ആദിശങ്കരൻ: ഭാഗം 111

adhishankaran

എഴുത്തുകാരി: മിഴിമോഹന

അതെ സഞ്ചയ.. "" അതിനു കാരണം ഉണ്ട്... "" ഞാൻ പറഞ്ഞില്ലേ സത്യം നമ്മുടെ കൂടെ ആണെങ്കിൽ ചില വാക്കുകൾ അല്ലങ്കിൽ ചില സന്ദർഭങ്ങൾ നമുക്ക് നിമിത്തം ആയി വരാം...... രുദ്രൻ കണ്ണോന്നു വെട്ടിച്ചു കൊണ്ട് തുടർന്നു.... അന്ന് മഹിത വരുന്ന ദിവസം എന്നെ തളർത്തിയ താപത്തിനു ഉത്തരം തേടി പുതുമന അച്ഛന്റെ കൂടെ പുതുമന ഇല്ലത്തെ അറയിൽ ഇറങ്ങുമ്പോൾ സ്വാഹാ ദേവിയെ കുറിച്ചുള്ള ആ... ആാാ ഗ്രന്ധം മാത്രം ആയിരുന്നു മനസിൽ...""......മറ്റൊന്നും എന്നെ ബാധിച്ചില്ല..... പക്ഷെ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ആ ഗ്രന്ധം ഏറ്റു വാങ്ങിയ ഞാൻ അല്പം പുറകോട്ടു കൈകൾ വലിച്ചതും പിന്നിലെ അലമാരിയിൽ എന്റെ കൈ തട്ടി .....കാല പഴക്കവും അതിലെ പുസ്തകങ്ങളുടെ ഭാരവും കാരണം ആ തടി അലമാരയുടെ കാൽ ഒടിഞ്ഞു താഴേക്ക് വീണു....... "" ആാാ രുദ്രേട്ടാ ഞാൻ ഓർക്കുന്നുണ്ട്... ആ അലമാര നന്നാക്കാൻ ആശാരിയെയും കൊണ്ട് പോയത് ഞാൻ ആണ്.... ഹരികുട്ടൻ ഇടയിൽ കയറി പറഞ്ഞു .... അതെ അത് തന്നെ ... ""ഹരികുട്ട അതിൽ നിന്നും ചിന്നി ചിതറിയ പുസ്തകങ്ങളിൽ ഒരു വലിയ ഗ്രന്ധം അത്യാവശ്യം നല്ല പോലെ കാലപ്പഴക്കം ചെന്നത് ആണ് അത് എന്റെ കാൽ കീഴിൽ വന്നു വീണു.....സംസ്‌കൃതത്തിൽ എഴുതിയ അതിന്റെ പുറം താള് ഞാൻ ആ നിമിഷം കണ്ടില്ലന്നു നടിച്ചു......

എന്തായിരുന്നു അത്..."?? സഞ്ചയൻ ആവേശത്തോടെ നോക്കി.. ""അമൃതകരൻ ""( ചന്ദ്രന്റെ മറ്റൊരു പേര് )......ആ നിമിഷം പുസ്തകങ്ങൾ അടുക്കി വയ്ക്കാൻ പുതുമന അച്ഛനെ സഹായിക്കുമ്പോൾ പലപ്പോഴും കൂട്ടം തെറ്റി ആ ഗ്രന്ധം മാത്രം എന്റെ അടുത്തേക് വീഴും.....മ്മ്ഹ്ഹ്.."" പുസ്തകത്തിന്റെ വലുപ്പം കാരണം ആകും എന്ന് ഞാൻ കരുതി..... "" പിന്നെയും അനുസരണ ഇല്ലാതെ അത് എന്നെ തേടി വന്നപ്പോൾ പുതുമന അച്ഛൻ തന്നെ അത് എടുത്തു മറ്റൊരു അലമാരിയിലേക് മാറ്റി....... """" അപ്പോഴും ഞാൻ അറിയാതെ എന്റെ കണ്ണുകൾ അതിൽ തങ്ങി നിന്നു.......... അതിന്റെ താളുകൾക്ക് ഉള്ളിൽ നിന്നും ഒരു പിടച്ചിൽ എന്നെ വല്ലാതെ ഉലച്ചു... പക്ഷെ ആ നിമിഷം എന്റെ മുൻപിൽ നമ്മുടെ അച്ചു മാത്രം ആയിരുന്നു അവളെ ഈ കർമ്മത്തിൽ നിന്നും രക്ഷിക്കണം അപ്പോൾ മറ്റുള്ളത് കണ്ടില്ല എന്ന് നടിച്ചു......രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു..... അമൃതകരൻ... "" അങ്ങനെ ഒരു പുസ്തകത്തെ കുറിച് കേട്ടില്ലല്ലോ... പിന്നെ നീ എങ്ങനെ അതിലേക് ഇറങ്ങി ചെന്നു...?സഞ്ചയൻ സംശയത്തോടെ നോക്കി ....

