റേ പൊട്ടനെ എനിക്ക് അങ്ങോട്ട് പിടി കിട്ടുന്നില്ല..... ആരു കിച്ചു ആണോ....? മ്മ്.. അതെന്നെ... ഉണ്ണി സച്ചുവിന്റെ ഉള്ളിലെ അവൻ പോലും അറിയാത്ത ഭയം ആണ് ചിന്നുവിലേക് അവനെ നയിക്കുന്നത്.... രുദ്രൻ ചായ കപ്പ്‌ ചുണ്ടോട് അടുപ്പിച്ചു .. എന്ത് ഭയം....? സച്ചു ആരാ...? സൂര്യദേവന്റെ അംശത്തെ ഉള്കൊണ്ടവൻ..... അവന്റെ പാതി ആണ് ""ഛായദേവി ""അല്ലെ.... മ്മ്മ്... ""അത്‌ അറിഞ്ഞു അല്ലെ ഏട്ടൻ ചേച്ചിയമ്മക് മോള്‌ ഉണ്ടായപ്പോൾ പേരിട്ടത്.....

അവന്റ പാതിയുടെ പേര് തന്നെ ഉണ്ണി സംശയത്തോടെ നോക്കി... മ്മ്മ് അതിനു പിന്നിൽ ഒരു കഥ ഉണ്ട്.... "" രുദ്രൻ പുറത്തേക് ഇറങ്ങി കൂടെ ഉണ്ണിയും..... ഉണ്ണി... "" സൂര്യഭഗവാന്റെ ആദ്യഭാര്യ ആണ് സഞ്ജന ദേവി പക്ഷെ അദ്ദേഹതിന്റെ കഠിനമായ ചൂടിനെ പ്രതിരോധിക്കാൻ കഴിയാതെ ദേവി സ്വന്തം പിതാവായ വിശ്വകർമ്മവിലേക് തിരികെ പോയി പോകും മുൻപ് തന്റെ നിഴലിനെ അല്ലങ്കിൽ തന്റെ പ്രതിംബിബത്തെ ഭഗവാന് ഒപ്പം നിർത്തി.... തന്റെ രൂപം തന്നെ ആകയാൽ അതിനു ഛായ"" എന്ന് പേരും നൽകി........ ഇപ്പോൾ അവനിലെ അവൻ പോലും അറിയാത്ത ഭയം ആണ് സഞ്ജന ദേവിയെ പോലെ ചിന്നുവിനെ നഷ്ടം ആകുമോ എന്നത്..... രുദ്രേട്ട... "" ഉണ്ണി അവന്റെ കയ്യിൽ പിടിച്ചു.... എന്റെ കുഞ്ഞിന് അവളെ നഷ്ടം ആകുമോ...? അവന്റ ദുഃഖം കാണേണ്ടി വരുമോ എനിക്ക്..... ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.... ഉണ്ണി അങ്ങനെ ഒരു നഷ്ടം സംഭാവ്യം ആകാതെ ഇരിക്കാൻ ആണ് അവൾക്കു ഞാൻ ആ പേര് തന്നെ നൽകിയത്... സൂര്യദേവന്റെ കൂടെ ആ നിഴൽ എന്നും കൂടെ കാണും.... ""അവനിലെ തണൽ ആണ് അവൾ"""..........

ഒരർത്ഥത്തിൽ നീ പറഞ്ഞത് പോലെ അവൻ അറിയാതെ അവന്റെ സ്വത്വം തിരിച്ചു അറിഞ്ഞു തുടങ്ങി ...... അപ്പോൾ കിച്ചുവോ ഏട്ടാ....? അവൻ അഗ്നി ആണ്.... അവന്റെ പാതി അവനെ തേടി വരും ...... അവൾ ഇല്ല എങ്കിൽ അവൻ ഇല്ല... അവനെ ആരാധിക്കുന്നവർ പോലും അവളെയും ആരാധിക്കുന്നുണ്ട്.... അവൻ സമയം ആകും ആകുമ്പോൾ അവളിൽ അലിഞ്ഞു ചേരും...... രുദ്രൻ ഉണ്ണിയുടെ തോളിൽ പതിയെ പിടിച്ചു.... 💠💠💠💠 പുറകിലൂടെ തന്നെ വിരിഞ്ഞു മുറുകിയ കൈകൾ ചെറിയ മതിലിന്റെ മുകളിൽ നിന്നും എടുത്തു പൊക്കി തന്റെ നെഞ്ചോട് ചേർത്ത് വച്ചിരുന്നു ഭദ്രയെ..... കോലെ കേറി """""ആർദ്രമായി അവളുടെ ചെവിയോരം ചുണ്ടുകൾ ചേർത്തവൻ... ...... അവന്റെ ശ്വാസം ചെവിയുടെ പുറകിൽ തട്ടിയതും പെണ്ണൊന്നും പിടഞ്ഞു........ ആ...ആദിയെട്ടാ... "" ധാവണിക്കിടയിലൂടെ അണിവയറിൽ അവന്റെ കൈചൂട് പതിഞ്ഞതും പൊള്ളി പിടഞ്ഞവൾ..... കയ്യെത്തി ഇറുത്തു കൊണ്ടിരുന്ന എരിക്കിൻ പൂവ് അവരെ രണ്ട് പേരെയും സാക്ഷാൽ ഉമാമഹേശ്വരന്മാരെ പൊതിഞ്ഞു താഴേക്കു പതിച്ചു...... കണ്ടോ ഭഗവാന് ഉള്ള പൂവാണ്... മൊത്തം പോയി...

