ആദിശങ്കരൻ: ഭാഗം 110

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഓർമ്മയുടെ താളുകളെ ഭേധിച്ചു പുറത്തു വന്ന രുദ്രനെ രൂക്ഷമായി നോക്കി സഞ്ചയൻ.... "" എന്ത് പറ്റി സഞ്ചയ...? എനിക്ക് ജീവനെ തീരെ വിശ്വാസം ഇല്ല രുദ്ര... "" പിന്നെ എന്തിന് വേണ്ടി ആണ് അവൻ വല്യോത് വന്നു ഈ പൊറോട്ടു നാടകം കളിച്ചത്..... അവനെ വിശ്വസിക്കാൻ കൊള്ളില്ല.... വിശ്വസിച്ചേ മതിയാകൂ സഞ്ചയ.... "" ജാതവേദന്റെ കുബുദ്ധിയിൽ വീണു പോയത് ആണ് ജീവൻ അതെ തന്ത്രം അവൻ ഇവിടെയും പ്രയോഗിച്ചു...... മനസിലായില്ല...? സഞ്ചയൻ പുരികം ഉയർത്തി... സഞ്ചയ ജീവന്റെ കണ്ണുവെട്ടിച്ചു അച്ചുവിനെ നാട്ടിലേക് എത്തിക്കാൻ അവര്ക് കഴിയില്ല എന്ന് ഉറപ്പ് ആയതോടെ ജാതവേദന്റെയും വിശ്വംഭറബിന്റെയും കുബുദ്ധിയിൽ പിറന്ന ഒരു നാടകം ആണ് അത്.....അയാൾക് അറിയാം ഞാൻ വിചാരിച്ചാൽ മാത്രമേ മഹിതയും അച്ചുവും ഇവിടെ എത്തുക ഉള്ളു എന്ന്...... അതിനു വേണ്ടി എന്നെ കരുവാക്കി..... ആദ്യം കാളിദാസൻ എന്ന ഡ്രൈവർ ജഗന്റെ വിശ്വാസം പിടിച്ചു പറ്റി...

മഹിതയെ ജീവൻ ഉപദ്രവിക്കുന്നു എന്ന് വരുത്തി തീർത്തു എന്നിട്ടും ജഗൻ എന്നേ കോൺടാക്ട് ചെയ്യാൻ തുനിഞ്ഞില്ല അവന്റ ആ ശ്രമം പരാജയം ആയപ്പോൾ ജാതവേദൻ നേരിട്ട് വന്നു.... ജഗനിൽ ഭയം നിറച്ചു.... അയാൾ അവിടെ നിന്നും ഇറങ്ങിയ ഉടനെ കാളി ജഗന് അടുത്തേക് വന്നു ജഗനെ സഹായിക്കുന്നത് ആയി അവൻ അഭിനയിച്ചു.....മ്മ്ഹ്ഹ്.. "കാളിദാസന്റ സഹായത്തോടെ ജഗൻ എനിക്ക് കൈമാറിയ നമ്പർ മഹിതയുടെ തൊട്ട് അടുത്ത ഫ്ലാറ്റിലെ ഫാമിലിയുടെത് ആയിരുന്നു.... ആ കുടുംബം മുഖേന അവരെ നാട്ടിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു......"" പക്ഷെ അവിടെ ഒളിഞ്ഞിരുന്ന മറ്റൊരു ചതി....."" രുദ്രന്റെ കണ്ണുകളിൽ അഗ്നി പാറി... എന്ത് ചതി... "" സഞ്ചയന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... അന്ന് മഹിതയെയും അച്ചുവിനെയും കാത്തു മറ്റൊരാൾ എയർപോർട്ടിൽ ഉണ്ടായിരുന്നു...."" വിശ്വംഭരൻ .... പക്ഷെ അയാളുടെ കണക്കു കൂട്ടലുകൾ അവിടെ തെറ്റി.... മനസിൽ ആയില്ല... ""??

സഞ്ചയ നീ ഓർക്കുന്നുണ്ടോ അല്പം മുൻപ് ഞൻ പറഞ്ഞത്..."" യഥാർത്ഥത്തിൽ മഹിതയെ കൂട്ടി കൊണ്ട് വരാൻ എയർപോർട്ടിൽ പോകേണ്ടത് ഞാൻ ആയിരുന്നു.... ഞാൻ വരും എന്ന് തന്നെയാണ് അവളെ സഹായിച്ച ആ ഫാമിലിയോട് ഞാൻ പറഞ്ഞതും........എന്റെ കാറിന്റെ നമ്പർ വരെ അവര്ക് കൈ മാറി... അത് അവർ എന്നോട് ചോദിച്ചു വാങ്ങിയത് ആണ്... ഹ്ഹ"""രുദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് തുടർന്നു "".....പക്ഷെ മഹിത എയർപോർട്ടിലേക് തിരിച്ചു കഴിഞ്ഞ് ഒരു മെയിൽ വന്നു പിറ്റേന്ന് ചന്തുവിന് ഓഫിഷ്യൽ കോൺഫറൻസ് ഉണ്ടെന്നു ആയിരുന്നു അതിന്റ കണ്ടെന്റ് .... "" ഒഴിവാക്കാൻ കഴിയാത്ത മീറ്റിംഗ് ആയിരുന്നു അത് സൊ ചന്തുവിനെയും കൊണ്ട് പോകാൻ ഞാനും,മഹിതയെ കൂട്ടാൻ കണ്ണനും ഉണ്ണിയും പോകും എന്നും ആ രാത്രി പ്ലാൻ മാറ്റി...... ശേഷം ഉറങ്ങാൻ പോയ ഞാൻ....... രുദ്രൻ ഒന്ന് നിർത്തി കൊണ്ട് തുടർന്നു.... അന്ന്... അന്ന് രാത്രിയാണ് ഞാനും വാവയും ആ കൊടും താപം അനുഭവിച്ചത് ...