സഞ്ചയ ഇത്‌ ഒരു പുസ്തകം എന്ന് പറയാൻ കഴിയില്ല..... പഴകിയ താളുകളിൽ കയ്യെഴുത്തു വട്ടെഴുത് എന്നൊക്കെ പറയും പോലെ ഒരു വ്യക്തി കുത്തി കുറിച്ച കുറച്ചു കാര്യങ്ങൾ മാത്രം... "" അന്ന് അത് വെറുതെ വിട്ടു എങ്കിലും.... മഹിതയിൽ നിന്നും ആദ്യം ഞാൻ അറിഞ്ഞ കാര്യം വിശ്വജിത്തിന്റെ തിരോധാനം അവനെ വിശ്വംഭരൻ ആണ് കൂട്ടി കൊണ്ട് പോയത് എന്ന് അറിഞ്ഞപ്പോൾ മുതൽ എന്റെ ഉറക്കം നഷ്ടം ആയിരുന്നു......പിന്നീട് ജഗനിൽ നിന്നും ജീവനിൽ നിന്നും അറിഞ്ഞ വസ്തുതകൾ വച്ചു ഈ ഒരു വർഷക്കാലം എന്തിനാണ് അയാൾ ജിത്തു മോനെ ഒളിപ്പിച്ചു വച്ചത് എന്നുള്ള സംശയം സ്വാഭാവികം ആയി എന്നെ അലട്ടി..... ജിത്തു മോനെ തേടി കുഞ്ഞനും കുട്ടികളും ഒരു വഴിക് നടക്കുമ്പോൾ ഞാനും ഉണ്ണിയും മറ്റൊരു വഴിയിലൂടെ അവണെ തേടി.....രണ്ട് കൂട്ടർക്കും ഫലം നിരാശ മാത്രം....... ആഹ്ഹ്... "" ജാതവേദനിലേക്ക് അങ്ങനെ ഒന്നും നമുക്ക് എത്താൻ കഴിയില്ലല്ലോ.....അപ്പോഴും പല രാത്രികളിൽ ആ ഗ്രന്ധം എന്റെ ഉറക്കം കെടുത്തി... അതിലെ താളുകൾ അതിന്റെ കരച്ചിൽ ഒരു കൊച്ച് ആൺകുട്ടിയുടേത് പോലെ എന്നെ തേടി വന്നു...... അപ്പോഴാണ് അതിന്റെ പുറം താളിൽ പതിഞ്ഞ പേര് എന്റെ മനസിലെക് ഓടി എത്തിയത്.... അമൃതകരൻ """"...

അത് ചന്ദ്രദേവന്റെ മറ്റൊരു പേര് ആണ്..... അതിനു അർത്ഥം ആ പുസ്തകത്തിലൂടെ എന്തോ ഒന്ന് ചന്ദ്രദേവന് എന്നോട് പറയാൻ ഉണ്ടെന്നു അല്ലെ..... രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു.... അതെ രുദ്ര അതിൽ യാതൊരു സംശയം ഇല്ലാലോ... നീ പറഞ്ഞത് പോലെ മറ്റൊരു സന്ദർഭം നമ്മളെ തേടി വന്നു അല്ലെ... സഞ്ചയന്റെ മുഖം ഒന്ന് തെളിഞ്ഞു... മ്മ്..."" അതെ... ജീവനെ കണ്ടതിനു തൊട്ടു അടുത്ത ദിവസം ആ ഗ്രാൻഡത്തിലെ പൊരുൾ തേടി വീണ്ടും ഞാൻ പുതുമന അച്ഛന് അടുത്തേക് പോയി..... രുദ്രാന്റെ ഓർമ്മകൾ വീണ്ടും അല്പം പുറകോട്ടു പോയി..... പുതുമന ഇല്ലത്തേക് ഒരു യാത്ര.........( ഒരു ഫ്ലാഷ് ബാക്ക് ഇത്‌ ഒരു ഫ്ലാഷ് ബാക്ക് ആയി പറഞ്ഞില്ല എങ്കിൽ പൂർണ്ണത വരും എന്ന് തോന്നുന്നില്ല... പിന്നെ പഴയ രേവമ്മയെ നമുക്ക് ഒന്ന് കൂടി കാണണ്ടേ...) 💠💠💠💠 പുതുമന ഇല്ലത്തേക്ക് ഡ്രൈവ് ചെയ്യുമ്പോൾ രുദ്രന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് ആ ഗ്രന്ധം ആയിരുന്നു.... തന്നിലേക് വീണ്ടും വീണ്ടും തെന്നി മാറി വന്ന ആ ഗ്രന്ധം....... പുതുമന ഇല്ലത്തിനു മുൻപിൽ കാർ വന്നു നിൽകുമ്പോൾ രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.......