അവന്റെ കൈ വിടുവിക്കാൻ ശ്രമം നടത്തുമ്പോൾ വാക്കുകളിൽ പരിഭവം നിറഞ്ഞു...... നിന്റെ ദേവൻ ഞാൻ അല്ലെ.... അത്‌ എന്നിൽ തന്നെ വന്നു ചേർന്നില്ലേ... എന്റെതെന്നോ നിന്റേതെന്നോ വ്യത്യാസം ഇല്ലാതെ നമ്മളെ ഒരുമിച്ചു സ്നേഹിച്ചില്ലേ ഈ പൂവ്..... അവളെ താഴെ നിർത്തി മതിലിൽ ചിതറി കിടന്ന എരിക്കിൻ പൂവിൽ ഒരെണ്ണം കയ്യിൽ എടുത്തവൻ...... തന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന പെണ്ണിന്റെ നെറ്റിത്തടത്തിലൂടെ ആ പൂവിനാൽ ചിത്രം വരച്ചു കൊണ്ട് നീണ്ട നാസിക തുമ്പിൽ വന്നു നിന്നു..........അവന്റ ഓരോ നിശ്വാസത്തിൽ പോലും തങ്ങി നിൽക്കുന്ന പ്രണയം അവളുടെ ചെറു മുടിയിഴകളെ പോലും ഉണർത്തിയിരുന്നു............ പാതി കൂമ്പിയ മിഴികളോടെ അവനിലേക് ചേരുമ്പോൾ അവളുടെ കുഞ്ഞിളം അധരങ്ങൾ വിറകൊണ്ട് തുടങ്ങി...... ശ്വാസഗതി ഉയർന്നു പൊങ്ങി...... ദേഹം ആകെ കുളിരു കോരുമ്പോഴും മേൽചുണ്ടിനു മുകളിൽ പൊതിഞ്ഞ വിയർപ്പ്‌കണങ്ങളിൽ ഒരു തുള്ളി താഴേക്കു ഒലിച്ചിറങ്ങി അത്‌ വിറക്കുന്ന അധരങ്ങലേക്ക് പറ്റിച്ചേര്ന്നത് കാൺകെ കുഞ്ഞന്റെ കണ്ണുകൾ പാതി അടഞ്ഞു അവന്റെ അധരങ്ങൾ ആ വിയർപ്പുകണങ്ങളെ ഒപ്പി എടുക്കാൻ കൊതി പൂണ്ടു........ ചെറു കിതപ്പോടെ തന്റെ ചൊടികൾ ആ വിയർപ്പു കണത്തിലേക് ചേർത്ത് വെച്ചവൻ......