ചന്തുവിനെ ഓഫിസിൽ ആക്കി കൊണ്ട് ആ താപത്തിന്റെ പൊരുൾ തേടി ഞാൻ പുതുമന അച്ഛന് അടുത്തേക് പോയി...അദ്ദേഹത്തിന്റെ ഗുരുനാധൻ നൽകിയ ഗ്രന്ധം എടുക്കാൻ...... എന്നിട്ട്...? ഹരികുട്ടൻ ആകാംഷയോടെ നോക്കി... എന്നിട്ട് എന്താ.. "" എയർപോർട്ട് റോഡിൽ എന്റെ വണ്ടി നമ്പർ നോക്കി കിടന്ന വിശ്വംഭരന്റെ ഗുണ്ടകളുടെ മുൻപിലൂടെ കണ്ണനും ഉണ്ണിയും സാക്ഷാൽ ദുർഗപ്രസാദിന്റെ കാറിൽ അവരെയും വിളിച്ചു കൊണ്ട് ഇങ്ങു വന്നു..... ങ്‌ഹേ.. "" ഹരികുട്ടൻ വായ പൊളിച്ചു.... എന്റെ ഹരികുട്ടാ.. """ ആ ഫാമിലിയുടെ സഹാത്തോടെ മഹിതയുടെയും എന്റെയും നീക്കങ്ങൾ വിശ്വംഭരൻ അളന്നു... പക്ഷെ അന്ന് രാത്രി ഞാൻ മാറി ആ സ്ഥാനത് കണ്ണനും ഉണ്ണിയും പോയത് അവര്ക് അപ്ഡേഷൻ കിട്ടിയില്ല.....""എനിക്ക് പകരം കണ്ണനെയും ഉണ്ണിയേയും അവിടെ വച്ചു കണ്ട അയാൾക് മറ്റൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു... ഇതെങ്ങനെ നീ അറിഞ്ഞു...സഞ്ചയൻ ചിരിയോടെ നോക്കി...

അത് അറിയാൻ വല്യ പാടില്ലല്ലോ... ""ജഗനിൽ നിന്നും ജീവനിൽ നിന്നും മനസിലാക്കിയ അറിവ് അനുസരിച്ചു മഹിത ഇവിടെ എത്തിയത് അവന്റെ ബുദ്ധി ആണെന്ന് ഊഹിക്കാമല്ലോ...""അപ്പോൾ പിന്നെ അവൾ അവിടെ നിന്നും ഫ്ലൈറ്റ് കയറും വരെ മാത്രമേ എനിക്ക് ഉള്ള റോൾ അവർ നിശ്ചയിച്ചിട്ടുള്ളു.... ശേഷം റോൾ വിശ്വംഭരന് ആയിരുന്നു...... അപ്പോൾ പിന്നെ അയാൾ അതിനു വേണ്ടി നേരത്തെ പദ്ധതി ഇട്ടു കാണുമല്ലോ... അത് കൊണ്ട് എയർപോർട്ടിലെ അന്നത്തെ എൻട്രി ഉൾപ്പടെ cctv യും ചെക്ക് ചെയ്തു.... അതിനു ചന്തു ആണ് സഹായിച്ചത്..... അതിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വ്യക്തം ആയിരുന്നു....... പിന്നെ ജീവൻ...? അവൻ എന്തിനാ വല്യോത് വന്നത്... സഞ്ചയന്റെ അതെ സംശയം മൂർത്തിയിലും ഹരികുട്ടനിലും നിറഞ്ഞു..... പറയാം..."" സഞ്ചയ മഹിതയും അച്ചുവും അവിടെ നിന്നും പോന്നതിനു ശേഷം ആകെ ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു ജീവൻ.. "" അവൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല... വിശ്വംഭരൻ ആണ് ഇതിനു പിന്നിൽ എന്ന് ഉറച്ചു വിശ്വസിച്ച ജീവൻ അയാളെ തേടി ചെന്നൈയിലേക് വന്നു....

വിശ്വംഭരനോട് അതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടായി.... അവർ അയാളുടെ പക്കൽ അല്ല എന്നും എന്റെ അടുത്ത് ആണെന്നും അതിനു കാരണക്കാരൻ ജഗൻ ആണെന്നും അറിഞ്ഞ ജീവൻ വർഷങ്ങൾക് ശേഷം ജഗനെ കണ്ടു.... ഓഹ്.. " അത് ശരി.... അതാണ് അല്ലെ ജഗൻ പറഞ്ഞത് അവനെ കാണാൻ ജീവൻ വന്നു എന്ന് ...മൂർത്തി തലയാട്ടി.. അതെ മൂർത്തി അമ്മാവാ .. ""അതിനു ശേഷം കേരളത്തിലേക്ക് തിരിച്ച ജീവന്റെ ഉദ്ദേശ്യം മറ്റൊന്ന് ആയിരുന്നു... രുദ്രന്റെ കണ്ണുകൾ ഒന്ന് കൂടി തിളങ്ങി..... എന്ത്...? എന്തായിരുന്നു...? സഞ്ചായനിൽ ആകാംഷ നിറഞ്ഞു.... ജിത്തു മോനെ കണ്ടെത്തി മഹിതയുടെ കൈകളിൽ ഏൽപ്പിക്കണം......"" അവനെയും സുരക്ഷിതം ആയ കൈകളിൽ ഏല്പിച്ചു കൊണ്ട് അവളോട് മാപ്പ് പറഞ്ഞു സർവ്വ പാപങ്ങൾക് പരിഹാരം കാണാൻ ഒരു തീർത്ഥ യാത്ര..... എന്നിട്ട് ആ തീർത്ഥ യാത്ര ചെന്നു നിന്നത് ആശുപത്രിയിൽ ആണല്ലോ.."" എനിക്ക് അറിയേണ്ടത് അത് ആണ്.... സഞ്ചയൻ വാക്കുകൾ അല്പം കടുപ്പിച്ചു....