"" തൊടിയിലെ മാവിൻ ചുവട്ടിൽ പുതുമനയുടെ കൈയിൽ ഔഷധം തേച്ചു തിരുമ്മുന്ന അവന്റ രേവമ്മ...."" രണ്ട് പേരും മറ്റെന്തൊക്കെയൊ പറഞ്ഞു ചിരിക്കുന്നുണ്ട്......രുദ്രനെ കണ്ടതും പതുക്കെ എഴുനേറ്റു മുന്പോട്ട് വരുമ്പോൾ ചിരിയും അതോടൊപ്പം അല്പം ജാള്യതയും രണ്ട് പേരുടെയും മുഖത്ത് മിന്നി മാഞ്ഞു..... ഞാൻ വന്നത് ഇണകിളികൾക് ബുദ്ധിമുട്ട് ആയോ... "" ഡോർ അടച്ചു കൊണ്ട് കള്ളചിരിയോടെ നോക്കി രുദ്രൻ..... ദേ ചെക്കാ.. അവിടെയും ഇവിടെയും നരച്ചു എന്നൊന്നും നോക്കില്ലട്ടോ... കുറുമ്പ് പറഞ്ഞാൽ നല്ല അടി തരും ഞാൻ... രുദ്രന്റെ തോളിൽ ഒന്ന് അടിക്കുമ്പോൾ രേവതിയുടെ കണ്ണുകളിൽ ചെറു നാണം വിടർന്നു.... തൂലിക പടവാൾ ആക്കി അക്ഷരങ്ങളിലൂടെ പൊരുതുന്ന രേവതി പുതുമനയ്ക്കും നാണമോ...രുദ്രൻ അവരെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തുമ്പോൾ മെല്ലെ ചിരിച്ചു അവർ..... ഏയ് തിരുമേനിക് രണ്ടീസം ആയിട്ട് വലത്തേ കൈയ്ക് നല്ല വേദന.....സഞ്ചയൻ കൊടുത്തു വിട്ട മരുന്നു തേച്ചു പിടിപ്പിക്കുക ആയിരുന്നു ഞാൻ.... അല്ലേലും ഇതിനൊക്കെ വേണ്ടി അല്ലെ രണ്ടിനെയും ഈ പ്രായത്തിൽ പിടിച്ചു കെട്ടി ഇട്ടത്.... ""

രുദ്രന്റെ ചുണ്ടിൽ ചിരി വിടർന്നു.... പോടാ അവിടുന്ന്... ""ഞാൻ.. ഞാൻ കുളത്തിൽ ഒന്ന് മുങ്ങിയിട്ട് വരാം... നീ ഇവന് ചായ ഇട്ടു കൊടുക്ക്‌...."" പുതുമന ചെറു നാണത്തോടെ മുഖം വെട്ടിച്ചു.... അല്ലേലും എനിക്ക് ചായ വേണം എന്റെ രേവമ്മയുടെ സ്നേഹം മാത്രം ചാലിച്ച ചായ... "" രുദ്രൻ നാക്കൊന്നു ഞൊട്ടി.... അപ്പോൾ പിന്നെ ചായപൊടിയും പാലും ഒന്നും വേണ്ടേ... സ്നേഹം മാത്രം മതിയോ.... രേവതി ചിരിയോടെ രുദ്രാന്റെ കൈ പിടിച്ചു പടി കയറി.... അയ്യടി.. "" ഈ അടുത്ത് ഇട ആയിട്ട് രേവമ്മക്ക് അല്പം ഹ്യൂമർ സെൻസ് കൂടുന്നുണ്ട്....രുദ്രനിൽ ചെറു കുറുമ്പ് ഉണർന്നു...... നീ ചെന്നൈയിൽ പോയി കഴിഞ്ഞു രണ്ട് ദിവസം ആ കുരുത്തം കെട്ട പിള്ളേര് ഇവിടെ അല്ലായിരുന്നോ അതാണ്... ""രേവതി ചിരിയോടെ ചായക്ക്‌ വെള്ളം അടുപ്പിലേക് വച്ചു..... ആര് അവന്മാർ എല്ലാവരും ഉണ്ടായിരുന്നോ.... രുദ്രൻ അലമാരിയിൽ ഇരുന്ന എലയ്ക്ക പൊടി രേവതിയുടെ കൈകളിലേക് എടുത്തു കൊടുത്തു.... ഇല്ല.."സച്ചുവും കിച്ചുവും ആകാശും പിന്നെ ഇളയ കുരുപ്പും മാത്രം... മൂത്ത കൊരങ്ങമാർ രണ്ടും വന്നില്ല....