അവളിലെ ഉമിനീരിന്റെ ഉപ്പുരസവും ചേർത്തവൻ പതിയെ ആ കുഞ്ഞ് ചുണ്ടുകൾ നുണഞ്ഞു തുടങ്ങുമ്പോൾ ഇരുവരും കണ്ണുകൾ അടച്ചു പൂർണ്ണമായും തങ്ങളുടെ പ്രണയത്തിൽ ലയിച്ചു കഴിഞ്ഞിരുന്നു.. ..... കിതച്ചു കൊണ്ട് ഉയർന്നു പൊങ്ങുന്ന അവളുടെ ചെറുമാറിടത്തിലെ ഉയർച്ച താഴ്ചകൾ തന്റെ നെഞ്ചിന്കൂടിനു താഴെ പതിക്കുമ്പോൾ അവനിലെ ആവേശം കൂടി വന്നു....... ചെറിയ കുറുകലോടെ ഇടം കയ്യാൽ അവളുടെ വയറിലൂടെ ചുറ്റി ഒന്ന് കൂടി തന്നിലേക്കു ചേർക്കുമ്പോൾ വലം കൈ അവളുടെ മുടിയിഴകളെ കോർത്തു വലിച്ചു........... ഒടുവിൽ നാവുകൾ തമ്മിൽ പിണയുന്ന നിമിഷം മ്മ്ഹ "" മ്മ്ഹ.... "" അവളിൽ നിന്നും ഉയർന്നു വരുന്ന നേരിയ ശബ്ദതോടൊപ്പം ഇരുകൈകളിലെയും വിരലുകൾ കുഞ്ഞന്റെ ഇടുപ്പിനു ഇരുവശത്തു കൂടി അവന്റ തുണിയെ ചുറ്റി കൊണ്ടിരുന്നു............ ശങ്കു....... എടാ നീ എവിടാ..... ""? ഉറക്കെ ഉള്ള കുഞ്ഞാപ്പുവിന്റ ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു കൊണ്ട് അവളിൽ നിന്നും അടർന്നു മാറിയവൻ...... ആഹ്ഹ്... "" ഭദ്രേ ഞാൻ..... മുഖത്തെ വിയർപ്പു കണങ്ങളൊപ്പുമ്പോൾ ആണ് അവളുടെ ചുണ്ടുകളിൽ പൊടിഞ്ഞ ചോര തുള്ളികൾ കണ്ണിൽ ഉടക്കിയത്....

കുഞ്ഞാപ്പു വരും മുന്പ് പെട്ടന്ന് വലം കൈയിലെ തള്ളവിരൽ ആ ചൊടികളിലേക് നീണ്ടതും തല ഒന്ന് പുറകോട്ടു വലിച്ചവൾ.... അത്‌ വക വയ്ക്കാതെ അധരങ്ങളിൽ ആ ചോരമയം തൂത്തു കളയുമ്പോൾ വിരലുകൾ വിറകൊണ്ടു.......... എവിടെ എല്ലം അന്വേഷിച്ചെടാ നിന്നെ.... കുളത്തിന്റെ പടവുകൾ ഇറങ്ങി താഴേക്കു കുഞ്ഞാപ്പു വരുമ്പോൾ അവന്റെ കൈയിൽ തൂങ്ങി ചിന്നുകുട്ടിയും ഉണ്ട്........ കുഞ്ഞന്റെ മുഖത്തെ പകപ്പും ജാള്യതയും ഭദ്രയുടെ മുഖത്തെ നാണവും കണ്ടതും കുഞ്ഞാപ്പു തല ചെരിച്ചു ഇടം കൈലെ ചൂണ്ടു വിരൽ മീശയുടെ മേൽ വച്ചു ചിരിച്ചു തുടങ്ങി............... ആദിഏട്ടാ..... "" ചിന്നു ഓടി അവന്റെ കയ്യിലേക് ചേർന്നു..... (തുടരും ) NB ::: കുട്ടികളെ ഒന്ന് കൂടി പരിചയപ്പെടുത്താം.... രുദ്രൻ + വീണ = ആദിശങ്കരൻ ( കുഞ്ഞൻ ) ചന്തു + മീനു = ആദികേശവൻ ( കുഞ്ഞാപ്പു ), ആദിദേവ് ( ദേവൂട്ടൻ ) ഉണ്ണി + ആവണി = സൂര്യദേവ് (സച്ചു ), അഗ്നിദേവ് ( കിച്ചു ), ക്ഷമ ( മാളൂട്ടി ) കണ്ണൻ + രുക്കു = ആദിലക്ഷ്മി (ലെച്ചു ), ആദിശ്രീ ( ശ്രീക്കുട്ടി ) സഞ്ജയൻ + ഗൗരി = ഭദ്ര, അനന്തൻ അപ്പു നമ്പൂതിരി + മംഗള = ചിത്രഭാനു ( ചിത്രൻ, ചിത്തു എന്നൊക്കെ വിളിക്കും ), ഛായമുഖി ( ചിന്നു ) അജിത് + സോനാ = ആരവ് ""അല്ലിക്ക്‌ ""അച്ഛനും അമ്മയും ഇല്ല......... ഇടക്ക് ഒരു ആകാശ് വന്നത് അത്‌ സച്ചു കിച്ചു അവരുടെ കൂട്ടുകാരൻ ആണ്....... കുട്ടികളെ കൺഫ്യൂഷൻ വരുന്നുണ്ട് എങ്കിൽ പറയണം അതിന് ഉള്ള വഴി നോക്കാം....... ( തുടരും )...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story