ഹ്ഹ്...പറയാം...രുദ്രൻ നേർമ്മയായി ചിരിച്ചു.... "" ജിത്തു മോനെ തേടിയുള്ള അവന്റ യാത്ര അത് ചെന്ന് നിന്നത് ജാതവേദന്റെ അടുത്ത് ആണ്.....""""" രുദ്ര... "" നീ എന്തൊക്കെയ്യ ഈ പറയുന്നത്... സഞ്ചയന്റെ കണ്ണുകൾ വികസിച്ചു.... അതെ സഞ്ചയ... "" തന്റെ മകന് വേണ്ടി ജീവൻ ഏറ്റുമുട്ടാൻ ചെന്നത് ജാതവേദന് അടുത്തേക് തന്നെ ആണ് ...... സമനില തെറ്റിയ ജീവന്റെ പൂർണ്ണ നിയന്ത്രണവും അവൻ ഏറ്റെടുത്തു...... വീണ്ടും അവന്റെ നിർദേശങ്ങൾ ജീവനിൽ അടിച്ചേല്പിച്ചു.... പഴയ ജീവനെ അവൻ വീണ്ടും വാർതെടുത്തു......വല്യോത് അന്ന് ആരും ഇല്ല എന്ന് കോകിലയുടെ നിർദേശം കിട്ടിയ ഉടനെ അവൻ ജീവനെ വല്യോത്തേക് അയച്ചു അച്ചുവിനെ പിടിച്ചു കൊണ്ട് വരാൻ ....... പക്ഷെ നിനക്ക് അറിയാമല്ലോ നമ്മുടെ കൂടെ ഉള്ളത് സാക്ഷാൽ സിദ്ധി വിനായകൻ ആണ് കുട്ടികൾക്കു വഴി തെളിക്കാൻ..... അന്നും അവന്റ സഹയ്താൽ ജീവനെ നിഷ്പ്രയാസം നേരിടാൻ നമുക്ക് കഴിഞ്ഞു....

(ഓർമ്മ ഉണ്ടെന്നു കരുതുന്നു ആകാശിന് ആക്റ്റീവ മേടക്കാൻ പോയി തിരികെ വരുമ്പോ ആണ് ജീവൻ അവിടെ വന്നത്....part 62) രുദ്രൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തുടർന്നു.....സഞ്ചയ കുറച്ചു മുൻപ് ഞാൻ പറഞ്ഞില്ലേ ജീവനെ നിയന്ത്രിക്കുന്ന ശക്തി അത് ജാതവേദൻ തന്നെ ആണോ എന്ന് ഉറപ്പിക്കാൻ ഞാൻ ഉണ്ണിയേയും കൂട്ടി ജീവൻ അഡ്മിറ്റ്‌ ആയ ഹോസ്പിറ്റലിൽ പോയത്.... അതെ.. "" അപ്പോൾ ആണല്ലോ നീ അവിടെ ജാതവേദനെ കണ്ടതും... പിന്നീട് ജഗനെ തേടി പോയതും........സഞ്ചയൻ തല മെല്ലെ കുലുക്കി... മ്മ്മ്.. "" അതിനു കാരണം ഉണ്ട്... "" എന്റെ കൈകളിൽ കിടന്നു പിടയുന്ന ജീവന്റെ ഉപബോധ മനസിൽ നിന്നും ഞാൻ ആ വിളി കേട്ടു.....രുദ്രൻ കണ്ണൊന്നു അടച്ചു.......""""രുദ്രന്റെ കണ്മുൻപിലേക് ആ നിമിഷം കടന്നു വന്നു...തന്റെ വലത്തേ കൈയിൽ ഇരുന്നു നുറുങ്ങുന്ന ജീവന്റെ വലത്തെ മുട്ടുകാൽ.... ആ വേദനയിൽ രുദ്രന്റെ കൈയിൽ മുറുകെ പിടിച്ചു ജീവൻ....

വേദനയാൽ നിറഞ്ഞൊഴുകുന്ന കണ്ണുനീരിൽ അവന്റ ചുണ്ടുകൾ മന്ത്രിച്ചു......... """"""""""""""എന്റെ മഹാദേവ....."""""""" ആഹ്ഹ...രുദ്രൻ ഞെട്ടി പിടഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു..... ജീവന്റെ ആ ശബ്ദം അവന്റെ നെഞ്ചിലേക് വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി........"""" എന്താ രുദ്ര... "" സഞ്ചയൻ അല്പം മുന്പോട്ട് വന്നു.... ഏയ് ഒന്നും ഇല്ലാ.. "" രുദ്രൻ കണ്ണൊന്നു വെട്ടിച്ചു..... നെഞ്ചിൽ ഒരു പിടച്ചിൽ രുദ്രനെ പൊതിഞ്ഞു..... അതിനെ തരണം ചെയ്തവൻ സഞ്ചയനെ നോക്കി... സഞ്ചയ ആ നിമിഷം ഞാൻ അറിഞ്ഞു എവിടെയൊ നന്മ ഒളിഞ്ഞിരിക്കുന്ന ജീവന്റെ ഹൃദയം.....അവനെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു....അതിന് ഉത്തരം തേടി പോയത് ആണ് അന്ന് ഹോസ്പിറ്റലിൽ.....അവിടെയും അവന്റെ നിയന്ത്രണത്തിൽ പിടയുന്ന ജീവനെ ആണ് കാണാൻ കഴിഞ്ഞത്....അവിടെ വച്ചു ഞാൻ കണ്ടു വലത് കഴുത്തിൽ നാഗ രൂപത്തിൽ കറുത്ത അടയാളം ഉള്ള വിശ്വംഭരന്റെ ഡ്രൈവർ.......കാളിദാസനെ... """" ( part പറയുന്നുണ്ട് അവര്ക് അടുത്ത് കൂടി പോയ ഡ്രൈവർ ).....