രണ്ട് ദിവസം മുഴുവൻ അറയിൽ ആയിരുന്നു തിരുമേനിയും മക്കളും അറ മുഴുവൻ കഴുകി വൃത്തി ആക്കിയിട്ടുണ്ട്.....അതിന്റെ വേദന ആണ് അദ്ദേഹത്തിന്റെ വലതു കൈയിൽ....രേവതി ചൂട് ചായ ഒരു ഗ്ലാസിലേക്ക് പകർന്നു രുദ്രന്റെ കൈലേക് കൊടുത്തു....."" മ്മ്ഹ്ഹ്.. ""എന്റെയും തിരുമേനിയുടെയും സന്തോഷം അവർ അല്ലേടാ..."" സത്യം പറഞ്ഞാൽ രണ്ട് ദിവസം പോയത് പോലും അറിഞ്ഞില്ല... "" മഹിതയെയും മോളെയും ഒന്ന് വന്നു കാണാൻ പോലും കഴിഞ്ഞില്ല....... പാവം കുട്ടി ഒരുപാട് അനുഭവിച്ചു അല്ലെ...."" അതിനെന്താ കാവിലെ പൂജക്ക്‌ വരുമ്പോൾ കാണാമല്ലോ...""രുദ്രൻ ചായയുമായി പുറത്തേക് വന്നു പിന്നാലെ ഒരു ഗ്ലാസിൽ ചുക്ക് കാപ്പിയും പകർന്നു രേവതിയും...( part 72 കാവിലെ പൂജയ്ക് രേവതി വന്നത് പറഞ്ഞിട്ടുണ്ട്...) താൻ എന്താടോ പതിവ് ഇല്ലാതെ ഈ നേരത്ത് ഇങ്ങോട്ട് വന്നത്... അതും വാല് കൂടെ ഇല്ലാതെ "" കുളി കഴിഞ്ഞു വന്ന പുതുമന കോലായിലേക് തോർത്തു മുണ്ട് വിരിച്ചു രേവതിയുടെ കൈയിൽ നിന്നും കാപ്പി പകർന്നു വാങ്ങി.....

അത്... അത്... ഉണ്ണി പിള്ളേരെയും കൊണ്ട് പൂജയ്ക്കുള്ള കുറച്ചു സാധങ്ങൾ വാങ്ങാൻ പുറത്തു പോയി....എനിക്ക്.. എനിക്ക് ഒരു പുസ്തകം വേണം അത് ഇവിടുത്തെ അറയിൽ ഉണ്ട്... "" രുദ്രൻ അറയുടെ നേരെ കൈ ചൂണ്ടി..... അതിനെന്താ താൻ വായോ... "" പുതുമന ചിരിയോടെ മുൻപോട്ട് നടന്നു ചായ ഗ്ലാസ് രേവതിയെ ഏല്പിച്ചു കൊണ്ട് പുറകെ രുദ്രനും..... പതിവില്ലാതെ വന്നപ്പോൾ തന്നെ ഞാൻ ഓർത്തു അതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും എന്ന്....പുതുമന ചിരിയോടെ അറിയിലെ ചാരു കസേരയിലേക് കിടന്നു..... മ്മ്ഹ്ഹ്.. "" തല മാത്രം ചെരിച്ചു നേർത്ത ചിരി പുതുമനക്ക് സമ്മാനിച്ചു കൊണ്ട് രുദ്രന്റെ വിരലുകളും കണ്ണുകളും അമൃതകരനെ """ തിരഞ്ഞു... ആഹ്.. "" ഒരു ആശ്വാസം അച്ചു സുരക്ഷിതം ആയി തന്റെ കൈകളിൽ വന്നല്ലോ.... ആ ജാതവേദന്റെ കണ്ണിൽ പെടന്നതിനു മുൻപ് ജഗന് മനസ് തോന്നിയത് മഹാദേവന്റെ അനുഗ്രഹം ""പുതുമന ആശ്വാസത്തോടെ ഒരു വിശറി എടുത്തു വീശി.... ആര് പറഞ്ഞു ജാതവേദൻ അവളിൽ എത്തി ചേർന്നില്ല എന്ന്...