രുദ്രൻ അത് പറയുമ്പോൾ കഴുത്തു വരെ നീണ്ട താടിയിൽ പിടിച്ചു കൊണ്ട് എന്തോ ആലോചനയിൽ ആണ് സഞ്ചയൻ.. സഞ്ചയ """ രുദ്രാന്റെ ശബ്ദം കേട്ടതും ഒന്ന് ഞെട്ടി തല ഉയർത്തി സഞ്ചയൻ....രുദ്രൻ അത് ശ്രദ്ധിചിട്ടും തന്റെ വാക്കുകൾ തുടർന്നു..... സഞ്ചയ.. "" ഉള്ളിൽ നിന്നും വന്ന ജീവന്റെ ആ... ആാാ.. വിളി അത് ആണ് ഇന്ന് നമുക്ക് വഴി കാട്ടി ആയത്.......രുദ്രന്റെ ശബ്ദം ഒന്ന് ഇടറി..അത് കൊണ്ട് ആണല്ലോ ഞാൻ ജഗനെ തേടി പോയതും ജാതവേദന്റ് ഉദ്ദേശ്യം അറിയാൻ കഴിഞ്ഞതും....""" കുഞ്ഞേ... "" കുഞ്ഞ് എല്ലാം അറിയുന്നവൻ അല്ലെ.... ഈ ആപത്തുകൾ മുൻപിൽ കണ്ടു എങ്കിൽ തടുക്കാമായിരുന്നില്ലേ.....?? മൂർത്തിയുടെ കണ്ണിൽ അല്പം നീർതുള്ളി വന്നു.... മൂർത്തി അമ്മവാ ഒരിക്കൽ പറഞ്ഞത് വീണ്ടും വീണ്ടും ഞാൻ പറയുന്നു.... ഞാൻ സാധാരണ മനുഷ്യൻ ആണ്.... .....മനുഷ്യന്റെ ചാപല്യങ്ങൾ എല്ലാം അനുഭവിക്കാൻ വിധിക്കപ്പെട്ടവൻ ആണ്......"""ഓരോ നിമിഷങ്ങളും ഓരോ സന്ദർഭങ്ങളും എനിക്കോ കുഞ്ഞനോ തരുന്ന സൂചനകൾ ആണ് ഞങ്ങളെ മുന്പോട്ട് നയിക്കുന്നത് അല്ലാതെ ഞങ്ങൾ മജീഷ്യൻമാർ അല്ല.... രുദ്രേട്ടാ.. ""

അപ്പോൾ പിന്നെ സംരക്ഷിച്ച ഈ കൈകൾ തന്നെ എന്തിനാണ് അച്ചുവിനെ അവനു വിട്ടു കൊടുത്തത്....ഇത് ജഗനോടും ജീവനോടും മഹിതയോടും പിന്നെ....പിന്നെ... പിന്നെ പാവം കിച്ചുവിനോടും കാണിക്കുന്ന ക്രൂരത അല്ലെ.... ഹരികുട്ടൻ നേരിയ കുറ്റപ്പെടുത്താലോടെ രുദ്രനെ നോക്കുമ്പോൾ അവിടെയും സ്വത സിദ്ധമായ പുഞ്ചിരി നൽകി രുദ്രൻ....... ഹരികുട്ട ജഗനും ജീവനും അതിലുപരി അച്ചുവിന് എന്റെ ശങ്കരൻ ഒരു വാക്ക് നൽകിയിരുന്നു അവളുടെ കുഞ്ഞ് അനുജനെ ജിത്തു മോനെ തിരികെ നൽകാം എന്ന്....""ജിത്തു മോന് വേണ്ടിയാണ് ഇന്ന് അച്ചുവിനെ എനിക്ക് അവനു വിട്ടു കൊടുക്കേണ്ടി വന്നത്.. രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു...... അപ്പോൾ ആ കുഞ്ഞ് അവന്റ അടുത്തുണ്ടോ ആ ജാതവേദന്റെ കൈയിൽ... മൂർത്തിയുടെ കണ്ണുകൾ വിടർന്നു.... മ്മ്മ്..""അവർ രണ്ടുപേരും കാളിദാസന്റെ കൈകളിൽ ഉണ്ട് ....രുദ്രന്റെ കണ്ണുകൾ പിടച്ചു.... കാളിദാസന്റെ കൈകളിലോ....""

അവൻ എന്തിനാ അവരെ പിടിച്ചു വച്ചിരിക്കുന്നത്..... സഞ്ചയന്റെ ശബ്ദം ഉയർന്നു...... അതെ കാളിദാസൻ....."""ജാതവേദന്റെ മറ്റൊരു രൂപം...രുദ്രന്റെ കണ്ണുകളിൽ അഗ്നി പാറി..... ഹ്ഹ... "" .....അവന്റെ ശക്തിയും ഊർജവും പകർന്നു നൽകി അവൻ വളർത്തി എടുത്ത മറ്റൊരു മുഖം....."""""""'""""”പരകായ പ്രവേശത്തിന്റെ ഭീകരമായ അവസ്ഥ........."""""""""രുദ്രന്റെ മുഖം തീ പോലെ ചുവന്നു.....അറയിലെ ചെറു മണികൾ ആടി ഉലഞ്ഞു........... """"കാളിദാസൻ... "" രുദ്ര.... "" ആരാണ് ഈ കാളി...... കാളിദാസൻ.... സഞ്ചയന്റെ കണ്ണുകളിൽ സംശയവും അതിനോടൊപ്പം ഭയവും നിറഞ്ഞു........ അവൻ... അവൻ ....... വാക്കുകൾക്ക് ആയി പരതി .."""""""""" """"""""""വേളൂർ മഠത്തിൽ കാളിദാസൻ............... """" ഹ്ഹ... എന്റെ കുഞ്ഞുങ്ങളുടെ ജീവൻ എടുക്കാൻ വന്ന രാക്ഷസൻ....രുദ്രന്റെ കണ്ണിൽ അഗ്നി പാറി..... രുദ്രാ................. "" സഞ്ചയന്റെ ശബ്ദം ഉയർന്നു പൊങ്ങുമ്പോൾ .....""

""" രുദ്രൻ ആകെ വെട്ടി വിയർത്തിരന്നു..... മുഖം വീണ്ടും തീ പോലെ ചുവന്നു പൊങ്ങി........ """"വേളൂർ മഠത്തിൽ കാളിദാസൻ... ""അവൻ... അവൻ ജീവിച്ചിരിക്കുന്നു എന്നോ......നീ എന്താ ഈ പറയുന്നത്..... സഞ്ചയന്റെ നെഞ്ചിടുപ്പ് വർധിച്ചു........ ഇന്നും.... ഇന്നും എന്റെ ഉള്ളിലെ നോവാണ് ആ കുഞ്ഞുങ്ങൾ........ഹ്ഹ..ഹ്ഹ... സഞ്ചയൻ നിന്നണച്ചു..."""""വലത് കഴുത്തിൽ നാഗത്തിന്റെ അടയാളവുമായി ജന്മം കൊണ്ടവൻ....അല്പം മുൻപ് നീ ആ അടയാളം പറഞ്ഞപ്പോൾ എന്റെ ഉള്ളിലേക്കു കടന്നു വന്നത് ആ പന്ത്രണ്ട് വയസുകാരൻ ആയിരുന്നു...അവൻ ഇരിക്കത്തൂർ മനയുടെ നാശത്തിന് കാരണം ആകും എന്നു ജാതകം എഴുതിയത് ഞാൻ"""......പക്ഷെ... പക്ഷെ വിധി അഗ്നിയുടെ രൂപത്തിൽ അവന്റെ ജീവൻ എടുത്തപ്പോൾ എല്ലാം മറന്നു ഞാനും കരഞ്ഞു....സഞ്ചയന്റെ കണ്ണുകൾ നാലുപാട് പാഞ്ഞു..... ആ വിധി മറിച്ചായിരുന്നു സഞ്ചയ.... കാളിദാസൻ ആ അഗ്നിക്ക് ഇര ആയില്ല..രുദ്രൻ നിഷേധാർത്ഥത്തിൽ തലയാട്ടി... ഒരിക്കലും ഇല്ല കുഞ്ഞേ.... വെന്ത് വെണ്ണീറായി കിടക്കുന്ന ആ രണ്ട് കുഞ്ഞുങ്ങളുടെ ശരീരം ഞാൻ നേരിട്ട് കണ്ടത് അല്ലെ........

കാളിദാസനും... ഉള്ളതിൽ ഇളയ പെൺകൊടി ഭാമയും"""..... എന്റെ കണ്മുൻപിൽ ഞാൻ കണ്ടത് ആണ് എന്റെ കണ്ണുകൾ കള്ളം പറയില്ല.....മൂർത്തി രുദ്രന് മുൻപിൽ തർക്കിച്ചു.... ആയിരിക്കാം മൂർത്തി അമ്മാവാ.... പക്ഷേ കാളിദാസൻ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് നിഷേധിക്കാൻ ആവാത്ത സത്യം മാത്രം ആണ്.......രുദ്രന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു.. ഒന്നും മനസിൽ ആകുന്നില്ല രുദ്ര.... പകുതി കത്തി അമർന്ന വേളൂർ മനയിൽ ഇന്ന് ആരും അവശേഷിക്കുന്നില്ല..... പറയുകയാണെങ്കിൽ മഹിമയ്ക്ക് ജനിച്ച ആ പൈശാചിക ശക്തിയുടെ മരണവും വേളൂർ മനയുടെ അന്ത്യവും ഒരേ ദിവസം തന്നെ അല്ലെ പകലും രാത്രിയും എന്നൊരു വ്യത്യാസം മാത്രം........ പിന്നെ എങ്ങനെ കാളി... കാളിദാസൻ ......"""സഞ്ചയന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു..... സഞ്ജയ വർഷങ്ങൾക് മുൻപേ കത്തിയമർന്ന വേളൂർ മഠത്തിൽ പിന്നീട് നീ പോയിട്ടുണ്ടോ...രുദ്രന്റെ ചോദ്യം ശരം പോലെ സഞ്ചയനിൽ വന്നു നിന്നു..... ഇല്ല..