""എനിക്ക് മുൻപേ വ്യക്തമായി പറഞ്ഞാൽ അച്ചുവിന്റെ ജനനത്തിനും മുൻപേ അയാൾ അവരിൽ എത്തി ചേർന്ന്...ആഹ്ഹ് ""അയാളുടെ തന്ത്രം ആയിരുന്നു ഈ നടന്നതൊക്കെയും.... രുദ്രൻ ചിരിയോടെ അലമാരയിൽ ഒന്ന് കൂടി തിരഞ്ഞു.... കുഞ്ഞേ..."" നീ എന്താ ഈ പറയുന്നത്.... പുതുമന ഒരു ഞെട്ടലോടെ മുന്പോട്ട് ആഞ്ഞു... അതെ പുതുമന അച്ഛ"""... നടന്നതൊക്കെയും രുദ്രൻ പറയുമ്പോൾ ഒരു ഞെട്ടൽ ആയിരുന്നു പുതുമനയുടെ നെഞ്ചിൽ..... """ മ്മ്ഹ്ഹ്... "" ഇന്ന് രാവിലെയാണ് എയർപോർട്ടിലെ cctv പ്രിന്റ് കിട്ടിയത്... "" അതിൽ വ്യക്തമായും ഉണ്ട് വിശ്വംഭരന്റെ സാന്നിദ്യം...... ""രുദ്രൻ നഖം ഒന്ന് കടിച്ചു കൊണ്ട് സംശയത്തോടെ വീണ്ടും വീണ്ടും അലമാരയിൽ വിരൽ കൊണ്ട് പരതി...... എന്തായാലും അവന്റ കൈയിൽ പെട്ടില്ലല്ലോ ആ കുട്ടി... ഭാഗ്യം കൂടെ ഉണ്ട്..... എന്നാലും മഹിതയുടെ മകനെ അവൻ എന്തിനാണ് പിടിച്ചു വച്ചിരിക്കുന്നത്....പുതുമന സംശയത്തോടെ തല ഉയർത്തിയതും രുദ്രൻ തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു........ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു....

ഇവിടെ ഇരുന്ന ഒരു പുസ്തകം കാണുന്നില്ലാലോ പുതുമന അച്ഛ..""രുദ്രൻ എളിയിൽ കൈ കുത്തി..... ഏതു പുസ്തകം...? പുതുമന പുരികം ഉയർത്തി.... അമൃതകരൻ """""..... അങ്ങനെ എന്തോ ആയിരുന്നു അതിന്റെ പേര്..... രുദ്രൻ ചുണ്ട് ഒന്ന് കടിച്ചു കൊണ്ട് തല പുറകോട്ടു ചെരിച്ചു .... അമൃതകരനോ..'"നിനക്ക് എന്തിനാ കുഞ്ഞേ ആ ഗ്രന്ധം.... കുറച്ചു മുൻപ് പുതുമന അച്ഛൻ ചോദിച്ചില്ലേ വിശ്വജിത്തിനെ അവർ എന്തിനാണ് പിടിച്ചു വച്ചിരിക്കുന്നത് എന്ന്..... അതിനുള്ള ഉത്തരം ആ.. ആ.. ഗ്രന്ഥത്തിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം.... രുദ്രന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു... ആ ഗ്രന്തത്തിലോ...."" പുതുമന ചാടി എഴുനേറ്റു... എന്ത് പറ്റി പുതുമന അച്ഛ..."" രുദ്രൻ അയാളെ അടിമുടി നോക്കി.... കുഞ്ഞേ അത്... അത് നിറയെ അഭിചാര ക്രിയകൾ ആണ്.... ഞാൻ ഒരിക്കലും അത് തുറന്നു നോക്കിയിട്ടില്ല.... പുതുമന ഇല്ലത്തെ അറയിൽ അങ്ങനെ നിരവധി ഗ്രന്ഥങ്ങൾ ഉണ്ട് .... മ്മ്ഹ്.. "" പണ്ട് വച്ചാരാധന നടത്തിയിരുന്ന ഒരു കാരണവർ ഉണ്ടായിരുന്നു ഈ ഇല്ലത്ത്... ആഭിചാര ക്രിയകൾ ആയിരുന്നു അയാളുടെ കൈമുതൽ.......ഒരിക്കൽ സന്ധ്യ മയങ്ങി വരുന്ന വഴിയിൽ മാടൻ അടിച്ചു കൊലപെടുത്തിയത് ആണ് അയാളെ....ആ കാരണവർ എഴുതിയ ഗ്രന്ധം ആണ് അത്....ആ...""""""