"" ഇല്ല രുദ്ര.... നീ തന്നെ അല്ലെ എന്നോട് പറഞ്ഞത് ഇനി ആ മഠവുമായി നമുക്ക് ഒരു ബന്ധവും വേണ്ട എന്ന്..... അതിനാൽ ചിത്രന് പോലും വേളൂർ മഠത്തെ കുറിച് അധികം അറിവുകൾ കാണാൻ വഴി ഇല്ല.....അതെ കുറിച്ച് അവനോട് ഒന്നും സംസാരിക്കരുത് എന്ന് അപ്പുവേട്ടനും ഉണ്ണിയേട്ടനും പോലും നിർദേശം നൽകിയിരുന്നു.. ( അപ്പു നമ്പൂതിരി ഉണ്ണി നമ്പൂതിരി... അവരെ മറന്നില്ലല്ലോ...) മ്മ്.. "" എന്നാൽ എന്റെ മകൻ ആദിശങ്കരൻ അവൻ അവന് അറിയാം..... വേളൂർ മഠത്തെ കുറിച്ച്......കാളിദാസനെ കുറിച്ച്........ എങ്ങനെ...? ആദി എങ്ങനെ അറിഞ്ഞു.... ഇവിടെ ചിത്രന് പോലും അറിയാത്ത കാര്യങ്ങൾ അവന് എങ്ങനെ അറിയാം........സഞ്ചയൻ സംശയത്തോടെ രുദ്രനെ നോക്കുമ്പോൾ ആ മുഖത്ത് ചിരി വിടർന്നു.......... "" അവൻ കാളിദാസനിൽ എങ്ങനെ എത്തി ചേർന്ന് എന്നുള്ളത് ഞാൻ പറയാം...... പക്ഷെ അതിനു മുൻപ് എന്റെ കുഞ്ഞുങ്ങൾ ഒരാൾ പോലും നഷ്ടം ആകാതെ എല്ലാവരും എന്റെ അടുത്ത് എത്തണം....

എല്ലാവരും... """"""എല്ലാവരും....രുദ്രൻ ഒന്ന് കൂടി തറപ്പിച്ചു പറഞ്ഞു..... അപ്പോൾ ആദി പോയത് വേളൂർ മഠത്തിലേക്ക് ആണോ...."" പറ രുദ്ര... സഞ്ചയൻ അല്പം മുന്പോട്ട് വന്നു.... അതെ... ""രുദ്രൻ എഴുനേറ്റു അല്പം മുന്പോട്ട് വന്നു കൈ കെട്ടി നിന്നു......"""സഞ്ചയ.....ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്ക് അറിയില്ലേ.... മ്മ്മ്..."" ഇന്ന് ചന്ദ്രഗ്രഹണം...പതിമൂന്നു വർഷങ്ങൾക് ശേഷം രൂപം കൊള്ളുന്ന അത്യപൂർവ്വം ആയ ഗ്രഹണം...... ചന്ദ്രന്റെ എല്ലാ ശക്തിയും കുറച്ചു മണിക്കൂറുകൾ നിശ്ചലം ആകുന്ന അവസ്ഥ.... ഭൂമിയിൽ അതിന്റെ വിഷം ഏൽക്കാതെ ഇരിക്കാൻ ദിവസങ്ങൾക് മുൻപേ ആചാര്യന്മാർ പൂജ വിധികൾ ചെയ്ത് തുടങ്ങി.... പറഞ്ഞു തീർന്നതും """"ആ """" ഒരു ഞെട്ടലോടെ സഞ്ചയൻ ഒന്നു നിർത്തി കൊണ്ട് രുദ്രനെ നോക്കി...."""ആ കണ്ണുകൾ സഞ്ചയനുമായി കോർത്തു... സഞ്ചയ.... ""ഇന്ന് ഉച്ചക്ക് മൂന്നര തൊട്ടു ചന്ദ്രഗ്രഹണം തുടങ്ങും......

.വ്യക്തമായി പറഞ്ഞാൽ ഗ്രഹണ സമയത്തെ വിഷം ഭൂമി ആഗിരണം ചെയ്യും.. """അല്ലെ...രുദ്രൻ സഞ്ചയന്റെ മുഖത്തേക്ക് ഉറ്റ് നോക്കി... അതെ.."" അത് കൊണ്ട് മൂന്നര തൊട്ടു മനയിലെ പൂജാധി കർമ്മങ്ങൾ നിർത്തി വയ്ക്കും അത് പോലെ മറ്റ് ക്ഷേത്രങ്ങളിലും അങ്ങനെ തന്നെ ഗ്രഹണം പൂർത്തി ആയതിനു ശേഷം മാത്രമേ ശ്രീകോവിൽ തുറക്കൂ......""" രുദ്ര.. ""എന്താ... എന്താ അവന്റ ഉദ്ദേശ്യം.... വിശ്വജിത് അവനെ എന്തെങ്കിലും അപകടം കാത്തിരുപ്പുണ്ടോ.... സഞ്ചയന്റെ ഹൃദയം പിടച്ചു....മൂർത്തിയും ഹരികുട്ടനും ഒന്നും മനസിൽ ആകാതെ പരസ്പരം നോക്കി.. മ്മ്മ്...""ഉണ്ട്....ജാതവേദൻ കാത്തിരുന്ന ദിവസം ആണ് ഇന്ന്.... വിശ്വജിത്തിനു ഇപ്പോൾ പതിമൂന്ന് വയസുണ്ട്..... അവൻ ജനിക്കുന്നതിനു ഏതാനും മാസങ്ങൾക് മുൻപ് ആണ് ഇതേ പോലെ ഒരു ഗ്രഹണം നടന്നത്...അതായത് പതിമൂന്ന് വർഷം മുൻപ്....പിന്നീട് അവൻ കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി ആണ്.... ഗ്രഹണം തുടങ്ങും മുൻപ് അവൻ ചെയ്യുന്ന കടുത്ത ആഭിചാരത്തിന്റെ ഫലം ആയി ജിത്തുവിൽ നിന്നും പുറത്തേക് വരുന്നത് കൊടും വിഷം ആയിരിക്കും....

അത്... അത് എന്റെ കുഞ്ഞനെ ആണ് ബാധിക്കുന്നത്....""""ഗ്രഹണം തുടങ്ങി കഴിഞ്ഞാൽ അത് അവന്റ സിരകളിൽ ബാധിക്കും പിന്നെ പഴയ ആദിശങ്കരനെ നമുക്ക് തിരികെ ലഭിക്കില്ല......""ആഹ്ഹ്"" രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു..... രുദ്ര... """ സഞ്ചയന്റെ ഹൃദയം ഒന്ന് പിടച്ചു...എന്റെ ആദി അവന് ഒന്നും വരില്ല.... സിദ്ധാർഥ്ന്റെ രുദ്രാക്ഷം ആണ് അവന്റ കഴുത്തിൽ അവന്റ രക്ഷ അതാണ്..... സഞ്ചയൻ ദീർഘമായി ഒന്ന് നിശ്വസിച്ചു...... കണ്ണുകളിൽ വീണ്ടും സംശയം നിറഞ്ഞു അത് രുദ്രനിൽ ചെന്നു നിന്നു... രുദ്ര.. ""അപ്പോൾ..അപ്പോൾ അച്ചു അവളെ എന്തിനാണ് അവൻ കൊണ്ട് പോയത്.... ""അച്ചുവിന്റെ പതിനാറാം പിറന്നാൾ നാളെ ആണ് ആ കർമ്മവും വിശ്വജിതുമായി എന്തെങ്കിലും ബന്ധം ഉണ്ടോ...?സഞ്ചയന്റെ സംശയം ഹരികുട്ടനിലും മൂർത്തിയിലും നിറഞ്ഞു.... സഞ്ചയ അതിനുള്ള ഉത്തരം അല്പം മുൻപ് നീ തന്നെ പറഞ്ഞിരുന്നു..... രുദ്രന്റെ ചുണ്ടിൽ നേർത്ത ചിരി പടർന്നു.... ഞാനോ...? ഞാൻ എപ്പോൾ പറഞ്ഞു.... സഞ്ചയന്റെ പുരികം ഉയർത്തി.... മ്മ്ഹ്ഹ്.."" ഗ്രഹണ സമയത്ത് ശ്രീകോവിൽ പോലും അടച്ചിടും എന്ന് നീ പറഞ്ഞില്ലേ.... "

" അത് തന്നെ ആണ് അതിനുള്ള ഉത്തരം..... .... ചന്ദ്ര ദേവനു സംഭവിക്കുന്ന ശക്തി ക്ഷയം ആണ് ഗ്രഹണം..... ആ സമയത്ത് ഈശ്വരൻമാരുടെ ശക്തി ക്ഷയിക്കും...""ഈശ്വരൻ എന്ന സങ്കല്പം തന്നെ അഗ്നിയാണ് അവന്റ ഭാര്യയെ സ്വന്തം ആക്കാൻ അല്ലങ്കിൽ അടിമ ആക്കാൻ ഇതിലും നല്ലൊരു അവസരം അവന്റെ മുൻപിൽ ഇല്ല.... ""മ്മ്ഹ്ഹ്.. അച്ചുവിന്റെ പതിനാറോ പതിനേഴോ അല്ലങ്കിൽ പതിനെട്ടു ഏത് പ്രായം വേണമെങ്കിലും അവനു ഈ കർമ്മതിനു വേണ്ടി അവളെ ഉപയോഗിക്കാം... പക്ഷെ പതിനാറു വയസ് തന്നെ അവൻ തറപ്പിച്ചു പറഞ്ഞത് അവിടെ ആണ് എനിക്ക് സംശയം തോന്നിയത്....."" സഞ്ചയ നീ ഓർക്കുന്നുണ്ടോ അല്പം മുൻപ് ഞാൻ പറഞ്ഞ ഒരു കാര്യം രുദ്രൻ ചിരിയോടെ നോക്കുമ്പോൾ സഞ്ചയൻ കണ്ണോന്നു കൂർപ്പിച്ചു... വിശ്വംഭരന്റെ വാക്കുകൾ ഒരിക്കൽ കൂടി രുദ്രൻ ആവർത്തിച്ചു.....ആ നിമിഷത്തിലേക് രുദ്രാന്റെ മനസ് ഒന്ന് പാഞ്ഞു.... """

""""ജിത്തു മോന് ഒരു ആപത്തു വരില്ല.. ഇനി വരുന്ന ഒരു വർഷക്കാലം ഗുരുനാഥന്റെ കൈകളിൽ അവൻ സുരക്ഷിതൻ ആയിരിക്കും....എന്റെ മകളെ അയാൾക് വിട്ടു കൊടുക്കുന്ന മാത്രയിൽ ജിത്തു മോനെ തിരികെ തരും.... അത് വരെ അവനെ അന്വേഷിക്കരുത് ....""""""""""""""( ജീവനോടെ വിശ്വംഭരൻ പറഞ്ഞ വാക്കുകൾ ) ഇനി വരുന്ന ഒരു വർഷക്കാലം... "" അതായത് അച്ചുവിന് പതിനാറു വയസ് തികയുന്ന ദിവസങ്ങളിൽ ... പക്ഷെ.. പക്ഷെ ആ ഒരു വർഷത്തേക്ക് ജിത്തു മോൻ അവനെ അയാൾക് എന്തിനാണ്..... ഇത് രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.....""""" ( കഴിഞ്ഞ പാർട്ടിൽ ഇത്‌ വ്യക്തമായി പറയുന്നുണ്ട് ആരെങ്കിലും ശ്രദ്ധിച്ചിരുന്നു എങ്കിൽ കമെന്റ് ആയി പറയാം ) ആ.. ഞാൻ ഓർക്കുന്നു രുദ്ര.. നീ അത് പറഞ്ഞപ്പോൾ എനിക്കും തോന്നി അത് തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന്.... സഞ്ചയൻ തലയാട്ടി... സഞ്ചയ..""ഈ സംശയത്തിനുള്ള ഉത്തരം തേടി ഞാൻ പുതുമന അച്ഛന്റെ അടുത്തേക് ആണ് പോയത്.....അദ്ദേഹം ആണ് ഇന്നേ ദിവസത്തിന്റെ പ്രത്യേകത എനിക്ക് പറഞ്ഞു തന്നത്....അപ്പോഴും ഒരു സംശയം ബാക്കി ആയിരുന്നു.......