പുതുമന ഒന്ന് നിർത്തി കൊണ്ട് തുടർന്നു... അതിൽ ഒന്ന് രണ്ടെണ്ണം നിന്റെ കുഞ്ഞൻ കൊണ്ട് പോയിട്ടുണ്ട്.....""" അത് കൊണ്ട് അല്ലെ പുതുമന അച്ഛ സച്ചുവും കിച്ചുവും ദേവൂട്ടനും ഇന്നും ജീവനോടെ ഇരിക്കുന്നത്..."" കോകിലയുടെ ആഭിചാരക്രിയയെ കുറിച്ച് അവന് സംശയം തോന്നാൻ കാരണം ആ ഗ്രന്ധം ആണ് അതിൽ നിന്നും മനസിലാക്കിയ അറിവ് അനുസരിച്ചു രാത്രി കുഞ്ഞൻ ചെന്നില്ലായിരുന്നു എങ്കിൽ എന്റെ മക്കൾ.... ആഹ്ഹ്.. "" അവർ...... രുദ്രൻ ഒന്ന് അണച്ചു.... ( part 54 ഓർക്കുന്നുണ്ട് എന്ന് കരുതുന്നു സച്ചുവും കിച്ചുവും കുറുമ്പനും കൂടി സുരേഷിന്റെ ഷർട്ട്‌ വച്ചു കോകില പൂജ ചെയ്യാബോൾ ഒളിഞ്ഞു നോക്കിയത്... അവരെ കുഞ്ഞൻ രക്ഷികിമ്പോൾ പറയുന്നുണ്ട് പുതുമന അപ്പൂപ്പന്റെ കൈയിൽ നിന്നും കിട്ടിയ ഗ്രന്ധത്തിൽ ഈ കർമ്മം പറയുന്നുണ്ട് ആ ഓർമ്മയിൽ ആണ് കുഞ്ഞൻ അവിടേക്കു ചെന്നത് ഒന്ന് കൂടി വായിച്ചു നോക്കിക്കൊള്ളു.....) മ്മ്മ്..ശരിയാ കുഞ്ഞേ ഇവിടെ വന്നു ഈ അറിയിൽ നിന്നും ആ ഗ്രന്ധം എടുത്തപ്പോൾ ഞാൻ ആദ്യം വഴക് പറഞ്ഞു...."""പുതുമന മുന്പോട്ട് വന്നു അലമാരിയിൽ ഒന്ന് പരതി ചിരിച്ചു കൊണ്ട് തുടർന്നു.ഹ്ഹ ഹ്ഹ.. അപ്പോൾ എന്നോട് പറഞ്ഞു ഇത് കൊണ്ട് ഞാൻ ആഭിചാര ക്രിയ ഒന്നും ചെയ്യാൻ പോവില്ല അപ്പൂപ്പ....വെറും നേരം പോക്കിന് വായിക്കുന്നു എന്ന് മാത്രം.......

"" പറഞ്ഞതും പുതുമന ഞെട്ടലോടെ തിരിഞ്ഞു..... എന്താ... എന്ത് പറ്റി പുതുമന അച്ഛ.... "" രുദ്രന്റെ കണ്ണിൽ സംശയം നിറഞ്ഞു.... അത് കുഞ്ഞേ കഴിഞ്ഞ ദിവസം കുട്ടികളും ഞാനും കൂടെ ഈ അറ ഒന്ന് വൃത്തി ആക്കി.... അത് പോലത്തെ കുറച്ചു ഗ്രന്ഥങ്ങൾ കൂടുതലും ആഭിചാരവുമായി ബന്ധപെട്ടത് ആണ്.... അത് നശിപ്പിച്ചു കളയാൻ ഞാൻ ആണ് കുട്ടികളുടെ കയ്യിൽ എടുത്തു കൊടുത്തത്..... അതിൽ ഈ ഗ്രന്ധവും ഉണ്ടെന്നു തോന്നുന്നു...... പുതുമനയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു... ശേ... "" രുദ്രൻ കൈ ഒന്ന് കുടഞ്ഞു കൊണ്ട് തടി കസേരയിലേക് ഇരുന്നു.... നെറ്റിയിൽ കൈ തിരുമുമ്പോൾ രുദ്രന്റെ നെഞ്ച് ഇടിപ് വർധിച്ചു......കണ്ണുകൾ കലങ്ങി മറിഞ്ഞു...... ""തടസങ്ങൾ ആണല്ലോ കാവിലമ്മേ...""" രുദ്ര ആകാശ് ആണ് ആ ഗ്രന്ഥങ്ങൾ എന്റെ കൈയിൽ നിന്നും വാങ്ങി അറയ്ക്കു പുറത്തേക് പോയത്..... പുതുമന പറഞ്ഞതും രുദ്രൻ പൊടുന്നനെ തല ഉയർത്തി.... ആ.. ആ.. ആകാശോ.... എങ്കിൽ... എങ്കിൽ ആ ഗ്രന്ധം നശിക്കില്ല പുതുമന അച്ഛാ... ആഭിചാരം ആണെങ്കിലും അതിലെ അക്ഷരങ്ങളെ നശിപ്പിക്കാൻ അവന് കഴിയില്ല....

അ.. അ.. അക്ഷരങ്ങളുടെ ദേവൻ ആണ് അവൻ.... "" രുദ്രൻ അറയ്ക്കു പുറത്തേക് ഓടി.....പുറത്ത് നിന്ന രേവതിയെ ഇടിച്ചു ആണ് അവൻ നിന്നത്.... എന്താ ചെക്കാ ഇത്‌... "" ഇത്‌ വരെ കുഞ്ഞുകളി മാറിയില്ലേ...ആ.. "" വേദന കൊണ്ട് രേവതി തോളിൽ ഒന്ന് തടവി... രേവമ്മ... "" ആകാശ് ഒരു കൂട്ടം ഗ്രന്ധം അറയിൽ നിന്നും കൊണ്ട് വന്നിരുന്നു അത് എവിടെ ആണെന്ന് അറിയുമോ.. അത്... അത്... രേവതി പൂർത്തി ആക്കാതെ പുറകെ വന്ന പുതുമനയെ നോക്കി... തനിക്ക് അറിയാമെങ്കിൽ പറയെടോ ആ ഗ്രന്ധം എവിടെ ഉണ്ടെന്നു...പുതുമന രേവതിയുടെ മുഖത്തേക്ക് ആകാംഷയോട് നോക്കി.... കിഴെക്കെ പുറത്തെ ഒഴിഞ്ഞു കിടക്കുന്ന ചായിപ്പിൽ ഉണ്ട്... തിരുമേനി കത്തിച്ചു കളയാൻ കൊടുത്തു വിട്ട ഗ്രന്ഥങ്ങൾ നശിപ്പിക്കാൻ ആകാശിന് കഴിഞ്ഞില്ല.... പഠിക്കുന്ന കുട്ടി അല്ലെ അവന്റ വിഷമം കണ്ടപ്പോൾ ഞാൻ ആണ് പറഞ്ഞത് ആ ചായിപ്പിൽ വച്ചോളാൻ... പണിക്കാര് വന്നിട്ട് അവരു കളഞ്ഞോളും എന്ന് ഞാൻ പറഞ്ഞു.......എന്താ മോനെ രേവതിയുടെ കണ്ണുകൾ രണ്ടുപേരയും മാറി മാറി നോക്കുമ്പോൾ രുദ്രനും പുതുമനയും പരസ്പരം നോക്കി ചിരിച്ചു.........

താങ്ക്സ് രേവമ്മ... """ രേവതിയുടെ കവിളിൽ ഒരു മുത്തം കൊടുത്ത് കൊച്ച് കുട്ടികളെ പോലെ ഓടുന്ന രുദ്രന് പിന്നാലെ പതുകെ ഓടി പുതുമനയും...... കിഴക്കേ ചായിപ്പിലെ വാതിൽ തുറക്കുമ്പോൾ രുദ്രന്റെ നെഞ്ചു ആഞ്ഞു ഇടിച്ചു..... വാതിൽ തുറന്നു അകത്തു കയറുമ്പോൾ കണ്ടു കാലപ്പഴക്ക്കം ചെന്ന തടി മേശയിൽ ഒരു കൂട്ടം ഗ്രന്ഥങ്ങൾ.......ഏറ്റവും മുകളിൽ ആയി ആരോ എടുത്തു വച്ചത് പോലെ രുദ്രനെയും കാത്തിരുന്നു ആ ഗ്രന്ധം...... """"""അമൃതകരൻ """""""" ഒഴുകി വന്ന ആനന്ദകണ്ണുനീർ തുടച്ചു കൊണ്ട് രുദ്രന്റെ കണ്ണുകൾ വലത്തെ ജനാലയ്ക്ക് അരികിലേക് പോയി.... അവന്റ ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു....... ഒരു കുഞ്ഞ് വിരലിന്റെ വലുപ്പത്തിൽ കീ ചെയിന്റെ രൂപത്തിൽ ചെറിയ ഗണപതി വിഗ്രഹം....."" വലത്തെ കൈ കൊണ്ട് അത് കയിലേക് എടുക്കുമ്പോൾ പുതുമന പുറകെ വന്നു....... അവന് ഞാൻ വാങ്ങി കൊടുത്ത പുതിയ ആക്ടിവയുടെ കീചയിൻ ആണ്... ഇത്‌ കണ്ടില്ല ദേവൂട്ടൻ എടുത്തു കറക്കി കളഞ്ഞു എന്ന് പറഞ്ഞു രാവിലെ രണ്ടും കൂടി ഒരു വഴക് കഴിഞ്ഞതേ ഉള്ളു....