രുദ്രൻ കണ്ണോന്നു വെട്ടിച്ചു.... ഞാൻ പറയട്ടെ രുദ്രേട്ടാ ആ സംശയം..... ഹരികുട്ടനിൽ ആവേശം നിറഞ്ഞു..... പറഞ്ഞോളു.... "" രുദ്രൻ അവനെ ചിരിയോടെ നോക്കി.... ഈ ഒരു വർഷക്കാലം ജിത്തു മോനെ അയാൾ എന്തിനാണ് മാറ്റി നിർത്തിയത് എന്ന് അല്ലെ.... എനിക്ക് ആ സംശയം ആണ് ഉണ്ടായതു....തെറ്റ് ആണെങ്കിൽ ക്ഷമിക്കണം....... ഹരികുട്ടൻ അല്പം ജാള്യതയോടെ നോക്കി.... ഒരിക്കലും തെറ്റ് അല്ല ഹരികുട്ടാ എന്റെ മനസിൽ രൂപം കൊണ്ട അതെ സംശയം തന്നെ ആണ് നീ ചോദിച്ചത്.... " അതിന് ഉത്തരവും അതിനുള്ള പോം വഴിയും ഞാൻ തേടി പുതുമനാ ഇല്ലത്ത് നിന്നും പുതുമന അച്ഛനിൽ നിന്നും.............. അതിന്റെ ഫലം ആണ് ഇന്ന് എന്റെ കുഞ്ഞന്റെ വേളൂർ മഠത്തിലേക്കുള്ള യാത്ര......."" ഹ്ഹ... രുദ്രൻ ദീർഘമായി നിശ്വസിച്ചു... പുതുമന ഇല്ലാത്തു നിന്നോ... """ സഞ്ചയനിൽ സംശയം നിറഞ്ഞു... അതെ സഞ്ചയ.. "" അതിനു കാരണം ഉണ്ട്... ""ഞാൻ പറഞ്ഞില്ലേ സത്യം നമ്മുടെ കൂടെ ആണെങ്കിൽ ചില വാക്കുകൾ അല്ലങ്കിൽ ചില സന്ദർഭങ്ങൾ നമുക്ക് നിമിത്തം ആയി വരാം...... ( തുടരും )

Nb:: പലരും കാളിദാസൻ ആണോ വിശ്വജിത് എന്ന് ചോദിച്ചു... ഒരിക്കലും അല്ല അത് പതിമൂന്ന് വയസ് മാത്രം പ്രായം ആയ കുട്ടി ആണ് അവനും അച്ചുവും ജാതവേദന്റെ മറ്റൊരു രൂപം ആയ കാലിദാസന് അടുത്തുണ്ട്.... വിശ്വജിത്ന് വച്ചുള്ള അയാളുടെ ആ വലിയ കർമ്മം അത് എന്തായിരിക്കും എന്ന് ഉടനെ അറിയാം... എന്തായാലും അത് നല്ലതിന് അല്ല അതിനെ വിജയിക്കാൻ ആദിശങ്കരന് കഴിയട്ടെ... കാളിദാസൻ ആരാണെന്നു ഉള്ളു ചോദ്യം.... അയാളെ കുറിച്ച് കൂടുതൽ രുദ്രൻ പറഞ്ഞിട്ടില്ല... ചെറിയ സൂചന മാത്രം വിജയിച്ചു വരുന്ന അതിശങ്കരനിൽ നിന്നും നമുക്ക് അറിയാം... വിജയിച്ചു വന്നാൽ മാത്രം...!!!! എന്തായാലും മഹിമക്ക് ജനിച്ച പൈശാചിക ശക്തിയിമായി എന്തോ ഒരു ബന്ധം ഉണ്ട് വേളൂർ മനക്ക് ...

കാരണം ആ രാത്രി ആണ് വെളൂർ മന കത്തി നശിച്ചത്..... വിശ്വജിത്തിലേക് രുദ്രൻ ചെന്നതും അതിനു വേണ്ടി ആദിശങ്കരൻ വേളൂർ മനയിലേക് പോയത് അല്ലങ്കിൽ രുദ്രൻ പറഞ്ഞു വിട്ടത് അത് എല്ലാം പുറകെ....... പറ്റും എങ്കിൽ ഇന്ന് ഒരു part കൂടി തരാം.......late ആകുന്നത് മനഃപൂർവം അല്ല..... ഒരുപാട് ആലോചിച്ചു വ്യക്തമായി എഴുതേണ്ട കഥ ആണ്... അതിനാൽ സമയം എടുക്കുന്നുണ്ട്...സത്യം പറഞ്ഞാൽ കഥ ആയി ഞാൻ കാണുന്നില്ല... ഇത്‌ മഹാദേവന്റെ വാക്കുകൾ ആണ് അങ്ങനെ കാണാൻ ആണ് ഇഷ്ടം....എല്ലാവർക്കും ഒരുപാട് നന്ദി താമസം വരുമ്പോഴും കാത്തിരിക്കുന്നതിനു....വായിക്കാൻ ഒരാളെ ഉള്ളു എങ്കിലും ഞാൻ ഇത്‌ എഴുതി പൂർത്തി ആക്കും... ഇനി ആരും ഇല്ലാ എങ്കിലും എഴുതി പൂർത്തി ആക്കും കാരണം എന്നെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞത് ഈ കഥയിലൂടെ ആണ്...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story