കുഞ്ഞന്റെ അടുത്ത് പരാതി കൊണ്ട് വന്നതിന് ആണ് രണ്ടിനെയും തൂക്കി എടുത്തു ഉണ്ണിയുടെ കൂടെ കൊണ്ട് പോയത്.... രുദ്രനു ചിരി വന്നിരുന്നു.... അതിപ്പോൾ പുതിയ കാര്യം ഒന്നും അല്ലല്ലോ... ഒരു മാമ്പഴത്തിന് വേണ്ടി രണ്ടും കൂടി അടിപിടി ഉണ്ടാക്കിയത് മാലോകർക്ക് മുഴുവൻ അറിയാം..... "" പുതുമന പറഞ്ഞു കൊണ്ട് രേവതിയുടെ മുഖത്തെക് നോക്കി..... ചുക്ക് കാപ്പി അല്ലെ കൊണ്ട് വരാം.... രുദ്രൻ ഇടിച്ച വലത്തെ തോൾ തിരുമ്മി കൊണ്ട് മെല്ലെ ചിരിച്ചു രേവതി..... മരുമകന്റെ മരുന്ന് ഇരുപ്പില്ലേ കുറച്ചു കഴിഞ്ഞു പുതുമന അച്ഛൻ തിരുമ്മി തരും...രുദ്രന്റെ കണ്ണിൽ കുറുമ്പ് നിറഞ്ഞു.... പോടാ അവിടുന്ന്.. "" ഞാൻ പോയി കാപ്പി ഇട്ടു കൊണ്ട് വരാം... ചെറു നാണത്തോടെ പുറത്തേക് ഇറങ്ങി രേവതി..... മോനെ ഈ ഗ്രന്ദത്തിൽ നീ എന്താണ് തിരയുന്നത്.... നിനക്ക് ആവശ്യം ഉള്ളത് ഇതിൽ കാണുമോ.... "" പുതുമന നേരിയ ജിജ്ഞാസയോടെ നോക്കി.... കാണും.. "" അല്ലങ്കിൽ എന്നെ തേടി ഈ ഗ്രന്ധം വീണ്ടും വീണ്ടും വരില്ല പുതുമന അച്ഛ..... "" രുദ്രൻ വലത്തേ കൈയിലെ ഗണപതി ചെയിൻ നെഞ്ചോട് ചേർത്തു കൊണ്ട് ആ ഗ്രന്തത്തിലെ ആദ്യ താൾ തുറന്നു........ (തുടരും )

Nb :::ഇനി നമുക്ക് അമൃതകരനിലൂടെ ഒന്ന് സഞ്ചരിക്കാം.... അപ്പോൾ വിശ്വജിത്തിനെ വച്ചു കൊണ്ടുള്ള അഭിചാരതിന്റെ ചുരുളുകൾ ഈ ഗ്രന്തത്തിലൂടെ അഴിയും എന്ന് പ്രതീക്ഷിക്കാം..... രുദ്രന് വഴികാട്ടി ആവാൻ ഈ ഗ്രന്ധം സഹായിക്കട്ടെ............. ഞാൻ പലപോഴായി പറയാറുണ്ട് ഈ കഥയിൽ ചെറുത് എന്ന് തോന്നി തള്ളി കളയുന്ന പലതിനും പിന്നിൽ ഒരു importance കാണും... "" കാരണം ഒന്നും വെറുതെ പറയാൻ കഴിയില്ല ഇതിൽ....എല്ലാവരും അത് പോലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും കണക്റ്റഡ് ആണ് പറയുന്നത് എപ്പോഴെങ്കിലും അത് നമുക്ക് മുൻപിൽ വരും അത് കൊണ്ട് ആണ് എല്ലം വിശദമായി എഴുതുന്നത്....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story